17/04/2026

വിവാഹമോചനം : ഭാഗം 37

രചന – സുധീ മുട്ടം

സർവ്വാഭരണ വിഭൂഷിതയായി  കതിർമണ്ഡപത്തിലേക്ക് വലതുകാൽ ചവിട്ടി കയറി.. കുനിഞ്ഞിരുന്ന മുഖം ഉയർത്തി നിറഞ്ഞ സദസ്സിനെ നോക്കി…

ഒരിക്കൽ ഇതുപോലെ സന്തോഷവതിയയി അണിഞ്ഞൊരുങ്ങി നിന്നതാണ്..ഉണ്ണിയേട്ടനരികിലായി.നിറഞ്ഞ മനസ്സോടെ..സന്തോഷവതിയായി..

ജീവിതത്തിലേക്ക് സർവ്വ പ്രതീക്ഷയോടും ഉണ്ണിയേട്ടന്റെ കരം ഗ്രഹിച്ചു അമ്മായിയമ്മ നൽകിയ നിലവിളക്കുമായി പടി ചവിട്ടി കയറി.. പ്രണയവും സ്നേഹവും കൊടുത്തു പ്രാണനോളം മുറുകി പിടിച്ചു ഭർതൃകരങ്ങളെ..എല്ലാത്തിനും ഒടുവിലായി കഴുത്തിൽ താലി ചാർത്തിയവൻ കറിവേപ്പില പോലെ നിഷ്കരുണം തള്ളി കളഞ്ഞപ്പോൾ ആടിയുലഞ്ഞ് പോയെങ്കിലും തളരാതെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. അപ്പോഴും മനസിൽ കരയുകയായിരുന്നു ഒരിക്കലെങ്കിലും ഭർത്താവ് മനസ്സിലാക്കുമെന്നു കരുതി കാത്തിരുന്നു. എല്ലാം ഒടുവിലൊരു ജലരേഖയായി മാറിയതോടെ അവിടെ നിന്നും മനസ്സില്ലാ  മനസ്സോടെ പടിയിറങ്ങി..

എല്ലാം ഒരിക്കൽ കൂടി ഓർമ്മയിലേക്ക് വന്നതോടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..ഒഴുകിയ കണ്ണുനീരിനെ പുഞ്ചിരിയോടെ തുടച്ചിട്ട് നന്ദിനിക്കുട്ടി ആരവിനു അരികിലേക്കിരുന്നു..

തന്നെ പൂർണ്ണമായും മനസ്സിലാകിയവൻ…പ്രാണൻ നൽകി പ്രണയിക്കുന്നവൻ.തന്റെ ജീവന്റെ ജിവനായ ആരതി മോളുടെ അച്ഛൻ.തന്നിലെ സ്ത്രീയെ ഉണർത്തി  പാപിച്ചു പ്രണയത്തിന്റെ എല്ലാ അർത്ഥതലങ്ങളും നൽകിയവൻ..പ്രണയം പ്രാണനിൽ നിറച്ച് നിറഞ്ഞ മനസ്സോടെ ആരവിനെ നോക്കിയവൾ പുഞ്ചിരിച്ചു..അവന്റെ മടിയിൽ നിന്നും ആരതിമോളെ തന്റെ മടിയിലേക്കിരുത്തി കൊഞ്ചിച്ചു..

നാദസ്വര മേളം ഉയർന്നു തുടങ്ങി.. സദസ്സിനുള്ളിൽ ആരവങ്ങൾ ഉയർന്നു..എല്ലാവരുടേയും മിഴികൾ ആരവിലും നന്ദിനിക്കുട്ടിയിലേക്കും ആരതിമോളുവിലുമായി..

“താലി ചാർത്തിക്കോളൂ…

പൂജാരി നൽകിയ താലി ഏറ്റുവാങ്ങുമ്പോൾ ആരവിന്റെ ഹൃദയമൊന്നിടിച്ചു…മനസ്സിൽ നന്ദിനിക്കുട്ടി എന്ന അമ്മു നിറഞ്ഞു നിന്നു..വർഷങ്ങൾക്ക് മുമ്പ് താലി ഏറ്റുവാങ്ങി വാമഭാഗമായവൾ..ജീവിതകാലം മുഴുവനും കൂടെ ചേർന്നു പ്രണയം നുകരാൻ മോഹിച്ചു..തന്നിലെ പ്രണയത്തിനു പൂർണ്ണത നൽകി എല്ലു പൊടിയുമാറ് വേദന അനുഭവിച്ചു ഒരുമാലാഖയെ നൽകി അകന്നു പോയി…പിന്നെ അവളുടെ ഓർമ്മയിലായി ജീവിതം.. മരിച്ചിട്ടും പ്രണയത്തെ നെഞ്ചോട് ചേർത്തു പിടിച്ചു.. ഒടുവിൽ അമ്മു നന്ദിനിക്കുട്ടിയുടെ തിരികെ വന്നു അവളുടെ പ്രണയത്തെ അതേ തീവ്രതയോടെ ഏറ്റുവാങ്ങി..

” താമസിക്കാതെ അങ്ങട് കെട്ടിക്കോളൂ.ഞാൻ തന്നാ നന്ദിനിക്കുട്ടി…

ചെറു ചിരിയോടെ അമ്മു കാതിൽ മൊഴിയുമ്പോഴേക്കും ആരവ് നന്ദിനിക്കുട്ടിയുടെ കഴുത്തിൽ താലി ചാർത്തി.. നിറഞ്ഞ മനസ്സോടെ തന്റെ പ്രണയത്തെ അവളേറ്റു വാങ്ങി മിഴികളടച്ചു…

സീമന്തരേഖയിൽ കുങ്കുമം ചാർത്തിയതോടെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും കോരിത്തരിച്ചു…വീണ്ടും ഭർതൃമതി ആയിരിക്കുന്നു..നിയമപരമായി #ഇനിയെന്നും ആരവിന്റെ സ്വന്തം നന്ദിനിക്കുട്ടി ആയി മാറിയിരിക്കുന്നു….

പരസ്പരം മാല ചാർത്തി എഴുന്നേൽക്കുമ്പോൾ ശരിക്കുമൊരു സ്വപ്നലോകത്തായിരുന്നു..ആരവിന്റെ കൈകളിൽ കരതലം അമർത്തി കതിർമണ്ഡപം ചുറ്റിയതൊന്നും അറിഞ്ഞില്ല..ശരിക്കുമൊരു സ്വപ്നലോകത്തായിരുന്നു…അവൾക്കായി അവൾ സ്വയം തീർത്ത പ്രണയലോകത്തിൽ..

മകളുടെ കൈ പിടിച്ചു ആരവിൽ ഏൽപ്പിക്കുമ്പോൾ ബാലന്റെ മിഴികൾ നിറഞ്ഞു.. അതേറ്റു വാങ്ങിയത് പോലെ ഉമയുടെ കണ്ണുകൾ ഒഴുകി തുടങ്ങി..

ഏകയായി ആരുമില്ലാതെ തനിച്ചാക്കപ്പെട്ടതിന്റെ നോവിൽ തകർന്നു നിലവിളിച്ചു വന്ന നന്ദിനിയുടെ തളർന്ന മിഴികൾ ഓർമ്മയിൽ തെളിഞ്ഞു.. ഇന്നത് ആനന്ദത്തിന്റെ സാഗരങ്ങളായി മാറി…

ആരതിമോളേയും ചേർത്തു പിടിച്ചു ആരവിനൊപ്പം അച്ഛന്റേയും അമ്മയുടേയും പാദങ്ങളെ നമസ്ക്കരിച്ചു ഒരിക്കൽ കൂടി അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി..

ആനന്ദന്റേയും തുളസിയുടേയും അരികിലെത്തിയപ്പോൾ നന്ദിനിക്കുട്ടിയുടെ ചുണ്ടുകളൊന്നു വിതുമ്പിപ്പോയി..ആന്റിന്ന് നിലവിളിയോടെ ആ കാല്പാദങ്ങളിലേക്ക് വീണു..തുളസിയുടെ കൈകൾ വിറയലോടെ ബലമില്ലാതെ അവളുടെ നിറുകയിൽ പതിച്ചു..

“ദീർഘസുമംഗലീ ഭവ….

ആനന്ദാശ്രുക്കളോടെ അവരെ പുണർന്നു.. ആനന്ദന്റേയും അനുഗ്രഹം വാങ്ങി വീഡിയോക്കു പോസ് ചെയ്യുന്ന തിരക്കിലായി കഴിഞ്ഞു…

സദ്യയും കഴിഞ്ഞു വീട്ടിനുള്ളിലേക്ക് കയറി.,.

” മൂന്നാലു ദിവസങ്ങൾ കഴിഞ്ഞു ആരവിന്റെ വീട്ടിലേക്ക് പോകാം..പതിവുകൾക്കൊക്കെ ഒരു മാറ്റമുണ്ടാകട്ടെ…

ആനന്ദൻ പറഞ്ഞതിനെ പുഞ്ചിരിയോടെ തലയാട്ടി സമ്മതിച്ചു.. മാറ്റങ്ങൾ ഉൾക്കൊളളാൻ കഴിഞ്ഞില്ലെങ്കിൽ  പിന്നെന്ത് നവോത്ഥാനം….

സങ്കടപ്പെട്ടിറുങ്ങുന്നവൾക്ക് സന്തോഷം ലഭിക്കണമെങ്കിൽ കുറച്ചു ദിവസം അവൾക്കൊപ്പം വധൂഗൃഹത്തിൽ വരൻ താമസിക്കണം…ഒറ്റപ്പെട്ടു പോയെന്നൊരു തോന്നൽ നവവധുവിനു ഉണ്ടാകരുത്…

തങ്ങൾക്കായി അലങ്കരിച്ചിരുന്നു മുറിയിൽ ആരവിന്റെ താലിയും കയ്യിൽ പിടിച്ചു അതിലേക്ക് മതിവരാതെ നന്ദിനിക്കുട്ടി നോക്കി നിന്നു.. പ്രണയത്തിന്റെ പൂർണ്ണത താലിയിലൂടെ സഫമായിരിക്കുന്നു..പിന്നെയും പിന്നെയും കൊതിയോടെ അതിലേക്ക് നോക്കി നിന്നു.,

വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചു വെച്ചു ഫ്രഷാകാനായി കയറി.. കുളി കഴിഞ്ഞു ഉടനെ ആരവിന്റെ ഇഷ്ടത്തിനു കസവു സാരിയും ബ്ലൗസും ധരിച്ചു…ആരതിമോളെ വാരിയെടുത്തു ഉമ്മകളാൽ മൂടി… അവളുടെ വയറ് നിറയും വരെ ആഹാരം കൊടുത്ത ശേഷം താരാട്ട് പാടിയുറക്കി കിടക്കയിൽ കിടത്തി..

“മോളെന്താ ഇവിടെ…

മുറിയിലേക്ക് കയറി വന്ന ആരവ് ചോദിച്ചു‌..

” അവളിനി അമ്മക്കൊപ്പം ഉറങ്ങിയാൽ മതി..

അഭിമാനത്തോടെ അങ്ങനെ പറയുമ്പോൾ ആരവിന്റെ ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞു.. ഫ്രഷായി ഇറങ്ങി വന്നു ഒരുങ്ങി എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു…

പതിവു തെറ്റിക്കാതെ നന്ദിനിക്കുട്ടി പാലുമായി കടന്നു വന്നു… പാതി കുടിച്ച ശേഷം വാമഭാഗത്തിനു നൽകിയത് സംതൃപ്തിയോടെ അവൾ വാങ്ങി കുടിച്ചു..

“നമുക്ക് ഈ കിടക്കയിൽ കുറച്ചു സമയം കിടക്കം..അതിൽ മോൾ ഉറങ്ങട്ടെ…

അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായതും അവൻ കളളപുഞ്ചിരിയോടെ നോക്കി…

നന്ദിനിക്കുട്ടിയെ പ്രണയത്തോടെ ആഞ്ഞു പുൽകിയത് അതേ നിർവൃതിയോടെ ഏറ്റുവാങ്ങി അവനെ ആലിംഗനം ചെയ്തു.

” ഈ രാത്രി എനിക്കൊരുപാട് പ്രിയപെട്ടതാണു ആരവ്…

“എനിക്ക് അറിയാം നന്ദിനിക്കുട്ടി…

മെല്ലെ അവളെ കിടക്കയിലേക്ക് ചായിച്ചു കിടത്തി മാറിൽ നിന്നും കസവിന്റെ തലപ്പെടുത്ത് മാറ്റി നോക്കി…

” എന്തേ …

“ഒന്നൂല്ലാ..

പുഞ്ചിരിയോടെ ഒട്ടി കിടക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ചു.. ചുണ്ടുകൾ കവിതകൾ രചിച്ചു താഴേക്ക് അരിച്ചിറങ്ങിയതും അവൾ പിടഞ്ഞു തുടങ്ങി… കൈകളാൽ മാറിടങ്ങളിൽ ശ്രുതിമീട്ടി വയറിനെയും കടന്ന് കസവു സാരിയിലൂടെ താഴേക്കിറങ്ങി മറ്റെന്തിനെയോ തിരഞ്ഞു..കുറുകൽ ഉയർത്തിയവളുടെ അധരങ്ങളെ മുഴുവനായും കീഴ്പ്പെടുത്തി പരതിയതിനെ മെല്ലെ തഴുകി തലോടി…സ്വേദകണങ്ങൾ ചുണ്ടുകളാൽ ഒപ്പിയെടുത്തു വാടി തളർന്ന് അണയുമ്പോൾ നന്ദിനിക്കുട്ടി സംതൃപ്തിയോടെ കാലുകളാൽ ബന്ധിച്ചു അവന്റെ ഭാരം മുഴുവനും തന്നിലേക്ക് ആവാഹിച്ചു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…

തുടരും…