The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മുഫാസ് മുന്ന
“എനിക്കെന്റെ ഭർത്താവിനേയും കുഞ്ഞുങ്ങളേയും… കാണണം… പ്ലീസ്”
പൂർണ നഗ്നയായി ചോരയിൽ കിടന്ന് പിടയുന്ന അവൾ കൈകൾ കൂപ്പി കെഞ്ചി. ഇത് കണ്ടപ്പോൾ ഹോമോസിന് ചിരിയാണ് വന്നത്
“ആഹാ, ഭർത്താവിനെയൊക്കെ ഓർമയുണ്ടോ ഈ പതിവ്രതക്ക്”
ഇതും പറഞ്ഞ് തന്റെ കയ്യിലുള്ള പൊടി മൂക്കിലേക്ക് വലിച്ച് കയറ്റി തല നന്നായി കുലുക്കി അവൻ പൊട്ടിച്ചിരിച്ചു
“പിന്നെ എന്തിനാ മുത്തേ എന്നെപോലൊരു കിളുന്ത് പയ്യനെ കണ്ടപ്പോൾ കൊതിയോടെ വന്നേ”
ഇതും പറഞ്ഞ് അവളുടെ അടിവയറ്റിൽ ഒറ്റ ചവിട്ടായിരുന്നു
“പറയടീ നാ%₹# മോളേ”
അവൾ വേദനകൊണ്ട് പിടഞ്ഞു
“എന്തിനാ… എന്നെയിങ്ങനെ…? നിന്നെ വിശ്വസിച്ചതിനാണോ ഈ ശിക്ഷ…?”
“ദേ പെണ്ണേ, കൂടുതൽ ഡയലോഗ് അടിച്ചാൽ ഞാൻ ഇവിടിട്ട് ഇഞ്ചിഞ്ചായി കൊന്ന് കടലിൽ തള്ളും. പറഞ്ഞേക്കാം”
“നിന്നെ വിശ്വസിച്ചല്ലേ ഞാൻ എല്ലാത്തിനും കൂടെ നിന്നേ”
“നിനക്ക് വേണ്ടത് സുഖമായിരുന്നു, അത് ഞാൻ ആവോളം തന്നില്ലേ… പക്ഷേ, എനിക്ക് വേണ്ടത് പണമാണ്. അതും എനിക്ക് ആവോളം താ. എങ്കിലേ ഞാൻ തൃപ്തനാവൂ”
ഹോമോസ് പൊട്ടിച്ചിരിച്ചു. അവൾ ദയനീയമായി അവനെ നോക്കി
“എന്റെ ശരീരത്തിലുള്ള ആഭരണങ്ങൾ എല്ലാം നീ എടുത്തില്ലേ. ഇനിയെങ്കിലും എന്നെ വെറുതേ വിട്ടൂടെ, പ്ലീസ്”
“എനിക്കിതൊന്നും പോരാ, വീട്ടിലും ലോക്കറിലും കുറേ ഇല്ലേ. അതൊക്കെ താ… ഇല്ലേൽ നീ എന്റെ കൂടെ കിടന്ന് കൊഞ്ചി മറിയുന്ന വീഡിയോ കോടീശ്വരനായ നിന്റെ ഭർത്താവും കുടുംബക്കാരും കണ്ട് ദൃതങ്കപുളകിതം കൊള്ളും”
അവൾ അവൻ പറയുന്നതൊക്കെ അനുസരിച്ചു. വേറെ വഴി ഇല്ലായിരുന്നു അവൾക്ക്. കാരണം, ഹോമോസിന്റെ വലയിൽ ഒരിക്കൽ കുടുങ്ങിയാൽ പിന്നെ അവനെ അനുസരിക്കാതെ രക്ഷപ്പെടാൻ സാധിക്കില്ല. അത്രക്ക് ക്രൂരമാണ് അവന്റെ മനസ്സ്.
ഹോമോസ് അതാണ് അവന്റെ പേര്. നല്ല ചുള്ളൻ ചെക്കൻ. ആരേയും മയക്കുന്ന സംസാരം. മാന്യമായ പെരുമാറ്റം. ക്ലാസ്സ് ഡ്രസ്സ് കോഡ്.
വിവാഹം കഴിഞ്ഞ കാശുള്ള വീട്ടിലെ സ്ത്രീകളാണ് ഹോമോസിന്റെ ഇരകൾ. അവരുടെ വയസൊന്നും അവനൊരു പ്രശ്നമേ അല്ല. പണം പണം പണം അത് മാത്രമാണ് ലക്ഷ്യം. അതിനുവേണ്ടി അവൻ ഏതറ്റം വരേയും പോകും.
ആദ്യം സ്നേഹം കൊണ്ട് മൂടി പിന്നെ കേറിങ് വാരി വിതറി കാശുള്ള വീട്ടിലെ സ്ത്രീകളെ കയ്യിലെടുക്കും. കാര്യം സാധിച്ച് കഴിഞ്ഞാൽ ബ്ലാക്ക് മൈലിങ്ങ്. ഇവന്റെ വലയിൽ വീണ സ്ത്രീകളൊന്നും പിന്നീട് ജീവിതത്തിൽ ചിരിച്ചിട്ടില്ല. അത്രക്കും ക്രൂരമായിട്ടായിരുന്നു ബ്ലാക്ക് മൈലിങ് രീതികൾ.
ഇങ്ങനെ കിട്ടുന്ന കാശുകൊണ്ട് അവൻ പാറിപറന്ന് ജീവിതം ആസ്വദിച്ച് നടന്നു.
തന്റെ അടുത്ത ഇരയെ പിടിക്കാനായി അവൻ പുതിയൊരു ഫ്ലാറ്റിലേക്ക് താമസം മാറി. അവിടെ വെച്ചാണ് മരിയയെ അവൻ ആദ്യമായി കാണുന്നത്. ഹോമോസിന്റെ തൊട്ടടുത്ത ഫ്ലാറ്റിൽ ആയിരുന്നു അവളുടെ താമസം. അവളും പുതിയതായി വന്നതാണ് അങ്ങോട്ട്. ഹോമോസ് വരുന്നതിന്റെ ഒരാഴ്ച്ച മുന്നേയാണ് അവൾ ഫ്ലാറ്റിലേക്ക് താമസം മാറിയത്.
മരിയയുടെ ഭർത്താവ് ഒരു ഡോക്ടറാണ്. രണ്ട് കുട്ടികളുണ്ട്. നാൽപ്പത്തിയഞ്ച് വയസിനോട് അടുത്ത് പ്രായമുണ്ട് അവൾക്ക്. ആരോടും കൂടുതൽ സംസാരിക്കാത്ത പ്രകൃതമാണ് മരിയയുടേത്. ഹോമോസ് അവളെ നോട്ടമിട്ടു. പല വഴികളിലൂടെ അവളുമായി അടുക്കാൻ ശ്രമിച്ചു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയ മരിയ പക്ഷേ, പതിയെ പതിയെ അവന്റെ പഞ്ചാരയിൽ വീണു.
കൂടുതൽ അടുത്തപ്പോഴാണ് അവളും ഒരു ഡോക്ടർ ആണെന്ന് ഹോമോസിന് മനസിലായത്. ഭർത്താവിനേയും കുട്ടികളേയും നോക്കാൻ വേണ്ടിയാണ് ജോലിയിൽ തുടരാത്തത് എന്ന് മരിയ പറഞ്ഞു. അങ്ങനെ മിണ്ടിയും പറഞ്ഞും അവർ കൂടുതൽ അടുത്തു. ഭർത്താവ് വൈകിയാണ് വന്നിരുന്നത്. അതുകൊണ്ട് തന്നെ അവർ ഫോണിലൂടെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന സംസാരം തുടങ്ങി. സെക്സ് ടോപിക്കിലേക്ക് പതിയെ കടന്നു. അതേ, അവൾ പൂർണമായും ഹോമോസിന്റെ വലയിൽ അകപ്പെട്ടിരിക്കുന്നു.
ഹോമോസുമായി അന്ന് രാത്രിയും ഫോണില്‍ മണിക്കൂറുകളോളം സംസാരിച്ചു. അന്നത്തെ ഫോണ്‍ കോളിന് പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു.
മാസത്തില്‍ നാലഞ്ച് ദിവസമെങ്കിലും ഭർത്താവ് പല ആവശ്യങ്ങൾക്ക് വേണ്ടി പുറത്തായിരിക്കും. അപ്പോഴൊക്കെ തന്റെ കുട്ടികൾ കിടക്കുന്ന മുറി പുറത്ത് നിന്ന് പൂട്ടി ഹോമോസിനെ വീട്ടിലേക്ക് ക്ഷണിക്കാൻ അവൾ ഒരുപാട് കൊതിച്ചിരുന്നു. പക്ഷേ, അവളെ എന്തോ ഒന്ന് പിൻവലിച്ചു. ഇപ്പോൾ അവർക്ക് ഒരു സുവർണ്ണാവസരം ലഭിച്ചിരിക്കുകയാണ്. ഭർത്താവ് അടുത്ത ആഴ്ച്ച വിദേശത്ത് പോവുകയാണ്. കോളേജ് വെക്കേഷൻ ആയോണ്ട് മക്കൾ നാട്ടിൽ പോയി രണ്ട് മൂന്ന് ദിവസം നിക്കണം എന്ന് പറയുന്നു. ഈ സുവർണ്ണാവസരത്തിൽ മരിയയും തീരുമാനിച്ചു ഒരു യാത്ര പോകാൻ. തന്റെ മനസ്സിളക്കിയ ഹോമോസിനോടൊപ്പമുള്ള യാത്ര. തന്റെ ഉറക്കം കെടുത്തിയിരുന്ന സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാൻ വേണ്ടിയുള്ള യാത്ര.
ഭർത്താവ് പോയ അന്നുതന്നെ മക്കളും പോകാൻ ഒരുങ്ങി. താൻ ഒരു ഫ്രണ്ടിന്റെ വീട്ടിൽ രണ്ട് ദിവസം സ്പെൻഡ് ചെയ്തിട്ട് നാട്ടിലേക്ക് വരാം എന്ന് അവൾ മക്കളോട് പറഞ്ഞു. മക്കൾ വീട്ടിൽ നിന്നും ഇറങ്ങിയ ഹോമോസ് കാറുമായി വന്ന് അവളെ പിക് ചെയ്തു
“ഹോ!! ന്റെ ചേച്ചീ ന്റെ കൺട്രോൾ പോണു ട്ടോ”
മരിയ ഒന്ന് ചിരിച്ചു
“നീ വണ്ടിയെടുക്ക്. അല്ല എവിടാ സ്റ്റേ…? എനിക്ക് നാളെ വൈകീട്ട് തിരിച്ച് വരണം ട്ടോ. വൈകിയാൽ കുട്ടികൾക്ക് ഡൌട്ട് അടിക്കും. അതാ”
“നമുക്ക് ബാംഗ്ലൂർ പോവാം. അവിടെ എന്റെ ഫ്ലാറ്റ് ഉണ്ട്”
“അയ്യോ, അതൊന്നും നടക്കില്ലാട്ടാ. വേറെ അടുത്തുള്ള സ്ഥലം ഒന്നുമില്ലേ”
“നമ്മുടെ ഫ്ലാറ്റിൽ ചേച്ചിക്ക് താല്പര്യം ഇല്ലല്ലോ. അല്ലേൽ എവിടെയെങ്കിലും റൂം എടുക്കാം”
“റൂമോ!!! നീ എന്നെ പേടിപ്പിക്കല്ലേ ട്ടോ. റൂമൊന്നും ശരിയാവില്ല. നീയൊരു കാര്യം ചെയ്യ് എന്റെ ഫ്രണ്ടിന്റെ ഒരു വില്ലയുണ്ട്, അങ്ങോട്ട് വിട്. ഞാൻ അവളെ വിളിച്ച് കീ ചോദിക്കട്ടെ”
ഹോമോസിന്റെ മുഖത്ത് കള്ളച്ചിരി
“ആഹാ, എന്നിട്ടാണോ”
അവർ യാത്ര തുടർന്നു. ഈ സമയം ഹോമോസിനെ അടുത്ത കൂട്ടുകാരൻ വിളിച്ചോണ്ട് ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ എല്ലാ ഉഡായിപ്പും അറിയുന്ന കൂട്ടുകാരനാണ്. ഹോമോസ് പക്ഷേ ഫോൺ എടുത്തില്ല.
കുറച്ച് സമയത്തിന് ശേഷം അവർ ആ വില്ലയിൽ എത്തി. സമയം രാത്രി 9.10. ആളൊഴിഞ്ഞ് ഒറ്റപ്പെട്ട് നിൽക്കുന്ന ആ വില്ലയിലേക്ക് രണ്ടുപേരും കയറി. മുറിയിൽ കയറിയ ഉടനേ ഹോമോസ് മരിയയെ ചേർത്ത് പിടിച്ചു
“എന്തൊരു കൊതിയാ ഈ ചെക്കന്. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം. നീ ഇവിടെ ഇരിക്ക്”
ഇതും പറഞ്ഞ് തന്റെ ബാഗും കയ്യിലെടുത്ത് മരിയ ബാത്‌റൂമിൽ കയറി.
“അല്ലാ, അവളെന്തിനാ ബാഗും കൊണ്ട് ബാത്‌റൂമിൽ പോയേ…? ആ എന്തേലും ആവട്ടെ”
ഹോമോസ് മനസ്സിൽ പിറുപിറുത്ത് ഫോണിൽ തോണ്ടി കളിച്ചു. അപ്പോഴാണ് തന്റെ കൂട്ടുകാരന്റെ വാട്സാപ്പ് മെസ്സേജ് വരുന്നത്. വോയ്‌സ് മെസ്സേജ് ആണ്
“നീയെന്താ ഫോൺ എടുക്കാത്തേ…? എത്ര പ്രാവശ്യം വിളിച്ചു ഞാൻ. ഉം… ആരേലും സെറ്റായോ പുതുതായി…? നിന്റെയൊക്കെ ഒരു യോഗം, നന്നായി സുഖിച്ച് കാശ് ഉണ്ടാക്കുന്നു”
“ഒന്ന് സെറ്റാണ്. ഞാൻ വന്നിട്ട് ഡീറ്റൈൽഡ് ആയി പറയാം. നല്ല കാശുള്ള ടീമാണ്. അതല്ല നീ ജാമ്യത്തിൽ ഇറങ്ങിയതാണോ”
“യെസ്, നിന്റെ ഫ്ലാറ്റിലാണ് എന്റെ വക്കീൽ ഉള്ളത്. ഞാൻ ഇന്നവിടെ വന്നിരുന്നു. അപ്പോഴാ വിളിച്ചത്. ആ പിന്നേ, വക്കീൽ എന്നോട് ഒരുകാര്യം പറഞ്ഞു”
“എന്ത്…?”
“നിന്റെ ഫ്ലാറ്റിന്റെ നേരെ മുന്നിലുള്ള ഫ്ലാറ്റിൽ ഒരു ഡോക്ടർ ഫാമിലി ഉണ്ടത്രേ. അതിൽ മരിയ എന്ന സ്ത്രീ സൈക്കോ എന്ന് പറഞ്ഞാൽ അജ്ജാതി സൈക്കോ ആണത്രേ. ബീഹാറിൽ നാലുപേരെ ബ്ലേഡ്‌കൊണ്ട് വരച്ച് ഇഞ്ചിഞ്ചായി കൊന്ന കേസിൽ കുറേവർഷം ജയിലിൽ ആയിരുന്നത്രേ. അവരുടെ ഹിസ്റ്ററി നിന്റെ ഫ്ലാറ്റിലെ ആർക്കും ആർക്കും അറിയില്ല. വക്കീലാണ് അവരുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്. ഇപ്പൊ മാനസികത്തിനുള്ള മരുന്നൊക്കെ കുടിച്ച് ആൾ കുറച്ച് നോർമലാണ്. പക്ഷേ, അവരുടെ ഡയറിയിൽ എഴുതി വെച്ചിട്ടുണ്ടത്രേ ആരെയെങ്കിലും ഇഞ്ചിഞ്ചായി കൊല്ലാൻ തോന്നിയാൽ അപ്പൊ ഏതോ ഒരു വില്ലയിൽ കൊണ്ടുപോകും എന്നിട്ട്… ഹോ!!! എന്റെ പൊന്നോ അത് കേട്ടപ്പോൾ തന്നെ എന്റെ കയ്യും കാലും വിറച്ചു. ആ പിന്നേ, നീ അതിനെയൊന്നും വളക്കാൻ നിക്കല്ലേ ട്ടാ. അല്ല നീ അത്ര മണ്ടനല്ല എന്നെനിക്ക് അറിയാം”
ആ വോയ്‌സ് മെസ്സേജ് പ്ലേ ചെയ്ത് കഴിഞ്ഞതും ഹോമോസിന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി. ഫോൺ കയ്യിൽ പിടിച്ച് അവൻ മെല്ലെ തിരിഞ്ഞ് നോക്കി. ദാ നിക്കുന്നു തൊട്ടുപിറകേ മരിയ!!! അവൾ ഹോമോസിനെ നോക്കി പുഞ്ചിരിച്ചു
“കുറേ ഒഴിഞ്ഞ് മാറാൻ നോക്കിയതല്ലേ ഞാൻ… എന്തിനാ ചക്കരേ എന്നിലെ സൈക്കോയെ വീണ്ടും ഉണർത്തിയത്”
ഇത് പറഞ്ഞ് തീർന്നതും തന്റെ രണ്ട് കയ്യിലുമുള്ള ബ്ലേഡ് കൊണ്ട് അവന്റെ കണ്ണിലും വായിലും വരഞ്ഞതും ഒരുമിച്ചായിരുന്നു…
രണ്ട് ദിവസങ്ങൾക്ക് ശേഷം…
അന്ന് കടലിലെ മീനുകൾക്ക് പെരുന്നാൾ ആയിരുന്നു. ഹോമോസിന്റെ കൊഴുത്ത ശരീരത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ അങ്ങിങ്ങായി മീനുകൾക്ക് ഭക്ഷണമായി…