രചന – അമ്മു സജീവ്
ആരോ ഡോറിൽ തട്ടുന്ന ശബ്ദം കേട്ടാണ് അമ്മുവും ജിത്തുവും അകന്നു മാറിയത്. അമ്മു വേഗം കണ്ണൊക്കെ തുടച്ചു ഡോർ തുറന്നപ്പോൾ മുന്നിലതാ മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിച്ചോണ്ട് നിക്കുന്നു നമ്മുടെ അച്ചുവും സംഘവും . അമ്മു വന്നു ഡോർ തുറന്നതുകൊണ്ട് തന്നെ റൂമിനകത്തു നിൽക്കുന്ന ജിത്തുവിനെ ആ മൂന്നെണ്ണവും കണ്ടില്ല.. “റൂമിലേക്ക് കാണാതിരുന്നപ്പോഴേ തോന്നി മോൾ ഇവിടെ കാണുമെന്ന്..”(ചിന്നു ) പല്ലവി കണ്ണുകാണിക്കുന്നുണ്ടെങ്കിലും മൂന്നെണ്ണവും അത് മൈൻഡ് ചെയ്യാതെ സംസാരിക്കുവാണ്.. ” എന്റെ പൊന്ന് പല്ലി, ഇവിടെ വന്നു അങ്ങേരുടെ റൂമിൽ കേറി പുള്ളിയുടെ ഫോട്ടോ നോക്കിക്കൊണ്ടിരുന്നാലൊന്നും നിങ്ങൾ സെറ്റാവൂല്ല.. “( മറിയാമ്മ ) ” അതെങ്ങനാ ചേട്ടനെ കാണുമ്പോൾ തന്നെ ഇവിടൊരാളുടെ മുട്ട് വിറയ്ക്കും.. ഇതിനും മാത്രം പേടിക്കാൻ എന്താ ഇപ്പൊ ഉള്ളത്?? “( അച്ചു ) ” ഒന്നുമില്ലേ..?? “( ജിത്തു ) ” എവിടുന്ന്??.. ഏഹ്ഹ്………… അതാരാ അത്?? “( അച്ചു )
” ഞാനാ അത്.. നിന്റെ ഒരേ ഒരു ചേട്ടൻ… “( ജിത്തു ) ” അച്ചൂസേ.. ഞങ്ങൾ താഴെ കാണുമേ…. ” അതും പറഞ്ഞോണ്ട് ചിന്നുവും മരിയയും ഇറങ്ങി ഓടി… ” ചേട്ടനെന്താ ഇവിടെ?? “( അച്ചു ) ” പിന്നെ ഞാൻ എവിടെ പോകണം? “( ജിത്തു ) ” അല്ല ചേട്ടൻ നേരത്തെ എവിടെയോ പോയിട്ട് നേരത്തെ വന്നോ?? “( അച്ചു ) ” ആഹ് നേരിട്ട് വന്നിട്ടാണല്ലോ പലതും അറിയാൻ പറ്റിയത്… ” ഒളികണ്ണാലെ അമ്മുവിനെ നോക്കിക്കൊണ്ട് ജിത്തു പറഞ്ഞു… ” എന്നാ ഞാൻ അങ്ങോട്ട്…. “( അച്ചു ) അതും പറഞ്ഞു മുങ്ങാൻ നോക്കിയ അച്ചുവിന്റെ കോളറിൽ പിടിച്ചു നിർത്തി ജിത്തു. ” ഹാ അങ്ങനെ അങ്ങ് പോയാലോ.. മോൾക്കെന്നെ പേടിയില്ലല്ലേ.. ഇങ്ങ് വന്നേ ചേട്ടൻ ചോദിക്കട്ടെ… “(ജിത്തു ) ” അത് പിന്നെ ചേട്ടാ.. ചെറിയൊരു കൈയബദ്ധം. നാറ്റിക്കരുത് പ്ലീസ്… ഇനി മേലാൽ ഞാൻ ഇതാവർത്തിക്കൂല്ല… ചത്യം.. ഞാൻ ഇനി പൊയ്ക്കോട്ടേ…”( അച്ചു ) “മ്മ് ശെരി ശെരി..”(ജിത്തു ) അതും പറഞ്ഞു തിരിഞ്ഞു പോകാൻ നിന്ന അച്ചു എന്തോ ഓർത്തപോലെ തിരിഞ്ഞു നിന്നു. ” എന്താ പോണില്ലേ..?? “( ജിത്തു )
” അല്ല അമ്മുചേച്ചി എന്താ ഇവിടെ?? “( അച്ചു ) ” അതെന്താ അവൾക്കിവിടെ വന്നൂടെ?? “( ജിത്തു ) ” അല്ല ജിത്തൂവേട്ടന്റെ റൂമിൽ… “( അച്ചു ) ” അതെന്താ എന്റെ ഭാവി ഭാര്യക്ക് എന്റെ റൂമിൽ വന്നൂടെ?? “( ജിത്തു ) ” അത് വരാം.. ഏഹ്ഹ് എന്താ പറഞ്ഞെ…??? “(അച്ചു ) അച്ചുവിന്റെ ചോദ്യം കേട്ട് അമ്മുവിനെ ചേർത്ത് പിടിച്ചിട്ട് ജിത്തു ചോദിച്ചു.. ” എന്റെ ഭാര്യക്ക് എന്റെ റൂമിൽ വന്നൂടെ എന്ന്?? ” ” ഈസ് ഇറ്റ് ട്രൂത്…. “(അച്ചു ” പോ അവിടുന്ന് നിക്ക് നാണം വരണ്.. ” അതും പറഞ്ഞു അമ്മു താഴേക്കു ഇറങ്ങി പോയി. അതിന്റെ പുറകെ തന്നെ ജിത്തുവും അച്ചുവും താഴേക്കു പോയി.. അച്ചുവിനെ കണ്ടതും നേരെത്തെ ഇറങ്ങി ഓടിയ രണ്ടെണ്ണവും മുകളിലേക്ക് നോക്കി ഇരിക്കുന്നു. അവിടാരാ ഇരിക്കുന്നെ.. അങ്ങോട്ട് നോക്കാൻ.. പിന്നീട് എല്ലാവരും ഒരുമിച്ചിരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി. ജിത്തുവും അമ്മുവും കണ്ണുകൾ കൊണ്ട് കഥ പറയുന്നതും ചിരിക്കുന്നതുമൊക്കെ കണ്ടു അന്തം വിട്ടു നിക്കുവാണ് ചിന്നുവും മരിയയും.. ” ചിന്നുസേ.. ഞാൻ കാണുന്നത് തന്നെയാണോ നീയും കാണുന്നത്?? “( മറിയാമ്മ ) ” നീ കാണുന്നത് ഇവിടെ രണ്ടു ഇണക്കുരുവികൾ ഇരുന്നു സല്ലപിക്കുന്നതാണോ?? “( ചിന്നു )
” ആഹ്ടി ആണ്.. “( മറിയാമ്മ ) ” എന്നാ ഞാനും അത് തന്നെയാ കാണുന്നത്. “( ചിന്നു ) ” നീയെന്താടി അച്ചുസേ ഞെട്ടാത്തെ?? “( മറിയാമ്മ ) ” ഞാൻ ഒരുവട്ടം ഞെട്ടിയതാ.. എപ്പോഴും എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടൊന്നുമില്ല ” അതും പറഞ്ഞവൾ കഴിപ്പ് തുടർന്നു… എല്ലാവരും കഴിച്ചെണീറ്റ് കൈ കഴുകി. ജിത്തുവിന് അത്യാവശ്യം ആയി ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു പുറത്തേക്ക് പോയി. നമ്മുടെ നാൽവർ സംഘം ഗാർഡനിൽ വന്നു ഇരിപ്പുറപ്പിച്ചു.. അമ്മുവിനോട് കാര്യം തിരക്കുവാണ് ബാക്കിയുള്ളവർ. അമ്മു എല്ലാം അവരോടു പറഞ്ഞു. ഈ കഥയൊക്കെ കേട്ട് കിളിപോയി ഇരിക്കുവാണ് എല്ലാം.. ” ഈശ്വരാ അനക്കം ഒന്നുമില്ലല്ലോ അടിച്ചു പോയോ.. ” അതും പറഞ്ഞു അമ്മു അവരെ തട്ടി വിളിച്ചു.. ” ഭാഗ്യം ബോധം ഉണ്ട് “( അമ്മു ) ” എന്നാലുമെന്റെ ചേട്ടാ, ഒരു വാക്ക് എന്നോട് പോലും പറഞ്ഞില്ലല്ലോ “( അച്ചു ) ” ഞാൻ പോലും കുറച്ചു മുന്നെയാ അറിഞ്ഞത്.. “( അമ്മു )
” മോളെ ചിലവ് ചെയ്യണം കേട്ടല്ലോ…എനിക്ക് ഐസ്ക്രീം മതി.”( ചിന്നു ) ” ഞങ്ങൾക്കും.. “( അച്ചു, മറിയാമ്മ ) ” വോക്കെ.. നിനക്ക് കുളം കാണണം എന്ന് പറഞ്ഞില്ലേ..നമുക്ക് വൈകിട്ട് അമ്പലത്തിന്റെ അടുത്തുള്ള കുളത്തിൽ പോകാം.. തിരികെ വരുമ്പോൾ ഐസ്ക്രീമും കഴിക്കാം.. “( അമ്മു ) ” ആഹ് അത് നല്ല ഐഡിയ ആണ് “( ചിന്നു ) ” അപ്പൊ ഇനി വൈകിട്ട് കാണാം.. “(മരിയ ) അതും പറഞ്ഞു നാലുപേരും വീട്ടിലേക്ക് പോയി. ഉച്ച കഴിഞ്ഞപ്പോൾ അവർ കുളം കാണാനായിട്ട് പോയി.. നേരത്തെ പോയതുകൊണ്ട് അവിടെ വേറെ ആരുമില്ലായിരുന്നു.. കുറെ നേരം അവിടെ വെള്ളത്തിൽ കാലിട്ടിരുന്നു.. കുഞ്ഞി മീനുകൾ കാലിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു.. കുറേനേരം വെള്ളത്തിൽ കളിച്ചിട്ട് നാലുപേരും കൂടി അവിടുന്ന് നടന്നു നടന്നു ഐസ്ക്രീം കഴിക്കാനായി വന്നു. നാലുപേരും ഐസ്ക്രീം വാങ്ങി അതും നുണഞ്ഞു കൊണ്ടാണ് നടപ്പ്.. വയലിലൂടെ ഇളം തെന്നൽ അവരെ തഴുകി പോകുന്നുണ്ടായിരുന്നു… കളിയും ചിരിയുമൊക്കെ കഴിഞ്ഞു ഏതാണ്ട് സന്ധ്യ ആവാറായപ്പോഴേക്കും എല്ലാം വീട്ടിൽ കേറി.. വന്നപ്പോൾ തന്നെ ചെടി നനയ്ക്കുന്ന രോഹിണി ചേച്ചിയെ ആണ് കണ്ടത്.. ” ന്താ മോളുസേ… “( രോഹിണി ) ” എന്ത്?? “( അമ്മു ) ” അല്ല അവലക്ഷണം കെട്ട ഒരു വളിച്ച ചിരി.. “( രോഹിണി )
” ഒന്നുല്ലല്ലോ… “( അമ്മു ) ” ആണോ?? “( രോഹിണി ) പിന്നെ അവൾ എല്ലാം രോഹിണിയോട് പറഞ്ഞു കൊടുത്തു.. ” അമ്മൂസേ സത്യാണോ.?? “( രോഹിണി ) ” അല്ല കള്ളം.. “( അമ്മു ) അവർ കുറച്ചു നേരം വർത്താനം പറഞ്ഞിട്ട് അമ്മു കുളിക്കാനായി പോയി. കുളിച്ചു വന്നു വിളക്ക് വച്ചിട്ട് അടുക്കളയിൽ പോയി അമ്മയോടും ചേച്ചിയോടും വർത്തമാനം പറഞ്ഞിരുന്നു. കറിക്ക് അരിഞ്ഞുവച്ച ക്യാരറ്റ് മുഴുവൻ തീർക്കും എന്നാ അവസ്ഥ ആയപ്പോൾ അവർ അവിടുന്ന് ചവിട്ടി പുറത്താക്കി. പിന്നെ നമുക്ക് ലേശം പോലും ഉളുപ്പില്ലാത്തതു കൊണ്ട് നേരെ ഹാളിലേക്ക് വച്ചു പിടിച്ചു. അവിടെ ചെന്നപ്പോൾ അച്ഛനും ചേട്ടനും കൂടി ഇരുന്നു കാരംസ് കളിക്കുന്നു. അച്ഛൻ ഏതാണ്ട് തോൽക്കുമെന്ന് ഉറപ്പായി.. ” അതങ്ങനൊന്നുമല്ല. നിങ്ങളെന്തു പൊട്ടനാ മിഷ്ടർ… “( അമ്മു ) ” പൊട്ടൻ നിന്റെ അച്ഛൻ…. ഹല്ല പിന്നെ… “( അച്ഛൻ )
” അത് തന്നെയല്ലേ ഞാനും പറഞ്ഞെ.. “( അമ്മു ) ” നിന്നെ ഇന്ന് ഞാൻ…. ” അതും പറഞ്ഞു അടിക്കാനായി അച്ഛൻ കൈ ഓങ്ങിയതും അമ്മു സ്റ്റെപ്പ് ഓടി കയറി. എന്നിട്ട് മുകളിലെത്തി തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തി കാണിച്ചിട്ട് മുറിയിൽ കയറി വാതിൽ അടച്ചു.. റൂമിൽ കയറി ഫോൺ എടുത്തു നെറ്റ് ഓൺ ആക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് മെസ്സേജ് വന്നിരിക്കുന്നു. ആരാന്ന് ചോദിച്ചിട്ട് അനക്കം ഒന്നുമില്ല.. പെട്ടന്നാണ് ആ നമ്പറിൽ നിന്ന് തന്നെ കാൾ വന്നത്. ആരാന്ന് അറിയാത്തതുകൊണ്ട് എടുത്തില്ല. വീണ്ടും വിളിക്കുന്നതുകണ്ട് വരുന്നത് വരട്ടെ എന്ന് കരുതി കാൾ അറ്റൻഡ് ചെയ്തു ചെവിയോടടുപ്പിച്ചു.. ” അമ്മൂട്ടാ….. ” ആ വിളിയിൽ തന്നെ അവൾക്ക് ആളെ മനസിലായി.. ” ജിത്തുവേട്ടാ…. “( അമ്മു ) ” എന്റെ അമ്മൂട്ടൻ എന്തെടുക്കുവാ… “( ജിത്തു ) ” ഞാൻ വെറുതെ ഇരിക്കുവാ ജിത്തുവേട്ടാ… “( അമ്മു ) ” എന്നാൽ എന്റെ മോൾ ആ ബാൽക്കണിയിലേക്ക് വാ… “( ജിത്തു ) ” എന്താ ജിത്തുവേട്ടാ… “( അമ്മു ) ” വാ പെണ്ണെ…. ” അതും പറഞ്ഞു ജിത്തു ഫോൺ കട്ട് ചെയ്തു.. ഫോൺ കട്ടിലിലേക്ക് ഇട്ടിട്ട് അമ്മു ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു…. തുടരും…..

by