രചന – ശ്രീമിഴി
“ഡീ ഒരുമ്പട്ടവളെ ” എന്ന പെട്ടെന്നുള്ള വിളിയിൽ പകച്ചു രണ്ടു പേരും അകന്നു മാറി. കത്തുന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്നയാളെ കണ്ടു വിറച്ചു രണ്ടു പേരും “അച്ഛൻ” ഭാമ പേടിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു.. “കാണണട്ടെ എന്നായാലും എല്ലാരും അറിയണം” ഹരിയുടെ ആത്മവിശ്വാസം മാത്രം മതിയായിരുന്നു പെണ്ണ് ഒന്ന് തണുക്കാൻ. “ഡീ കയറി വാടി ഇങ്ങോട്ട് എന്നെ പറയിപ്പിക്കാൻ ഉണ്ടായവളെ അമ്മയില്ലാത്ത കുഞ്ഞല്ലേ വിചാരിച്ചു ഒന്നും പറയാതെ നില്കുമ്പോ നീ തലയിൽ കയറുന്നോ അസത്തെ “…. “അച്ഛാ ഞാൻ…” “മിണ്ടരുത് നീ”…. “കേശാവേട്ട സത്യയെ ഒന്നും പറയരുത് എനിക്ക് ഇവളെ ഇഷ്ടമാണ്”…. “കുഞ്ഞേ, കുഞ്ഞിന്റെ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ എന്താ എന്നെയും ഇവളെയും കുഴിച്ച് മൂടും അവര് “…. “അതൊന്നും ഇല്ല എന്റെ ഇഷ്ടമാണ് എന്റെ അച്ഛന്റെയും അത് എനിക്ക് അറിയാം…” “വാടി ഇങ്ങോട്ട്. വിവരമില്ലാത്ത പ്രായത്തിൽ ഓരോ പൊട്ടത്തരങ്ങള് തോന്നും”…. അതും പറഞ്ഞു കേശവൻ ഭാമയുടെ കൈ പിടിച്ചു വലിച്ചു.. “ഹരി ഞാൻ” അത് പറയുമ്പോ പെണ്ണ് തീർത്തും തകർന്നിരുന്നു…. “നീ പോ സത്യ നിനക്ക് ഞാൻ ഉണ്ട്” എന്നാ വാക്കിനപ്പുറം ഹരിക്ക് ഒരു വാക്കില്ല…. അച്ഛന്റെ പുറകെ പോകുന്ന പെണ്ണിനെ നോവോടെ നോക്കി നിന്നു ഹരി…..
ദിവസങ്ങൾ ഓടി മറഞ്ഞു ഹരി പിന്നെ സത്യയെ കണ്ടിട്ടില്ല.. പലവട്ടം കാണാനായി ശ്രെമിച്ചെങ്കിലും എല്ലാത്തിനും മുന്നിൽ കേശവനുണ്ടായിരുന്നു അവർക്കു വിലങ്ങു തടിയായി….. “ടീച്ചറെ ഒന്ന് ഇങ്ങു വന്നേ…. “എന്താ രാമേട്ടാ രാവിലെ തന്നെ”…. “നീ അറിഞ്ഞോ”…. “എന്ത്”…. “നമ്മുടെ വീട്ടിൽ നിൽക്കുന്ന കുട്ടി ഇല്ലേ അതിന്റെ കല്യാണം ഉറപ്പിച്ചു”…. “ഏത് സത്യഭാമടെ കല്യാണമോ കൊള്ളാലോ എവിടെയാണ് ചെക്കൻ”…. “അങ്ങ് തെക്കാ നല്ല പയ്യൻ ഞാൻ കണ്ടു . കുട്ടിക്കും ബോധിച്ചു നല്ല പോലെ…” അത് കേൾക്കേ അത്രേം നേരം മിണ്ടാതെ കേട്ടിരുന്ന ഹരി എഴുന്നേറ്റു പുറത്തേക്കു നടന്നു…. “എങ്ങടാ ഹരി നീ”…. “പാടത്തേക്കു “…. “ഇപ്പൊ എന്താ അവിടെ”…. ഒന്നുമില്ലെന്നു പറഞ്ഞു പോകുന്ന ഹരിയെ കണ്ട് പരസ്പരം നോക്കി അവർ…..
കാലുകൾ ചലിക്കാത്ത പോലെ കണ്ണിൽ കാർമേഘം നിറഞ്ഞത് പോലെ തൊണ്ട വരണ്ടത് പോലെ ഇത്ര മാത്രം ഒരാളെയും സ്നേഹിച്ചിട്ടില്ല “”കുട്ടിക്കും അയാളെ ബോധിച്ചു എന്നാ വാക്കിൽ കുടുങ്ങി കിടന്നു മനസ്…. കൂടെ ഉണ്ണി ഉണ്ട് അവൻ എന്തൊക്കെയോ പറയുന്നു പക്ഷെ ഒന്നും കേൾക്കാത്ത പോലെ മനസും ചെവിയും ശൂന്യം കേൾക്കുന്ന വാക്കുകൾ പോലും ഗർത്ഥത്തിൽ നിന്നു പറയുന്നത് പോലെ. തെക്കേലെ വീടിന്റെ മുന്നിൽ എത്തിയതും ഒരു അലർച്ചയായിരുന്നു ഹരി. “സത്യ ” എന്നുള്ള വിളിയിൽ ആ വീട് കുലുങ്ങി പുറത്തേക്കു ഇറങ്ങി വരുന്ന കേശവനെ കണ്ടതും ഹരി അയാളെ പിടിച്ചു കുലുക്കി. “എവിടെ സത്യ എനിക്ക് അവളെ കാണണം എന്റെ സത്യ എവിടെ???”…. “കുഞ്ഞു ഇപ്പൊ വീട്ടിൽ പോ വെറുതെ ഒരു പ്രശ്നത്തിനു നിൽക്കതെ”…. “ആകട്ടെ പ്രശ്നം എനിക്ക് എന്റെ സത്യയെ കാണണം കണ്ടേ പറ്റു” അതും പറഞ്ഞു ഹരി അകത്തേക്കു ചാടി കയറി വാതിലിനു പുറകിൽ നിൽക്കുന്ന പെണ്ണിനെ പിടിച്ചു മുന്നിൽ നിർത്തി.
ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന പെണ്ണിനെ കാണെ നെഞ്ച് ഒന്ന് പിടഞ്ഞു. വലിച്ചു നെഞ്ചിലേക്ക് ചേർത്തതും അതെ ശക്തിയിൽ പെണ്ണ് പുറകോട്ടു പോയി…. “സത്യ നീ….” “എന്റെ കല്യാണമാണ് ഈ വരുന്ന ഞാറാഴ്ച…” “അതിന് നിനക്ക് സമ്മതമാണോ..???” “അതെ എനിക്ക് സമ്മതാമാണ് എനിക്ക് എന്റെ അച്ഛനെ വേദനിപ്പിക്കാൻ കഴിയില്ല ഒരിക്കലും.” സത്യയിൽ നിന്നു കേട്ട വാക്കുകളിൽ തരിച്ചു നിന്നു ഹരി ഒന്നും പറയാനില്ലാതെ പ്രാണൻ പകുത്തു നൽകിയവളിൽ നിന്നും കേട്ട ഓരോ വാക്കുകളും നെഞ്ചിൽ കത്തി കുത്തുന്നത് പോലെയായിരുന്നു. പുറത്തേക്കു നടക്കുമ്പോ പുറത്തു മഴയായിരുന്നു നല്ല പെരുമഴ ആ മഴയിൽ നിറഞ്ഞ കണ്ണുകളും കൂടി പെയ്യ്തിറങ്ങി. പുറത്തു കുടയുമായി നിൽക്കുന്ന അച്ഛനെ കാണെ ഇത്രെയും നേരം ഉള്ളിൽ നിറഞ്ഞ സങ്കടം മൊത്തം ആ നെഞ്ചിൽ കരഞ്ഞു തീർത്തു ഒന്നും മിണ്ടാതെ നെഞ്ചോടു ചേർത്ത് അച്ഛനും.
ഇന്നാണ് കല്യാണം.. മുറ്റത്തു പന്തൽ ഒരുങ്ങി. വിട്ടുകാരും നാട്ടുകാരും കൂടി ആഘോഷമായൊരു കല്യാണം എങ്ങും സന്തോഷം മാത്രം എല്ലാത്തിനും മുന്നിൽ രാമനുണ്ടായിരുന്നു കൂടെ ടീച്ചറും…. എല്ലാത്തിൽ നിന്നും മാറി ഹരി ഒരു മുറിയിലേക്ക് മാത്രമായി ഒതുങ്ങി. “”വാദ്യഘോഷങ്ങളോടു കൂടി ഗണേശൻ സത്യയുടെ കഴുത്തിൽ താലി കെട്ടി . നിറഞ്ഞു അനുഗ്രഹിച്ചു വീട്ടുകാരും നാട്ടുകാരും ഒന്നാൽ ഒന്നിനു കുറവില്ലാതെ ഭാമയുടെ കല്യാണം അത്ര മാത്രം ആഘോഷവും ആർഭാടവും നിറഞ്ഞു നിന്നു. എല്ലാത്തിൽ നിന്നു മാറി നെഞ്ച് പൊട്ടുന്ന വേദനയിലും അച്ഛനും വേണ്ടി പുറമേ കോമാളിയായ ഒരു നടനായി ഹരി. മുകളിലെ മുറിയിൽ നിന്നുമവനു കാണാമായിരുന്നു തന്റെ പെണ്ണായിരുന്നവളെ. അവൾ ഇന്ന് മറ്റൊരുത്തന്റെ താലിയും ഏറി . ഹരിക്കു സ്വയം പുച്ഛം തോന്നി. ഗണേശനോട് ചേർന്ന് വണ്ടിയിൽ കയറുന്ന പെണ്ണിനെ ഒന്നേ നോക്കിയുള്ളൂ..
പെട്ടെന്ന് വാതിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോ ഹരി ഒന്ന് ഞെട്ടി പിന്നെ ഒന്ന് കൂടെ സത്യയെ നോക്കി. വാതിലിൽ മുട്ടുന്ന ശക്തി കൂടി കൂടി വന്നപ്പോ ഹരി പോയി വാതിൽ തുറന്നു ബെഡിൽ വന്നിരുന്നു. നിനക്ക് എന്താ ഡാ പ്രാന്തോ ഏതോ ഒരു പെണ്ണിന് വേണ്ടി ഇങ്ങനെ….പോകാൻ പറ അവളോട്. അവള് പോയാൽ അവളെക്കാൾ സുന്ദരി വരും. “ഇല്ലടാ ഉണ്ണി അവൾക്കു പകരമാവാൻ ലോകത്തു ഒരു പെണ്ണിനും കഴിയില്ല.. അവൾക്കു തുല്യം അവള് മാത്രെയുള്ള അത് അനുഭവിച്ചു അറിഞ്ഞവനാണ് ഈ ഹരി. നീ കല്യാണത്തിന് പോയില്ലേ എങ്ങനെ ഉണ്ടായിരുന്നു അവൾ സുന്ദരിയായിരുന്നോ ആയിരിക്കും അവളുടെ കണ്ണ് എഴുതി കാണും അല്ലെ ??? മടിച്ചിയാണ് പെണ്ണ് ഞാൻ എപ്പോഴും പറയും കണ്ണ് എഴുതാൻ കേൾക്കില്ല മടിച്ചി”…. “ഹരി ഡാ മോനെ…..” “ഇല്ലെടാ എനിക്ക് ഒന്നും ഇല്ല” അതും പറഞ്ഞു ഹരി ഉണ്ണിയെ കെട്ടിപിടിച്ചു ഇത്രേം നേരം നെഞ്ചിൽ ഇരുന്നു വിങ്ങി തീർത്തത് മുഴുവനും ഉണ്ണീടെ ചുമലിൽ തീർത്തു ഹരി കാർമേഘം പൊട്ടി മഴയായി മാറി തിരിച്ച് ഒരു ആശ്വാസമെന്ന പോലെ ഉണ്ണി മെല്ലെ ഹരിയുടെ പുറത്തു തട്ടി.
പതിയെ പതിയെ മാറ്റങ്ങളെ ഉൾക്കൊള്ളവാനും മുറിയിൽ നിന്നു പുറത്തു വരാനും തുടങ്ങി ഹരി. ഒന്നിലുമാത്രം ഒരു മാറ്റമില്ലാതെ തന്റെ പ്രാണൻ അതില് മാത്രം ഒരു മാറ്റവും വന്നിട്ടില്ല. അച്ഛന്റെ കൂടെയുള്ള നടത്തവും പതിവാക്കി. പാടത്തു നിന്നു വന്നു കഴിഞ്ഞാ പിന്നെ ആരോടും ഒന്നും മിണ്ടാതെ ലൈബ്രറിയിലേക്ക് അവിടെ തന്നെയും കാത്തു ഉണ്ണി നില്കുന്നത് കണ്ടിട്ടും എന്തോ ഒന്നും മിണ്ടാൻ തോന്നിയില്ല. ഞാൻ മിണ്ടാതെ പോകുന്നത് കണ്ടതും ഉണ്ണി ഓടി വന്നു ചേർത്തു പിടിച്ചു എന്നെ. ഡാ നിന്റെ സത്യ നിനക്ക് തരാൻ വേണ്ടി എന്നെ ഏലിപ്പിച്ച കാത്താണ് അവള് തിരിച്ചു വന്നു കൂടെ അയാളുമുണ്ട്…. ഉണ്ണി പറഞ്ഞതിൽ ആഴത്തിൽ നിന്നത് ഒന്ന് മാത്രമായിരുന്നു സത്യ നിനക്ക് വേണ്ടി തന്ന കത്ത്. തുടരും 🔥

by