രചന – കണ്ണന്റെ മാത്രം
ഒകെ ശരി തന്നെ പക്ഷേ നീ ഞങ്ങളുടെ മകൾ ആണ്. നിന്റെ മേൽ ഞങ്ങൾക്ക് ഉള്ള അധികാരം ഒന്നും വേറെ ആർക്കും ഉണ്ടാവില്ല. വായകൊണ്ട് പറയുന്ന പോലെ ഒന്നും അല്ല ഞങ്ങളും ആയിട്ടുള്ള നിന്റെ ബന്ധം. നീ ആരെയൊക്കെ അച്ഛൻ എന്നും അമ്മ എന്നും വിളിച്ചാലും ഞങ്ങൾ ആണ് നിന്റെ രക്ഷിതാക്കൾ. അതുകൊണ്ട് നിന്റെ പ്രസംഗം അവസാനിപ്പിച്ചു ഇറങ്ങാൻ നോക്ക്. എന്തായാലും ഇനിപ്പോ ഈ കല്യാണം ഇപ്പൊ നടക്കില്ലല്ലോ.. ഷീജ ഒരു പുച്ഛചിരിയോടെ പറഞ്ഞു.
എങ്ങോട്ട് ഇറങ്ങാൻ… ഞാൻ ഒരിക്കൽ പറഞ്ഞതേ ഇപ്പോഴും പറയുന്നുള്ളു. ഇനി എനിക്ക് ആ വീടുമായി യാതൊരുവിധ ബന്ധവും ഇല്ല. എന്നെ ഇനി ആരും അന്വേഷിക്കേം വേണ്ട.. ഗൗരി പറഞ്ഞു.
അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ.. നീ ഞങ്ങളുടെ മോളാണെങ്കിൽ നിന്നെ കൊണ്ടുപോവാനും ഞങ്ങൾക്ക് അറിയാം.. ഷീജ വാശിയോടെ പറഞ്ഞുകൊണ്ട് ഗൗരിയുടെ കൈയിൽ പിടിച്ചു വലിച്ചു.
അപ്പോൾ അച്ചു വന്ന് ഗൗരിയെ അവന്റെ അടുത്തേക്ക് ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു..
ദുർഗ വരണോ വേണ്ടേ എന്ന് അവൾ തീരുമാനിക്കും അല്ലാതെ മറ്റാരും അതിൽ അഭിപ്രായം പറയണ്ട കാര്യം ഇല്ല.
അവൾ ഞങ്ങളുടെ മകൾ ആണ് അപ്പൊ അവളിൽ ഞങ്ങൾക്കും അധികാരം ഉണ്ട്. ഷീജക്ക് ആകെ വാശി തോന്നി. ഒരിക്കലും ഗൗരിയെ അവരുടെ കൂടെ വിടില്ല എന്നവർ ചിന്തിച്ചു.
ഇപ്പൊ അവളിൽ നിങ്ങളെക്കാൾ അധികാരം ഉണ്ട് എനിക്ക്. അപ്പൊ ഞാൻ പറയുന്നു എന്തും അവളുടെ ഇഷ്ടത്തോടെ മാത്രമേ നടക്കൂ….
അതെങ്ങനെയാ സാറെ അവളിൽ ഞങ്ങളെക്കാൾ അധികാരം സാറിന് വരുന്നത്…. അഭി ഒരു സംശയത്തോടെ ഗൗരിയെ ചേർത്തുപിടിച്ചു നിക്കുന്ന അച്ചുവിനെ നോക്കികൊണ്ട് ചോദിച്ചു.
അതോ… അവൾ എന്റെ ഭാര്യ ആയതിന്റെ അധികാരം. നിയമപരമായി ഞങ്ങൾ വിവാഹിതരായതിന്റെ എല്ലാ തെളിവുകളും എന്റെ കൈയിൽ ഉണ്ട്. അതുകൊണ്ട് നിങ്ങൾ ഇപ്പൊ പോകാൻ നോക്ക്.
അഭി വേഗം അച്ചു കാണിച്ച മാര്യേജ് സർട്ടിഫിക്കറ്റ് വാങ്ങി നോക്കി. എന്നിട്ട് വിശ്വാസം വരാത്തപോലെ ഗൗരിയെ തന്നെ നോക്കികൊണ്ടിരുന്നു. അപ്പോഴേക്കും എല്ലാവരും ആ സർട്ടിഫിക്കറ്റ് വാങ്ങി നോക്കി . ആർക്കും ഒന്നും വിശ്വസിക്കാൻ സാധിക്കുന്നുണ്ടായില്ല. ഗൗരിയുടെ ഭാഗത്തുനിന്നു ഇങ്ങനെ ഒരു നീക്കം ആരും പ്രതീക്ഷിച്ചില്ലായിരുന്നു.
ദുർഗ ആ ആഭരണങ്ങൾ എല്ലാം ഊരികൊടുത്തു വായോ. ഇവരുടെ ഒന്നും നിനക്കിനി വേണ്ട… അച്ചു ഗൗരിയോട് പറഞ്ഞു….
അതുകേട്ടതും അവൾ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്ന എല്ലാ ആഭരണങ്ങളും ഊരി ബാലന്റെ അടുത്തേക്ക് പോയി.
അച്ഛാ… അച്ഛനോട് എനിക്ക് ദേഷ്യം ഒന്നുമില്ല. എന്നാലും പറയാണ് ഇനിയെങ്കിലും അച്ഛൻ കുറച്ച് ധൈര്യം കാണിക്കണം ജീവിതത്തിൽ. അച്ഛന് കുറച്ചെങ്കിലും ധൈര്യം ഉണ്ടായിരുന്നെങ്കിൽ എന്റെ ലൈഫ് ഇത്രേം ദുസ്സഹമാകുമായിരുന്നില്ല.
അതിന് ബാലൻ ഒന്നും പറഞ്ഞില്ല.. മോളെ ഞാൻ…
അയാൾ എന്തോ പറഞ്ഞു തുടങ്ങുമ്പോഴേക്കും അത് തടഞ്ഞുകൊണ്ട് ഗൗരി പറഞ്ഞു…
അച്ഛൻ ഒന്നും പറയണ്ട.. എന്നോട് ഇത്തിരിയെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ ഇതൊക്കെ വാങ്ങണം.
അതോടെ അയാൾ ഒന്നും പറയാതെ അവൾ കൊടുത്തതൊക്കെ വാങ്ങി…
ഗിരിജക്കും ശ്രീലക്ഷ്മിക്കും ഇതൊന്നും സഹിക്കാൻ കഴിയുന്നുണ്ടായില്ല. ഗൗരിക്ക് ഇത്രേം വലിയ ഒരു ബന്ധം അവർക്ക് സങ്കൽപ്പിക്കാൻ കഴിയുണ്ടായിരുന്നില്ല. അതും ഒരു IPS ഓഫീസറുടെ. അതുവരെ മാനവിനെ പോലീസ് കൊണ്ടുപോയ വിഷമത്തിൽ നിന്നിരുന്നവർ ഇപ്പൊ അതിനെ കുറിച്ച് ചിന്തിക്കുന്നുകൂടിയില്ല. അവർക്ക് ഇപ്പൊ ഗൗരിയുടെ ജീവിതത്തിൽ വന്ന ഭാഗ്യത്തെ കുറിച്ചാലോചിച്ചു അസൂയപെടാനെ നേരം ഉള്ളൂ..
ഗൗരി എല്ലാം ബാലനെ ഏൽപ്പിച്ചതും സുലു വന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്ക് പോകാനായി തിരിഞ്ഞു. അവരുടെ പിന്നിലായി ദേവർമഠത്തിലെ എല്ലാവരും തിരിഞ്ഞു നടന്നു…
പുറത്തെത്തിയതും മുത്തശ്ശൻ അച്ചുവിനോടായി ചോദിച്ചു..
അച്ചു ഇനി എന്താ പരിപാടി. കല്യാണം രജിസ്റ്റർ ചെയ്തത് ശരിതന്നെ പക്ഷേ ഒരു താലികെട്ട് നടത്തിയിട്ടില്ലല്ലോ. അതിനിയെങ്ങനെയാണ് തീരുമാനിക്കുന്നത്.
അത് മുത്തശ്ശാ.. നമ്മൾ എൻഗേജ്മെന്റ് പ്ലാൻ ചെയ്തില്ലേ ആ സമയം കല്യാണം നടത്താം. അതുവരെ അവൾ അവളുടെ അച്ഛന്റേം ഉമ്മിടേം മകൾ മാത്രം ആയി കഴിയട്ടെ…
അച്ചു അത് പറഞ്ഞതും ഗൗരി നന്ദിയോടെ അച്ചുവിനെ നോക്കി. അവളും ആഗ്രഹിച്ചിരുന്നു കുറച്ചുനാൾ അവരുടെ മകൾ മാത്രം ആയി ജീവിക്കാൻ.. ഗൗരി അവനെ നോക്കുന്നത് കണ്ടതും അവൻ അവളെ ഇരുകണ്ണും അടച്ചുകാണിച്ചു.
എങ്കിൽ ശരി.. അതുപോലെ ആവട്ടെ.. അതും പറഞ്ഞ് അവർ എല്ലാം പോകാൻ നേരത്താണ് അച്ചുവിന്റെ ഫോൺ ബെല്ലടിച്ചത്. നോക്കുമ്പോ അവന്റെ സ്റ്റേഷനിൽ നിന്നാണ്. അവൻ ഫോൺ എടുത്ത് കുറച്ചുമാറി നിന്നു സംസാരിച്ചു. അവിടെ നിന്നും കേട്ട ന്യൂസ് അവൻ പ്രേതീക്ഷിച്ചിരുന്നു എന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഹരി അവന്റെ അടുത്തേക്ക് പോയിട്ട് ചോദിച്ചു.
എന്താ അച്ചു കാര്യം..
ഒന്നുമില്ല മാമേ.. നമ്മൾ പ്രതീക്ഷിച്ചത് തന്നെ മാനവിനെ ജാമ്യത്തിൽ ഇറക്കി…
മ്മ്… അച്ചു കൂട്ടത്തിൽ ഉള്ളവനെ എപ്പോഴും സൂക്ഷിച്ചോളോ..
അറിയാം മാമേ.. അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. മാമേ ദുർഗയുടെ സേഫ്റ്റി ഉറപ്പാക്കണം അവിടെ. കല്ലുവിന്റെ ഞാൻ നോക്കിക്കോളാം. അവൻ വെറുതെ ഇരിക്കും എന്ന് പ്രതീക്ഷിക്കണ്ട. ദേഷ്യം ഒന്നുംകൂടി കൂടിയല്ലോ.
വാവേടെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം. എന്തായാലും ഇതിനൊക്കെ ഒരു തീരുമാനം ആയിട്ട് വാവേടെ പഠിപ്പിന്റെ കാര്യം നോക്കാം അല്ലെ അച്ചു..
മ്മ്.. ദുർഗക്കും കല്ലുവിനും ഒരുമിച്ച് എടുക്കാം അഡ്മിഷൻ. എന്തായാലും ഈ കൊല്ലം ഇത്രേം ആയില്ലേ. ഇനി അടുത്തകൊല്ലം നോക്കാം.
മ്മ്.. എന്ന ഞങ്ങൾ അങ്ങോട്ട് പോയാലോ.. നീ വരുന്നുണ്ടോ ഇപ്പൊ..
മ്മ്… മാമ മാമിയെയും കൂട്ടി പൊക്കൊ. ഞാൻ ദുർഗയെയും കൂട്ടി വരാം. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് അവളോട്.
ശരി.. അതും പറഞ്ഞ് ഹരി സുലുവിനെയും കൂട്ടി അവരുടെ വീട്ടിലേക്കും ദേവർമഠത്തിൽ ഉള്ളവർ അങ്ങോട്ടും പോയി.
ദുർഗ വായോ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് അതും പറഞ്ഞ് അച്ചു വണ്ടിയിൽ കയറി ദുർഗയും കയറിയതും അച്ചു വണ്ടി എടുത്തു പോയി..
…………….
ഗൗരിയുടെ വീട്ടുകാർ എല്ലാവരും അവരുടെ വീട്ടിൽ എത്തി. കൂടെ ശ്രീലക്ഷ്മിയും ഗിരിജയും സുരേഷും ഉണ്ടായിരുന്നു. ബാലന്റെ മുഖത്ത് ഒരു തരം നിസ്സംഗഭാവം ആയിരുന്നു.
അഭിയുടെ മുഖത്ത് കുറ്റബോധവും വിഷമവും കൂടി കലർന്ന ഒരു ഭാവവും ആയിരുന്നു. പക്ഷേ ഷീജയുടെ അടക്കം ബാക്കി എല്ലാവരുടെയും മുഖത്ത് ദേഷ്യം ആയിരുന്നു.
അന്നാലും എന്റെ ഷീജ ഈ പാവത്തെ പോലെ ഇരുന്നിരുന്നവളുടെ കൈയിൽ ഇത്രേം ഉണ്ടായിരുന്നോ. എന്തോരം ധൈര്യം ഉണ്ടായിട്ട് വേണം രജിസ്റ്റർ ഒക്കെ ചെയ്ത് അവൾക്ക് വരാൻ. എന്റെ മോനെ കുടുക്കാൻ അവളും അവൾടെ മറ്റവനും കൂടി മനഃപൂർവം എന്തൊക്കെയോ ചെയ്യ്തത് ആണെന്ന എനിക്ക് തോന്നുന്നത്. അല്ലാതെ എന്റെ മോന്റെ അത്രേം നല്ല സ്വഭാവം ആണ്.
എനിക്ക് അറിയാം ഗിരിജേ മനുമോൻ പാവം ആണെന്ന്. ഇപ്പൊ ഗിരിജ പറഞ്ഞപ്പോ എനിക്കും ഒരു ഡൌട്ട് ഉണ്ട് അത്.
ആ അതിന് തന്നെ ആണ് സാധ്യത. അവൾടെ മറ്റവൻ പോലീസ് അല്ലെ. അവനാണോ ഒരു തെളിവ് ഉണ്ടാക്കാൻ പാട്.ഇനീപ്പോ എന്തൊക്കെ കേസ് ഉണ്ടാക്കാവോ എന്റെ മോന്റെ പേരിൽ. അവളൊരുത്തി കാരണം നമ്മുടെ മക്കളുടെ കല്യാണം കുളമായി..
അതു തന്നെ നശൂലം… ഗുണം പിടിക്കില്ല ആ എരണം കേട്ടത്.. അതു പറഞ്ഞു കഴിയലും ഷീജയുടെ മുഖത്തായി ഒന്ന് കിട്ടിയതും ഒരുമിച്ചായിരുന്നു.
ഷീജ തന്റെ ഇടാംകൈ കവിളിൽ പൊത്തിപിടിച്ചുകൊണ്ട് തന്നെ അടിച്ച ബാലനെ പകച്ചു നോക്കി. അവർക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. ഇത്രേം കൊല്ലം ആയിട്ടുള്ള ജീവിതത്തിൽ ഒരു ചീത്ത പോലും പറയാത്ത ആളാണ് ഇപ്പൊ അടിച്ചിരിക്കുന്നതാണ്. അതാണ് അവരുടെ പകപ്പിന് കാരണവും..
ഇത്രയൊക്കെ ചെയ്തിട്ടും നിനക്കൊന്നും മതിയായില്ല അല്ലെ. അവൾ അതിനും മാത്രം എന്തു തെറ്റാ അവൾ നിന്നോട് ചെയ്യ്തത്. ഇതുപോലെ ഒക്കെ ദ്രോഹിച്ചിട്ടും പിന്നേം അവള് ശപിക്കാൻ നിക്കുന്നു. നിന്റെ ഒന്നും ശാപം അവൾക്ക് ഏൽക്കില്ലെടി. പകരം എന്റെ മോള് ഇവിടെത്തെ ഞാനടക്കം ഉള്ളവരുടെ അവഗണനയും മറ്റും സഹിച്ചു ഒഴുക്കികൂട്ടിയ കണ്ണീർ ഉണ്ടല്ലോ അതു നമ്മളുടെ മേൽ ശാപം ആയി വീഴാതെ ഇരിക്കാൻ പ്രാർത്ഥിച്ചോ.. പ്രാർത്ഥിച്ചിട്ടും കാര്യം ഒന്നും ഉള്ളതായി എനിക്ക് തോന്നുന്നില്ല അതൊക്കെ ഇന്നല്ലെങ്കിൽ നീയും ഞാനും അടക്കം എല്ലാവരും അനുഭവിക്കും. എന്റെ ഭാഗത്താണ് തെറ്റ് മുഴുവൻ. അവൾ പറഞ്ഞതുപോലെ ആദ്യമേ ഞാൻ ഇത്തിരി ധൈര്യം കാണിച്ചിരുന്നെങ്കിൽ എന്റെ മോളെ എനിക്ക് ഇന്ന് നഷ്ടം ആവില്ലായിരുന്നു. ഇത്രേം നാളും നീ എന്തൊക്കെ ചെയ്തിട്ടും ഞാൻ അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചത് എനിക്ക് നിന്നെ പേടി ആയിട്ടൊന്നും അല്ല. നിന്നോട് അത്രേം ഇഷ്ടമുള്ളത് കൊണ്ടായിരുന്നു. എന്റെ ഒരു വാക്കുകൊണ്ട് പോലും നീ വിഷമിക്കരുത് എന്ന് ചിന്തിച്ചിട്ട്. അതു തെറ്റായിരുന്നു എന്ന് മനസിലാക്കിയപ്പോഴേക്കും എന്റെ മോളെ എനിക്ക് നഷ്ടമായി. ഇനി എനിക്ക് ഒന്നും നോക്കാൻ ഇല്ല. അതുകൊണ്ട് ഇനി മേലാൽ നിങ്ങൾ ആരെങ്കിലും എന്റെ മോളെ കുറിച്ച് നല്ലതായാലും ചീത്തയായാലും പറയുന്നത് ഞാൻ കേൾക്കരുത്. അവൾ പറഞ്ഞതുപോലെ ഇന്നത്തോടെ അവൾ അവരുടെ മകൾ ആണ്. ഇവിടെ നിന്നും ആരും തന്നെ അധികാരം പറഞ്ഞു പോകണ്ട കേട്ടല്ലോ എല്ലാരും. ഇതും പറഞ്ഞ് അയാൾ റൂമിലേക്ക് പോയി. ബാക്കി എല്ലാവരും ബാലന്റെ പുതിയ രൂപം കണ്ട് ഞെട്ടി നിന്നു.
അഭിയും എല്ലാവരെയും ഒന്ന് നോക്കികൊണ്ട് റൂമിലേക്ക് പോയി.

by