രചന – സുധീ മുട്ടം
“ഉണ്ണ്യേട്ടന് താല്പര്യമില്ലെങ്കിൽ പിന്നെ ഒന്നിച്ചു ജീവിച്ചിട്ട് കാര്യമില്ല..ഏട്ടന്റെ ഇഷ്ടം പോലെ നടക്കട്ടെ… അങ്ങനെ പറയുമ്പോൾ കരൾ കൊത്തി വലിക്കുന്ന വേദന നന്ദിനിക്ക് അനുഭപ്പെട്ടു..ഹൃദയം ഇടിച്ചു നുറുങ്ങിയത് പോലെ… ” ഞാനെത്ര നാളായി പറയുന്നു നന്ദിനി…ഇനിയെങ്കിലും നിനക്കൊന്ന് മാറിക്കൂടെ… “കഴിയില്ല ഉണ്ണ്യേട്ടാ…എനിക്ക് ഞാനായി ഇരിക്കാനാ ഇഷ്ടം… ഒഴുകി വന്ന മിഴിനീര് കയ്യാൽ തുടച്ചു കളഞ്ഞു.. ” ഞാനെന്നും ഒരു നാട്ടിൻ പുറത്തുകാരിയാ…എന്റെ ഉള്ളിലും അങ്ങനെ കഴിയാനാ ഇഷ്ടം… എനിക്ക് ഞാനാകാനെ കഴിയൂ… സ്വരം ഇടറെരുതെന്ന് കരുതിയെങ്കിലും കഴിയാതെ പോയി…ചില സമയത്ത് വാക്കുകൾ കിട്ടാതെയായി..ഗദ്ഗദത്താൽ കണഠമിടറി… “അങ്ങനെ പറഞ്ഞാലെങ്ങനാ വ്യാസ ശരിയാകുന്നത്…വിവാഹം കഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെ താല്പര്യത്തിനു അനുസരിച്ച് മാറണം… ” ഉണ്ണ്യേട്ടൻ പറഞ്ഞു വരുന്നതിന് അർത്ഥം ഭാര്യയെന്നാൽ ഭർത്താവിന്റെ അടിമ എന്നാണോ… അവൾ ഉണ്ണിയെ തുറിച്ചു നോക്കി….
നന്ദിനിയുടെ നോട്ടം എതിരിടാൻ കഴിയാതെ നോട്ടം എതിർ ദിശയിലേക്ക് മാറ്റി.. “അങ്ങനെ എന്നാണോ അതിനർത്ഥം… വാക്കുകൾ കിട്ടാതെ വന്നതോടെ അതിനെ എതിർക്കുവാൻ ശ്രമിച്ചു.. ” പിന്നെന്താ അതിനു അർത്ഥം.. ഒന്നു പറഞ്ഞു തര്യൊ… ഒലിച്ചിറങ്ങിയ മിഴിനീരിനെ വകഞ്ഞു മാറ്റിയില്ല..അതങ്ങനെ താഴേക്കൊഴുകി കൊണ്ടിരുന്നു… “എപ്പോഴും കണ്ണീർ തൂകി ഇരിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമില്ല… നീ കുറച്ചു മാറി ചിന്തിക്കണം…കുറച്ചു മോഡേണാവണം… നന്ദിനി ഒന്നു ചിരിച്ചു… ഓർമ്മകളിലേക്ക് ഉണ്ണി പെണ്ണുകാണാനായി വന്ന ദിനമെത്തി… മുണ്ടും ഷർട്ടും ധരിച്ച് താടിയൊക്കെ വളർത്തി ഒരു ഗ്രാമീണ ശൈലിയിൽ ജീവിക്കുന്നൊരു ചെറുപ്പക്കാരൻ നിന്നെ പെണ്ണുകാണാൻ വരുന്നു എന്നാണ് അമ്മ പറഞ്ഞത്… ഇക്കാലത്തും തന്നെ പോലെ ഗ്രാമീണതയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നൊരു പയ്യെനെയാണ് ലൈഫിലെ പാർട്ട്ണറായി ആഗ്രഹിച്ചതും… ” ന്റെ കളളകൃഷ്ണ നീയെന്റെ പ്രാർത്ഥന കേട്ടൂലൊ… സന്തോഷത്തോടെ ഭഗവാനേ മനസ്സിലോർത്തു…
ചായയും തന്ന് ചെറുക്കനു കൊടുക്കാനായി അമ്മ തള്ളി വിട്ടതോടെ തല കുനിച്ചാണ് ചെന്നത്..ചായ കൊടുക്കുന്നതിനിടയിൽ നാണത്തോടെ എങ്കിലും ആളെ കണ്ണു നിറച്ചൊന്നു കണ്ടു… സിനിമയിലെ നടന്മാരെ പോലെ ചുവന്നു തുടുത്തൊരു ചെറുപ്പക്കാരൻ… മനസ്സിലെ സന്തോഷത്തിനു ചെറിയ ഒരു മങ്ങൽ അനുഭപ്പെട്ടു… “ഇതുപോലൊരു സുന്ദരനായ ചെറുപ്പക്കാരന് തന്നെ ഇഷ്ടമാകുമോ എന്നൊരു സന്ദേഹം…. തമ്മിൽ സംസാരിക്കാനായി മുറിയിലേക്ക് കയറി വന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ആൾക്ക് ഇഷ്ടമാകില്ലെന്നു കരുതി സ്ഥലം വിട്ടിട്ടുണ്ടാകുമെന്ന് കരുതി.. ” എന്താ പേര് … “നന്ദിനി….. ” സ്വീറ്റ് നെയിം… “താങ്ക്യൂ… തമ്മിൽ കുറെ സംസാരിച്ചു…പരസ്പരം മനസ്സ് തുറന്നു… ” എനിക്ക് ശരിക്കും അങ്ങട് ഇഷ്ടമായി… “ഈശ്വരാ .. വിശ്വസിക്കാൻ കഴിഞ്ഞില്ല.. ” ഇഷ്ടമായെങ്കിൽ ഉറപ്പിക്കാൻ പറയട്ടേ… വീണ്ടും ഉണ്ണിയേട്ടന്റെ സ്വരം സ്വപ്നത്തിലെന്ന പോലെ കേട്ടു…ആൾ മുറിയിൽ നിന്ന് ഇറങ്ങി പോയതൊന്നും അറിഞ്ഞില്ല… രണ്ടു പേർക്കും ഇഷ്ടമായതോടെ തീരുമാനങ്ങൾ പെട്ടന്ന് നടപ്പിലായി..വിവാഹത്തിനിടയിൽ കിട്ടിയ സമയം ഫോൺ വിളികളിലൂടെ കൂടുതൽ അടുത്തു…
പരസ്പരം അറിഞ്ഞു.. ” ഉണ്ണിയെ പോലൊരു പയ്യൻ നമ്മുടെ നന്ദിനിക്കുട്ടിയുടെ ഭാഗ്യമാ… അച്ഛനും അമ്മയും തമ്മിൽ സംസാരിക്കുന്നത് കേട്ടു മനസ്സ് നിറഞ്ഞു… വിവാഹം മംഗളമായി നടന്നു…ജീവിതത്തിലേക്ക് വലതുകാൽ ചവിട്ടി കയറിയ നിമിഷം മുതൽ അമ്മായിയമ്മ കൈ വെളളയിൽ വെച്ചു നടന്നു..ഉണ്ണിക്ക് അമ്മ മാത്രമേയുള്ളൂ.. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി..ആണും പെണ്ണുമായി ഒരൊറ്റ മകനാണ്… തുടക്കത്തിൽ നല്ല സ്നേഹമായിരുന്നു…അച്ഛനും അമ്മയും പറഞ്ഞതു പോലെ ഭാഗ്യമെന്നു കരുതി… ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നതിനിടയിൽ ഉണ്ണിക്ക് ഗവണ്മെന്റ് ജോബ് ലഭിക്കുന്നത്….ദൂരെ സിറ്റിയിലേക്ക്… അകന്നിരിക്കാൻ ഒരുപാട് സങ്കടമായിരുന്നു..ജീവിച്ചു തുടങ്ങിയട്ടേയുള്ളൂ…. “കൂടെ കൊണ്ടു പോയേനെ..വീട്ടിൽ അമ്മ തനിച്ചായി പോകില്ലേ… ഉണ്ണിയേട്ടൻ പറഞ്ഞത് സന്തോഷത്തോടെ അനുസരിക്കുക മാത്രമേ ചെയ്തുള്ളൂ….
മക്കൾ ഒരു നില എത്തിയാൽ തിരിഞ്ഞു നോക്കാത്ത മറ്റ് മക്കളിൽ നിന്നും വ്യത്യസ്ഥനായിരുന്നു ഉണ്ണി… അതിൽ അഭിമാനിച്ചതേയുള്ളൂ… അമ്മ പറഞ്ഞതാണു പുതുമോടി മാറിയട്ടില്ല അവളെ കൂടി കൊണ്ടുപോകൂന്ന്..അപ്പോഴും താൻ ഉണ്ണിയേട്ടന്റെ തീരുമാനത്തെ ശരിവെച്ചു… മാസത്തിൽ ഒരിക്കൽ വന്നിരുന്ന ആൾ പതിയെ വരവ് ചുരുക്കി…പതിയെ ഉണ്ണിയേട്ടന്റെ സ്വഭാവത്തിലും വേഷത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി… സിറ്റി ലൈഫ് ആളെ ശരിക്കും മാറ്റി കളഞ്ഞു…അല്ലെങ്കിൽ കൂട്ടുകെട്ട്.. ഗ്രാമീണതയിൽ നിന്ന് നാഗരിതയിലേക്ക് മാറിയെങ്കിലും ഉണ്ണിയേട്ടനെ കൂടുതൽ സ്നേഹിച്ചു…. ഒരുദിവസം ഉണ്ണിയേട്ടൻ നാട്ടിൽ വന്നപ്പോൾ അമ്മ വാശി പിടിച്ചു അവളെയും കൂടെ കൂട്ടാനായി… ആദ്യമൊക്കെ എതിർത്തെങ്കിലും ആൾ സമ്മതിച്ചു കൂടെ കൂട്ടി.. സിറ്റിയിൽ ആയിട്ടും ഗ്രാമീണതയിൽ നിന്ന് മാറാൻ തോന്നിയില്ല… ഒരിക്കൽ ഫ്രണ്ട്സിന്റെ റിസപ്ഷൻ ചടങ്ങിനു പോയി…
അതിനു ശേഷം റൂമിലെത്തിയ ഉണ്ണിയേട്ടൻ ദേഷ്യപ്പെട്ടു… ” ഇന്ന് നീ ഒരുത്തി കാരണം ഞാൻ നാണം കെട്ടു.. “ഉണ്ണിയേട്ടൻ എന്താ പറയുന്നത്… എനിക്ക് കരച്ചിൽ വന്നു… ” നാലാളു കൂടുന്നയിടത്ത് മോഡേൺ ആയി വരാതെ സാരിയുടുത്ത് എണ്ണ ഒലിച്ചിറങ്ങിയ തലമുടിയും ആയിട്ട്…ഛെ… “ഉണ്ണ്യേട്ടാ… കരഞ്ഞു നിലവിളിച്ചു… ” ഒന്നുകിൽ നീ മാറണം…അല്ലെങ്കിൽ എനിക്ക് ഡിവോഴ്സ് വേണം..ഇനി സഹിക്കാൻ വയ്യ… പ്രിയപ്പെട്ടവൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ തുറിച്ചു നോക്കി…തളർന്നു തുടങ്ങിയതോടെ ഭിത്തിയിലൂടെ ചാരി നിലത്തേക്ക് ഊർന്നിറങ്ങി… “ഒന്നുകിൽ നീ മാറണം…അല്ലെങ്കിൽ എനിക്ക് ഡിവോഴ്സ് വേണം..ഇനി സഹിക്കാൻ വയ്യ… അപ്പോഴും ഉണ്ണ്യേട്ടന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു… തുടരും…

by