രചന – ചിലങ്ക
അങ്ങനെ ഓരോന്നും പറഞ്ഞ് അവർ തറവാട്ടിൽ എത്തി…. വാതുക്കൽ തന്നെ എല്ലാരും ഇരുന്നു സംസാരിക്കുവാരുന്നു അവരെ കണ്ടതും അമ്മു അവളുടെ കൈ അവന്റെ കൈയിൽ നിന്നും വേർപെടുത്തി…. അതുകണ്ടതും നിവി അവളുടെ കൈപിടിച്ചു ഒന്നുടെ ചേർത്തുപിടിച്ചു…. അവൾക് എന്തോ ഒരു ചമ്മൽ ആരുന്നു എല്ലാരുടെയും മുമ്പിൽ അങ്ങനെ പോകാൻ…. പക്ഷെ നിവിക് ഒരു ഭാവ മാറ്റവും ഇല്ലാതെ അവളുടെ കയ്യും പിടിച്ചു തറവാട്ടിലേക് കേറി…. അവരുടെ വരവ് കണ്ട് എല്ലാരും വായും പൊളിച്ചിരിക്കുവാണ് 🤭🤭… ശ്രാവൺ : അജുവേട്ടാ എന്തൊക്കെ ആരുന്നു.. എന്റെ സങ്കൽപ്പത്തിലുള്ള ആൾ ഇങ്ങനെ അല്ല… നിവിയേട്ടന് അങ്ങനെ ഒരിക്കലും ആകാൻ പറ്റില്ല… അജു : അതേ എന്തൊക്കെ ആരുന്നു കരച്ചില്, ദേഷ്യം, സോറി പറച്ചിൽ….. എല്ലാം കണ്ട് വിഷമിച്ചു നിന്ന നമ്മൾ ഇപ്പൊ മണ്ടന്മാർ…. അവരൊക്കെ സെറ്റ് ബിറ്റ്. നിവി : ഡാ ഡാ കൂടുതൽ ഊതല്ലേ മക്കളെ….. അതും പറഞ്ഞ് അവൻ അകത്തേക്ക് പോയി…
അമ്മു ആകെ ചമ്മി നാറി നിക്കുവാണ്….. പതിയെ അവൾ അജുവിന്റെയും ശ്രാവണിന്റെയും അടുത്ത് ചെന്നു രണ്ടിനും നല്ല ഇടികൊടുത്തിട്ടു അകത്തേക്കോടി… ഡി അമ്മുട്ടി നിനക്കുള്ളത് പിന്നെ തരാട്ടോ എന്നും പറഞ് രണ്ടുംകൂടെ ഇടികിട്ടിയ സ്ഥലം ഉഴിഞോണ്ടിരുന്നു…… രാത്രി എല്ലാവരും കൂടെ ഒരുമിച്ച് ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു…. എല്ലാവരും പതിവിലും സന്തോഷത്തിലായിരുന്നു.. കുറേ നേരം എല്ലാരും ഉമ്മറത്തു സംസാരിച്ചിരുന്നു….. വല്ലപ്പോഴും കൂടെയാണ് ഇങ്ങനെ ഉള്ള ഒത്തുചേരൽ അത് എല്ലാരുംകൂടെ ആഘോഷമാക്കി…. നിവിയുടെ കണ്ണുകൾ എപ്പോഴും അമ്മുവിലാരുന്നു…. അമ്മുവാണെങ്കിൽ ഇതൊന്നും സ്രെധിക്കതെ ഏട്ടത്തിമാരുമായി ഉള്ള പൊട്ടത്തരവും മന്ദബുദ്ധിത്തരവും പറഞ്ഞോണ്ട് കളിയും ചിരിയുമാണ്….. നിവിയുടെ നോട്ടം കണ്ട അജു അവന്റെ അടുത്ത് വന്നു ചെവിയോടടുത്തു പറഞ്ഞ്….. ഡാ അത് നിന്റെ സ്വന്തം പ്രോപ്പർട്ടി അല്ലേ…. ഒരു മയത്തിനൊക്കെ വായ് നോക്കടാ തെണ്ടി….. അവൻ അതിന് നൈസ് ആയിട്ടു ഒന്ന് ചിരിച്ചുകൊടുത്തു…. എല്ലാരും അന്ന് തറവാട്ടിലാണ് കിടന്നത്….
അജുവും നിവിയും കൂടെയാണ് കിടന്നതു… എത്ര ശ്രെമിച്ചിട്ടും അവനു ഉറങ്ങാൻ സാധിച്ചില്ല അവനു അവളെ കാണാൻ തോന്നി… അവളുടെ ചിരിയും… നിവിയേട്ട എന്ന വിളിയും… അവളുടെ മുടിയിൽ നിന്നും ഉയരുന്ന കാച്ചിയ എണ്ണയുടെ മണവും അവനെ അവളിലേക് അടുപ്പിക്കാൻ കാരണമായി….. അവൻ പതിയെ എഴുനേറ്റു അജുവിനെ നോക്കി… നല്ല ഉറക്കമാണ്… ഒച്ചയുണ്ടാക്കാതെ പതിയെ കബോർഡ് തുറന്നു ഒരു കവർ എടുത്തു പതിയെ പുറത്തേക്കു കടന്നു…… അമ്മു റൂമിൽ നല്ല ഉറക്കത്തിലാണ്…. അവൻ റൂമിൽ കയറി കതക് ലോക്ക് ചെയ്തു…. അവൾ കിടക്കുന്നതും നോക്കി നിന്നു…. ഉറക്കത്തിനിടയിൽ തെന്നി മാറിയ അവളുടെ ദാവണിക്കിടയിലൂടെ വെളുത്തു തുടുത്ത വയറിലേക് അവന്റ നോട്ടമെത്തി…. ആ കാഴ്ച അവന്റെ വികാരങ്ങളെ ഉണർത്തി…. പക്ഷെ അതെല്ലാം നിയദ്രിച്ചുകൊണ്ട് അവൻ അവളുടെ കാലുകളുടെ അടുത്ത് ചെന്നു നിലത്തു മുട്ടുകുത്തി ഇരുന്നു….. പതിയെ അവളുടെ പാവാട അവൻ മുകളിലേക്കു കുറച്ചുയർത്തി…. പതിയെ അവിടെയൊന്നും ചുംബിച്ചു കൊണ്ട് അവന്റ കൈയിലുള്ള ബോക്സ് തുറന്നു……
അതിൽ അവൾക്കായി അവൻ വാങ്ങിയ പാദസരം എടുത്തു അവളുടെ കാലിൽ അണിയിച്ചു…. അവന്റെ കുറ്റിമീശയും പല്ലുകളും കൊണ്ട് ഉണർന്ന അവൾ അവനെ കണ്ടതും ഉച്ചത്തിൽ വല്യമ്മയ് എന്ന് വിളിച്ചതും അവൻ പെട്ടന്നുതന്നെ അവളുടെ വാ പൊത്തി…. ഡി കാറല്ലേ ഇത് ഞാനാ plz…. ഒച്ചവെക്കാതെ ഇരിക്ക്….. അവൾ അവന്റെ കൈ തട്ടിമാറ്റി…. നെഞ്ചിൽ കൈ വെച്ച് കിതച്ചുകൊണ്ട് അവനെ ഒന്ന് രൂക്ഷമായി നോക്കി.. അവനൊന്നു ചിരിച്ചോണ്ട് സോറി പറഞ്ഞ് അവൾക്ക് അരികിലായ് ഇരുന്നു….. അമ്മുട്ടി നീയെന്തിനാ ഇത്രയും പേടിക്കുന്നെ…. നിന്റെ ശബ്ദം കേട്ടു അവരെങ്ങാനം ഉണർന്നിരുന്നെങ്കിൽ എല്ലാം തീർന്നേനെ….. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിട്ടു അവന്റെ ചെവിയിൽ പിടിത്തമിട്ടു…. ഇങ്ങനെ വന്നാൽ ആർണേലും പേടിക്കില്ല….. ഞാൻ വിളിക്കും എല്ലാരേയും എല്ലാരും കാണട്ടെ…. ഉം… ഡി ചെവീന്ന് കൈയെടുക്കടി വേദനിക്കുന്നു…. ഹാ…. വേദനിക്കാൻ തന്നെയാ പിടിച്ചേ ….. രാത്രി ഓരോന്ന് ഒപ്പിച്ചുവെച്ചിട്ടു ഇരിക്കുന്നുനോക്കിക്കെ…. അവൻ ഒന്ന് ചിരിച്ചിട്ട് അവളുടെ അടുത്തേക് ചെന്നു…..
അവന്റ വരവ് പന്തി അല്ലെന്നു മനസിക്കിയ അമ്മു പുറകോട്ടു പോയി… അവൻ അതിന് അനുസരിച്ചു അവളുടെ അടുത്തേക് ചെന്നു… എന്താ…. നീയെന്തിനാ പുറകോട്ടു പോകുന്നെ…. ഒന്നുല്ല….. നീ ആരെയൊക്കെ വിളിച്ചു അറിയിക്കുമെന്ന് പറഞ്ഞല്ലോ… എന്താ വിളിക്കുന്നില്ല….. ച്ചും… അവൾ ചുമൽ പൊക്കിക്കൊണ്ട് പറഞ്ഞു.. അമ്മുട്ടി നീയെന്തിനാ ഞാൻ അടുത്തുവരുമ്പോൾ ഇത്രയും വിയർക്കുന്നത്… നിന്റെ നെഞ്ച് ഇപ്പൊ പൊട്ടുവല്ലോ….. എനിക്ക് പേടിയാ….. ആരെ.. എന്നെയോ…. മ്മ്…. അവൻ ഒന്ന് പൊട്ടിചിരിച്ചോണ്ടു അവളെ അടുത്ത് ചേർത്തിരുത്തി… എടി പൊട്ടിക്കാളി നീയെന്തിനാ എന്നെ പേടിക്കുന്നെ ഞാൻ നിന്നെ ഒന്നും ചെയ്യില്ല കേട്ടോ…. ഉം… ഇനി ഒന്ന് ചിരിച്ചേ എന്റെ അമ്മുട്ടി… അവൾ അവനെ നോക്കി നന്നായിട്ടൊന്നു പുഞ്ചിരിച്ചു……
നിവിയേട്ട… എന്തിനാ ഇപ്പൊ വന്നത്….. ആരേലും കണ്ടാൽ എന്തുചെയ്യും…. ആരും കാണില്ല… ഞാൻ എന്റെ പെണ്ണിന് ഒരു സമ്മാനം തരാൻ വന്നതാ…. സമ്മാനവോ… എന്നിട്ടെവിടെ…. നിന്റെ കാലിലോട്ടു നോക്കിയേ….. അവൾ നോക്കിയപ്പോഴാണ് കാലിൽ പറ്റി കിടക്കുന്ന സ്വർണപദസരം കണ്ടത്… അതു കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ അവനെ കെട്ടിപ്പിച്ചു കരഞ്ഞു…. അമ്മുട്ടി എന്തിനാ കരായണേ…… ദൈവമേ ഈ പെണ്ണിന് ഈ കരച്ചിൽ മാത്രമേ ഉള്ളോ….. ഈ ഗിഫ്റ്റ് കൊടുത്തതിനു എന്തിനാ കരയുന്നത്…. അവൻ അവളെ നേരെ പിടിച്ചിരുത്തി…. കൈ കൊണ്ട് അവളുടെ മുഖം ഉയർത്തി….. എന്തിനാ എന്റെ അമ്മു ഇപ്പൊ കരയണേ…. ഉം…. എനിക്ക് ഇത്പോലൊന്നും ആരും വാങ്ങി തന്നിട്ടില്ല ഏട്ടാ…. ഇത്രയും ആരും എന്നെ സ്നേഹിച്ചിട്ടും ഇല്ല….. അതുംപറഞ്ഞു അവൾ ഒന്നുടെ അവനെ കെട്ടിപിടിച്ചു കരഞ്ഞു…..
മോളെ ഇനി കരയല്ലേടാ…. ഇനി ഞാൻ ഉണ്ടല്ലോ നിനക്ക് എല്ലാം വാങ്ങി തരാനും ദേ ഇത്പോലെ സ്നേഹിക്കാനും അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു…… പിന്നെ ഒരു ഗിഫ്റ്റ് കൂടെ ഉണ്ട്ട്ടോ….. എന്ത്….. ദേ ഇത്….. അവൻ അവളുടെ കൈയിൽ ഒരു ചെറിയ ബോക്സ് വെച്ചുകൊടുത്തു…. അവൾ അതു പതിയെ തുറന്നുനോക്കി…. അതിൽ നീല കല്ല്കൾ വെച്ച ഒരു മൂക്കുത്തി ആരുന്നു….. അവൾ അവനെ നോക്കി…. ഇതൊക്കെ എന്തിനാ ഏട്ടാ… ഇത് എന്റെ അമ്മുട്ടിക് ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു വാങ്ങിയതാ…. ഇനി ഇതിട്ടാ മതീട്ടോ…. പിന്നെ പദസരവും അഴിച്ചു മാറ്റണ്ട….. ഏട്ടാ അവരൊക്കെ കണ്ടാൽ ചോദിക്കില്ലേ … ആര് തന്നതാണെന്നു…. അതിനെന്താ ഞാൻ വാങ്ങിത്തന്നതാണെന്നു പറയണം….. മ്മ്…. എന്നാലേ മോൻ ചെല്ല്….. അധികം ഇവിടെ ഇരിക്കണ്ട….. പോകാൻ തോന്നുന്നില്ല അമ്മുട്ടി….നിന്റെ കൂടെ ഇരിക്കാൻ തോന്നുവാ…. അയ്യടാ…. പോകാൻ നോക്കിക്കേ ഏട്ടാ…… പോകാം എനിക്കും ഒരു ഗിഫ്റ്റ് തന്നാൽ….. ഗിഫ്റ്റോ എന്ത് ഗിഫ്റ്റ്…. അവളൊരു സംശയ ഭാവത്തിൽ ചോദിച്ചു…..
ദേ ഇവിടെ ഒരു ഗിഫ്റ്റ് plz.. അവൻ ചുണ്ടിൽ വിരൽ വെച്ച് പറഞ്ഞു….. അയ്യേ എന്നെ കൊണ്ട് വയ്യ… പോടാ…. നീ തന്നില്ലെങ്കിൽ വേണ്ട ഞാൻ എടുത്തോളാം എന്നുപറഞ്ഞു അവൻ അവളെ വലിച്ചു ആ അധരങ്ങൾ സ്വന്തമാക്കി….. അവൾ ആദ്യം എതിർത്തെങ്കിലും…. പിന്നെ അവളും ആ ചുംബനത്തിൽ ലയിച്ചു പോയി….. രണ്ടുപേരുടെയും ശ്വാസം വിലങ്ങിയതും നിവി അവളെ സ്വതന്ത്രമാക്കി….. അവൾ അവനെ നോക്കിയില്ല…… അവളുടെ മുഖം ഉയർത്തികൊണ്ട് പറഞ്ഞു.. ഞാൻ പോകുവാ ഉറങ്ങിക്കോ എന്റെ അമ്മുട്ടി…. ഒന്നുടെ നെറ്റിയിൽ ചുംബിച്ചു അവൻ പോയി…… അവൾ പതിയെ ബെഡിലേക് ചാഞ്ഞു…. അവളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഓർത്തു…. ജീവിതകാലം മുഴുവൻ നിവിയേട്ടൻ തന്റെ കൂടെ ഉണ്ടാകണെന്ന് ദൈവങ്ങളോട് പ്രാർത്ഥിച്ചു അവൾ മയങ്ങി……
പിറ്റേന്ന് രാവിലെ എല്ലാരും പോകാനുള്ള തിരക്കായിരുന്നു……നിവി അമ്മുവിനെയും കൂട്ടി പോകുന്ന ത്രില്ലിൽ ആരുന്നു…. ആദ്യമായിട്ടാ രണ്ടുപേരും കൂടെ യാത്ര….. നിവിയുടെയും അജുവിന്റെയും റൂമിലേക്കു ചെന്നു വല്യമ്മാമ പറഞ്ഞു…. അജു നീ അമ്മുനെ കൊണ്ടാകണം കേട്ടോ… അവൾ ഒറ്റയ്ക്ക് പോകണ്ടേ അവിടെ വരെ… അതും പറഞ്ഞു റൂമിൽനിന്നു ഇറങ്ങി….. അജുവാണെങ്കിൽ ഒരുകൈ വയറിലും ഒരണ്ണം വായും പൊത്തി ചിരിയോടു ചിരി… അതു കണ്ട് നിവിക് ദേഷ്യം വന്നു…. ഇതെന്തു കഷ്ടവാ ഞനും അങ്ങോട്ടല്ലേ പോകുന്നെ… പിന്നെന്താ എന്റെ കൂടെയല്ലേ അവൾ വരേണ്ടത്….. അജു ഡാ plzz ഒന്ന് പറയടാ അവളെ ഞാൻ കൊണ്ടുപൊക്കോളാന്ന്… നീ എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നേ…. എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലടാ….. ഡാ തെണ്ടി ഒന്ന് ഹെല്പ് ചെയ്യടാ വൃത്തികെട്ടവനെ… ഡാ നീ നിനക്ക് വയ്യാത്തതല്ലേ ഒരാഴ്ച കൂടെ റസ്റ്റ് എടുത്തിട്ടു പോയാൽ പോരെ…. വയ്യഴികയോ എനിക്കോ എനിക്കൊരു കൊഴപ്പവുമില്ല…. ഡാ plz ഡാ…. എനിക്ക് അവളെ കാണാതിരിക്കാൻ പറ്റില്ലടാ അതോണ്ടല്ലേ pllzzz…. എന്റെ മുത്തല്ലേ നീ….. മ്മ് മ്മ് സോപിങ് ഒന്നും വേണ്ട വാ ഞാനും പറയാം….. എനിക്കറിയരുന്നടാ പൊന്നെ നീ സമ്മദിക്കുമെന്നു…. നീ എന്റെ പുന്നാര അളിയനല്ലേ… ഉമ്മാ….. മതി മതി…വാ…. അച്ഛാ…. ഞാൻ അവിടെ വരെ പോണോ… നിവി അങ്ങോട്ടല്ലേ പോണേ അമ്മു അവന്റെ കൂടെ പൊക്കോളും…. എനിക്ക് ഷോപ്പിൽ കുറച്ച് അത്യാവ്ശ്യം ഉണ്ടാരുന്നു…
അതിന് നിവിമോൻ ഇന്നുപോകുന്നുണ്ടോ.. പോണം വല്യമാമേ… ഒരു കേസ് പെന്റിങ് ആണ് അതിന്റ കുറച്ചു ആവശ്യത്തിന്….. മ്മ് എന്നാൽ അത് മതി…. മോനെ അവളെ നോക്കിക്കോണേ.. ഇനി അവളെ വേദനിപ്പിക്കല്ലെട്ടോ…. ശ്രീദേവിയമ്മ : എന്റെ ഏട്ടാ ഈ നോക്കിക്കോണേ എന്ന വാക്ക് ഒന്ന് മാറ്റിപ്പിടി… അവസാനം അവൻ പണിക്കൊന്നും പോകാതേ.. ഈ നോക്കല് മാത്രവേ കാണൂ…. എല്ലാരും കൂടെ അതു കേട്ടു ചിരിച്ചു…. ദൈവമേ എവിടുന്നു വന്നു ഈ കുരിപ്പ്.. അമ്മക് വീട്ടിട്ടോട് മറ്റോ പൊക്കുടേ (ആത്മ )… നിവിയുടെ അച്ഛൻ : അത് ശെരിയാ അളിയാ… വിവാദമായ ആ വാക്ക് ഒന്ന് പിൻവലിച്ചേക്ക് ഇതെന്തു കഷ്ടാവ എല്ലാരും കൂടെ രാവിലെ തന്നെ എന്റെ നെഞ്ചത്തോട് ആണല്ലോ ഇവിടെ വല്ല ഒളൽ മത്സരവും നടക്കുന്നുണ്ടോ അതും മനസ്സിൽ പറഞ്ഞോണ്ട് മിണ്ടാതെ നിന്നു… വലിയമാമ : അല്ലളിയാ എങ്ങനാ ഇവരുടെ കല്യാണം എന്നത്തേക്ക് നോക്കാനാ. ജ്യോത്സ്യനെ വിളിച്ചു ചോദിച്ചോ…. നിവിയെ നോക്കി കളിയാക്കി ചിരിച്ചോണ്ട് പറഞ്ഞു…
അച്ഛൻ : വിളിച്ചു… തിരിച്ചു വിളിക്കന്നാ പറഞ്ഞെ… അടുത്ത് നല്ല മുഹൂർത്തം ഉണ്ടെന്നാ പറഞ്ഞെ…… എല്ലാരും കൂടെ അടക്കിപ്പിടിച്ചു ചിരിച്ചു….. എന്റെ മാമേ ഒന്നു പറ…. കൊറേ നേരായി എല്ലാരും കൂടെ എന്നെ ഇട്ടു വാരാൻ തുടങ്ങിട്ടു… ഞാൻ അന്നേൽ പൊക്കോളാം അവളെ ആരാന്നു വെച്ചാൽ കൊണ്ട് വിട്…… അതും പറഞ്ഞു അവൻ ബാഗ് എടുത്തു പോകാൻ ഒരുങ്ങി…. കുഞ്ഞേട്ടൻ : ആഹാ… പൊളിച്ചല്ലോ… നീയല്ലേ അവളെ കൂടെ കൊണ്ടുപോകാൻ അജുവിനോട് വലിയമ്മാമയുടെ സമ്മദം മേടിക്കാൻ പറഞ്ഞത്….. എന്നിട്ട് ഇപ്പൊ എന്തെ…. വേണ്ടേ… നിവി അവനെ ഒന്ന് ഇരുത്തി നോക്കി… എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്…… വല്യേട്ടൻ : ആ ഒരു കാര്യം ചെയ് നിവി… നീ ഒരു രണ്ടാഴ്ച കൂടെ റസ്റ്റ് എടുക്ക്… കേസ് ഒക്കെ ജൂനിയർസ് നോക്കിക്കോളും….. ഞാനും കൊണ്ടാക്കിക്കോളാം അമ്മുനെ…… ഈശ്വര ഇതൊക്കെ എവിടുന്നു വരുന്നു… തെണ്ടികൾ…. എല്ലാരും കല്യാണം കഴിച്ചില്ലേ എന്നിട്ട് എന്നെ ഒന്ന് സ്വസ്ഥം ആയിട്ടു പ്രണയിക്കാനും സമ്മതിക്കില്ല മൃഗങ്ങൾ….. പാവം ഈ എന്നെ എല്ലാരും കൂടെ വേട്ടയാടുവാ… അപ്പോഴാണ് അമ്മു ഒരുങ്ങി ബാഗ് ഒക്കെ അയി പുറത്തേക്കു വന്നത്…. ആഹാ…. വന്നോ.. എടി പുല്ലേ നീ വല്ലതും അറിയുന്നുണ്ടോ…. ഒറ്റയ്ക്ക് നിന്നു പോരാടുവാ പാവം ഞാൻ (ആത്മ )…… വല്യമാമ : മതി.. മതി…. എല്ലാം കൂടെ അവനെ…. പാവം…. ഡാ മോനെ സൂക്ഷിച്ചു പോണേടാ അവിടെ എത്തീട്ടു വിളിക്കണേ….. നിവി ഒന്നുടെ എല്ലാരേയും നോക്കി… എല്ലാത്തിനും ഉള്ള പണി തരുന്നുണ്ട്….. തുടരും……

by