രചന – സുധീ മുട്ടം
ഓടിയെത്തിയ ബാലനും ഉമയും കണ്ടു ബോധമറ്റ് നിലത്തേക്ക് പതിച്ചു കിടക്കുന്ന നന്ദിനിക്കുട്ടിയെ…അവളുടെ സമീപത്തായി കയ്യിൽ നിന്നും താഴേക്ക് വീണ മൊബൈലും… “ഉണ്ണിയുടെ വിളി വന്നിരിക്കുന്നു… ആരും പറയാതെ തന്നെ ബാലനു കാര്യം മനസ്സിലായി.. ” എന്റെ മോളേ… ഒരു നിലവിളിയോടെ ഉമ താഴേക്കിരുന്നു മകളുടെ തല എടുത്തു മടിയിൽ വെച്ചു കുലുക്കി വിളിച്ചു… എന്നിട്ടും അവൾ മിഴികൾ തുറന്നില്ല… “ബാലേട്ടാ… കണ്ണുനീരോടെ ഭർത്താവിനെ നോക്കി….അയാളുടെ കണ്ണുകൾ നനഞ്ഞൊഴുകി…ടാപ്പിൽ നിന്നും കുറച്ചു വെളളം കൈക്കുമ്പിളിലാക്കി ബാലൻ നന്ദിനിയുടെ മുഖത്ത് കുടഞ്ഞു…അവളൊന്ന് ഞരുങ്ങി കണ്ണു തുറന്നു… ” അമ്മേ… സങ്കടത്തോടെ അമ്മയെ മുറുകെ പുണർന്നു.. നന്ദിനിക്കുട്ടിയിൽ നിന്നും വീണ്ടും വർഷ മേഘങ്ങൾ അവരിലേക്ക് പെയ്തിറങ്ങി… “കരയാതെടീ പെണ്ണേ… അപ്പോഴും മനസാന്നിധ്യം കൈ വിടാതെ ബാലൻ പറഞ്ഞു..
” അച്ഛാ…. കണ്ണുകൾ ഈറനാക്കി വിളിച്ചു.. “ഒന്നൂല്ലെടീ.. എഴുന്നേറ്റു വാ ഇങ്ങോട്ട്.. അയാൾ കൈകൾ നീട്ടിയതോടെ അതിൽ പിടിച്ചു എഴുന്നേറ്റു… ബലം നഷ്ടപ്പെട്ടവളെ പോലെ അച്ഛനിലേക്ക് ചാരി… ” ഉണ്യേട്ടനു എന്നെ വേണ്ടാന്ന്…ഏതൊ ഒരു പെണ്ണിനെ ഇഷ്ടമാത്രേ …വിവാഹം കഴിക്കണമെന്ന്… വീണ്ടും അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു… “കരഞ്ഞു തീരട്ടെ…എന്നിട്ടു സംസാരിക്കാം… സങ്കടം തീരുവോളം അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്തു…പതിയെ സങ്കടങ്ങൾ നിലച്ചു തുടങ്ങി… ” അച്ഛൻ മുമ്പ് പറിഞ്ഞില്ലേ പഠിക്കാൻ പോകാമെന്ന്…ആ തീരുമാനം മാറ്റി…” നന്ദിനിക്കുട്ടി തല ഉയർത്തി അച്ഛനെ നോക്കി… “മോൾ പഠിപ്പിച്ചാൽ മതി…അതാ ഈ അവസ്ഥയിൽ നിനക്ക് നല്ലത്….” “ഹ്മ്മ്ം. ചെറുതായി മൂളി… ” മോളേ നിനക്ക് ഉണ്ണിയോട് ഒരുപാട് സ്നേഹം ഉണ്ട്…ബട്ട് തിരിച്ച് അതിനി കിട്ടില്ല..പ്രതീക്ഷിക്കണ്ടാ..കാരണം ഇപ്പോൾ അവൻ മറ്റൊരു പെൺകുട്ടിക്ക് വാക്കു കൊടുത്തു..അവന്റെ ഓർമ്മകൾ മനസ്സിലേറ്റി തീ തിന്നണോന്ന് മോൾ ആലോചിക്കി…
അതോ ടീച്ചർ ആകണമോന്ന്…തീരുമാനം എന്തായാലും മോൾക്ക് എടുക്കാം..ഏതിനായാലും അച്ഛനും അമ്മയും കൂടെ കാണും…നീ ഒറ്റപ്പെട്ടു പോയെന്നൊരു തോന്നൽ വേണ്ടാ…. മകളോട് പറഞ്ഞിട്ട് ഉമയെ നോക്കി…മോളുടെ ഒപ്പം കാണണമെന്ന്…. “എത്ര ദിവസം വേണമെങ്കിലും സമയം എടുത്തോളൂ… ബാലൻ തിരികെ മുറിയിലേക്ക് പോയി…സങ്കടത്താൽ നെഞ്ഞ് പിഞ്ഞിക്കീറി പോകുന്നു…അയാൾ ഫോൺ എടുത്തു ആർക്കോ കോൾ ചെയ്തു.. ” ആനന്ദൻ…. “എന്താടാ എന്താ പറ്റിയത്… മറുതലക്കൽ ആധി നിറഞ്ഞ സ്വരം കേട്ടു…ആനന്ദൻ .ബാലന്റെ പ്രിയപ്പെട്ട സുഹൃത്ത്….. സങ്കടത്തോടെ എല്ലാം വിശദീകരിച്ചു… ” നീ വിഷമിക്കാതെ.. മോളേയും ഉമയേയും കൂട്ടി ഇങ്ങോട്ട് പോരെ..നന്ദിനിക്ക് ഇപ്പോൾ ആവശ്യം അവിടുന്ന് മാറി നിൽക്കുന്നതാ…സ്കൂളിൽ ഏത് സമയത്തും മോൾക്ക് വേക്കൻസി ഉറപ്പാണ്… “താങ്ക്സ് ഡാ… ” നന്ദിയൊക്കെ നിന്റെ കയ്യിൽ വെച്ചിട്ട് മോളുമായി വേഗം വാടാ… “ഓക്കേ…ഞങ്ങൾ എത്രയും പെട്ടെന്ന് വരാം.. സന്തോഷത്തോടെ ബാലൻ ഫോൺ വെച്ചു…
ആനന്ദനും ബാലനും ഒരേ സ്കൂളിൽ ആണ് പഠിച്ചത്…ചെറുപ്പം മുതലേയുള്ള കൂട്ട്…അയാൾ വിവാഹം കഴിച്ചത് വെച്ചൂച്ചിറയിൽ നിന്നാണ്… ഭാര്യ വീട്ടിൽ അവർ ഏകമകളായതിനാൽ അവിടെ താമസമാക്കി.. ഇടക്കിടെ അവിടെ പോകാറുണ്ട്…അതുപോലെ ഫോൺ വിളികളിലൂടെ ബന്ധങ്ങൾ നില നിർത്തുന്നുണ്ട്… മൂന്നാല് ദിവസങ്ങൾ കടന്നു പോയി… നന്ദിനിക്കുട്ടിക്ക് ഒപ്പം ആയിരുന്നു ഉമയും…അവളെ സപ്പോർട്ട് ചെയ്തു കൂടെ നിന്നു…പിന്നെയും രണ്ടു ദിവസം കഴിഞ്ഞു… ബാലൻ പതിവു പോലെ പത്രവായനയിൽ ആയിരുന്നു.. ആ സമയത്ത് നന്ദിനിക്കുട്ടി അങ്ങോട്ട് വന്നു… ” ഗുഡ് മോർണിംഗ് അച്ഛാ… “ഗുഡ് മോർണിംഗ് മോളെ… അയാൾ അവളെ തിരികെ വിഷ് ചെയ്തു… നന്ദിനിക്കുട്ടിയുടെ മുഖം പ്രസന്നമാണെന്ന് മനസ്സിലായി…ശാന്തമാണാ മുഖം.. ” അച്ഛൻ പറഞ്ഞതിനെ കുറിച്ച് ഞാൻ ഒരുപാട് ആലോചിച്ചു…പ്രതീക്ഷികളില്ലാതെ ഒരാൾക്കായി കാത്തിരിക്കുന്നത് വെറുതെ ആണെന്ന് ബോദ്ധ്യമായി അച്ഛാ… ബാലന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു…
ഉമ മകളോടൊപ്പം നിലയുറപ്പിച്ചതിന്റെ മാറ്റം കാണാനുണ്ട്…അച്ഛന്മാർക്ക് കഴിയാത്ത പലതും അമ്മമാർക്ക് സാധിക്കും..അതാണ് അമ്മ..പെറ്റവയറ്… “അച്ഛൻ യാത്രക്ക് ഒരുങ്ങിക്കോളൂ…എനിക്ക് ടീച്ചറായാൽ മതി…ആനന്ദൻ അങ്കിളിനെയും ആന്റിയേയും കണ്ടിട്ടു ഒരുപാട് നാളായി..ഇവിടെ നിന്ന് ഒരു മാറ്റം എനിക്ക് ആവശ്യമാണ്… ” അതേ മോളേ… ബാലൻ തല കുലുക്കി… അടുത്ത ദിവസം രാവിലെ യാത്രക്കൊരുങ്ങി…കാറിന്റെ ഡിക്കിയിൽ ആവശ്യമുളളതൊക്കെ എടുത്തു വെച്ചു… നന്ദിനിക്കുട്ടി പട്ടുപാവാടയും ബ്ലൗസും ധരിച്ചു… നെറ്റിയിൽ സിന്ദൂരം തൊടാനായി ഒരുങ്ങിയതും വേണ്ടെന്ന് വെച്ചു… “വേണ്ടാത്ത ആൾക്കായി എന്തിനാണ് സിന്ദൂരം തൊടുന്നത്..ആ ഓർമകളെ മനസ്സിൽ നിന്നും മാറ്റുവാ..പിന്നെ എന്തിനു… പതിയെ കഴുത്തിൽ കിടന്ന താലിമാലയും സ്വർണ്ണവും ഊരി ഡപ്പയിൽ വെച്ചു…
” പൊള്ളുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ആളുടെ താലിയിനി വേണ്ടാ…ആ ആളും…. മനസ്സിൽ തീരുമാനം ഒന്നുകൂടി ശക്തമാക്കി… “പോകാം മോളെ… ” ഞാൻ റെഡി… പഴയ നന്ദിനിക്കുട്ടിയായി പുഞ്ചിരിച്ചു… മകളുടെ കഴുത്തിൽ നിന്ന് താലിമാല അപ്രത്യക്ഷമായതും നെറ്റിയിൽ സിന്ദൂരച്ചുവപ്പും ഇല്ലാത്തത് കണ്ടു… “ഒരർത്ഥത്തിൽ ഇതാണ് നല്ലത്…പെണ്ണ് സുമംഗലി ആയാൽ ഭർത്താവ് ഒപ്പം കാണണം…അല്ലാതെ വേണ്ടെന്നു വെച്ചു കഴിഞ്ഞാൽ അയാളുടെ സമ്മാനങ്ങളും കളയണം… കാറിന്റെ പിൻ സീറ്റിൽ ഉമയും നന്ദിനിക്കുട്ടിയും കയറി…ബാലൻ ഡ്രൈവിംഗ് സ്റ്റീലേക്ക് കയറി കാറ് സ്റ്റാർട്ട് ചെയ്തതും വണ്ടി മുന്നോട്ട് ഓടി തുടങ്ങി… നന്ദിനിക്കുട്ടിയുടെ ലൈഫിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർക്കാനായി… തുടരും…

by