19/04/2026

ഗൗരി കല്യാണി : ഭാഗം 17

രചന – കണ്ണന്റെ മാത്രം

അന്ന് രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞ് കിടക്കാൻ പോയപ്പോ കല്ലു രാധികയോട് പറഞ്ഞു… അമ്മ ഇന്നൊരു സംഭവം ഉണ്ടായി എനിക്ക് അമ്മയുടെ അഭിപ്രായം അറിയണം..

എന്തു സംഭവം… നീ കാര്യം പറയ് പെണ്ണെ അല്ലാതെ ഞാൻ എന്തഭിപ്രായം പറയാനാ രാധിക പറഞ്ഞു.

അതുപിന്നെ രാധു ഇന്നന്നെ സൂര്യ സാർ പ്രൊപ്പോസ് ചെയ്തു. എന്നിട്ട് ഇന്ന് കണ്ണൻ പറഞ്ഞത് എല്ലാം പറഞ്ഞു.

എന്താ നിന്റെ അവസ്ഥ. നിനക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടോ..രാധിക ചോദിച്ചു.

ചെറിയ ഒരിഷ്ടം ഉണ്ട്. പക്ഷേ അതൊരു മാരേജിൽക്ക് എത്താൻ മാത്രം ഉണ്ടോന്ന് അറിയില്ല… കല്ലു പറഞ്ഞു..

നിനക്ക് നിങ്ങൾ തമ്മിൽ ഉള്ള ഏജ് ഡിഫറെൻസ് പ്രശ്നം ഉണ്ടോ.. രാധിക ചോദിച്ചു.

ഏയ്യ് അതൊന്നും ഇല്ല. മാരീഡ് ലൈഫിൽ വയസ്സിനു ഒക്കെ പ്രധാന്യം ഉണ്ടോ..

പ്രാധാന്യം ഒക്കെ ഉണ്ട്… പക്ഷേ അതെല്ലാം നമ്മുടെ ചിന്തകതിയുടെ ആണ്. ഞാനും നിന്റെ അച്ഛനും തമ്മിൽ 13 വയസ്സ് വ്യത്യാസം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് മുതൽ മരിക്കുന്നത് വരെ ഞങ്ങൾ വളരെ സ്നേഹത്തിൽ ആയിരുന്നു കഴിഞ്ഞത്. എന്റെ കണ്ണ് ഒന്ന് നനയാൻ സമ്മതിച്ചിട്ടില്ല ആള്.. അതു പറയുമ്പോ രാധികയുടെ കണ്ണ് നിറഞ്ഞു തുളുമ്പി.

അമ്മ.. പ്ലീസ് വിഷമിക്കല്ലേ.. കല്ലു വിഷമത്തോടെ പറഞ്ഞു.

ഏയ്യ് അതു സാരല്ല്യ.. അപ്പൊ പറഞ്ഞു വന്നത് വയസ്സിന്റെ പ്രാധാന്യം നമ്മൾ കൊടുക്കുന്നത് പോലെ ഇരിക്കും. ഇപ്പൊ നിനക്ക് അതു പ്രോബ്ലം ഇല്ലെങ്കിൽ പിന്നേ അതിനു പ്രാധാന്യം കൊടുക്കണ്ട. പക്ഷേ പിന്നേ ഭാവിയിലും അതിനു ആ ഒരു വിലയെ കൊടുക്കാൻ പാടുള്ളു. പിന്നേ നിന്റെ ഉള്ളിലെ ഇഷ്ടം അതു തിരിച്ചറിയേണ്ടത് നീ തന്നെ ആണ്. നീ നന്നായി ആലോചിക്ക് അപ്പൊ തന്നത്താൻ അതിനുള്ള മറുപടി കിട്ടും. അതും പറഞ്ഞ് രാധിക ഉറങ്ങാനായി കിടന്നു..

പക്ഷേ കല്ലുവിന് അതു ഉറക്കമില്ലാത്ത രാത്രി ആയിരുന്നു. അവൾ അതിനെ കുറിച്ച് തന്നെ ആലോചിച്ചിരുന്നു. കുറെ നേരത്തെ ആലോചനക്ക് ശേഷം വ്യക്തമായ ഒരു തീരുമാനത്തോടെ അവൾ കണ്ണുകൾ അടച്ചു….

…………………..

പിറ്റേന്ന് രാവിലെ കല്ലുവിനെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചത് ലച്ചുവിന്റെ ഫോൺ ആണ്. രാവിലെ തന്നെ വരണം എന്ന് ഓർമപ്പെടുത്താൻ.
അവൾക്ക് രാവിലെ പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല പക്ഷേ ലച്ചു വിളിച്ചപ്പോ പിന്നേ രക്ഷ ഇല്ലാതെ ആയി. അവൾ ലൊക്കേഷൻ ഷെയർ ചെയ്യാൻ പറഞ്ഞു ലച്ചുവിനോട്. അപ്പൊ ലച്ചു പറഞ്ഞു. അതു വേണ്ട ചേച്ചി ദേവൂട്ടി കാറും കൊണ്ട് വരും നിങ്ങളെ പിക്ക് ചെയ്യാൻ എന്ന്. അതിനു കല്ലു എന്തോരം തടസ്സം നിന്നിട്ടും അവൾ സമ്മതിച്ചില്ല. അവസാനം കല്ലു തന്നെ അടിയറവു പറഞ്ഞു. അവൾ വേഗം ഗൗരിയെ വിളിച്ച് കാര്യം പറഞ്ഞു. ഗൗരിയും ഇത്രേം രാവിലെ പോകണോ എന്നാണ് ചിന്തിച്ചത്. പിന്നേ ഇനി ഇപ്പൊ നിവൃത്തി ഇല്ല. ദേവൂട്ടി എത്തുമ്പോ പോയെ പറ്റൂ. അവൾ വേഗം പണികൾ ഒതുക്കി വൈകിട്ട് ഇടാൻ ഉള്ള ഡ്രെസ്സ് പാക്ക് ചെയ്ത് ഒരു ദാവണിയും ഉടുത്ത് അമ്മയോട് പറഞ്ഞു കല്ലുവിന്റെ വീട്ടിലേക്ക് പോയി..

ഗൗരി കല്ലുവിന്റെ വീട്ടിൽ എത്തുമ്പോൾ അവൾ ഒരു ജീൻസും ടോപ്പും ഇട്ട് മുടി മുഴുവൻ എടുത്ത് കുടുമക്കട്ടി വച്ചു നിക്കുന്നതാണ് കാണുന്നത്. ഗൗരി നെറ്റിയിൽ അടിച്ചു പോയി അവളുടെ കോലം കണ്ടിട്ട്. രാധിക ഇതിനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന രീതിയിൽ കല്ലുവിനെ നോക്കി നിൽപ്പുണ്ട്.

ഗൗരി കല്ലുവിനെ പിടിച്ച് വലിച്ചു റൂമിൽ കൊണ്ടുപോയിട്ട് അവളുടെ അലമാരയിൽ നിന്നും ഒരു കുർത്തയും പലാസോയും എടുത്ത് അവളുടെ കൈയിൽ കൊടുത്തിട്ട് മാറി വരാൻ പറഞ്ഞു.

വേണ്ട ഗൗരി ഇത് തന്നെ പോരെ.. കല്ലു ചോദിച്ചു..

ആ എങ്കിൽ ഒരു വടി കൂടി കൈയിൽ പിടിച്ചോ എങ്കിൽ തനി മുനി ആയിക്കോളും.. പോയി ഡ്രെസ്സ് മാറി വാ കല്ലു. ഇല്ലെങ്കിൽ എനിക്ക് ദേഷ്യം വരും. ഗൗരി കണ്ണുരുട്ടികൊണ്ട് മറുപടി പറഞ്ഞു.

കല്ലു മുഖവും കേറ്റികൊണ്ട് ചവിട്ടി തുള്ളി ബാത്‌റൂമിലേക്ക് പോയി.
അവൾ ഡ്രെസ്സ് മാറി വന്നതും ഗൗരി അവളെ പിടിച്ച് ബെഡിൽ ഇരുത്തി. എന്നിട്ട് മുടി അഴിച്ചിട്ടു നല്ല വൃത്തിയിൽ കെട്ടി കൊടുത്തു. പിന്നേ കണ്ണുകൾ നന്നായി എഴുതി ഒരു പൊട്ടും തൊടിച്ചു കൊടുത്തു.
ഹായ് ഇപ്പൊ എന്റെ കല്ലുകുട്ടിയെ കാണാൻ എന്തു രസാണ്. അവൾ കല്ലുവിനെ ഉഴിഞ്ഞു ഞൊട്ടെ വിടുന്നത് പോലെ കാട്ടി കൊണ്ട് പറഞ്ഞു. ഗൗരി പിന്നേ കല്ലു കൊണ്ടുവാൻ എടുത്തു വച്ചിട്ടുള്ള ഡ്രെസ്സ് നോക്കി അതും അവൾ ഇട്ടിരുന്ന പോലത്തെ തന്നെ. അതു കണ്ടതും ഗൗരി കല്ലുവിനെ കണ്ണുരുട്ടി നോക്കി….

ഞാൻ  എന്തു ചെയ്യാനാ എന്റെ കൈയിൽ ഇതൊക്കെ തന്നെ ഉള്ളൂ… എന്ന് ഒരു നിഷ്ക്കു ലുക്കിൽ കല്ലു പറഞ്ഞു.

ഇതുകേട്ട ഗൗരി കല്ലുവിന്റെ കാബോർഡ് മുഴുവൻ തപ്പി തിരഞ്ഞു ഒരു ദാവണി എടുത്തു.
അതു കണ്ടതും അതു പിടിച്ചു വാങ്ങിക്കൊണ്ടു കല്ലു പറഞ്ഞു ഞാൻ ഈ വക പ്രചന്നവേഷം ഒന്നും കേട്ടില്ല എന്ന്.

നീ കെട്ടും ഇല്ലെങ്കിൽ നിന്നെ കൊണ്ട് ഞാൻ കെട്ടിക്കും എന്നും പറഞ്ഞു അതു തിരിച്ചു വാങ്ങി ഗൗരി. എന്നിട്ട് അതു കൊണ്ടുപോയി നല്ല ഭംഗിയിൽ തേച്ചുമടക്കി. അതിനു മാച്ച് ആയിട്ടുള്ള കമ്മലും മാലയും ഒക്കെ തപ്പാൻ തുടങ്ങി. അപ്പോഴാണ് രാധിക അങ്ങോട്ട് കയറി വന്നത്.

ഹായ് എന്റെ മോൻ മോളായല്ലോ.
ഗൗരി മോളെ ഇടക്ക് നീ ഇതിനെ ഇതുപോലെ പെൺവേഷം കെട്ടിച്ചോളോ. ഇല്ലെങ്കിൽ ചിലപ്പോ ഞാൻ മറന്നു പോവും ഇത് പെണ്ണാണെന്ന്.അതിനു ഗൗരി ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ തിരച്ചിൽ തുടർന്നു.

പോ രാധു.. കല്ലു മുഖം കയറ്റികൊണ്ട് പറഞ്ഞു.

എന്റെ കല്ലു നിന്റെ കൈയിൽ ഒറ്റ വലിയ കമ്മൽ ഇല്ലേ… മാല പിന്നേ കഴുത്തിൽ കിടക്കുന്നത് തന്നെ മതിയെന്ന് വെക്കാം കമ്മൽ ഇത്തിരി വലുത് വേണ്ടേ.

അതൊന്നും വേണ്ട ഗൗരി എനിക്ക് ഇറിറ്റേഷൻ ആണ് അതൊക്കെ. കല്ലു പറഞ്ഞു.

നീ പോടീ.. ഞാൻ വീട്ടിൽ പോയി എന്റെ ഒരു കമ്മൽ എടുത്തിട്ട് വരാം എന്നും പറഞ്ഞു ഗൗരി പോകാൻ നിന്നതും രാധിക പറഞ്ഞു മോളെ എന്റെ കൈയിൽ ഒരെണ്ണം ഉണ്ട്. ഇത്തിരി പഴയ മോഡൽ ആണെന്ന് മാത്രം. അതു സാരല്ല്യ രാധുമ്മ.. അതൊന്നു കാണിച്ചു തന്നെ..

രാധിക വേഗം പോയി ആ ജിമുക്കി എടുത്തിട്ട് വന്നു. ഇത് മതി രാധുമ്മേ നല്ല ഭംഗി ഉണ്ട്..

പണ്ട് ഇവളുടെ അച്ഛൻ വാങ്ങി തന്നതvegam ഗൗരി വേഗം അതു വാങ്ങി കല്ലുവിന്റെ കാതിൽ ഇട്ട് കൊടുത്തു.

എന്തു ഭംഗിയാ കല്ലു നിന്നെ ഇപ്പൊ കാണാൻ. ദാവണി കൂടി ഉടുത്ത നിന്നെ കണ്ടാൽ കണ്ണെടുക്കാൻ പറ്റില്ല.

ഹും.. അതിന് കല്ലു മുഖം ഒന്ന് കോട്ടികാട്ടി…

രാധിക അപ്പുറത്തേക്ക് പോയപ്പോ ഗൗരി പറഞ്ഞു ഈ കോലത്തിൽ നിന്നെ കണ്ടാൽ കണ്ണേട്ടൻ ഇപ്പൊ തന്നെ പൊക്കി കൊണ്ട് പോയി കെട്ടും. ഉറപ്പാണ്… അതുകേട്ടതും എത്ര വേണ്ടാന്നു വച്ചിട്ടും കല്ലുവിന്റെ മുഖം ചുവന്നു. നീ ഇന്ന് കണ്ണേട്ടനോട് എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയില്ല. അതു കണ്ണേട്ടനോട് പറഞ്ഞിട്ട് എന്നോട് പറഞ്ഞാൽ മതി. പക്ഷെ ഒരു കാര്യം ഞാൻ പറയാം ഈ കോലത്തിൽ നിന്നെ കണ്ടാൽ അങ്ങേര് നിന്റെ പുറകിൽ നിന്ന് മാറില്ല.. ഗൗരി ഒരു ഇളിയോടെ പറഞ്ഞു.

 

നീ പോടീ… നീയും മോശം ഒന്നും അല്ല. അവിടെ സൂര്യ സാർ മാത്രം അല്ല ചേട്ടായിയും ഉണ്ട്. അന്ന് ഡാൻസ് കളിച്ച അന്ന് നിന്നെ ദാവണിയിൽ കണ്ടപ്പോ വേറെ ഒരു വീട്ടിൽ ആയിട്ടും അങ്ങേര് നോക്കിയ നോട്ടം ഞാൻ കണ്ടതാണ് . നീ സൂക്ഷിച്ചോ ഇപ്പൊ അങ്ങേരുടെ വീട്ടിലേക്ക് ആണ് പോകുന്നത്. നിന്നെ ബാക്കി കിട്ടിയ ഭാഗ്യം. അതുകേട്ടതും ഗൗരിയുടെ മുഖം തുടുത്തു.

പോടീ അങ്ങനെ ഒന്നും ഇല്ല..ഗൗരി പറഞ്ഞു

ആ നമുക്ക് കാണാം.. കല്ലു പറഞ്ഞു.

ഈ സമയത്താണ്‌ പുറത്ത് ഒരു വണ്ടി വന്നു നിന്ന സൗണ്ട് കേൾക്കുന്നത്. അവർ വേഗം പുറത്തേക്ക് പോയി. കാറിൽ നിന്നും ഇറങ്ങിയ ആൾക്കാരെ കണ്ടതും ഗൗരി ഒരു കള്ളചിരിയോടെ കല്ലുവിനെ നോക്കി..

കാറിൽ നിന്നും ഇറങ്ങിയ കണ്ണൻ കല്ലുവിനെ കണ്ടതും ഒരു മിനിറ്റ് ഒന്ന് സ്റ്റക്ക് ആയി. അത്രേം ഭംഗി ഉണ്ടായിരുന്നു കല്ലുവിനെ കാണാൻ. അപ്പോഴേക്കും ദേവൂട്ടി ഓടി വന്ന് അവരുടെ കൈയിൽ തൂങ്ങി ഹായ് എന്തു ഭംഗിയാ നിങ്ങളെ ഇന്ന് കാണാൻ. ഈ കല്ലു ചേച്ചിക്ക് എപ്പോഴും ഇങ്ങനെ നടന്നുകൂടെ.

അതിനു കല്ലു ഒന്ന് ചിരിച്ചതേ ഉള്ളൂ.

ഈ സമയം എല്ലാം കണ്ണന്റെ കണ്ണുകൾ കല്ലുവിന് മേൽ തന്നെ ആയിരുന്നു. അവന് അവളെ ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നി.
അവൻ വേഗം മുഖം മാറ്റി.
അപ്പോഴാണ് രാധിക അങ്ങോട്ട് വന്നത്. രാധികയെ കണ്ടതും അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു..

ഇപ്പൊ എങ്ങനെ ഉണ്ട് ആന്റി.. ക്ഷീണം ഒക്കെ കുറഞ്ഞോ..

ഇപ്പൊ എല്ലാം മാറിവരുന്നു… രാധിക പറഞ്ഞു.

ഈ സമയം ദേവൂട്ടിയും കല്ലുവും ഗൗരിയും കൂടി ഉള്ളിലേക്ക് അവരുടെ ബാഗ് എടുക്കാൻ പോയിരുന്നു.

അതു കണ്ടപ്പോൾ രാധിക കണ്ണനോട് പറഞ്ഞു… എന്നോട് കല്ലു എല്ലാം പറഞ്ഞു. ഞാൻ വിശ്വസിച്ചോട്ടെ മോൻ എന്റെ മോളെ കരയിക്കില്ല എന്ന്.

ഞാൻ ഉറപ്പ് പറയുന്നു ആന്റി അവളെ ഞാൻ വിഷമിപ്പിക്കില്ല. കല്ലുവിന്റെ മറുപടി കിട്ടിയിട്ട് വീട്ടിൽ പറയാം എന്ന് കരുതിയിട്ടാണ് ഞാൻ. അവൾ സമ്മതിച്ചാൽ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രം ആയിരിക്കും. പിന്നേ എന്റെ വീട്ടുകാർക്ക് എല്ലാവർക്കും ഇഷ്ടാവും ഈ ബന്ധം. അവർക്ക് ഞങ്ങളുടെ ഇഷ്ടമാണ് പ്രധാനം.
അതുകൊണ്ട് ആന്റി ഒന്ന് കൊണ്ടും പേടിക്കണ്ട…

മോന് ഒന്നും തോന്നരുത് ഒരു അമ്മയുടെ ആവലാതി ആയി കരുതിയ മതി.. രാധിക പറഞ്ഞു.

അതുപോലെ ആന്റിയും ഇത്രേം ഫോർമൽ ആവണ്ട എന്റെ അടുത്ത്. ഒരു മോനെ പോലെ കണ്ടാമതി. അതിപ്പോ കല്ലുവിന് ഈ ബന്ധത്തിനു സമ്മതമാണെങ്കിലും അല്ലെങ്കിലും. കണ്ണൻ ഒരു ചിരിയോടെ പറഞ്ഞു..

ആ സമയത്താണ് അവർ അവരുടെ ഡ്രെസ്സ് ഒക്കെ എടുത്ത് വന്നത്.

പോകാം കണ്ണേട്ടാ ദേവൂട്ടി ചോദിച്ചു..

ആ പോകാം.. അങ്ങനെ കല്ലുവും ഗൗരിയും രാധികയോട് യാത്ര പറഞ്ഞു കാറിൽ കയറി..

ആ കാർ ദേവർമഠം ലക്ഷ്യമാക്കി പോയികൊണ്ടിരുന്നു……