രചന – മാതു
അന്നത്തെ രാത്രി അവർ വീണ്ടും ഒന്നായ് നാളെ എന്താ സംഭവിക്കുന്നത് അറിയാതെ . പിറ്റേന്ന് നേരം പുലർന്നപ്പോ ശിവൻ ആണ് ആദ്യം ഉണർന്നത് . തന്റെ അരികിൽ തളർന്നു ഉറങ്ങുന്ന പെണ്ണിനെ കാൺകെ അവനു വാത്സല്യംവും പ്രണയം വും ഒരു പോലെ തോന്നി . അവൻ അവളുടെ അലസമായി കിടന്ന മുടി ഒതുക്കി വെച്ചു എനിക്കു അറിയാം രുദ്ര നീ എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ടന്ന നിന്നിൽ നിന്നും ഞാൻ പ്രേതിഷിക്കുന്നത് അത് തന്നെയാ . ഞാൻ അനാഥനാണു . ആ തോന്നൽ ഇടക്കെങ്കിലും എന്നെ വേട്ട യാടും അപ്പോഴും അവൾ നല്ല ഉറക്കം തന്നെ ആയിരുന്നു സ്ഥാനം തെറ്റി കിടക്കുന്ന പുതപ്പ് അവൻ അവളുടെ മേലെ വലിച്ചിട്ടു കൊടുത്തിട്ട് . അവൻ കുളിക്കാൻ കേറി . ………………………………….
തിരികെ അവൻ കുളിച്ചിട്ട് ഇറങ്ങി വന്നിട്ടും അവൾ ഉറക്കം ഉണർന്നില്ലായിരുന്നു . അവൻ ജോഗിങ്ങിന് പോയ് അൽപ്പം സമയം കഴിഞ്ഞു അവൾ ഉറക്കം ഉണർന്നപ്പോൾ അരികിൽ അവനെ കണ്ടില്ല സമയം ഒരുപാട് ആയെന്നു ഓർത്തപ്പോൾ ആ ണ് ഇന്ന് കോളജിൽ പോകണ്ടല്ലോ എന്ന് അവൻ ഓർത്തത് . പെട്ടെന്ന് തന്നെ കുളിച്ചു താഴേക്ക് ചെന്നു . രാവിലത്തെ ജോലി എല്ലാം കഴിഞ്ഞു അവൾ ശിവന്റെ റൂം അടുക്കി പെറുക്കുവായിരുന്നു അപ്പൊ അവന്റെ ഷെൽഫിൽ നിന്നും അവൾക്ക് ഒരു കൊലുസ് കിട്ടി പിന്നെ ഒരു കൊച്ചു പെൺകുട്ടിയുടെ ഫോട്ടോയും അതിൽ എന്റെ ചിന്നുനു എന്ന് എഴുതിട്ടും ഉണ്ട് . ………………………………
അത് അവിടെ വെച്ചിട്ട് അവൾ താഴേക്ക് ചെന്നു അമ്മേ അവൾ ദേവിയെ ചെന്നു വിളിച്ചു എന്താ മോളെ അവർ ചോദിച്ചു . അമ്മേ അത് ഈ ചിന്നു ആരാ പെട്ടെന്ന് തെളിഞ്ഞു നിന്ന അവരുടെ മുഖം പെട്ടെന്ന് വാടി . മോളോട് ആരാ ഇപ്പോ ചിന്നൂന്റെ കാര്യം പറഞ്ഞെ ശിവ ആണോ അത് ശിവേട്ടൻ ഒരു ദിവസം കുടിച് ബോധം ഇല്ലാതെ ആ പേര് പറഞ്ഞായിരുന്നു . പിന്നെ ഇന്ന് ഞാൻ അവളുടെ ഫോട്ടോ കണ്ടു അഹം അവർ ഒന്നു മൂളി ചിന്നു ഞങ്ങളുടെ മോളാ ചെറുപ്പത്തിൽ പനി വന്നു മരിച്ചു പോയ് .. മോളിനിയും അവനോട് ഒന്നും ചോദിക്കാൻ നിൽക്കേണ്ട . കേട്ടല്ലോ എന്നാ മോള് പൊക്കോ അമ്മക്ക് ഒന്നും ഇരിക്കണം . അവളോട് കള്ളം പറഞ്ഞതിൽ ഉള്ള കുറ്റബോധം അവർക്ക് തോന്നി. അവർ മറ്റെന്തോ കാരണം കൊണ്ടോ ആ അമ്മ മനസ് വിങ്ങി . …………….
അൽപ്പം സമയം കഴിഞ്ഞു അങ്ങോട്ട് ശിവ വന്നു . അവൻ മുറിയിൽ ചെന്നപ്പോൾ അവൾ ഉച്ച മയക്കത്തിൽ ആണ് അവൻ അവളുടെ കാല് ചുവട്ടിൽ പോയ് ഇരുന്നു ഇക്കിളി ഇട്ടു അവൾ ഞെട്ടി എഴുന്നേറ്റു . എന്ത് ഉറക്കം ആടി ഇതു അവൻ ചോദിച്ചു അവൾ ഒന്നും മിണ്ടില്ല . അവൻ കൈയിൽ ഉള്ള കവറിനകത് നിന്ന് ഒരു സ്വർണ കൊലുസ് എടുത്തു അവളുടെ കാലിൽ അണിയിച്ചു . അവൾ അവനെ തന്നെ നോക്കി . എന്താടി ഇങ്ങനെ നോക്കുന്നെ നിനക്ക് ഇഷ്ട്ടം ആയോ . അവൾ തല ആട്ടി അവൾക്ക് പെട്ടെന്ന് അച്ഛനെ ഓർമ്മ വന്നു അവൾ അവനെ ചുറ്റി പിടിച്ചു കരഞ്ഞു 9 ക്ലാസ്സിൽ പഠിക്കുബോൾ അച്ഛൻ സ്വർണം കൊലുസു വാങ്ങി കൊടുത്തതും അച്ഛന്റെ മരണം ശേഷം കാശിനു ബുദ്ധിമുട്ട് വന്നപ്പോ വിറ്റതു . പിന്നെ അവൾ ഇപ്പൊ ആണ് അണിയുന്നത് . എന്ത് പറ്റി ഭാര്യയെ . അവൾ പെട്ടെന്ന് തന്നെ അടർന്നു മാറി അവൻ അവളെ നോക്കി കണ്ണിറുക്കി അതെ എനിക്കു വിശക്കുന്നു കഴിക്കാൻ താ താഴേക്ക് വ ഭക്ഷണം എടുത്തു വെക്കാം അത് പറഞ്ഞു അവൾ കണ്ണ് തുടച്ചു താഴേക്ക് പോയ് .. …..
തുടരും

by