The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
മൂന്നു മാസങ്ങൾ വളരെ പെട്ടന്നാണ് കടന്നു പോയത്….ഡിവോഴ്സിനായി ഒരുമിച്ച് കേസ് ഫയൽ ചെയ്തതോടെ കൗൺസിലിംഗിനു ഒരുമിച്ച് വിളിച്ചെങ്കിലും ഒന്നിച്ചൊരു ജീവിതം സാധ്യമാകില്ലെന്ന തീരുമാനത്തിൽ ഉണ്ണി ഉറച്ചു നിന്നു.ഒന്നിച്ചുളള ജീവിതത്തിനിടയിൽ അവനെ ശല്യം ചെയ്തു അമ്മ അറിയാതെ അവളെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്തു.. അതോടെ അമ്മ തളർന്നു കിടപ്പിലായി..
കോടതിയിൽ പലതവണ നേർക്കു നേരെ കണ്ടിട്ടും ഉണ്ണി ഒരിക്കൽ പോലും നന്ദിനിക്കുട്ടിയോട് സംസാരിച്ചില്ല.അതേ അവഗണന നൽകി അവളും മുഖം തിരിച്ചു..
തുളസിയിലും ഒരുപാട് മാറ്റങ്ങളുണ്ടായി ..ആരവിന്റേയും നന്ദിനിക്കുട്ടിയുടേയും ആരതി മോളുടേയും സാമീപ്യം അവരെ സംസാരിക്കാനും എഴുന്നേറ്റു നടക്കാനും പ്രാപ്തയാക്കി…
തുളസിയെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് കൊണ്ടു വന്നതോടെ നന്ദിനിക്കുട്ടി സ്കൂളിൽ പോയി തുടങ്ങി.. ആരവ് ആനന്ദന്റെ ബിസിനസ് മാനേജർ പോസ്റ്റ് സ്വീകരിക്കുകയും ചെയ്തു…
വീണ്ടും മൂന്നു മാസങ്ങൾ കൂടി കഴിഞ്ഞു വീണു മറ്റൊരു പ്രഭാതം കൂടി വന്നണഞ്ഞു…
ഡിസംബറിന്റെ തണുത്ത പുലരിയിൽ നന്ദിനിക്കുട്ടി വയറിൽ തല വെച്ചു അവളേയും പൊതിഞ്ഞ് പിടിച്ചു ഉറക്കത്തിലായിരുന്നു…ഉറക്കം ഉണർന്നപ്പോഴേ കണ്ടു പ്രിയപ്പെട്ടവൻ കിടന്നുറങ്ങുന്നത്..വാത്സല്യത്തോടെ മുടിയിഴകളിൽ വിരലോടിച്ചു അങ്ങനെ കിടന്നു…
മാറിൽ ആരവിന്റെ ചുണ്ടുകൾ അമർന്നതോടെ നന്ദിനിക്കുട്ടി കണ്ണുകൾ തുറന്നത്…ദിവസവും ഉണർന്നാലതൊരു പതിവാണ്..
അവൾ കൈകൾ നീട്ടിയതും പ്രണയത്തോടെ നന്ദിനിക്കുട്ടിയുടെ നഗ്നമേനിയിലേക്കവൻ പടർന്നു കയറി ചൊടികളെ കീഴ്പ്പെടുത്തി.. അവനു വിധേയപ്പെട്ട് അവളും കൂടെ മൽസരിച്ചു…
“ഇങ്ങനെ കിടന്നാൽ മതിയോടാ പോകണ്ടേ നമുക്ക്”
അരുമയോടെ അവന്റെ കവിളിൽ തഴുകി നെറ്റിയിൽ പ്രണയപൂർവ്വം ചുംബിച്ചു..
“പോകണം നന്ദിനിക്കുട്ടി.. നീ പോയാൽ മതി അച്ഛനും അമ്മക്കും ഒപ്പം.. നിന്റെ ആഗ്രഹം പോലെ മതി ഉണ്ണിയുമായി ഒരു കൂടിക്കാഴ്ച..
മനസ്സ് നിറഞ്ഞു.. ഒരിക്കൽ കൂടി അവനെ പ്രണയപൂർവ്വം ചുംബിച്ചു അവൾ എഴുന്നേറ്റു ബാത് റൂമിലേക്ക് കയറി..
ഇന്നാണ് വിധി വരുന്നത്..ഉണ്ണിയുമായി വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തുന്നത്…കോടതി വിധി എന്താണെന്ന് അറിയാം..എന്നാലും പോകണം..
സമയം എടുത്തു നന്ദിനിക്കുട്ടി കുളിച്ചിറങ്ങി…അപ്പോഴേക്കും ആരവും എഴുന്നേറ്റു.. അവനു മുമ്പിൽ വെച്ചു ടർക്കി അഴിച്ചു മാറ്റി വസ്ത്രങ്ങൾ ധരിച്ച് തുടങ്ങി.. അവളിലെ നാണമൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു…അല്ലെങ്കിലും ദിവസവും നഗ്നത ദർശിക്കുന്നവനു മുമ്പിൽ എന്ത് നാണിക്കാനാണ്..
ഇന്നർ വെയർ അണിഞ്ഞ് നന്ദിനിക്കുട്ടി ആരവിനു മുമ്പിലൊന്ന് ഞെളിഞ്ഞു നിന്നു..
” എടീ പെണ്ണേ രാവിലെ മൂഡാക്കാനുളള ശ്രമത്തിലാണോ…
“മൂഡു വരുന്നെങ്കിൽ ആസ്വദിച്ചിട്ടു പോകാമെടാ…
അവനിലേക്കവൾ ചാടിക്കയറി കാലുകൾ കെട്ടു പിണച്ചു കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു ഇരുന്നു…ആരവ് ഇരുകൈകളാലും അവളെ ബാലൻസ് ചെയ്തു നിർത്തി…
” പോയിട്ടു വാ പെണ്ണേ സമയം ഉണ്ടല്ലോ..
“നീ കൂടി അരികിൽ വേണമെന്നുണ്ട് ആരവ്..എന്നാലും സാരമില്ല.. നിന്റെ മനസ്സ് എനിക്കൊപ്പം ഉണ്ടല്ലോ..അതുമതി..
ചുണ്ടിൽ മുത്തങ്ങൾ തീർത്തിട്ട് അവനിൽ നിന്നും ഇറങ്ങി ഒരുങ്ങി തുടങ്ങി.. ആരവ് കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോഴേക്കും നന്ദിനിക്കുട്ടി റെഡിയായി കഴിഞ്ഞു..
ആരതിമോളേയും കൂട്ടി എല്ലാവർക്കും ഒപ്പമിരുന്നു അവർ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.
” നിങ്ങൾ പോയിട്ട് സന്തോഷ വാർത്തയുമായി മടങ്ങി വരുമ്പോഴേക്കും ഇവിടെ മറ്റൊരു വാർത്ത നിങ്ങളെ എതിരേൽക്കും…
സന്തോഷത്തോടെ ആനന്ദൻ പറഞ്ഞു… അതെന്താണെന്ന് അറിയില്ലെങ്കിലും നന്ദിനിക്കുട്ടിയും ആരവും ബാലനും ഉമയും പുഞ്ചിരിച്ചു.. ദോഷം വരുന്നതൊന്നും ആനന്ദൻ ചെയ്യില്ലെന്ന് അവർക്ക് അറിയാം..
നന്ദിനിക്കുട്ടി അച്ഛനും അമ്മക്കും ഒപ്പം കാറിൽ കയറി… അവളുടെ മുഖത്ത് സന്തോഷമായിരുന്നു..കുറെ നാളായി ആഗ്രഹിക്കുന്നതാണു ഉണ്ണിയിൽ നിന്ന് നിയമപരമായൊരു മോചനം..അതിന്നു സാദ്ധ്യമാവുകയാണ്….
“അയാൾ തന്നെ അർഹിക്കുന്നില്ല…അതാണ് സത്യം..തനിക്കായി പിറന്നത് ആരവാണ്..താൻ അവന്റെ മാത്രമാണ്… “””” ഇനിയെന്നും “”” അങ്ങനെ ആയിരുന്നാൽ മതി..അതാണ് തന്റെ സന്തോഷവും….
കോടതി കൂടും മുമ്പേ അവരെത്തി…അതിനേക്കാളും നേരത്തെ ഉണ്ണി എത്തിയിരുന്നു… അയാൾക്കൊപ്പം അവന്റെ താലിയും ചാർത്തി കൂടെ ഹിമയും…
നന്ദിനിക്കുട്ടിയുടേയും ഹിമയുടേയും മിഴികൾ പരസ്പരമൊന്നു കോർത്തു…
നന്ദിനിക്കുട്ടി എന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്ന അറിവേയുള്ളൂ…ആദ്യമായി കാണുകയാണു…എത്ര ശാലീന സുന്ദരിയാണവർ…
ഹിമ നന്ദിനിയുമായി തന്നെ സ്വയം താരതമ്യം ചെയ്തു… അവളുമായി തട്ടിച്ചു നോക്കുമ്പോൾ നന്ദിനിക്കുട്ടി ആയിരുന്നു സുന്ദരി….
അവൾ മുഖം തിരിച്ച് ഉണ്ണിയെ നോക്കി…അവൻ ഈ ലോകത്തിലല്ലെന്ന് തോന്നി…
“മണ്ടൻ…നന്ദിനിക്കുട്ടിയെ പോലൊരു അമൂല്യ രത്നത്തെ നഷ്ടപ്പെടുത്തിയവൻ…
വെറുപ്പോടെ ഹിമ മുഖം തിരിച്ചു..
നാളെ തന്നെയും മടുക്കുമ്പോൾ മറ്റൊരാളെ തേടി ഉണ്ണി പോകുമെന്ന് ഹിമക്ക് ഉറപ്പുണ്ട്..അതിനായാണവൾ പിടിമുറുക്കിയതും…
പത്തുമണി കഴിഞ്ഞതോടെ കോടതി കൂടി.. ആദ്യത്തെ കേസിന്റെ വിധി നന്ദിനിക്കുട്ടിയും ഉണ്ണിയുടെയും വിവാഹമോചനം അനുവദിച്ചായിരുന്നു…
വിധി കേട്ടപ്പോൾ നന്ദിനിക്കുട്ടിയിലൊരു വികാര തളളലുണ്ടായി…കോടതി ആണെന്ന് മറന്നു എഴുന്നേറ്റു നിന്നു കയ്യടിച്ചു…എല്ലാവരുടെയും മിഴികൾ അവളിലായി…സാധാരണ വിധി വരുമ്പോൾ സ്ത്രീകൾ കൂടുതലും മങ്ങിയ മുഖവും മിഴിനീരണിഞ്ഞ കണ്ണുകളുമായി ആയിരിക്കും കേട്ടു നിൽക്കുന്നത്..അതിൽ നിന്നെല്ലാം വ്യത്യസ്തയായി നന്ദിനിക്കുട്ടി വിധിയെ സന്തോഷത്തോടെ സ്വീകരിച്ചു…
അച്ഛനും അമ്മക്കും ഒപ്പം നന്ദിനിക്കുട്ടി വെളിയിലേക്ക് ഇറങ്ങി… അവർക്ക് മുമ്പേ ഉണ്ണിയും ഹിമയും പോയി കഴിഞ്ഞിരുന്നു…
നന്ദിനിക്കുട്ടി ഫോൺ എടുത്തു ആരവിനെ വിളിച്ചു..
“ആരവ്….അരവ്…
സന്തോഷത്താൽ കുറച്ചു സമയത്തേക്ക് അവൾക്ക് വാക്കുകൾ ലഭിക്കാതെ വന്നു…
” കിട്ടി ആരവ് ഞാനാഗ്രഹിച്ച കോടതി വിധി..ഉണ്ണിയിൽ നിന്നും നിയമപരമായി ഒരു മോചനം..ഞാനിനി ആരവിന്റെയാ…””””ഇനിയെന്നും “”” ആരവിന്റെ മാത്രം നന്ദിനിക്കുട്ടിയാ…
സന്തോഷത്താലാൾ കരഞ്ഞു പോയി… അതുകണ്ടു ബാലന്റെയും ഉമയുടെയും മിഴികൾ നിറഞ്ഞു…
“നന്ദിനിക്കുട്ടി വേഗം വാ.. അതിലും വലിയ സന്തോഷം നേരിൽ കാണാം…
പറഞ്ഞിട്ട് ആരവ് ഫോൺ കട്ടു ചെയ്തു… നന്ദിനിക്കുട്ടിയുടെ ഹൃദയം വല്ലാതെ മിടിച്ചു…എന്താണ് അങ്കിളും ആരവും സൂചിപ്പിച്ച സന്തോഷ വാർത്ത എന്തെന്ന് മനസ്സിലായില്ല..
വേഗം അവർ കാറിൽ കയറി… നന്ദിനിക്കുട്ടിക്ക് ഇരിപ്പ് ഉറച്ചില്ല..എത്രയും പെട്ടെന്ന് ആരവിനു അരികിൽ എത്തിയാൽ മതിയെന്ന് ആയിരുന്നു…
മൂന്നു മണി കഴിഞ്ഞു തിരികെ എത്തുമ്പോൾ.. അകലെ നിന്നേ കാറിലിരുന്നു നന്ദിനിക്കുട്ടിയും ഉമയും ബാലനും കണ്ടു വീട്ടുമുറ്റത്ത് ഉയർന്നു നിൽക്കുന്ന പന്തൽ…വീട് നിറയെ ജനക്കൂട്ടം.. മൈക്ക് സെറ്റിലൂടെ ഗാനമേളയുടെ കൊഴുപ്പ് ഉയർന്നു കേൾക്കാം…
കാര്യം എന്താണെന്ന് ആർക്കും മനസ്സിലായില്ല..കാറ് നിൽക്കും മുമ്പേ നന്ദിനിക്കുട്ടി ഇറങ്ങിയോടി..ഒരുനിമിഷം മുന്നിലെ കാഴ്ച കണ്ടു തരിച്ചു നിന്നു…
ഉയർന്ന പന്തലിനു നടുവിലായൊരു കതിർമണ്ഡപം…ചുറ്റിനും ആളുകൾ..അറിയാവുന്നവരിൽ പലരുമുണ്ട്…നന്ദിനിക്കുട്ടിക്ക് സമീപം എത്തിയ ഉമയും ബാലനും കണ്ണുമിഴിച്ചു നിന്നു പോയി..
” ഡ്രസും സ്വർണ്ണങ്ങളും മുറിയിലുണ്ട്..വേഗം ഫ്രഷായി ഒരുങ്ങിവാ…
ആനന്ദന്റെ സ്വരം കാതിനരുകിൽ തേന്മഴയായി വീണു…അവൾ തരിച്ചു നിന്നു..
“അങ്കിൾ ഇതെന്നേ തീരുമാനിച്ചതാടീ മോളേ…തുളസിയോടു പറഞ്ഞപ്പോൾ അവൾക്കും ഇതിലേറെ സന്തോഷം..പിന്നെ ഒന്നും നോക്കിയില്ല..ഉണ്ണിയിൽ നിന്നും സ്വതന്ത്രയാകുന്ന നിമിഷം എന്റെ കുട്ടിയുടെ വിവാഹം….
ആനന്ദന്റെ കണ്ണുകൾ നിറഞ്ഞു…. ബാലന്റെയും ഉമയുടെയും അവസ്ഥ അതുതന്നെ ആയിരുന്നു… എല്ലാം അറിഞ്ഞു കൂടെ നിന്നു മനസ്സറിഞ്ഞ് ചെയ്യുന്ന മറ്റൊരു സൗഹൃദത്തിന്റെ മുഖമവർ കാണുകയായിരുന്നു…
” അങ്കിളേ…
നിറഞ്ഞ മനസ്സോടെ ഒഴുകിയ മിഴികളുമായി അവൾ അയാളിലേക്ക് ചാരി…
“സന്തോഷിക്കണ്ട ദിവസം കണ്ണീരൊഴുക്കാതെ മോളെ…എന്റെ മോൾ ഒരുപാട് കരഞ്ഞതല്ലേ..ഇനി സന്തോഷിക്കൂ..
അവളുടെ കണ്ണുനീരൊപ്പി മറ്റൊരിടത്തേക്ക് അയാൾ വിരൽ ചൂണ്ടി… നന്ദിനിക്കുട്ടി അങ്ങോട്ടു നോക്കി…
” പുഞ്ചിരിച്ച മുഖവുനായി ആരവിന്റെ ഒപ്പം പൂമ്പാറ്റയായി ആരതിക്കുട്ടി പാറി വരുന്നു…ഓടി ചെന്ന് അവൾ ആരതിമോളെ വാരിയെടുത്തു ഉമ്മ വെച്ചു ആരവിലേക്കു വീണു..സന്തോഷത്തോടെ അവൻ ഇരുവരെയും പൊതിഞ്ഞ് പിടിച്ചു…
തുടരും..