17/04/2026

പല്ലവി : ഭാഗം 16

രചന – അമ്മു സജീവ്

രുമാതിരി കുഞ്ഞിപ്പിള്ളേരുടെ ചോദ്യവും കൊണ്ട് ഇരിക്കുവാ അമ്മു. അവൾ ചോദിക്കുന്നതിനെല്ലാം അതെ രീതിയിൽ തന്നെ മറുപടിയും പറയുന്നുണ്ടവൻ..
” നിർത്ത് നിർത്ത്….. ജിത്തുവേട്ടാ വണ്ടി നിർത്ത്……. “( പല്ലവി )
” എന്താ എന്തുപറ്റി…..?? “( ജിത്തു )
” ഒരു കാര്യം പറഞ്ഞാൽ വഴക്ക് പറയുവോ…?? “( പല്ലവി )
” നീ കാര്യം പറ.. “( ജിത്തു )
” എനിക്കൊരു ഐസ്ക്രീം വാങ്ങി തരുവോ..?? പ്ലീച്…… “( പല്ലവി )
” ഈ സമയത്തോ… ഇവിടെ ഇനി എവിടെ പോയി ഐസ്ക്രീം വാങ്ങാനാ….?? “( ജിത്തു )

” ഈ സമയത്തിനെന്താ കുഴപ്പം..??.
ഐസ്ക്രീം കുടിക്കാൻ പ്രത്യേകിച്ച് സമയം വല്ലതും ഉണ്ടോ..??
പ്ലീസ്… ഒരെണ്ണം മതി… “( പല്ലവി )
” കുഴപ്പമൊന്നുമില്ല…
പക്ഷെ ഇപ്പൊ ഐസ്ക്രീമിനു എവിടെ പോകും..?? (ജിത്തു )
” ഈ വളവ് കഴിഞ്ഞാൽ ബീച്ച് അല്ലേ.

അവിടെ ഒരു മാമന്റെ കട ഉണ്ട്..
അവിടെ കുറെ കഴിഞ്ഞേ അടയ്ക്കു..”( പല്ലവി )
” നിനക്കിത് തന്നെയാണോ പണി..?? “( ജിത്തു )
“അല്ല ഒരിക്കൽ ഞങ്ങൾ കസിൻസ് എല്ലാരൂടി വന്നായിരുന്നു. അങ്ങനെ അറിയാം….”(പല്ലവി )
” ഉവ്വ് ഉവ്വ്…. “( ജിത്തു )
അങ്ങനെ അവർ ഐസ്ക്രീം കഴിക്കാനായി ബീച്ചിലേക്ക് പോയി..
അവിടെ ചെന്നപ്പോൾ കട അടയ്ക്കാൻ പോകുവായിരുന്നു ആ ചേട്ടൻ.

പിന്നെ ആ ചേട്ടനെ പിടിച്ചു നിർത്തി ഐസ്ക്രീം വാങ്ങി.
ജിത്തുവേട്ടൻ പാവാ.
ശുദ്ധ മനസ്സാ അതോണ്ട് എനിക്ക് മൂന്നെണ്ണം വാങ്ങി തന്നു.
ഞങ്ങൾ ഐസ്ക്രീംമും കഴിച്ചു തിരയെ നോക്കി കുറച്ചു നേരം നിന്നു.
( പ്രായപൂർത്തിയായ ഒരു കൊച്ചിനെ ഒരു പയ്യന്റെ കൂടെ വിടുവോ എന്നൊന്നും ചോദിക്കല്ല്..
ന്റെ ജിത്തു ഡീസെന്റാ…..)

പിന്നെ രണ്ടൂടി ആ മണൽപരപ്പിലൂടെ നടന്നു ബുള്ളറ്റിന്റെ അടുത്തെത്തി.
പിന്നീട് എങ്ങോട്ടും പോകാതെ നേരെ വീട്ടിലേക്ക് പോയി.
അച്ഛനെയും അമ്മയെയും വിളിച്ചു പല്ലവിയെ പറഞ്ഞു വിട്ടതിനു ശേഷം ജിത്തു അവന്റെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും പാതി ക്ഷീണം മാറിയിരുന്നു.
റൂമിലെത്തി തലയണയെയും കെട്ടിപ്പിടിച്ചോണ്ട് ഇന്നത്തെ കാര്യങ്ങൾ ഓർക്കുകയാണ് അമ്മു.

ഇന്നത്തെ ഓരോ നിമിഷവും അവളിൽ വല്ലാത്ത ഒരു അനുഭൂതി നിറയ്ക്കുന്നതവളറിഞ്ഞു.
പിന്നെ ചേട്ടനേം ചേച്ചിയേം വിളിച്ചു അവിടുത്തെ കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ട് അമ്മു ഉറങ്ങാൻ കിടന്നു.
അധികം വൈകാതെ തന്നെ അവൾ ഉറക്കത്തിലേക്ക് വീണു.
ജിത്തുവിന്റെ അവസ്ഥയും മറിച്ചല്ലാരുന്നു.
(മ്മ് മ്മ്മ്….. ആട്ടമുണ്ട്.. ആട്ടമുണ്ട്……)

പിറ്റേന്ന് ഒന്ന് രണ്ടു സ്കാനിങ് ഒക്കെ കഴിഞ്ഞു രോഹിണിയുടെ അച്ഛനെ ഡിസ്ചാർജ് ചെയ്തു…
അടുത്ത ദിവസം ക്ലാസ്സിൽ ഇരുന്നു സുഖായിട്ട് ഉറങ്ങുവാണ് നമ്മുടെ അമ്മു…
( അതെങ്ങനാ രാത്രി മൊത്തം വായിനോക്കി ഇരുന്നാൽ ഇങ്ങനിരിക്കും…)
രാവിലെ തന്നെ വന്നിരുന്നു ഉറക്കം തൂങ്ങുന്ന അമ്മുവിനെ കണ്ട് ടീച്ചറിന് ദേഷ്യം ഇരച്ചു വന്നു
” തനിക്കെന്താടോ വീട്ടിൽ പണി…

ഇങ്ങനെ വന്നിരുന്നു ഉറങ്ങാൻ ആണേൽ വീട്ടിൽ തന്നെ ഇരുന്നാൽ പോരെ…
വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട് ഓരോന്നു ഇറങ്ങിക്കോളും… “( ടീച്ചർ )
” അത് പിന്നെ മിസ്സേ………. “( പല്ലവി )
അമ്മു പറയാൻ വന്നപ്പോഴേക്കും മിസ്സ്‌ കൈ ഉയർത്തി തടഞ്ഞു.
” മതി നിർത്ത്.. എന്ത് പറഞ്ഞാലും കാണും ഓരോ എസ്ക്യൂസ്‌…
ഇരിക്കുമ്പോഴല്ലേ, തനിക്ക് ഉറക്കം വരുന്നത്.. അവിടെ നിൽക്ക് കുറച്ചു നേരം…. “( ടീച്ചർ )
അമ്മുവിനെ എഴുന്നേപ്പിച്ചു നിർത്തിയിട്ട് ടീച്ചർ വീണ്ടും പഠിപ്പിച്ചു തുടങ്ങി..

കുറച്ചു കഴിഞ്ഞപ്പോൾനോക്കിയപ്പോൾ ദേ ഈ പെണ്ണ് നിന്ന് ഉറങ്ങുന്നു.
( ഹല്ല പിന്നെ. നമ്മളോടാ കളി )
ഇതിനെയൊക്കെ എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് അറിയാവുന്നതുകൊണ്ട് മിസ്സ്‌ പിന്നെ ഒന്നും പറയാൻ നിന്നില്ല…
കുറച്ചു കഴിഞ്ഞു മിസ്സ്‌ ക്ലാസ്സിൽ നിന്ന് പോയപ്പോഴേക്കും അമ്മുവും ചിന്നുവും മറിയാമ്മയും കൂടി കാന്റീനിലേക്ക് പോയി.
ഒരു ചൂട് ചായ കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി..
അവിടുന്ന് ഇറങ്ങി വെറുതെ നടന്നു വരുന്ന കൂട്ടത്തിലാണ്,
അടുത്ത കടയിൽ നല്ല തേൻമിട്ടായി ഇരിക്കുന്നത് കണ്ടത്.

പിന്നെ ഒന്നും നോക്കിയില്ല…
പോയി മൂന്നാലഞ്ചു എണ്ണം വാങ്ങി..
പൊട്ടിക്കുമ്പോൾ തന്നെ തേൻ ഒലിച്ചിറങ്ങുന്ന നല്ല അടിപൊളി തേൻമിട്ടായി.
അങ്ങനെ അതും വാങ്ങി കഴിച്ചോണ്ട് ക്ലാസ്സിലേക്ക് വന്നപ്പോഴാണ് ആ പീരീഡ് അനി സാർ ആണെന്ന് ഓർത്തത്‌.
പിന്നെ പെട്ടന്ന് ബുക്ക്‌ ഒക്കെ എടുത്തു വച്ചു നല്ല കുട്ടികളായി ഇരുന്നു.
വന്നപാടെ കുറെ പ്രോബ്ലെംസ് ഒക്കെ ചെയ്യിച്ചു…

എന്തിനൊക്കെയോ എന്തൊക്കെയോ പറഞ്ഞു.
പിള്ളേരെ ഒക്കെ അറഞ്ചം പുറഞ്ചം വഴക്ക് പറഞ്ഞു.
നമുക്ക് പിന്നെ ഇതൊക്കെ ശീലം ആണല്ലോ…
ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാ നമ്മൾ എന്ന് നമുക്കല്ലേ അറിയൂ….
ഹോം വർക്ക്‌ ചെക്ക് ചെയ്യാൻ തുടങ്ങി എന്ന് മനസിലായി..
ബുക്കൊക്കെ അന്തരീക്ഷത്തിലൂടെ പറന്നു നടക്കുന്നു.

മറിയാമ്മ പറഞ്ഞില്ലാരുന്നേൽ ഞങ്ങളും ചെയ്യില്ലായിരുന്നു.
ഇപ്പൊ മറിയാമ്മയ്ക്ക് ഞങ്ങളുടെ മുന്നിൽ ഒരു ദൈവധൂതികയെ പോലെ തോന്നുവാ…
ദേ തലയ്ക്കു ചുറ്റും മറ്റേ വെളിച്ചമുള്ള വളയം കണ്ടുവോ ആവോ….
ബൈദുബായ് പറഞ്ഞു വന്നത്,
അതോണ്ട് ഈ പ്രാവശ്യം നമ്മൾ ചീത്തവിളിയിൽ നിന്നും റോക്കറ്റ് ആക്രമണത്തിൽ നിന്നും അതിവിദഗ്ദ്ധമായി രക്ഷപെട്ടു..
ബുഹഹഹ…….
(യ്യോ ഇപ്പൊ ചുമച്ചു ചത്തേനെ…..)

കുറെ പ്രോബ്ലെംസ് ഒക്കെ തരുന്നു.ആൻസർ ചെയ്യിക്കുന്നു.
വല്ലോം മനസിലാവുന്നുണ്ടോ ആവോ….
‘ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ‘ എക്സ്പ്രഷൻ ഇട്ട് നിക്കുവാ ഒട്ടുമിക്ക എല്ലാവരും..
പിന്നെ നമുക്ക് ചീത്തപ്പേരുണ്ടാക്കാൻ എല്ലാ ക്ലാസ്സിലും കാണുമല്ലോ കുറെ പഠിപ്പികൾ…
അവറ്റകൾ ബുക്കിൽ നിന്ന് കണ്ണെടുക്കുന്നതേയില്ല..
സാർ പറയുന്നത് അതുപോലെ ശർദിച്ചു വയ്ക്കുന്ന സാധനങ്ങൾ.
ബ്ലാ………

അവരോടു പ്രത്യേകിച്ച് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല കേട്ടോ..
ന്തോ ഒരു ബ്ലേക്കോ ബ്ലേക്കോ….
( ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്താന്ന് വച്ചാൽ,
സാർ പറയുന്ന ആരും ചിരിക്കാത്ത കോമഡിക്ക് ഇവർ ആർത്തുല്ലസിച്ചു ചിരിക്കും….(
ഇവിടെ ഏതേലും പഠിപ്പികൾ ഉണ്ടെങ്കിൽ,
തല്ലരുത്.. വഴക്ക് പറഞ്ഞാൽ മതി ഞാൻ നന്നായിക്കോളും..

നിങ്ങൾക്കറിയുവോ, വിഷമം വന്നാൽ കരച്ചിൽ വരുന്ന ഒരു പ്രത്യേക അസുഖത്തിന് ഉടമയാ ഞാൻ 😒😒)
അഫാരം തന്നെ……
എക്സാം അടുത്തത് കൊണ്ട് തന്നെ പുള്ളി നല്ല ഗൗരവത്തിലാണ്…
പിന്നെ കുറെ ഹോം വർക്കും തന്നിട്ട് സാർ പോയി..
പിന്നീടുള്ള ദിവസങ്ങളിൽ പരീക്ഷയുടെ തിരക്കിലായിരുന്നു അമ്മു…
മാർച്ച്‌ അവസാനം ആയപ്പോഴേക്കും എക്സാം തീർന്നു.
നാളെ കോളേജ് രണ്ടു മാസത്തേക്ക് അടയ്ക്കുകയാണ്.
സമ്മർ വെക്കേഷൻ അല്ലേ….

തുടരും…………..