രചന – സുധീ മുട്ടം
പുലരിയുടെ പൊൻ വെളിച്ചം മിഴികളിൽ പതിക്കും മുമ്പേ നന്ദിനിക്കുട്ടി ഉണർന്നു..രാത്രിയിൽ നീണ്ടു നിന്ന ഉന്മാദത്തിന്റെ ആലസ്യം മിഴികളിൽ തെളിഞ്ഞു…
തന്നോട് പറ്റിച്ചേർന്നു ഉറങ്ങുന്ന ആരതുക്കുട്ടിയെ അരുമയോടെ തലോടിയിട്ട് തല ചരിച്ചു ആരവിനെ നോക്കി..പ്രിയപ്പെട്ടവനും സുഖകരമായ മയക്കത്തിലാണ്..
അഴിഞ്ഞുലഞ്ഞ വാർമുടിച്ചുരുൾ വാരിക്കെട്ടി മെല്ലെ എഴുന്നേറ്റു… അലമാരിയിലെ കണ്ണാടിക്കു മുമ്പിൽ നിന്നു പ്രതിബിംബത്തെ സൂക്ഷിച്ചു നോക്കി.. സുന്ദൂരച്ചുവപ്പ് നെറ്റിയാകെ പടർന്നിരുന്നു..മുഖം രക്തച്ചുവന്റെ നിറം അലങ്കരിച്ചു.ചുണ്ടുകൾ ചോരച്ചുവപ്പായി തീർന്നു..
രാത്രിയുടെ ഉന്മാദം ഓർത്തതും ചുണ്ടിലൊരു പുഞ്ചിരി ഊറി തെളിഞ്ഞു..അവൾ ടർക്കിയൂം എടുത്തു ബാത് റൂമിലേക്ക് കയറി.. സമയം എടുത്തു കുളിച്ചു..മാറുവരെ ടർക്കിയും മറച്ചു ഉടുത്ത് മുറിയിലേക്ക് വരുമ്പോഴും ആരവും ആരതിമോളും മയക്കത്തിലാണെന്നു കണ്ടു..മുടി ഒനുകൂടി തോർത്തി വേഷം മാറി കിച്ചണിലേക്ക് ചെന്നു. അമ്മ വെളുപ്പിനെ ഉണർന്നു കയറി..
“മോനും കുഞ്ഞും ഉണർന്നോ മോളേ..
പുഞ്ചിരിതൂകിയ നന്ദിനികുട്ടിയുടെ മുഖം ഉമയുടെ ഉള്ളിലൊരു തണുപ്പ് നിറച്ചു..
” ഇല്ല അമ്മേ..ഉറക്കമാ..ഞാൻ ചായ എടുക്കാൻ വന്നതാ…
അപ്പോഴേക്കും ഉമ മൂന്നു കപ്പിൽ ചായ പകർന്നു ട്രേയിലാക്കി അവളുടെ കയ്യിൽ കൊടുത്തു.. അതുമായി മുറിയിലേക്ക് ചെന്നു… ടേബിളിൽ വെച്ച ശേഷം ആരവിന്റെ പാദങ്ങളിൽ തൊട്ടു കൈ നെറ്റിയിലും നെഞ്ചിലും ചേർത്തു…
കാൽപ്പാദങ്ങളിൽ തണുപ്പിന്റെ സ്പർശനം അറിഞ്ഞതോടെ ആരവ് മിഴികൾ തുറന്നു..
“എന്തുവാ നന്ദിനിക്കുട്ടി പഴഞ്ചൻ ഏർപ്പാടൊക്കെ…
അങ്ങനെ ചോദിച്ചവൻ എഴുന്നേറ്റു..
” ഞാൻ നാട്ടിൻ പുറത്തെ പെണ്ണാ ആരവ്…ഭർത്താവിന്റെ കാലിൽ തൊട്ടു വന്ദിച്ചെന്നും കരുതി ആകാശം ഇടിഞ്ഞു വീഴില്ല.സമത്വവും സാഹോദര്യവും നൽകുന്നതിനൊപ്പം കഴുത്തിൽ താലി ചാർത്തിയവനാ എന്റെ പുരുഷനെന്നൊരു ഓർമ്മ എപ്പോഴും ഭാര്യമാരിൽ ഉണ്ടാകണം..അതിനാ ട്ടൊ..
“എന്നാലും…
” എന്റെ ആരവ് എത്രയൊക്കെ പറഞ്ഞാലും ആണ് ആണും പെണ്ണ് പെണ്ണു തന്നെയുമാ..എവിടെ എങ്കിലും പെണ്ണ് ആണിനെ വിവാഹം കഴിക്കാറുണ്ടോ? പെണ്ണിനു പകരം ആണുങ്ങൾ പ്രസവിക്കാറുണ്ടോ?”
പറഞ്ഞിട്ടവൾ കിലുകിലെ ചിരിച്ചു… ആ ചിരി ആരവിന്റെ മനസ്സിൽ തണുപ്പ് പടർത്തി..
“ഈശ്വരൻ രണ്ടു കൂട്ടർക്കും കുറവുകളും പൂർണ്ണതയും നൽകിയട്ടുണ്ട്..അതറിഞ്ഞു വേണം ഇരുവരും പരസ്പരം സ്നേഹത്തോടും ബഹുമാനത്തോടും കഴിയാൻ…
നന്ദിനിക്കുട്ടിയുടെ സങ്കൽപ്പങ്ങളെ,മോഹങ്ങളെ തച്ചുടക്കാൻ ശ്രമിച്ചില്ല..പകരം ചേർത്തു പിടിച്ചു ആലിംഗനം ചെയ്തു നിറുകയിൽ ചുംബിച്ചു. അതേ നിർവൃതിയോടെ അവളതേറ്റു വാങ്ങി അനങ്ങാതെ നിന്നു..
എത്രയൊക്കെ ഉയർന്നു പറക്കാൻ ശ്രമിച്ചാലും ആരും ആർക്കും മുകളിൽ എത്തില്ല..ഈശ്വരനായി ആണുനും പെണ്ണിനും അവരുടേതായ സ്വഭാവങ്ങളും ഗുണങ്ങളും നൽകിയട്ടുണ്ട്…
” ചെന്ന് മുഖം കഴുകി വാ ആരവ്..ചായ കുടിക്കാം..ഞാൻ മോളെ ഉണർത്തട്ടെ…
കലിംഗ ആലിംഗനം ചെയ്തു നിന്നിരുന്ന ആരവിൽ നിന്നും നന്ദിനിക്കുട്ടി ഒന്നു അനങ്ങിയതും അവൻ കൈകൾ അയച്ചു…അവൻ ബാത് റൂമിലേക്ക് കയറിയ സമയം അവൾ മോളെ ഉണർത്തി..ചിണുങ്ങിക്കൊണ്ട് ആരതിക്കുട്ടി മിഴികൾ തുറന്നു…
“ഗുഡ് മോർണിംഗ് അമ്മാ…
” ഗുഡ് മോർണിംഗ് മോളൂട്ടി..
കവിളിൽ ചുണ്ടുകൾ അമർത്തി മോളെ വാരിയെടുത്തു നെഞ്ചോട് ചേർത്തു പിടിച്ചു… ആരവ് ഇറങ്ങിയതോടെ മോളുമായി കയറി.. തിരികെ ഇറങ്ങി വന്നപ്പോൾ ആരവ് ചായ കുടിക്കുന്നത് കണ്ടു..മോൾക്കും ഒരുകപ്പ് ടീ കൊടുത്തിട്ട് അവനൊപ്പം അവളും ഇരുന്നു ചായ കുടിച്ചു..
“ഇന്നെന്താ പ്രോഗ്രാം…
” ഇന്നൊരു ദിവസം നമുക്ക് മാത്രം മതി.. ഞാനും ആരവും മോളും..നാളെ മുതൽ ഞങ്ങൾ സ്കൂളിലേക്കും ആരവ് ബിസിനസ് തിരക്കിലേക്കും അല്ലേ പെണ്ണേ..
മോളുടെ സപ്പോർട്ടിനായി അവളെ നോക്കി..ആരതിക്കുട്ടി സന്തോഷത്തോടെ തല കുലുക്കി..
“ശരി.. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു പോയേക്കാം…
ആരവും മോളും ഫ്രഷായി വേഷം മാറി ഇറങ്ങി..അവരെയും പ്രതീക്ഷിച്ചു ആനന്ദനും ബാലനും ഉമയും ഡൈനിംഗ് ടേബിളിൽ കാത്തിരിക്കുന്നുണ്ടായിരുന്നു..
” ആന്റി എവിടെ…
നന്ദിനിക്കുട്ടി അവരെ കാണാഞ്ഞു ചോദിച്ചു…
“നടക്കാൻ കുറച്ചു ബുദ്ധിമുട്ടല്ലേ ..അവൾ റൂമിൽ ഇരുന്നു കഴിക്കും നിങ്ങൾ ഇരിക്ക്..
ആനന്ദൻ പറഞ്ഞതു കേട്ടു നന്ദിനിക്കുട്ടി ആരവിനെ നോക്കി…അർത്ഥം മനസ്സിലായതോടെ അവൻ തുളസിയുടെ മുറിയിലേക്ക് ചെന്നു..
” അമ്മേ….
ആരവിന്റെ ശ്രുതി മധുരമായ വിളി തുളസിയുടെ കാതിൽ തേന്മഴയായി ഒഴുകിയെത്തി…പെട്ടെന്ന് കിടക്കുകയായിരുന്നവർ തല ചെരിച്ചു നോക്കി..ആരവാണെന്നു അറിഞ്ഞതും അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു..
“നന്ദിനിക്കുട്ടി എവിടെ മോനേ..
” അവൾ ഹാളിലുണ്ട്..അമ്മയെ കൂട്ടി വരാനയി പറഞ്ഞു വിട്ടതാ..
അവരുടെ മുഖം നന്ദിനിക്കുട്ടിയോടുളള വാത്സല്യത്താൽ നിറഞ്ഞു..
“നല്ല കുട്ടിയാ അവൾ..ഒരിക്കലും കണ്ണു നിറക്കരുത് അവളുടെ..
” ഇല്ലമ്മേ ..അമ്മ വാ..
“മക്കൾ പോയി കഴിച്ചോളൂ…
തുളസി ഒഴിയാൻ ശ്രമിച്ചെങ്കിലും ആരവ് സമ്മതിച്ചില്ല..അവരേയും കോരിയെടുത്ത് ഹാളിലേക്ക് വന്നു.,അമ്മയും മകനും പോലെ നല്ല പൊരുത്തം..ആനന്ദൻ മനസ്സിൽ ഓർത്തു..
തുളസിയെ ചെയറിൽ ഇരുത്തി…ആരവും നന്ദിനിക്കുട്ടി മോളുമായി അവർക്ക് ഇരുവശവുമായി ഇരുന്നു.ദോശയിൽ നിന്നും ഒരു പീസ് മുറിച്ചെടുത്ത് അവർക്ക് നൽകുമ്പോൾ തുളസിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..
” പ്രസവിച്ചില്ലെങ്കിൽ എന്താ ആണും പെണ്ണും ആയി രണ്ടു മക്കൾ ഇരുവശത്തും ഉണ്ട്..കാലിടറിയാൽ ഒന്നും താങ്ങിപ്പിടിച്ചു നിർത്താൻ…
“ആന്റി കരഞ്ഞാൽ ഞങ്ങളും കരയും..
നന്ദിനിക്കുട്ടിയുടെ സംസാരം കേട്ടു മിഴിനീരിലും അവർ ചിരിച്ചു…
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ആനന്ദനും ബാലനും ഉമയും തുളസിയും കൂടി ഇരിക്കുന്ന സമയം നന്ദിനിക്കുട്ടി അങ്ങോട്ട് ചെന്നു…
” ഞങ്ങൾ ചെറിയ ഒരു യാത്ര പോകുവാ…ആരവും മോളും കൂടെയുണ്ട്… ആന്റിയെ കൂടെ കൊണ്ടു പോകുവാ..
തുളസി ഒഴിയാൻ ശ്രമിച്ചെങ്കിലും നന്ദിനിക്കുട്ടി സമ്മതിച്ചില്ല..
“വെളിയിലേക്ക് ഒന്ന് കറങ്ങി വരുമ്പോൾ മൈൻഡ് റീ ഫ്രഷ് ആകും…ആന്റി വാ….
നന്ദിനിക്കുട്ടി തന്നെയാണ് അവരെ ഒരുക്കിയത്…ആരവ് അവരെ എടുത്തു കാറിന്റെ പിൻ സീറ്റിൽ ഇരുത്തി…ഒപ്പം നന്ദിനിക്കുട്ടിയൂം ഇരുന്നു..മോൾ കാറിന്റെ ഇടതു സീറ്റിലും കയറി ഇരുന്നു.. എല്ലാവർക്കും കൈവീശി കാണിച്ചു കാറ് മുന്നോട്ടെടുത്തു…
അകന്നു പോകുന്ന കാറിനെ നോക്കി നിന്നിരുന്ന ആനന്ദന്റെ കണ്ണുകൾ ഈറനണിഞ്ഞു…
” എന്തിനാടാ ബാലാ കൂടുതൽ.അവൾ പ്രസവിച്ചില്ലെങ്കിൽ എന്താ …തുളസിയെ അമ്മയായി കരുതുന്ന രണ്ടു മക്കൾ ഉണ്ടല്ലോടാ അവൾക്ക് താങ്ങും തണലുമായി…
അയാൾ സന്തോഷത്തോടെ ആത്മ സ്നേഹിതനെ പുണർന്നു.. അതുകണ്ട് ഉമയുടെ മിഴികളും സജ്ജലമായി….
തുടരും..

by