രചന – കണ്ണന്റെ മാത്രം
കല്ലുവും ഗൗരിയും കൂടി കല്ലുവിന്റെ വീടിന്റെ ഉമ്മറത്തിരുന്നു സംസാരിക്കുമ്പോൾ ആണ് ദേവിന്റെ കാർ അവിടെ വന്നത്. അതിൽ നിന്നും ഇറങ്ങിയവരെ കണ്ടപ്പോ അവർ ഒന്നു ഞെട്ടി.
ലച്ചുവും ദേവൂട്ടിയും വരും എന്നറിയാമായിരുന്നെങ്കിലും കണ്ണനെയും ദേവിനെയും അവർ പ്രതീക്ഷിച്ചില്ലായിരുന്നു. കല്ലു വേഗം തന്നെ ഇറങ്ങി ചെന്ന് അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.
ഞങ്ങൾ ഇവരെ ഇവിടെ ആക്കാൻ വന്നതാണ്. കല്ലുവിന്റെ അമ്മക്ക് ഇപ്പോ എങ്ങനെ ഉണ്ട്. ക്ഷീണം ഒക്കെ മാറിയോ… ദേവ് ചോദിച്ചു.
ആ അമ്മ ഉഷാറായി വരുന്നുണ്ട്. പിന്നേ റസ്റ്റ് എടുക്കാനാണ് മടി. എപ്പോഴും എന്തെങ്കിലും ഒക്കെ ചെയ്യാൻ വരും. പിന്നേ കണ്ണുരുട്ടി പേടിപ്പിച്ചു നിർത്തിയിരിക്കുകയാണ്.
കല്ലു പറഞ്ഞു.
അമ്മ കിടക്കുകയാണോ.. ദേവ് ചോദിച്ചു.
ഏയ്യ് അല്ല അപ്പുറത്ത് ഇരിക്കുന്നുണ്ട്. ഞാൻ വിളിക്കാം… എന്നും പറഞ്ഞു കല്ലു രാധുവിനെ വിളിക്കാൻ പോയി..
ഇവിടെ അടുത്താണോ ഗൗരിയുടെ വീട്.. കണ്ണൻ ചോദിച്ചു.
ആ കണ്ണേട്ടാ ഒരു അഞ്ചാറു വീട് അപ്പുറം ആണ്…
നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം.. ഗൗരി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി. കൂടെ തന്നെ ലച്ചുവും ദേവൂട്ടിയും പോയി…
ദേ കണ്ണാ ഇവിടെ വരെ ഞാൻ എത്തിച്ചിട്ടുണ്ട്. നീ നിന്റെ ഫീലിംഗ്സ് കൺഫേം ചെയ്യ്… അവളോട് സംസാരിക്കാൻ നോക്ക്.. ദേവ് പറഞ്ഞു.
മ്മ് മ്മ്.. നല്ല ആളോട്.. ആദ്യം അവൾക്ക് എന്നോട് എന്തെങ്കിലും തോന്നിത്തുടങ്ങട്ടെ… അല്ലാതെ സംസാരിക്കാൻ ചെന്നാ എന്റെ വാല് മുറിച്ചുവിടും അവള്… കണ്ണൻ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു…
അതു ശരിയാ.. ആറ്റം ബോംബിനു കൈയും കാലും വച്ച മുതലാണ്.. ദേവ് ഒരു ആക്കി ചിരിയോടെ പറഞ്ഞു…
ആ സമയത്താണ് കല്ലുവും അമ്മയും വന്നത്. അവരെ കണ്ടതും കണ്ണനും ദേവും എഴുന്നേറ്റു.
അമ്മ ഇത് എന്റെ സീനിയേഴ്സ് ആണ്. ഇത് ധ്രുവ് ദേവ് ആൻഡ് ഇത് സൂര്യ ദേവ്.. പിന്നേ നമ്മുടെ ലച്ചുന്റേം ദേവൂട്ടിടേം ബ്രദർസ് ആണ്.ദേവേട്ടൻ DM ഗ്രൂപ്പിന്റെ MD ആണ്. സൂര്യ സാർ CEO യും…കല്ലു പറഞ്ഞു…
അതുകേട്ടതും കണ്ണന്റെ മുഖം വീർത്തു വന്നു. അവൻ അവളെ കൂർപ്പിച്ചു നോക്കികൊണ്ട് മനസ്സിൽ പറഞ്ഞു.. അവനെ ചേട്ടൻ എന്ന് വിളിക്കാം കുരുപ്പിന് ഞാൻ സാറും.. എന്നേ ചേട്ടൻ വിളിച്ച എന്താ പുളിക്കോ ഇവൾക്ക്. കുട്ടിപിശാശ്.. ശരിയാക്കി തരാം .കണ്ണന്റെ മുഖം കണ്ട ദേവ് ചിരികടിച്ചു പിടിച്ചു നിന്നു.
ഇതിപ്പോ എന്തിനാവോ കാലേട്ടൻ എന്നേ ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നെ. ഞാൻ ആവശ്യമില്ലാത്തത് ഒന്നും പറഞ്ഞില്ലല്ലോ..ഇങ്ങേരുടെ മനസ്സിൽ ഉള്ളത് എന്താന്ന് ദൈവത്തിന് അറിയാം… കല്ലു ആലോചിച്ചു…
രാധിക അവരെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കാനായി പറഞ്ഞു…
ഇപ്പോ എങ്ങനെ ഉണ്ട് ആന്റി.. ക്ഷീണം ഒക്കെ കുറഞ്ഞില്ലേ.. കണ്ണൻ ചിരിയോടെ ചോദിച്ചു.
കുറവുണ്ട് മോനെ. പിന്നേ വെറുതെ ഇങ്ങനെ ഇരിക്കല്ലേ അതിന്റെ ഒരു മടുപ്പ്. എന്നേ ഇടംവലം തിരിയാൻ സമ്മതിക്കില്ല ഈ പെണ്ണ്…അവർ കല്ലുവിനെ ഒന്നു നോക്കി കൊണ്ട് അവരോട് ആയി പറഞ്ഞു.
അതു സാരമില്ല ആന്റി ഇപ്പോ നന്നായി റസ്റ്റ് എടുക്ക്.. എല്ലാം ബേധമായിട്ട് എന്തേലും ഒക്കെ ചെയ്യാലോ.. കണ്ണൻ സ്നേഹത്തോടെ പറഞ്ഞു…
ഇങ്ങേർക്ക് അലറാൻ അല്ലാതെ ഇതുപോലെ സ്നേഹത്തോടെ സംസാരിക്കാനും അറിയോ എന്റെ കൃഷ്ണാ.. കല്ലു ആലോചിച്ചു..
അപ്പോഴാണ് ഗൗരി ചായ കൊണ്ട് വന്നത്. ഒപ്പം ദേവൂട്ടിയും ലച്ചുവും…
കണ്ണനും ദേവും കുടിച്ചു കഴിഞ്ഞു കല്ലുവിനോടും ഗൗരിയോടും ആയി പറഞ്ഞു.. നെക്സ്റ്റ് സൺഡേ ഞങ്ങളുടെ മുത്തശ്ശന്റേം മുത്തശ്ശിയുടെയും അറുപതാമത് വിവാഹ വാർഷികം ആഘോഷിക്കുന്നുണ്ട്. അതിന് നിങ്ങളെ നേരിട്ട് ക്ഷണിക്കാൻ ആണ് ഞങ്ങൾ വന്നത്.
ഞങ്ങള് ഇങ്ങനെ ഒരു ഫങ്ക്ഷന്… കല്ലു ഒരു മടിയോടെ പറഞ്ഞു തുടങ്ങുമ്പോഴേക്കും ദേവൂട്ടി പറഞ്ഞു
എന്തായാലും വരണം. അമ്മമാരും മുത്തശ്ശിയും ഒക്കെ പറഞ്ഞിട്ടുണ്ട് പ്ലീസ് ചേച്ചിമാരെ..
പിന്നെയും അവർ മടിക്കുന്നത് കണ്ടപ്പോ കണ്ണൻ പറഞ്ഞു ഇതു അത്ര വലിയ ഫങ്ക്ഷൻ ഒന്നും അല്ല. നമ്മള് അത്രേം ക്ലോസ് ആയിട്ടുള്ള ഫ്രണ്ട്‌സ് ആൻഡ് ഫാമിലീസ് മാത്രം.
അതു തന്നെ എന്നേ സ്വന്തം ഏട്ടനെ പോലെയാ കരുതുന്നത് എന്ന് പറയാറില്ലേ നിങ്ങൾ അപ്പൊ എന്റെ വീട്ടുകാരും നിങ്ങൾക്ക് സ്വന്തം അല്ലെ.. അപ്പൊ എന്തായാലും വരണം ഇല്ലെങ്കിൽ പിന്നേ എന്നോട് മിണ്ടാൻ വരണ്ട.. ദേവ് മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങളോടും… ലച്ചുവും ദേവൂട്ടിയും കൂടി അങ്ങനെ പറഞ്ഞതോടെ അവർക്ക് എതിര് പറയാൻ പറ്റാതായി.
കല്ലു ഗൗരിയെ എന്താ വേണ്ടേ എന്നാ രീതിയിൽ നോക്കി ഗൗരി അപ്പൊ ഒന്നു കണ്ണ് ചിമ്മികാട്ടി. പിന്നേ രാധുവിനെയും നോക്കി. അവരും തലയാട്ടി കാട്ടി.
അതോടെ കല്ലു പറഞ്ഞു ഒക്കെ ഞങ്ങള് വരാം. എപ്പോഴാ ഫങ്ക്ഷൻ..
വൈകിട്ട് ആണ് ഫങ്ക്ഷൻ… ലച്ചു പറഞ്ഞു.
മ്മ്.. ഒക്കെ കല്ലു പറഞ്ഞു.
അപ്പൊ ഇനി ഞങ്ങള് ഇറങ്ങട്ടെ.. ആന്റി പിന്നേ കാണാം. ഞങ്ങള് ഇറങ്ങട്ടെ. ലച്ചു ദേവൂട്ടി അച്ചുവിന്റെ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന സമയത്ത് അവൻ ഇതിലെ വരും. ലൊക്കേഷൻ ഞാൻ ഷെയർ ചെയ്തിട്ടുണ്ട് അവന്. കണ്ണൻ പറഞ്ഞു..
ഒക്കെ കണ്ണേട്ടാ അപ്പൊ നൈറ്റ് കാണാം… ദേവൂട്ടി പറഞ്ഞു.
………………..
ആ സമയം അച്ചുവിനെ ഹരി വിളിച്ചിട്ട് കമ്മീഷണർ ഓഫീസിലേക്ക് വന്നതാണ് അവൻ.
May i come in sir????
Yes… ആ അച്ചു എന്തൊക്കെ ഉണ്ട് ഡാ വിശേഷം.
സുഖം മാമേ… എന്താ എന്നേ വിളിപ്പിച്ചത്.
ആ അതൊരു ന്യൂസ് ഉണ്ട്. അന്ന് നീ എടുത്തിട്ട് അടിച്ചില്ലേ ഹോം മിനിസ്റ്ററുടെ മകൻ അവൻ നിന്നെ പൂട്ടാൻ വേണ്ടിയാണു കൊച്ചിയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പിച്ചത് എന്ന് കേട്ടു. അവന്റെ കൈയിൽ ഇല്ലാത്ത വൃത്തികേടുകൾ ഒന്നും ഇല്ല എന്നാ കേട്ടത്. അവന്റെ കേന്ദ്രമാണ് കൊച്ചിയെന്ന്. അപ്പൊ നിന്നെ ഇവിടെ കിട്ടാൻ വേണ്ടിയാണു ഇങ്ങോട്ട് ഒരു ട്രാൻസ്ഫർ.
അറിയാം മാമേ.. നവീൻ പ്രഭാകർ അതാണ് അവന്റെ പേര്. സെക്സ് റാക്കറ്റിന്റെയും മയക്കുമരുന്ന് മാഫിയയുടേയും കേരളത്തിലെ തലവൻ. അവനെ തൊട്ടാൽ തൊട്ടവരെ തട്ടും ആ ഒരു ലൈൻ ആണ്. അവന്റെ രണ്ടു സുഹൃത്തുക്കൾ ഉണ്ട്. ഒരു ഫ്രഡ്‌ഡിയും മാനവും. അവരും ഇതിന്റെ ഒക്കെ ഭാഗം ആണ്. 3 മാസത്തെ റസ്റ്റ് കഴിഞ്ഞ് ഇപ്പോ ആള് കളത്തിൽ ഇറങ്ങിയിട്ടുണ്ട്. അപ്പോഴാണ് എന്റെ സസ്പെന്ഷൻ മാറ്റി എനിക്ക് ഇങ്ങോട്ട് പോസ്റ്റിങ്ങ് കിട്ടിയത്. ഞാനും കാത്തിരിക്കുകയാണ് ഒന്നുകൂടി നേർക്കുനേരെ കാണാൻ ഉള്ള അവസരത്തിനായി… അച്ചു പറഞ്ഞു.
ആഹാ.. അപ്പൊ നീ അവനെ സ്കെച്ചിട്ട് വച്ചിട്ടുണ്ട് അല്ലെ. എനിക്ക് അപ്പോഴേ തോന്നി അധികം പ്രകോപനം ഒന്നും ഇല്ലാതെ തന്നെ നീ എന്തിനാ കേറി അവനെ മേഞ്ഞേ എന്ന്. നീ അവനെ കൊണ്ട് അവന്റെ കുഴി തന്നെ തൊണ്ടിപ്പിച്ചു അല്ലെ നിന്നെ ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്യിപ്പിച്ചിട്ട്.
എന്തായാലും ശ്രദ്ധിക്കണം…..
അതിനു അച്ചു ഒരു കുസൃതി ചിരി ചിരിച്ചേ ഉള്ളൂ….
നീ എന്നാടാ വീട്ടിലേക്ക് വരുന്നേ അവിടെ ദേ സുലു എന്റെ ചെവി തിന്നുന്നുണ്ട്…
വരാം മാമേ… ഇതും പറഞ്ഞു അച്ചു പോകാനായി എഴുന്നേറ്റു.
നീ നേരെ വീട്ടിലേക്ക് ആണോ..
അല്ല മാമേ ലച്ചുവൊക്കെ അവളുടെ ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ടുണ്ട്. പോകുന്ന വഴിക്ക് അവരെ പിക് ചെയ്യണം. പിന്നേ മാമേ അടുത്ത ആഴ്ചത്തെ പരിപാടി അറിയാലോ…
ആ എന്നേ അളിയൻ വിളിച്ചിരുന്നു. ഞങ്ങള് രാവിലെ അവിടെ ഉണ്ടാവും…
ആ അതു പറഞ്ഞപ്പോ ആണ്. എന്നേ സീത വിളിച്ചിരുന്നു.. ഏതാടാ ആ കുട്ടി നിനക്ക് ഇഷ്ടമുള്ളത്… ഹരി ചോദിച്ചു.
എനിക്ക് തോന്നിയിരുന്നു ന്യൂസ് ഇവിടെ എത്തിയിട്ടുണ്ടാവും എന്ന്… ഞാൻ പറയാം മാമേ… ആദ്യം അവളുടെ ഉള്ളിൽ ഞാൻ ഉണ്ട് എന്ന് ഒന്നു ഉറപ്പിക്കട്ടെ.. എന്നിട്ട് എന്തായാലും പറയാം…. അച്ചു പറഞ്ഞു….
മ്മ്… അതുമതി ഡാ ഞാൻ ചോദിച്ചെന്നെ ഉള്ളൂ… അപ്പൊ ശരി നീ പോകാൻ നോക്കിക്കോ.. ഞാനും ഇറങ്ങാണ്..
ശരി മാമേ…ബൈ ഇതും പറഞ്ഞു അച്ചു പോയി..
…………
കല്ലുവിന്റെ വീട്ടിൽ വന്നത് മുതൽ ലച്ചുവും ദേവൂട്ടിയും ആരുടേയും ചെവിക്ക് റസ്റ്റ് കൊടുത്തിട്ടില്ല. അതിന്റെ കൂടെ കല്ലുവും കൂടിയപ്പോ കോളം തികഞ്ഞു. ഇപ്പോ രണ്ടും കൂടി അലമ്പ് ആക്കുന്നത് അവർക്ക് കല്ലുവിന്റെയും ഗൗരിയുടെയും ഡാൻസ് കാണണം എന്നും പറഞ്ഞാണ്…
പ്ലീസ് ഗൗരിയേച്ചി ചേട്ടൻ ഇനി ഇപ്പോ വേണമെങ്കിൽ വരാം ഞങ്ങൾക്ക് പോകാറായി ഒരു ഡാൻസ് രണ്ടുപേരും കൂടി… ലച്ചു പറഞ്ഞു…
മ്മ് ശരി…. കല്ലു പോയി ഡ്രെസ്സ് മാറി വാ.. ഗൗരി പറഞ്ഞു…
ഇതു പോരെ… കല്ലു തന്റെ ട്രാക്ക്സും ടീഷർട്ടും നോക്കി കൊണ്ട് ചോദിച്ചു…
പോരാ ഗൗരി ചേച്ചിടെ പോലെ വല്ല ദാവണിയും ചുറ്റിയിട്ടു വാ ദേവൂട്ടി പറഞ്ഞു..
മ്മ് ശരി…ഇതും പറഞ്ഞു കല്ലു പോയി ഡ്രെസ്സ് മാറിവന്നു.
ശിവദം ശിവനാമം
ശ്രീ പാർവതീശ്വര നാമം….
അവർ ഡാൻസ് തുടങ്ങി… അവർ ഡാൻസ് അവസാനിപ്പിച്ചു നേരെ നിന്നപ്പോൾ ആണ് വാതിൽക്കൽ തങ്ങളെ നോക്കി നിക്കുന്ന ആളെ കണ്ടത്. അവനെ കണ്ടതും അവർ ഞെട്ടി നിന്നു….
തുടരും

by