15/04/2026

ഗൗരികല്യാണി : ഭാഗം 10

രചന – കണ്ണന്റെ മാത്രം

വൈകുനേരം നാലു മണി കഴിഞ്ഞപ്പോ ലച്ചുവും ദേവൂട്ടിയും അവരുടെ കൂടെ സീതലക്ഷ്മിയും രാധികയുടെ റൂമിലേക്ക് വന്നു.

ചേച്ചിസേ… എന്നും വിളിച്ചുകൊണ്ടാണ് അവർ കേറിയത് തന്നെ

ആഹാ വന്നല്ലോ ഞാൻ ഇപ്പോ ഗൗരിയോട് പറഞ്ഞുള്ളു നിങ്ങളെ കണ്ടില്ലല്ലോ എന്ന്.. കല്ലു പറഞ്ഞു. അപ്പോഴാണ് അവർ സീതലക്ഷ്മിയേ കാണുന്നത്. അവർ വേഗം എഴുനേറ്റു നിന്നിട്ട് സംശയത്തോടെ അവരെ നോക്കി…

ചേച്ചിമാരെ ഇത് എന്റെ അമ്മയാണ് സീതലക്ഷ്മി ഇവിടെ തന്നെ gynecologist ആയിട്ട് വർക്ക്‌ ചെയ്യുന്നു. ലച്ചു പറഞ്ഞു.

ഇത് കേട്ടതും രണ്ടുപേരും സീതലക്ഷ്മിയേ നോക്കി പരിചയഭാവത്തിൽ ഒന്ന് ചിരിച്ചു.

അപ്പൊ നിങ്ങൾ ആണല്ലേ ഗൗരിയും കല്യാണിയും ഇവർക്ക് നിങ്ങളുടെ കാര്യം പറയാനേ നേരും ഉള്ളൂ ഇപ്പോ… ഇതിൽ ആരാ ഗൗരി ആരാ കല്യാണി.. സീത ചോദിച്ചു.

ഞാൻ കൃഷ്ണകല്യാണി ഇത് ഗൗരിദുർഗ…. കല്ലു പരിചയപ്പെടുത്തി..

ആഹാ നല്ല പേരുകൾ ആണല്ലോ.. ഇപ്പോ അമ്മക്ക് എങ്ങനെ ഉണ്ട് മോളെ.. ആദിയേട്ടൻ എന്താ പറഞ്ഞേ.. സീതലക്ഷ്മി രാധികയെ നോക്കി ചിരിച്ചുകൊണ്ട് കല്ലുവിനോട് ചോദിച്ചു..

നാളെ ഡിസ്ചാർജ് പറഞ്ഞിട്ടുണ്ട് മേഡം. 3 മാസം നന്നായി റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ടുണ്ട്. കല്ലു പറഞ്ഞു.

മേഡം എന്നൊന്നും വിളിക്കേണ്ട മോളെ.. ആന്റി എന്ന് വിളിച്ചോളൂ സീത ലക്ഷ്മി പറഞ്ഞു.

ശരി ആന്റി.. കല്ലു പറഞ്ഞു..

ഇയാൾ എന്തെ ഒന്നും മിണ്ടാത്തെ സീത ഗൗരിയെ നോക്കികൊണ്ട്‌ ചോദിച്ചു.

ഒന്നൂല്ല്യ ആന്റി ഞാൻ നിങ്ങൾ പറയുന്നത് കേട്ട് നിൽക്കായിരുന്നു.
ഗൗരി ഒരു ചിരിയോടെ മറുപടി പറഞ്ഞു…

എങ്കിൽ ശരി ഞാൻ പോകട്ടെ.. നാളെ പറ്റിയാൽ കാണാം…
ലച്ചു ദേവൂട്ടി നിങ്ങൾ വരുന്നുണ്ടോ…

ഇല്ല അമ്മേ.. ഞങ്ങൾ കുറച്ച് നേരം ചേച്ചിമാരുടെ അടുത്ത് വർത്താനം പറഞ്ഞിട്ട് വരാം…

ആ ഒക്കെ… എന്നാൽ പിന്നേ കാണാം. രാധിക ഡോക്ടർ പറഞ്ഞതക്കോ അനുസരിക്ക്ട്ടോ..
പിന്നേ കാണാം…ഇതും പറഞ്ഞു സീതലക്ഷ്മി പോയി..

ലച്ചുവും ദേവൂട്ടിയും കുറച്ചു നേരം കൂടി അവരോട് വർത്തമാനം പറഞ്ഞിരുന്നു. ആ സമയത്താണ് ദേവൂട്ടി കല്ലുവിന്റെ പിന്നിയിട്ടിട്ടുള്ള മുടി കാണുന്നത്.
ഏഹ് കല്ലു ചേച്ചിക്ക് ഇത്രേം മുടി ഉണ്ടായിരുന്നോ.. അവൾ അതിശയത്തോടെ ചോദിച്ചു..

അപ്പോൾ ആണ് ലച്ചുവും അതു കാണുന്നത്… ശരിയാണല്ലോ പിന്നേ എന്തിനാ ചേച്ചി അതെപ്പോഴും മടക്കി കെട്ടി വെക്കുന്നേ.. ഇനി മടക്കി കെട്ടി കോഴിവാല് പോലെ ആക്കണ്ട ചേച്ചി. ഇതാണ് ഭംഗി. പ്ലീസ്..ചേച്ചിക്ക് ചുരിദാർ നന്നായി ഇണങ്ങുന്നുണ്ട്..ലച്ചു പറഞ്ഞു..

ആ ശരി ശരി ഇനി അങ്ങനെ കെട്ടില്ല പോരെ.. കല്ലു ഒരു ചിരിയോടെ ചോദിച്ചു.

ആഹാ നമ്മുടെ കല്ലുന് നിങ്ങളെ അത്രേം ഇഷ്ടമായിണ്ട് പിള്ളേരെ ഞാനും രാധുമ്മയും വരെ പറഞ്ഞിട്ട് അനുസരിക്കാത്ത കാര്യം ആണ് അവൾ നിങ്ങൾ പറഞ്ഞപ്പോ സമ്മതിച്ചത്.. ഗൗരി ഒരു ചിരിയോടെ പറഞ്ഞു..

അതാണ് ഞങ്ങൾ… അവർ കോളർ പോക്കുന്നതുപോലെ കാട്ടിയിട്ട് പറഞ്ഞു…

നിങ്ങൾക്ക് രണ്ടുപേർക്കും എന്തോരം മുടിയാ… എന്ത് എണ്ണയാ നിങ്ങൾ തേക്കുന്നെ.. ദേവൂട്ടി ചോദിച്ചു

അതു രാധുമ്മ മുറുക്കി തരുന്ന എണ്ണയാ.. ഗൗരി പറഞ്ഞു..

ആണോ അപ്പൊ രാധുമ്മേ വയ്യായ ഒക്കെ മാറിയിട്ട് ഞങ്ങൾക്കും എണ്ണ മുറുക്കി തരണേ… ഞങ്ങളും ഇനി രാധുമ്മ എന്ന് വിളിക്കട്ടെ..

അതിന് രാധിക ഒരു ചിരിയോടെ തലയാട്ടി…

നിങ്ങൾക്ക് എണ്ണ വേണമെങ്കിൽ വീട്ടിൽ മുറിക്കിയത് ഇരിക്കുന്നുണ്ട്… ഞാൻ ഓഫീസിൽ വന്നു തുടങ്ങുമ്പോ ദേവേട്ടന്റെ കൈയിൽ കൊടുത്തു വിടാം കേട്ടോ.. കല്ലു പറഞ്ഞു..

കുറച്ചു നേരം കൂടി കാര്യം പറഞ്ഞിരുന്ന് അവർ പോകാനായി എഴുന്നേറ്റു. അപ്പൊ ഇനി ഞങ്ങൾ ഇറങ്ങട്ടെ.. രാധുമ്മേ പിന്നേ കാണാം.. നാളെ ഞങ്ങൾക്ക് വേറെ ഇടത്താവും ഡ്യൂട്ടി അതുകൊണ്ട് കാണാൻ പറ്റില്ല.. ലച്ചു പറഞ്ഞു..

അതിനെന്താ നിങ്ങൾ ഫ്രീ ആവുമ്പോ ഒരു ദിവസം വീട്ടിലേക്ക്  വായോ.. അപ്പൊ നമുക്ക് കുറെ നേരം ഇരുന്നു സംസാരിക്കാമല്ലോ..
കല്ലു പറഞ്ഞു…

ആ ശരി ചേച്ചിമാരെ ഞങ്ങൾ ഒരു ദിവസം വരാം.. അന്ന് ഞങ്ങൾക്ക് ഡാൻസ് ചെയ്ത് കാണിച്ചു തരണം രണ്ടാളും… ഒക്കെ ദേവൂട്ടി പറഞ്ഞു..

ഞങ്ങടെ മുത്തശ്ശിയും അമ്മമാരും ശ്രീയമ്മയും ഒക്കെ നന്നായി ഡാൻസ് കളിക്കും. ഞങ്ങളും പഠിച്ചിട്ടുണ്ട്. പക്ഷേ കുറച്ചു നാളെ പോയൊള്ളു പിന്നേ നിർത്തി.. ലച്ചു പറഞ്ഞു..

അതിനെന്താ ഇനിയും പഠിക്കാലോ. പിന്നേ വീട്ടിലേക്ക് വന്നാൽ ഡാൻസും കളിച്ച് കാണിച്ചു തരാം.. പോരെ..കല്ലു ചോദിച്ചു..

ആ മതി.. അപ്പൊ ഞങ്ങൾ പോകട്ടെ..അവർ രണ്ടും രാധുമ്മയോടും യാത്ര ചോദിച്ച് അവിടെനിന്നും പോയി..

കുറച്ചു നേരംകൂടി ഇരുന്നിട്ട് ഗൗരിയും പോകാനായി ഇറങ്ങി..
കല്ലു ഞാൻ നാളെ വരാം ഇപ്പോൾ പോകട്ടെ…

വേണ്ടടാ നാളെ വരണ്ട നാളെ എന്തായാലും ഡിസ്ചാർജ് അല്ലെ… കല്ലു പറഞ്ഞു

അതുകുഴപ്പം ഇല്ല ഞാൻ നാളെ ഹാഫ് ഡേ എടുക്കാം.. ഇവിടെ വന്നിട്ട് നിങ്ങൾ ഡിസ്ചാർജ് ആവുമ്പോൾ ഞാൻ ഓഫീസിൽ പൊക്കോളാം.
അതിനു കല്ലു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഗൗരി പറഞ്ഞു ഇതിനു നീ എതിരൊന്നും പറയണ്ട… ഞാൻ വരും..

ആ എന്നാൽ നീ നിന്റെ ഇഷ്ടം ചെയ്യ്‌ ഞാൻ ഒന്നും പറയുന്നില്ല.. ഹും… കല്ലു മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.

പിണങ്ങല്ലേ ചക്കരെ.. നീ എന്റെ മുത്തല്ലേ.. ഗൗരി കല്ലുവിനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു…

ഇവരുടെ ഈ കളിയെല്ലാം കണ്ട് ചിരിച്ചുകൊണ്ട് കിടക്കുന്ന രാധികയോടും യാത്ര പറഞ്ഞ് ഗൗരി പോകാനായി ഇറങ്ങി…

………..

ഈ സമയം ലച്ചുവും ദേവൂട്ടിയും അവരുടെ പഞ്ചറായി ഇരിക്കുന്ന സ്കൂട്ടി കണ്ട് തലയിൽ കൈവച്ചു.

ഇനീപ്പോ എന്ത് ചെയ്യും.. നേരവും വൈകി നീ മാമയെ ഒന്ന് വിളിച്ച് നോക്ക് അവർ പോയിട്ടില്ലെങ്കിൽ അവരുടെ കൂടെ പോകാം. അല്ലെങ്കിൽ ഓട്ടോ വിളിക്കാം.

ലച്ചു വേഗം ആദിയെ വിളിച്ചു. അപ്പോൾ ആദി പറഞ്ഞു അയാളും സീതയും വീടെത്താറായി എന്ന്. അപ്പൊ ലച്ചു പറഞ്ഞു. കുഴപ്പം ഇല്ല അച്ഛാ ഞങ്ങൾ ഓട്ടോ പിടിച്ചുകൊള്ളാം…

ഏയ്‌ വേണ്ട വേണ്ട ഈ സമയം ആയില്ലേ നിങ്ങൾ അച്ചുവിനെ ഒന്ന് വിളിച്ചു നോക്ക് അവന്റെ ഓഫീസ് ഹോസ്പിറ്റലിനു അടുത്തായിട്ടല്ലേ… അവൻ മിക്കവാറും ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്ന സമയം ആയിട്ടുണ്ട്.

ആ ശരി അച്ഛാ വിളിച്ചു നോക്കാം. ഇതും പറഞ്ഞു ലച്ചു ഫോൺ കട്ടാക്കി..

അച്ഛൻ പറഞ്ഞു അച്ചുവേട്ടനെ ഒന്ന് വിളിച്ച് നോക്കാൻ. അച്ചുവേട്ടന്റെ ഓഫീസ് ഇവിടെ അടുത്താണെന്നു.. അതും പറഞ്ഞു ലച്ചു അച്ചുവിനെ വിളിച്ചു.

അച്ചു ഫോൺ എടുത്തപ്പോൾ ലച്ചു കാര്യം പറഞ്ഞു.

നിങ്ങൾ അവിടെ ഒരു 5 മിനിറ്റ് വെയിറ്റ് ചെയ്യ്‌. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി 5 മിനിട്ടിൽ അവിടെ എത്തും അച്ചു പറഞ്ഞു…

ഒക്കെ അച്ചുവേട്ടാ.. ഇതും പറഞ്ഞ് ലച്ചു ഫോൺ വച്ചു. എന്നിട്ട് അവളെ നോക്കി നിക്കുന്ന ദേവൂട്ടിയോട് അച്ചു പറഞ്ഞത് പറഞ്ഞു.

പറഞ്ഞത് പോലെ തന്നെ 5മിനിറ്റിൽ അച്ചുവിൻറെ wrangler അവിടെ എത്തി. അവർ വേഗം അതിൽ കയറിയിരുന്നു. അപ്പോഴാണ് അതിലെ വരുന്ന ഗൗരിയെ അവർ കാണുന്നത്.

ഗൗരിയെ കണ്ടതും ദേവൂട്ടി വിളിച്ചു. ഗൗരി ചേച്ചി വീട്ടിൽ പോകാൻ ഇറങ്ങിയതാണോ.. എന്നാൽ ഇതിൽ കയറ് ഞങ്ങൾ ആക്കിത്തരാം.

ദേവൂട്ടി ആരെയോ വിളിക്കുന്നത് കേട്ട് നോക്കിയ അച്ചു ഗൗരിയെ കണ്ടപ്പോ ഒന്ന് ഞെട്ടി. അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ചുണ്ടിൽ ആരെയും മയക്കുന്ന ഒരു ചിരി വിരിഞ്ഞു..അപ്പോഴാണ് അച്ചു ദേവൂട്ടി ചോദിച്ചത് അച്ചു കേട്ടത് ഗൗരിയെ ആക്കി കൊടുക്കാമോ എന്ന്. അച്ചു നിറഞ്ഞ സന്തോഷത്തോടെ എന്നാൽ അതു പുറത്ത് കാണിക്കാതെ ഗൗരവത്തിൽ സമ്മതിച്ചു.

അതുകേട്ടു ഗൗരി പറഞ്ഞു ഏയ്യ് വേണ്ടമോളെ എനിക്ക് ആ സ്റ്റോപ്പിൽ ചെന്നാൽ ബസ് കിട്ടും. നിങ്ങൾ പൊക്കോളൂ. ഗൗരിയുടെ മറുപടി കേട്ട അച്ചുവിന്റെ മുഖം മങ്ങി..

പക്ഷേ ലച്ചുവും ദേവൂട്ടിയും അവളെ ബസിനു വിടാൻ സമ്മതിച്ചില്ല. ഒടുവിൽ അവരുടെ നിർബന്ധത്തിന് വഴങ്ങി അവൾ അവരുടെ കൂടെ കയറി.. വണ്ടിയിൽ കയറി കഴിഞ്ഞിട്ടാണ് അവൾ അച്ചുവിനെ കാണുന്നത്. അവളുടെ ഉണ്ടക്കണ്ണുകൾ മിഴിഞ്ഞു അച്ചുവിനെ കണ്ടിട്ട്.

ഗൗരി അച്ചുവിനെ നോക്കുന്നത് കണ്ടപ്പോൾ ലച്ചു പറഞ്ഞു ഗൗരിയേച്ചി ഇതെന്റെ ഏറ്റവും മൂത്ത ചേട്ടൻ ആണ്. കണ്ണേട്ടന്റെ ട്വിൻ ബ്രദർ ആണ്. അഗ്നി ദേവ്.
അച്ചുവേട്ടാ ഇത് ഗൗരി ചേച്ചി നമ്മുടെ ഓഫീസിൽ വർക്ക്‌ ചെയ്യുന്നതാണ്. ഈ ചേച്ചിയുടെ കൂട്ടുകാരി കല്യാണി ചേച്ചിയുടെ അമ്മയെ ഇവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്..

മ്മ് മ്മ്.. അച്ചു എല്ലാം മൂളിക്കട്ടുകൊണ്ട് വണ്ടി എടുത്തു. അപ്പൊ ഇവർ ആണോ ദേവ് രാവിലെ പറഞ്ഞാ കുട്ടികൾ. അച്ചു ആലോചിച്ചു. ആയിരിക്കും. എന്തായാലും എന്റെ ദുർഗപെണ്ണിനെ പിന്നെയും കാണാൻ പറ്റിയല്ലോ തന്നെ കണ്ടപ്പോഴത്തെ അവളുടെ എക്സ്പ്രഷൻ ആലോചിച്ചു ഒരു കുസൃതി ചിരിയോടെ അവൻ മനസ്സിൽ പറഞ്ഞു.

വണ്ടി ഓടിക്കുമ്പോഴും അച്ചുവിന്റെ കണ്ണുകൾ ഇടക്കിടക്ക് ഫ്രണ്ട് മിറാറിൽ കൂടി അവന്റെ ദുർഗയെ നോക്കിക്കൊണ്ടിരുന്നു.ഇടക്ക് ഒന്ന് രണ്ടു തവണ രണ്ടുപേരുടെയും കണ്ണുകൾ കൂട്ടിമുട്ടി. അപ്പോഴൊക്കെ ഗൗരി ഒരു പിടപ്പോടെ കണ്ണുകൾ മാറ്റി. അതുകണ്ടപ്പോൾ അച്ചുവിന്റെ മുഖത്ത് ആരെയും മയക്കുന്ന ഒരു ചിരി തെളിഞ്ഞു.  ബാക്കി രണ്ടുപേരും നല്ല സംസാരത്തിൽ ആയിരുന്നതിനാൽ ഇതൊന്നും അവരുടെ കണ്ണിൽ പെട്ടില്ല.

അച്ചു ഗൗരിയോട് വീട്ടിലേക്ക് ഉള്ള വഴി ചോദിച്ചു.. ഗൗരി വഴി പതിഞ്ഞ ശബ്ദത്തിൽ വഴി പറഞ്ഞു കൊടുത്തു. ആദ്യമായ് കേൾക്കുന്ന അവളുടെ ശബ്ദത്തിൽ അച്ചു മയങ്ങി. കല്ലുവിന്റെ വീട് എത്തിയപ്പോ ഗൗരി ദേവൂട്ടിക്കും ലച്ചുവിനും അതു കാട്ടികൊടുത്തു. അങ്ങനെ അവർ ഗൗരിയുടെ വീടിനു മുന്നിൽ എത്തി. ഗൗരി പതിഞ്ഞ ശബ്ദത്തിൽ അച്ചുവിനെ നോക്കി ഒരു താങ്ക്സ് പറഞ്ഞു.
എന്നിട്ട് വീട്ടിലേക്ക് ക്ഷണിച്ചു. അവർ പിന്നേ ഒരു ദിവസം വരാം എന്ന് പറഞ്ഞു.
അച്ചു വണ്ടി തിരിച്ചിട്ട് ഓടിച്ചു പോയി. വണ്ടി പോകുന്നത് നോക്കിയ ഗൗരി സൈഡ് മിററിൽ കൂടി അവളെ തന്നെ നോക്കുന്ന അച്ചുവിനെ കണ്ട് ഞെട്ടി. അവന്റെ ആ തീക്ഷണത നിറഞ്ഞ നോട്ടം കണ്ടപ്പോൾ അവൾക്ക് ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി. അവൾ പരിഭ്രമത്തോടെ വേഗം തിരിഞ്ഞു വീട്ടിലേക്ക് കയറി.
അവളുടെ കാട്ടിക്കൂട്ടലുകൾ സൈഡ് മിററിൽ കൂടെ കണ്ട അച്ചുവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു..

തുടരും