രചന – കണ്ണന്റെ മാത്രം
ടീവിയിൽ നിന്നും പാട്ട് കേട്ടു തുടങ്ങിയതും എല്ലാവരും അതിലേക്ക് നോക്കി ഇരുന്നു. അതിൽ നോക്കിയ കണ്ണന്റെ കണ്ണുകൾ വിടർന്നു വന്നു…. ദാവണിയിൽ അത്രേം ഭംഗി ഉണ്ടായിരുന്നു കല്ലുവിനെ കാണാൻ. അവൻ എല്ലാം മറന്ന് കല്ലുവിനെ തന്നെ നോക്കി ഇരുന്നു.
എല്ലാവരും വിടർന്ന കണ്ണുകളോടെ ആണ് അവരുടെ നൃത്തം കണ്ടത്. ആർക്കും ഒന്ന് കണ്ണ് ചിമ്മാൻ പോലും കഴിഞ്ഞില്ല. അത്രേം മനോഹരമായിരുന്നു കാണാൻ.
പാട്ട് കഴിഞ്ഞു നൃത്തം അവസാനിച്ചിട്ടാണ് എല്ലാവരും കണ്ണുകൾ ഒന്ന് ചിമ്മിയത്.
എങ്ങനെ ഉണ്ട് ഞങ്ങടെ ചേച്ചീസിന്റെ ഡാൻസ്. ലച്ചു ചോദിച്ചു..
വളരെ നന്നായിട്ടുണ്ട്. ദൈവാനുഗ്രഹം ഉള്ള കുട്ടികൾ ആണ് രണ്ടുപേരും. അല്ലാതെ ഇത്രേം നന്നായി കളിക്കാൻ കഴിയില്ല. എന്റെ തേജയും ശ്രീയും ആ പ്രായത്തിൽ കളിച്ചിരുന്ന പോലെ തോന്നി. മുത്തശ്ശി പറഞ്ഞു.
അതേ.. എനിക്കും അങ്ങനെ തോന്നി.. മുത്തശ്ശനും പറഞ്ഞു.
അല്ല ഇതിൽ ആരാ കല്ലു ആരാ ഗൗരി അതു പറഞ്ഞില്ലല്ലോ നിങ്ങൾ രുദ്ര ചോദിച്ചു.
ആ ഹൈറ്റ് കുറഞ്ഞ് മുട്ടുവരെ മുടിയുള്ള ചേച്ചി ആണ് ഗൗരി ചേച്ചി. മറ്റേത് കല്ലു ചേച്ചി…. ദേവൂട്ടി പറഞ്ഞു.
ശ്രീയമ്മയും അമ്മയും ഒന്നും പറഞ്ഞില്ലല്ലോ…
രണ്ടുപേരും സൂപ്പർ ആയിട്ടുണ്ട്.. അമ്മ പറഞ്ഞത് പോലെ ഞങ്ങളുടെ ചെറുപ്പകാലത്തേക്ക് പോയ ഒരു ഫീലിംഗ്…
അല്ല അവർ സൺഡേ വരില്ലേ…. തേജ ചോദിച്ചു…
മ്മ്.. രാവിലെ തന്നെ വരാൻ പറഞ്ഞിട്ടുണ്ട് ഞങ്ങൾ ലച്ചു പറഞ്ഞു…
കണ്ണൻ ഇപ്പോഴും അവരുടെ ഡാൻസിൽ തന്നെ മുഴുകി ഇരിക്കയിരുന്നു. കണ്ണന്റെ കിളി പോയ പോലെ ഉള്ള ഇരുപ്പ് കണ്ട രുദ്ര പതുക്കെ അവന്റെ ചെവിയിലായി ചോദിച്ചു ഡാൻസ് എങ്ങനെ ഉണ്ടായിരുന്നു..
സൂപ്പർ ആയിരുന്നു.. അല്ലെങ്കിലും എന്റെ കൃഷ്ണ മിടുക്കിയ… അവൻ ആ ഓളത്തിൽ അങ്ങോട്ട് പറഞ്ഞു..പിന്നേ ആണ് അവനു എന്താ പറഞ്ഞതെന്നും ആരോടാണ് പറഞ്ഞതെന്നും ബോധം വന്നത്… അവൻ പതുക്കെ തിരിഞ്ഞ് നോക്കി..ഒരു വല്ലാത്ത ചിരിയോടെ നിക്കുന്ന രുദ്രനെ കണ്ടതും കണ്ണൻ ഒന്ന് ഇളിച്ചു കാണിച്ചു.
ചമ്മണ്ട എനിക്ക് ഇത് ഇന്നലെയേ ഡൌട്ട് അടിച്ചതാ നിങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൊണ്ടുള്ള കഥകളി കണ്ടപ്പോ… ആരാ ആള് എന്ന് ഇപ്പോഴാ മനസിലായെ എന്ന് മാത്രം. രുദ്രൻ ഒരു ഇളിയോടെ പറഞ്ഞു..
ഒരു കൈയബദ്ധം നാറ്റിക്കരുത്…. കണ്ണൻ പറഞ്ഞു.
ഇല്ല നാറ്റിക്കുന്നില്ല പകരം എനിക്ക് ഉണ്ടാകുന്ന കൈബദ്ധങ്ങൾ മുഴുവൻ അങ്ങട് കണ്ടില്ല കേട്ടില്ല എന്നങ്ട് വിചാരിക്ക്യ… രുദ്രൻ ലച്ചുവിനെ കാട്ടികൊണ്ട് ഒരു ഈണത്തിൽ പറഞ്ഞു.
മുതലെടുക്കുവാണല്ലെടാ എന്നുള്ള രീതിയിൽ കണ്ണൻ അവനെ നോക്കിയപ്പോ..
എന്നേ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്നുള്ള രീതിയിൽ ഒരു നിഷ്ക്കൂ ലുക്കിട്ട് നിന്നു ചെക്കൻ.
അതു കണ്ടപ്പോ കണ്ണൻ ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ചിന്തിച്ചു.. മാമക്ക് വാഴകൃഷി ആയിരുന്നു ഇതിലും ഭേദം…
……………
ഗൗരിയുടെ വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് ഷീജ നാളെ തറവാട്ടിൽ പോകേണ്ട കാര്യം പറയുന്നത്…
എന്തിനാ അമ്മേ തറവാട്ടിൽ പോകുന്നത്. അഭി ചോദിച്ചു..
നിങ്ങളുടെ കല്യാണക്കാര്യം സംസാരിക്കണ്ടേ അതിനാണ്. പിന്നേ ഒരു പെണ്ണുകാണലും… അവർ പറഞ്ഞു..
ഗൗരി നീ വരുന്നുണ്ടോ നാളെ… ഷീജ ചോദിച്ചു.
ഇല്ല അമ്മേ… എനിക്ക് കുറച്ച് പണിയുണ്ട്… അവൾ പറഞ്ഞു.
ആ എന്നാൽ നീ ആ കല്ലുന്റെ അവിടെ പൊക്കോ… ഒറ്റക്ക് ഇരിക്കേണ്ട… ഞങ്ങൾ രാവിലെ നേരത്തെ പോകും. നീയും പണികൾ ഒതുക്കിയിട്ട് അങ്ങോട്ട് പൊക്കോ… അവർ പറഞ്ഞു..
അതിനു അവൾ തലയാട്ടി കാട്ടി….
…………….
ഗൗരി രാവിലെ പണിയൊക്കെ ഒതുക്കി കല്ലുവിന് അടുത്തേക്ക് പോയി. അവൾ ചെല്ലുമ്പോൾ കല്ലു അടുക്കളയിൽ പണിയിൽ ആയിരുന്നു.
ഏഹ്ഹ് നീ എന്താ രാവിലെ തന്നെ… നിന്റെ അമ്മ സമ്മതിച്ചോ രാവിലെ തന്നെ ഇങ്ങോട്ട് പോരാൻ… ഗൗരിയെ കണ്ടതും കല്ലു ചോദിച്ചു.
അവരൊക്കെ തറവാട്ടിൽ പോയി. അഭിയേട്ടന്റെ കല്യാണക്കാര്യം പറഞ്ഞിരുന്നില്ലേ അതിനെ കുറിച്ച് സംസാരിക്കാൻ….
മ്മ്.. അപ്പൊ ആ കല്യാണം ഉറപ്പിച്ചു അല്ലെ.. കല്ലു ചോദിച്ചു.
ആ… അച്ഛന് അധികം താല്പര്യം ഇല്ല. പക്ഷേ അമ്മക്ക് നല്ല ഇഷ്ടം ആണ്. അഭിയേട്ടനും ഇഷ്ടക്കേടൊന്നും ഇല്ല….
സാരല്ല്യ ഡീ.. ഒന്നാലോചിക്കുമ്പോ ഇതു നല്ലതാ ആ ചീലച്മി വന്ന് കേറിയ നിന്റെ അമ്മ ഒരു പാഠം പടിച്ചോളും.കല്ലു ദേഷ്യത്തോടെ പറഞ്ഞു.
അതൊക്കെപോട്ടെ നീ നാളെ തൊട്ട് ജോലിക്ക് പോയി തുടങ്ങുമ്പോ രാധുമ്മേടെ അടുത്ത് ആരാ ഉണ്ടാവാ.. നീ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ..
ആ അപ്പുറത്തെ വീട്ടിലെ ശാന്ത ചേച്ചിയില്ലേ അവർ ഇപ്പോ വയ്യാത്ത കാരണം തൊഴിലുറപ്പിനു പോണില്ല. വീട്ടിൽ വെറുതെ ഇരിക്കാണ്. അപ്പൊ അവരോട് പറഞ്ഞിട്ടുണ്ട് ഇവിടെ ഇരിക്കാൻ. എന്തേലും മാസം കൊടുക്കാം എന്നാ കരുതുയിരിക്കുന്നെ…
ആ.. അതു മതി….
……………….
അന്ന് രാത്രി ആയി ഷീജയൊക്കെ എത്താൻ…
അവർ എല്ലാവരും ഫ്രഷ് ആയി വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു.
എന്തായി അമ്മേ കല്യാണകാര്യം.. ഗൗരി ചോദിച്ചു..
അതു വാക്കാൽ പറഞ്ഞിട്ടിട്ടുണ്ട്. മനുമോൻ ബാംഗ്ലൂർ നിന്ന് വന്നിട്ട് നിശ്ചയം നടത്താം എന്ന പറഞ്ഞെ… ഗിരിജക്ക് നേരെ കല്യാണം നടത്തിയ മതിയെന്നാ.. ഞാൻ സമ്മതിച്ചില്ല… അങ്ങനെ അവർ പൈസ ലാഭിക്കണ്ട..
ഷീജ പറഞ്ഞു…
ഗൗരി അഭിയെ നോക്കിയപ്പോ അവൻ ഒരു ചെറുചിരിയോടെ ഇരിക്കുന്നതാണ് കണ്ടത്. അവന് ശ്രീലക്ഷ്മിയേ ഇഷ്ടമായി തുടങ്ങിയെന്നു അവൾക്ക് മനസിലായി….അവൾ ഒരു നിശ്വാസത്തോടെ വേഗം കഴിച്ചെഴുന്നേറ്റു അടുക്കള ഒതുക്കി ഉറങ്ങാൻ ആയി പോയി…
ഗൗരി ഓരോന്ന് ആലോചിച്ചു കിടക്കുമ്പോൾ ആണ് അവൾക്ക് ഇന്നലെ അച്ചു ഡാൻസ് നന്നായിരുന്നു എന്ന് പറഞ്ഞത് ഓർമ വന്നത്. അവൾക്ക് അവന്റെ ചുണ്ട് ഇപ്പോഴും കാതിൽ തട്ടിയിരിക്കുന്നുണ്ട് എന്ന് തോന്നി.. അവൾക്ക് ആകെ ഒന്നു കുളിർന്നു.
കല്ലു പറഞ്ഞതുപോലെ അദ്ദേഹത്തിന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടാവോ…ഏയ്യ് കാണില്ലായിരിക്കും. കല്ലുവിന് ചുമ്മാ തോന്നിയതാവും. പക്ഷെ ഇന്നലെ ആള് എന്നേ പലവട്ടം നോക്കുന്നത് എനിക്ക് മനസിലായിട്ടുണ്ടായിരുന്നു. അതു എന്തിനാവും അപ്പൊ ഇഷ്ടം ഉണ്ടാവോ.. ഗൗരി ചിന്തിച്ചു…
പിന്നെ ആണ് ഗൗരിക്ക് താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് എന്ന ബോധം വന്നത്.. അവൾ തലയൊന്നു കുടഞ്ഞുകൊണ്ട് സ്വയം പറഞ്ഞു. ഗൗരി നീ ആവശ്യമില്ലാത്തത് ചിന്തിച്ചു കിടക്കാതെ ഉറങ്ങാൻ നോക്ക്. നാളെ ജോലിക്ക് പോകേണ്ടതല്ലേ… ഇതും പറഞ്ഞ് തലവഴി പുതപ്പും മൂടി അവൾ ഉറങ്ങി…
ഈ സമയം അച്ചുവും അവന്റെ ദുർഗ പെണ്ണിനെ സ്വപ്നം കണ്ട് ഉറങ്ങുകയായിരുന്നു…
………
പിറ്റേന്ന് കല്ലുവും ഗൗരിയും ഓഫീസിൽ എത്തുമ്പോൾ ഫ്രന്റ്റിൽ തന്നെ കണ്ടത് ശ്രീയയെ ആണ്.
ഓഹ്… ഇതിനെ എന്തിനാവോ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്.. ഇനി ഇപ്പോ ഇവളുടെ ചൊറിച്ചലും കൂടി കേൾക്കണമല്ലോ കല്ലു ചുളിഞ്ഞ മുഖത്തോടെ പറഞ്ഞു.
എന്റെ കല്ലു അവരെന്തെങ്കിലും പറഞ്ഞോട്ടെ നീയൊന്നു മിണ്ടാതെ ഇരുന്നാൽ മതി.. ഗൗരി പറഞ്ഞു.
ഓഹ്… നിങ്ങളോ ഇന്ന് നേരത്തെ ആണല്ലോ അല്ലെങ്കിൽ ഏറ്റവും അവസാനം ആണല്ലോ എത്താറ്.
പിന്നേ കല്യാണി താൻ 1 വീക്ക് ആയിട്ട് ലീവ് ആയിട്ട് എന്താ അതു ഇൻഫോം ചെയ്യാഞ്ഞേ… എന്താ DM ഗ്രൂപ്പ്സ് സ്വന്തം ആണെന്ന് വല്ല വിചാരവും ഉണ്ടോ. ഇങ്ങനെ കണ്ടപോലെ മുടങ്ങാൻ.. തനിക്ക് എതിരെ ഡിസിപ്ലിനറി ആക്ഷൻ എടുക്കും ഞാൻ..
പൂട്ടിഭൂതത്തിന്റെ സംസാരം കേട്ട DM ഗ്രൂപ്പ് അവളുടെ സ്വന്തം ആണെന്ന് തോന്നുമല്ലോ. ഇവളെ ഞാനിന്ന്… എന്നും പറഞ്ഞു ശ്രീയയുടെ നേരെ പോകാൻ തുടങ്ങിയ കല്ലുവിനെ ഗൗരി പിടിച്ചു നിർത്തി..കല്ലു ഗൗരിയെ ദേഷ്യത്തോടെ നോക്കി… ഗൗരി പ്ലീസ് എന്ന് ചുണ്ടെനക്കി കാട്ടി.. ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് കല്ലു അവളുടെ ദേഷ്യം കണ്ട്രോൾ ചെയ്യ്തു.. എന്നിട്ട് പറഞ്ഞു
അതു മേഡം ഞാൻ ദേവ് സാറിനെ ഇൻഫോം ചെയ്തിട്ടുണ്ടായിരുന്നു. ആളാണ് എന്റെ ലീവ് അപ്പ്രൂവൽ ആക്കിയത്..
മ്മ്… ഇപ്പോ കുഴപ്പം ഇല്ല ഇനി ഇങ്ങനെ ഉണ്ടാവരുത്.. ലീവ് എടുക്കുമ്പോ HRil അറിയിക്കണം…. ഇതും പറഞ്ഞു അവൾ പോയി…
ഓഹ് പിശാശ് രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളഞ്ഞു. കല്ലു എണ്ണിപെറുക്കി..
അതു സാരമില്ല നീ വായോ നമുക്ക് സീറ്റിൽ പോകാം…
മ്മ്.. കല്ലു ഒന്നു മൂളി..
അവർ അവരുടെ സീറ്റിൽ ചെന്നിരുന്ന് വർക്ക് തുടങ്ങിയ നേരത്താണ് കണ്ണനും ദേവും കൂടി എത്തിയത്.
കല്ലുവിനെ കണ്ടതും ദേവ് അവളോട് സംസാരിക്കാനായി തിരിഞ്ഞു. അതുകണ്ടു കണ്ണനും അവിടെ നിന്നു..
ആ ഇന്നത്തൊട്ടു വന്ന് തുടങ്ങിയോ.. തന്റെ അമ്മക്ക് കൂട്ട് ആരാ അവിടെ.. ദേവ് ചോദിച്ചു.
അതു അടുത്തവീട്ടിലെ ഒരു ചേച്ചി വന്നിരിക്കാം എന്ന് പറഞ്ഞു…. കല്ലു പറഞ്ഞു..
ആ അതു നല്ല കാര്യം ഇല്ലെങ്കിൽ നമുക്കും സമാധാനം ഉണ്ടാവില്ല… ദേവ് പറഞ്ഞു…
ദേവ് ഇതൊക്കെ പറയുമ്പോ കണ്ണന്റെ നോട്ടം മുഴുവൻ കല്ലുവിന്റെ മുഖത്തായിരുന്നു.
കല്ലുവും കാണുന്നുണ്ട് ഇമചിമ്മാതെ ഉള്ള അവന്റെ നോട്ടം…
അവൾ അവന്റെ നോട്ടത്തിൽ പതറി പോയി. അവൾ പിടപ്പോടെ കണ്ണുകൾ അവന്റെ മുഖത്ത് നിന്ന് മാറ്റി…
അവളുടെ കവിളുകൾ ചുവന്നു…
ദേവ് പെട്ടന്ന് കണ്ണനെ ഒന്നു തട്ടി അപ്പോഴാണ് അവന് സ്ഥലകാലബോധം വന്നത്. അവൻ വേഗം കല്ലുവിന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി അവരോട് പറഞ്ഞിട്ട് കാബിനിലേക്ക് പോയി. ദേവും കൂടി പോയപ്പോൾ അവർ അവരുടെ സീറ്റിൽ ഇരുന്നു വർക്ക് തുടങ്ങി…..

by