രചന – ആയിഷ അക്ബർ
അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവനറിയുന്നുണ്ടായിരുന്നെങ്കിൽ കൂടി അറിയാത്ത മട്ടിൽ പുറത്തേക്കും ഭക്ഷണത്തിലേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു……
അവളെക്കാൾ തന്റെ ഹൃദയം നുറുങ്ങുന്നുണ്ടെന്ന് അവൾക്കറിയില്ലല്ലോ…..
ഇടയ്ക്കിടെ അവളുടേ കണ്ണുകളിൽ ഒരു തുള്ളി ഉരുണ്ടു കൂടുന്നതും താനറിയരുതെന്ന വിധം അതിനെ അവൾ തുടച്ചു നീക്കുന്നതും ഒരു നിമിഷം അവനും കണ്ടിരുന്നു……
അവൻ കഴിച്ചു കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഇനിയും കണ്ണ് നീരിനെ തടഞ്ഞു നിർത്താൻ കഴിയില്ലെന്നത് കൊണ്ട് തന്നെ അവൾ പെട്ടെന്നെഴുന്നേറ്റു…..
വിങ്ങി പൊട്ടുന്ന മനസ്സുമായി അവൾ അവിടം വീട്ടിറങ്ങിയത് നിർവികാരമായി അവൻ നോക്കി നിന്നു……
വാഷ് റൂമിൽ പോയ ശേഷം അവൾ വേഗം കാറിനടുത്തേക്ക് നടന്നു….
മനസ്സിന്റെ അസ്വസ്ഥത കാരണമാവാം നടക്കുന്നതിനിടയിൽ ഒരാളുമായി ശക്തിയിൽ കൂട്ടിയിടിച്ചത്……
സോറി…. പെട്ടെന്ന് തിരിഞ്ഞത് പറഞ്ഞതും ആ ആളേ കണ്ട് കണ്ണുകളിൽ ഒരു നിമിഷം ഭയം പടർന്നു…..
ജിതിൻ….
അവളുടേ ശ്വാസോചവാസം വേഗത്തിലായി….
ജിതിന്റെ കണ്ണുകൾ അവളെ കണ്ടോന്ന് വിടർന്നു….
ആ…. നീയോ…. നിന്നെ തിരയാനിനി എവിടെയും ബാക്കിയില്ല….
അവൻ അത് പറയുമ്പോൾ ആ ചിരി അവൾക്കസഹനീയമായി തോന്നി…..
എനിക്കറിയാം നീ പോകാനൊരിടമില്ലാതെ തെണ്ടി തിരഞ്ഞു നടക്കുകയാവുമെന്ന്….
വാ വന്നു നമ്മുടെ വണ്ടിയിൽ കയറ്…..
അവൻ കുറച്ചു കൂടി അടുത്ത് നിന്നത് പറയുമ്പോൾ അവൾ ദേഷ്യത്തോടെ അവനെയൊന്ന് നോക്കി….
നിന്റെ കൂടെ പോരാൻ നീയെന്റെ ആരാടാ നാറി….
അവൾ ദേഷ്യത്തോടെ അത് ചോദിച്ചതും ശബ്ദം അല്പം കൂടിപ്പോയതും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു….
ഡീ… വല്ലാതെ ഞെളിയേണ്ട….
മര്യാദക്ക് വന്ന് വണ്ടിയിൽ കയറിക്കോ… അല്ലെങ്കി അറിയാലോ എന്നേ….
അവൻ പല്ലുകൾ ഞെരിച്ചത് പറഞ്ഞപ്പോഴേക്കും അവനെ പോലെ തന്നെയുള്ള ഒരാള് കൂടി തന്റെ അടുത്തേക്ക് വന്നു….
എന്തോ എന്നത്തേയും പോലെ തനിക്ക് ഭയം തോന്നുന്നില്ല….
പോരാൻ മനസ്സില്ലാ ..നീയെന്താന്ന് വെച്ചാ ചെയ്യ്….
അവൾ ഉറച്ച വാക്കോടെ അതും കൂടി പറയുമ്പോൾ ജിതിന്റെ നിയന്ത്രണം വിട്ട് പോയിരുന്നു….
അവൻ പെട്ടെന്ന് അവളുടേ കയ്യിൽ കയറി പിടിച്ചതും അവളുടേ കൈ ശക്തിയായി അവന്റെ മുഖത്ത് പതിഞ്ഞിരുന്നു…..
പെട്ടെന്നുണ്ടായ ആ പ്രവർത്തിയിൽ ജിതിനൊന്ന് പകച്ചു….
അപ്പോഴേക്കും ആളുകളെല്ലാം അവരെ നോക്കി നിൽക്കാൻ തുടങ്ങിയിരുന്നു…..
ആണുങ്ങളെ പോലും റോഡിന്റെ നിരത്തിലിട്ട് തല്ലുന്ന തന്റെ മേൽ ഒരു പെണ്ണിന്റെ കൈ പതിഞ്ഞു വെന്ന തോന്നലുണ്ടായതും ദേഷ്യത്തോടെ അവൻ അവളുടേ മുടി കുത്തിലേക്ക് പിടിച്ചതും….. നെഞ്ചിലൊരു ചവിട്ട് കൊണ്ട് അവൻ ശക്തിയായി പിറകിലേക്ക് തെറിച്ചു പോയിരുന്നു….
ചവിട്ടിയ ആൾ ആരെന്നറിയാൻ എല്ലാവരും ഒരു പോലെ അവനിലേക്ക് തിരിഞ്ഞു നോക്കിയെങ്കിലും അവൾ തിരിഞ്ഞില്ല….
കാരണം തന്നെ നോവിച്ചാൽ ചോദിക്കാൻ അവനുണ്ടെന്ന ആ ധൈര്യം തന്നെയായിരുന്നു തന്നെ കൊണ്ടിത്രയും ചെയ്യിച്ചത്…….
ജിതിനൊരു ഞെട്ടലോടെ കിടന്നിടത് കിടന്നു അവളെയും അവൾക്ക് പിറകിൽ നിൽക്കുന്ന സായുവിയും നോക്കിയതും അവൾ കൈ രണ്ടും മാറോടു പിണച്ചു കെട്ടി അങ്ങനെ നിന്നു……
ജിതിന്റെ കൂടെയുള്ളവൻ അപ്പോഴേക്കും അവർക്ക് നേരെ പാഞ്ഞടുത്തതും സായു അവളെ അവന് പിറകിലേക്ക് നിർത്തി…..
തനിക്ക് നേരെ പാഞ്ഞു വരുന്ന അവന്റെ കൈ പിടിച് തിരിച് കാൽമുട്ട് കൊണ്ട് അവന്റെ അടി വയറ്റിലേക്കൊരൊറ്റ ചവിട്ടായിരുന്നു…..
കഞ്ചാവ് മയക്കി തുടങ്ങിയ അവരുടെ നാഡികൾക്കൊന്നും തന്നെ സായുവിനോട് അധിക നേരം മുട്ടി നിൽക്കാൻ കഴിഞ്ഞില്ല…..
ആളുകൾ കാഴ്ച്ചക്ക് ചുറ്റും വട്ടം കൂടിയിട്ടുണ്ട്….
സായുവിന്റെ ഒരോറ്റ അടിയിൽ ജിതിന്റെ വായിൽ നിന്നും രക്തം തെറിച്ചതും അവൻ സായുവിന്റെ കാൽക്കലേക്ക് വീണു…..
ഇവളുടെ മേൽ ഇനി നിന്റെ നിഴലു പോലും പതിക്കരുത് …
അങ്ങനെയെങ്ങാൻ സംഭവിച്ചാൽ അപ്പൊ ഞാൻ മണ്ണിനടിയിലാണെങ്കിലും എഴുന്നേറ്റ് വരും…. കേട്ടല്ലോ…..
ജിതിന് നേരെ വിരൽ ചൂണ്ടി സായുവത് പറഞ്ഞതും ജിതിൻ ഭയത്തോടെ ഇല്ലെന്ന് തലയാട്ടി…..
വാ….
.അതും പറഞ്ഞവൻ ബാല യുടെ കൈ പിടിച് കാറിലേക്ക് കയറി….
ബാല മണ്ണിൽ വീണ് കിടക്കുന്ന ജിതിനെ ഒന്ന് കൂടി നോക്കി……
അങ്ങേയറ്റം പുച്ഛത്തോടെ….
അപ്പോഴേക്കും സായു കാറ് സ്റ്റാർട്ട് ചെയ്തിരുന്നു…..
അവൾ സായുവിലേക്കൊന്ന് നോക്കി….
അപ്പോഴും അവന്റെ മുഖത്തെ ഗൗരവം വിട്ട് മാറിയിട്ടില്ലായിരുന്നു….
അതേ… ജിതിന്റെ ധൈര്യം തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നതായിരുന്നു…
എന്നാൽ തന്റെ ധൈര്യം ആർക്ക് മുമ്പിലും തന്നെ തളരാനനുവദിക്കാത്ത ആണൊരുത്തൻ കൂടെയുണ്ടെന്നത് തന്നെയാണ്…..
അവളിലൊരു ചിരി വിരിഞ്ഞു…
അതേ സമയം അവനെ പിരിയുകയാണെന്നുള്ള ആ നീറ്റൽ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു…..
പിന്നീട് വീടെത്തുവോളം അവരിരുവരും ഒന്നും മിണ്ടിയില്ല…..
പിടി വലിക്കിടയിൽ കീറിയ ഷർട്ട് വീട്ടിലാരും കാണാതിരിക്കാൻ തന്നെ വേഗത്തിൽ സായു മുറിയിലേക്ക് കയറി…..
ഡ്രസ്സ് മാറ്റി മുറിയിൽ നിന്നിറങ്ങുമ്പോൾ മുറിക്ക് പുറത്തവൾ നിൽക്കുന്നുണ്ട്…..
ആ കണ്ണുകളിലേക്ക് നോക്കാനെന്തോ അവന് കഴിയുന്നില്ലായിരുന്നു….
കാരണം അവയിലെ നനവ് തന്നെ കീറി മുറിക്കാൻ കെല്പുള്ളതാണ്…..
അവൻ അവൾക്ക് മുഖം പോലും കൊടുക്കാതെ അവിടെ നിന്നും നടന്നകന്നു……
അപ്പോഴേക്കും അവളുടെ പ്രവർത്തികൾ യാന്ത്രികമായി പോയിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നാളെ വൈകുന്നേരം നമുക്ക് പുറപ്പെടണം……
മുറിയിൽ ജനലഴികളിൽ പിടിച് നിൽക്കുന്ന അവളോടായി അവൻ പറയുമ്പോൾ വാക്കുകൾ ഒരു വേള ഇടറുന്നത് പോലെ തോന്നി……
അവളൊന്നും മിണ്ടാതെ ആ ഇരുട്ടിലേക്ക് നോക്കിയങ്ങനെ നിന്നു…..
നിനക്ക് പേയ്‌മെന്റ് എത്രയാണെങ്കി ചോദിക്കാം….
അവന്നതും കൂടി പറഞ്ഞതും ഒരു വേള അവളുടേ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി….
അവൾ കണ്ണൊന്നു ഇറുക്കെ ചിമ്മി തുറന്നു….
അപ്പൊ…… നാളെ കഴിഞ്ഞാൽ ഞാൻ പോകണം അല്ലേ…..
അവൾ അവനെ നോക്കി ചെറു ചിരി ചാലിച്ചത് ചോദിക്കുമ്പോൾ അവയിൽ കലർന്ന നോവ് അവനെ വരിഞ്ഞു മുറുക്കി….
പേടിക്കേണ്ട…. അവനെ കൊണ്ട് ഇനി പ്രശ്നമൊന്നും ഉണ്ടാകില്ല…
വിഷയം മാറ്റാനെന്ന വണ്ണം അവനത് പറയുമ്പോഴും അവളുടേ മുഖത്തേക്ക് നോക്കിയിരുന്നില്ല……
പിന്നെ പഠിത്തം പൂർത്തിയാക്കണം…..
മെറിറ്റ് സീറ്റ് കളഞ്ഞതിനുള്ള ഫൈൻ പത്തു ലക്ഷം ഞാൻ അടച്ചിട്ടുണ്ട്…..
ഇനിയും നീറ്റ് എഴുതണം….
താനാഗ്രഹിച്ച പോലെ അറിയപ്പെടുന്ന ഒരു ഡോക്ടറാവണം….
അതിനുള്ള ചിലവ് എസ് പി ഗ്രൂപ്പ് വഹിക്കും….
പിന്നെ നിനക്ക് സ്വന്തമെന്ന് പറയാനൊരു വീടും….
മറ്റോന്നിലും കുരുങ്ങി പോകരുത്…..
ലക്ഷ്യങ്ങൾ മാത്രം മനസ്സിൽ സൂക്ഷിക്കുക….
തന്നിൽ അവൾ കുരുങ്ങി പോകരുതെന്ന് കരുതിയാണവന്നത് പറഞ്ഞതെങ്കിലും അവൾ അതിലൊന്നും ശ്രദ്ധിക്കാത്തത് പോലെ അവന് തോന്നി…..
ലക്ഷങ്ങളുടെ കണക്ക് കേട്ട് അവൾ മതി മറന്നില്ല…. പകരം….. അവൻ ഊഹിച്ചത് പോലെ അവളുടെ ലോകം മൊത്തം അവനിലേക്ക് ചുരുങ്ങി പോയിരുന്നു…..
വെറുമൊരു വാടക നടിക് ഇത്രയൊക്കെ പാരീതോഷികങ്ങളോ..
അതും ചോദിച്ചവൾ പുച്ഛത്തോടെയൊന്ന് ചിരിച്ചു…..
അവനൊന്നും മിണ്ടിയില്ല…
അതിൽ നിന്ന് തന്നെ മനസ്സിലാക്കി കൂടെ ഞാൻ നിങ്ങൾക്ക് ആരൊക്കെയോ ആയിട്ടുണ്ടെന്ന്……
അവൾ ഇടറുന്ന വാക്കോട് കൂടി അത് ചോദിക്കുമ്പോൾ അവൻ മറുപടിയില്ലാതെ ഒന്ന് കുഴഞ്ഞു…
അവൻ അവൾക്ക് മുഖം കൊടുക്കാൻ കഴിയില്ലെന്ന വണ്ണം തിരിഞ്ഞു നടന്നതും കയ്യിലൊരു പിടുത്തം വീണതും ഒരുമിച്ചായിരുന്നു….
എനിക്ക്…. എനിക്കൊന്നും വേണ്ട……. സ്വത്തോ പണമോ…. ഒന്നും……
ഈ മനസ്സിലൊരു സ്ഥാനം എനിക്കുണ്ടെന്ന് മാത്രം പറഞ്ഞാൽ മതി…..
ആ ഒരു വാക്കിന്റെ പുറത്ത് ഈ ജീവിത കാലം മുഴുവൻ ഞാൻ ജീവിച്ചോളാം….
ഒരു വാടക നടിയായി നിങ്ങളിൽ നിന്ന് ഇറങ്ങി പോകാൻ കഴിയാത്തത് കൊണ്ടാണ്…….
നിങ്ങൾ ഊഹിക്കുന്നതിലേറെ ഞാൻ നിങ്ങളെന്ന മനുഷ്യനിൽ കുരുങ്ങി പ്പോയി…..
അവളത് പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു….
സായു നിർവികാരനായി അവളെ നോക്കി നിൽക്കുകയാണ്……
സായു അവന്റെ കയ്യിൽ പിടിച്ചിരുന്ന അവളുടേ കൈ അയച്ചു…..
ഇങ്ങോട്ട് വരുമ്പോൾ നീ ആത്മാഭിമാനമുള്ള ശക്തയായ ഒരു
പെൺകുട്ടിയായിരുന്നു….
തിരിച് പോകുമ്പോഴും അങ്ങനെ തന്നെ മതി ….
സ്നേഹത്തിനു വേണ്ടി യാചിച്ചു നീയെന്റെ മുമ്പിൽ ചെറുതായി പോകരുത്….
വെറുതെ ആണെങ്കിൽ പോലും അവൾക്ക് തന്റെ മനസ്സിൽ സ്ഥാനമില്ലെന്ന് പറയാൻ
കഴിയാത്തത് കൊണ്ട് തന്നെയാണ് ഉറച്ച ശബ്‍ദത്തിൽ അവളോടത് പറഞ്ഞത്…..
ഇത് യാചനയല്ല..
ഇനി യുള്ള ജീവിതത്തിൽ ഞാൻ തോറ്റു പോകാതിരിക്കാൻ വേണ്ടിയാണ്…..
ഉള്ളിൽ ഊറി കൂടിയ ആദ്യ പ്രണയം തുറന്ന് പറയാൻ കഴിയാത്തത് കൊണ്ട് നിങ്ങളെയെനിക്ക് നഷ്ടപ്പെട്ടു എന്ന കുറ്റ ബോധം ഇല്ലാതിരിക്കാൻ വേണ്ടിയാണ്….
ഇനിയുള്ള കാലം ഈ പ്രണയതിന്റെ ചൂടിൽ ഞാനുരുകുമ്പോൾ നിങ്ങളുടെ വാക്കുകളിൽ എനിക്ക് ആശ്വാസം കണ്ടെത്താനാണ്…..
ഇനിയുള്ള ജന്മങ്ങളിലെങ്കിലും നിങ്ങളെ എനിക്ക് വേണമെന്ന് മനസ്സുരുകി ദൈവത്തോട് പ്രാർത്തിക്കാനാണ്…..
അവളത് പറഞ് വിതുമ്പുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു വരുമോയെന്ന ഭയത്താൽ അവൻ തിരിഞ്ഞു നടന്നു…..
കണ്ണുകൾ കാഴ്ചയെ മറക്കുമ്പോഴും കരയുന്ന അവളുടേ മുഖം തെളിഞ്ഞു നിന്നു….
ആരുമല്ലാതെ എന്നിലേക്ക് കടന്ന് വന്നവൾ ആരുമല്ലാതെ തന്നെ എന്നിൽ നിന്നും പടിയിറങ്ങട്ടെ…..
നാളെ ഞാൻ മരിച്ചു കഴിഞ്ഞാലും എന്റെ ഓർമ്മകൾ പോലും അവളെ വേദനിപ്പിക്കാൻ പാടില്ല……
ദൈവം ആയുസ്സ് നീട്ടി തരികയാണെങ്കിൽ ഞാൻ നിന്നെ തേടി വരും ശ്രീ….
ആർക്കും വിട്ട് കൊടുക്കാത്ത വിധം നിന്നെ എന്റെ സ്വന്തമായി ചേർത്ത് പിടിക്കാൻ….
അതിലേറെ ഈ ലോകത്തെ മുഴുവൻ സന്തോഷങ്ങളും നിന്നിലേക്ക് ചൊരിയാൻ…..
അവൻ ഇരു കണ്ണുകളും അമർത്തി തുടച്ചു…..
(തുടരും)

by