The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആതിര
റൂമിലെത്തിയതും ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചവൾ മുഖമുയർത്തിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെയാണ് കണ്ടത്..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അവനെ കണ്ടതും അവൾ ബെഡിൽ നിന്നും എഴുനേറ്റു..
“ചിറ്റ..വെറുതേ പറഞ്ഞതാ..കാര്യം ആക്കണ്ട..”
“ഹമ്മ്..ഞാൻ പോകുവാ..
നീ അമ്മായിയൊക്കെ പോയിക്കഴിഞ്ഞല്ലേ വീട്ടിലേക്ക് വരുന്നത്..??”
“ഉവ്വ്..ഞാൻ അപ്പച്ചിയോട് പറഞ്ഞാരുന്നു..”
അവൻ സുമിത്രയോട് യാത്രപറഞ്ഞു ശ്രീനിലയത്തേക്ക് തിരിച്ചു..സുമിത്രയും പ്രസാദും ബാംഗ്ലൂരിൽ എത്തിയത് വിവേക് ഗീതുവിനെ വിളിച്ചു പറഞ്ഞു..
സുമിത്രയും അവളെ രണ്ടുനേരം വിളിച്ച് വിശേഷം ഒക്കെ പറയുന്നുണ്ട്..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അമ്മുവിനെയും ആനന്ദിന്റെയും കല്യാണമെടുത്തു..ഒരാഴ്ച്ച മാത്രമേയുള്ളൂ ഇനി …അതുകൊണ്ട് തന്നെ രണ്ടാളും അവധിയിലാണ്..
എല്ലാവർക്കും ഡ്രസ് എടുത്ത കൂട്ടത്തിൽ ആനന്ദിന്റെയും അമ്മുവിനെയും വക ഗീതുവിനും ഡ്രസ്സ് എടുത്ത് കൊടുത്തു..
കല്യാണം ആയതിനാൽ വെള്ളിയാഴ്ച അവളും അവധിയെടുത്തു…അമ്മുവിന് വിവാഹശേഷം ഇടാനും ഒരുങ്ങാനുമുള്ളതെല്ലാം വാങ്ങാൻ സാവിത്രി ഗീതുവിനെയും കൂട്ടിയിരുന്നു..പിറ്റേന്ന് രണ്ടാം ശനി ..ഞായർ അവരുടെ കല്യാണം..
ദേവിയോട് പറഞ്ഞ് വെള്ളിയാഴ്ച രാവിലെ തന്നെ ഗീതു ആനന്ദിന്റെ വീട്ടിൽ പോയി..അതികം ബന്ധുക്കൾ ഇല്ലാത്തതിനാൽ ആരും തന്നെ വീട്ടിൽ തങ്ങുന്നവരില്ല..അതുകൊണ്ട് ഗീതുവിന് അവിടെ ആരുടെയും മുറുമുറുപ്പുകൾ തേടിയെത്തിയില്ല..
അന്ന് സന്ധ്യ കഴിഞ്ഞിട്ടും ഗീതുവിനെ കാണാത്തതിനാൽ സിദ്ധു സ്വയം ആനന്ദിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി..ദേവി നേരത്തെ അമ്പലത്തിലേക്ക്
പോയിരുന്നതിനാൽ അവൾ വരാൻ താമസിച്ചതോന്നും
അറിഞ്ഞിരുന്നില്ല..ഇനിയും താൻ അവളെ തിരക്കിച്ചെന്നില്ലെങ്കിൽ ദേവി വഴക്കപറയുമെന്നോർത്ത് സിദ്ധു അങ്ങോട്ടേക്ക് തിരിച്ചു..
ആനന്ദിന്റെ വീട്ടിൽ കല്യാണത്തിന്റേതായ ഒരു തിരക്കുകളും ഇല്ല..മുറ്റത്ത് കുറച്ച് കസേരയും പന്തലിനുള്ള കുഴികളെടുത്തിട്ടുണ്ട് ..മുളക്കാലുകളും മറ്റും കൊണ്ടിട്ടിട് പണിക്കാർ പോയിരിക്കുന്നു..വീടിന്റെ വാതിൽ തുറന്ന്കിടന്നിരുന്നു..അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറി..സാവിത്രിയെയോ ഗീതുവിനെയോ കണ്ടില്ല.ഒരു മുറിയിൽ നിന്നും ആനന്ദിന്റെ ശബ്ദം കേൾക്കുന്നുണ്ട്..അവൻ അങ്ങോട്ടേക്ക് ചെന്നു..കട്ടിലിൽ കിടക്കുന്ന ഗീതുവിനെ തട്ടി വിളിക്കുവാണ് ആനന്ദ്..
ഒരു മുണ്ട് മാത്രമേ അവൻ ഉടുത്തിട്ടുള്ളൂ..ഷർട്ടോ മറ്റോ ഇട്ടിട്ടില്ല..
“ടി..എഴുന്നേൽക്ക് ..എപ്പോ കിടന്നതാ നീ??..വന്നപാടെ കെട്ടിപ്പിടിച്ചു കിടന്നതല്ലേ..അടുത്ത് കിടന്നവര് എഴുനേറ്റ് പോയിട്ടും അവളുടെ ഉറക്ക പ്രാന്ത് തീർന്നില്ല..നേരം സന്ധ്യയായി..
നിന്നെ അവിടെ തിരക്കും..വാടി ഞാൻ കൊണ്ടവിടാം..”
“അയ്യോ..സന്ധ്യയായോ..നീ നല്ല ആളാ എന്നെ വിളിച്ചോ..
പതിവില്ലാതെ ഞാൻ ഒത്തിരി ഉറങ്ങിപ്പോയെടാ..”
അതും പറഞ്ഞ് ഗീതു കട്ടിലിൽ നിന്നും എഴുനേറ്റ് മുടിയൊതുക്കി..
“കുറെ ഭാരിച്ച പണിയെടുത്തതല്ലേ..
ക്ഷീണം ഇല്ലാണ്ടിരിക്കുവോ..ഇന്നാ നിന്റെ ഷോൾ..”
മേശയിൽ കിടന്ന ചുദിരാറിന്റെ ഷോൾ അവൾക്കുനേരെ നീട്ടിയവൻ പറഞ്ഞു.. രണ്ടുപേരും കൂടി മുറിയിൽ നിന്നും പുറത്ത് വന്നതും തങ്ങളെ നോക്കി നിൽക്കുന്ന സിദ്ധുവിനെയാണ് കണ്ടത്..
അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും തന്നെയില്ല..
എന്നിരുന്നാലും തങ്ങളെ തെറ്റിദ്ധരിക്കാനും മാത്രം സാഹചര്യത്തെളിവുകൾ അവിടിയുണ്ടന്നത് ഗീതുവിനെ ഭയപ്പെടുത്തി..ഇനി ഇതിന്റെ പേരിൽ സിദ്ധു ഗീതുവിനെ സങ്കടപ്പടുത്തുമോ എന്നായിരുന്നു ആനന്ദിന്റെ പേടി..
ഒന്നും മിണ്ടാതെ സിദ്ധുവിന്റെ പുറകെ ഗീതു ചെന്നു..അവൻ അവളെയും കൊണ്ട് അവിടെനിന്നും തിരിച്ചു..അവർ വീട്ടിലെത്തുമ്പോൾ ദേവി വന്നിരുന്നു..രണ്ടുപേരും ഒന്നിച്ച് വരുന്ന കണ്ട് ദേവിയ്ക്ക് സന്തോഷമായി..താൻ പറയാതെ തന്നെ അവളെത്തിരക്കി സിദ്ധു ഇറങ്ങിയത് ചിലപ്പോൾ അവളോട് ഇഷ്ടം തോന്നിയത്തിന്റെ സൂചനായായി ആ അമ്മമനസ്സിന് തോന്നി..വീട്ടിൽ ചെന്നിട്ടും സിദ്ധുന്റെ ഭാഗത്ത് നിന്നും അവളോട് അതിനെപറ്റി ചോദ്യോം പറച്ചിലും ഒന്നും ഉണ്ടായില്ല..
അടുത്ത ദിവസവും ഗീതു അങ്ങോട്ടേക്ക് പോയി..പിറ്റേന്ന് കല്യാത്തിന് സിദ്ധു ചെന്നില്ല..
ദേവിയും ഗീതുവുമാണ് പോയത്..അവൻ വരില്ലന്ന് ഉറപ്പായിരുന്നതിനാൽ സങ്കടം ഒന്നും ഗീതുവിന് തോന്നിയിരുന്നില്ല..
ആനന്ദിനും സാവിത്രിയ്ക്കും ബന്ധുക്കൾക്കും ഒപ്പം അവളും അമ്പലത്തിലേക്ക് പോയി..
അഭിജിത്ത് ആനന്ദിന്റെ കാൽകഴുകി ഹാരമിട്ട് അവനെ മണ്ഡപത്തിലേക്ക് ആനയിച്ചു.അവൻ മണ്ഡപത്തിലിരുന്ന് അല്പസമയത്തിന് ശേഷം അമ്മു താലപ്പൊലിയുടെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് കയറി അവനടുത്തതിരുന്നു..പിങ്ക് കളർ സാരിയും മിതമായ മേക്കപ്പും മിതമായ ആഭരങ്ങളിലും അവൾ സുന്ദരിയായിരുന്നു..പൂജാരി കൊടുത്ത താലി അമ്മുവിന്റെ കഴുത്തിൽ ചാർത്തുമ്പോൾ പെങ്ങളുടെ അവകാശത്തോടെ അവളുടെ മുടിപൊക്കിക്കൊടുത്തത് ഗീതുവായിരുന്നു..ആനന്ദിന്റെയും അമ്മുവിന്റെയും പ്രണയം സാക്ഷാത്കരിച്ചു…ഒരു നുള്ള് കുങ്കുമത്താൽ അവനവളുടെ സീമന്തരേഖ ചുവപ്പിച്ചു..അമൃതാ ഗോവിന്ദനിൽ നിന്നും അമൃത ആനന്ദിലേക്കുള്ള പ്രണയപരിണാമം..
ഗീതു ഒരുവേള തന്റെ കല്യാണ ദിവസം ഓർത്തതും കണ്ണുകൾ ഈറനായി..ആ ചിന്തകളെയോക്കെ മറവിയുടെ കൈളിലേക്ക് വെച്ചുകൊടുത്തവൾ പുഞ്ചിരിയെ കൂട്ടുപിടിച്ചു..സദ്യയും കഴിഞ്ഞ് ആനന്ദും അമ്മുവും വീട്ടിലേക്ക് തിരിച്ചു..സാവിത്രിയുടെ കൂടെ എല്ലാത്തിനും മകളെപ്പോലെ ഗീതുവുണ്ടായിരുന്നു..
വൈകിട്ട് വരെ അവൾ അവരുടെ കൂടേക്കാണണമെന്ന് സാവിത്രി നിർബന്ധം പിടിച്ചതിനാൽ വൈകിട്ട് അവളെ തിരികെ വിളിക്കാൻ വരാം എന്ന പറഞ്ഞ് ദേവി അവളോട് പൊക്കോളാൻ പറഞ്ഞു..
ഗീതു രണ്ടാൾക്കും ആരതിയുഴിഞ്ഞതും സാവിത്രി നീട്ടിയ വിളക്കുമേന്തി വലതുകാൽ വെച്ച് അമ്മു ആ വീടിന്റെ മരുമകളായി..സാവിത്രിക്ക് ശേഷം ഗീതുവും അവർക്ക് മധുരം കൊടുത്തു..മധുരം കൊടുക്കൽ ചടങ്ങിന് ശേഷം ഗീതുവാണ് അവളെ ആനന്ദിന്റെ മുറിയിൽ കൊണ്ടുപോയി ഡ്രെസ്സും മറ്റും കാണിച്ചുകൊടുത്തതും സാരിയഴിക്കാൻ സഹായിച്ചതും..
അമ്മു ഡ്രസ്സെടുത് കുളിക്കാൻ കയറി..അതുവരെ ഗീതു ആ മുറിയിൽ അവൾക്ക് കാവലിരുന്നു..
കുളിച്ചിറങ്ങിയപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നിയിരുന്നു..
കുളിച്ചിറങ്ങി കണ്ണാടിക്ക് മുൻപിൽ ചെന്ന് നെറുകയിൽ സിന്ദൂരം തൊട്ട് മുടി വിരലുകളാൽ കോതിയിട്ടു..
അമ്മു ചെയ്യുന്ന ഒരോ കാര്യവും നോക്കിയിരിക്കുവാണ് ഗീതു..അവളുടെ അടുത്തേക്ക് അമ്മു ചെന്ന് ബെഡിൽ ഇരുന്നു..
“അമ്മു ഇപ്പൊ ഒത്തിരി സുന്ദരിയായി..ഈ സിന്ദൂരമാണ് കല്യാണം കഴിഞ്ഞ ഓരോ പെണ്ണിന്റെയും ഭംഗി..ഇതിങ്ങനെ ചുവന്ന് കിടക്കുന്നത് തന്നെയൊരഴകാ..”
അവൾ ഒളിപ്പിച്ച് തൊട്ടേക്കുന്ന സിന്ദൂരത്തിത്തേക്ക് അമ്മു നോട്ടം പായിച്ചു..അവർക്കത് സങ്കടമായി..
“എടി..എനിക്ക് വല്ലാത്ത പേടി.. കൈയ്യും കാലും ഒക്കെ വെറക്കുന്നപോലെ.. അവനേകാണുമ്പോൾ ആകെ ഒരു വെപ്രാളം പോലെ..”
അമ്മുന്റെ പറച്ചിൽ കേട്ട് ഗീതുവിന് ചിരിയടക്കാൻ ആയില്ല.. ഗീതൂന്റെ ചിരിക്കണ്ട് അമ്മു കേറുവിച്ച് മുഖം വീർപ്പിച്ചു..
“ഇന്നത്തെ രാത്രിയോടെ നിന്റെ പേടിയെല്ലാം അവൻ തീർക്കില്ലേ ന്റെ പോന്നമ്മൂ…””
അവളുടെ താടിയിൽ പിടിച്ച് കൊഞ്ചലോടെ ഗീതു പറഞ്ഞു..
അത് കേട്ടതും അമ്മുവിന്റെ മുഖം രക്തവർണമായി..നാണത്താൽ മുഖം താഴ്ത്തിയവൾ ചിരിച്ചു..
“നോക്കിയേ..അയ്യേ, തേ പെണ്ണിന് നാണായി..”
പിന്നെ മുഖത്തു കുറച്ച് ഗൗരവം വരുത്തി ഗീതു..
“ദേ.. നോക്കിയേ പെണ്ണേ.. കണ്ടും കേട്ടും നിന്നില്ലേങ്കിൽ,ഇവിടെ നാത്തൂൻ പോര് നടക്കും..
പറഞ്ഞേക്കാം..”
“ന്റെ നാത്തൂന് ആണെന്ന് ഞാനും ഓർക്കില്ല.. ചൊറിയാൻ വന്നാൽ ഞാൻ മാന്തിവിടും..”
“എടി ..ഭയങ്കരി..”
രണ്ടുപേരും കെട്ടിപ്പിച്ച് ഒത്തിരി ചിരിച്ചു..ഗീതു മനസ്സറിഞ്ഞ് സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്..വൈകിട്ട് അമ്മുവിനോട് യാത്ര പറഞ്ഞു ഗീതു ശ്രീനിലയത്തേക്ക് തിരിച്ചു പോയിരുന്നു..
അവളെ കൊണ്ടുപോരാൻ ദേവി ചെന്നിട്ടുണ്ടായിരുന്നു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ആനന്ദിനും അമ്മുവിനും വിരുന്ന് കൊടുക്കാൻ ഗീതു ക്ഷണിച്ചെങ്കിലും ബന്ധുവീട്ടിലൊക്കെ സന്ദർശനം കഴിഞ്ഞപ്പഴേക്കും ലീവ് തീർന്നിരുന്നു..കല്യാണം കഴിഞ്ഞ് ശ്രീനിലയത്തിലേക്ക് ചെന്നിരുന്നെങ്കിലും ഗീതുവിന്റെ സത്കാരത്തിനു കാത്ത് നിൽക്കാനവർക്കായില്ല..
ആനന്ദും അമ്മുവും വീണ്ടും സ്കൂളിൽ വന്നു തുടങ്ങി..
അവന്റൊപ്പം ബൈക്കിലാണ് വരുന്നതും പോകുന്നതുമെങ്കിലും ഗീതുവിനായുള്ള ഗേറ്റിനരികിലെ കാത്തുനിൽപ്പ് അമ്മുവും ആനന്ദും മറന്നില്ല..
ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ ഓടിമറഞ്ഞു..
അമ്മുവിന്റേയും ആനന്ദിന്റെയും കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച പിന്നിട്ടു..
പതിവുപോലെ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഗീതു..
എന്തോ എഴുതാനായി ബോർഡിനടുത്തേക്ക് ചെന്നതും അവൾ തലകറങ്ങി താഴേക്ക് വീണു..ഏതോ കുട്ടി അപ്പുറത്ത് പഠിപ്പിച്ചുകൊണ്ടിരുന്ന അമ്മുൻറെടുത്തേക്ക് ഓടി..
“ടീച്ചറേ.. ഗീതു ടീച്ചറ്..തലകറങ്ങി വീണു..”
അമ്മു ആ കുട്ടിയുടെ കൂടെ ഗീതുവിന്റെ ക്ളാസ്സിലേക്ക് ചെന്നു..ബോർഡിന് താഴെ വീണുകിടക്കുന്നവളെ മടിയിലേക്ക് കിടത്തി ഏതോ കുട്ടിയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി തളിച്ചു..ആ സമയംകൊണ്ട് മറ്റ് സ്റ്റാഫുകൾ എല്ലാം ആ ക്ലാസ് റൂമിൽ വന്നു..വെള്ളം തളിച്ചിട്ടും കണ്ണുതുറക്കാത്തതിനാൽ ആനന്ദും അമ്മുവും ചേർന്നവളെ ഹോസ്പിറ്റലിൽ എത്തിച്ചു..
പോകുന്ന വഴിക്ക് ദേവിയെവിളിച്ചു ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞിരുന്നു..
വന്നപാടെ ഡോക്ടർ അവളെ പരിശോധിച്ചു..പരിശോധനയ്ക്ക് ശേഷം റൂമിൽ നിന്നും ഡോക്ടർ ഇറങ്ങി വരുമ്പോൾ ദേവിയ്ക്കൊപ്പം സിദ്ധുവും ഹോസ്പിറ്റലിൽ ഏത്തിയിരുന്നു..സിദ്ധുവിനെ കണ്ടവർ സിദ്ധുവിന് അടുത്തേക്ക് ചെന്നിരുന്നു..
“ഗീതികയുടെ ഹസ്ബന്റ് അല്ലേ..??mr…??
“സിദ്ധാർത്ഥ്..”
“സീ,, mr. സിദ്ധാർത്ഥ്..അറിയാല്ലോ ഇപ്പോൾ ഗീതു കാരിയിങ് ആണ്..
1 &1/2 മന്ത് ഗ്രോത്തുണ്ട്..”
ഡോക്ടറുടെ വാക്കുകൾ കേട്ട് എല്ലാരും സന്തോഷിച്ചു..
“ന്റെ കുഞ്ഞ് അമ്മയാകാൻ പോകുവാണോ ഡോക്ടറെ..??”
ദേവി സന്തിഷത്തോടെ ചോദിച്ചു..
ആനന്ദും അമ്മുവും പരസ്പരം നോക്കി ചിരിച്ചു..സിദ്ധുവിന്റെ മുഖത്ത് ആദ്യം ഒരു പകപ്പായിരുന്നു..
പിന്നീടതൊരു പുഞ്ചിരിയായി മാറി..ദേവി സിദ്ധുവിനെ പോയി കെട്ടിപ്പിടിച്ചു..
“അല്ല നിങ്ങളൊക്കെയെന്താ ആദ്യം കേൾക്കുന്ന പോലെ നിൽകുന്നേ.. ലാസ്റ്റ് മന്ത് ഗീതിക പ്രഗ്നൻസി ടെസ്റ്റിന് വന്ന കാര്യം നിങ്ങളൊന്നും അറിഞ്ഞില്ലേ..അവൾ പറഞ്ഞില്ലേ.??”
ഡോക്ടർ അവരോട് ചോദിച്ചു..
“ഇല്ല.. ഡോക്ടർ അവൾ പറഞ്ഞില്ല..”
ദേവി അതിശയത്തോടെ പറഞ്ഞു..ഒപ്പം അവൾ എന്തിനു മറച്ചുവെച്ചുവെന്ന ചോദ്യവും മനസ്സിലുയർന്നു..
“എനിവേ..ഗീതിക ഫിസിക്കലി വളരെ വീക്ക് ആണ്..ഹൈ പ്രഷറാണ്.. ഇതിനുമാത്രം എന്ത് ടെൻഷനാണ് ആ കുട്ടിക്ക്..ഈ അവസ്ഥയിൽ ഇനി നിങ്ങൾ വേണം അവളെ ഹാപ്പിയാക്കി ഇരുത്താൻ..ഒപ്പം ഹസ്ബന്റിന്റെ പ്രെസെൻസ് എപ്പഴും വേണം കെട്ടോ..അടുത്ത ചെക്കപ്പിന് വരുമ്പോൾ ഗീതികയുടെ കൂടെ mr. സിദ്ധാർഥും കാണണം..ഗീതികയെ കേറി കാണാം കെട്ടോ..”
അതും പറഞ്ഞ് dr. സ്വന്തം റൂമിലേക്ക് തിരിച്ച് പോയി..
ഡോക്ടർ പോയതും സിദ്ധു ഗീതുവിനെ കിടത്തിയ മുറിയിലേക്ക് പോയി..ഡ്രിപ് തീരാറായിരുന്നു..
അവൾ വാതിലിലേക്ക് നോക്കിയതും തന്റടുത്തേക്ക് നടന്ന് വരുന്ന സിദ്ധുവിനെ കണ്ടു..
ഡോക്ടർ എല്ലാവരോടും കാര്യങ്ങൾ പറഞ്ഞെന്ന് ഗീതുവിന് മനസ്സിലായി..
സിദ്ധു അറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നവൾക്ക് പേടിയാണ്.. എന്നാൽ തന്നെ നോക്കി ചിരിച്ചുകൊണ്ട് വരുന്ന സിദ്ധുവിനെ കണ്ടതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി..ആ ചിരിയിൽ അവളുടെ ഭയമെല്ലാം എങ്ങോട്ടോ പോയൊളിച്ചു…(തുടരും)
..