രചന – അഹം
ശെരിയായ ദിശയിലേക്ക് തുഴയാനവണെ എന്ന അവരുടെ ആവശ്യം ദേവി ഒരു പുഞ്ചിരിയോടെ ഇരുകൈ നീട്ടി സ്വീകരിച്ചു………
ആ ദിശ ഇനി അവർ ഒരുമിച്ചുള്ളതാണോ അതോ പുതിയ ആൾക്കാരുടെ കടന്ന് വരവിന്റെ ആണൊ എന്ന് ദേവിക്ക് മാത്രം അറിയാം
💫💫💫💫💫💫💫💫💫💫💫💫💫
പുതിയ സ്ഥലവും പരിചയമില്ലാത്ത ആൾക്കാരും സച്ചുവിൽ വീർപ്പുമുട്ടൽ ഉണ്ടാക്കി…. വിവാഹത്തിടനുബന്ധിച്ച് മേലെപാട്ട് തറവാട്ടിലെ എല്ലാവരുമുണ്ടായിരുന്നു മനുവിന്റെ വീട്ടിൽ…..അതുകൊണ്ട് തന്നെ പിന്നീട് മനുവിനോടൊന്ന് സംസാരിക്കാനുള്ള സാഹചര്യം ഒത്തു വന്നില്ല…..
മൂന്നു ദിവസം മനുവിനോപ്പം ഈ വീട്ടിൽ കഴിയേണമെന്നത് അവളിൽ നേർത്ത ഭയം ഉളവാക്കി കൊണ്ടിരുന്നു…….
സന്ധ്യ കഴിഞ്ഞതോടുകൂടി ഓരോരുത്തരായി മേലെപ്പാട്ടേക്ക് പോയി തുടങ്ങി…. പൂജ കഴിയും വരെ എല്ലാവരുടെയും താമസം അവിടെ ആണ് ഒരുക്കിയിരിക്കുന്നത്… ഇന്നലെ വരെ മനുവും വീട്ടുകാരും അവിടെ തന്നെ ആയിരുന്നു… കല്യാണം കഴിഞ്ഞതുകൊണ്ട് അവർ മാത്രം മനുവിന്റെ വീട്ടിൽ തന്നെ നിന്നു….
ആളുകൾ ഒഴിഞ്ഞപ്പോൾ ഉഷ സച്ചുവിനെ കൂട്ടി അവരുടെ റൂമിലേക്ക് കൊണ്ടുപോയി……
“”സൗപർണിക മോളെ….. കുളിച്ചിട്ട് ഈ ചുരിദാർ ധരിച്ചോളൂ… മോൾടെ അമ്മ കൊടുത്തുവിട്ടതാണ്….. നാളെ നമുക്ക് മോൾക്ക് വേണ്ട ഡ്രസ്സ് എല്ലാം വാങ്ങിക്കാം…””
പറഞ്ഞുകൊണ്ടുതന്നെ അലമാരയിൽ നിന്ന് ഡ്രസ്സ് എടുത്ത് വെച്ച് സച്ചുവിന്റെ ആഭരണങ്ങളും മുല്ലപ്പൂവും അഴിച്ചു മാറ്റാൻ സഹായിച്ചു…..
കണ്ണാടിയിലൂടെ കാണുന്ന ഉഷയുടെ പ്രതിബിംബം
സച്ചുവിന്റെ കണ്ണുകൾ നിറച്ചു … അമ്മയെ കാണാനും ആ ചൂടിൽ പതുങ്ങാനും ആഗ്രഹിച്ചു…..
സച്ചുവിന്റെ കലങ്ങിയ കണ്ണുകൾ ഉഷയും കണ്ടു….
“” എന്താ മോളെ കണ്ണ് എന്താ നിറഞ്ഞിരിക്കുന്നെ…. “”
തിരിഞ്ഞു നിന്ന് ഉഷയെ കെട്ടിപിടിച്ചവൾ….
“”ഒന്നുമില്ല…. അമ്മയെ ഓർമവന്നു…. അവരെ വല്ലാതെ മിസ്സ് ചെയുന്നു…. “”
“”അയ്യേ ഇതിനാണോ ഇങ്ങനെ കണ്ണ് നിറയ്ക്കുന്നെ നാളെ കാവിൽ വെച്ച് എല്ലാവരെയും കാണാലോ… പൂജയ്ക്ക് അവരെല്ലാവരുമുണ്ടാവില്ലേ…. ഇപ്പൊ മോള് പോയി കുളിച് സുന്ദരിയായി വന്നേ…..””
സച്ചുവിന്റെ പുറത്ത് തലോടി സമാധാനിപ്പിച്ചു കൊണ്ട് കൈയിൽ ടവൽ വെച്ച് കൊടുത്തു….
“”ആന്റി എന്നെ സച്ചു എന്ന് വിളിക്കാവോ… സൗപർണിക എന്ന് വിളിക്കുമ്പോൾ ഒരുപാട് അകലം ഉള്ളപോലെ “”
“”വിളിക്കലോ……. അതുപോലെ ആന്റി അല്ല അമ്മ ആണുട്ടോ…. മനുവിന്റെ അമ്മ സച്ചുവിന്റെയും അമ്മ അല്ലെ….. മോള് സങ്കടപ്പെടാതെ പോയി ഫ്രഷ് ആയി വാ…..””
ഉഷ അവളെ സമാധാനിപ്പിച്ച് ബാത്‌റൂമിലേക്ക് പറഞ്ഞു വിട്ടു..
ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വരുമ്പോഴും അവളെ കാത്ത് നിൽക്കുന്ന ഉഷയെ കണ്ട് സച്ചുവിൽ ഒരു തണുപ്പ് വീണു…..
“” അമ്മ പോയില്ലായിരുന്നോ “” കട്ടിലിൽ ഇരിക്കുന്ന ഉഷക്ക് അടുത്തേക്ക് വന്ന് അവൾ ചോദിച്ചു….
ഉഷ ചിരിച്ചു കൊണ്ട് അവളുടെ കൈയിൽ പിടിച്ച് തനിക്കടുത്തേക്ക് ഇരുത്തി….
“” അമ്മയ്ക്ക് മോളോട് അല്പം സംസാരിക്കാനുണ്ട്…. ഉപദേശമായി കരുതണ്ട…. ആഗ്രഹമാണ് അമ്മയുടെയും എല്ലാവരുടെയും……അമ്മയ്ക്ക് അറിയാം രണ്ടുപേരും പ്രതീക്ഷിക്കാതെ നടന്ന കല്യാണമാണ്… പരസ്പരം ഒന്ന് അറിയാനോ ഇഷ്ടപെടാനോ ഒന്നുമുള്ള അവസരം ലഭിച്ചിട്ടില്ല…. ചിലപ്പോ രണ്ടുപേരുടെയും ആഗ്രഹങ്ങൾക്കൊത്തുള്ള ഒരു വിവാഹം പോലുമായിരിക്കില്ല ഇത്… പക്ഷെ ഒരിക്കലും രണ്ടുപേരും കൈവിടരുത്…. ഇത് ഒരു നിയോഗമാണ്…..ദൈവം കൂട്ടിച്ചേർത്തതാണ്…. പരസ്പരം താങ്ങായും തണലായും രണ്ടുപേരും എന്നും ഒന്നിച്ചുണ്ടാകണം…. അമ്മ മനുവിനോടും ഇതൊക്കെ സംസാരിച്ചിട്ടുണ്ട്…. രണ്ടുപേരും ആലോചിച്ച് തീരുമാനമെടുക്കണം…. ഞങ്ങൾക്ക് വേണ്ടി മാത്രമായൊരു വിവാഹ ബന്ധം ആകരുത് ഇത്…… എന്നും കൂടെ ഉണ്ടാവണം നിങ്ങൾ…..””
ഉഷ പറഞ്ഞ വാക്കുകൾക്ക് മറുപടി പറയാനാവാതെ സച്ചു കുഴഞ്ഞു പോയി….
താലി …. അതിന് അതിന്റെതായ പ്രാധാന്യം കല്പിക്കുന്നുണ്ട്… പക്ഷെ മനു…. അയാൾക്ക് തന്നെ ഇഷ്ടമല്ല… തന്നെക്കാൾ ചേർന്ന പെണ്ണിനെ കിട്ടും…. താനും ഇങ്ങനെ ഒരാളെ അല്ല ആഗ്രഹിച്ചതും….. ആഗ്രഹങ്ങളൊക്കെ മാറിമറിഞ്ഞ് പരസ്പരം ഇഷ്ടപെടാനാകുമോ തങ്ങൾക്ക്…..
“”മോള് കുറച്ച് സമയം വിശ്രമിച്ചോ…. അമ്മ വന്ന് വിളിച്ചോളാം….”” ഉഷയുടെ ശബ്ദമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്….
സച്ചുവിന്റെ കവിളിൽ ഒന്ന് തഴുകി ഉഷ ഡോർ ചാരി പുറത്തേക്ക് പോയി…..
ഉഷയുടെ വാക്കുകൾ അവളിൽ വീണ്ടും ആശങ്ക നിറച്ചു……..
അമ്മ പറഞ്ഞ ഓരോ വാക്കും ശെരിയാണെന്ന് അറിയാം… പക്ഷെ…. എന്ത് ചെയ്യണമെന്ന് മാത്രം അറിയില്ല…. എല്ലാം വിധി പോലെ വരട്ടെ…. ദേവി നീ എല്ലാം അറിയ്യന്നവളല്ലേ…. നേർ വഴി കാണിച്ചു തരണേ…..
മനമുരുകി പ്രാർത്ഥിച്ചു അവൾ
മനുവിനെ പിന്നെ കാണുന്നത് അത്താഴം കഴിക്കുമ്പോഴാണ്….. ആളെ ഒന്ന് പാളി നോക്കി…. ഇങ്ങനെ ഒരാൾ ഇവിടെ ഉള്ളത് പോലും ആൾക്ക് ഓർമയില്ലാത്ത പോലെ ആണ് തീറ്റ…..
“”ഇങ്ങനെ ഇളക്കി കളിക്കാതെ മുഴുവൻ കഴിക്ക് സച്ചു….””
പാത്രത്തിൽ കളം വരച്ചു കളിക്കുന്നതുകണ്ടാണ് അമ്മയുടെ സ്നേഹം നിറഞ്ഞ ശാസന…..
സച്ചു എന്ന വിളിക്കേട്ട് ആൾ ചുറ്റും നോക്കുന്നുണ്ട്…. അവസാനം നോട്ടം എന്നിൽ എത്തിയപ്പോൾ ആരെയാണ് വിളിച്ചതെന്ന് മനസ്സിലായി…..
പിന്നെയും അമ്മ പറഞ്ഞപ്പോൾ വേണ്ടെങ്കിലും എങ്ങനെയൊക്കെയോ ഭക്ഷണം കഴിച്ചു തീർത്തു….
എത്രയൊക്കെ ഇവിടത്തെ അമ്മ ചേർത്ത് പഠിച്ചിട്ടും അപരിചിതത്വം മാറുന്നില്ല…. ചിലപ്പോ വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ എല്ലാവർക്കും ഇങ്ങനെ ആയിരിക്കാം…. അതോ തനിക്ക് മാത്രമാണോ……
അച്ഛനെയും അമ്മയെയും വിച്ചുവിനെയും ഓർത്തു നെഞ്ച് വിങ്ങുന്നുണ്ട്….
ഈ വയസ്സിനിടയിൽ ഒരിക്കൽ പോലും അവരെ പിരിഞ്ഞു നിന്നിട്ടില്ല….. ഇത് ഇപ്പോൾ പരിചയം ഇല്ലാത്ത ആളുകൾക്കിടയിൽ ഒറ്റപെട്ട മാൻപെടയെ പോലെ ഉള്ളം വിറക്കുന്നുണ്ട്…..
💫💫💫💫💫💫💫💫💫💫💫💫💫💫
ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം അടുക്കളയിൽ അമ്മയെ ചുറ്റിപറ്റി നിന്നു…. ഒന്നും ചെയ്യാൻ അമ്മ സമ്മതിച്ചില്ലെങ്കിലും കഴുകി വെക്കുന്ന പത്രങ്ങളൊക്കെ അടുക്കി വെച്ചു…..
എല്ലാം കഴിഞ്ഞ് അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുൻപ് അമ്മ ഒരു ഗ്ലാസിൽ പാൽ ഒഴിച്ച് കൈയിൽ തന്നു…..
അത് വാങ്ങുമ്പോൾ കൈകൾ വിറച്ചു…. ഒരിക്കലുമിത് പ്രതീക്ഷിച്ചിരുന്നില്ല…. വിവാഹ ശേഷം നാല്പത്തൊന്ന് ദിവസം വരെ കന്യക ആയിരിക്കണം… അതുകൊണ്ട് തന്നെ ഒരുമിച്ചൊരു മുറിയിൽ അന്തിയുറങ്ങില്ലെന്നായിരുന്നു കരുതിയെ… ഇത് പക്ഷെ…….
സച്ചുവിന്റെ നിൽപ്പ് കണ്ട് ഉഷ അവളെ ചേർത്തു പിടിച്ചു…..
ടെൻഷൻ ആവണ്ടാട്ടോ മോൾ….. വരുന്ന മൂന്ന് ദിവസം നിങ്ങൾ ഒരുമിച്ച് തന്നെ ഉണ്ടാകണമെന്ന് വാസുദേവൻ നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ടായിരുന്നു…. മൂന്ന് ദിവസം കൂടി പൂജ ഉണ്ട്….അത് കഴിഞ്ഞ് നാല്പത്തൊന്ന് ദിവസത്തെ യാഗവും… അത് വരെ കന്യകരായിക്കണം രണ്ടുപേരും…. മൂന്ന് ദിവസത്തെ പൂജ കഴിയും വരെ ഒരുമിച്ച് തന്നെ ഉണ്ടാകുകയും വേണം…… യാഗം കൂടി കഴിഞ്ഞാൽ എല്ലാ ദോഷങ്ങളും അവസാനിക്കും…..മനുവിനോടും എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട്… മോള് പേടിക്കാതെ അവന്റെ മുറിയിലേക്ക് പൊക്കോളു…. മുകളിൽ ആദ്യത്തെ റൂമാണ്….. “”
ഉഷ എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്തുകൊണ്ട് അവളെ മുകളിലേക്ക് പറഞ്ഞ് വിട്ടു…..
മനുവിനെ തനിച്ചോന്ന് കാണണമെന്നും ഇന്നലത്തെ തന്റെ സംസാരത്തിൽ വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കണമെന്നൊക്കെ കരുതിയിരുന്നെങ്കിലും ഒന്നിച്ചൊരു മുറിയിൽ ഉറങ്ങുന്നത് ഓർക്കുമ്പോൾ ഭയം അതികരിക്കുന്നു…..
മനുവിന്റെ റൂമിന്റെ വാതിൽ അടഞ്ഞു കിടക്കുവായിരുന്നു…. ഒരു നിമിഷം ഒന്നവിടെ നിന്ന ശേഷം കൈകൾ ഉയർത്തി വാതിലിൽ തട്ടി…..
അൽപ സമയത്തിന് ശേഷം വാതിൽ തുറക്കപ്പെട്ടു….
സച്ചുവിനെ ഒന്ന് നോക്കിയ ശേഷം മനു തിരിഞ്ഞു നടന്നു…..
കട്ടിലിൽ വന്നിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ വിറച്ച് വിറച്ച് ഉള്ളിലേക്ക് വരുന്ന സച്ചുവിനെ കണ്ടു അവൻ… കൈയിലെ പാൽ പകുതിയും തുളുമ്പി പോയിട്ടുണ്ട്…..
“”ആ ഡോർ അടച്ചു ലോക്ക് ഇട്ടേക്ക്….””
ഞെട്ടി തന്നെ നോക്കുന്ന സച്ചുവിനെ കണ്ട് മനുവിന് ചിരി പൊട്ടി…..
അവളുടെ അവസ്ഥ അവന് മനസ്സിലായിരുന്നു…. അതുകൊണ്ട് തന്നെ ദേഷ്യപ്പെടാതെ കഴിവതും സോഫ്റ്റായി പെരുമാറാൻ അവൻ തീരുമാനിച്ചു….
“” പാൽ അവിടെ ടേബിളിൽ വച്ചോളു സൗപർണിക….. തന്റെ ഡ്രെസ്സൊക്കെ ആ കമ്പോർഡിൽ ഉണ്ട്… വൈകുന്നേരം തന്റെ അച്ഛൻ കൊണ്ടുതന്നിരുന്നു….വേണെങ്കിൽ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയിക്കോ….””
തല ആട്ടി വേഗം തന്നെ കാബോർഡ് തുറന്ന് ഡ്രസ്സ് എടുത്തു സച്ചു….
തിരിഞ്ഞു നിന്ന് ടവൽ പരത്തുമ്പോക്കും സൗപർണികയുടെ ഷോൾഡറിലേക്ക് ടവൽ വെച്ചു കൊടുത്തിരുന്നു മനു…..
അതും എടുത്ത് ബാത്‌റൂമിലേക്കൊരോട്ടം വെച്ചു കൊടുത്തവൾ….
ബാത്രൂം ഡോർ ചാരി അതിൽ ചേർന്ന് നിന്ന് നെഞ്ചിലെ മിടിപ്പ് ശാന്തമാക്കാൻ ശ്രമിച്ചാൽ……
ഇന്നലെ പുലിയെ പോലെ ചീറിയവന്റെ ഇപ്പോഴത്തെ ശാന്തമായാ പെരുമാറ്റം അവളിൽ അത്ഭുതവും ഭയവും ഒരുപോലെ നിറച്ചു…..
💫💫💫💫💫💫💫💫💫💫💫💫💫
ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് മനു ഫോണിൽ നിന്ന് മുഖം ഉയർത്തി നോക്കിയത്…..
അവനെ തന്നെ നോക്കികൊണ്ട് ഇറങ്ങുന്ന സച്ചുവിനെ നോക്കി മനു ചെറുതായൊന്നു പുഞ്ചിരിച്ചു…..
നീളമുള്ള മുടിത്തുമ്പ് കെട്ടി… അടുത്ത് തന്നെ ഉള്ള സ്റ്റാൻഡിൽ ടവൽ വിരിച്ച് കട്ടിലിനോട് ചേർന്ന് നിന്നവൾ…..
“” സൗപർണിക……. “”
മനുവിന്റെ വിളിയിൽ തല ഉയർത്തി നോക്കി അവൾ…..
“” ഇവിടെ ഇരിക്ക്…. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്… ഇന്നലെ പറയാൻ വന്നിട്ട് അവസാനം ഉടക്കി പിരിഞ്ഞു…. ഇന്ന് പിണക്കങ്ങളോ ദേഷ്യമോ ഇല്ലാതെ ഒരു തീരുമാനത്തിൽ എത്തണം നമുക്ക് “‘
ബെഡിനൊരുവശത്തേക്ക് നീങ്ങി കൊണ്ട് അടുത്തിരിക്കാൻ കൈ നീട്ടി വിളിച്ചു അവൻ……
ബെഡിലിരുന്ന് പരസ്പരം നോക്കുമ്പോഴും എന്തൊക്കെ പറയണമെന്നുള്ള തീരുമാനങ്ങളെടുക്കുകയായിരുന്നു ഇരുവരുടെയും ഉള്ളം…….
തുടരും…..

by