രചന – ശ്രീമിഴി
അപ്പൊ ഇതിനാണ് നീ ഇങ്ങോട്ട് കയറി വന്നത് അല്ലേടി അസത്തെ എന്നുള്ള ചോദ്യത്തിൽ രണ്ട് പേരും പെട്ടെന്ന് അകന്നു മാറി ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയപ്പോ മുന്നിൽ ഉണ്ണിയെ കണ്ടതും ഭാമ നെഞ്ചിൽ കൈ വച്ച് ദീർഘശ്വാസം എടുത്തു.
“പേടിച്ചോ ഭാമേ ”
“എന്താ ഉണ്ണി ഇത്.”
“ഞാൻ ചുമ്മാ” എന്നും പറഞ്ഞു ഉണ്ണി പുഞ്ചിരിച്ചു
“ഉണ്ണി നീ പോയില്ലേ??”
“ഇല്ലടാ നിന്നെ തനിച്ചാക്കി പോകാൻ തോന്നുന്നില്ല. അതാണ് ഇങ്ങോട്ട് തന്നെ തിരിച്ചെ
ഇനി ഇപ്പൊ ഞാൻ പോകുവാ ഭാമ ഉണ്ടല്ലോ കുട്ടിന്. ഈ ഒരു ദിവസം പണ്ട് എപ്പോഴോ മുന്നിൽ കണ്ടാ ദിവസങ്ങളായിരുന്നു
ഭാമേ കേശാവേട്ടൻ ???”
“അച്ഛൻ വീട്ടിലേക്കു പോയി ഉണ്ണി”
“തടസങ്ങളെല്ലാം നീങ്ങി രണ്ട് പേരും ഒന്നാവട്ടെ അത് കാണാൻ ടീച്ചറു കൂടെ വേണമായിരുന്നു നിന്റെ ജിവിതം ഏറ്റവും കൂടുതൽ സ്വപ്നം കണ്ടത് ടീച്ചർ അല്ലെ??”
“ഉണ്ണി പ്ലീസ്..”
“ഇല്ല ഭാമേ ഞാൻ പറഞ്ഞു എന്നേയുള്ളു ബാക്കിയുള്ള തീരുമാനം നിങ്ങളുടെയാണ്.
ഞാൻ ഇറങ്ങി ഹരി”
“ഉണ്ണി നീ വരില്ലേ അമ്മയുടെ കർമ്മങ്ങൾ…”
“നീ വിളിക്കാതെ തന്നെ വരും ടീച്ചർ എന്റെ കൂടെ അമ്മയാണ്” അതും പറഞ്ഞു പോകുന്ന ഉണ്ണിയെ നോക്കി നിന്നു ഹരി… പിന്നെ മെല്ലെ കുഞ്ഞിനോട് ചേർന്നു ഇരുന്നു.
“അമ്മേടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ ജിവിതം അത് പക്ഷെ എനിക്ക് കൊടുക്കാൻ പറ്റിയില്ല ”
“അതിന് കാരണം ഞാൻ അല്ലെ ഹരി.???”
“അങ്ങനെ ഒരിക്കലും പറയില്ല ഞാൻ ചിലപ്പോൾ ഇത് എന്റെ വിധിയായിരിക്കും സ്നേഹിച്ച പെണ്ണ് മുന്നിൽ ഉണ്ടായിട്ടും അകന്നു മാറി നിൽക്കണ്ടി വരുന്ന അവസ്ഥ അത് അനുഭവിക്കുക തന്നെ വേണം.”
“സത്യ പോയി കിടന്നോ കുഞ്ഞ് എന്റെ കുടെ കിടന്നോട്ടെ.”
അതിന് ഉത്തരമെന്നാപോലെ ഭാമ കുഞ്ഞിനെ നോക്കി അകത്തേക്കു നടന്നു.
പെണ്ണ് പോകുന്നതും നോക്കി ഹരിയും… പിന്നെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കിടന്നു ഹരി.
കിടന്നിട്ടും ഉറക്കം വരാതെ രണ്ടു പേരും രണ്ടു മുറിയിൽ കഴിഞ്ഞു പോയ ഓർമ്മകളെ താലോലിച്ചു കൊണ്ട്.
🔥🔥🔥🔥
ദിവസങ്ങൾ ഓടി മറഞ്ഞു അമ്മയുടെ കർമ്മങ്ങളും കഴിഞ്ഞു എല്ലാത്തിനും കൂടെ ഉണ്ണിയും സത്യയും ഉണ്ടായിരുന്നു.
മരണം രംഗബോധമില്ലാത്ത കോമാളിയാണ് . ഇനി അമ്മയില്ല എന്നാ സത്യത്തെ ഉൾക്കൊള്ളാൻ ഹരിയും പഠിച്ചു. അമ്മ എന്നാ മഹാപ്രപഞ്ചവും തന്നെ വിട്ടു പോയിയെന്നു ഉൾകൊണ്ട് തന്നെ.
എല്ലാ ദിവസവും കേശവൻ വരുമായിരുന്നു കുറച്ചു നേരം കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് തിരികെ പോകും.. ഭാമയ്ക്ക് ഇതിൽ കൂടുതൽ സേഫ് ആയാ സ്ഥലം വേറെയില്ലെന്നും ആ അച്ഛനു അറിയാമായിരുന്നു.
“”മോളെ അച്ഛനു കുറച്ചു വെള്ളം എടുത്തേ.”
“ഇപ്പൊ കൊണ്ട് വരാ അച്ഛാ”
ഭാമ കയ്യിൽ വെള്ളവും എടുത്തു അച്ഛന്റെ അടുത്തേക്കു നടന്നു കുഞ്ഞിന്റെ കുടെ ഇരിക്കുന്ന അച്ഛനെ കണ്ടപ്പോ എന്തോ വല്ലാത്തൊരു സങ്കടം തോന്നി ഭാമക്കു വല്ലാതെ ഷീണം പിടിച്ചു അച്ഛൻ.
അച്ഛാ ഞങ്ങള് കുടെ വരുവാ അങ്ങോട്ടു എത്ര ദിവസമെന്നു വച്ചാണ് ഇവിടെ ഇങ്ങനെ ഹരിയും എല്ലാത്തിനോടും പൊരുത്തപെട്ടു തുടങ്ങി ഇനിയിപ്പോ നമ്മുടെ ആവിശ്യം ഇവിടെയില്ല.”
“മോളെ അത് ഗണേശൻ ???
“എന്താ അച്ഛാ അയാള് വന്നോ???”
“അല്ല ഇവിടെയാകുമ്പോഅവനെ പേടിക്കാതെ നിൽക്കലോ ??”
“എത്ര നാള് നില്കും അച്ഛാ ജീവിതവസാനം വരെയോ???”
“മോളെ അച്ഛൻ അങ്ങനെ പറഞ്ഞാതല്ല..”
“ഞാനും വരും ഇന്ന് കൂടെ.
അച്ഛൻ മോളെ പിടിക്ക് ഞാൻ ഡ്രസ്സ് എടുക്കട്ടേ”
“സത്യ എങ്ങോട്ടു പോകാനാണ് ഡ്രസ്സ് എടുക്കുന്നത്??”
“ഹരി….. ഞങ്ങള്…. വീട്ടിലേക്കു പോകാൻ”
“പറ്റില്ല നീയും കുഞ്ഞും എങ്ങും പോകില്ല”
“എന്റെ കഴുത്തിൽ താലി കെട്ടി ഒരു മനുഷ്യനുണ്ട് അവിടെ”
“താലി കെട്ടിയ മാത്രം ഭർത്താവ് ആകുമോ ??
ഡീ ആകുമോ??”
അതിന് ഉത്തരമില്ലാതെ കുഴങ്ങി സത്യ.
“പിന്നെ നിനക്ക് വെണ്ണേൽ പോകാം എന്റെ മോളെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല രണ്ടരകൊല്ലം എന്റെ കുഞ്ഞിന്റെ സ്നേഹം നിഷേധിച്ചവളാണ് നീ ഇനിയും എന്റെ കുഞ്ഞിനെ വിട്ടു കളയാൻ പറ്റില്ലയെനിക്ക്.”
“ഹരി ഞാൻ ”
“പ്ലീസ് സത്യ ഇനിയും എന്റെ മോളെ എന്നിൽ നിന്നും നീ അകറ്റരുത്..”
“ഹരി ഞാൻ എന്റെ അവസ്ഥ”
“എന്ത് അവസ്ഥ…ആ വീട്ടിൽ കിടന്നു നരകിച്ചു മതിയായില്ലേ നിനക്ക് പ്ലീസ് മോളെ എന്റെ കുഞ്ഞിനെയും കൊണ്ട് പോകരുത് . എനിക്ക് ഒന്നും വേണ്ട നിന്നിൽ ഒരു അവകാശവും വേണ്ട എനിക്ക് പക്ഷെ എന്റെ കുഞ്ഞിനെ എനിക്ക് വേണം അത് മാത്രം.”
“എന്റെ മോള് ഹരി പറയുന്നത് കേൾക്കു ഇനിയും നീ നരകിക്കുന്നത് കാണാൻ അച്ഛനു വയ്യ അവനിൽ നിന്നും ഒരു മോചനം അത് എന്റെ മോൾക്ക് വേണം ഇല്ലേ നീ വീണ്ടും മരണത്തെ കുറിച്ച് ചിന്തിക്കും ഈ വൃദ്ധന്റെ കാലം വരെയെങ്കിലും അച്ഛനു എന്റെ മോളെ കണ്ടു കണ്ണടക്കണം.”
“ഞാൻ നിൽകാം എനിക്ക് വേണ്ടിയല്ല നിങ്ങൾക്ക് വേണ്ടി ഇനിയൊരു ജിവിതമെനിക്കില്ല. നിങ്ങൾക്ക് വേണ്ടി സത്യഭാമ ജീവിക്കും പിന്നെ എന്റെ കുഞ്ഞിന് വേണ്ടിയും അത് പറഞ്ഞു കേശവന്റെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി ഭാമ അകത്തേക്കു നടന്നു.”
കണ്ണ് നിറഞ്ഞു കേശവനും ഇനി തനിച്ചല്ലായെന്ന പ്രതീക്ഷയിൽ ഹരിയും നിന്നു.
“മോനെ ഹരി ??? അവൾക്കു ഒരു ജിവിതം കൊടുക്കാൻ നീ തയ്യാറാണന്നു അറിയാ ഈ വൃദ്ധന്
ഗണേശനിൽ നിന്നും ഒരു മോചനം അവൾക്കു വേണം അത് നിനക്ക് മാത്രെ കഴിയു ഈ അച്ഛന്റെ യാചനയാണ്…യാചിക്കാൻ മാത്രെ ഈ വൃദ്ധനു ഇപ്പൊ കഴിയു കുഞ്ഞേ..”
തുടരും 🔥

by