Karimizhi

The World of Malayalam Stories

തുടർക്കഥകൾ

സത്യഭാമ : ഭാഗം 14

രചന – അയിഷ അക്ബർ

ത് വരെ നിന്നെ കുറിച് മറ്റൊന്നും ഞാൻ ചോദിച്ചിട്ടില്ല….. എനിക്ക് നിന്നെ മാത്രമേ അറിയേണ്ടിയിരുന്നുള്ളു…. എന്നാൽ വിവാഹമെന്നത് നമ്മൾ രണ്ട് പേര് തമ്മിൽ മാത്രമുള്ള ബന്ധമല്ല….. അത് രണ്ട് കുടുംബങ്ങളുടെ കൂടി ഒത്തു ചേരലല്ലേ…… പുഞ്ചിരിച്ചു കൊണ്ടവന്നത് പറയുമ്പോൾ അവളുടെ മുഖമാകെ വാടിയിരുന്നു…. ഞങ്ങൾ രണ്ട് പെണ്മക്കളാണ് ഋഷി…. എനിക്ക് താഴെ ഒരനിയത്തി കൂടിയുണ്ട്…. അത്രയേറെ സ്നേഹത്തോടെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്….. എല്ലാ കഷ്ടപ്പാടുകൾക്കിടയിലും പ്രാരാബ്ദങ്ങൾക്കിടയിലും അച്ഛൻ ഞങ്ങളുടെ സന്തോഷത്തിനു വേണ്ടി ജീവിച്ചു…… അമ്മ കുറച്ച് കർക്കശക്കാരിയായിരുന്നു… ജീവിതത്തിന്റെ കഷ്ടപ്പാടുകൾ ഒരുപക്ഷേ അമ്മയെ അങ്ങനെയാക്കിയതാവാം… അച്ഛനായിരുന്നു ലോകം…. അച്ഛന്റെ പെട്ടെന്നുള്ള മരണത്തിൽ ചുറ്റും ശൂന്യതയായിരുന്നു….

ഞങ്ങളാൽ വീട്ടാൻ പറ്റുന്ന കടങ്ങളൊക്കെ വീട്ടിയെങ്കിലും അമ്മാവന്റെ മകൻ മഹേഷിന്റെ കടം മാത്രം വീടിയില്ല…. എന്നെ കണ്ടിട്ടാണ് അവൻ കടം കൊടുത്തത് എന്നുള്ളത് കൊണ്ട് തന്നെ അവന്റെ കടം അത്ര പെട്ടെന്ന് വീട്ടിതീർക്കാൻ പറ്റുന്നതുമായിരുന്നില്ല…. തല്ലു കൊള്ളിയായ അവനെ ഞാൻ വിവാഹം ചെയ്യേണ്ടി വരുമെന്നുറപ്പായപ്പോഴാണ് അമ്മ പോലുമറിയാതെ മുത്തശ്ശിയെന്നെ അവിടെ നിന്നും പറഞ്ഞയച്ചത്….. പറഞ്ഞ് നിർത്തുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….. അമ്മ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്നും ഒളിച്ചോടിയ താനെങ്ങനെയാ ഇനിയങ്ങോട്ട് ചെല്ലുക…. അവളുടെ കവിളുകൾ തുടുത്തിരുന്നു….. അവനവളെ ഇടത് കൈയാൽ അവനിലേക്ക് ചേർത്ത് പിടിച്ചു…. എങ്കിൽ പിന്നേ വിവാഹമൊക്കെ കഴിഞ്ഞ് മഹേഷിന്റെ കടം വീട്ടാൻ നമുക്കങ്ങോട്ട് പോയാൽ മതിയല്ലെ… കണ്ണിറുക്കി അവനത് ചോദിക്കുമ്പോൾ അവൾക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു…..

. ഇതൊക്കെ കേട്ട് കഴിയുമ്പോൾ അവൻ എങ്ങനെയെടുക്കും എന്നൊരു ആശങ്ക തന്നിലുണ്ടായിരുന്നു…. അതിനെ പാടേ മായ്ച്ചു കളഞ്ഞു കൊണ്ടായിരുന്നു അവന്റെയാ ചോദ്യം…. അവളുടെ ഹൃദയത്തിൽ ഒരു തണുപ്പിരച്ചെത്തുന്നത് അവളറിഞ്ഞിരുന്നു…… ഇത്രയേറെ സ്വത്തുക്കളുടെ മുകളിൽ നിൽക്കുമ്പോഴും ഒരു പാവപ്പെട്ട പെണ്ണിനെ ജീവിതത്തോട് ചേർക്കാൻ കാണിച്ച അവന്റെ മനസ്സിനെ എങ്ങനെ വർണിക്കണമെന്നവൾക്കരിയല്ലായിരുന്നു…. അതൊരു പക്ഷെ തങ്ങൾക്കിടയിലുള്ള കറ തീർന്ന പ്രണയത്തിന്റെ ശക്തിയാവാം….. അവളവനോടൊന്നു കൂടി ചേർന്നിരുന്നു….. 🔹🔹

അമ്മേ…. അമ്മ കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ നോക്കിക്കോളൂ…. അവളുടെ വീട്ടിൽ ഒരു കല്യാണത്തെ കുറിച് പറയാനുള്ള അന്തരീക്ഷമല്ല ഉള്ളത്…. വിവാഹം കഴിഞ്ഞ് എല്ലാം ആറി തണുത്ത ശേഷം ഞങ്ങളൊരുമിച്ചവരെ പോയി കണ്ടോളാം…. യാശോധയോടെ ഋഷിയത് പറയുമ്പോൾ ഒന്നും കാണാതെ ഒരിക്കലും അവനങ്ങനെ പറയില്ലെന്ന് അവർക്ക് തോന്നി…. നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ….. എങ്കി എത്രയും പെട്ടെന്ന് ഒരു ജ്യോൽസ്യനെ കണ്ട് വിവാഹത്തിനുള്ള തീയതി കുറിപ്പിക്കണം…… യാശോദയത് പറഞ്ഞതും ഋഷിയുടെ കണ്ണുകൾ തിളങ്ങി…. അമ്മ സ്വാർത്തയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ ഋഷി….. യാശോധയുടെ കണ്ണുകളിൽ പെട്ടെന്ന് തെളിഞ്ഞു കണ്ട ആ ഭാവം ഋഷിയിലൊരു നോവ് തീർത്തു…..

ഇത് വരെ എന്റെ മോന്റെ ഒരു കാര്യത്തിനും തീരുമാനമെടുക്കാനോ അഭിപ്രായയപ്പെടാനോ കഴിയാതെ നോക്കി നിൽക്കേണ്ടി വന്ന അമ്മയുടെ നിസ്സഹായതയാണ് ഋഷി ഇന്ന് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യത്തിന് തീരുമാനമെടുക്കാൻ എന്നെ സ്സ്വാർത്ഥയാക്കുന്നത്…. അവർ ഋഷിയുടെ കവിളിൽ തൊട്ടു…. അവരുടെ കൈകളെ ഋഷി മുറുകെ പിടിച്ചു…. അമ്മയുടെ ആ അവസ്ഥക്ക്‌ താനും കാരണമാണെന്ന തിരിച്ചറിവായിരിക്കാം ആ പുഞ്ചിരിക്കിടയിലും അവന്റെ മനസ്സിൽ നോവിനെ പാകിയത്… 🔹 ജ്യോൽസ്യനെ വിളിപ്പിച് കല്യാണത്തിനുള്ള തീയതി കുറിക്കുമ്പോഴും രാജേഷ്വരിയുടെ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല…. ഋഷി തന്നിൽ നിന്നന്നേക്കുമായി അകന്ന് പോകുമോയെന ഭയം അവരെ നിയന്ത്രിച്ചു…. എങ്കിലും അവളെ ഇല്ലാതാക്കാനുള്ള വഴികളെ തേടുകയായിരുന്നു അവരുടെ മനസ്സന്നേരം…..

കല്യാണത്തിന് അധിക നാളില്ല……. ഈ നാടിത് വരെ കണ്ടിട്ടില്ലാത്ത അത്രയും ഗംഭീരമായിരിക്കണം വിവാഹം….. യാശോദായത് പറയുമ്പോൾ അങ്ങേയറ്റം സന്തോഷത്തോടെ അവൻ ഭാമയിലേക്ക് നോക്കി…. അവളുടെ മുഖത്തെ പ്രകാശം അവന്റെ ചൊടിയിലേക്കും പരന്നിരുന്നു….. 🔹🔹 ഭാമയെ ആലോചിക്കും തോറും രാജേഷ്വരിയുടെ തല പുകഞ്ഞു കൊണ്ടിരുന്നു…. അവളെ എങ്ങനെ ഇല്ലാതാക്കുമെന്ന ചിന്തയിൽ അവർക്ക് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു….. 🔹🔹 അന്നായിരുന്നു അവർക്കതിനുള്ള അവസരം ഒത്തു വന്നത്….. വിടർന്ന മുടിയിഴകളിൽ മുല്ലപ്പൂ ചൂടി കോണിപ്പടികൾ ഇറങ്ങാൻ തുടങ്ങുന്നവളെ കണ്ട് രാജേഷ്വരി ഉള്ളിൽ ചിരിച്ചു… യാശോദയിൽ നിന്നും പറിച്ചെടുത്തു ഋഷിയെ തന്നിലേക്ക് ചേർത്തത് പോലെ ഇവളിൽ നിന്നും അവനെ തനിക്ക് മോചിപ്പിക്കണം…… അവർ ശബ്ദമുണ്ടാക്കാതെ അവളുടെ പിറകിലെത്തി…. കൈ കൊണ്ടവളെ തള്ളാഞ്ഞാന്നതും അവൾ പിറകിലേക്ക് ഞെട്ടി തിരിഞ്ഞിരുന്നു……

തന്റെ തൊട്ട് പിറകിൽ നിൽക്കുന്ന രാജേഷ്വരിയെ കണ്ടതും അവൾ എന്തെന്ന ഭാവത്തിൽ നിന്നിരുന്നു…… തന്നെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന അവർക്ക് നേരെ കയ്യിലുള്ള ലഡ്ഡു അവൾ നീട്ടി……. കൈ കൊണ്ടത് നീട്ടുമ്പോഴും അവർ വാങ്ങുമോയെന്നൊരു ഭയം അവളുടെ മുഖത്തുണ്ടായിരുന്നു….. അവളെ കൈ കൊണ്ട് ശക്തിയായി തള്ളിയിടാൻ നിൽക്കുന്ന അവരുടെ ചിന്തയെ മാറ്റി മറിച്ചു കൊണ്ടായിരുന്നു അവളുടെയാ നീക്കം…… ഇന്ന്….. ഇന്നെന്റെ പിറന്നാളാണ്…… അവരുടെ കയ്യിലേക്ക് ആ മധുരം നീട്ടി അവളത് പറയുമ്പോൾ മറുത്തൊന്നും പറയാൻ രാജേഷ്വരിക്ക് കഴിയുമായിരുന്നില്ല….. അവൾ പറഞ്ഞ വാക്കുകൾ അവരുടെ മനസ്സിലെ മുറിവിനാഴം കൂട്ടിയിരുന്നു….. അവരാ മധുരം കൈകളിലേക്ക് വാങ്ങി അതേ നിൽപ്പ് തുടർന്നു…. അവരുടെ നോട്ടത്തെ പോലും അവളത്ര മാത്രം ഭയക്കുന്നത് കൊണ്ട് തന്നെ അവൾ പെട്ടന്നവിടം വിട്ട് പോയി…..

രാജേഷ്വരിയുടെ മനസ്സിലെ മുറിവിൽ നിന്നും രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു….. ഇന്നായിരുന്നു താനും അവൾക്ക് ജന്മം നൽകിയത്….. ഇളം ചുവപ്പ് നിറത്തിലുള്ള അവളുടെ കവിളുകളിൽ താൻ കണ്ണുനീരിന്നാൽ ചുംബിച്ചു യാത്രയാക്കിയതും ഇത് പോലൊരു ദിവസമായിരുന്നു…… ഓർമകളുടെ കുത്തൊഴുക്കിൽ അവർ ചുമരിനെ താങ്ങാക്കി നിന്നു……. കണ്ണിൽ നിന്നും കണ്ണു നീരിറ്റ് വീണു കൊണ്ടിരുന്നു…. അത് പോലൊരു പെൺകുട്ടിയല്ലേ ഇവളും…. അവളെയാണോ ഞാൻ കൊല്ലാൻ നോക്കുന്നത്….. അവരുടെ മനസ്സ് അലിവിലേക്ക് കൂപ്പു കുത്താൻ തുടങ്ങിയിരുന്നു…. മറക്കാൻ ശ്രമിക്കും തോറും കുത്തി നോവിക്കുന്ന ഓർമകളുടെ ചൂടിൽ അവർ വെന്തു പോയിരുന്നു….. പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മഹാദേവൻ ഓർമകളിൽ ബാക്കിയായി…. സമ്പത്തിനും അന്തസ്സിനും വേണ്ടി അവരില്ലാതാക്കിയത് തന്റെ സ്വപ്നങ്ങളായിരുന്നു.. ചലനമറ്റ് കിടക്കുന്ന അച്ഛന്റെ ശരീരത്തോട് പോലും എനിക്ക് കരുണ തോന്നിയിരുന്നില്ല…. അല്ലെങ്കിലും സ്വന്തം മകളുടെ സന്തോഷത്തേക്കാൾ അവൾ നൊന്തു പെറ്റ കുഞ്ഞിനെക്കാൾ ഒരു പാവം ചെറുപ്പക്കാരന്റെ ജീവനേക്കാൾ വില അഭിമാനത്തിന് കല്പിച്ച ഒരാളോട് എന്തിനാണ് ദയ തോന്നേണ്ടത്…….

യാശോദ ചെയ്ത വിശ്വാസ വഞ്ചനയും അച്ഛൻ ചെയ്ത തെറ്റും തന്റെ കണ്ണിൽ ഒരുപോലെയാണ്…. ഈ വിവാഹം നടക്കാൻ താനൊരിക്കലും സമ്മതിക്കില്ല….. മഠത്തിൽ തറവാടിന്റെ അന്തസ്സ് കളഞ്ഞു പോകാതിരിക്കാൻ എല്ലാവരും കൂടി ബലി കഴിപ്പിച്ചത് തന്റെ സന്തോഷങ്ങളെയായിരുന്നു…… തനിക്ക് കിട്ടാത്ത നീതി മറ്റൊരാൾക്കും കവർന്നെടുക്കാൻ ഞാൻ സമ്മതിക്കില്ല….. യാശോധയുടെ തീരുമാന പ്രകാരം ഋഷിക്കൊരു ജീവിതം താൻ സമ്മതിച്ചു കൊടുക്കുകയില്ല….. അവരിലെ മാനസിക രോഗി വീണ്ടും തല പൊക്കി തുടങ്ങിയിരുന്നു….. കണ്ണുകളിൽ എരിയുന്ന പകയുമായി അവർ പുതിയ അവസരത്തിനായി കാത്തിരുന്നു…… അപ്പോഴേക്കും അവരുടെ അലിവിനെയും കരുണയെയും അവരിൽ ഒളിഞ്ഞിരിക്കുന്ന മാനസിക രോഗി പാടേ ഇല്ലാതാക്കി യിരുന്നു.. (തുടരും )

LEAVE A RESPONSE