രചന – കണ്ണന്റെ മാത്രം
അവർ ദേവർ മഠത്തിൽ എത്തുമ്പോൾ പുറത്തു തന്നേ ലച്ചു നിൽക്കുന്നുണ്ടായിരുന്നു. വണ്ടി വന്നു നിന്നതും അവൾ വണ്ടിയുടെ അടുത്തേക്ക് വന്നു.
അപ്പോഴേക്കും കല്ലുവും ഗൗരിയും പുറത്തേക്ക് ഇറങ്ങിയിരുന്നു.
ഗൗരി ചേച്ചി സുന്ദരിയായിണ്ടല്ലോ… എന്നും പറഞ്ഞു ലച്ചു ഗൗരിയെ കെട്ടിപിടിച്ചു തിരിഞ്ഞപ്പോഴാണ് കല്ലുവിനെ കാണുന്നത്. എന്റെ ദൈവമേ കല്ലു ചേച്ചി തന്നേ ആണോ ഇത്. ഗൗരി ചേച്ചിയെ ചേച്ചീനെ സമ്മതിച്ചിരിക്കുന്നു ഇതിനെ ഇങ്ങനെ ഒരു കോലത്തിൽ ഇറക്കിയല്ലോ അതിനു… ലച്ചു പറഞ്ഞു..
അതിനു ഗൗരി ഒന്നു ചിരിച്ചപ്പോൾ കല്ലു കവിൾ വീർപ്പിച്ചു കാണിച്ചു.
ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ ചുന്ദരിമണി… കല്ലുവിന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ലച്ചു പറഞ്ഞു..
നിങ്ങൾ ഇങ്ങനെ പുറത്തു നിക്കാൻ ആണോ പ്ലാൻ ഉള്ളിലേക്ക് വായോ മൂന്നും ദേവൂട്ടി പറഞ്ഞു..
ഓഹ് അതു വിട്ടു വെൽക്കം ടു ദേവർമഠം തറവാട്.. ലച്ചു പറഞ്ഞു..
ഞങ്ങൾ ഇങ്ങനത്തെ ഒരു വീട് ആദ്യായിട്ടാ നേരിട്ട് കാണുന്നെ സിനിമയിൽ ഒക്കെ കണ്ടിട്ട് ഉണ്ട് എന്നല്ലാതെ നേരിട്ട് കണ്ടിട്ടില്ല അല്ലെ ഗൗരി..
ഹഹഹ… ഇത് ഞങ്ങടെ തറവാട് ആണ്. പുതുക്കി പണിതങ്കിലും അതിന്റെ പഴമ നിലനിർത്തി അതാണ് ഇതിനിപ്പോഴും ഇങ്ങനത്തെ ഒരു ലുക്ക്. ലച്ചു പറഞ്ഞു..
ചേച്ചിമാരെ ആ കാണുന്നതാണ് എന്റെ വീട് തേജസ്. ഭാവിയില് നമ്മുടെ ലച്ചുവിന്റെയും കൂടി വീട്. കുറച്ചു മാറി ഒരു നാലുകെട്ട് സ്റ്റൈൽ കുറച്ചു പുതിയ ഒരു വീട് കാട്ടി ദേവൂട്ടി പറഞ്ഞു
ഏഹ്ഹ് അതെന്താ അങ്ങനെ ഗൗരി ചോദിച്ചു..
ലോ ലവളും എന്റെ ഏട്ടനും തമ്മിൽ മുടിഞ്ഞ പ്രേമം ആണ്. വീട്ടുകാരായിട്ട് കല്യാണം ഉറപ്പിച്ചു വെച്ചുള്ളതാ . രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ട് കല്യാണം ഉണ്ടാവുള്ളൂ. ദേവൂട്ടി പറഞ്ഞു.
ആഹാ അങ്ങനെ ഒരു കാര്യം കൂടി ഉണ്ടോ… എന്നിട്ട് നീ പറഞ്ഞില്ലല്ലോ ഇതുവരെ.. കല്ലു പറഞ്ഞു.
അതു വിട്ടുപോയതാ ചേച്ചിമാരെ… വായോ ഉള്ളിൽ പോകാം ഇനിയുള്ള സംസാരം മുഴുവൻ ഉള്ളിൽ പോയിട്ട് മതി.
അതും പറഞ്ഞു ലച്ചു അവരെയും വിളിച്ചുകൊണ്ടു ഉള്ളിൽ പോയി..
ഗൗരി ഉള്ളിലേക്ക് കയറി തല ഉയർത്തിയതും കാണുന്നത് ഷർട്ടിന്റെ കൈയും മടക്കി സ്റ്റെയർ ഇറങ്ങുന്ന അച്ചുവിനെ ആണ്. ആ സമയത്താണ് അച്ചുവും അങ്ങോട്ടു നോക്കിയത്. ഗൗരിയെ കണ്ട് ഒരു നിമിഷം അവനൊന്നു സ്റ്റക്കായി. അവന്റെ കണ്ണുകൾ അവളെ ആകെ ഒന്ന് നോക്കി. അവളും അവനെ തന്നെ നോക്കിപ്പോയി ഒരു നിമിഷം. കറുത്ത ഷർട്ടിലും അതേ കരയുള്ള മുണ്ടിലും അവനെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. മുണ്ടിൽ അവനെ ആദ്യമായി കാണുകയായിരുന്നു അവൾ.
പെട്ടന്നാണ് അവൾ ദേവിന്റെ സൗണ്ട് കേട്ടത്. അവൾ ഞെട്ടിക്കൊണ്ട് കണ്ണുകൾ മാറ്റി. അതുകണ്ടപ്പോ അച്ചു കുസൃതിയോടെ ഒന്ന് ചിരിച്ചു.
ആ നിങ്ങൾ എത്തിയോ…. ഗൗരി കല്ലു എന്താ അവിടെ തന്നെ നിക്കുന്നത് വായോ.. അപ്പോഴേക്കും എല്ലാവരും അങ്ങോട്ട് വന്നു.
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോ കല്ലുവും ഗൗരിയും ഒന്നു പരിഭ്രമിച്ചു.
മുത്തശ്ശി അവരുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.. മക്കളെ ദേ ഇവർക്ക് നിങ്ങളെ കുറിച്ചു പറയാനേ നേരം ഉള്ളൂ. കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.കല്ലുവും ഗൗരിയും അതിനൊന്നു ചിരിച്ചു.
അതേ ഞങ്ങളും.. എല്ലാവരും പറഞ്ഞു
നിങ്ങൾക്ക് ഇവരെ ആരെയും മനസിലായില്ലല്ലോ ഞാൻ പരിചയപെടുത്തി തരാം ദേവൂട്ടി ഗൗരിയോടും കല്ലുവിനോടും ആയി പറഞ്ഞു.
ദേ ഇത് ഞങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും..ദി ഗ്രേറ്റ് രാഖവ് ദേവ് വർമ ആൻഡ് ഔർ സ്വീറ്റ് മീനാക്ഷിയമ്മ
പിന്നെ വല്യമാമയെയും സീത മാമിയെയും അറിയാമല്ലോ
അതിനു ഗൗരിയും കല്ലുവും ഒന്ന് തലയാട്ടി കാട്ടി.
ആ അപ്പൊ അടുത്തത് എന്റെ ചെറിയമാമ മഹി ദേവ് വർമ ആൻഡ് ഭാഗ്യശ്രീ.. ഞങ്ങളുടെ സ്വന്തം ശ്രീയമ്മ.. നിങ്ങളെ പോലെ അടാറു ഡാൻസർ ആണ് ആള്. നമ്മുടെ ദേവേട്ടന്റെ സ്വന്തം പ്രൊഡ്യൂസേഴ്സ്.
പിന്നെ ഇത് എന്റെ പ്രൊഡ്യൂസേഴ്സ് തേജസ്വനി ആൻഡ് രവി വർമ. അമ്മയും സൂപ്പർ ഡാൻസർ ആണ്. പിന്നെ ഇന്തെന്റെ അവൾ രുദ്രനെ പരിചയപ്പെടുത്താൻ പോയപ്പോഴേക്കും അവൻ തടഞ്ഞു…
വേണ്ട വേണ്ട… എന്നെ ഞാൻ തന്നെ പരിചയപെടുത്തിക്കോളാം..
ഞാൻ ഇവളുടെ ഒരേ ഒരു ഏട്ടൻ രുദ്രാക്ഷ് രവി വർമ.. തെറി ഒഴികെ നിങ്ങൾക്ക് എന്നെ എന്തും വിളിക്കാം..
അത് കേട്ടതും ഗൗരിയും കല്ലുവും ചിരിച്ചു…
ഇവരെ പിന്നെ പരിചയപെടുത്തണ്ട കാര്യം ഇല്ലല്ലോ.. എന്നാലും ഞാൻ പറയാം.. ഇത് ഗൗരിദുർഗ ഇത് കൃഷ്ണകല്യാണി ഒരു കൈകൊണ്ടു ഗൗരിയെയും മറ്റേ കൈ കൊണ്ട് കല്ലുവിനെയും ചുറ്റിപ്പിടിച്ചു കൊണ്ട് ലച്ചു പറഞ്ഞു.
വൗ.. സൂപ്പർ പേരുകളാണല്ലോ ഗൗരി കല്യാണി നിങ്ങളുടെ.. രുദ്രൻ പറഞ്ഞു.അതിനു അവർ ഒന്നു ചിരിച്ചു.
നിങ്ങൾ എന്താ മക്കളെ ഒന്നും മിണ്ടാതെ നിക്കുന്നത്.. ശ്രീയമ്മ ചോദിച്ചു..
അതിനു നമ്മുടെ മക്കൾ അവർക്ക് മിണ്ടാൻ ഒരു അവസരം കൊടുക്കണ്ടേ.. അല്ലെ മക്കളെ തേജ പറഞ്ഞു..
ഏയ്യ് അങ്ങനെ ഒന്നും ഇല്ല. ഞങ്ങൾ അവർ പറയുന്നത് കേട്ട് നിന്നു എന്നേ ഉള്ളൂ.. കല്ലു പറഞ്ഞു.
അതിനു അമ്മേ ഗൗരി ഒരു മിണ്ടാപ്പൂച്ച ആണ്. അവൾക്കും കൂടി വേണ്ടി കല്ലുവാ സംസാരിക്കാറ്… ദേവ് പറഞ്ഞു.
അതുകേട്ടതും അച്ചുവിന്റെ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു. പൂച്ച അല്ല എന്റെ മാത്രം മുയൽകുഞ്ഞ് അവൻ മനസ്സിൽ ചിന്തിച്ചു.
ഏഹ് ഇങ്ങേരു എന്തിനാ വെറുതെ നിന്ന് ചിരിക്കുന്നെ.. അച്ചു ചിരിക്കുന്നത് കണ്ട രുദ്ര ആത്മിച്ചു.
മക്കളെ നിങ്ങൾ ഇങ്ങനെ മാറി നിക്കേണ്ട.. സ്വന്തം വീടുപോലെ കരുതണം കേട്ടോ.. സീത പറഞ്ഞു.
അല്ലെങ്കിലും സ്വന്തം വീട് ആവാൻ പോകുന്നതാണല്ലോ അല്ലെ.. ദേവ് ഒരു കളിയാക്കി ചിരിയോടെ കണ്ണന്റെ ചെവിയിൽ പറഞ്ഞു. അതിനു കണ്ണൻ ഒന്നു ഇളിച്ചുകാട്ടി..
ലച്ചു ദേവൂട്ടി നിങ്ങൾ അവരെ വിളിച്ചുകൊണ്ടുപോയി ചായ ഒക്കെ കൊടുക്ക്.. മുത്തശ്ശൻ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി.
ഞങ്ങൾക്ക് ഇന്നത്തെ പരിപാടിയുടെ കുറച്ച് പണി കൂടി ഉണ്ട് പോയി വന്നിട്ട് വിശദമായിട്ട് പരിചയപ്പെടാം കേട്ടോ മക്കളെ… അവരുടെ തലയിൽ ഒന്നു തലോടികൊണ്ട് രവി പറഞ്ഞു…
അതിനു അവർ ചിരിച്ചുകൊണ്ട് തലയാട്ടി കാണിച്ചു…
മഹിയും ആദിയും കൂടെ അവരോടു പറഞ്ഞു പുറത്തേക്ക് പോയി..
നിങ്ങൾ വാ മക്കളെ ചായ കുടിക്കാം..സീത അവരെയും വിളിച്ചു പോയി…
ഗൗരി അച്ചുവിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് അവരുടെ ഒപ്പം പോയി..
അച്ചു ഒരു ചിരിയോടെ അവർ പോയ വഴിയേ ഒന്ന് തിരിഞ്ഞു നോക്കി.
അച്ചുവിനെ തന്നെ ശ്രദ്ധിച്ചു നിന്ന രുദ്രൻ അവൻ നോക്കിയ സ്ഥലത്തേക്ക് നോക്കിയപ്പോ ഞെട്ടി പോയി.. ദൈവമേ ചേട്ടനും അനിയനും ഒരു ദിശയിൽ ആണല്ലോ കണ്ണ്. അച്ചുവേട്ടൻ ഇതു ആരെയാ നോക്കുന്നത് എന്നറിയാതെ ഇനി ഇപ്പൊ എനിക്ക് ഉറക്കം വരില്ലല്ലോ. രുദ്രൻ അത്മിച്ചു…
അവർ ചായ ഒക്കെ കുടിച്ച് നേരെ ആ വീട് ചുറ്റിക്കാണാൻ ആയി ഇറങ്ങി..ആദ്യം തന്നെ അവർ പോയത് മുകളിൽ ലച്ചുവിന്റെ റൂമിലേക്ക് ആണ്.
ചേച്ചിമാരെ ഇതാണ് എന്റെ സാമ്രാജ്യം… കോലം കണ്ട് ഞെട്ടണ്ട ഇത്ര വൃത്തി ഒന്നും ഇല്ല എന്റെ റൂം. ഇതുപിന്നെ ഇന്ന് ഫങ്ക്ഷന് പ്രമാണിച്ച് അമ്മ ഒതുക്കി പെറുക്കി വച്ചതാ.. ഹിഹി..ലച്ചു ഒരു ഇളിയോടെ പറഞ്ഞു. ലച്ചുവിന്റെ പറച്ചിലും ആ എക്സ്പ്രഷനും കണ്ടതും ബാക്കി മൂന്നും ചിരിച്ചുപോയി..
പിന്നെ അവർ നേരെ ദേവൂട്ടിയുടെ റൂമിലേക്ക് ആണ് പോയത്.. ഇതാണ് എന്റെ റൂം. എന്റെ വീട് അപ്പുറത്താണെങ്കിലും ഞാൻ ഫുൾടൈം ഇവിടെ ആയതുകൊണ്ട് ഈ റൂം എനിക്ക് പതിപ്പിച്ചു തന്നു ഇവർ..ഒരു ചിരിയോടെ ദേവൂട്ടി പറഞ്ഞു..
ആ സമയത്താണ് ദേവൂട്ടിയെ തേജ വിളിക്കുന്നത്.
ആ അമ്മേ…. ദേ വരുന്നു.. ഞാൻ ഇപ്പൊ വരാം.. ഇതും പറഞ്ഞു ദേവൂട്ടി പോയി.
ദേവൂട്ടിയുടെ പിന്നാലെ തന്നെ അവരും ആ റൂമിൽ നിന്നും ഇറങ്ങി..
അവരു മൂന്നും കൂടി അവിടെ നിന്നും ഇറങ്ങി കോമൺ ബാൽക്കണിയിലേക്ക് പോയി നിന്ന് വർത്താനം പറയാൻ തുടങ്ങി.
അപ്പോഴാണ് ദേവും കണ്ണനും കൂടി അങ്ങോട്ട് വന്നത്. കണ്ണൻ ദേവിനോട് ലച്ചുവിനെ കാട്ടികൊണ്ട് കണ്ണുകൊണ്ട് പ്ലീസ് എന്ന് പറഞ്ഞു.
ദേവ് ആദ്യം അവനെ ഒന്നു കൂർപ്പിച്ചു നോക്കി. പിന്നെ ഒന്ന് മൂളിക്കൊണ്ട് ലച്ചുവിനെ വിളിച്ചു…
ലച്ചു…. ദേവ് വിളിച്ചു..
എന്താ ദേവേട്ടാ… ലച്ചു ചോദിച്ചു
മോള് ഒന്നു വന്നേ ഏട്ടന് ഒരു ഹെല്പ് വേണം ഇപ്പൊ പോകാം…
എന്താണാവോ എന്നെകൊണ്ടുള്ള ആവശ്യം… ഒറ്റപുരികം പൊക്കി കൊണ്ട് അവൾ ചോദിച്ചു.
നീ വായോ.. ഞാൻ പറയാം.. ഇതും പറഞ്ഞ് ദേവ് അവളെ വലിച്ചുകൊണ്ടു പോയി…
ചേച്ചിസേ ഞാൻ ഇപ്പൊ വരാം ട്ടാ പോണപ്പോക്കിൽ വിളിച്ചു പറഞ്ഞു.
ആ സമയത്ത് ആണ് കണ്ണൻ അങ്ങോട്ട് വന്നത്. അപ്പൊ അവർക്ക് മനസിലായി കണ്ണന് സംസാരിക്കാൻ വേണ്ടിയാണ് ലച്ചുവിനെ ദേവേട്ടൻ ഒഴിവാക്കിയതെന്ന്.
കണ്ണനെ കണ്ടപ്പോ കല്ലു ഒന്നു പതുങ്ങി. അവൾ ഗൗരിയുടെ കൈയിൽ മുറുകെ പിടിച്ചു. ഗൗരി കല്ലുവിനോട് പറഞ്ഞു നിങ്ങൾ സംസാരിക്ക്.. ഞാൻ ലച്ചുവിന്റെ റൂമിൽ ഉണ്ടാവും…
അപ്പൊ കണ്ണൻ പറഞ്ഞു ഏയ്യ് വേണ്ട ഗൗരി കല്ലുവിന് നീ ഇവിടെ ഉള്ളത് ആയിരിക്കും താൽപ്പര്യം.
അങ്ങനെ ഒന്നും ഇല്ല.. അല്ലെ കല്ലു.. നിങ്ങൾ സംസാരിക്ക്.. ഇതും പറഞ്ഞ് ഗൗരി ലച്ചുവിന്റെ റൂമിലേക്ക് നടന്നു…
കല്ലു ബാൽക്കണിയുടെ റൈലിംഗിൽ പിടിച്ചുകൊണ്ടു പുറത്തേക്ക് നിന്നു. കണ്ണനും അവളുടെ അടുത്തായി അങ്ങനെ നിന്നു..

by