രചന – അമ്മു സജീവ്
നിങ്ങൾക്കറിയുമോ എന്ന് എനിക്കറിയില്ല,
പക്ഷെ എന്റെ അമ്മുവിന് ഇപ്പൊ നല്ല മാറ്റമുണ്ട്. സത്യം…..
ക്ലാസ്സ് തുടങ്ങുന്നത് കൊണ്ടും നന്നാവാൻ തീരുമാനിച്ചത് കൊണ്ടും അമ്മു പിറ്റേന്ന് നേരത്തെ എണീറ്റു.
ഒന്ന് ഫ്രഷ് ആയതിനുശേഷം നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു.
അമ്മേ… പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ എന്നൊക്കെ വിളിച്ചു പറയണം എന്നുണ്ടെങ്കിലും രാവിലെ തന്നെ അമ്മയുടെ ആട്ട് കേൾക്കാൻ വയ്യാത്തതുകൊണ്ട് അടുക്കളയിൽ കേറി ഫ്ലാസ്കിൽ നിന്ന് ഒരു കപ്പ് ചായ എടുത്തു കുടിച്ചു.
എന്നിട്ട് അമ്മയെ കുറച്ചു നേരം സഹായിച്ചിട്ട് അവിടെ മൊത്തം ഒന്ന് കറങ്ങി നടന്നു.
പിന്നെ നേരെ അപ്പുവേട്ടന്റെ റൂമിലേക്ക് വച്ചു പിടിച്ചിട്ട് അവനു രണ്ട് മാന്തും വച്ചു കൊടുത്തിട്ട് കുറച്ചു നേരം രോഹിണി ചേച്ചിയോട് കത്തി അടിച്ചിരുന്നു.
പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോന്ന് ആലോചിച്ചിരുന്നപ്പോഴാ ക്ലാസിനു പോകുന്ന കാര്യം ഓർത്തത്.
പിന്നെ വേഗം റൂമിലേക്ക് വച്ചു പിടിച്ചു.
അവിടെ ചെന്നപ്പോൾ ഏത് ഡ്രസ്സ് ഇടണോന്ന് ഉള്ള കൺഫ്യൂഷൻ.
കൺഫ്യൂഷൻ തീർക്കണമേ…
എന്റെ കൺഫ്യൂഷൻ തീർക്കണമേ….
വല്ല യൂണിഫോം ഉം ആയിരുന്നേൽ ഇങ്ങനെ സമയം പോകുമായിരുന്നോ..
അങ്ങനെ കുറച്ചു നേരം വായിനോക്കി നിന്നിട്ട് ഒരു ഡാർക്ക് ഗ്രീൻ ടോപ്പ് എടുത്തു കുളിക്കാൻ കയറി.
കുളിച്ചു ഫ്രഷ് ആയി ഇറങ്ങി കണ്ണാടിയ്ക്ക് മുന്നിൽ ഒരു യുദ്ധം തന്നെയായിരുന്നു.
ഐലൈനെർ വച്ചു കണ്ണൊന്നു വാലിട്ട് നീട്ടി എഴുതി.
ഒരു കുഞ്ഞി കറുത്ത പൊട്ടും വച്ചു മുടി കെട്ടി. ഒരുങ്ങി കഴിഞ്ഞപ്പോഴേക്കും ബാഗും എടുത്തു താഴേക്ക് പോയി.
താഴെ ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചോണ്ടിരുന്നപ്പോൾ അച്ചു അങ്ങോട്ട് വന്നു.
പ്ലസ് ടു കഴിഞ്ഞപ്പോൾ അച്ചുവിനും ഡിഗ്രിയ്ക്ക് ഞങ്ങടെ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി.
കഴിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടൂടി നേരെ കോളേജിലേക്ക് പോയി.
ആദ്യായിട്ട് പോകുന്നത് കൊണ്ടു തന്നെ അച്ചുവിന് നല്ല ആകാംഷ ഉണ്ടായിരുന്നു..
” ആഹാ അടിപൊളി.. കോളേജ് ആയാൽ ഇങ്ങനെ വേണം..
എന്താ ഒരു ഫീൽ “( അച്ചു )
ഇത് കേട്ടപ്പോഴേ അമ്മുവിന്റെ പാതി ബോധം പോയീന്നു തന്നെ പറയാം..
” ആദ്യം അല്ലെ.. വഴിയേ മനസിലായിക്കോളും.. “( അമ്മു )
” അതെന്താ അമ്മുമ്മേ… അങ്ങനെ പറഞ്ഞേ.. “( അച്ചു )
” പെണ്ണെ, നിന്നോട് ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് എന്നെ അമ്മുമ്മെന്ന് വിളിക്കല്ലെന്ന്…. “( അമ്മു )
” അത് വിട്.. എന്നിട്ടിത് പറയ്.. “( അച്ചു )
” ഞാനും ആദ്യം ഇതൊക്കെ പറഞ്ഞാ ഇങ്ങോട്ട് കേറിയത്.. “( അമ്മു )
” എന്നിട്ട്?? “( അച്ചു )
” എന്നിട്ടെന്താവാൻ വഴിയേ പോയ പണി ഏണി വച്ചു പിടിച്ച പോലെയായി.. “( അമ്മു )
” ദേ, ചുമ്മാ പേടിപ്പിക്കല്ലേ ചേച്ചി… “( അച്ചു )
” വാവ പേടിച്ചോ… പേടിക്കണ്ടാട്ടൊ…
വരാൻ ഉള്ളത് വഴിയിൽ താങ്ങൂല്ലാട്ടോ…
ബാ മോൾക്ക് ക്ലാസ്സ് കാണണ്ടേ… ”
അതും പറഞ്ഞു അവളെ ക്ലാസ്സിൽ ആക്കാനായിട്ട് പോയതും ചിന്നുവും മറിയാമ്മയും വന്നു.
പിന്നെ അവരെയും കൂട്ടി അച്ചുവിന്റെ ക്ലാസ്സ് കാണിച്ചു കൊടുത്ത ശേഷം നേരെ സ്വന്തം ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സിൽ ചെന്ന് കുറച്ചു നേരം കത്തിയടിച്ചിരുന്നപ്പോഴേക്കും മിസ്സ് വന്നു ക്ലാസ്സ് എടുക്കാൻ തുടങ്ങി.
അല്ലേൽ തന്നെ നമുക്കൊക്കെ എന്ത് പരിചയപ്പെടാൻ…
ഓൾഡ് പീപ്പിൾസ്….
അങ്ങനെ ക്ലാസ്സ് ഒക്കെ നല്ലടിപൊളിയായി ബോറിങ് ആയി നടക്കുന്നു.
ക്ലാസ്സിൽ വന്നാൽ മാത്രം ഉറക്കം വരുന്ന ഒരു പ്രത്യേക അസുഖത്തിന് ഉടമയാണ് ഞാൻ..
പെട്ടന്ന് ആണ് നമ്മുടെ പ്രതിജ്ഞയുടെ കാര്യം ഓർമ വന്നത്.
” ഇല്ല ഞാൻ ഇനി ഉറങ്ങൂല്ല.. ഇത് സത്യം സത്യം സത്യം…. “( അമ്മു )
” എന്തോന്നടി ഒറ്റയ്ക്കിരുന്ന് പിച്ചും പേയും പറയുന്നത്… “( ചിന്നു )
” ഒന്ന് മിണ്ടാതിരിക്കുവോ..
എന്റെ കോൺസെൻട്രേഷൻ പോകുന്നു.. “( മറിയാമ്മ )
” അച്ചോടാ കോൺസെൻട്രേഷിക്കുന്ന ഒരാൾ… “(അമ്മു )
ഇവറ്റകളുടെ അലപ്പ് കറക്റ്റ് ആയി മിസ്സ് കാണുകയും ചെയ്തു..
” നിങ്ങൾ മൂന്നു പേരും അവിടെ എന്തെടുക്കുവാ..
രാവിലെ കെട്ടിയൊരുങ്ങി വരുന്നില്ലേ..
രണ്ടക്ഷരം പഠിച്ചൂടെ..
നിനക്കൊന്നും പഠിക്കാൻ വയ്യെങ്കിൽ വരാതിരിക്കണം.
ഇവിടെ ആർക്കും ഒരു നിർബന്ധോം ഇല്ല.
വെറുതെ ബാക്കിയുള്ളവരുടെ സമയം കൂടി കളയരുത്.. ”
രാവിലെ തന്നെ വയറു നിറയെ കിട്ടി. സമാധാനം ആയി.
പഠിക്കാൻ ഉള്ള മൂഡ് പോയി.
ഇനി ബാക്കി നാളെ മുതൽ പഠിക്കാമെന്ന് കരുതി.
സമയം ഒച്ചിഴയുന്ന പോലെയാ പോകുന്നെ എന്നാ തോന്നുന്നേ…
രണ്ടു പീരീഡ് കൂടി കഴിഞ്ഞപ്പോൾ ലഞ്ച് ബ്രേക്ക് ആയി.
പിന്നെ അച്ചുവിനെയും കൂട്ടി നേരെ ഫുഡ് അടിക്കാൻ തുടങ്ങി..
ത്രിമൂർത്തികൾ ഫോർമൂർത്തികൾ ആയതുകൊണ്ട് തന്നെ കയ്യിട്ടുവാരൽ കുറച്ചൂടി കൂടിയൊന്നൊരു സംശയം.
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു നാലുപേരും കൂടി മാവിൻ ചോട്ടിലെ സ്റ്റോൺ ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.
” അച്ചൂസേ ക്ലാസ്സ് ഒക്കെ എങ്ങനുണ്ടായിരുന്നു.. “( അമ്മു )
” ആഹ് കുഴപ്പമില്ല.. ഞങ്ങളെ ഒന്നും പഠിപ്പിച്ചു തുടങ്ങിയില്ല..
പരിചയപ്പെടൽ നടന്നുകൊണ്ടിരിക്കുവാ.. “(അച്ചു )
അങ്ങനെ കുറച്ചു നേരം സംസാരിച്ചിരുന്നപ്പോഴാണ് അച്ചുവിന് കോളേജ് മൊത്തത്തിൽ ഒന്ന് കാണണം എന്ന് പറഞ്ഞത് .
അതുകൊണ്ട് തന്നെ അവളെയും കൂട്ടി പോകാമെന്ന് കരുതി.
ആ നേരമാണ് ഒരു കുട്ടി വന്നു പല്ലവിയെ അനിസാർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്.
” ശെടാ, ഇങ്ങേരിതെവിടുന്ന് വന്നു.. “( അമ്മു )
” പോയിട്ട് വാ അല്ലേൽ അറിയാലോ.. ഇനി അത് മതി. “( ചിന്നു )
” പോയിട്ട് വാ ചേച്ചി, ഞാൻ ഇവരുടെ കൂടെ പോകാം ” ( അച്ചു )
അതും പറഞ്ഞു അച്ചുവും ചിന്നുവും മറിയാമ്മയും കൂടി വായിനോക്കാൻ പോയി.
അമ്മു നേരെ സ്റ്റാഫ് റൂമിലേക്കും പോയി.
സ്റ്റാഫ് റൂമിന്റെ വാതിലിൽ ചെന്ന് തല മാത്രം അകത്തേക്ക് ഇട്ട് നോക്കിയപ്പോൾ അവിടെങ്ങും ആരെയും കാണുന്നില്ല.
” ഇനി ഇങ്ങേരെ ഞാൻ ഇനി എവിടെ പോയി തപ്പും ”
അതും പറഞ്ഞു ഒന്നൂടി തല അകത്തേക്ക് ഇട്ടു നോക്കി.
അവിടെയെങ്ങും ആരും കാണാത്തതുകൊണ്ട് അകത്തു കയറി നോക്കാമെന്നു കരുതി.
നേരെ അകത്തേക്ക് കയറി അവിടെയൊക്കെ ഒന്ന് കണ്ണോടിച്ചപ്പോൾ ആരെയും കണ്ടില്ല..
” ഇങ്ങേരിതെവിടെ പോയി കിടക്കുവാ..
മനുഷ്യൻ മനസമാധാനത്തോടെ അവിടെ എങ്ങാനും ഇരിക്കാൻ സമ്മതിക്കൂല്ല..
മര്യാദക്ക് അവരുടെ കൂടെ പോയിരുന്നേൽ വല്ല മിട്ടായിയും കഴിച്ചു ഒന്ന് രണ്ടു കളക്ഷൻ എടുക്കാമായിരുന്നു..
ഇവിടെ വന്നു നോക്കിയപ്പോൾ ഇങ്ങേരെ കാണുന്നതും ഇല്ല. എന്റെ അസ്സൈൻമെന്റ് കീറി കളഞ്ഞ ദുഷ്ടൻ.
സാറാണ് പോലും സാർ.. ഇങ്ങേർക്കെന്നെ ശെരിക്കും അറിഞ്ഞൂടാ..
ഇടഞ്ഞാൽ ഞാൻ കൊല കൊമ്പിയാ…. കൊലകൊമ്പി..”( അമ്മു )
” അപ്പൊ ഇടഞ്ഞില്ലേലോ?? ”
ദേഷ്യം കൊണ്ടു വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞപ്പോഴാണ് പുറകിന്ന് പരിചയമുള്ള ഒരു ശബ്ദം കേട്ടത്.
ഏതാ ഈ വൃത്തികെട്ട ശബ്ദം എന്ന് കരുതി തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന അനിസാറിനെ കണ്ടു അമ്മുവിന്റെ കിളികൾ കൂടും കുടുക്കയുമെടുത്തു ഫ്ലൈറ്റ് പിടിച്ചു പോയി..
ആരേലും രണ്ടു ഓലക്കീറും വെള്ളത്തുണിയും എടുത്തോ….
“സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയുന്നു……”
തുടരും……..

by