രചന – നെച്ചു നസ്രിൻ
പവൻ ആയാസപ്പെട്ടു കണ്ണ് തുറക്കാൻ ശ്രമിച്ചു. അവൻ ബെഡിൽ കിടക്കുകയാണെന്ന് മനസിലായി. പതിയെ എണീക്കാനായി ആഞ്ഞതും ശരീരത്തിൽ ശക്തമായ വേദന. ആയിരം കത്തി കുത്തിയിറക്കും പോലെ അവന് വേദനിച്ചു. എവിടയാണ് വേദനയെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ല. അവൻ ഒച്ച എടുക്കാൻ ശ്രമിച്ചു. അവൻ നടന്ന കാര്യങ്ങൾ ഓർമ്മിക്കാൻ ശ്രമിച്ചു. ക്രൂരമായ കണ്ണുകളോടെ തനിക്കരികിലേക്ക് വരുന്ന സാധികയെ അവന് ഓർമ വന്നു. പിന്നീട് നടന്നതൊന്നും തന്നെ അവനോർത്തെടുക്കാൻ കഴിഞ്ഞില്ല. അവന് ജീവനാപത്തൊന്നും വരാത്തതിൽ ആശ്വാസം തോന്നി.അവൻ ചുറ്റിനും സാധികയെ തിരക്കി. കതക് തുറക്കുന്ന സൗണ്ട് കേട്ട് പവൻ അവിടേക്ക് നോക്കിയതും സാധിക വരുന്നത് കണ്ടു. പവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.
“എന്താടി നിന്റെ ഉദ്ദേശം. ഏഹ് എന്താ ഇവിടെ നടക്കുന്നത് ?. ഒന്നോർത്തോ എനിക്കിവിടുന്ന് എണീക്കാനായാൽ പിന്നെ നീ ഉണ്ടാകില്ല” “ഹ ഹ ഹ ഹ”. സാധിക അവനെ നോക്കി ഉറക്കെ ചിരിച്ചു അവളുടെ കണ്ണിലെ പുച്ഛവും പരിഹാസവും പവനെ ജീവനോടെ ചുട്ടെരിച്ചു. “അതിനു നിനക്ക് എണീക്കാൻ കഴിയുമെങ്കിലല്ലേ. എടാ നിനക്ക് ആദ്യം എന്തൊക്കെ പറ്റിയെന്ന് നീ ആദ്യം മനസിലാക്കു. എന്നിട്ടല്ലേ കൊല്ലലും തിന്നലും”. പവന് ഒന്നും മനസിലായില്ല. അനങ്ങാൻ ആകാത്ത വിധം വേദന ശരീരത്തിന്റെ പലഭാഗങ്ങളിലും ഉയർന്നു വരുന്നത് മാത്രം തിരിച്ചറിഞ്ഞു. അവൻ എണീക്കാൻ ശ്രമിച്ചെങ്കിലും ജീവൻ പറിഞ്ഞു പോകുന്ന വേദനയിൽ ബെഡിലേക്ക് തന്നെ വീണു. “പരാക്രമങ്ങൾ കഴിഞ്ഞെങ്കിൽ ഞാൻ വിശദീകരിച്ച് തരാം എന്തൊക്കെയാണ് കുറച്ച് മണിക്കൂറുകൾ കൊണ്ട് ഇവിടെ നടന്നതെന്ന്. ഞാൻ ഇന്നലെ ഒഴിച്ച് തന്നത് മുഴുവൻ നീ കുടിച്ചില്ലേ. നീ അറിയാതെ ഞാനൊരു സൂത്രം അതിൽ ചേർത്തിരുന്നു.
“സോല്പിടം” എന്ന് പറയും. ആ ഡ്രഗ് ഉള്ളിൽ ചെന്നാൽ പിന്നെ ഒന്നുമറിയാത്ത ഉറക്കമായിരിക്കും. ഡോസ് കുറച്ചധികം തന്നെ കൂട്ടി.നീ ശെരിക്കും ഉറങ്ങി.ഇപ്പൊ സമയം ഉച്ചക്ക് ഒന്നര ആയി. അതായത് ഇന്നലെ 5 മണിക്കുറങ്ങിയ നീ ഇപ്പോളാണ് ഉണർന്നത്”. ” പിന്നെ നിന്റെ ഉറക്കത്തിൽ ഞാൻ മറ്റു ചിലതൊക്കെ നിന്നിൽ നിന്നങ് എടുത്തു മാറ്റി. ഏയ് പേടിക്കണ്ട നീ ചത്തൊന്നും പോകില്ല. നീ ആണാണെന്നു പറഞ്ഞു അഹങ്കരിച്ചു കൊണ്ട് നടക്കുന്ന ഒരു സാധനം ഇല്ലേ. എന്നെ കഴിവ് തെളിയിച്ചു കാണിച്ച. ആഹ് അത് തന്നെ , അതിനി നമുക്ക് വേണ്ട. അത് അങ്ങ് എടുത്തിട്ടുണ്ട്. പിന്നെ നിനക്ക് അവിടെ ചെറിയൊരു വേദന മാത്രേ അറിയൂ”. “മരവിപ്പിക്കാതെയാണ് അത് മുറിച്ചു മാറ്റിയത്. അതെന്റെ ഒരു പകയായിരുന്നു. നീ അത് അറിഞ്ഞിട്ടുണ്ടാവില്ല.പിന്നെ ഇപ്പോ ചെറിയ വേദന മാത്രം ഉള്ളത് എന്ത് കൊണ്ടാണ് എന്ന് നീ ചിന്തിക്കുന്നുണ്ടായിരിക്കും. അതും പറഞ്ഞു തരാം . നിന്റെ ബോഡിയിൽ അളവിൽ കൂടുതൽ “അട്രാക്യൂരിയം” എന്ന ഡ്രഗ് ഇൻജെക്ട് ചെയ്തിട്ടുണ്ട്.
ചില സർജറികൾ ചെയ്യുമ്പോൾ പാരലിറ്റിക് ആയിട്ട് ഉപയോഗിക്കുന്ന ഡ്രഗ് ആണത്.ശരീരത്തിലെ മസിലുകളെ നിശ്ചിത സമയത്തേക്ക് ബ്ലോക്ക് ചെയ്യാൻ കഴിവുള്ള മരുന്ന്”. “നിന്റെ ശരീരത്തിൽ അത് അളവിൽ കൂടുതൽ ചെന്നിട്ടുണ്ട് അത് കൊണ്ട് തന്നെ നിനക്ക് അരയ്ക്ക് താഴോട്ടുള്ള ചലന ശേഷി നഷ്ടമായിട്ടുണ്ട്. അവിടെ കൊണ്ട് നിനക്കൊന്നും ചെയ്യാൻ ആകില്ല. മരണം വരെയും സ്വന്തം കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും നിനക്ക്. ശെരിക്കും ഒരു ശവമായി തന്നെ ഇങ്ങനെ കിടക്കാം. പിന്നെ നിന്റെ അച്ഛനെയും അമ്മയെയും ഞാൻ വിവരം അറിയിച്ചിട്ടുണ്ട്. എന്നെ പോലെ പല പെൺകുട്ടികളെയും ദ്രോഹിച്ച നിനക്ക് ദൈവം തന്ന ശിക്ഷയാണ് എന്നാണ് അവർ പറയുന്നത്. അവരും നിന്നെ ഉപേക്ഷിച്ച മട്ടാണ്”. “അതിലും നീ വിഷമിക്കണ്ട. നിന്റെ കാര്യങ്ങളൊക്കെ നോക്കാൻ ഞാൻ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്.അപ്പൊ ഈ കട്ടിലിൽ കിടന്ന് കൊണ്ട് ഒരു പാവയെ പോലെ നിനക്ക് പഴയ കാര്യങ്ങൾ അയവിറക്കി കിടക്കാം.
കൂടെയുള്ളവരുടെ സഹായത്തോടെ എല്ലാം ചികിൽസിച്ചു ഭേദമായി വരാം എന്നാണ് മനസിലെങ്കിൽ , ആണത്തം നഷ്ടമായ പവനെ എല്ലാവരും പുച്ഛിക്കും. പട്ടിയെ കാണുന്ന കണ്ണിൽ കൂടി പോലും ആരും നിന്നെ തിരിഞ്ഞ് നോക്കില്ല. നീ പിച്ചി ചീന്തിയ പല പെൺകുട്ടികളുടെ കണ്ണീരിന്റെ വിലയാണ് നീയിനി അനുഭവിക്കേണ്ടത്. അത് നീ അനുഭവിച്ചേ മതിയാകൂ. ചിലപ്പോ ഇതൊരു നിയോഗമാകും. ഈശ്വരൻ നിശ്ചയിച്ചത് നടപ്പിലാക്കാൻ ഞാൻ വേണ്ടി വന്നു. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം”. പവന് സ്വയം അറപ്പ് തോന്നി. ഒന്നിനും കഴിയാത്ത ഒരു മാംസ പിണ്ഡമായി ജീവിതാവസാനം വരെ ഇങ്ങനെ കഴിയുന്നത് അവന് ചിന്തിക്കാൻ ആകുമായിരുന്നില്ല. മുറിക്ക് പുറത്തേക്കിറങ്ങിയ സാധിക ചുവരിൽ ചാരി നിന്ന ഒരു പെൺകുട്ടിയുടെ തോളിൽ കൈ ചേർത്തു. പവനാൽ ജീവിതം നശിച്ച അനേകം പെൺകുട്ടികളിൽ ഒരുവൾ. അന്ന് തന്നോട് കാണിച്ച ക്രൂരതകളിൽ നിന്ന് ഉയർത്തെഴുന്നേറ്റ സാധിക പവന്റെ ജീവ ചരിത്രം ചികഞ്ഞു.
അവിടെ നിന്നാണ് നീന എന്ന ഈ പെൺകുട്ടിയെ അവൾ കണ്ടെത്തിയത്. നഴ്സിംഗ് വിദ്യാർഥി ആയ നീനയെ ഒരു പൊന്തക്കാട്ടിനുള്ളിൽ വെച്ചാണ് പവൻ ഇല്ലാതാക്കിയത്. ആരും ചോദിക്കാൻ വരില്ലെന്നുറപ്പിച്ച പവൻ അവളെ കൊല്ലാതെ കൊന്നു. സാധികയുടെ ആവശ്യം നീനയോട് പറഞ്ഞപ്പോൾ കാത്തിരുന്ന ഇരയെ മുന്നിൽ കിട്ടിയ വേട്ടക്കാരന്റെ മുഖമായിരുന്നു അവൾക്ക്. എല്ലാ തയ്യാറെടുപ്പുകളും നടത്തിയ സാധികയ്ക്ക് വേണ്ടി സഹായങ്ങൾ ചെയ്ത് കൊടുത്തതവളായിരുന്നു. ഒടുവിൽ അവന്റെ പച്ച മാംസത്തെ അറപ്പോടെ വെട്ടിമാറ്റിയതും നീന തന്നെയാണ്. “നീ ഉറക്കിൽ കണ്ട പേടി സ്വപ്നം ഇവിടെ അവസാനിച്ചു. എല്ലാം അവസാനിച്ചു എന്നുറപ്പിച്ച നിനക്ക് ഇപ്പൊ മുന്നിൽ വലിയൊരു ലോകമുണ്ട്. ആണിന് നഷ്ടപ്പെടാത്ത ഒന്നും പെണ്ണിനും നഷ്ടപ്പെടില്ല”. സാധികയുടെ കഥ കേട്ടപ്പോൾ അവളോട് അറപ്പും വെറുപ്പും തോന്നിയിരുന്നു. തരം താഴ്ന്ന ഒരു പെണ്ണ്. പക്ഷേ പിന്നീടവൾ നീനയെ അത്ഭുതപെടുത്തി. സാധിക അവിടുന്ന് നേരെ റൂമിലേക്ക് വന്നു .
ഒരു ബക്കറ്റ് വെള്ളം തലയിലേക്ക് കമഴ്ത്തി. വല്ലാത്ത ശാന്തിയും സമാധാനവും അവളുടെ മനസിന് തോന്നി. പൊട്ടിത്തെറികളേതുമില്ലാതെ ശാന്തമായി ഒഴുകുന്ന പുഴ പോലെ ദിനങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.ആനന്തും രേഷ്മയും പഴയതിലും കൂടുതൽ അടി കൂടിയും വഴക്കിട്ടും പ്രണയിച്ചു കൊണ്ടേയിരുന്നു. ക്ലാസ്സ് റൂമിലിരിക്കുകയായിരുന്നു പീലിയും രേഷ്മയും. “ഓഹ് ഈ പൊട്ടനിതെവിടെ പോയി. നേരം എത്ര ആയെന്ന”?. “അതിനു അവൻ താമസിച്ചു വരുന്നത് ആദ്യമായിട്ടല്ലല്ലോ”. “പിന്നെ ക്ലാസ്സ് തുടങ്ങാറായി എന്ന് വല്ല വിചാരവും അവനുണ്ടോന്ന് നോക്കിക്കേ. ഇങ്ങോട്ട് വരട്ടെ”. “എന്റെ രേഷു അവന് ക്ലാസ്സ് മിസ്സാകും എന്നൊരു ടെൻഷൻ അല്ല നിനക്കെന്ന് എനിക്ക് വ്യക്തമായി അറിയാം കേട്ടോ. വന്ന് വന്ന് ഇപ്പോ പെണ്ണിന് അവനെ കാണാതിരിക്കാൻ ഒക്കുന്നേയില്ലല്ലോ. ഈ കണക്കിന് നീ ഇപ്പോളെ അവന്റെ വീട്ടിലോട്ട് താമസം മാറുമോടീ”?. “അങ്ങനെയാ മിടുക്കുള്ള പെണ്ണുങ്ങൾ.
അല്ലാതെ നിന്നെ പോലെ വായും പൊളിച്ചു നടക്കില്ല”. “നിങ്ങടെ മിടുക്ക് ഞാനന്ന് കണ്ടതാണേ. പേടിച്ചു ഇറങ്ങി ഓടിയതാ”. “എന്ത് കണ്ടെന്നു”?. “കാണാനുള്ളതെല്ലാം കണ്ടു ബോധിച്ചു. എന്നിട്ട് മിടുക്കാണ് പോലും”. “ഫുൾ കണ്ടല്ലേ”. “ഫുൾ ഇല്ല കുറച്ച്”. “ആഹ് മിടുക്ക് എനിക്കല്ല, അവനായിരുന്നു. ഇങ്ങോട്ട് കേറി കിസ്സ് അടിക്കുമ്പോൾ ഞാൻ അത് മിസ്സ് ആക്കണോ”?. “മ്മ്മ്”. “എടി നീ നിത്യ ബ്രഹ്മചാരിയായി നടക്കാനാണോ ഉദ്ദേശിക്കുന്നത്”?. ” എന്ത്”?. “ഹും നിനക്ക് പുള്ളിക്ക് അങ്ങോട്ട് ഒരു കിസ്സ് എങ്കിലും കൊടുക്കാൻ മേലെ”?. “അയ്യേ പോ വൃത്തികെട്ടവളെ”. ” ആഹ് ഇപ്പോ ഇത് വൃത്തികേടായിട്ട് തോന്നും. എന്തേലും പറ്റിപോയിട്ട് പിന്നെ കയ്യും കാലുമടിച്ചിട്ടു കാര്യമില്ല.എന്നാലും പുള്ളി നിന്നെ സ്നേഹത്തോടെ നോക്കാറ് കൂടിയില്ലേ”?. “അങ്ങനല്ലടി സൂരജേട്ടൻ സംസാരിക്കുമ്പോളൊക്കെ ആ കണ്ണിൽ എന്നോടുള്ള ഇഷ്ട്ടം ഞാൻ കാണാറുണ്ട്. പക്ഷേ എന്തോ”.. “നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമാണ് പക്ഷേ പറയാൻ മടി. എവിടെ ചെന്ന് അവസാനിക്കുമോ”?. ക്ലാസ്സിലേക്ക് സൂരജ് വരുമെങ്കിലും അറിയാതെ പോലും ഒരു നോട്ടം പീലിയിലേക്ക് എത്തില്ല.
മറ്റു കുട്ടികൾക്ക് അതൊരു ബുദ്ധിമുട്ടാകുമെന്നത് അവന് ശെരിക്കും അറിയുന്നത് കൊണ്ടാണ്. പീലിയും അതാഗ്രഹിക്കാറില്ല. വൈകിട്ട് ഊഞ്ഞാലിൽ വെറുതെ ഇരിക്കുമ്പോഴായിരുന്നു സൂരജ് അവിടേക്ക് വന്നത്. അവൾ വേഗം എണീറ്റെങ്കിലും സൂരജ് അവൾക്കൊപ്പം വന്നിരുന്നു. അവൻ അരികിൽ വരുമ്പോൾ വല്ലാത്തൊരു അനുഭൂതി മനസ്സിൽ നിറയുന്നത് പീലി അറിയുന്നുണ്ടായിരുന്നു. അവന്റെ ഒരു നോട്ടം പോലും തന്നെ ഇത്ര മേൽ തരളിതയാക്കുന്നുണ്ട്.ഊഞ്ഞാലിൽ ആടി കൊണ്ട് അവനേതോ പാട്ടിന്റെ രണ്ട് വരി മൂളി. “സൂരജേട്ടൻ പാട്ട് പഠിച്ചിട്ടുണ്ടോ”?. “അങ്ങനെ പഠിച്ചിട്ടൊന്നുമില്ല. അമ്മ പാടും അത് കേട്ട് പഠിച്ചതാ . അമ്മ പാടുന്നത് കേട്ടിട്ടില്ലല്ലോ താൻ”. “ഉണ്ട്. അന്ന് ഏട്ടൻ എന്നെ അടിച്ച ആ രാത്രി അമ്മ എന്നെ പാട്ട് പടിയാണ് ഉറക്കിയത്”. ആ ഓർമയിൽ സൂരജിൽ ദുഃഖം നിറഞ്ഞു. ” പീലി , ശെരിക്കും ഞാൻ അന്ന് ആ ദേഷ്യത്തിന് അടിച്ചതായിരുന്നു. തനിക്കത് ഒരുപാട് സങ്കടം ഉണ്ടാക്കിയെന്ന് അറിയാം. സോറി”. “അയ്യോ അതൊന്നും സാരമില്ല. ഞാൻ അതൊക്കെ മറന്നതാ”. “ഇല്ലെടോ എന്നെ അത് ഇപ്പോളും വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
തന്നോട് എന്ത് പ്രായശ്ചിത്തം ചെയ്താലാണ് മതിയാവുക”. “ഇങ്ങനൊന്നും പറയരുതേ. ഞാൻ പറഞ്ഞില്ലേ അറിയാത്ത കാര്യത്തിന് അന്ന് എന്നെ അടിച്ചപ്പോൾ എനിക്ക് സങ്കടം വന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ഇപ്പോ എനിക്കൊരു കുഴപ്പവുമില്ല . പിന്നെ പ്രായശ്ചിത്തം ചെയ്യാനും മാത്രം വലിയ തെറ്റൊന്നുമല്ലല്ലോ ചെയ്തത്. അത്ര നിർബന്ധമാണെൽ എനിക്കൊരു പാട്ട് പാടി തരാമോ ഇപ്പോ”. “അത്രേയുള്ളൂ. അതൊക്കെ എളുപ്പമല്ലേ ഏത് പാട്ടാ വേണ്ടത്”?. “ഏട്ടനിഷ്ടമുള്ളത് മതി”. ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരം കരയുന്ന പൈതൽ പോലെ കരളിന്റെ തീരാദാഹം കനൽതുമ്പി പാടും പാട്ടിൽ കടം തീരുമോ (തേരിറങ്ങും മുകിലേ…) നിലയ്ക്കാതെ വീശും കാറ്റിൽ നിറയ്ക്കുന്നതാരീ രാഗം വിതുമ്പുന്ന വിണ്ണിൽ പോലും തുളുമ്പുന്നു തിങ്കൾത്താലം നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ (തേരിറങ്ങും മുകിലേ…) അവളുടെ കണ്ണിലേക്കു ആർദ്രമായി നോക്കിയാണ് സൂരജ് ആ പാട്ട് പാടി നിർത്തിയത്. മൗനമായി ഇരു ഹൃദയങ്ങളിൽ പ്രണയം നിറഞ്ഞു.
തീർത്ഥ ഹോസ്പിറ്റലിൽ നിന്ന് തിരികെ ഹോസ്റ്റലിലേക്ക് വരുമ്പോളാണ് ആരോ തന്റെ പിന്നാലെ ഉണ്ടെന്ന തോന്നൽ അവളിൽ വന്നത്. രണ്ട് മൂന്നു തവണ ഇടക്ക് തിരിഞ്ഞ് നോക്കിയെങ്കിലും ആരെയും കണ്ടില്ല.രണ്ട് മൂന്ന് പ്രസന്റേഷൻ ചെയ്യാനുള്ളത് കൊണ്ട് കുറച്ചു വൈകിയാണ് അവൾ ഇറങ്ങിയത്. ഒപ്പമുള്ളവരെല്ലാം നേരത്തെ പോയി കഴിഞ്ഞു. അവളിൽ ഒരു ഭീതി നിറഞ്ഞു. പെട്ടെന്നാണ് അവൾക് മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ വന്ന് നിന്നത്. അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.പലതവണ പിറകിൽ നടന്നു ഇഷ്ട്ടം പറഞ്ഞവനാണ്. പേര് പോലും തനിക്കോർമ്മയില്ല. കഴിഞ്ഞ തവണ ഇത് പോലെ വന്നപ്പോൾ നല്ല മറുപടി കൊടുത്താണ് വിട്ടത്. അന്ന് കൂടെ ഫ്രണ്ട്സ് ഉണ്ടായിരുന്നു അവളുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. അവൻ അടുത്തേക്ക് വരും തോറും അവൾ ഓരോ ചുവട് പിറകിലേക്ക് വെച്ചു. അവന്റെ ഉദ്ദേശം മനസിലായ തീർത്ഥ ഓടാൻ തുടങ്ങി.അവൾ ഭയന്ന് വിറച്ചു എങ്ങോട്ടെന്നില്ലാതെ ഓടി.
അവനും അവളെ വിടാൻ ഭാവമില്ലെന്ന രീതിയിൽ പിറകിലുണ്ടായിരുന്നു. പെട്ടെന്നാണ് അവളോടി ഒരു ബൈക്കിനു മുന്നിലേക്ക് വീണത്. കൈ മുട്ട് പൊട്ടി ചോരയൊലിച്ചു. കണ്ണുകൾ ഉയർത്തി നോക്കിയതും അവൾക്ക് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. രാഹുൽ തിടുക്കത്തിൽ അവൾക്കരികിൽ വന്ന് അവളെ താങ്ങി എണീപ്പിച്ചു. അപ്പോളാണ് പിറകെ ഓടി വന്നവൻ അവളെ വലിച്ചെടുക്കാൻ ശ്രമിച്ചത്. അവളുടെ പേടിച്ചരണ്ട മുഖം കണ്ടതും രാഹുലിന് കാര്യം മനസിലായി. അവന്റെ മൂക്കിന് തന്നെ ആദ്യ പ്രഹരം കൊടുത്തു രാഹുൽ.അടുത്ത് കിടന്ന ഒരു തടികഷ്ണമെടുത്തു അവന്റെ മുതുകിനും കാലിലും കയ്യിലും അടിച്ചു . തീർത്ഥ അപ്പോളും എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ നില്കുകയായിരുന്നു. രാഹുൽ അവളെ ബൈക്കിൽ കയറ്റി ഹോസ്പിറ്റലിൽ പോയി മുറിവ് ഡ്രസ്സ് ചെയ്ത്. “ആരാ അവൻ”?. “അറിയില്ല കുറച്ച് നാളായി ശല്യമുണ്ട്. കഴിഞ്ഞ തവണ മേലാൽ പിറകെ വരരുതെന്ന് പറഞ്ഞിരുന്നു.
ഇന്നിപ്പോ ആരും കൂടെയില്ലെന്ന് കണ്ടു ഉപദ്രവിക്കാൻ വന്നതാ”. “നീ എന്താ ഒറ്റയ്ക്ക്”?. “അതൊരു പ്രസന്റേഷൻ ചെയ്ത് തീർക്കാനുണ്ടായിരുന്നു. ഫ്രെണ്ട്സ് എല്ലാരും നേരത്തെ പോയി”. “മ്മ്മ്”. അവന്റെ ബൈക്കിൽ തിരികെ ഹോസ്റ്റലിലേക്ക് വരുമ്പോൾ തീർത്ഥയുടെ ഉള്ളിൽ ഭയം വിട്ട് മാറിയില്ലായിരുന്നു. അത് മനസിലാക്കിയ രാഹുൽ വഴിയരികിലെ ഒരു ചെറിയ കടയിൽ നിർത്തി. ഓരോ ലസ്സി വാങ്ങി. “ഇങ്ങനെ ശല്യം ചെയ്യാൻ വരുന്നവരെ പേടിച് ഓടാൻ നിന്നാൽ അതിനെ നേരം കാണൂ. മറിച്ചൊന്ന് പൊട്ടിച്ചാൽ പിന്നെ ഒരുത്തനും ശല്യത്തിന് വരില്ല” “മ്മ്മ്”. “എന്ത് കും ഇങ്ങനെ എന്നും ആരേലും വരുമോ രക്ഷപ്പെടുത്താൻ”?. “ഞാൻ ആരെയും വിളിച്ചില്ലല്ലോ”. “അഹങ്കാരത്തിനു ഒരു കുറവുമില്ല. വന്നില്ലേൽ കാണാരുന്നു”. അവളൊന്നും മിണ്ടിയില്ല. ” ഇവിടിപ്പോ എന്റെ പെങ്ങൾ ആയിരുന്നേൽ അവൻ ചോര തുപ്പി എവിടേലും കിടന്നേനെ”. “ഓഹ്. എനിക്ക് പോണം”. അവൻ പറഞ്ഞത് അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ബൈക്കിലെ കണ്ണാടിയിൽ കൂടി പരിഭവിച്ചു മുഖം വീർത്തു കെട്ടിയിരിക്കുന്ന തീർത്ഥയെ നോക്കി രാഹുലൊന്ന് ചിരിച്ചു. ബൈക്കിൽ നിന്നിറങ്ങി ഹോസ്റ്റലിലേക്ക് പോകാനാഞ്ഞ അവളെ അവൻ കയ്യിൽ പിടിച്ചു നിർത്തി. എന്താ എന്ന രീതിയിൽ അവൾ അവനെ നോക്കി.
“അതെ ഈ ബോഡിക്ക് ചളുക്കും പൊട്ടലും ഒന്നും വരാതെ നോക്കിക്കോണം. എനിക്കാവശ്യമുള്ളതാ”. “എന്റെ കാര്യം നോക്കാൻ എനിക്കറിയാം ആരും ബുദ്ധിമുട്ടേണ്ട”. അവൻ അവളുടെ കയ്യിൽ പിടിച്ച് തനിക്കരികിലേക്ക് അടുപ്പിച്ചു. അവന്റെ നെഞ്ചിൽ തട്ടിയവൾ നിന്നു.അവന്റെ ശ്വാസം മുഖത്ത് തട്ടി. തീർത്ഥ കണ്ണുകൾ തുറിച്ച് അവനെ നോക്കി. “പറഞ്ഞത് കേട്ടല്ലോ. ഈ കുട്ടി ഡോക്ടറെ എനിക്ക് വേണം. പിന്നെ സെൽഫ് ഡിഫെൻസ് ഒക്കെ കല്യാണം കഴിഞ്ഞ് കുറേശെ ആയി ഞാൻ പഠിപ്പിച്ചു തരാം. ഇപ്പോ തത്കാലം നിന്റെ ഡിഫെൻസ് ഞാൻ ഏറ്റെടുത്തോളം. എന്തേലും ബുദ്ധിമുട്ട് ഉണ്ടോ”?. തീർത്ഥയിൽ നാണവും ഞെട്ടലും ഒരുപോലെ വന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ നിന്നു. അവൻ അവളുടെ കവിളിലൊന്ന് ഊതി. കൈ അവളുടെ കവിളിൽ ഒന്ന് തൊട്ടു. കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു. പെട്ടെന്നാണ് അവനവളുടെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തത്. അവൾ പൊള്ളിയടർന്നു അവനെ കൂർപ്പിച്ചു നോക്കി.
“നിന്റെ കാര്യം നിനക്ക് നോക്കാനറിയാമെന്ന് പറഞ്ഞില്ലേ അതിനാണ്. അപ്പോ പോട്ടെ കുട്ടി ഡോക്ടറെ”. കുറച്ച് മുന്നോട്ട് പോയതും അവൻ ബൈക്ക് നിർത്തി തിരിഞ്ഞു നോക്കി. “തീർത്ഥ ഈ എഞ്ചിനീയർ ചെക്കന് ഈ ഡോക്ടർ കൊച്ചിനെ ഇഷ്ടാണ്. I love youu”. തീർത്ഥയിൽ ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു. അന്ന റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അവളിൽ ഭ്രാന്തമായ ഒരു തരം ഭാവമായിരുന്നു. കൃത്യമായി ഉറങ്ങാതെ, ഭക്ഷണം ഉപേക്ഷിച്ചു അവൾ മുറിയിൽ കഴിച്ചു കൂട്ടി. ഐദൻ വരുമ്പോൾ മാത്രം അവൾ സന്തോഷത്തിന്റെ മുഖം മൂടിയെടുത്തണിഞ്ഞു. അവളിലെ ഓരോ ഭാവ വ്യത്യാസവും അവൻ തിരിച്ചറിയുന്നത് അവൾ മനസിലാക്കിയില്ല. കോളേജിലേക്ക് പോയിട്ട് ദിവസം ഏറെയായി. അന്ന് സൂരജിന്റെ പ്രതികരണം അവളെ അവന്റെ മുന്നിലെത്തിക്കാതെ തടയുകയായിരുന്നു. ഒടുവിൽ എല്ലാം കണക്ക് കൂട്ടി തീരുമാനിച്ചുറപ്പിച്ചു. രാവിലെ കോളേജിലേക്ക് പോകാൻ അതി സുന്ദരിയായി തന്നെ ഒരുങ്ങിയിറങ്ങി അന്ന. ഐദന്റെ മുഖം പ്രകാശപൂരിതമായി. അവനെ കെട്ടിപിടിച് കവിളിലൊന്ന് മുത്തി അവൾ കാറിലേക്ക് കയറി.
കാർ ഗേറ്റ് കടന്ന് പോകുന്നത് ഐദൻ നോക്കി നിന്നു.കോളേജിൽ വന്നതും അവൾ തിരഞ്ഞത് സൂരജിനെയാണ്. ക്ലാസ്സിൽ കൂട്ടുകാരികൾ ഇത്രയും ദിവസം വരാതിരുന്നതിന്റെ കാരണങ്ങൾ തിരക്കിയപ്പോളും സുഖമില്ലായിരുന്നു എന്ന് പറഞ്ഞൊഴിഞ്ഞു. ശെരിയാണ് മനസിനായിരുന്നു സുഖമില്ലാതിരുന്നത്. എന്നാൽ ആ മനസുഖം അധികം വൈകാതെ തന്നിലേക്ക് വന്നടുക്കും എന്നവൾ ഉറച്ചു വിശ്വസിച്ചു. സൂരജ് പീലിക്കായി കരുതി വെച്ച സാരീ ഒന്ന് കൂടി എടുത്തു നോക്കി. അതുടുത്തു മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന പീലിയുടെ മുഖം അവന്റെ മനസിലേക്ക് മിന്നി മാഞ്ഞു.ഇനിയും വൈകിക്കാൻ ആവില്ല. തന്നിലെ പ്രണയം അവളോട് തുറന്ന് പറയണം. ഇനിയും ഇതടക്കി പിടിച്ച് അവൾക്ക് മുന്നിൽ നിൽക്കാൻ താൻ അശക്തനാണ്. അഭിയോട് വിളിച്ചു പറഞ്ഞപ്പോൾ ധൈര്യമായി മുന്പോട്ട് പോകാൻ പറഞ്ഞു. ഇന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് നേരെ ബീച്ച്ലേക്ക് പോകും.
അതിനോട് ചേർന്നൊരു കോഫി ഷോപ്പ് ഉണ്ട്. അവിടെയൊരു ടേബിൾ പറഞ്ഞിട്ടുണ്ട്. അവിടെ വെച്ച് തന്റെ മനസ് പീലിക്ക് മുൻപിൽ തുറന്ന് കാട്ടും. മനസ്സിൽ അതെ സമയം സംശയവും കടന്നു വന്നു. ഇനി ഒരു പക്ഷേ പീലി തന്റെ സ്നേഹത്തെ സ്വീകരിച്ചില്ലെങ്കിലോ. അവന്റെ മനസിൽ രണ്ട് ചിന്തകൾ പരസ്പരം പിടി വലി നടത്തി. ഒടുവിൽ എന്ത് വന്നാലും ഇഷ്ട്ടം തുറന്ന് പറയാൻ തന്നെ ഉറപ്പിച്ചു. പീലി തന്റെ ഭാര്യയായി മുന്പോട്ട് ഒപ്പമുണ്ടാകണമെന്നാണ് സൂരജിന്റെ ആഗ്രഹം. അവൻ കാറിലേക്ക് ആ സാരീ എടുത്ത് വെച്ച് കോളേജിലേക്ക് യാത്ര ആരംഭിച്ചു. തുടരും

by