രചന – കൃഷ്ണ
രണ്ടും ക്ലാസ്സ് കട്ട് ചെയ്തിട്ട് എങ്ങോട്ട് മുങ്ങാനുള്ള തയ്യാറെടുപ്പിലാ…
ജിത്തുന്റെ ചോദ്യം കേട്ട് രണ്ടും മുഖത്തോട് മുഖം നോക്കി ജിത്തുന് നേരെ തിരിഞ്ഞു…
അത് പിന്നെ ജിത്തുവേട്ടാ ക്ലാസ്സ് ഭയങ്കര ബോറിങ് ആന്നേ… കഷ്ടപ്പെട്ട് ക്ലാസ്സിൽ ഇരിക്കുന്നതിനേക്കാൾ ഭേതമല്ലേ ക്ലാസ്സ് കട്ട് ചെയ്യുന്നത്… (ആതി )
മമ്… നിങ്ങള് കോളേജിൽ വന്നതിനു ശേഷം ഈ ഇറക്കം മാത്രമല്ലേ ഉള്ളൂ… (ജിത്തു )
അത് ഞങ്ങടെ ഇഷ്ട്ടം (മാധു )
എന്തോ കേട്ടില്ല… ജിത്തു മാധുനെ ഇരുത്തി നോക്കി കൊണ്ട് ചോദിച്ചു…
മാധു ആതിടെ അടുക്കലേക്ക് കുറച്ച് കൂടി നീങ്ങി നിന്ന് ജിത്തുനെ പാളി നോക്കി…
മാധുന്റെ പ്രവർത്തി കണ്ട് ആതി ചിരി വന്നു… അവൾ ചിരിച്ച് കൊണ്ട് മുന്നോട്ട് നോക്കിയതും തന്നെ തന്നെ നോക്കി നിക്കുന്ന ദിക്ഷിക്കിനെ ആയിരുന്നു… സ്വിച് ഇട്ട കണക്കെ ആതിടെ ചിരി നിന്നു…
ഈശ്വരാ ഇന്തെന്താ ഈ കലിപ്പൻ ഇങ്ങനെ നോക്കുന്നേ… ഇനി msg അയച്ചിട്ട് റിപ്ലൈ കൊടുക്കാതിരുന്നത് കൊണ്ടാണോ…
ആതി മനസ്സിൽ ഓർത്ത് ദിക്ഷിക്കിനെ പാളി നോക്കി… നോട്ടം തന്നിൽ തന്നെയാണ്…
ആതിക്ക് എന്തോ പോലെ തോന്നി…
എന്തായാലും നിങ്ങൾ ക്ലാസ്സ് കട്ട് ചെയ്യാൻ തീരുമാനിച്ചു… ഞങ്ങൾക്ക് ഈ രണ്ടവർ ഫ്രീയും…
എന്നാ നമുക്ക് കറങ്ങാൻ പോകാം… ജിത്തു പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും ആതി ചോദിച്ചു… ആവേശത്തോടെയുള്ള ആതിടെ ചോദ്യവും നിൽപ്പുമൊക്കെ കണ്ട് ദിക്ഷിക്ക് അവളെ തന്നെ നോക്കി നിന്നു പോയി…
ജിത്തു ദിക്ഷിക്കിന് നേരെ തിരിഞ്ഞു… ദിക്ഷിക്ക് കണ്ണ് കൊണ്ട് ഓക്കേ എന്ന് കാണിച്ചതും ജിത്തു ചിരിയാലേ രണ്ടിനും നോക്കി…
ജിത്തു മാധുനെ ഒന്ന് നോക്കി ആതിടെ തോളിൽ കൂടെ കൈയ്യിട്ട് മുന്നോട്ട് നടന്നു…
മാധുന്റെ മുഖമൊന്നു ചുളിഞ്ഞു… ദിക്ഷിക്കിന് ജിത്തു ആതിടെ തോളിൽ കൈയ്യിട്ടത് അത്ര പിടിക്കാതെ പിരികം ചുളിച്ച് അവർ പോകുന്നത് നോക്കി…
അതെ ജിത്തുവേട്ടാ ജിത്തുവേട്ടന് ആള് മാറിയോ… ഞാൻ ആതിയാണ്…
എന്റെ കണ്ണിന് കുഴപ്പമൊന്നുമില്ല കുരുപ്പേ… ഞാൻ മനപ്പൂർവം തന്നെ നിന്നേം കൂട്ടി വന്നേ…
എന്തിന്…?
നിന്റെ ഫ്രിണ്ടിന് മനസിലുള്ളത് എക്സ്പ്രെസ് ചെയ്യാൻ വലിയ ബുദ്ധിമുട്ട്… മോള് അവൾടെ ചങ്കും കരളുമല്ലേ…
അതിന്…?
ഒന്നുല്ല… ഒരു ചെറിയ ഹെൽപ് അത്രയുള്ളു…
മമ്… ആതി ഒന്ന് മൂളി…
ജിത്തൂവേട്ടനെ തന്നെയാണോ കോളേജിലെ എല്ലാണ്ണവും ഭയ ഭക്തി ബഹുമാനത്തോടെ നോക്കി കാണുന്നേ…
ആതി കളിയാക്കി ചോദിച്ചു…
ടി കാന്താരി… എനിക്കിട്ട് താങ്ങാതെ ഒരു വഴി പറഞ്ഞ് താ…
നിക്ക് ഞാനൊന്ന് തിങ്കിക്കട്ടെ… ആമ് ഒരു വഴിയുണ്ട്…
എന്താണ്…?
ആതി കിട്ടിയ പ്ലാൻ ജിത്തൂനോട് പറഞ്ഞു…
മമ്… ഈ ഐഡിയ കൊള്ളാം… ഇതിൽ എന്തായാലും നാക്കാലി വീഴും…
ജിത്തു പറഞ്ഞതും ആതി ചിരിച്ചു…
ജിത്തുവും ആതിയും പാർക്കിങ്ങിൽ എത്തി തൊട്ട് പിറകെ ദിക്ഷിക്കും മാധുവും… മാധു ജിത്തുനെ കൂർപ്പിച്ചു നോക്കി ജിത്തു അത് കണ്ടെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല…
ദിക്ഷിക്കിന്റെ നോട്ടം ആതിയിൽ ആയിരുന്നു…
ജിത്തുന്റെ കൈയ്യിൽ കൈ കോർത്തു പിടിച്ച് കൊണ്ടാണ് നിൽപ്പ്…
ടാ ജിത്തു ഞാൻ എങ്ങും ഇല്ലടാ… ഞാൻ ഫ്ലാറ്റിലേക്ക് പോകുവാ…
ഏഹ്… ഇതെന്താടാ ഇപ്പോ ഇങ്ങനെ പറയുന്നേ…
ദിക്ഷിക്ക് പറഞ്ഞത് കേട്ട് മുഖം ചുളിച്ചു കൊണ്ട് ജിത്തു ചോദിച്ചു…
കലിപ്പൻ ഫ്ലാറ്റിലാണോ താമസം… ആതിടെ മനസിലാണേ… ആതി ഓർത്ത് കൊണ്ട് തിരിഞ്ഞതും മാധുന് നേരെ… അവളാണേൽ ജിത്തുനെ നോക്കി നിക്കുവാണ്… പെട്ടന്ന് ആതിടെ മനസിലേക്ക് ഒരു ഐഡിയ പൊന്തി വന്നു…
എന്നാ നമുക്ക് ഫ്ലാറ്റിലേക്ക് പോയാലോ ആതി… നമുക്കിന്ന് ഇവന്റെ ഫ്ലാറ്റിൽ കൂടാം… ഈവെനിംഗ് ഞങ്ങൾ തന്നെ ഹോസ്റ്റലിൽ കൊണ്ടേ ആക്കാം…
ജിത്തു ആതിയെ നോക്കി പറഞ്ഞു…
അത് വേണോ…? ആതി ദിക്ഷിക്കിനെ പാളി നോക്കി ചോദിച്ചു…
മനസില്ല മനസോടെ ആരും വരണമെന്നില്ല… മാധു നിനക്ക് വരാൻ താൽപ്പര്യം ഉണ്ടേൽ എന്റെ കൂടെ വാ…
അതും പറഞ്ഞ് ദിക്ഷിക്ക് ബുള്ളറ്റ് സ്റ്റാർട്ടാക്കി…
എനിക്ക് താൽപ്പര്യക്കുറവൊന്നുമില്ല ദിക്ഷിക്കേട്ട… മാധു ജിത്തുനെയൊന്ന് നോക്കി ദിക്ഷിക്കിന്റെ പിറകിലേക്ക് കേറിയതും അവൻ ആതിയെ കനത്തിലൊന്ന് നോക്കി ബുള്ളറ്റ് മുന്നോട്ടെടുത്തു…
ഇങ്ങേരിത് എന്ത് സ്വഭാവമാ… മനസിലാകുന്നേയില്ല… സത്യം പറഞ്ഞാൽ ഇങ്ങേരാ അന്യൻ… നിക്കുന്ന നിപ്പിലല്ലേ സ്വഭാവം മാറുന്നേ…
ആതി ജിത്തൂനോട് പറഞ്ഞു…
ജിത്തു ചിരിച്ചതേയുള്ളു…
എന്നാ പോയാലോ…? ജിത്തു ചോദിച്ചു…
മമ്…
ജിത്തു ഡ്യൂക്കിലേക്ക് കേറി പിറകെ ആതിയും കേറിയതും ജിത്തു വണ്ടി ദിക്ഷിക്കിന്റെ ഫ്ലാറ്റിലേക്ക് പറപ്പിച്ചു…
ഈ രംഗങ്ങളെല്ലാം കണ്ട് മാറി നിന്ന് ടീന വീക്ഷിക്കുന്നുണ്ടായിരുന്നു…
__________________________
എന്നാലും എന്റെ മാധു നീ എന്ത് പണിയാ കാട്ടിയെ… ആ കലിപ്പൻ വിളിക്കാൻ നിന്ന കണക്കെ നിക്കുവായിരുന്നോ നീ…
ഓ… നിനക്ക് നിന്റെ ജിത്തുവേട്ടൻ കൂടെ ഇല്ലായിരുന്നോ…
മാധു പറഞ്ഞത് കേട്ട് ആതി തൊട്ടപ്പുറത്തെ സോഫയിൽ ഇരിക്കുന്ന ജിത്തുനെ നോക്കി…
ആതി ജിത്തുനെ നോക്കുന്നത് ദിക്ഷിക്ക് ശ്രെദ്ധിക്കുന്നുണ്ട്…
ദിക്ഷിക്ക് ഇരുന്നിടത് നിന്ന് എണീറ്റ് പോയി… മൂന്നും അവൻ പോകുന്നത് നോക്കി…
ഞാൻ ഇപ്പോ വരാവേ… അതും പറഞ്ഞ് ആതി എണീറ്റു…
നീ ഇതെവിടെ പോണ് ആതി… (ജിത്തു )
ഞാൻ ഫോൺ ചെയ്യാൻ… ഇപ്പോ തന്നെ വരാം… അത്രയും പറഞ്ഞ് ആതി അവിടന്ന് മാറി…
ആതി നേരെ പോയത് ബാൽക്കാണിയിലേക്കായിരുന്നു…
ബാൽക്കണിയിലേക്ക് വരുമ്പോൾ കാണുന്ന കാഴ്ച റെയിലിൽ ഒരു കൈ ഊന്നി തിരിഞ്ഞ് നിന്ന് സ്‌മോക്ക് ചെയ്യുന്ന ദിക്ഷിക്കിനെയാണ്…
ആഹാ… കലിപ്പൻ ആള് വിചാരിച്ചത് പോലെ അല്ലല്ലോ… അവിടന്ന് മുങ്ങിയത് ഈ പരിപാടിക്ക് വേണ്ടി ആയിരുന്നോ… ആതി മനസ്സിൽ ഓർത്തു…
തനിക്ക് പിറകിൽ ആരോ നിക്കുന്നത് പോലെ തോന്നി ദിക്ഷിക്ക് തിരിഞ്ഞു നോക്കിയതും ആതി…
കള്ളത്തരം പിടിച്ചെന്ന കണക്കെ ഭാവമിട്ട് നിന്ന ആതിയെ യാതൊരു ഭാവ മാറ്റവും ഇല്ലാതെ ഒന്ന് നോക്കി മുഖം തിരിച്ച് ചെയ്തോണ്ടിരുന്നത് തുടർന്നു…
ഏഹ്… ഇങ്ങേർക്ക് ഞാൻ കണ്ടതിന്റെ ഒരു ഞെട്ടല്ലെങ്കിലും മുഖം വരുത്താൻ പാടില്ലായിരുന്നോ… ആമ്… അതൊക്കെ എന്റെ അജു…
ആതിന്റെ മനസിലാണേ…
ആതി പയ്യേ നടന്ന് ചെന്ന് ദിക്ഷിക്കിന് നിക്കുന്നതിനു കുറച്ച് മാറി റെയിലിൽ ചാരി നിന്ന് അവനെ നോക്കി…
ഇന്നലെ എനിക്ക് msg അയച്ചത് ഇങ്ങേര് തന്നെയാണോ… ഇനിപ്പോ നമ്പർ തെറ്റിയെങ്ങാനും അയച്ചതാകുവോ… ഇങ്ങേരായത് കൊണ്ട് അതാവാനാ സാധ്യത… എന്നാലും ഒന്ന് ചോദിച്ചു നോക്കിയേക്കാം…
ആതി മനസിലോർത്തു…
മമ്… എന്താ…?
സിഗരറ്റിന്റെ എരിഞ്ഞു കൊണ്ടിരുന്ന ഭാഗം റെയലിൽ അമർത്തി സൈഡിലായി വെച്ചിരുന്ന ചെറിയ വെയ്സ്റ്റ് ബിനിലേക്കിട്ട് ആതിക്ക് നേരെ തിരിഞ്ഞു കൊണ്ട് ദിക്ഷിക്ക് ചോദിച്ചു…
അത്… പിന്നെ എന്റെ നമ്പർ എവിടന്ന് കിട്ടിയെ…
ജിത്തു പോലും അറിയാതെ അവന്റെ ഫോണിൽ നിന്ന് പൊക്കിയതാണെന്ന് ഇതിനോട് എങ്ങനെ പറയാനാ…
ദിക്ഷിക്ക് മനസിലോർത്തു…
അതൊക്കെ കിട്ടി… ഇന്നലെ ഞാൻ msg അയച്ചിരുന്നു…
ഞ.. ഞാൻ കണ്ടിരുന്നു…
എനിക്ക് കാൾ വന്നപ്പോൾ ഈ കാര്യം വിട്ട്…
മമ്… ദിക്ഷിക്ക് ഗൗരവത്തിൽ ഒന്ന് മൂളി മുന്നോട്ട് നോട്ടം കൊടുത്തു…
നിങ്ങൾ എപ്പോഴും ഇങ്ങനെയാണോ…?
I mean അതികം സംസാരിക്കാതെ മുഖത്ത് ഇങ്ങനെ കലിപ്പ് മൂഡ് ഫിറ്റ് ചെയ്ത്…
ഈ മുഖത്ത് ഒരു ചിരി പോലും ഞാൻ കണ്ടിട്ടില്ല…
സത്യം പറയാല്ലോ എനിക്ക് നിങ്ങളെ മനസിലാകുന്നേയില്ല… ജിത്തുവേട്ടൻ എന്ത് ഫ്രണ്ട്ലി ആയിട്ടാ സംസാരിക്കാറ്…
ദിക്ഷിക്ക് മുഖം ചരിച്ച് ആതിയെ നോക്കി…
ഞാൻ ഇങ്ങനെയാ… ഭാവ മാറ്റമില്ലാതെ ആതിയെ നോക്കി ദിക്ഷിക്ക് പറഞ്ഞു…
___________________________
ജിത്തു മാധുനെ തന്നെ നോക്കി ഇരിക്കുവാണ്… മാധുവാണേൽ മുഖം കോട്ടക്ക് കേറ്റിവെച്ചും… അത് കണ്ട് ജിത്തുന് ചിരി വന്നു പോയി…
ജിത്തു നൈസ് ആയി ഇരുന്നിടത് നിന്ന് എണീറ്റ് മാധു ഇരിക്കുന്നതിനടുക്കൽ വന്നിരുന്നു…
മാധു ജിത്തുനെ ഒന്ന് നോക്കി…
മമ്… എന്താ…മാധു പിരികം പൊക്കി കൊണ്ട് ചോദിച്ചു…
എന്താടോ നാക്കാലി ഒരു മൈൻഡ് ഇല്ലത്തെ… മുഖം കനപ്പിച്ചു പിടിച്ചേക്കുവാണല്ലോ…? എന്ത് പറ്റി…?
മൈൻഡ് ചെയ്യാൻ തോന്നാഞ്ഞിട്ട്… അല്ല എന്റെ മുഖം എങ്ങനെ ഇരുന്നാലും അന്യനെന്താ…
അന്യനോ… ആരാടി അന്യൻ…?
നിങ്ങള് തന്നെ… നിങ്ങളെ തന്നെ വിളിച്ചേ…
ഇന്നലെ രാത്രി ഇങ്ങനെ അല്ലല്ലോ മോള് വിളിച്ചേ…?
ജിത്തു പറഞ്ഞത് കേട്ട് മാധു പരുങ്ങി…
ഞാൻ മൈൻഡ് കാണിക്കാഞ്ഞതിനല്ലെടി പെണ്ണേ നീ ഇങ്ങനെ മുഖം കേറ്റിപ്പിടിച്ചു നിക്കുന്നേ…
അ… ആര് പറഞ്ഞു… നിങ്ങൾ എന്നെ മൈൻഡ് ചെയ്തില്ലേൽ എനിക്കെന്താ…
എടി കുശുമ്പി… മുഖത്ത് നോക്കി നുണ പറയുന്നോ… നുണച്ചി പാറു…
താൻ പോടോ അന്യാ…
അന്യനോ ഇന്നലെ വിളിച്ചപോലെ അഭിയേട്ടാന്ന് വിളിക്കടി നാക്കാലി…
മനസില്ല… ഞാൻ അന്യന്നെ വിളിക്കു… എന്താ ചെയ്യാ…
നീ ഒന്ന് കൂടി വിളിച്ചു നോക്ക്…
അന്യൻ അന്യൻ അന്യ…. ബാക്കി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ജിത്തു മാധുനെ പിടിച്ച് വലിച്ച് അവനിലേക്കടുപ്പിച്ച് ഒറ്റ കിസ്സായിരുന്നു…
മാധുന്റെ കണ്ണ് മിഴിഞ്ഞു വന്നു… ജിത്തുനെ തട്ടി മാറ്റാൻ ശ്രെമം നടത്തിയെങ്കിലും മാധുനെ ഒന്നുകൂടെ അവനിലേക്ക് അടുപ്പിച്ച് അവൾടെ ചുണ്ടുകളെ നുണഞ്ഞു… പതിയെ പതിയെ മാധുന്റെ എതിർപ്പ് കുറഞ്ഞു വന്നു… അവളും ആ ചുമ്പനത്തിൽ അലിഞ്ഞു കൊണ്ട് അവനെയും തിരിച്ച് ചുമ്പിക്കാൻ തുടങ്ങി… പതിയെ ചുമ്പനത്തിന്റെ തീവ്രത കൂടി… ഇരുവർക്കും ശ്വാസം തടസമായപ്പോൾ പരസ്പരം വിട്ട് മാറി…
മാധു ചമ്മലോടെ മുഖം താത്തി ഇരിക്കുവാണ്…
ജിത്തു മാധുനെ ഇടം നെഞ്ചോട് ചേർത്ത് പിടിച്ചു… മാധു പിടച്ചിലോടെ അവനെ നോക്കി…
“എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ സഖി… എന്റെ മാത്രം ഹൃദയസഖി… 💜
ഐ ലവ് യു മാധു… ലവ് യു സോ മച്ച്… ”
മാധുന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് ജിത്തു പറഞ്ഞു…
___________________________
അതെ കലിപ്പാ അല്ല DK നമ്മക്ക് ലിഫ്റ്റിൽ പോകാം… അവർ ഇണക്കിളികൾ പതിയെ വന്നോളും…
മുന്നോട്ട് പോകാൻ നിന്ന ദിക്ഷിക്കിന്റെ കൈയ്യിൽ പിടിച്ച് നിർത്തി ആതി പറഞ്ഞു…
ദിക്ഷിക്കിന്റെ നോട്ടം തന്റെ കൈയ്യിൽ പിടിച്ച ആതിയുടെ കൈയ്യിലേക്ക് നീണ്ടു…
ദിക്ഷിക്കിന്റെ നോട്ടം കണ്ട് ആതി വേഗം പിടി വിട്ടു…
ആതി ദിക്ഷിക്കിനെ ഒന്ന് നോക്കി ലിഫ്റ്റിനടുക്കലേക്ക് നടന്നു…
ദിക്ഷിക്ക് ചെറു ചിരിയാലേ പിന്നാലെയും…
രണ്ടാളും ലിഫ്റ്റിൽ കേറി… ആതി ഫോണിൽ എന്തോ നോക്കി കൊണ്ട് നിക്കുവാണ്… ദിക്ഷിക്ക് ഫോണിൽ നോക്കുന്ന കണക്കെ നിന്ന് ആതിയെ നോക്കലും…
രണ്ടാളും അങ്ങനെ നിക്കെയാണ് പെട്ടന്നൊരു
ശബ്ദതതോട് കൂടി ലിഫ്റ്റ് നിന്നത്… ആതി പേടിച്ച് ദിക്ഷിക്കിനടുക്കലേക്ക് ചേർന്ന് നിന്ന് ചുറ്റും കണ്ണോടിക്കാൻ തുടങ്ങി…
ദിക്ഷിക്കാണേൽ ആതി തന്നോട് ചേർന്ന് നിക്കുന്നത് കണ്ട് അവളെ തന്നെ നോക്കി നിന്നുപോയി… ഇത്രയും അടുത്ത് ഇപ്പോഴാണ്…
പെട്ടന്ന് ലിഫ്റ്റിലെ ലൈറ്റ് ഒന്ന് മിന്നി അണഞ്ഞതും ആതി ശെരിക്കും പേടിച്ച് ദിക്ഷിക്കിനെ വട്ടം ചുറ്റിപ്പിടിച്ചു…
ദിക്ഷിക്ക് ഷോക്കടിച്ച പോലെ ആയിപ്പോയി…
ഹാർട്ട് ബീറ്റ് കൂടി… വല്ലാത്തൊരു ഫീൽ…
ദിക്ഷിക്ക് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി…
എനിക്ക് പേടിയാകുന്നു… ദിക്ഷിക്കിന്റെ നെഞ്ചിൽ മുഖമമർത്തി പിടിച്ച് കൊണ്ട് ഇറുകെ കെട്ടിപ്പിടിച്ച് പറഞ്ഞത് കേട്ട് അവന് വല്ലാത്തൊരു വാത്സല്യം തോന്നി…
തന്റെ നെഞ്ചോട് ചേർന്നു നിക്കുന്നവളെ ഇറുകെ പുണർന്നു കൊണ്ട് പേടിക്കണ്ട ഞാനുണ്ടന്ന് പറയാൻ അവന്റെ നെഞ്ചം തുടി കൊട്ടും പോലെ…
ദിക്ഷിക്കിന്റെ കൈകൾ മെല്ലെ അവളെ ചുറ്റിപ്പിടിക്കാൻ പോകേം പെട്ടന്ന് ലിഫ്റ്റിൽ ലൈറ്റ് തെളിയേം അവന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു…
ആതി ഞെട്ടി ദിക്ഷിക്കിനെ ഒന്ന് നോക്കി വേഗം അവനിൽ നിന്ന് വിട്ട് മാറി നിന്നു… ആതിടെ മുഖത്തെ പരിഭ്രമം കണ്ട് ദിക്ഷിക്കിന് ചിരി വന്ന് പോയി…
സോ.. സോറി… പേടിച്ചപ്പോൾ പെട്ടന്ന്…
ആതി എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
മമ്… It’s ok ആതി…
ആതിയെ നോക്കി ചെറു ചിരിയാലേ ദിക്ഷിക്ക് പറഞ്ഞ് കാൾ അറ്റന്റ് ചെയ്തു…
ആതിക്കാണേൽ വല്ലാത്തൊരു അവസ്ഥയായി പോയി…
ശേ… ആകെ നാണക്കേടായി… ഏത് നേരത്താണോ ലിഫ്റ്റിൽ പോയാൽ മതീന്ന് തോന്നിയെ… ലിഫ്റ്റിന് നിക്കാൻ കണ്ട സമയം…
എന്തൊക്കെ പറഞ്ഞാലും കലിപ്പനെ ചേർന്ന് നിന്നപ്പോൾ വല്ലാത്തൊരു ആശ്വാസമായിരുന്നു…
ആതി മനസ്സിൽ ഓർത്ത് കൊണ്ട് ദിക്ഷിക്കിനെ പാളി നോക്കി… കക്ഷി അപ്പോഴും ഫോണിൽ സംസാരമായിരുന്നു…
ഒരു നിമിഷം ആതി അവനെ നോക്കി നിന്നു പോയി… അവൾടെ ചുണ്ടിൽ ചെറു പുഞ്ചിരി
വിരിഞ്ഞു…
__________________________
താൻ വരച്ച് പൂർത്തിയാക്കിയ ചിത്രത്തിലൂടെ മാളു വിരലോടിച്ചു…
വാരി പുണർന്നു നിൽക്കുന്ന ഒരു സ്ത്രിയുടെയും പുരുഷന്റെയും ചിത്രം…
ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു പ്രേതീക്ഷയുടെ തിരിനാളം കത്തും പോലെ… തന്റെ പ്രണയം തനിക്ക് തിരിച്ച് കിട്ടുമെന്ന പ്രേതീക്ഷ…
ഞാൻ കാത്തിരിക്കും നിച്ചുവേട്ടാ… ഏട്ടന്റെ പ്രേണയത്തിനായി… ഒരു പ്രേതീക്ഷയെന്ന പോലെ…
എന്റെ പ്രണയം സത്യമാണെങ്കിൽ എന്റെ പ്രണയം എന്നിൽ വന്നു ചേരും…
മാളു വരച്ച ചിത്രത്തിലേക്ക് തല ചായ്ച്ചു കൊണ്ട് കണ്ണുകൾ അടച്ചു… മനസ്സിൽ നിച്ചുവിന്റെ മുഖം തെളിഞ്ഞു…
_______________________
What!!!! കി കി കിസ്സോ…
മാധു പറഞ്ഞത് കേട്ട് അടപടലം ഞെട്ടിയിരിക്കുവാ ആതി…
മമ്… മാധു കുറച്ച് നാണമൊക്കെ ഫിറ്റ് ചെയ്ത് മൂളി…
എടി മാധു… ഇത്രയും ഞാൻ പ്രേതീക്ഷിച്ചില്ല… എന്നാലും…
ആതി താടിക്ക് കൈ കൊടുത്ത് മാധുനെ നോക്കി…
സിനിമയിലൊക്കെ കിസ്സ് സീനൊക്കെ ഒത്തിരി കണ്ടിട്ടുണ്ട് പക്ഷേ റിയൽ ആയിട്ട് കിട്ടിയപ്പോൾ സത്യം പറയാല്ലോ ആതി അടിവയറ്റിൽ കൂടി എന്തോ നുരഞ്ഞു പൊന്തുന്ന പോലെ ഒരു ഫീൽ ആയിരുന്നു…
മഞ്ഞാണോ…? (ആതി )
മമ് ഹ് അതുക്കും മേലെ… (മാധു )
ഒന്ന് വിവരിച്ചു പറയ് മാധു…
കേൾക്കാനുള്ള ത്വര കാരണം ആതി ചോദിച്ചു…
അയ്യടാ… അങ്ങനെ ഞാൻ പറഞ്ഞ് നീയിപ്പോ ആ ഫീൽ അറിയണ്ട… സ്വന്തമായി കിട്ടുമ്പോൾ മോൾക്ക് മനസിലാകും… അത്രയും പറഞ്ഞ് മാധു തിരിഞ്ഞു കിടന്നു…
ആതി മാധുനെയൊന്ന് നോക്കി മറുവശം തിരിഞ്ഞു കിടന്നു…
അതെ ആതി ഒരു കാര്യം ചോദിക്കാൻ വിട്ടു… ആതിക്ക് നേരെ തിരിഞ്ഞു കിടന്ന് കൊണ്ട് മാധു ചോദിച്ചു…
മമ്… എന്താ…?
അത് പിന്നെ ലിഫ്റ്റിൽ വെച്ച് നീ…
ലിഫ്റ്റിൽ വെച്ച് കുന്തം… കിടന്നുറങ്ങടി തെണ്ടി…
അപ്പോ ശെരി ഗുഡ് നൈറ്റ്…
അതും പറഞ്ഞ് മാധു ആതിയെ കെട്ടിപ്പിടിച്ചു കിടന്നു…
ആതിയും തിരിച്ച് അവളെ കെട്ടിപ്പിടിച്ച് കണ്ണുകളടച്ചതും പെട്ടന്ന് മനസിലേക്ക് ലിഫ്റ്റിൽ വെച്ച് നടന്ന സംഭവം തെളിഞ്ഞു…
അവളുപോലും അറിയാതെ ചുണ്ടിൽ ചെറു പുഞ്ചിരി തത്തി…
തുടരും

by