രചന – കണ്ണന്റെ മാത്രം
“ഡാ രുദ്രാ…
ദേവർമഠത്തിൽ എല്ലാവരും ബ്രേക്ക്ഫാസ്റ്റിനു ഇരിക്കുമ്പോൾ ആണ് ദേഷ്യത്തിൽ ഉള്ള രവിയുടെ വിളി എല്ലാവരും കേൾക്കുന്നത്. എല്ലാവരും എന്താണാവോ ഇന്നത്തെ പ്രശ്നം എന്നുള്ള രീതിയിൽ രുദ്രനെ നോക്കുമ്പോൾ അവനുണ്ട് എന്നെയേ അല്ല വിളിച്ചതെന്ന രീതിയിൽ ഇരുന്ന് ആപ്പം കയറ്റുന്നു.
അപ്പോഴേക്കും രവി അങ്ങോട്ട് എത്തിയിരുന്നു. രവിയുടെ കൈയിൽ ഇരിക്കുന്ന മൂന്നരവയസ്സുകാരി പാർഥിവി എന്ന പവി മോളെ കണ്ടതും എല്ലാവർക്കും അവൾ എന്തേലും ഒപ്പിച്ചിരിക്കും എന്ന് മനസിലായി.
എന്താ അച്ഛാ… എന്താ ഇന്നത്തെ പ്രശ്നം.. ലച്ചു ചോദിച്ചു..
എന്റെ പൊന്നുമോളെ ഈ പെണ്ണ് ഞാൻ ഉറങ്ങിക്കെടുക്കുമ്പോ അവളുടെ ആ നായേനെകൊണ്ട് എന്റെ മുഖത്ത് നക്കിചിരിക്കുന്നു… അയാൾ സങ്കടത്തോടെ പറഞ്ഞു.
അച്ഛാച്ച നായ അല്ല മുമ്മു.. പവി മോൾ അവളുടെ മുമ്മുവിനെ നായ എന്ന് പറഞ്ഞതിലുള്ള ദേഷ്യത്തിൽ പറഞ്ഞു..
എന്താ പവി നീ ഈ ചെയ്യ്തത്.. ലച്ചു ദേഷ്യത്തിൽ മോളെ നോക്കികൊണ്ട് ചോദിച്ചു.
നീ കുഞ്ഞിനെ ഒന്നും പറയണ്ട മോളെ. ഇതൊക്കെ എന്റെ ഈ കുരുത്തംകെട്ട മോന്റെ ഐഡിയ ആയിരിക്കും. എന്ന് ഇവൻ ഉണ്ടായോ അന്ന് മുതൽ എനിക്ക് പണി കിട്ടി തുടങ്ങിയതാണ്… ഇതൊക്കെ ഉണ്ടായിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന രീതിയിൽ ഇരുന്ന് ആപ്പം കേറ്റുന്ന രുദ്രനെ നോക്കി പല്ലുകടിച്ചുകൊണ്ട് രവി പറഞ്ഞു..
ആ ഇനിയിപ്പോ ഇതും എന്റെ മേലേക്ക് ഇട്ടോ.. ഇതിന്റെ സത്യവസ്ഥ ഇപ്പൊ ഞാൻ പുറത്തുകൊണ്ടുവരാം.. രുദ്രൻ അതുംപറഞ്ഞുകൊണ്ട് പവിമോളെ എടുത്ത് മടിയിൽ വച്ചുകൊണ്ട് ചോദിച്ചു.
അച്ഛേടെ പവികുട്ടൻ പറഞ്ഞേ എന്തിനാ മുമ്മുനെ കൊണ്ട് അച്ഛാച്ചയെ നക്കിച്ചേ…
നക്കിച്ചതല്ല അച്ഛേ ഉമ്മവപ്പിച്ചതാ..
അതെന്തിനാന്നാ അച്ഛ ചോദിച്ചേ..
അതച്ഛേ ഇന്നാള് അച്ഛാച്ചൻ അച്ഛമ്മേടെ പിന്നാലെ ഒരുമ്മ താ എന്നും പറഞ്ഞ് നടക്കുന്നത് കണ്ടു. അച്ഛമ്മ കൊടുത്തില്ല അച്ഛേ. പാവം അച്ഛാച്ചക്ക് വിഷമായിട്ടുണ്ടാവില്ലേ അതാ ഞാൻ മുമ്മുനെ കൊണ്ട് ഉമ്മ കൊടുപ്പിച്ചേ.. പവിമോൾ നിഷ്കളങ്കമായി പറഞ്ഞു…
പവിമോൾ പറയുന്നത് കേട്ടതും എല്ലാവരും ഞെട്ടിക്കൊണ്ട് രവിയെ നോക്കിയപ്പോ കാണുന്നത് വേണ്ടായിരുന്നു എന്ന ഭാവത്തിൽ ചമ്മിനാറി നിക്കുന്ന രവിയെ ആണ്. അതോടെ എല്ലാരും കൂടി ഒറ്റച്ചിരിയായിരുന്നു. എന്തിന് മുത്തശ്ശനും മുത്തശ്ശിക്കും വരെ ചിരിയടക്കാൻ കഴിയുന്നുണ്ടായില്ല.
ആദിയും മഹിയും എന്തോന്നെടെ ഇത് എന്ന രീതിയിൽ രവിയെ നോക്കി…
അയാൾ ദയനീയമായി ഒന്ന് രക്ഷിക്കെടാ എന്ന് കണ്ണോണ്ട് അവരോട് അപേക്ഷിച്ചു.
ആ സമയത്താണ് ആദിയുടെ ഫോൺ ബെല്ലടിച്ചത്. അതോടെ എല്ലാവരും അവരുടെ ചിരി കണ്ട്രോൾ ചെയ്യ്തു. ആദി ഫോൺ എടുത്ത് വളരെ സന്തോഷത്തോടെ സംസാരിക്കുന്നത് കേട്ടപ്പോ എല്ലാർക്കും അത് എന്താന്ന് അറിയാനുള്ള ആകാംഷയായി…
എന്താ മോനെ.. നീ ഭയങ്കര സന്തോഷത്തിൽ ആണല്ലോ.. മുത്തശ്ശൻ ആദിയോട് ചോദിച്ചു.
ഞാൻ പറയാൻ പോകുന്ന ന്യൂസ് കേട്ടാൽ നിങ്ങളും സന്തോഷിക്കും.. ആദി
എന്താ കാര്യം എന്ന് പറ ആദിയേട്ട ചുമ്മാ സസ്പെൻസ് ഇടാതെ.. സീത അക്ഷമയോടെ പറഞ്ഞു.
അച്ചുവിന് കേരളത്തിലോട്ട് മാറ്റാം കിട്ടി അതുകൊണ്ട് അവർ ഇങ്ങോട്ട് വരികയാണെന്ന്.. ഒപ്പം കല്ലുമോൾക്കും എറണാകുളത്തേക്ക് മാറ്റം ആയിട്ടുണ്ടെന്നു… ഹരിയാണ് വിളിച്ചത്.
ആഹാ അപ്പൊ ഇനി എല്ലാരും ഇവിടെ ഉണ്ടാവും അല്ലെ.. അല്ലെങ്കിലും അവരെ ഒക്കെ കാണണം എന്ന് വിചാരിച്ചിരിക്കയിരുന്നു ഞാൻ. മുത്തശ്ശൻ സന്തോഷത്തോടെ പറഞ്ഞു.
എന്നേക്കാ മോനെ അവർ എത്തുന്നത്… മുത്തശ്ശി ആദിയോടായി ചോദിച്ചു.
അത് ഗൗരിമോൾടെ കോളേജിൽ കുറച്ച് പ്രൊസീജിയർ ഉണ്ട് അത് കഴിഞ്ഞിട്ട് അവർ വരും. കണ്ണനൊക്കെയും ആ കൂടെ വരും.
അതുപിന്നെ പറയണ്ടല്ലോ അവർ ഒരുമിച്ചേ വരവുണ്ടാവൂ എന്ന് നമുക്കറിയാലോ. അമ്മമാരേക്കാൾ ചങ്കുകൾ അല്ലെ മക്കൾ. അതല്ലേ അച്ചുവിന് മാറ്റം കിട്ടിയാൽ കല്ലുവും കല്ലുവിന് മാറ്റം കിട്ടിയാൽ അച്ചുവും അങ്ങോട്ട് മാറ്റം ചോദിച്ചു വാങ്ങുന്നത്. അല്ലെങ്കിൽ രണ്ടെണ്ണവും കൂടി വീട് പൊളിച്ചിടില്ലേ…പാവം ഹരിയേട്ടനും സുലുത്തയും വോളന്ററി ഒക്കെ എടുത്ത് മോൾടെ കൂടെ നിക്കാം എന്ന് വച്ചപ്പോ അവരുടെ കൂടെ ഇന്ത്യ മുഴുവൻ കറങ്ങാനാണ് അവരുടെ യോഗം..ശ്രീയമ്മ ഒരു ചിരിയോടെ പറഞ്ഞു…
ഏയ്യ് ഇപ്രാവശ്യം വന്നാൽ ഗൗരിയേച്ചി ഇവിടെ സെറ്റ് ആവും എന്ന കഴിഞ്ഞ തവണ വന്നപ്പോൾ പറഞ്ഞത്. ഇവിടെ DM കോളേജിൽ കേറാലോ ചേച്ചിക്ക്. കുട്ടികളേം ഇവിടെ ചേർത്തും എന്ന പറഞ്ഞത്. മാറ്റം കിട്ടുന്നവർ എങ്ങോട്ടാണെങ്കിൽ പൊക്കോട്ടെ എന്ന ചേച്ചി പറഞ്ഞത്… നിധി പറഞ്ഞു
ആ ഗൗരിമോളെ പറഞ്ഞിട്ടും കാര്യമില്ല. കഴിഞ്ഞ 7 വർഷത്തിനിടയിൽ എത്ര സ്ഥലം ആയി മാറി മാറി പോകുന്നു.പോരാഞ്ഞിട്ട് അച്ചുവായാലും കല്ലുവായാലും അതിലെ പോകുന്ന പണിഷ്മെന്റ് ട്രാൻസ്ഫർ ചോദിച്ചു വാങ്ങുന്ന കൂട്ടത്തിലും. ഇനിപ്പോ എവിടേലും ഒരുത്തിൽ സ്ഥിരം ആക്കാണ് നല്ലത്.. എല്ലാം കേട്ടുകൊണ്ട് വന്ന തേജ പറഞ്ഞു.
അതുപിന്നെ അച്ചുവേട്ടനും കല്ലുവേട്ടത്തിയും ജോലിയിൽ സ്ട്രിക്ട് ആയതുകൊണ്ടല്ലേ അവർക്ക് ഇങ്ങനെ ഓരോ പണി വരുന്നത്. രണ്ടുപേരും നേരായ മാർഗത്തിലെ പോകൂ. അപ്പൊ പിന്നെ ശത്രുക്കൾക്ക് പഞ്ഞം ഉണ്ടാവോ.. ലച്ചു പറഞ്ഞു
സംഭവം അത് നല്ല കാര്യം ആണ്. പക്ഷേ അതുകൊണ്ട് പെട്ടുപോകുന്നത് കണ്ണനും ഗൗരിയും ആണ്. ഇടക്കിടക്ക് ഇങ്ങനെ മാറി കളിക്കേണ്ടേ….മഹി പറഞ്ഞു
ആ ഇനിപ്പോ അവർ നാട്ടിൽ സ്ഥിരം ആക്കാൻ പോകാന്നല്ലേ പറഞ്ഞേ. എനിക്കത് മതി. എത്രനാളായി എന്റെ മക്കളെ കണ്ടിട്ട്… മുത്തശ്ശി പറഞ്ഞു. അതിന് എല്ലാവരും ഒരു ചിരിയോടെ തലയാട്ടി..
………….
കല്ലുവും ഗൗരിയും പിജി ലാസ്റ്റ് സേം പഠിക്കുമ്പോൾ ആണ് രണ്ടാളും പ്രെഗ്നന്റ് ആവുന്നത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാളും ഓരോ ആൺകുട്ടികൾക്ക് ജന്മം നൽകി. ശിവാൻഷ് അഗ്നി ദേവ് വർമ എന്ന അൻഷും റയാൻഷ് സൂര്യ ദേവ് വർമ എന്ന റേയും. രണ്ടാൾക്കും ഇപ്പൊ 5 വയസ്സ്. അൻഷ് ഇല്ലാതെ റേയും റേയെ കാണാതെ അൻഷിനും ഒരു ദിവസംപോലും നീങ്ങില്ല. അമ്മമാരേക്കാൾ വലിയ സൗഹൃദം ആണ് അവരുടേത്. ഗൗരി ഡെലിവറിക്ക് ശേഷം അവളാഗ്രഹിച്ചത് പോലെ Phd എടുത്ത് പ്രൊഫസർ ആയെങ്കിൽ കല്ലു സിവിൽ സർവീസ് എടുത്ത് ഇപ്പൊ കൃഷ്ണകല്യാണി IAS ആണ്.
അൻഷിന്റെയും റേയുടെയും നിർബന്ധം കാരണം അച്ചുവിന് മാറ്റം കിട്ടുമ്പോ കല്ലുവും കല്ലുവിന് മാറ്റാംകിട്ടുമ്പോ അച്ചുവും അങ്ങോട്ട് മാറ്റം ചോദിച്ചുവാങ്ങും. അങ്ങനെ ഇപ്പൊ അവർ മുംബൈയിൽ ആണ്. ഹരിയും സുലുവും ഗൗരിയുടെ കൂടെ ഉണ്ട്.
ഇനി നാട്ടിൽ സ്ഥിരം ആക്കാൻ ആണ് ഗൗരിയുടെയും കണ്ണന്റെയും തീരുമാനം. കാരണം അവർക്ക് ഓടി ഓടി മതിയായി തുടങ്ങി. അതുകൊണ്ട് മക്കളേം ഇവിടെ ചേർത്തി നാട്ടിൽ സ്ഥിരം ആവാൻ ഉള്ള എല്ലാ കാര്യങ്ങളും അവർ ചെയ്തിട്ടാണ് ഇപ്പോഴുള്ള വരവ്.
ദേവിന്റെയും ലച്ചുവിന്റെയും ദേവൂട്ടിയുടെയും കല്യാണം നേരത്തെ ഫിക്സ് ചെയ്തപോലെ അവരുടെ പഠിപ്പ് കഴിഞ്ഞപ്പോൾ നടന്നു. രുദ്രന്റെയും ലച്ചുവിന്റെയും മൂത്ത പ്രോഡക്റ്റ് ആണ് പവിമോൾ. രവിയുടെ ഭാഷയിൽ കുരുത്തക്കേടിനു കൈയും കാലും വച്ച മുതൽ. രവിയാണ് അവളുടെ സ്ഥിരം ഇര. പക്ഷേ അച്ചാച്ഛനും മോൾക്കും ഒരു ദിവസംപോലും പിരിഞ്ഞിരിക്കാൻ പറ്റില്ല അത്രേം ഇഷ്ടം ആണ് പരസ്പരം രണ്ടാമത്തെ ഓൺ ദി വേ ആണ്. ലച്ചു 8 മാസം ഗർഭിണി ആണ്.
ദേവൂട്ടിക്കും നന്ദനും 1 മോൻ. രണ്ടര വയസ്സുകാരൻ ദീക്ഷിത് എന്ന ദിക്കുട്ടൻ.. നന്ദൻ ഇപ്പൊ എറണാകുളം DCP ആണ്. ഇപ്പൊ അവന്റെ സീനിയർ ആയിട്ടാണ് അച്ചുവിന്റെ മാറ്റം. എറണാകുളം ഡിസ്ട്രിക്ടിന്റെ കമ്മീഷണർ ആയിട്ട്.
ദേവിനും നിധിക്കും 1മോള്. 2 വയസ്സുകാരി പാർവണ എന്ന പാറുമോള്. എല്ലാ കുട്ടികളിൽക്കും ഏറ്റവും പാവം പാറുമോള് ആണ്.
അൻഷ് അച്ചുവിനെപോലെ ഇപ്പോഴേ ഒരു ഗൗരവം നിറഞ്ഞ പ്രകൃതം ആണ്. അതിനുംവേണ്ടി റേ ഒരു കുസൃതിക്കുടുക്ക ആണ്.
ഗൗരിയുടെ അച്ഛനും അഭിയും ആയിട്ട് അവർക്ക് ഇപ്പോഴും കണക്ഷൻ ഉണ്ട്. പക്ഷേ എന്തോ ഷീജയും ആയിട്ട് വലിയ ബന്ധം ഒന്നും ഇല്ല. അവർക്ക് ഇപ്പോഴും അഭിയുടെ ജീവിതം മാത്രം ആണ് പ്രധാനം. ഗൗരി എങ്ങനെ ആയാലും അവർക്ക് പ്രശ്നം ഒന്നും ഇല്ല. അങ്ങനെയും ചില അമ്മമാർ. അഭിക്കും ശ്രീക്കും ഇതുവരെ മക്കൾ ഒന്നും ആയിട്ടില്ല. ഗൗരിയെ ഉപദ്രവിച്ചതിന്റെ ഒക്കെ ശിക്ഷയാവും ഇതെന്നാണ് ശ്രീയുടെയും ഗിരിജയുടെയും ചിന്ത. ഇപ്പൊ പണ്ടത്തെപ്പോലെ അഹങ്കാരം ഒന്നും അവർക്കില്ല. ഗൗരി നന്നായി ജീവിക്കുന്നതിൽ അവർക്കും സന്തോഷം ആണ്.
…………………
ഇന്നാണ് അച്ചുവും കണ്ണനും ഫാമിലി അടക്കം വരുന്നത്. എല്ലാവരും ദേവർമഠത്തിൽ എത്തിയിട്ടുണ്ട്. നന്ദനും ദേവൂട്ടിയും ബാലനും അഭിയും ശ്രീയും എല്ലാം അവിടെ ഉണ്ട്.
പിള്ളേര് സെറ്റ് മുഴുവൻ സോഫയിൽ ഇരിക്കുകയാണ്.
ഹോ.. അച്ചു ഒക്കെ വന്നാൽ ഞാൻ രക്ഷപെട്ടു… ദേവ് ഇരുന്ന് പറഞ്ഞു.
അതെന്താ ദേവ് നീ അങ്ങനെ പറഞ്ഞേ.. നന്ദൻ ചോദിച്ചു.
അച്ചു ഇവിടെ ഉണ്ടെങ്കിൽ ഇവിടെ ചിലരുടെ ചെളി വാരി എറിയൽ ഒക്കെ കുറച്ചുകുറയും… ദേവ് ഇടങ്കണ്ണിട്ട് രുദ്രനെ നോക്കികൊണ്ട് പറഞ്ഞു.
മ്മ്… എനിക്കിട്ട് താങ്ങാണല്ലേ മോനെ ദേവേട്ടാ.. എനിക്ക് പണ്ടത്തെ പോലെ അച്ചുവേട്ടനെ പേടിയൊന്നും ഇല്ല… രുദ്രൻ ഒരു പുച്ഛത്തോടെ പറഞ്ഞു..
മ്മ്.. ശരിയാ തീരെ പേടിയില്ല.. അതുംപറഞ്ഞ് ദേവ് രുദ്രന്റെ പിന്നിലേക്ക് നോക്കികൊണ്ട് പറഞ്ഞു..
ആ അച്ചു നിങ്ങൾ എത്തിയോ…
അതുകണ്ടതും രുദ്രൻ ചാടിയെഴുന്നേറ്റുകൊണ്ട് തിരിഞ്ഞുനോക്കി. അപ്പോഴാണ് അവർ തന്നെ പറ്റിച്ചതാണെന്ന് അവന് മനസിലായത്. അവൻ പല്ല് കടിച്ചുകൊണ്ട് ദേവിനെ നോക്കി.
ശരിയാ.. പണ്ടത്തെ പോലെ അല്ല. ഇപ്പൊ തീരെ പേടിയില്ല നിനക്ക് അച്ചുവിനെ…. അതുംപറഞ്ഞ് ചിരിക്കാൻ തുടങ്ങി ദേവ്.
അതിന് രുദ്രൻ എന്തോ മറുപടി പറയാൻ പോയ നേരത്താണ് പുറത്ത് വണ്ടികൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. അതോടെ എല്ലാവരും പുറത്തോട്ട് ഇറങ്ങി..
ആദ്യത്തെ കാറിൽ നിന്ന് അച്ചുവും ഗൗരിയും സുലുവും ഹരിയും പുറത്തിറങ്ങിയപ്പോൾ രണ്ടാമത്തെ കാറിൽ നിന്ന് കണ്ണനും കല്ലുവും അൻഷും റേയും ഇറങ്ങി വന്നു.
പിന്നെ അങ്ങോട്ട് കെട്ടിപിടിക്കൽ ആയി സങ്കടം പറച്ചിൽ ആയി ഇത്രേം നാളും കാണാത്തതിന്റെ. കഴിഞ്ഞ ഓണത്തിനാണ് അവർ ലാസ്റ്റ് വന്നത്. ഇപ്പൊ രണ്ടുമാസം കഴിഞ്ഞു. അതിന്റെ വിഷമത്തിൽ ആയിരുന്നു എല്ലാവരും. ഇനിപ്പോ അവർ ഇവിടെ തന്നെ ഉണ്ടല്ലോ എന്ന സന്തോഷത്തിൽ ആണ് എല്ലാവരും.
അൻഷും റേയും നേരെ ഓടിപ്പോയി അഭിയുടെ കൈയിൽ കയറി. അവർക്ക് രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമാണ് അഭിയെ. അഭിയും രണ്ടുപേരിലും വേർതിരിവൊന്നും കാണിക്കാതെ സ്നേഹിക്കുന്നുണ്ട്. ഗൗരിയെ സ്നേഹിക്കാഞ്ഞതിന്റെയും മനസിലാക്കാഞ്ഞതിന്റെയും കുറ്റബോധം അവൻ തീർക്കുന്നത് ഇവരെ രണ്ടുപേരെയും അകമഴിഞ്ഞ് സ്നേഹിച്ചുകൊണ്ടാണ്.
എല്ലാവരും കൂടി ഉള്ളിലേക്ക് പോയി കുറെ നേരം സംസാരിച്ചിരുന്നതിനു ശേഷം ആണ് ഫ്രഷ് ആവാനും മറ്റും പോയത്.
വൈകിട്ടത്തെ ചായകുടിയും മറ്റും കഴിഞ്ഞ് എല്ലാവരും പുറത്ത് ഇരുന്ന് സംസാരിക്കുന്നത് നോക്കി ഇരിക്കുമ്പോൾ ആണ് കുറച്ചു മാറി ഒരു തൂണിൽ ചാരി എന്തോ നോക്കി നിക്കുന്ന കല്ലുവിനെ ഗൗരി കണ്ടത്.
ഗൗരി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയിക്കൊണ്ട് ചോദിച്ചു..
കല്ലു.. എന്താ നീ ഇത്ര കാര്യം ആയിട്ട് നോക്കുന്നെ…
ഞാൻ മക്കളെ നോക്കായിരുന്നു ഗൗരി. നീ ഒന്ന് നോക്കിയേ അൻഷിനെയും റേയിനെയും. ബാക്കി എല്ലാവരുടെയും ഒപ്പം അവർ കൂടുന്നുണ്ടെങ്കിലും അവരുടെ കൈകളും കണ്ണുകളും എപ്പോഴും മറ്റേയാളെ തിരഞ്ഞുകൊണ്ടിരിക്കുന്നത്. കല്ലു പറഞ്ഞു.
ഗൗരി നോക്കിയപ്പോൾ ശരിയാണ്. ബാക്കി ഉള്ളവരുടെ കൂടെ എല്ലാം അവർ കളിക്കാൻ കൂടുന്നുണ്ടെങ്കിലും രണ്ടുപേരും ഇടക്കിടക്ക് കൈകോർത്തുപിടിക്കുന്നും മറ്റും ഉണ്ട്. ഗൗരിക്ക് ചിരിയാണ് അത് കണ്ടപ്പോൾ വന്നത്.
അവർ നമ്മളെ പോലെ അല്ലെ കല്ലു. എത്രയൊക്കെ മറ്റു സൗഹൃദങ്ങൾ വന്നാലും നമുക്ക് നമ്മൾ രണ്ടുപേർ കഴിഞ്ഞിട്ടല്ലേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ.. കല്ലുവിനെ ചേർത്തുപിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു.
ഇവർ നമ്മളെ പോലെ അല്ല അതിലും ഗാഢമാണ് അവരുടെ സ്നേഹം.. അപ്പോഴാണ് അങ്ങോട്ട് അച്ചുവും കണ്ണനും വന്നത്. അച്ചു അവന്റെ ദുർഗയെയും കണ്ണൻ അവന്റെ കൃഷ്ണയെയും ചേർത്തുപിടിച്ചുകൊണ്ട് മക്കൾ കളിക്കുന്നത് നോക്കി നിന്നു. അപ്പോഴും ഗൗരിയുടെയും കല്ലുവിന്റെയും കൈകൾ കോർത്തുപിടിച്ചിരുന്നു. ഒരിക്കലും വേർപിരിയില്ല എന്നതുപോലെ….
അവസാനിച്ചു……

by