രചന – കണ്ണന്റെ മാത്രം
അപ്പോഴേക്കും അവരെ അഗ്നി ഉള്ളിലേക്ക് വിളിപ്പിച്ചു. എല്ലാവരും നേരെ ചെന്ന് സല്യൂട്ട് ചെയ്ത് അറ്റെൻഷൻ ആയി നിന്നു.
ഏയ്യ് ഇത്രേം ഫോർമൽ ആവണ്ട കാര്യം ഇല്ല. ഞാൻ നിങ്ങളെ ഒക്കെ ഒന്ന് പരിചയപ്പെടാൻ വിളിച്ചതല്ലേ. എനിക്ക് ഇവിടെ ആരെയും പരിചയം ഇല്ലല്ലോ . എല്ലാവരും ഒന്ന് സ്വയം പരിചയപ്പെടുത്തൂ…
സാർ ഞാൻ ഫൈസൽ അഹമ്മദ് CI ആണ്.
സാർ ഞാൻ ജോർജ് ജോസഫ് എസ് ഐ ആണ്.
ഞാൻ ജീവൻ ജോൺ എ എസ് ഐ ആണ്.
പിന്നേ ഹെഡ് കോൺസ്റ്റബിൾ ദിവാകരൻ.
കോൺസ്റ്റബിൾമാരായ കൃഷ്ണൻ, മാലതി, പ്രിയ, സുമേഷ്.
പിന്നേ പാറാവുകാരൻ വാസുദേവൻ. ഡ്രൈവർ സലീഷ് റൈറ്റ്ർ തോമസ് ഇതൊക്ക ആണ് ഈ സ്റ്റേഷനിലെ ആൾകാർ.
അപ്പൊ ശരി.. ഞാൻ അഗ്നി ദേവ് വർമ. ഇനി വഴിയേ വിശദമായി പരിചയപ്പെടാം. എന്നാ ഞാൻ ഇറങ്ങട്ടെ നാളെ മുതൽ ഫുൾ ഡ്യൂട്ടിയിൽ ഉണ്ടാവും. ഡ്യൂട്ടിയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്. അതുപോലെ കൃത്യനിഷ്ഠ അതെനിക്ക് നിർബന്ധം ആണ്. പിന്നെ കൈകൂലി ഒക്കെ വാങ്ങേണ്ടവർക്ക് ഇപ്പോഴേ ഇവിടെ നിന്ന് പോകാം. അല്ലാതെ ഞാൻ ആയി പിടിച്ച അതു നിങ്ങളുടെ ജോലി തെറിച്ചിട്ടേ അവസാനിക്കൂ. അതുപോലെ കൂട്ടത്തിൽ നിന്ന് ഒറ്റിയ ഏതു കൊലകൊമ്പൻ ആണെങ്കിലും ഞാൻ പൂട്ടും അടപടലം പൂട്ടും. ഇതൊന്നും ആരും മറക്കണ്ട. ഇതും പറഞ്ഞു അച്ചു അവിടെ നിന്ന് പുറപ്പെട്ടു.
ശരി സാർ. നാളെ കാണാം..
അവർ എല്ലാം സല്യൂട്ട് ചെയ്ത് തിരികെ പോയി.
അച്ചുവും അവന്റെ വണ്ടിയിൽ തിരികെ പോയി.അച്ചു പോയപ്പോഴാണ് അവർക്കൊക്കെ ശ്വാസം നേരെ വീണത്. എന്റെ ഫൈസലിക്ക… ഇക്ക പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല. ആൾടെ മുന്നിൽ നിക്കുമ്പോ ശ്വാസം പിടിച്ചിട്ടാ ഞാൻ നിന്നെ. എന്തൊരു ഗൗരവം ആണ് ആ മുഖത്ത്. ജോർജ് ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.
എല്ലാവരും അതു തലയാട്ടി സമ്മതിച്ചു..
……..
ഗൗരീ നമുക്ക് ഇറങ്ങിയാലോ ഇപ്പോഴേ 3 മണി കഴിഞ്ഞു. ഇനിയും വൈകിയ ഇന്ന് ഡോക്ടറെ കാണാൻ പറ്റിയെന്നു വരില്ല…
ആ കല്ലു വായോ നമുക്ക് ദേവേട്ടനോട് ചോദിച്ചിട്ട് പോകാം.
May I come in sir??
Yes.. Come in…
സാർ സ്സ് ദേവേട്ടാ ഞങ്ങൾ ഇന്ന് കുറച്ചു നേരത്തെ പോകട്ടെ..കല്ലു ചോദിച്ചു
എന്താ കല്യാണി എന്ത് പറ്റി..
ഒന്നുമില്ല ദേവേട്ടാ എനിക്ക് അമ്മയെ ഒന്ന് ഡോക്ടറെ കാണിക്കണം. അമ്മക്ക് നല്ല സുഖമില്ല. അപ്പൊ ഗൗരിയും വരുന്നുണ്ടെന്നു പറഞ്ഞു. ഞങ്ങൾ പൊക്കോട്ടെ…
ആ ഓക്കേ. നിങ്ങൾ പൊക്കോളൂ. ഞാനും ഇറങ്ങാണ്. എനിക്കും ബ്രാഞ്ചിൽ ഒന്ന് കേറണം. അപ്പൊ ശരി നാളെ കാണാം…
ഹോ.. ആ ദേവ് സാർ ആയതുകൊണ്ട് രക്ഷപെട്ടു. നിന്റെ കാലേട്ടൻ ആയിരുന്നെങ്കിൽ ഇപ്പോ മനുഷ്യനെ പ്രാന്തക്കിയേനെ ഓരോന്നും ചോദിച്ചിട്ട്.
എന്തിനാ കല്ലു നീ ഇങ്ങനെ ഒക്കെ പറയുന്നേ പാവം എന്റെ കണ്ണേട്ടൻ ഇപ്പോ തുമ്മി തുമ്മി ഇരിക്കിണ്ടാവും. നീ വേഗം വായോ ഇനി ഇപ്പോ ശ്രീയ മേഡം കണ്ടാപ്പിന്നെ അതുമതി…
ആ അതു ശരിയാ… നമുക്ക് വേഗം ഇറങ്ങാം…
അവർ പെട്ടന്ന് അവരുടെ ബാഗ് ഒക്കെ എടുത്ത് അവിടെ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു. ആ ഏരിയ അധികം ഓഫീസസ് ആയതുകൊണ്ട് തന്നെ ഓഫീസ് ടൈം അവിടെ ആൾ സഞ്ചാരം കുറവായിരുന്നു. അപ്പോഴാണ് കുറച്ചു ബോയ്സ് ആ വഴി വന്നത്. അവരെ കണ്ടാൽ തന്നെ അറിയാം പ്രശ്നക്കാർ ആണെന്ന്. ഗൗരിയും കല്യാണിയും നന്നായി ഒതുങ്ങി നിന്നു. ആ കൂട്ടത്തിലെ ഒരുത്തൻ നമ്മുടെ ഗൗരിയെ നോക്കി ഓരോ കമന്റ് പറഞ്ഞു തുടങ്ങി. ഇത്കേട്ട് കല്ലുവിന് നന്നായി ദേഷ്യം വന്നു തുടങ്ങി. പക്ഷെ ഗൗരി അവളോട് ഒന്നും വേണ്ട എന്ന് കണ്ണുകാട്ടി. പെട്ടന്ന് ഒരുവൻ വന്നു ഗൗരിയുടെ ഷാൾ പിടിച്ചുവലിച്ചു അതോടെ കല്ലുന്റെ എല്ലാ കണ്ട്രോളും പോയി. അവൾ അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു.
പ്ഫ.. വൃത്തികെട്ടവനെ അവളുടെ ഷാളിന്മേൽ നിന്നു കൈയെടുക്കടാ..
എന്താടി നീ ചെയ്തേ അവൾക്ക് ഇല്ലല്ലോ ഇത്രേം വിഷമം. ഇനി നിന്റെ ഷാൾ പിടിക്കാത്ത വിഷമം ആണോ. നീ ഷാൾ ഇട്ടിട്ടില്ലല്ലോ അതാണ് ഇനീപ്പോ എന്ത് ചെയ്യും.. ഒരു കാര്യം ചെയ്യാം നമുക്ക് ആ ഷർട്ട് അങ്ങോട്ട് ഊരി മാറ്റാം എന്താ??
ഇതൊക്കെ കണ്ട് ഗൗരി ആകെ പേടിച്ചു. അവളുടെ ഉണ്ടക്കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകി. പക്ഷേ കല്യാണിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. അവൾ അവരോടു എതിരിടാൻ തയ്യാറായിരുന്നു.
പിന്നേ… നീ ഇങ്ങോട്ട് വായോ എന്റെ ഷർട്ട് ഊരി വാങ്ങാൻ കാണിച്ചു തരാം നിനക്ക്…
അതു നീ കാണിക്കേണ്ട മോളെ ഷർട്ട് ഊരുമ്പോ ചേട്ടന്മാർ നല്ല വൃത്തിക്ക് കണ്ടോളാം..
ഇതും പറഞ്ഞു അവന്മാർ എല്ലാം ഇവർക്കുനേരെ വന്നു തുടങ്ങി. ഗൗരി കരഞ്ഞുകൊണ്ട് കല്ലുവിന്റെ കൈയും വലിച്ചു ഓടാൻ തുടങ്ങി. ആ സമയം ആയതുകൊണ്ട് ആ ഭാഗത്തു ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ അവന്മാരും അവരുടെ പിന്നാലെ വരുന്നുണ്ടായിരുന്നു.
ഗൗരി നീ കൈയവിട് എന്തിനാ നമ്മൾ ഓടുന്നത് അവന്മാർക്ക് നല്ലൊരെണ്ണം കൂടി കൊടുത്താ അവർ ഒതുങ്ങിക്കോളും. എന്തൊക്കെ ആയാലും പട്ടാപകൽ അല്ലെ. പേടിക്കാൻ ഒന്നും ഇല്ല. നീ ഈ കയ്യൊന്നു വിട് പെണ്ണെ…
ഒന്നും വേണ്ട നീ വേഗം വന്നേ നമുക്ക് ആൾക്കാരുള്ള ഭാഗത്തു പോയി നിക്കാം. വെറുതെ എന്തിനാ പ്രശ്നം ഉണ്ടാക്കുന്നെ.വേഗം ഓട് കല്ലു അവർ പിന്നാലെ ഉണ്ട്…
എന്റെ മോളെ ഇതൊന്നും അത്ര പേടിക്കാൻ ഇല്ല. ഒന്നുമില്ലേലും പകൽ അല്ലെ…
അതൊക്കെ ശരിതന്നെ എന്നാലും വേണ്ട നീ വേഗം വാ…
പെട്ടന്നാണ് അവർക്ക് കുറച്ചു മുൻപിലായി ഒരു കറുത്ത റാങ്ഗ്ലർ ജീപ്പ് സ്റ്റോപ്പ് ചെയ്യ്തത്. അതു പതുക്കെ അവരുടെ അടുത്തേക്ക് റിവേഴ്‌സ് എടുത്തു വന്നു….
ഗൗരിയും കല്യാണിയും പെട്ടന്ന് ഓട്ടം നിർത്തി അതിലേക്ക് നോക്കി ഞെട്ടി നിന്നു….
…….
അച്ചു സ്റ്റേഷനിൽ നിന്നും ഇറങ്ങി നല്ല സ്പീഡിൽ തന്റെ വണ്ടിയിൽ പോവുമ്പോഴാണ് രണ്ടു പെൺകുട്ടികൾ ഓടുന്നതും അവരുടെ പിന്നാലെതന്നെ കുറച്ചു പയ്യന്മാർ പോകുന്നതും കണ്ടത്. അപ്പോഴേക്കും അവൻ വണ്ടി കുറച്ച് മുന്നിലേക്ക് എടുത്തിരുന്നു. അവൻ പെട്ടെന്ന് തന്നെ വണ്ടി നിർത്തി റിവേഴ്സ് എടുത്ത് ആ പെൺകുട്ടികളുടെ മുന്നിലായി കൊണ്ടുവന്നു സ്റ്റോപ്പ് ചെയ്യ്തു അവരെ നോക്കി…
………..
ഗൗരിയും കല്യാണിയും ഇതാരാണെന്ന് നിലയിൽ ആ വണ്ടിയിലേക്ക് നന്നായി നോക്കി. യൂണിഫോമിൽ അല്ലാത്തതുകൊണ്ട് പോലീസ് ആണെന്നും അവർക്ക് മനസ്സിലായില്ല. അപ്പോഴേക്കും ആ പയ്യന്മാരും ഓടി അവരുടെ അടുത്തെത്തിയിരുന്നു.
നേരത്തെ കല്ലു അടിച്ചവൻ വന്നു കല്ലുവിന്റെ കൈയിൽ പിടിച്ചുകൊണ്ടു അലറി.
എന്നെ തല്ലി അങ്ങനെ അങ്ങ് പോവാന്ന് വിചാരിച്ചോടി പുന്നാര മോളെ?? നിനക്ക് ഇത്തിരി സാമർത്ഥ്യം കൂടുതലാ. സാരമില്ല ചേട്ടന്മാർക്ക് സാമർത്ഥ്യം ഉള്ള പെൺകുട്ടികളെ നല്ല ഇഷ്ടാ അല്ലെടാ… അവനവന്റെ കൂടെയുള്ളവരോട് ചോദിച്ചു.
ഇത് കേട്ട് കല്ലു അവരെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു എനിക്കും ഇഷ്ടമാണ് ഇതുപോലെയുള്ള ചേട്ടന്മാരുടെ മുഖം അടിച്ചുപൊളിക്കാൻ…
ഹഹഹ എന്നാ നീ വാടി ഞങ്ങളെ തല്ലാൻ.. ഇതും പറഞ്ഞ് അവർ ആർത്തു ചിരിച്ചു…
ഈ സമയം കല്ലു അവളുടെ കൈപിടിച്ചവന്റെ അടിനാഭി നോക്കി തന്റെ മുട്ടുകാൽ വെച്ച് ഒന്ന് കൊടുത്തു. അവൻ അവളുടെ കയ്യിൽ നിന്നും പിടിവിട്ട് അലറിക്കൊണ്ട് അവിടെ മുട്ടുകുത്തി ഇരുന്നുപോയി. ഒരു മിനിറ്റ് അവന്റെ കൂടെ ഉള്ളവർ ഞെട്ടിനിന്നു…
ഇതെല്ലാം കണ്ട് ഗൗരി ആകെ പേടിച്ചു. അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.അവൾ കല്ലുവിനെ കൂട്ടിപിടിച്ച് അവൾടെ പിന്നിൽ പതുങ്ങി നിന്നു….
അപ്പോഴേക്കും അവന്റെ കൂടെ ഉള്ളവർ ഡീ എന്നും പറഞ്ഞു അവരുടെ നേരെ വന്നു…
ആ സമയം അച്ചു ഇറങ്ങി കല്ലുവിന്റെ മുൻപിൽ ആ പയ്യന്മാർക്ക് നേരെ നിന്നു..
ഏതാടാ നീ… ആരാണെങ്കിലും അവരുടെ മുൻപിൽ നിന്നു മാറി നിക്ക്. അല്ലെങ്കിൽ നിനക്കും കിട്ടും. അതിൽ ഒരുവൻ അച്ചുവിനോട് പറഞ്ഞു…
ഹാ.. അതെന്തു പറച്ചിലാഡാ ഒന്നുമില്ലെങ്കിലും അവർ രണ്ടു പെൺകുട്ടികൾ അല്ലെ. നിങ്ങൾ കേട്ടിട്ടില്ലേ പെണ്ണുങ്ങൾക്ക് നേരെ അതിക്രമം പാടില്ല എന്ന്.. അച്ചു അവരോടു ചോദിച്ചു.
ഓഹോ… നീ ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ വന്നതാണല്ലേ. എന്നാ നിനക്കിട്ടു ഇരിക്കട്ടെ ആദ്യത്തെ സമ്മാനം എന്നും പറഞ്ഞു ഒരുത്തൻ അച്ചുവിന്റെ നേരെ ചീറിക്കൊണ്ട് വന്നു…
അച്ചു പിന്നേ ഒന്നും നോക്കിയില്ല ഒക്കെത്തിനേം എടുത്തിട്ട് അലക്കി. അതോടെ അവരെല്ലാം ഉള്ള ആരോഗ്യവും കൊണ്ട് അവിടെന്നു എങ്ങനെ ഒക്കെയോ ഓടി പോയി…
അവർ പോയപ്പോ അച്ചു കല്ലുവിനൊക്കെ നേരെ തിരിഞ്ഞു. അങ്ങോട്ട് തിരിഞ്ഞപ്പോ അവന്റെ കണ്ണിൽ ആദ്യം തന്നെ പതിഞ്ഞത് രണ്ടു നിറഞ്ഞ ഉണ്ടക്കണ്ണുകൾ ആയിരുന്നു. മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ പിന്നിൽ പതുങ്ങി നിന്നുകൊണ്ട് തന്നെ പേടിയോടെ നോക്കുന്ന രണ്ടു നിറഞ്ഞ ഉണ്ടക്കണ്ണുകൾ. ആ കണ്ണുകൾ കണ്ടതും അച്ചു കുറച്ച് നേരം അതിൽ തന്നെ നോക്കിനിന്നു…
ആ സമയം കല്ലു തന്റെ മുന്നിൽ നിക്കുന്ന ആളെ നന്നായി നോക്കി. ഒരു 6ft ഉയരത്തിൽ വെളുത്ത് നല്ല ജിം ബോഡി ഒക്കെ ആയി ഒരുത്തൻ. കണ്ടാലേ അറിയാം ഒരു കലിപ്പൻ ആണെന്ന്..
കല്ലു വേഗം തന്നെ പറഞ്ഞു
Thank you very much ചേട്ടാ. ചേട്ടൻ വന്നില്ലായിരുന്നേൽ ഈ പെണ്ണിവിടെ പേടിച്ചുവിറച്ചു വീണേനെ…
ഇത്രേം നേരം ഗൗരിയുടെ കണ്ണുകളിൽ നോക്കിക്കൊണ്ടിരുന്ന അച്ചു കല്ലുവിന്റെ സംസാരം കേട്ടപ്പോ പെട്ടന്ന് ഒന്ന് ഞെട്ടി.
അത് കുഴപ്പമില്ല… നിങ്ങൾ ആരാ.. എന്താ ഈ ടൈമിൽ ഇവിടെ… എങ്ങോട്ടെങ്കിലും പോകാൻ നിക്കാണോ.. ഞാൻ ഡ്രോപ്പ് ചെയ്യണോ..
ഏയ്യ് വേണ്ട ചേട്ടായി. ഞങ്ങൾ ഇവിടെ അടുത്ത് ഒരു ഓഫീസിൽ വർക്ക് ചെയ്യുന്നതാണ്. ഒരു പേഴ്‌സണൽ ആവശ്യത്തിനായി കുറച്ച് നേരത്തേ ഇറങ്ങിയതാണ്. ഞങ്ങൾ ആ ബസ്സ്റ്റോപ്പിൽ നിക്കുമ്പോൾ ആണ് ഇവർ അവിടെ വന്നു പ്രോബ്ലെംസ് ഉണ്ടാക്കുന്നത്. അതുകണ്ടു പേടിച്ച് ഇവൾ എന്നേം വലിച്ചു ഓടിയതാ…
മ്മ് മ്മ്… ഈ ഭാഗം ഫുൾ ഓഫീസസ് ആയതു കൊണ്ട് വർക്കിംഗ് ടൈമിൽ ഇവിടെ അധികം ആൾ സഞ്ചാരം ഉണ്ടാവില്ലല്ലോ. അതു അവന്മാർക്ക് അറിയാം അതാണ് പട്ടാപകൽ അവർ ഇത്രേം ധൈര്യത്തിൽ ഇറങ്ങിയത്. എന്തായാലും ഒന്നും ഉണ്ടായില്ലല്ലോ. തന്റെ ഫ്രണ്ടിനോട് പറയ് ഇങ്ങനെ ഇപ്പോഴും കരഞ്ഞു നിക്കാണ്ട് തന്റെ പോലെ കുറച്ച് ബോൾഡ് ആവാൻ. അതും പറഞ്ഞു അവൻ പോവാനായി തിരിഞ്ഞു. പക്ഷേ അവനു തന്നെ നോക്കിയ ആ കണ്ണുകളുടെ ഉടമയെ കാണാതെ പോവാൻ ആവില്ലായിരുന്നു. അതുകൊണ്ട് അവൻ ഒന്നുകൂടി അവർക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു. അല്ല നിങ്ങൾ പേര് പറഞ്ഞില്ലല്ലോ. അതുപോലെ നിങ്ങൾ കേറൂ ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറക്കി തരാം..
ഇതുകേട്ടപ്പോ കല്ലു ഗൗരിയെ തിരിഞ്ഞു നോക്കി ആ സമയം അച്ചു അവളുടെ മുഖം മുഴുവനായി കണ്ടു. അച്ചുവിന് ഒരു നിമിഷം ശ്വാസം എടുക്കാൻ പറ്റാതായി. അത്രേം ആ മുഖം അവന്റെ ഉള്ളിൽ പതിഞ്ഞു…
ഇതൊന്നും പക്ഷേ അവർ രണ്ടുപേരും ശ്രദ്ധിച്ചില്ല. അവർ അവന്റെ വണ്ടിയിൽ കയറണോ എന്ന് പരസ്പരം കണ്ണുകളാൽ ചോദിച്ചു. പിന്നെ ഗൗരിക്ക് നേരത്തേ നടന്നതിന്റെ പേടി ഉള്ളിൽ കിടക്കുന്നത് കൊണ്ട് വേഗം പോവാം എന്ന് അവൾ തലയാട്ടി. അതോടെ കല്ലു അവളെയും വിളിച്ച് അവനു നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
ചേട്ടായി ഞാൻ കൃഷ്ണകല്യാണി ഇത് ഗൗരിദുർഗ. ഞങ്ങളെ അടുത്ത സ്റ്റോപ്പിൽ ഇറക്കിയ മതി..
ഓക്കേ… ഞാൻ അഗ്നി ദേവ്.. നിങ്ങൾ വണ്ടിയിൽ കയറിക്കോളൂ.അതും പറഞ്ഞ് അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.അതുകണ്ടതും അവരും വേഗം ബാക്ക് സീറ്റിൽ കയറി ഇരുന്നു.
അച്ചു അവരെ ഒന്ന് നോക്കി കൊണ്ട് വണ്ടിയെടുത്തു. വണ്ടി ഓടിക്കുമ്പോഴും അച്ചുവിന്റെ കണ്ണുകൾ ഇടക്കിടെ ഗൗരിയെ തിരഞ്ഞു പോയികൊണ്ടിരുന്നു. പക്ഷെ ഗൗരി ഇതൊന്നും അറിഞ്ഞില്ല എന്നുമാത്രം.
ബസ് സ്റ്റോപ്പ് എത്തിയപ്പോ അച്ചു അവന്റെ വണ്ടി ഒതുക്കി. അവർ വേഗം വണ്ടിയിൽ നിന്നും ഇറങ്ങി അച്ചുവിനോട് ഒരു താങ്ക്സും പറഞ്ഞു പോയി. അച്ചുവും അവരെ ഒന്നുനോക്കികൊണ്ട് വണ്ടിയെടുത്ത് പോയി..
തുടരും……

by