19/04/2026

ഗൗരി കല്യാണി : ഭാഗം 05

രചന – കണ്ണന്റെ മാത്രം

ഗൗരിയും കല്ലുവും നേരെ കല്ലുവിന്റെ വീട്ടിലേക്ക് ആണ് പോയത്.

ഈ രാധു ഇതെന്താ വാതിലൊക്കെ മലർക്കേ തുറന്നിട്ടിട്ടുള്ളത്. ഞാനൊരു നൂറുവട്ടം പറഞ്ഞിട്ടുണ്ട് ഒറ്റക്കുള്ളപ്പോ വാതിലൊന്നും ഇങ്ങനെ തുറന്നിട്ട്‌ അപ്പുറത്ത് പോയി ഇരിക്കരുതെന്ന്. അതിനെങ്ങേനെയാ പറഞ്ഞാ വല്ലതും അനുസരിക്കോ. വല്ലതും പറഞ്ഞാ പറയും ഞാനാ നിന്റെ അമ്മ അല്ലാതെ നീയല്ല എന്റെ അമ്മ എന്ന്.. ഹും.. കല്ലു ദേഷ്യത്തോടെ പറഞ്ഞു…

ഇതൊക്കെ കേട്ടു ഒരു ചിരിയോടെ ഗൗരി പറഞ്ഞു എന്റെ പൊന്നു കല്ലു നീ നിന്റെ കലിപ്പ് ഒന്ന് കുറക്ക്. അമ്മ വല്ലതും എടുക്കാൻ അപ്പുറത്തേക്ക് പോയതാവും.

രാധു… രാധു… ഇതെവിടെ പോയി ഇവിടെ ഒന്നും കാണുന്നില്ലല്ലോ.. കല്ലു ടെൻഷനോടെ പറഞ്ഞു…

നീ ടെൻഷൻ ആവല്ലേ നമുക്ക് എല്ലാടത്തും നോക്കാം.. വാ.. ഗൗരി കല്ലുവിനേം വിളിച്ച് ബാക്കിൽ ഒക്കെ പോയി നോക്കി..

അയ്യോ രാധൂ… കല്ലു ഒരു നിലവിളിയോടെ അങ്ങോട്ട് ഓടി.

അതു കേട്ടു തിരിഞ്ഞു നോക്കിയ ഗൗരി കാണുന്നത് അലക്കുകല്ലിന്റെ അവിടെ ബോധം ഇല്ലാതെ കിടക്കുന്ന അമ്മയെ ആണ്…
ഗൗരിയും ആകെ പേടിച്ചു. അവർ രണ്ടുപേരും കൂടി വേഗം രാധുവിനെ പിടിച്ചു എഴുനേൽപ്പിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി അവിടെ ഉള്ള സോഫയിൽ കിടത്തി. കല്ലു ഇതിനിടയിൽ രാധുനെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ രാധുന്റെ സൈഡിൽ നിന്നും യാതൊരു റെസ്പോൺസും ഇല്ല…

കല്ലു നീ ഒരു മിനുട്ട് നിക്ക് ഞാൻ വേഗം വീട്ടിൽ പോയി ചേട്ടനെ വിളിച്ചിട്ട് വരാം. ചേട്ടൻ ഇന്ന് ഡ്യൂട്ടിക്ക് പോയിട്ടില്ല. വീട്ടിൽ ഉണ്ടാവും എന്നും പറഞ്ഞു ഗൗരി വേഗം ഇറങ്ങി ഓടി..
കല്ലുവിന്റെ വീട്ടിൽ നിന്നും അഞ്ചാറു വീട് അപ്പുറമാണ് ഗൗരിയുടെ വീട്.

……….

ഗൗരി വേഗം വീട്ടിൽ എത്തി അവളുടെ ചേട്ടനെ വിളിച്ചു…

അഭിയേട്ട… ഒന്ന് വരോ അവിടെ ദേ കല്ലുന്റെ അമ്മ ബോധം ഇല്ലാതെ കിടക്കുന്നു. നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോവാം…

അതുകേട്ടുകൊണ്ടാണ് ഗൗരിയുടെ അമ്മ അടുക്കളയിൽ നിന്നും വന്നത്.
ഓഹ്… അതിനിപ്പോ എന്തിനാ നിങ്ങൾ പോകുന്നത്. ആ അഹങ്കാരി വേറെ ആരുടെയെങ്കിലും വണ്ടി വിളിച്ച് അവളുടെ അമ്മയെ കൊണ്ടുപോയിക്കോളും. നീ പോകേണ്ടടാ മോനെ…

അങ്ങനെ പറയല്ലേ അമ്മേ കല്ലുന്റെ അമ്മ ഒരു പാവം അല്ലെ..ഒരു കരച്ചിലോടെ ഗൗരി പറഞ്ഞു..
അഭിയേട്ട please onnu വായോ….

മ്മ്.. അമ്മേ ഞാൻ ഒന്ന് ഇവളുടെ കൂടെ ഹോസ്പിറ്റലിൽ പോയിട്ട് വരാം. അച്ഛൻ വരുമ്പോ പറയ് ഞാൻ വണ്ടി എടുത്തിട്ടുണ്ട് എന്ന്

ആ പോണത് ഒക്കെ ശരി തന്നെ അവർക്ക് കാശൊന്നും കൊടുക്കാൻ നിക്കണ്ട നിങ്ങൾ കേട്ടല്ലോ.. അവരെ ഹോസ്പിറ്റലിൽ ആക്കി വേഗം ഇങ്ങോട്ട് വന്നോളൂ.. ഡീ ഗൗരീ നിന്നോടും കൂടിയ പറയുന്നേ.. ഗൗരിയുടെ അമ്മ പറഞ്ഞു..

ആ… അഭിയേട്ട വേഗം വാ.. ഗൗരി വേഗം എല്ലാം സമ്മതിച്ച് വീട്ടിൽ നിന്നും ഇറങ്ങി..
അഭിയും ഒപ്പം ഇറങ്ങി വേഗം കാർ എടുത്ത് കല്ലുവിന്റെ വീട്ടിലേക്ക് പോയി.കല്ലുവിന്റെ വീട്ടിൽ എത്തി അഭിയും കല്ലുവും കൂടി രാധുവിനെ വണ്ടിയിലേക്ക് കയറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു…

……….

അച്ചു ഈ സമയം ഗൗരിയെ കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അവളുടെ ആ നിറഞ്ഞ ഉണ്ടക്കണ്ണുകൾ മനസ്സിൽ നിന്നും മായാത്തത്. ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം. കണ്ടിട്ട് ഒരു പാവം മുയൽകുഞ്ഞാണെന്നു തോന്നുന്നു.
ഛെ… അവർ എവിടെയാ വർക്ക്‌ ചെയ്യുന്നതെന്ന് ചോദിക്കാൻ വിട്ടുപോയല്ലോ. ഇനിയെപ്പോ കാണാൻ ആണ്. എന്നാലും എന്റെ പെണ്ണെ ഒരു ഒറ്റ നോട്ടംകൊണ്ട് നീ എന്റെ ഉള്ളിൽ കേറി താമസമായല്ലോ.. “ഗൗരിദുർഗ” അച്ചു ഒരു ചിരിയോടെ അവളുടെ പേര് മനസ്സിൽ ആലോചിച്ചു കൊണ്ട് വണ്ടി ഓടിച്ചു പോയി…

………..

രാധുവിനെയും കൊണ്ട് അവർ DM മെഡിക്കൽ കോളേജിലേക്ക് ആണ് വന്നത്. അവരെ നേരെ ഡ്യൂട്ടി ഡോക്ടർ ഒന്ന് ചെക്ക് ചെയ്തിട്ട് നേരെ ICCU വിലേക്ക് മാറ്റി..

കല്ലു ആകെ തളർന്നു പോയി. അവൾക്ക് അച്ഛനായും അമ്മയായും ആകെ ഉള്ളത് അമ്മ മാത്രം ആയിരുന്നു. ആ അമ്മക്കും കൂടെ ഇങ്ങനെ വന്നതോടെ അവൾക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല. അവൾ പൊട്ടികരഞ്ഞുകൊണ്ട് അവിടെ ഉള്ള ചെയറിൽ ഇരുന്നു. അപ്പോഴേക്കും ഗൗരി അവളെ കെട്ടിപിടിച്ചിരുന്നു..

മോളെ കല്ലു… നീ ഇങ്ങനെ കരയല്ലേ അമ്മക്ക് ഒന്നും ഉണ്ടാവില്ല. നീ ഇങ്ങനെ കരഞ്ഞു ഒന്നും വരുത്തിവെക്കേണ്ട…

അതല്ല ഗൗരി എനിക്ക് ആകെ ഉള്ളത് എന്റെ രാധു മാത്രം അല്ലെ അമ്മക്കും കൂടെ എന്തേലും പറ്റിയ പിന്നെ ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കുന്നെ…

അങ്ങനെ ഒന്നും പറയല്ലേ മോളെ നിനക്ക് ഞാൻ ഇല്ലേ. ഞാൻ അപ്പൊ നിന്റെ ആരും അല്ലെ. ദേ ഇങ്ങോട്ടു നോക്കിയേ അമ്മക്ക് ഒന്നും വരില്ല നീ കരയാതെ ഇരിക്കൂ…
അവർ മൂന്നുപേരും ആ ICCUവിന്റെ മുന്നിൽ എന്തെങ്കിലും അറിയാനായി വെയിറ്റ് ചെയ്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോ അഭി പതുക്കെ എഴുനേറ്റു ഗൗരിയോട് പറഞ്ഞു ഗൗരി.. എന്നാ നമുക്ക് പോയാലോ ഇപ്പോ തന്നെ സന്ധ്യ കഴിഞ്ഞു. എനിക്ക് നാളെ നേരത്തേ പോണം. ഒരു മീറ്റിംഗ് ഉണ്ട്.

അതുകേട്ടു ഗൗരി പറഞ്ഞു അയ്യോ ചേട്ടാ ഇപ്പോ എങ്ങനെയാ അവളെ ഒറ്റക്കാക്കി പോകുന്നെ. പിന്നെ അമ്മയുടെയും ഒന്നും അറിഞ്ഞില്ലല്ലോ. നമുക്ക് ഇന്ന് ഇവിടെ നിന്നുകൂടെ…

അതൊന്നും പറ്റില്ല ഗൗരി എനിക്ക് പോയെ പറ്റൂ. നാളെ എനിക്കൊരു മീറ്റിംഗ് ഉള്ളതാണ് ഹെഡ് ഓഫീസിൽ നേരത്തെ പോണം.നീ കല്യാണിയോട് പറഞ്ഞിട്ട് വരാൻ നോക്ക്..

ഇതുകേട്ട കല്ലു ഗൗരിയോട് പറഞ്ഞു നീ പൊക്കൊ ഗൗരി ഇവിടെ ഞാൻ മതിയല്ലോ. ഇവിടെ അധികം ആളെ നിർത്തും എന്നും തോന്നുന്നില്ല..

നീ ഇപ്പോ അതൊന്നും ആലോചിക്കേണ്ട ഞാൻ എവിടെയും പോകാൻ പോണില്ല ഗൗരി കല്ലുവിനെ കൂർപ്പിച്ചുനോക്കികൊണ്ട് പറഞ്ഞു.
എന്നിട്ട് അഭിയേയും വിളിച്ച് കുറച്ച് നീങ്ങിനിന്നുകൊണ്ട് അവനോടു പറഞ്ഞു. അഭിയേട്ട… ഏട്ടൻ പോയിക്കോ ഞാൻ ഇന്ന് ഇവിടെ നിൽക്കട്ടെ.. പ്ലീസ് ഏട്ടാ ഇല്ലെങ്കിൽ അവൾ ആകെ ഒറ്റക്കാവും..

ഇതുകേട്ട അഭി പറഞ്ഞു അതൊന്നും എന്നോട് പറയേണ്ട. നീ അമ്മയെ വിളിച്ചു പറഞ്ഞോ.. അല്ലെങ്കിൽ അതു നിനക്ക് തന്നെ അല്ലെ ബുദ്ധിമുട്ട്. അമ്മയുടെ സ്വഭാവം നിനക്ക് നന്നായി അറിയാലോ…

ഒരുമിനുട്ട് ചേട്ടാ ഞാൻ ഒന്ന് അമ്മയെ വിളിക്കട്ടെ എന്നിട്ട് ഏട്ടന് പോവാം..
ഗൗരി അവളുടെ ഫോൺ എടുത്തു അമ്മയെ വിളിച്ചു. അമ്മേ ഞാൻ ഇന്ന് അവൾടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കട്ടെ. കല്ലുന്റെ അമ്മയെ ICCUവിൽ അഡ്മിറ്റ്‌ ആക്കി. ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല.

അതെന്തിനാ നീ നിക്കുന്നെ.. അതൊന്നും വേണ്ട നീ ഇങ്ങുപോരെ.. ഷീജ പറഞ്ഞു.

അയ്യോ അമ്മേ അങ്ങനെ പറയല്ലേ അവൾക്ക് ഒരു തുണക്ക്‌ ആരും ഇല്ല. ഞാൻ കാശൊന്നും ചിലവാക്കില്ല. അതൊക്കെ അവളുടെ കൈയിൽ ഉണ്ട്…

മ്മ് മ്മ്… ശരി എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വിളിച്ചാമതി ഇനി. ഒന്നും ഇല്ലെങ്കിൽ നാളെ രാവിലെ വിളിച്ചാമതി. നീ ഫോൺ വച്ചോ..

താങ്ക്സ് അമ്മേ.. ഞാൻ രാവിലെ വിളിക്കാം.. ബൈ..

അഭിയേട്ട അമ്മ നിന്നോളാൻ സമ്മതിച്ചിട്ടുണ്ട്. ഏട്ടൻ അച്ഛനോടും കൂടി ഒന്ന് പറഞ്ഞോ.. എന്നാ ഏട്ടൻ പൊക്കോ..

മ്മ് ശരി എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക് എന്നും പറഞ്ഞു അഭി പോയി..

ഗൗരി നേരെ കല്ലുന്റെ അടുത്തുപോയി അവളുടെ കൈകോർത്തുപിടിച്ചിരുന്നു.

നിനക്കും കൂടി പോവായിരുന്നു ഗൗരീ.. ഇപ്പോ ഇവിടെ നിന്നിട്ടും കാര്യം ഒന്നും ഇല്ലല്ലോ. രാധുനെ കാണാൻ ഒന്നും പറ്റില്ലല്ലോ…

അതു സാരമില്ല ഞാൻ ഇവിടെ നിന്റെ ഒപ്പം നിന്നോളം. ഇനി നീ ഈ വക വർത്തമാനം പറഞ്ഞാ സത്യം ആയിട്ടും നിന്നോട് ഞാൻ മിണ്ടില്ല.. ഗൗരി പിണങ്ങി കവിൾ വീർപ്പിച്ചുകൊണ്ട് പറഞ്ഞു…

ആ ഇനി ഇപ്പോ അതിനു നീ മുഖം വീർപ്പിക്കണ്ട. ഞാൻ ഒന്നും പറയുന്നില്ല പോരേ…

മ്മ്.. മതി..

കുറച്ച് നേരം കഴിഞ്ഞു iccuവിന്റെ വാതിൽ തുറന്നു ഒരു നഴ്‌സ്‌ പുറത്തു വന്ന് രാധികയുടെ കൂടെ ഉള്ളവരെ ചോദിച്ചു.
ഗൗരിയും കല്ലുവും ഉടനെ അങ്ങോട്ടു പോയി. ആ നിങ്ങളെ ഡോക്ടർ അന്വേഷിക്കുന്നുണ്ട്. ഇവിടുന്ന് നേരെ പോയാൽ കാണുന്നത് ആണ് ഡോക്ടറുടെ ക്യാബിൻ. നേരെ അങ്ങോട്ടു പൊയ്ക്കോളൂ. അതുപോലെ ദേ ഈ മെഡിസിനും വാങ്ങി വരണം…

ഗൗരീ നീ മെഡിസിൻ വാങ്ങി കൊടുക്കുമോ ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം.. ഇതും പറഞ്ഞു കല്ലു തന്റെ പഴ്സ് എടുത്തു അവൾക്ക് കൊടുത്തു.

വേണ്ടെടി എന്റെ കൈയിൽ ഉണ്ടാവും…

അതുവേണ്ട ഗൗരി നാളെ പിന്നെ അതിന്റെ പേരിൽ നിന്റെ അമ്മ നിന്നെ ഓരോന്നും പറയാനല്ലേ.എനിക്ക് അറിഞ്ഞൂടെ നിന്റെ വീട്ടുകാരെ ഇതും പറഞ്ഞു കല്ലു ഡോക്ടറെ റൂമിലേക്ക് പോയി.

ഗൗരി അവൾ പോകുന്നത് കുറച്ച് നേരം നോക്കി നിന്നിട്ട് നേരെ ഫർമസിയിലേക്ക് പോയി..

ഡോക്ടറെ ക്യാബിനിന്റെ മുന്നിൽ എത്തിയപ്പോ ഒന്ന് ക്നോക്ക് ചെയ്ത് അനുവാദം വാങ്ങി കല്ലു ഉള്ളിലേക്ക് കയറി.
ഡോക്ടർ ഞാൻ കല്യാണി രാധികയുടെ മകളാണ്..

ആ yes.. കല്യാണി ഇരിക്കൂ. മോളുടെ കൂടെ വേറെ ആരും ഇല്ലേ..

ഉവ്വ് ഡോക്ടർ എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവൾ മെഡിസിൻ വാങ്ങാൻ പോയോടുക്കുകയാണ്.

അതല്ല ഞാൻ ഉദ്ദേശിച്ചത് ആണുങ്ങൾ ആരും ഇല്ലേ എന്നാണു.

ഇല്ല ഡോക്ടർ എനിക്ക് അമ്മ മാത്രേ ഉള്ളൂ വേറെ ആരും ഇല്ല..

ആ എന്നാൽ പിന്നെ കല്യാണിയോട് തന്നെ കാര്യം പറയാം അല്ലെ. രാധികയുടെ അവസ്ഥ കുറച്ചു ക്രിട്ടിക്കൽ ആണ്. അറ്റാക്ക് ആയിരുന്നു. 80% above ഉള്ള രണ്ടു ബ്ലോക്ക്‌ കാണുന്നുണ്ട്. ആൻജിയോപ്ലാസ്റ്റി ചെയ്യണം. അതു കഴിഞ്ഞ ഒരു ത്രീ months കംപ്ലീറ്റ് റസ്റ്റ്‌ എടുക്കണം. ആൻജിയോപ്ലാസ്റ്റി നാളെ സീനിയർ ഡോക്ടർ വന്നിട്ടേ ചെയ്യൂ.പിന്നെ അതു കഴിഞ്ഞാൽ കുറച്ചുനാളേക്ക് ടെൻഷൻ ഒന്നും കൊടുക്കരുത്. ഇനി ഒരു അറ്റാക്ക് ആള് സർവൈവ് ചെയ്യ്തു എന്നു വരില്ല…

ഇതെല്ലാം കേട്ടു കല്ലു തറഞ്ഞിരുന്നു. കണ്ണിൽ നിന്നും കണ്ണീർ ഒഴുകിയിറങ്ങി.

അവളുടെ അവസ്ഥ കണ്ട ഡോക്ടർ വിഷമത്തോടെ പറഞ്ഞു മോളെ വിഷമിക്കേണ്ട ആൻജിയോപ്ലാസ്റ്റി ചെയ്താൽ അമ്മ റിക്കവർ ആയിക്കോളും. ഇനി മോള് ശ്രദ്ധിച്ചാൽ മതി.. കരയാതിരിക്കൂ.

ഞാൻ ഒക്കെ ആണ് ഡോക്ടർ ആദ്യം കേട്ടപ്പോ ഒന്ന് പേടിച്ചു എന്നു മാത്രം. അപ്പൊ ശരി ഡോക്ടർ… കല്ലു പോകാനായി എഴുനേറ്റു പിന്നെ ചോദിച്ചു അമ്മയെ ഒന്ന് കാണാൻ പറ്റുമോ ഡോക്ടർ…

ഇപ്പോ പറ്റില്ല നാളെ ഈ procedure കഴിഞ്ഞു മാറ്റിയിട്ടു കാണാം..

ഒക്കെ ഡോക്ടർ താങ്ക്സ്..

തുടരും….