17/04/2026

സീത : ഭാഗം 06

രചന – അർച്ചന

പിന്നെ അവന്റെ മനസ്സിൽ ഉള്ള ആ പ്രണയം എങ്ങനെ പുറത്തു കൊണ്ട് വരാം എന്ന് ആലോചിച്ചു അവൾ കിടന്നു……

***********************

മോളെ നീ റെഡി ആയോ…. അവരൊക്കെ താഴെ ഉണ്ട്… നീ വരുന്നില്ലേ…..

ആഹ്… വന്നു.. നിങ്ങൾ ഇറങ്ങിക്കോ….

അതും പറഞ്ഞു അവൾ റൂമിൽ നിന്നും ഇറങ്ങി വന്നു….

നീ ഈ ഡ്രസ്സ്‌ ആണോ ഇടുന്നത്… പോയി വല്ല സാരിയും ഉടുത്ത്‌വാ….. എവിടെ പോകുമ്പോഴും ഈ ജീൻസും ഷേർടും മാത്രം…. എത്ര ആളുകൾ ഉണ്ടാകും എന്നറിയോ…

മതി… മതി.. നിർത്ത്‌… എനിക്ക് സാരിയൊന്നും വലിച്ചു ഉടുക്കാൻ ആവില്ല….അമ്മ പോയെ… ഞാൻ എന്റെ ഫോൺ എടുത്തിട്ട് വരാം…

വീണ്ടും റൂമിലേക്ക് കയറിപോയ അവളെ നോക്കി പേടിപ്പിച്ചശേഷം അമ്മ തിരിച്ചു പോയി…

____________________________________

അടുത്തുള്ള അമ്പലത്തിൽ നിന്നാണ് കല്യാണം…. അമ്പലത്തിൽ എത്തിയപ്പോഴേക്കും അശ്വതിഏച്ചി കല്യാണവേഷത്തിൽ അവിടെ എത്തി…. കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു… ചുറ്റും വിച്ചേട്ടനെ തിരിഞ്ഞു എങ്കിലും കണ്ടില്ല…. പിന്നെ ആശുനെയും ഹനുനെയും റാമിനെയും അശ്വതിഏച്ചിക്ക് പരിചയപ്പെടുത്തി… കല്യാണം കഴിഞ്ഞു ഫോട്ടോ ഷൂട്ട്‌ ആയപ്പോൾ വിച്ചേട്ടനെ കണ്ടു… എന്നെ ഒന്ന് മൈൻഡ് ആക്കുന്നത് കൂടി ഇല്ല… അതുകൊണ്ട് തന്നെ റാമിന്റെ കയ്യും പിടിച്ചു തന്നെ വിച്ചേട്ടന്റെ മുന്നിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു…. എന്നിട്ടും മൈൻഡ് ഇല്ല…

പിന്നെ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് വിച്ചേട്ടനെ കണ്ടത്… അടുത്ത് റാം ഉണ്ടെങ്കിലും അവനെ നോക്കിയപ്പോൾ ഇതുവരെ പട്ടിണി കിടന്നതാണ് എന്ന് വരെ തോന്നിപ്പോയി… അമ്മാതിരി തീറ്റയാണ് ചെക്കൻ… അവനെ പിച്ചുകയും മാന്തുകയും ചെയ്തു എങ്കിലും നൊ റെസ്പോൺസ്….

പിന്നെ വിച്ചേട്ടനെ നോക്കാതെ ഫുഡിലേക്ക് മാത്രം നോക്കി… ഇടക്ക് വിച്ചേട്ടനെ നോക്കിയപ്പോൾ പുള്ളി എന്റെ ഓപ്പോസിറ്റ് ഉള്ള സീറ്റിൽ ഇരുന്നു നല്ല തീറ്റയാണ്…. എന്റെ നോട്ടം വിച്ചേട്ടനിൽ മാത്രം ആയി നിന്നുപോയി… ഹനുന്റെ ആക്കിയുള്ള ചുമ കേട്ടപ്പോൾ ആണ് ബോധം വന്നത്…. ചമ്മിയെങ്കിലും അത് കാണിക്കാതെ ഫുഡ്‌ അടി തുടർന്നു..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അങ്ങനെ അശ്വതിഏച്ചിയെ ചെക്കന്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ സമയം ആയി…. ബസിൽ ദില്ലുവും റാമും ഒരുമിച്ചു ഇരുന്നു… അപ്പോഴാണ് വിച്ചു ബസിലേക്ക് കയറിയത്… അവൻ കണ്ടത് നല്ല ഇണക്കുരുവികളെപോലെ തൊട്ടുരുമ്മി ഇരിക്കുന്ന ദില്ലുവിനെയും റാമിനെയും… അപ്പോൾ തന്നെ അവന്റെ ദേഷ്യം ഇങ്ങെത്തിയിരുന്നു…. പിന്നെ സ്വയം കൺട്രോൾ ചെയ്തു….

******** ********* ******** ******

എന്തോ ദില്ലുനേം അവനെയും ഒരുമിച്ചു കാണുമ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല… ഞാൻ എന്തെങ്കിലും സംസാരിക്കാൻ പോയാൽ അപ്പോൾ തന്നെ റാം എന്നും വിളിച്ചു അവൾ പോവും….

അവൻ ആരാ… എന്താ…എന്നൊന്നും അറിയാഞ്ഞിട്ടു ഒരു മനസമാധാനം ഇല്ല…
ഇനി എന്നെ കാണിക്കാൻ വേണ്ടി നീ അഭിനയിക്കുകയാണെങ്കിൽ നിനിക്ക് ഞാൻ ഒരു അഡാർ പണി തന്നെ തരും മോളെ…..

““““““““““““““““´´´´´´´´´´´´´´´´´´´´´´´´´´´´´´´

അശ്വതിഏച്ചിയെ അവിടെ ആക്കി തിരിച്ചു വരുമ്പോൾ ആണ് കണ്ണ് നിറഞ്ഞു നിൽക്കുന്ന വിച്ചേട്ടനെ കണ്ടത്… അത്രേം സ്നേഹം ആണ് അവർ തമ്മിൽ…. അശ്വതിഏച്ചിയെ കെട്ടിപിടിച്ചു അവിടുന്ന് കരഞ്ഞു അലമ്പ് ആക്കി ശോകമൂകമായിട്ടാണ് ഞാൻ തിരിച്ചു വന്നത്…വിച്ചേട്ടനെ കൂടി കരഞ്ഞു കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല….

റാം വന്നപ്പോൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു… അപ്പോഴാണ് വിച്ചേട്ടൻ ശ്രദ്ധിക്കുന്നത് കാണുന്നത്… കണ്ണൊക്കെ ചുവന്നു ഒരു ഗുണ്ടയെ പോലെ ആയിട്ടുണ്ട്…. ഈ എന്റെ കൂടെ റാമിനെ കണ്ടപ്പോൾ തന്നെ വിച്ചേട്ടൻ ചവിട്ടി തുള്ളി പോയി…. കണ്ടപ്പോൾ ഒരുപാട് സന്തോഷവും അതിനൊപ്പം ഒരു കുഞ്ഞു നോവും ഉള്ളിൽ പടർന്നു കയറി…..

നാളെ അരുൺഏട്ടന്റെ വകയിൽ ഒരു ചിന്ന പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്…. അശ്വതി ഏച്ചിയുടെ ഹസ് ആണ് അരുൺ ഏട്ടൻ…. അടുത്ത ഫാമിലി ആയതിനാൽ ആണ് പാർട്ടി…

അതുകൊണ്ട് തന്നെ അശ്വതിഏച്ചിയുടെ വക എനിക്ക് ഒരു ഡ്രസ്സ്‌ എടുത്തു തന്നിട്ടുണ്ട്… എന്താണെന്ന് അറിയാനുള്ള ആകാംക്ഷ കാരണം തുറന്നു നോക്കിയപ്പോൾ ഒരു പർപിൾ കളർ സാരി.. ഗോൾഡൻ കളറിൽ ചെറിയ രീതിയിൽ വർക്കും ഉണ്ട്……
എനിക്കിട്ട് പണി തന്നതാന്ന് സാരി കണ്ടപ്പോൾ തന്നെ മനസിലായി…. പ്യാവം ഞാൻ….

_____________________________________

അങ്ങനെ ഇന്നാണ് പാർട്ടി… അമ്മയും അച്ഛനും നല്ല ലുക്ക്‌ ആയി തന്നെ ഒരുങ്ങി ഇറങ്ങുന്നുണ്ട്… കണ്ടാൽ തോന്നും ഇവരുടെ കല്യാണം ആണ് ഇന്നലെ കഴിഞ്ഞതെന്ന്….

പിന്നെ അത് മൈൻഡ് ആക്കാതെ സാരി ഒക്കെ ഉടുത്തു റെഡി ആയപ്പോൾ ഹനു നല്ല സ്റ്റൈലിൽ മുടി ഒക്കെ കെട്ടി തന്നു….

എല്ലാവരും റെഡി ആയപ്പോൾ നേരെ പാർട്ടി നടക്കുന്ന ബീച്ച് റിസോർട്ടിലേക്ക് വിട്ടു…

അവിടെ എത്തിയപ്പോൾ അശ്വതിഏച്ചി നല്ല അടിപൊളി റെഡ് ഗൗൺ ഒക്കെ ഇട്ടു അരുണേട്ടൻ അതിനു മാച്ച് ആയി ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്….

അടുത്ത് തന്നെ വിച്ചേട്ടൻ ഉണ്ട്… വൈറ്റ് ഷർട്ടും അതിനു മുകളിൽ ഒരു പർപ്പിൾ കളർ കോട്ടും ഇട്ടു നല്ല മൊഞ്ചൻ ആയിട്ടുണ്ട്… കണ്ണ് എടുക്കാതെ നോക്കി നിന്നപ്പോൾ ചെക്കൻ ചിരിക്കുന്നു…. ഇത് എന്താ സംഭവം എന്ന് അറിയാതെ ഞാൻ ഒന്നും കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ആ ചിരിക്കുപിന്നിൽ എന്തോ പണി മണക്കുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ലാതില്ല…..

അതുകൊണ്ട് തന്നെ റാമിന്റെ കൂടെ തന്നെ നിന്നു എങ്കിലും വിച്ചേട്ടന്റെ മുഖത്തെ ആ ചിരി മാത്രം മായുന്നില്ല…. അല്ലെങ്കിൽ എന്നേം റാമിനേം ഒന്നിച്ചു കണ്ടാൽ ദേഷ്യം വന്നു കണ്ണൊക്കെ ചുവക്കുന്ന ആളാണ് ഇപ്പോൾ എന്റെ മുന്നിൽ ഒരു കൂസലും ഇല്ലാതെ ഇളിചോണ്ട് നിൽക്കുന്നത്…. ഇതു എനിക്കിട്ടുള്ള വമ്പൻ പണി തന്നെ എന്ന് മനസ്സിൽ ഉറപ്പിച്ചു…. ഒപ്പം കിട്ടുന്ന പണി എന്തായാലും അതിന്റെ ഇരട്ടിയായി തിരിച്ചു കൊടുക്കാൻ കഴിയണം എന്ന് കൂടെ പ്രാർത്ഥിച്ചു..

****************************

അങ്ങനെ പാർട്ടി തുടങ്ങി… അശ്വതിഏച്ചിയും അരുൺ ഏട്ടനും കൂടി കേക്ക് മുറിച്ചു അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു… ഞാൻ ഹനുവിന്റെ കൂടെ അവിടെ തൂക്കിയിട്ടിരുന്ന ബലൂൺ എണ്ണിനോക്കുമ്പോൾ ആണ് അച്ഛൻ വന്നു എന്നെ വലിച്ചു സ്റ്റേജിലേക്ക് കൊണ്ട് പോയത്… ഇത് എന്താ സംഭവം എന്ന് കരുതി നോക്കുമ്പോൾ വിച്ചേട്ടൻ അരുൺ ഏട്ടന്റെ അടുത്ത് നിന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു…. വിശ്വൻ അങ്കിളും അനിതാന്റിയും അമ്മയും സ്റ്റേജിൽ ഉണ്ട്… ഫാമിലി ഫോട്ടോ എടുക്കാൻ ആയിരിക്കും എന്ന് കരുതി അച്ഛന്റെ കൈ വിട്ട് ഞാൻ വേഗം സ്റ്റേജിലേക്ക് ഓടി കയറി അശ്വതിഏച്ചിയുടെ അടുത്ത് നിന്നു….

ബീച്ചിൽ ആയതിനാൽ തന്നെ നല്ല തണുത്ത കടൽകാറ്റ്‌ അടിച്ചു കയറുന്നുണ്ട്… അച്ഛൻ കൂടെ സ്റ്റേജിലേക്ക് കയറിയപ്പോൾ ഫോട്ടോ എടുക്കാൻ തുടങ്ങി….

കുറെ ഫോട്ടോ എടുത്തുകഴിഞ്ഞപ്പോൾ ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങാൻ നിൽക്കെ അമ്മ വന്നു എന്റെ കൈ പിടിച്ചു അവിടെ തന്നെ നിർത്തിച്ചു…
അപ്പോഴാണ് വിശ്വൻ അങ്കിൾ വിച്ചേട്ടന്റെ കൈയിൽ ഒരു ഡയമണ്ട് റിങ് വച്ചു കൊടുത്തത്… സത്യം പറയാലോ കണ്ടപ്പോൾ തന്നെ കൈ നീട്ടി കൊടുക്കാൻ തോന്നി… അപ്പോൾ ഉണ്ട് വിച്ചേട്ടൻ അത് അരുൺഏട്ടന്റെ കൈയിൽ കൊടുക്കുന്നു… അരുൺ ഏട്ടൻ അത് അശ്വതി ഏച്ചിയുടെ കൈയിൽ ഇട്ടുകൊടുത്തു… ചെറിയ തോതിൽ അസൂയ വന്നെങ്കിലും അതൊന്നും മൈൻഡ് ആകാതെ നന്നായി കയ്യ് അടിച്ചു പാസ്സാക്കി…

അതിനുശേഷം വീണ്ടും ഫോട്ടോ എടുക്കാൻ തുടങ്ങി…. ഫോട്ടോ എടുക്കൽ കുറച്ചു സമയം നിർത്തി വച്ചപ്പോൾ ആദ്യം തന്നെ കണ്ണിൽ ഉടക്കിയത് മുന്നിലെ ടേബിളിൽ വച്ചിരുന്ന റെഡ് വെൽവെറ്റ് കേക്കിൽ ആണ്…. അതിന്റെ അടുത്തേക്ക് പോകാൻ വേണ്ടി നിന്നപ്പോൾ വീണ്ടും കൈ പിടിച്ചു വലിച്ചു… അതും കൂടെ ആയപ്പോൾ ദേഷ്യം വന്നു തിരിഞ്ഞു നോക്കിയപ്പോൾ വിച്ചേട്ടൻ….

വിച്ചേട്ടൻ ആണെങ്കിൽ കൈ പിടിച്ചു വച്ചിട്ടുണ്ട് ഒപ്പം ഒരു കള്ള ചിരിയും…. തന്റെ പ്ലാൻ കൃത്യമായി വിച്ചേട്ടന് മനസിലായി എന്ന് ആ ചിരി കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു… അതുകൊണ്ട് ഒരു അവിഞ്ഞ ചിരി ഞാനും ചിരിച്ചു..

പിന്നെ ചുറ്റും നോക്കിയപ്പോൾ ആണ് എല്ലാ അലവലാതികളും ഞങ്ങളെ ആണ് ഫോക്കസ് ചെയ്തിട്ടുള്ളത് എന്ന് മനസിലായത്…അപ്പോൾ തന്നെ കൈ പിൻവലിക്കാൻ നോക്കിയതും വിരലിൽ ഒരു തണുപ്പ് വന്നത് അറിയുന്നത്… നോക്കുമ്പോൾ വിച്ചേട്ടൻ മുട്ടുകുത്തി ഇരുന്നു എന്റെ വിരൽ ഒരു റിങ് ഇടുന്നു….

ഞാൻ ഒന്നും മനസിലാകാതെ വായും പൊളിച്ചു നിന്നു… അതൊക്കെ ആ പരട്ട ക്യാമറമാൻ നല്ല അന്തസായി എടുക്കുന്നുണ്ട്…. ചുറ്റും കയ്യടി ഉയരുന്നുണ്ട്….. കണ്ണൊക്കെ നിറയുന്നു…സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നൊന്നും അറിയുന്നില്ല…. പക്ഷെ എന്തോ ഇത് അംഗീകരിക്കാൻ പറ്റുന്നില്ല…

വിച്ചേട്ടൻ അപ്പോൾ തന്നെ എഴുന്നേറ്റു കേക്കിൽ നിന്നും ഒരു പീസ് എടുത്തു എന്റെ വായിൽ വച്ചു തന്നു…. വെറുതെ കേക്ക് വേസ്റ്റ് ആകണ്ട എന്ന് കരുതി അത് തിന്നു… ഒപ്പം ആ കൈക്ക് ഒരു കടി കൂടി കൊടുത്തു….

ഇത്രേം വലിയൊരു പണി തരുംന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല… അതുകൊണ്ട് ആ കടി ചെറിയൊരു സാമ്പിൾ ആയി എടുത്തോട്ടെ…

അമ്മയെ നോക്കിയപ്പോൾ ഭയങ്കര ചിരി…. അച്ഛൻ ആണെങ്കിൽ ഞാൻ ഒന്നും അറീല രാമ നാരായണ എന്ന ഭാവം….

ഹനുവും ആശുവും റാമും അന്തം വിട്ട് കുന്തം പോലെ നിൽക്കുന്നു… അപ്പോൾ ഇവർ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് അവരുടെ എക്സ്പ്രഷൻ വിളിച്ചോതുന്നുണ്ട്….

വിച്ചേട്ടനെ നോക്കിയപ്പോൾ സൈറ്റ് അടിച്ചു തന്ന് ഞാൻ കടിച്ച വിരൽ നന്നായി കുടയുന്നുണ്ട്…

പിന്നെ കുറേ ഫോട്ടോ എടുക്കൽ…. അമ്മ എങ്ങനുണ്ട് എന്റെ ഐഡിയ എന്ന മട്ടിൽ എന്നെ നോക്കുന്നു…. അച്ഛൻ എനിക്ക് നീ ഒരുമാസം റസ്റ്റ്‌ തന്നതല്ലേ എന്ന മട്ടിൽ നോക്കി ഇളിക്കുന്നു….. എല്ലാത്തിനും ഞാൻ കൊടുക്കും….

എല്ലാരും ഫുഡ്‌ കഴിക്കാൻ പോയപ്പോൾ ഞാൻ നേരെ ബീച്ചിലേക്ക് വിട്ടു…. കരയെ തലോടുന്ന തിരമാലയെയും നോക്കി അവിടെ നിന്നു…

_________________________________

എന്തായാലും അവളുടെ ആ പ്ലിങ്ങിയ മോന്ത കണ്ടപ്പോൾ തന്നെ ചിരിവന്നിരുന്നു…. ആ സമയം ഞാൻ ചിരിച്ചാൽ അവൾ എന്റെ അടിയന്തരം നടത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു… അതുകൊണ്ട് തന്നെ ചിരിയൊക്കെ അടക്കി പിടിച്ചു…

അവളും റാമും തമ്മിൽ നല്ല ഫ്രണ്ട്സ് ആണെന്ന് അറിഞ്ഞപ്പോൾ എനിക്കിട്ട് താങ്ങിയതിനു ഒക്കെ ഈ ഒരു എൻഗേജ്മെന്റ് കൊണ്ട് പണി തിരിച്ചു കൊടുത്തു….

അവളുടെ അമ്മ എന്റെ അമ്മയോട് അവളുടെ കല്യാണകാര്യം പറയുന്നത് ഞാൻ കേട്ടു… പിന്നെ അമ്മയെ സോപ്പിട്ടു പിടിച്ചു അവളുടെ വീട്ടിൽ കാര്യം അവതരിപ്പിച്ചു… അവളുടെ വീട്ടുകാർക്ക് നൂറുവട്ടം സമ്മതം… പിന്നെ ചെറിയ രീതിയിൽ എൻഗേജ്മെന്റ് നടത്താൻ പറഞ്ഞു…. ഒപ്പം അവളോട്‌ പറയണ്ട എന്നും പറഞ്ഞു….

അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ അതാണ്‌ നല്ലതെന്ന് അവർക്കും തോന്നി…

ഇപ്പോൾ എല്ലാവരും ഫുഡ്‌ കഴിക്കാൻ പോയപ്പോൾ അവൾ ബീച്ചിലേക്ക് പോകുന്നത് കണ്ടു… അപ്പോൾ തന്നെ അവളുടെ പിറകെ വിട്ടു.. തിരയിലേക്ക് നോക്കി നിൽക്കുന്ന അവളുടെ ചെവിയുടെ അടുത്ത് പോയി ഒന്ന് ഊതി.. പെണ്ണ് ഒന്ന് പുളഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി…

“”എന്താ എന്റെ സീതകൊച്ചേ പരിപാടി… ആത്മഹത്യ വല്ലതും ആണോ….?? “”

“”ആണെങ്കിൽ…”” 🤨🤨

“”ആണെങ്കിൽ ഒന്നും ഇല്ല… എനിക്ക് ഇവിടുന്നു പോകാൻ ആണ്… വെറുതെ ചവാൻ പോകുന്നവരെ ഡിസ്റ്റർബ് ചെയ്യണ്ടല്ലോ…. “”

“”ഓഹ്… എന്തായാലും ഞാൻ ചാവുന്നതിനു ഒരു നിമിഷം മുൻപെങ്കിലും നിന്നെ ഞാൻ കൊല്ലും…നോക്കിക്കോ…. ””

“”അതെന്തിനാ… അവിടെ പോകുമ്പോഴും നിനിക്ക് ഞാൻ വേണല്ലേ… കൊച്ചു ഗള്ളി… “”

പിന്നെ ഒന്നും പറയാൻ നിന്നില്ല… വേഗം തിരിഞ്ഞു ഓടി.. ഇല്ലെങ്കിൽ അവൾ ഇപ്പോൾ തന്നെ എന്നെ ഉടലോടെ സ്വർഗത്തിൽ അയക്കും… അത്രക്ക് കലിപ്പ് ആണ്…

പകുതി എത്തി തിരിഞ്ഞു നോക്കിയതും തിരയിലേക്ക് നോക്കി തല ഒക്കെ ആട്ടുന്നുണ്ട്….

അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി അത് എനിക്കിട്ടുള്ള എട്ടിന്റെ പണി തന്നെ ആണെന്ന്….

❇️❇️❇️❇️❇️❇️

( തുടരും)