രചന -അർച്ചന
ഞാൻ വേഗം ഓടിപോയി ദില്ലുവിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു…. “” ബ്ലഡി ഫൂൾ…. ഡീ പട്ടി കുട്ടി… നീ എന്തിനാ എന്നെ പിടിച്ചു കിസ്സിയെ…. “” ദില്ലു… “”ഈൗൗൗൗൗൗ ….സന്തോഷം കൊണ്ട് ആണ് മുത്തേ…. “” “”അതിനുമാത്രം എത്രക്ക് സന്തോഷം എന്താ…. “” “” എന്റെ കല്യാണം ഉറപ്പിച്ചു….. “” ******************************* [ ദില്ലു ] ഹനു എഴുന്നേറ്റു പോയപ്പോൾ തന്നെ ഞാൻ ഇവിടെ ഇരിക്കുന്ന രണ്ടെണ്ണത്തിനെയും നോക്കി…. അവസാനം അവരുടെ അടി ഇന്നൊന്നും നിർത്തില്ല എന്ന് മനസിലായപ്പോൾ എല്ലാം പറഞ്ഞു സെറ്റ് ആക്കി കൊടുത്തു…. അത് കഴിഞ്ഞപ്പോൾ രണ്ടും ചക്കരയും ഉറുമ്പും പോലെ ആയി… ഞാൻ പുറത്തും… കുറച്ചു കഴിഞ്ഞപ്പോൾ ആശു ഉണ്ട് തുള്ളിച്ചാടിക്കൊണ്ട് വരുന്നുണ്ട്…. വന്നപ്പോൾ തന്നെ അവള് എന്നെ കെട്ടിപിടിച്ചു കിസ്സി….
എന്തിനാന്ന് ചോദിച്ചപ്പോൾ പറയുവാ കല്യാണം ഉറപ്പിച്ചുന്ന്….. “” ഒരു കല്യാണം ഉറപ്പിച്ചതിനാണോ ഇത്രേം സന്തോഷം…..??? “”” “” ഇതു വെറും കല്യാണം അല്ല മോളെ…. “” ഹനു “”പിന്നെ എന്ത് കല്യാണം ആണ് മോളെ… “‘ അതും പറഞ്ഞു ഞാൻ അവളെ നോക്കിയപ്പോൾ അവള് ഒന്ന് ഇളിച്ചു തന്നു… “” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ കലിപ്പൻ അർജുൻ മാഷിനെക്കുറിച്ച്… “” ഹനു “” ആഹ്…. “” ആശു “” അവന്റെ പുറകെ ഞാൻ ഒരുപാട് നടന്നത് ആണ് മോളെ…. ഇപ്പോൾ അവൻ തന്നെ എന്റെ വീട്ടിൽ വന്നു കല്യാണം ഉറപ്പിച്ചിട്ട് പോയി… “” ഹനു.. “” എന്നാലും അതെങ്ങനെ….?? “” ദില്ലു “” അവോയ്ഡിങ്…. “” ഹനു “” ഏഹ്…. “” ആശു “” ആ…. അവനെ ഞാൻ ഒരു ദിവസം അഞ്ചു പത്തു പ്രാവശ്യം ഒക്കെ വിളിക്കും… കുറേ മെസ്സേജും അയക്കും… അപ്പോൾ ഒക്കെ അവന് ജാഡ…. “” “” എന്നിട്ട്… “” റാം “” എന്നിട്ടെന്താ…. ഞാൻ ആ പരിപാടി നിർത്തി…. അവനെ ഓൺലൈനിൽ കണ്ടാൽ അപ്പോൾ മുങ്ങും…. മെസേജ് അയക്കില്ല…. വിളിക്കില്ല…. അങ്ങനെ അവോയ്ഡ് ചെയ്യാൻ തുടങ്ങി…. അത് അവന് കൊണ്ടു…. ഇപ്പോ സെറ്റ് ആയി… “” “” ഇനിയെന്താ പ്ലാൻ… “” റാം “” ഇനി കുറച്ചു നാള് അവനെ എന്റെ പുറകെ നടത്തിക്കണം… “‘ ആശു “” ഓഹ്… പൊട്ടത്തി….അതല്ല…. നമ്മക്ക് പോകണ്ടേ നാട്ടിലേക്ക്… “‘ റാം “” ആഹ്… എന്നാ പോവാം… “” ആശു അങ്ങനെ ആശുന്റെ കാര്യത്തിൽ കൂടെ ഒരു തീരുമാനം ആയ സ്ഥിതിക്ക് ഞങ്ങൾ നാട്ടിലേക്ക് പോകാൻ വേണ്ടി വണ്ടിയിൽ കയറി….
കുറച്ചു സമയം കഴിഞ്ഞപ്പോൾ സ്റ്റേഷനിൽ എത്തി… എല്ലാ പെട്ടിയും ബാഗും ഒക്കെ എടുത്തു അവിടെ പോയി ഇരുന്നു… അങ്ങനെ ട്രെയിൻ വന്നപ്പോൾ ഞങ്ങൾ നാല് പേരും അതിൽ കയറി യാത്ര തുടങ്ങി… ഹനുവും റാമും കപ്പിൾ ആയിട്ട് ഇരുന്നു കുറുകിക്കൊണ്ടിരിക്കുന്നത് കണ്ട് ബാക്കി ഉള്ള പാസ്സഞ്ചേഴ്സ് ഒക്കെ അവരെ തന്നെ നോക്കുന്നുണ്ട്…. എന്നിട്ട് പോലും ഒരു കുലുക്കവും ഇല്ല….. ഞാനും ആശുവും ഒരുമിച്ചിരുന്ന് തള്ളാൻ തുടങ്ങി….. അങ്ങനെ എപ്പോഴോ ഒന്ന് മയങ്ങി പോയി ..
[ റാം ] ഹനുന്റെ എന്റെ കൂടെ തന്നെയാണ് ഇരുന്നത്…. അവള് പറയുന്നത് ഒക്കെ കേട്ട് ചിരിച്ചു മരിക്കാൻ ആയി….. എന്ത് പറഞ്ഞാലും പൊട്ടത്തരം ഉണ്ടാകും…. അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തപ്പോൾ പെണ്ണ് നോക്കി പേടിപ്പിക്കുന്നു…….. “”എന്താടി…. “”” “” നീ എന്തിനാ എന്റെ തലക്ക് കൊട്ടിയത്….?” “” പിന്നെ വായതുറന്നാൽ പൊട്ടത്തരം മാത്രം പറയുന്ന നിന്നെ പിടിച്ചു ഉമ്മ വെക്കണോ.. “” “” ഓഹ്…. നീ പറയുന്നത് കേട്ടാൽ തോന്നും നീ എന്നെ പിടിച്ചു ഉമ്മ വച്ചിട്ടേ ഇല്ലാന്ന്.. “” കലിപ്പിൽ അവള് അങ്ങനെ ചോദിച്ചപ്പോൾ മ്മള് ശശി ആയി… പക്ഷെ വിട്ട് കൊടുക്കാൻ പാടില്ലല്ലോ…. “” അപ്പൊ എനിക്ക് അറിയില്ലല്ലോ നീ ഇത് പോലെ അൺലിമിറ്റഡ് പൊട്ടത്തരവും കൊണ്ട് നടക്കുന്ന ഒരു സാധനം ആണെന്ന്….. “” “” ഓഹ്… ഇപ്പൊ കുറ്റം എനിക്ക് അല്ലെ…. നിന്നെ ഞാൻ…. “” അതും പറഞ്ഞു പെണ്ണ് എന്നെ മാന്താനും തല്ലാനും ഒക്കെ തുടങ്ങി….. അവസാനം അവളുടെ രണ്ട് കയ്യും കൂട്ടി പിടിച്ചു വച്ചു… കുതറി മാറാൻ ഒക്കെ നോക്കുന്നുണ്ട്…. അപ്പൊ ഒന്ന് കൂടെ എന്നിലേക്ക് വലിച്ചു അടുപ്പിച്ചു…. അത് എന്തായാലും ഏറ്റിറ്റുണ്ട്… പെണ്ണ് പിന്നെ ഒന്നും പറയാതെ എന്റെ നെഞ്ചിൽ ചാരി കിടന്നു ഉറങ്ങാൻ തുടങ്ങി…. അവളെ കെട്ടിപിടിച്ചു ഞാനും ഉറങ്ങി……
ഫോണിൽ അലാറം അടിച്ചപ്പോൾ ആണ് എഴുന്നേറ്റത്…. അപ്പോൾ തന്നെ എല്ലാരേം ഉരുട്ടി വിളിക്കാൻ തുടങ്ങി…. lആരോട് പറയാൻ… ആര് കേൾക്കാൻ… മൂന്നും നല്ല ഉറക്കം ആണ്…. അവസാനം അടുത്തുള്ള ഒരു ചേച്ചിയുടെ കൈയിൽ നിന്നും കുറച്ചു വെള്ളം വാങ്ങി മൂന്നിന്റേം മുഖത്തേക്ക് ഒഴിച്ചു…… “”അയ്യോ സുനാമി…. “” ഹനു അലറി വിളിക്കുന്നത് കേട്ടിട്ട് അവിടെ ഉണ്ടായിരുന്നവർ ഒക്കെ ചിരിക്കാൻ തുടങ്ങി… പെണ്ണിന് ഒരു ചവിട്ട് കൊടുത്തപ്പോൾ അവള് ഒക്കെ ആയി… പിന്നെ ബാക്കി രണ്ടെണ്ണത്തിനെ നോക്കിയപ്പോൾ ദില്ലുനെ കെട്ടിപിടിച്ചു ആശു കിടക്കുന്നുണ്ട്…. ഞാൻ ഹനുനെ നോക്കിയപ്പോൾ അവള് ഉണ്ട് മുഖവും വീർപ്പിച്ചു അവരെ നോക്കി നിൽക്കുന്നു… അപ്പോൾ തന്നെ അവരുടെ മടിയിൽ കയറി അവരേം കെട്ടിപിടിച്ചു അവള് കിടന്നു…. ഇതിപ്പോ എന്താ സംഭവം എന്ന് ചിന്തിച്ചു ഞാനും….. അവസാനം ആ കുപ്പി വെള്ളം മുഴുവൻ അവരുടെ തലവഴി കമിഴ്ത്തി…. മൂന്നും ഇളിച്ചുകൊണ്ട് ഗുഡ് മോർണിംഗ് പറഞ്ഞു…. ഇന്ന് ഇനി കുളിക്കണ്ട എന്നും പറഞ്ഞു ഹൈഫൈ കൊടുത്തു നിൽക്കുന്നുണ്ട്….. പിന്നെ ഒന്നും പറഞ്ഞു നിൽക്കാതെ വേഗം ബാഗ് ഒക്കെ എടുത്തു സ്റ്റേഷനിൽ ഇറങ്ങി… അങ്ങനെ നടന്നു സ്റ്റേഷനുപുറത്തു എത്തിയപ്പോൾ ആണ് ദില്ലു പറയുന്നത് കേട്ടത്… “”വി…. വിച്ചേട്ടൻ….. “” അവൻ ഇവിടെ വന്നിട്ടുണ്ടോ എന്ന് ചിന്തിച്ചു ദില്ലു നോക്കുന്ന സ്ഥലത്തെക്ക് നോക്കിയപ്പോൾ ഞങ്ങളും അവളെ പോലെ ഷോക്ക് ആയി….
[ ദില്ലു ] തലയിൽ കൂടെ വെള്ളം ഒഴുകിയപ്പോൾ ആണ് എനിക്ക് ബോധം വന്നത്… അങ്ങനെ ബാഗ് ഒക്കെ എടുത്തു വേഗം സ്റ്റേഷനിൽ ഇറങ്ങി… റാമും ഹനുവും ഒരുമിച്ചു വരുന്നുണ്ട്.. ഞാനും ആശുവും നടന്നു സ്റ്റേഷന് പുറത്ത് എത്തിയപ്പോൾ ആണ് അവിടെ വിച്ചേട്ടൻ അവിടെ നിൽക്കുന്നത് കണ്ടത്…. വിച്ചേട്ടന്റെ വേഷം കണ്ടപ്പോൾ തന്നെ എന്റെ കിളി ഒക്കെ റ്റാറ്റാ ബൈബൈ പറഞ്ഞു പോയി…. എന്റെ അലറൽ കേട്ടിട്ട് ബാക്കി ഉള്ളവരും വിച്ചേട്ടനെ നോക്കുന്നുണ്ട്… അവരുടെ വായും പൊളിച്ചു ഉള്ള നിൽപ്പ് കണ്ടപ്പോൾ ചിരി വന്നുപോയി…. പിന്നെ നേരെ വിച്ചേട്ടനെ നോക്കിയപ്പോൾ ആള് നമ്മളുടെ അടുത്തേക്ക് വരുന്നുണ്ട്… കൂളിംഗ് ഗ്ലാസ് എടുത്തു ഷിർട്ടിൽ തൂക്കി വച്ച് നല്ല സ്റ്റൈലിൽ വരുന്നത് കണ്ടപ്പോൾ പോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ഒക്കെ തോന്നി പോയി…. പക്ഷെ സമയവും സന്ദർഭവും ശെരിയല്ലാതത് കൊണ്ട് കണ്ട്രോൾ ചെയ്തു നിന്നു…..
[ വിച്ചു ] എന്നെ കണ്ടപ്പോൾ മുതൽ അവളും അവളുടെ ഫ്രണ്ട്സും ആകെ ഷോക്ക് ആയിട്ടുണ്ട്…. വായും തുറന്നു ഒരു ബോധവും ഇല്ലാതെ നിൽക്കുന്ന അവരുടെ അടുത്തേക്ക് നല്ല സ്റ്റൈലിൽ ഞാൻ നടന്നു പോയി… “”എന്താടി വായും തുറന്നു നിൽക്കുന്നെ… ഈച്ച കേറും.. അടച്ചു വയ്ക്ക്… “” അതും പറഞ്ഞു അവരെ നോക്കിയപ്പോൾ അവരെല്ലാം വായ അടച്ചു വച്ചു….പക്ഷെ പണ്ടത്തെ പോലെ എന്നെ കണ്ണും തള്ളി നോക്കി നിൽക്കുകയാണ്……. അത് കണ്ടപ്പോൾ തന്നെ അവർ നാല് പേരുടെയും തലക്ക് ഓരോ കൊട്ട് കൊടുത്തു…. അപ്പൊൾ ഉണ്ട് അവർ പരസ്പരം നോക്കി ചിരിയോ ചിരി…. ബ്ലഡി ഫുൾസ്…. “”വി….വിച്ചേട്ടാ…. വിച്ചേട്ടന് എന്താ പറ്റിയെ…. “” ദില്ലു… “” അത് തന്നെ… വിച്ചു…. നിനിക്ക് തലക്ക് വല്ല അടിയും കിട്ടിയോ…. “” റാം “” ഏട്ടൻ എന്താ ഫാഷൻഷോക്ക് എങ്ങാനും പോകുന്നുണ്ടോ…. “” ആശു “” പക്ഷെ നല്ല രസുണ്ട് കാണാൻ… “”ഹനു എല്ലാവരുടെയും അഭിപ്രായം കേട്ടപ്പോൾ എനിക്ക് തിരുപ്പതി ആയി….. ഇത് ഒരു പബ്ലിക് പ്ലേസ് ആണെന്ന് പോലും നോക്കാതെ ഞാൻ ഒരു പോലീസ് ഓഫീസർ ആണെന്ന് പോലും ചിന്തിക്കാതെ എന്നെ കളിയാക്കുകയാണ്…. ഇവരെ ഒക്കെ കൂട്ടാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… അതുകൊണ്ട് തന്നെ കലിപ്പ് ഫിറ്റ് ചെയ്തു നാലെണ്ണത്തിനെയും നോക്കി…. അതോടെ അവർ ഡീസന്റ് ആയി
[ ദില്ലു ] ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം ആണ് ഇത്… വിച്ചേട്ടൻ പോലീസ് യൂണിഫോമിൽ വന്നു നിന്നപ്പോൾ എന്നെ പോലെത്തന്നെ അവരും ഞെട്ടിയിരുന്നു… പിന്നെ കുറച്ചു സമയം വിച്ചേട്ടനെ കളിയാക്കി…വിച്ചേട്ടൻ കലിപ്പ് ആയപ്പോൾ അത് താനെ നിന്നു…. “”എനിക്ക് സ്റ്റേഷനിൽ ഒന്ന് പോകണം… അത്കൊണ്ട് നിങ്ങൾ വേഗം വീട്ടിലേക്ക് ചെല്ല്…. ഞാൻ അവിടെ പോയിട്ട് വരാം… “” അതും പറഞ്ഞു വിച്ചേട്ടൻ ഞങ്ങൾക്ക് പോകാൻ ഒരു ടാക്സിയും റെഡി ആക്കി തന്നു….. വിചേട്ടനോട് എന്തൊക്കെയോ സംസാരിക്കണം എന്നൊക്കെ ഉണ്ടെങ്കിലും അതിനൊന്നും പറ്റാത്ത അവസ്ഥ ആയിരുന്നു അപ്പോൾ… അവരൊക്കെ കൂടെ ഉള്ളത് കൊണ്ട് വിചേട്ടനോട് ഒന്ന് തനിച്ചു സംസാരിക്കാൻ പോലും പറ്റിയില്ല… എന്റെ മുഖഭാവം കണ്ടത് കൊണ്ട് ആണെന്ന് തോനുന്നു വിച്ചേട്ടൻ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ചിരിച്ചു തന്നത്… അപ്പോൾ ആണ് എനിക്ക് കുറച്ചു ആശ്വാസം ആയത്… പിന്നെ വേറെ ഒന്നിനും നിൽക്കാതെ വേഗം വീട്ടിലേക് വിട്ടു…….
(തുടരും

by