17/04/2026

പല്ലവി : ഭാഗം 17

രചന – അമ്മു സജീവ്

വെക്കേഷൻ പ്ലാൻ ചെയ്യാൻ പോയതാ… നടന്നില്ലന്ന് മാത്രമല്ല വെറുതെ ചമ്മി.. പിന്നെ അതിന്റെ അഹങ്കാരം ഒന്നും ഇല്ലാത്തോണ്ട് ഒരു ഉളുപ്പുമില്ലാതെ വെറുപ്പിക്കാൻ ഞാൻ വീണ്ടും എത്തി 😁😁. 💞💞💞💞💞💞💞💞💞 വെക്കേഷന് എവിടെ പോകണം എന്ന് അറിയാത്തതു കൊണ്ട് വീട്ടിൽ വെറുതെ ചൊറിയും കുത്തി ഇരിക്കുവാണ് നമ്മടെ അമ്മു. ” കൂയ്… ” “അമ്മാ, ദേ മീൻ വന്നു…”( പല്ലവി ) ” ഓ ഇതിനെ ഇന്ന് ഞാൻ. ന്റെ പൊന്നു അമ്മൂച്ചേ ഇങ്ങോട്ട് നോക്ക്. ഇത് ഞാനാ അച്ചു… “( അച്ചു ) ” നീയാരുന്നോ… “( പല്ലവി ) ” എന്താ ഇവിടെ പരിപാടി…?? “( അച്ചു ) ” ഒരു വെറുതെ പോസ്റ്റായി ഇരിക്കുവാ.. “( അമ്മു ) ” നമുക്കൊന്ന് കറങ്ങാൻ പോയാലോ..?? “( അച്ചു ) ” എവിടെ പോകാനാ?? “( അമ്മു ) ” ഇവിടെയൊക്കെ തന്നെ. എനിക്കിവിടം ഒന്നും വലിയ പരിചയം ഇല്ലല്ലോ.. അപ്പൊ ചേച്ചി വേണം എനിക്കിതൊക്കെ പറഞ്ഞു തരാൻ. “( അച്ചു ) “പിന്നെന്തിനാ മുത്തേ സേച്ചി ഇവിടെ ഇങ്ങനെ വടി പോലെ നിക്കുന്നത്.. ബാ നമുക്ക് പോകാം “( അമ്മു )

അങ്ങനെ അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞു അവർ ഊരു തെണ്ടാൻ ഇറങ്ങി. വീടിനു അപ്പുറം നിറയെ വയൽ ആയിരുന്നു. ആ വയലിലൂടെ കാറ്റും കൊണ്ട് നടക്കുകയായിരുന്നു രണ്ടുപേരും. അങ്ങനെ കുറെ കൂടി മുന്നോട്ട് ചെന്നപ്പോൾ കുറച്ചു പിള്ളേർ അവിടുത്തെ തോട്ടിൽ ചൂണ്ടയിടുന്നത് കണ്ടു. പിന്നെ അവരെ സോപ്പിട്ട് ചൂണ്ട വാങ്ങി അവിടെ നിന്ന് മീൻ പിടിച്ചു. മൂന്ന് ബ്രാലും ആറു മാനത്തുക്കണ്ണിയെയും കിട്ടി. ആർക്കെങ്കിലും വേണേൽ ഇപ്പൊ പറയണം. ആർക്കും വേണ്ടല്ലോ… അതോണ്ട് അത് അവർക്ക് തന്നെ കൊടുത്തിട്ട് വീണ്ടും തെണ്ടി തിരിഞ്ഞു നടക്കാൻ തുടങ്ങി. നടന്നു കുറച്ചു കഴിഞ്ഞപ്പോഴാണ് കുറച്ചു കുഞ്ഞിപ്പിള്ളേർ അംഗനവാടിയിൽ പോകുന്നത് കണ്ടത്. അവിടുത്തെ ടീച്ചർ അമ്മയുടെ ഫ്രണ്ട് ആണ്. അതോണ്ട് ഒന്ന് പരിചയം പുതുക്കാമെന്ന് കരുതി അങ്ങോട്ട്‌ വച്ചു പിടിച്ചു. ആന്റി പിള്ളേർക്ക് കൊടുക്കാൻ വച്ച കപ്പലണ്ടി മിട്ടായി ഒക്കെ കൊടുത്തു. ( വിശന്നിട്ടാ മൊയലാളി……)

” കോളേജ് ലൈഫ് ഒക്കെ മടുത്തു. അംഗൻവാടിയിൽ ചേരാൻ പോകുവാ ഞാൻ. “( അമ്മു ) ” ശെരിയാ നമ്മൾ പഠിക്കുമ്പോൾ പയറിട്ട കഞ്ഞിയും ഉപ്പുമാവും മാത്രേ ഉള്ളാരുന്നു. ഇപ്പൊ നോക്കിക്കേ…. “( അച്ചു ) ” ഹാ യോഗമില്ല അമ്മിണിയെ…. “(അമ്മു ) കപ്പലണ്ടി മിട്ടായി ഒക്കെ കഴിച്ചു വീണ്ടും നടന്നു വരുന്ന വഴിക്കാണ് കുടു കുടു വണ്ടിയുടെ സൗണ്ട് കേട്ടത്. നോക്കിയപ്പോ ആരാ…..??? നമ്മുടെ ജിത്തു സേട്ടൻ. വരുന്നതൊക്കെ കണ്ടാൽ ഓം ശാന്തി ഓശാനയിൽ നിവിൻ പോളി ബുള്ളറ്റിൽ വരുന്നത് പോലെയുണ്ട്. സൈഡിൽ മറ്റേ പാട്ടും കൂടി ഇട്ടേക്കാം.. ഇരിക്കട്ടെ ഒരു വെയ്റ്റിനു….. “കാറ്റു മൂളിയോ…പ്രണയം…… കേട്ടുണർന്നുവോ… ഹൃദയം……. നീ തലോടിയോ……… ആരോ മഞ്ഞിൻ വെൺ തൂവലായി…….” “നീ എന്താ ഇവിടെ?? “( ജിത്തു ) ” ഞങ്ങൾ വെറുതെ,ഇവൾക്ക് ഇവിടെയൊക്കെ ഒന്ന് പരിചയപ്പെടുത്താൻ.. “( അമ്മു ) ” എന്നിട്ട് പരിചയപ്പെട്ടോ?? “( ജിത്തു ) ” പിന്നേയ്……… ഇല്ലേടി…… ഏഹ്ഹ്.. ഇവളെവിടെപ്പോയി?? “( അമ്മു )

തിരിഞ്ഞു നോക്കിയപ്പോൾ അച്ചുവിനെ കാണുന്നില്ല.. ” നിനക്കെന്താ ഭ്രാന്തുണ്ടോ.. ഒറ്റയ്ക്ക് നിന്ന് പിച്ചും പേയും പറയാൻ. നിന്ന് കറങ്ങാതെ വീട്ടിൽ പോടീ…. ” അതും പറഞ്ഞു ജിത്തു പോയി ” പ്രാന്ത് തന്റെ കുഞ്ഞമ്മയ്ക്ക് വട്ട് നിങ്ങടെ കൊച്ചച്ചന്. പോടാ മരപ്പട്ടി.. ക്രാഫ് തുഫ് തുഫ് തുഫ്ഫ്……. “( അമ്മു ) ( നേരിട്ട് പറയാൻ പേടി ഉണ്ടായിട്ടൊന്നുമല്ല.. വെറുതെ….) ” എന്നാലും ഇവൾ ഇതെവിടെപ്പോയി?? “( അമ്മു ) ” ഞാൻ ഇവിടുണ്ട്… “( അച്ചു ) ” കൊള്ളാടി അങ്ങേരുടെ മുന്നിൽ എന്നെ ഒറ്റയ്ക്കിട്ടു നീ മുങ്ങിയല്ലേ… നീ താൻടീ നൻബി…. “( അമ്മു ) “കാര്യം പുള്ളി എന്റെ ചേട്ടനാണേലും അങ്ങേരുടെ ചില സമയത്തെ സ്വഭാവം എനിക്ക് പോലും പിടിക്കൂല….”( അച്ചു ) ” ബാ പൂവാം…. ” (അമ്മു ) വീണ്ടും അവിടെയൊക്കെ നടന്നു അവർ വീട്ടിലെത്തി. ഉച്ചയൂണും കഴിച്ചു കുറെ നേരം സംസാരിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി അമ്മു അച്ചുവിന്റെ വീട്ടിലേക്ക് പോകുമായിരുന്നു. അവിടെ ചെല്ലുന്നത് അച്ചുവിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, മറിച്ചു ജിത്തുവിനെ വായിനോക്കാനാണെന്ന് നമുക്കല്ലേ അറിയൂ… ജിത്തുവിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ കുറെ അടവുകൾ പയറ്റിയിട്ടും അവൻ മൈൻഡ് പോലും ചെയ്തില്ല… ( ജാട തെണ്ടി )

എന്നാലും തോറ്റു പിന്മാറാൻ അമ്മു തയ്യാറല്ലായിരുന്നു… ദിവസവും അവൾ ഇത് തുടർന്നുകൊണ്ടേയിരുന്നു. അതിനിടയിൽ അവളുടെ കള്ളകളി അച്ചു കയ്യോടെ പൊക്കി. ഇപ്പൊ പിന്നെ അച്ചുവാണ് അവൾക്ക് സപ്പോർട്ട് നിൽക്കുന്നത്. ( ന്ത്‌ നല്ല അനിയത്തി..) എന്നാൽ വെറുതെയല്ല കേട്ടോ… നല്ല കൈക്കൂലി വാങ്ങുന്നുണ്ട് തെണ്ടി…. ദിവസങ്ങൾ വീണ്ടും കടന്നു പോയി. അങ്ങനെ ഒരു ദിവസം അച്ചുവും അമ്മുവും കോൺ ഐസും കഴിച്ചു സംസാരിച്ചോണ്ടിരിക്കുവായിരുന്നു. വേറെ ഒന്നുമല്ല.., പിറ്റേ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്. ആർക്കേലും അറിയുവോ… രാഘവ് -ജാനി ദമ്പത്തികളുടെ രണ്ടാമത്തെ പ്രോഡക്ടിനു ഇരുപത് വയസാവുകയാണ്. ഈ പിറന്നാളിനേലും ജിത്തുവിനോടുള്ള ഇഷ്ടം തുറന്നു പറയാൻ അമ്മുവിനെ മോട്ടിവേറ്റ് ചെയ്യുവാണ് അച്ചു. ( വെറുതെ പ്രോത്സാഹിപ്പിച്ചു അടി വാങ്ങി കൊടുക്കുവോ എന്തോ…) അമ്മുവിന് നല്ല ടെൻഷൻ ഉണ്ട്. പിറന്നാൾ ആയതുകൊണ്ട് തല്ല് കിട്ടില്ല എന്നാ അച്ചുവിന്റെ ഉറപ്പിൽ അമ്മു ഒരു കൈ നോക്കാം എന്നൊക്കെ സമ്മതിച്ചിട്ടുണ്ട്… അങ്ങനെ അമ്മുവിന് നാളത്തേക്കുള്ള ഐഡിയ പറഞ്ഞു കൊടുക്കുവാണ് അച്ചു. ( ഇവൾക്കിതു തന്നെയാണോ പണി.) തുടരും….