The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിവേദ്യ ഹരിഹരൻ
എറണാകുളത്തു നിന്നും പാലക്കാട് വരെ ഡ്രൈവ് ചെയ്ത് വളരെ ക്ഷീണിതനായാണ് എബി അഗ്രഹാരത്തിലെത്തിയത്..
റൂമിലെത്തി കെറ്റിലിൽ ചായയുണ്ടാക്കി കുടിച്ചിട്ട് അവൻ നേരെ ബെഡ്ഡിലേക്കു വീണു..
നട്ടെല്ലിന്റെ ഭാഗത്തൊക്കെ വല്ലാത്ത വേദന..
വെയിലു കൊണ്ട് നല്ല തലവേദനയും..
കിടന്നതു മാത്രമേ അവന് ഓർമ്മയുള്ളു…
ഫോണിലെ തുടർച്ചയായ ബെല്ലടി കേട്ടാണ് പിന്നീട് എബി കണ്ണു തുറന്നത്..
അവൻ ഫോണെടുത്തു.
അതിൽ “അനു കോളിംഗ് ”
എന്ന് കാണിച്ചു കൊണ്ടിരുന്നു..
സമയം നോക്കിയപ്പോൾ 8 മണി കഴിഞ്ഞിട്ടുണ്ട്..
എബി എഴുന്നേറ്റിരുന്നിട്ട് കണ്ണുകൾ ഒന്നമർത്തി തിരുമ്മി.
ശേഷംകോളെടുത്തു..
📱” ആഹ് അനു എന്താടോ ..?
“ഡോക്ടർ റൂമിലുണ്ടോ ??
“ഉണ്ട് ..
ഞാൻ വന്നിട്ട് കുറേ നേരായി…
കിടന്ന് അങ്ങോട്ട് ഉറങ്ങിപ്പോയി..
നല്ല ബോഡി പെയ്ൻ ഉണ്ടായിരുന്നു.
തന്റെ കോൾ വന്നപ്പോഴാ കണ്ണ് തുറന്നത്..
“ഡോക്ടർ ഫ്രീയാകുമ്പോൾ ടെറസ്സിലേക്ക് വരുമോ..
എനിയ്ക്ക് കുറച്ച് സംസാരിക്കാനുണ്ട്..
“ദേ ഇപ്പോ വരാടോ…
ഒന്നു കുളിച്ച് ഫ്രഷാവട്ടെ …
വന്ന വഴി കയറി കിടന്നതാ..
“ശരി ഡോക്ടറെ ഞാൻ വെയ്റ്റ് ചെയ്യാം…
“ഓക്കെ അനു …
ഇരുവരും കോൾ കട്ടാക്കി..
ഫോൺ കട്ടിലിലേക്ക് വച്ചുകൊണ്ട് എബി ടവ്വലെടുത്തു കൊണ്ട് ബാത്ത്റൂമിലേക്കു കയറി..
❣️❣️❣️❣️❣️
എബി മുകളിലേക്കു ചെല്ലുമ്പോൾ ചിന്താധീനയായി ഇരിക്കുന്ന അനുവിനെയാണ് കണ്ടത്..
പ്രാക്ടിസ് നടത്തിയതിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു..
അനുവിന്റെ ഇരിപ്പും ഭാവവും കണ്ടപ്പോൾ അവൾക്ക് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് എബിയ്ക്കു തോന്നി..
എബി ശബ്ദവുണ്ടാക്കാതെ മുണ്ടൊന്ന് ഒതുക്കി അവൾക്കടുത്തിരുന്നു..
അനു ഞെട്ടിത്തിരിഞ്ഞ് അവനെ നോക്കി..
“ഡോക്ടർ വന്നോ..?
“പിന്നല്ലാതെ ..
താൻ ഏത് ലോകത്താ അനു ..
എബി അവളുടെ കരം കവർന്നിട്ട് മൃദുവായി അമർത്തിക്കൊണ്ട് പുഞ്ചിരിച്ചു…
അനുവും അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു…
പക്ഷെ എന്തോ അവൾക്കതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല..
“എന്താടോ ..
എന്താ മുഖം ഇങ്ങനെ വലിച്ചു മുറുക്കി വച്ചേക്കുന്നേ…??
ഒന്നു ഫ്രീയാവെടോ താൻ..
എന്നിട്ടു പറ തന്റെ പ്രശ്നം..??
എബി അവളെ പ്രചോദിപ്പിക്കാൻ ശ്രമിച്ചു..
“അത് ..അത് ഞാൻ പറയാം ഡോക്ടറെ..
അതിനു മുൻപ് ആഷ്മി ഡോക്ടർക്കെന്താ പറ്റിയതെന്ന് പറ…
എബി അവളുടെ കൈവിട്ടു കൊണ്ട് ഒന്നനങ്ങിയിരുന്നു..
“ആഷിയ്ക്ക് ഒരു ആക്സിഡന്റ് പറ്റിയതാ അനു ..
ബോഡിയ്ക്ക് നല്ല ഡാമേജ് ഉണ്ട്…
“എങ്ങനെ ..?
എന്ത് ആക്സിഡന്റ് …??
അനുവിന് ആകാംക്ഷയായി..
“കാർ എവിടെയോ പോയി തട്ടി…
അതു തന്നെ..
അവൻ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“ഒന്നു തെളിച്ചു പറ ഡോക്ടറെ..
അനുവിന്റെ ശബ്ദമുയർന്നു..
“തെളിച്ച് പറയാൻ എന്താ അനു ..
അവൾ വെള്ളമടിച്ച് ബോധമില്ലാതെ…
ഒന്നു നിർത്തിക്കൊണ്ട് എബി അവളെ നോക്കി..
“ആഷ്മി ജീവനൊടുക്കാൻ എന്തേലും നോക്കിയതാണോ ഡോക്ടറെ..?
അനുവിന്റെ ശബ്ദം പതിഞ്ഞതായിരുന്നു
പക്ഷെ അവൾക്ക് സംഭവത്തെ പറ്റി ഏകദേശ ധാരണ കിട്ടിയെന്ന് എബിയ്ക്ക് മനസ്സിലായി..
“മ്മ്..
ആണെന്ന് അവൾടെ ഫാമിലി പറയുന്നു..
എബി അവളെ നോക്കാതെ തന്നെ പറഞ്ഞു..
അനു കാലുകൾ ഒതുക്കി വച്ചിട്ട് ഒന്നു കൂടി കൂനിയിരുന്നു…
അവളുടെ മനസ്സ് പിന്നെയും പ്രക്ഷുബ്ദമായി…
“ഡോക്ടറെ നഷ്ടപ്പെടും എന്നോർത്താണോ അവർ…??
അവളുടെ തേങ്ങലിൽ അവസാനിക്കുന്നതായിരുന്നു ആ ചോദ്യം…
“എനിയ്ക്കറിയില്ല..
അവൾ എന്തിനാ അതൊക്കെ കാട്ടി കൂട്ടിയതെന്ന്..,
ഞാനാരേം മോഹിപ്പിച്ചിട്ടില്ല.. വാക്കും കൊടുത്തിട്ടില്ല..
എന്നിട്ടും എല്ലാവർക്കും മുൻപിൽ ഞാൻ കുറ്റക്കാരനായി..
നിരാശയും അതുപോലെ സങ്കടവും കലർന്നതായിരുന്നു അവന്റെ സംസാരം.
അനു ശബ്ദിച്ചില്ല..
അവനെ നോക്കിയതുമില്ല..
“നമുക്കു പിരിഞ്ഞാലോ ഡോക്ടറെ..??
അതേയിരുപ്പ് ഇരുന്നിട്ട് തലയുയർത്താതെ എടുത്തടിച്ചതു പോലെ അനു ചോദിച്ചു..
“തനിക്ക് ഭ്രാന്തായോ അനു ..
എബിയുടെ കണ്ണുകൾ മിഴിഞ്ഞു.
“അവൾ എന്തേലും ചെയ്യട്ടെ..
അത് അവൾടെ ഇഷ്ടം..
എനിയ്ക്കതിൽ ഒരു പങ്കും ഇല്ല…
ചെറിയ സങ്കടം അവളെ യോർത്ത് ഉണ്ടെങ്കിൽ കൂടി കുറ്റബോധം ലവലേശം എന്നിൽ ഇല്ല അനു …
ശ്വാസമെടുത്ത് കിതച്ചു കൊണ്ടാണ് അവനതു പറഞ്ഞു തീർത്തത്.
“അതു മാത്രമല്ല ഡോക്ടറെ..
നമ്മൾ ഒരുമിച്ചാൽ പിന്നെ അമ്മ ജീവനോടെ ഉണ്ടാവില്ലെന്നാ പറയുന്നത്..
അവർ മൂന്നു പേരും കൂടി…
ഭയന്ന മിഴികളോടെ അനു എബിയെ നോക്കി..
എബി ഞെട്ടി !!
“എന്ന് ആന്റി പറഞ്ഞോ..??
“പറഞ്ഞു..
അമ്മ തീർത്തു പറഞ്ഞു..
എബിയുടെ കണ്ണിൽ നിസ്സഹായത നിറഞ്ഞു..
അസ്വസ്ഥതയിൽ വിരലുകൾ മുടിയിൽ കോർത്തു വലിച്ചു..
“എന്തൊക്കെ പരീക്ഷണങ്ങളാ കർത്താവേ..
അവൻ പിറുപിറുത്തു..
“അതെ..
അതാ ഞാൻ പറഞ്ഞത്..
നമുക്ക്.. നമുക്കിത് നിർത്താം ഡോക്ടറെ..
ഒരുപാടുപേരുടെ ജീവനും ജീവിതോം ഇല്ലാതാകിയിട്ട് നമുക്ക് സുഖമായി ജീവിക്കാൻ പറ്റോ..?
അനുവിന്റെ ശബ്ദം ദൃഢമായിരുന്നു…
പതിവില്ലാത്ത ഒരു ധൈര്യം ആവരണമായി അവളുടെ മുഖത്ത് കാണപ്പെട്ടു..
“എടോ താനിത് എന്താലോചിച്ചിട്ടാ ഈ പറയുന്നത്..
എല്ലാ രീതിയിലും ഒന്നായ വരാ നമ്മൾ..
അതു താൻ മറന്നോ..
എബി അവളുടെ തോളിൽ പിടിച്ചു കുലുക്കി..
അവൾ അനങ്ങിയില്ല.
ഒന്നും പറഞ്ഞുമില്ല…
പക്ഷെ അവളുടെ മുഖഭാവത്തിൽ നിന്നും പറഞ്ഞത് കളിയല്ല കാര്യമാണെന്ന് എബിയ്ക്ക് ബോധ്യമായി..
അവൻ തളർന്നു…
കൺകോണിൽ നീർത്തിളക്കം ഉണ്ടായി..
“എന്റെ ഇഷ്ടത്തിനു വേണ്ടി അമ്മ ശ്രീക്കുട്ടി പാട്ടിയമ്മ അവരെ വേണ്ടെന്ന് വയ്ക്കാൻ എനിയ്ക്ക് കഴിയില്ല ഡോക്ടറെ…
വാശിപിടിച്ച് ഞാൻ ഡോക്ടറെ സ്വന്തമാക്കിയാലും ചിലപ്പോൾ ആജീവനാന്തം ഞാൻ സങ്കടപ്പെടേണ്ടി വരും..
അവരെയോർത്ത്…
അനുവിന്റെ ശബ്ദം വിറച്ചു.
എബി അവളെ രൂക്ഷമായി നോക്കി..
പിന്നെ അവൾക്ക് അഭിമുഖമായി ചമ്രം പടിഞ്ഞിരുന്നു
“എടോ..
എടോ.. അനു ..
താൻ .. താനെന്റെ മുഖത്തേക്ക് നോക്കിയേ ..
അവൻ ഭ്രാന്തമായ രീതിയിൽ അവളുടെ മുഖം കൈക്കുമ്പിളിലാക്കി..
“നമുക്ക് തമ്മിൽ പിരിയാൻ പറ്റോടോ ..?
ഞാൻ ഇല്ലാതെ താനും..
താൻ ഇല്ലാതെ ഞാനും അപൂർണനാണ്…
“എനിയ്ക്ക് പറ്റില്ല അനു ..
അവൻ അസ്വസ്ഥനായി ശരീരമനക്കിക്കൊണ്ടിരുന്നു..
അവന്റെ ചലനങ്ങൾ ചിത്തഭ്രമബാധയുള്ളതു പോലെ ആയിരുന്നു..
അനുവിന്റെ ശരീരം ഉലച്ചുകൊണ്ട് അവൻ തുടർന്നു..
“ഇങ്ങനെ ഒന്നും പറയല്ലേടോ..
ഞാൻ ചങ്കുപൊട്ടി മരിച്ചു പോകും..
നീയില്ലാത്ത ഒരു ജീവിതം എനിയ്ക്ക് പറ്റില്ല അനു …
അവൻ തുരുതുരെ അവളെ ചുംബിച്ചു.
അനുവിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല..
ശവം കണക്കെ അവൾ ഇരുന്നു..
“താൻ സമ്മതിച്ചാൽ നമുക്ക് നാളെത്തനെ രജിസ്റ്റാർ മാര്യേജ് ചെയ്യാം അനു ..
ആരും ഇല്ലെങ്കിലും എന്റെ അപ്പൻ ഉണ്ടാകും നമുക്കൊപ്പം…
എടോ പ്ലീസ്..
പിരിയുന്ന കാര്യം മാത്രം പറയരുത്..
എബി അവളെ കെട്ടിപ്പിടിച്ചു..
“നമുക്ക് പിരിയാം ഡോക്ടറെ..
ആ കെട്ടിപ്പിടുത്തത്തിൽ അവന്റെ തോളിൽ തല വെച്ചു കൊണ്ട് ചെവിയോരമായി അനു ആവർത്തിച്ചു ..
എബി അവളെ അവനിൽ നിന്നും അടർത്തിമാറ്റി…
“എന്താ താൻ പറഞ്ഞത്..
അവന്റെ മുഖം വിവർണ്ണമായി.
“നമുക്ക്.. നമുക്കിത് നിർത്താമെ…
അവൾ പറഞ്ഞവസാനിപ്പിക്കും മുൻപ് എബിയുടെ കൈത്തലം അവളുടെ കവിളിൽ പതിഞ്ഞു..
കണ്ണുകൾ നിറഞ്ഞു കവിഞ്ഞെങ്കിലും അവൾ കരഞ്ഞില്ല…
അവളുടെ മുഖഭാവം കണ്ടപ്പോൾ എബി കൂടുതൽ സങ്കടത്തിലായി..
“സോറി ടോ …
ഞാനാകെ …
കരച്ചിലോടെ അവൻ വീണ്ടും അവളെ ചേർത്തണച്ചു..
“ഡോക്ടർ വിചാരിക്കും പോലെ എനിയ്ക്ക് സങ്കടം ഇല്ലാഞ്ഞിട്ടോ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടോ അല്ല..
എന്റെ അവസ്ഥ ഇപ്പോ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നതല്ല…
“ഡോക്ടറെ വേണ്ടെന്നു വയ്ക്കുന്ന ആ തീരുമാനത്തോടെ ഞാൻ ഇല്ലാതായി കഴിഞ്ഞു…
പക്ഷെ എനിയ്ക്ക് ഇതല്ലാതെ വേറൊരു മാർഗ്ഗം ഇല്ല…
എല്ലാവരും ജീവനോടെ എന്നെ എരിച്ചു കൊണ്ടിരിക്കുകയാ ചുറ്റും നിന്നിട്ട്..
അപ്പോ ഞാൻ വേറെന്തു ചെയ്യും..
അവൾ നിസ്സഹായതയിൽ അവനെ നോക്കി..
“ഒരിയ്ക്കൽ കൂടി ഞാൻ ആന്റിയോട് സംസാരിക്കാടോ..
ആന്റി സമ്മതിയ്ക്കും..
എബിയിൽ പ്രതീക്ഷ നിറഞ്ഞിരുന്നു.
“വേണ്ട…
അമ്മ മാത്രം അല്ല..
വേറെയും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്..
അനു ദൃഷ്ടി ദൂരേയ്ക്കെറിഞ്ഞു.
ഡോക്ടർക്കും ഉണ്ടല്ലോ പ്രശ്നങ്ങൾ …
ആഷ്മി…??
ചോദ്യരൂപേണ അവൾ പറഞ്ഞു നിർത്തി.
“അവളെ ഞാൻ കണക്കിലെടുക്കുന്നില്ല അനു ..
എബി ദേഷ്യത്തിൽ മുഖം തിരിച്ചു..
“എടുക്കണം ഡോക്ടർ…
കാരണം അതൊരു ജീവനാ…
ഇല്ലാതായാൽ തകരുന്ന ഒരു കുടുംബം അവൾക്കുണ്ട്..
ഡോക്ടർക്കും പിന്നീടൊരിക്കലും ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ല..
എല്ലാവർക്കും വേണ്ടി എല്ലാവരുടെയും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി …
നമുക്ക് പിരിയാം. എന്നന്നേയ്ക്കുമായി..
കവിഞ്ഞൊഴുകുന്ന മിഴികളോടെ പറഞ്ഞു തീർത്ത അനുവിനെ നെഞ്ചുപിളരുന്ന വേദനയോടെ എബി നോക്കി നിന്നു ..
തുടരും