രചന – കഥയെ പ്രണയിച്ചവൾ
അർജുൻ ഞാൻ നാളെ അവിടുന്ന് മാറാൻ പോവാ….ഞാൻ കാരണം ബുദ്ധിമുട്ടിയെന്നറിയാം, ഇനിയും ബുദ്ധിമുട്ടിച്ചാൽ അത് ശരിയാവില്ല…
അവൻ വണ്ടിയൊതുക്കി നിർത്തി അവളെ നോക്കി.
അപ്പൂ… I’m സോറി…. എനിക്കറിയാം ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത് നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന്… അറിയാതെ പറഞ്ഞതാ… ജസ്റ്റ് ലീവ് it.. നീ എങ്ങും പോവണ്ടാ…
ഇന്നല്ലെങ്കിൽ നാളെ എന്തായാലും പോയല്ലേ പറ്റൂ.. എന്തിനാ വൈകിപ്പിക്കുന്നത്…
അതപ്പോഴല്ലേ,, ഇപ്പോൾ എന്തായാലും നീയെങ്ങും പോകുന്നില്ല, അറ്റ്ലീസ്റ്റ് നിന്റെ ഏട്ടൻ വന്നു കാര്യങ്ങൾ ബോധ്യപ്പെടുന്നവരെയെങ്കിലും.. ഓക്കേ
അവളൊന്നും മിണ്ടാതെ തലതാഴ്ത്തി
അപ്പൂ… എന്താ ഒന്നും മിണ്ടാത്തത്, ദേഷ്യമാണോ എന്നോടിപ്പോഴും
അല്ലെന്നവൾ തലയാട്ടി
എന്നാൽ വീട്ടിലേക്ക് പോവാം…
ഉം..
അവനൊന്നു ശ്വാസം വിട്ട് വണ്ടിയെടുത്ത്, അവള് കാറിൽ ചാരികിടക്കുകയാണ്
എന്താവും അർജുന് ഒരു മനംമാറ്റം, എന്തായിവന്റെ മനസില്.. ഇവൻ നേരത്തെ എന്താകും അങ്ങനെയൊക്കെ പെരുമാറിയത് എന്നോടെന്തിനാ അങ്ങനെ പറഞ്ഞത്… അറിയാൻ എന്താ വഴി… ഒരു വഴിയുമില്ല ഇവൻ പറയാതെ…
അർജുൻ ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും മനസ് മറ്റെങ്ങോ ആണ്..
ഇന്നലെ അയാള് എന്തിനാകും ഇങ്ങോട്ട് വന്നത്.. വെറുതെ ആവില്ല… കണ്ടപ്പോൾ സംസാരിച്ചു എന്നല്ലേ പറഞ്ഞത് ബട്ട് ആവശ്യം എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ഇല്ലായിരുന്നു… ഒരുപക്ഷെ ഞാൻ അപ്പുവിനോട് ഇങ്ങനെയൊക്കെ പെരുമാറണം എന്ന് ആഗ്രഹിച്ച ആരെങ്കിലും ആണോ അത്.. അല്ലെങ്കിൽ മറ്റാരെങ്കിലും പറഞ്ഞയച്ചത് ആയിരിക്കുമോ… സത്യത്തിൽ ഇവളുടെ അമ്മയ്ക്ക് എന്താ സംഭവിച്ചത്… ഇവളാരാ…. ഒന്നും മനസിലാകുന്നില്ലല്ലോ…. നേരത്തെ എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ അതെന്താണെന്ന് ചോദിച്ചാലോ…
ചോദിക്കാം… അറിഞ്ഞിരിക്കാലോ ഇവളാരാണെന്ന്….
അപ്പൂ….
ചിന്തകൾക്ക് വിരാമമിട്ട് അവനവളെ വിളിച്ചു….
എന്താ…..
നീ നേരത്തെ എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ.. എന്തായിരുന്നു അത്…. പറാ ഞാൻ കേൾക്കാം….
എന്ത് അർജുൻ
നിന്നെ പറ്റി….
അവളവനെനോക്കി ഒന്ന് പുഞ്ചിരിക്കുകയാണ് ചെയ്തത്…
അത് ഞാൻ നേരത്തെ എന്തോ ഇതിൽ പറഞ്ഞതാ, എന്നെക്കുറിച്ചു നിനക്കറിയാത്തതായി ഒന്നുമില്ല, കേട്ടതെല്ലാം സത്യമാണ്….
അവൻ എന്തോ പറയാൻ തുടങ്ങിയതും കേൾക്കാൻ താല്പര്യമില്ലാത്തമട്ടിൽ അവള് ഹെഡ്സെറ്റ് ചെവിയിൽതിരുകി.
ഞാൻ പറയില്ല അർജുൻ നേരത്തെ നീ അങ്ങനെ പറഞ്ഞപ്പോൾ ചങ്ക് പൊട്ടുന്നപോലെ തോന്നി അതാ ഞാൻ, ഒരിക്കൽ പറഞ്ഞതാ ഞാൻ എല്ലാം… അതൊക്കെ നീ മറന്നിട്ടുണ്ടാകുമെന്നറിയാം.. മറന്നേക്കൂ എല്ലാം മറന്നേക്ക്….ഇനി എന്നിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവരുത് ഒരിക്കലും… ഒരിക്കൽ നനഞ്ഞെവെള്ളത്തിൽ കാലു പിന്നെയും നനയാറില്ല അതേപോലെ ഒരിക്കൽ അറിഞ്ഞ എന്നെ നീ ഇനിയും അറിയേണ്ട കാര്യമില്ല, ഇപ്പോഴത്തേപോലെ നീയും ഞാനും അപരിചിതരായി അങ്ങനെ ഇരിക്കട്ടെ, ഒരിക്കൽ പിരിയാനാവത്തവിധം ഒത്തിരി സ്നേഹിച്ച രണ്ട് അപരിചിതർ…
അവളുടെ കണ്ണിൽനിന്ന് രണ്ടിറ്റു കണ്ണുനീർ പൊഴിഞ്ഞു അവളുടെ കയ്യിൽ ഒരു മഞ്ഞുതുള്ളിപോലെ തിളങ്ങിനിന്നു…
അതുകണ്ടെങ്കിലും എന്തിനാണെന്ന് ചോദിക്കണമെന്ന് അവനു തോന്നിയില്ല..
വീടെത്തി അവൻ വണ്ടി നിർത്തിയതും അവനെ നോക്കാതെ അവളിറങ്ങി, അഭി പുറത്തേക്ക് കണ്ണുംനട്ട് അവളെയും കാത്ത് ഉമ്മറത്ത് തന്നെയുണ്ട്, അവളെക്കണ്ടതും വാടാൻ തുടങ്ങിയ സൂര്യകാന്തിക്ക് തന്റെ പ്രാണപ്രിയനായ സൂര്യനെക്കണ്ട പ്രതീതിയായിരുന്നു. മനസ്സിൽ നിന്നും ആരോ വീണമീട്ടുന്നപോലെ, ഉള്ളിലെവിടെയോ ഒരു നേർത്ത മഞ്ഞുതുള്ളി വീണപോലെ…
ഇരിക്കുന്നിടത്തുനിന്നും എഴുനേറ്റ് അഭി അവളുടെയെടുത്തേക്ക് വന്നു.
അപ്പൂ എവിടെയായിരുന്നു ഇത്രനേരം, എന്താ ഇത്ര ലേറ്റ് ആയത്,
വല്ലാത്തൊരു ആവേശത്തോടെ അവൻ ചോദിച്ചതും അവള് നെറ്റിച്ചുളിച്ചു അവനെ നോക്കി, അപ്പോഴാണ് അവനവളുടെ നെറ്റിയിലെ കെട്ടു ശ്രദ്ധിക്കുന്നത്, അതുകണ്ടതും ഉള്ളിലാരോ കത്തികൊണ്ട് കോറിയപോലെ ഒരു തോന്നൽ,
അപ്പൂ……
വളരെ നേർത്ത ശബ്ദത്തിൽ അവൻ വിളിച്ചു.
എന്താ അഭി… എന്തുപറ്റി.എക്സാം എങ്ങനെ ഉണ്ടായിരുന്നു
ഇതെന്താ അപ്പൂ നിന്റെ നെറ്റിയിലൊരു കെട്ടു, എങ്ങനെ,, നീ എവിടെയെങ്കിലും വീണോ അതാണോ അതോ മറ്റെന്തെങ്കിലും…
അവൻ പതിയെ അവളുടെ നെറ്റിയിലെ മുറിവിൽ കൈവച്ചുനോക്കി,
ഇതിന് ആഴം ഉണ്ടോ… അർജൂ ഇത് എന്താടാ, ഇവൾക്കിത് എങ്ങനെ പറ്റിയതാ നീയില്ലായിരുന്നോ ഒപ്പം… നീയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്…
അർജുൻ ആ സമയമത്രയും അവർക്കരികിൽനിൽക്കുന്ന അപ്പുവിനെ നോക്കുകയാണ്. അഭിയുടെ കൈ തോളിൽ പതിഞ്ഞതും അവനൊന്നു ഞെട്ടി..
മിഴിച്ചുനിൽക്കാതെ പറ അപ്പുവിന്റെ നെറ്റിയിൽ ഈ കെട്ടു എങ്ങനെ വന്നു…
അവരുടെ സംസാരത്തിനിടയിലാണ് അമ്മ അങ്ങോട്ട് വന്നത്….
ആ എത്തിയോ, എന്തായി മോളെ പോയ കാര്യമൊക്കെ നടന്നോ ….
അതൊക്ക അവിടെ നിൽക്കട്ടെ അമ്മേ,, അമ്മ ഇതുകണ്ടോ അപ്പുവിന്റെ നെറ്റിയിലൊരു കെട്ടു കാര്യം ചോദിച്ചിട്ട് രണ്ടാളും കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല അമ്മ തന്നെ ചോദിച്ചു നോക്ക് എന്താ പറ്റിയതെന്ന്…
അയ്യോ, ഇതെന്താ മോളെ.. എടാ അർജൂ ഇതെങ്ങനെ വന്നതാ.
ഒരു ഞെട്ടലോടെ അവര് ചോദിച്ചു.
അത് ആന്റി, ബ്രേക്ക് ഇട്ടപ്പോൾ തല ഇടിച്ചുപോയി. കുഴപ്പമൊന്നുമില്ല..
മോളപ്പോൾ സീറ്റ് ബെൽറ്റ് ഇട്ടില്ലായിരുന്നോ?
ഇല്ല.. ഞാൻ അങ്ങനെയൊന്നു എസ്‌പെക്ട് ചെയ്തിരുന്നില്ല. ഞാൻ പോയി കിടക്കട്ടെ ആന്റി നല്ല ക്ഷീണം
ആരുടേയും മറുപടിയ്ക്ക് കേൾക്കാതെ അവള് റൂമിലേക്ക് നടന്നു.
അർജൂ, നിനക്കൊന്ന് സൂക്ഷിച്ചാലെന്താ വല്ലതും പറ്റിയിരുന്നെങ്കിലോ…
വലിയ കുഴപ്പമൊന്നും ഇല്ലല്ലോ. ഞാനൊന്ന് പുറത്ത് പോവാ രോഹിത്തിന്റെ അടുത്തേക്ക്… ചിലപ്പോൾ ലേറ്റ് ആവും എന്നെ കാത്തിരിക്കണ്ട നിങ്ങള് കഴിച്ചിട്ട് കിടന്നോ…
അമ്മ അവനെയൊന്ന് നോക്കി പിന്നെ അകത്തേക്ക് കയറിപ്പോയി. അഭി അകത്തേക്ക് നടക്കാൻ തുടങ്ങിയതും അർജുൻ അവന്റെ കൈപിടിച്ച്.
എടാ, മുറിവ് സ്റ്റിച് ചെയ്തിട്ടേ ഉള്ളു മരുന്നൊന്നും കൊടുത്തിട്ടില്ല എന്നോട് എടുക്കാനും മറന്ന് നിന്റല് എന്തേലും ഉണ്ടെങ്കിൽ അവൾക്ക് കൊടുത്തേക്ക് നല്ല പെയിൻ കാണും. മാത്രവുമല്ല ടാബ്ലറ്റ് കഴിച്ചില്ലെങ്കിൽ ഉണക്കം പെട്ടന്ന് വരില്ല.
നീ ഇനി അവളുടെ കാര്യം ഓർത്ത് ടെൻസ്ഡ് ആവണ്ട ഞാൻ നോക്കിക്കോളാം…
അതുംപറഞ്ഞു അഭി പോകുന്നതും നോക്കി അർജുനവിടെ നിന്ന്..
എന്താ ഇവന്റെ ഉദ്ദേശം. ആ എന്തേലും ആവട്ടെ…
അർജുൻ അപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി.
അഭി നോക്കുമ്പോൾ കിടക്കയിൽ കാലും നീട്ടി മടിയിൽ തലയിണയുംവച്ചു ഇരിക്കുകയാണ്… അവളുടെ കൈവിരലുകൾ ആ തലയിണയിൽ അമർന്നിട്ടുണ്ട്. ഒരുവേള അത് താനായിരുന്നുവെങ്കിലെന്ന് അഭിയ്ക്ക് തോന്നി…
അവളെ കാണുന്ന ഓരോനിമിഷവും മറ്റെന്തെല്ലാമോ തന്റെയുള്ളിൽ അലയടിക്കുന്നതവൻ അറിഞ്ഞു. ദൂരെയെങ്ങോ വിരിഞ്ഞ ചെമ്പകം തന്റെയീ പ്രണയിനിയ്ക്കും പ്രണയത്തിനും വേണ്ടിമാത്രമായി ദൈവം നൽകിയ സംഭവനയാണെന്ന് അവന്റെയുള്ളിൽനിന്നും ആരോ മൊഴിഞ്ഞു… ആകാശത്തെ താരകൾ ഇനിയും പൊഴിഞ്ഞിട്ടില്ല അവ കൂടുതൽ പ്രഭയോടെ താഴേക്ക് ഉറ്റുനോക്കുകയാണ്… ഒരുപക്ഷെ അവ കാത്തിരിക്കുന്നത് താങ്കളുടെയി അനർഹാനിമിഷം സുരഭിലമാകുന്നത് കാണാനാകുമെന്ന് അവന്റെ മനസ് കണക്കുകൂട്ടി…. തന്റെ പ്രണയത്തിന്റെ പര്യായം മുൻപ്പിലിരിക്കുന്ന തന്റെയീ പ്രണയിനിയാണെന്ന് ഉറക്കെവിളിച്ചുപറയാനായി അവന്റെയുള്ളം വെമ്പി….
എന്തൊരു ഓമനത്തമാ അവളുടെയീ മുഖം. പൂർണചന്ദ്രനോടുപോലും താരതമ്യം ചെയ്യാൻ കഴിയുന്നില്ല, കാരണം അതിലും ശോഭയുണ്ട് അവളുടെ മുഖത്തിന്, കടലിന്റെ ആഴങ്ങളിൽ പകല് മരിക്കുംനേരം എടുത്തുചാടി സ്വയം ഇല്ലാതായ സൂര്യന്റെ രക്തവർണം അവളുടെ കവിൾത്തടങ്ങളിൽ ചാർത്തിയതിനാലാകണം അവയിലിപ്പോഴും രക്തവർണത്തിൽ തിളങ്ങുന്നത്….
മുഖത്തിന്റെ ശോഭ കരിനീല കണ്ണുകളിൽ പ്രതിഫലിക്കുന്നത് കാണാതിരുന്നതിനാലാകും അവന്റെയുള്ളമൊന്ന് പിടഞ്ഞു…
എന്തുപറ്റി ആ കണ്ണുകൾക്ക്, അവയിലെന്താ തിളക്കമില്ലാത്തത്ത്, ആ കണ്ണുകൾ തിളങ്ങിയാൽ അവളുടെ അഴക് പതിന്മടങ്ങു വർധിക്കും… ആ കണ്ണുകളിലെ നിരാശ പൂർണമായും ഞാൻ അകറ്റുന്നതായിരിക്കും…
ഇടയ്ക്കെന്തോ തോന്നി നോക്കിയപ്പോഴാണ് അഭി മുൻപിൽ നിൽക്കുന്നത് അവള് കാണുന്നത്.
അഭീ… എന്താ നീയിങ്ങനെ നിൽക്കുന്നത്, വന്നാൽ ഒന്ന് വിളിക്കായിരുന്നില്ലേ ഞാൻ ഞെട്ടി
സോറി… വേദനയുണ്ടോ നിനക്ക്.
ഇല്ലല്ലോ..
നിന്റെ വേദന കണ്ണുകളിൽനിന്നും വായിച്ചെടുക്കാൻ എനിക്ക് കഴിയുന്നുണ്ട്,
അവള് വേഗം മുഖം കുനിച്ചു,
തലതാഴ്ത്തി അവയെ എന്നിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിക്കേണ്ട അപ്പു, എനിക്കത് ഇപ്പോഴും കാണാം….
അഭി എനിക്ക് നല്ല ക്ഷീണം… ഒന്നുറങ്ങണം
അതിനെന്താ ഞാൻ അടുത്തിരിക്കാം….
അത് വേണ്ട അഭി.
ആദ്യം ഇത് കുടിച്ചേ, മെഡിസിനാ… പെട്ടന്ന്
മെഡിസിനും വെള്ളവും അവൾക്ക് നീട്ടി അവൻ പറഞ്ഞതും അവള് വേഗം അത് വാങ്ങി കുടിച്ചു. ഗ്ലാസ് ടേബിളിൽ കൊണ്ടുവച്ചു അഭി അവൾക്കരികിൽ ഇരുന്നു പതിയെ ആ നെറ്റിയിൽ കൈവച്ചു നോക്കി.
തന്റെ ചുണ്ടുകളുടെ മധുരത്താൽ ആ വേദനയെയും ഒപ്പം ആ മുറിവിനെയും എരിച്ചു കളയണമെന്ന് ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും എന്തോ ഉൾവിളിയുടെ പുറത്തു അവനത് വേണ്ടെന്ന് വച്ചു.. അവന്റെ കൈ നെറ്റിയിൽ പതിഞ്ഞതും അവൾക്ക് വല്ലായ്മ തോന്നി..
അഭീ കൈമാറ്റ് എനിക്ക് വേദനിക്കുന്നു..
I’m സോറി….. വേദനിപ്പിക്കാൻവേണ്ടിയല്ല ഞാൻ അറിയാതെ…..
Its ഓക്കേ….
പെട്ടന്നാണ് അഭിയുടെ ഫോൺ റിങ് ചെയ്തത് നോക്കിയപ്പോൾ ശ്രയയാണ്…. അഭിയ്ക്കെന്തോ അത് അലോസരമായി തോന്നി, എങ്കിലും അവൻ കോൾ അറ്റൻഡ് ചെയ്തു…
അഭീ, അവളുണ്ടോ അടുത്ത്
ഫോൺ എടുത്തുടനുള്ള ചോദ്യം കേട്ടതും അവൻ നെറ്റിച്ചുളിച്ചു.
ആര്
ആ അർപ്പണ, നീയൊന്ന് അവൾക്ക് കൊടുത്തേ..
ഓക്കേ.അപ്പു ശ്രയേടത്തി… നിനക്ക് തരാൻ പറഞ്ഞു
അവള് കൈനീട്ടി ഫോൺ വാങ്ങി ചെവിയോടടുപ്പിച്ചു…
ഹലോ ശ്രയ
എന്താടി നിന്റെ ഉദ്ദേശം…. ഒരു കാര്യം പറഞ്ഞേക്കാം എന്തൊക്കെ സംഭവിച്ചാലും നിനക്ക് അർജുനെ കിട്ടാൻ പോകുന്നില്ല, ഞാൻ തെറ്റ് ചെയ്തു സമ്മതിച്ചു, ബട്ട് ഇപ്പൊ അവനെന്റെ ജീവനാ എനിക്കവനെ മറക്കാൻ പറ്റില്ല.. ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് അർജുനെ.
ശ്രയാ ഞാൻ….
വേണ്ട അർപ്പണ നീ പറയുന്നത് എനിക്ക് കേൾക്കണ്ട, ഇപ്പോൾ അവനു എന്നോട് സംസാരിക്കാൻ സമയമില്ല നിന്റെ കൂടെയാണല്ലോ, എനിക്കറിയാം എന്താ നിന്റെ ഉദ്ദേശമെന്ന് നിന്റെ കാലുപിടിക്കാം അർജുനെ എനിക്ക് തന്നേക്ക്….. അതല്ല അവന്റെ സ്വന്തമാക്കാനാണ് നീയിങ്ങോട്ട് എഴുന്നള്ളിയതെങ്കിൽ പിന്നെ പൊന്നുമോള് ജീവനോടെ പോകില്ല അറിയാലോ നിനക്കെന്നെ……
അപ്പു എന്തെങ്കിലും പറയുന്നതിനുമുന്പേ മറുപ്പുറത്ത് കോള് കട്ടായി,
അപ്പു എന്തുപറ്റി… എന്താ പറഞ്ഞത്…..
ഒന്നുല്ല
എനിക്കറിയാം… നീ അർജുന്റെ കൂടെപോയത് ഇഷ്ടപെട്ടുകാണില്ല… പൊസ്സസ്സീവ്നെസ്സ് ഉണ്ടാകും പിന്നെ സ്നേഹിക്കുന്നവർക്കെല്ലാവര്ക്കും ഉള്ളിന്റെയുള്ളിൽ ഒരു ഭയം ഉണ്ടാകുമല്ലോ, എന്തെങ്കിലും കാരണത്താൽ അവരെ നഷ്ടപ്പെട്ടുപോകുമോ എന്നാ ഭയം….
എല്ലാർക്കും ഉണ്ടാകില്ല അഭി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആത്മാർത്തമായി സ്നേഹിക്കുകയാണെങ്കിൽ അവിടെ ഭയത്തിനു സ്ഥാനമില്ല…പിന്നെ എന്തിനെ ഭയക്കണം….
അതും ശരിയാണ്….
അഭി ഞാനൊന്ന് കിടന്നോട്ടെ..
ഓഹ് sure…
അവൻ റൂമിൽനിന്നിറങ്ങിയതും കതകടച്ചു അവള് കിടന്നു.
അർജുൻ രോഹിത്തിന്റെ റൂമിലാണ്, കയ്യിലുള്ള ബിയർ ബോട്ടിൽ കാലിയായതും അവനത് അവിടെയിട്ടു….
എടാ അർജൂ, എന്താ നിന്റെ പ്രശ്നം ഇങ്ങനെ ബിയർ കുടിക്കാൻ
എനിക്കെന്ത് പ്രശ്നമാ ഇല്ലാത്തത്.. നീ തന്നെ ആലോചിച്ചു നോക്ക്, എവിടെയോ കിടക്കുന്ന ഏതോ പെണ്ണിനെ ഒന്നുമറിയാതെ എന്തിന് കല്യാണം ആണെന്നുപോലും അറിയാതെ കെട്ടി, അവളെ വീട്ടുകൊണ്ടുവന്നു, നിനക്കൊഴിച്ചു ആർക്കേലും അറിയോ അവളെന്റെ ഭാര്യ ആണെന്ന്…. അതിനിടയ്ക്ക് ശ്രയ… ഇതൊന്നും പോരാതെ ഇന്നലെ ഏതോ ഒരു മനുഷ്യൻ എന്റടുത്തു വന്നു അവളുടെ അമ്മയെക്കുറിച്ചും അവളെക്കുറിച്ചും എന്തൊക്കയോ പറഞ്ഞു, ഒപ്പം അവള് മനഃപൂർവം എന്നെ റൂമിൽവിളിച്ചു കയറ്റിയതാണെന്നും…. ആകെ ഭ്രാന്ത്പിടിക്കാ…… എനിക്കൊന്നും മനസിലാകുന്നില്ല എന്താ വേണ്ടതെന്നു…
എടാ ഒരു കൊല്ലമല്ലേ….
അതെ ഒരു കൊല്ലം… ഒരാഴ്ച ആയില്ല ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് എനിക്കിത് ഇപ്പോഴേ പറ്റുന്നില്ല….. വീട്ടിൽ ഇതൊന്നും പോരാഞ്ഞിട്ടാ അഭിയുടെ കോപ്പിലെ കളി…. ഇന്ന് ഞാൻ വിചാരിച്ചതാ അവനോട് പറഞ്ഞാലോ , അവള് നിന്റെ ഏടത്തിയമ്മ ആണെന്ന്.. പിന്നെ അതിന്റെമേല് വരാൻ പോകുന്ന പുകില് ഓർത്താ അത് ഒഴിവാക്കിയത്…. എടാ എനിക്കിപ്പോ ശ്രയയോട് സംസാരിക്കാൻപോലും കഴിയുന്നില്ല…. അവളോട് എന്തോവലിയ തെറ്റ് ചെയ്‌തെന്ന തോന്നല്…..
എടാ അതൊക്കെ നിന്റെ തോന്നലാ, സാഹചര്യം കാരണമല്ലേ…..
ഉം… അതെ… ബട്ട് എനിക്ക് അവളെക്കുറിച്ചു അറിയണം…. അപ്പുവിനെക്കുറിച്ചു… അവളാരാ… അവളുടെ ലൈഫിൽ എന്താ സംഭവിച്ചത് ഞാൻ എങ്ങനെ അവളുടെ റൂമിൽവന്നു…. എല്ലാം അറിയണം എനിക്ക്….
ഇതൊക്കെ നീയെന്തിനാ അറിയുന്നത്… എടാ ഇതൊരു ഫേക്ക് മാര്യേജ് ആണ്.. അതിന് അത്രയും ഇമ്പോര്ടന്റ്റ് കൊടുക്കേണ്ട കാര്യമെന്താ….
എന്തായാലും അവളിപ്പോൾ എന്റെ വൈഫാ…. സൊ ഇതൊക്കെ അറിയേണ്ടത് അത്യാവശ്യമാ…. നീ എന്തെങ്കിലും ഒരു വഴിപറ
അവളോട് ചോദിച്ചാൽപോരെ….
അർജുൻ പല്ല് കടിച്ചു….
വേണ്ട… നമുക്ക് പോയി അന്വേഷിക്കാം…
നിന്റെ അപ്പൻ പോവോ… എടാ കോപ്പേ ഡയറക്ട് ആയിട്ട് പോവാമെങ്കിൽ ഞാൻ പോവില്ലേ… നിനക്കോ എനിക്കോ ഇത് അന്വേഷിക്കാൻ അങ്ങോട്ട് പോവാൻ കഴിയില്ല… വേറെ എന്തേലും വഴി പറാ… ആരെ പറഞ്ഞു വിടും… വിശ്വസിക്കാൻ പറ്റുന്ന ആള് ആയിരിക്കണം….
ഞാൻ ഒന്ന് നോക്കട്ടെ…. ഡോണ്ട് വറി മാൻ….
അർജുൻ കട്ടിലിൽ ചാരിയിരിക്കുകയാണ്, ഫോൺ അടിഞ്ഞതും രോഹിത് അത് അറ്റൻഡ് ചെയ്തു
എടാ ജിഷ്ണോ…. എന്തൊക്കെയുണ്ട് മോനെ ഇനിയുമുണ്ടോ വല്ല കസിന്റെയും കല്യാണം അങ്ങനെ ആണേൽ വിളിക്കടാ… എന്നിട്ട് എന്നേം കൂടെ പെണ്ണ് കെട്ടിക്ക്…
എടാ കോപ്പേ… ഒന്ന് നിർത്ത്…. നാളെ ഹർഷേട്ടൻ അപ്പുവിനെ കാണാൻ അങ്ങോട്ട് വരുന്നുണ്ട്… ഞാൻ അത് പറയാൻ വിളിച്ചത… അവിടെ എല്ലാം ഓക്കേ അല്ലെ…. I മീൻ. അർജൂന്റെ വീട്ടിൽ എല്ലാം സെറ്റ് അല്ലെ…?
തുടരും

by