രചന – സുധീ മുട്ടം
ഭാഗം 27
കുറച്ചു സമയം അണച്ചു പിടിച്ച ശേഷം പതിയെ കിടത്തി..അപ്പോഴും അവളുടെ മിഴികൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..ഒത്തിരിയേറെ പ്രണയിക്കാനും പ്രണയിക്കപ്പെടാനും കൊതിച്ചവളുടെ…നന്ദിനിയുടെ…
ഹൃദയത്തിലൊരു മഞ്ഞ് മഴ പെയ്ത് തീർന്നത് പോലെ ശാന്തമായിരുന്നു മനസ്സ്..മുഖം താമരമൊട്ട് വിരിഞ്ഞതു പോലെ പ്രകാശം പൊഴിച്ചു. ചുണ്ടിൽ മന്ദസ്മിതം കളിയാടി.ഇമകളിൽ രക്തം ഇരച്ചു കയറി കവിളുകൾ തുടുത്തു…
അപ്പോഴും വിരൽ തുമ്പ് ആരവിൽ കോർത്തു പിടിച്ചിരുന്നു…വിട്ടകലാൻ മനസ്സില്ലാതെ…
നന്ദിനിക്കുട്ടിക്ക് അരികിലിരുന്നു അവളുടെ ഇമകളിലേക്ക് ഉറ്റു നോക്കി ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു അവളുടെ മനസ്സ് വായിക്കാൻ ശ്രമിച്ചു..
തുമ്പപ്പൂവ് പോലെ നൈർമല്യമായ മനസ്സുളളവളെ സംതൃപ്തിയോടെ നോക്കി പുഞ്ചിരിച്ചു…
“ലവ്വ് യൂ നന്ദിനി….
ചുണ്ടുകൾ അമർത്തി മൂർദ്ധാവിൽ ചുംബിച്ചതും നിറഞ്ഞ മനസ്സോടെ അവനിലെ പ്രണയമേറ്റു വാങ്ങി…എത്രയേറെ കൊതിച്ചിരുന്നു ആരവിൽ നിന്നിങ്ങനെ കേൾക്കാനായി..കടലോളം,ആകാശത്തോളം മനസ്സ് ആഗ്രഹിച്ചിരുന്നു. പ്രണയം നിറച്ചവനിൽ നിന്നും അതേറ്റു വാങ്ങാനായി…
പ്രണയം അതിന്റെ നിർവൃതിയോടെ ഏറ്റുവാങ്ങി മിഴികൾ പൂട്ടി…ഇമകൾ തുറക്കുമ്പോൾ അതുപോലെ അവൻ നോക്കി ഇരിക്കുന്നത് കണ്ടു….മിഴികളിൽ നാണം പൂത്തതും ലജ്ജയാൽ കവിളുകൾ ചുവന്നു തുടുത്തു…അസ്തമിക്കാറായ സൂര്യന്റെ ചുവപ്പ് കിരണങ്ങളുടെ ശോഭയോട്ർ അവളൊന്ന് പുഞ്ചിരിച്ചു.
” ചമ്മണ്ടാ…
തമാശയോടെ ആരവ് പറഞ്ഞത് ആസ്വദിച്ചു… മെല്ലെ അവൻ അവളുടെ നെറ്റിയിൽ കൈവെച്ചു.. ചൂട് കുറഞ്ഞിട്ടുണ്ട്. തന്നെ പനിച്ചൂട് ഏറ്റുവാങ്ങി തനിക്കായി ജന്മം നീക്കി വെച്ചവളെ പ്രണയത്തോടെ ഏറെനേരം സംസാരിക്കാൻ അവന്റെ മനസ്സ് കൊതിച്ചു…അവന്റെ സാമീപ്യം അകന്നു പോകാതിരിക്കാനായി അവളും മോഹിച്ചു…
💜💜💜💜💜💜💜💜💜💜💜💜💜💜💜
ദിവസങ്ങൾ ഓരോന്നായി കടന്നു പോയി… അപ്പോഴും ഒരു തീരുമാനത്തിൽ എത്താൻ ഉണ്ണിക്ക് കഴിഞ്ഞില്ല..
“ഉണ്ണി ഇതിങ്ങനെ വെച്ച് താമസിപ്പിക്കാൻ പറ്റില്ല…
ഒഴുവു ദിവസം ഞായറാഴ്ച ഹിമയുടെ ചൂടു പറ്റി കിടക്കുമ്പോൾ ഉണ്ണിയോട് തീർത്തു പറഞ്ഞു…
” ലിവിങ്ങ് ടുഗെദർ അമ്മ സമ്മതിക്കുന്നില്ല ഹിമേ…പോരെങ്കിൽ നന്ദിനിയുമായി ഡിവോഴ്സ് കഴിഞ്ഞട്ടില്ല…
തന്നിലെ നിസ്സഹായവസ്ഥ വെളിപ്പെടുത്തിയതും ഹിമ കുറച്ചു സമയം ചിന്തയിൽ ലയിച്ചു ചേർന്നു..
“തറവാടും സ്വത്തുക്കളുമെല്ലാം അമ്മയുടെ പേരിലാ ഹിമേ…വിവാഹമായി നടത്തിയില്ലെങ്കിൽ അമ്മ എന്റെ പേരിൽ എഴുതി തരില്ല…
അതുകേട്ടതും ഹിമ ഞെട്ടിപ്പോയി…ഉണ്ണിയുടെ കനത്ത ശമ്പളവും പാരമ്പര്യമായ തറവാടും സ്വത്തുക്കളിലുമാണ് അവളുടെ കണ്ണുകൾ.അപ്പോൾ തീർച്ചയായും വിവാഹം തന്നെയാണ് നല്ലതെന്ന് തോന്നി…
” ശരി ഉണ്ണി നിന്നെ ഞാനായി വിഷമിപ്പിക്കുന്നില്ല…വിവാഹം മതി…
പ്രണയപൂർവ്വം അവന്റെ കഴുത്തിലൂടെ ആലിംഗനം ചെയ്തു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു… വീണ്ടും ഉണ്ണിയെ ലഹരിയുടെ കൊടുമുടിയിൽ എത്തിക്കാനായി അവനിലേക്കവൾ പടർന്നു കയറി….
💜💜💜💜💜💜💜💜💜💜💜💜💜💜💜
രണ്ടു ദിവസം കഴിഞ്ഞു നന്ദിനിക്കുട്ടിയെ റൂമിലേക്ക് മാറ്റി…പനി കുറഞ്ഞിരുന്നു.. ആരവാണു കൂടെയിരുന്നു അവളെ പരിചരിച്ചത്..അത്രയേറെ സാമീപ്യം അവൾ ആഗ്രഹിച്ചിരുന്നു.. അവളുടെ മനസ്സ് ആദ്യം മനസ്സിലാക്കിയതും ബാലനായിരുന്നു…
“ഉമേ ആരവിന്റെ സാമീപ്യം മോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയമാണ്… അവൻ കൂടെ നിൽക്കട്ടെടീ..ആകെയുള്ള ഒരെണ്ണത്തിന്റെ സന്തോഷമല്ലേ നമുക്ക് വലുത്…”
അങ്ങനെ പറയുമ്പോൾ അയാളുടെ സ്വരം ഇടറിയിരുന്നു… ആണും പെണ്ണുമായി ആകെ ഒരെണ്ണമേയുള്ളൂ…
“മതി ബാലേട്ടാ…നമുക്ക് നമ്മുടെ കുഞ്ഞിന്റെ സന്തോഷമാ വലുത്….
നന്ദിനിയുടെ അവസ്ഥയെ ഓർത്തു ഉമയൊന്നു തേങ്ങിപ്പോയി..എത്രയേറെ സന്തോഷത്തോടെയാണ് ഉണ്ണിയുമായി വിവാഹത്തിന് അവൾ ഒരുങ്ങിയത്…ഒരുമിച്ച് അവർ ജീവിതം തുടങ്ങിയിട്ടും ഒരിക്കൽ പോ ലും ഉണ്ണിയുടെ കുറ്റം പറഞ്ഞട്ടില്ല..ഉണ്യേട്ടനു ജീവനാണെന്നേ എപ്പോഴും പറയൂ..ഒരുപക്ഷേ ഇഷ്ടപ്പെടാത്ത് ഒളിപ്പിച്ചതും അച്ഛനും അമ്മയും സങ്കടപ്പെടാതിരിക്കാനാകും…പിടിച്ചു നിൽക്കാവുന്നതിൽ കൂടുതൽ അവൾ നിൽക്കാൻ ശ്രമിച്ചെന്ന് അവർക്ക് ഉറപ്പ് ഉണ്ടായിരുന്നു….
ബാലന്റെ അഭിപ്രായം തന്നെ ആയിരുന്നു ആനന്ദിന്റേയും….അയാൾക്കും അവളെ നന്ദിനിക്കുട്ടിയെ ജീവനാണ്.അവൾ വന്നതിനുശേഷം തുളസിയിൽ ഒരുപാട് മാറ്റങ്ങളുണ്ട്…കുറച്ചു കൂടി തെളിച്ചം അവരുടെ മിഴികളിലുണ്ട്….
“രണ്ടു പേരുടെയും മനസ് അറിഞ്ഞ സ്ഥിതിക്ക് ഇനി വെച്ചു താമസിപ്പിക്കണ്ടാ ബാലാ..നമുക്ക് അവരുടെ വിവാഹം പെട്ടെന്ന് നടത്താം…നന്ദിനിക്കുട്ടി സമാധാനമായി ജീവിക്കട്ടെ…
” അങ്ങനെയല്ലെടാ ഡിവോഴ്സ് ആദ്യം നേടട്ടെ…അതുവരെ അവർ പ്രണയിക്കട്ടെ..പ്രായം പ്രണയത്തിനൊരു തടസ്സമല്ലല്ലോ…
ബാലൻ ആനന്ദനെ ഓർമ്മിപ്പിച്ചു…
“എങ്കിൽ അങ്ങനെ മതിയെടാ..പെട്ടെന്ന് ഡിവോഴ്സ് നോട്ടീസ് അയക്കണം…
” അതേ… വീട്ടിൽ വന്നിട്ട് നമുക്കൊരു തീരുമാനം ഉണ്ടാക്കാം…
ബാലൻ പറഞ്ഞപ്പോൾ ആനന്ദൻ വീണ്ടും ചിന്തയിലായി..
“ഡാ നിനക്ക് അവിടുത്തെ എല്ലാം വിറ്റു പെറുക്കി ഇങ്ങു പോരെരുതോ…ഏതായാലും മോളിനി ഈ നാട്ടിലാ ജീവിക്കുന്നത്..നമ്മുടെ മോളുടെ സന്തോഷം കണ്ടു നമുക്ക് ഇവിടങ്ങു കൂടാമെടാ..
” ഞാനും അങ്ങനെയൊരു ആലോചനയിലാ…ശേഷിച്ച കാലം നന്ദിനിക്കുട്ടിക്കും നിനക്കും ഒപ്പം ഇവിടെയാകാം…
ബാലൻ ഉമയോടും സൂചിപ്പിച്ചു.. അവർക്ക് ഇതിൽ കൂടുതൽ മറ്റൊരു സന്തോഷം ഇല്ലായിരുന്നു…
“ബാലേട്ടൻ എന്തു കരുതുമെന്ന് കരുതിയാണു ഞാനും സൂചിപ്പിക്കാഞ്ഞത്…എന്റെ മനസ്സിലും അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നു…
അതോടെ മൂവർക്കും സന്തോഷമായി… ഇതേ സമയം ആനന്ദൻ മറ്റൊന്ന് കൂടി ആലോചിച്ചു…തങ്ങളുടെ കാലശേഷം പിന്തുടർച്ചാ അവകാശി ഇല്ല…എല്ലാം നന്ദിനിക്കുട്ടിയുടെ പേരിലാക്കിയ ശേഷം റെസ്റ്റ് എടുക്കണം…
💜💜💜💜💜💜💜💜💜💜💜💜💜💜💜
” കഴിക്ക് നന്ദിനിക്കുട്ടി….
അവൾക്ക് കഴിക്കാനുളള ടാബ്‌ലെറ്റും വെളളവും എടുത്തു നീട്ടി..
“എനിക്ക് ടാബ്‌ലെറ്റ് ഇഷ്ടമല്ല ആരവ്…
ദയനീയമായി അവനെ നോക്കി…
” അസുഖം കുറയാനല്ലേ കഴിക്ക്…
“കഴിക്ക് ടീച്ചറമ്മേ…
ഒപ്പം ഉണ്ടായിരുന്ന ആരതിക്കുട്ടിയും പറഞ്ഞു…
” ടീച്ചറമ്മയല്ല അമ്മേന്നു വിളിച്ചാൽ മതി ട്ടൊ മോളൂ…
വാത്സല്യത്തോടെ അവളെ ചേർത്തു പിടിച്ചു തഴുകി…
“അമ്മേ…
മോൾ നീട്ടി വിളിച്ചതും സന്തോഷത്താൽ കണ്ണു നിറഞ്ഞു…
” കഴിക്കമ്മേ..
മോൾ പിന്നെയും പറഞ്ഞതോടെ കണ്ണടച്ചു പിടിച്ചു ടാബ്‌ലെറ്റ് വിഴുങ്ങി..ഒപ്പം വെള്ളവും കുടിച്ചു…
“ആരതിക്കുട്ടി…
ഉമ പുറത്തു നിന്നും വിളിച്ചതോടെ മുത്തശ്ശീന്നു വിളികേട്ടു പുറത്തേക്ക് ഓടി…
” വല്ലാത്ത കയിപ്പ്…
നന്ദിനിക്കുട്ടി മുഖം ചുളിച്ചു… ആരവ് ഓറഞ്ചിന്റെ തൊലി നീക്കി അല്ലി അടർത്തി അവളുടെ നാവിൽ വെച്ചു കൊടുത്തു… ഒപ്പം കുസൃതിയോടെ അവനതിന്റെ പാതി കടിച്ചു…..അത് തീരാറായതും പതിയെ ചുണ്ടുകൾ കൂട്ടിമുട്ടി…ഇരുവരുടെയും ശരീരത്തിലൊരു വിറയൽ പടർന്നു കയറി… മെല്ലെ അവനവളുടെ അധരങ്ങൾ നുകർന്നതും ആരവിന്റെ തലയിലൂടെ കൈകളിട്ടു ബലമായി അമർത്തി പിടിച്ചു….
തുടരും
ഭാഗം 28
മിഴികളിലൂടെ നനവ് പടർന്നു ഒഴുകിയതും നന്ദിനിക്കുട്ടിയൊന്നു വിങ്ങിപ്പൊട്ടി.. കാരണമറിയാതെ ആരവ് അവളെ പകച്ചു നോക്കി പോയി…
“എന്താ എന്തുപറ്റി നന്ദിനി…
ഉളളം നൊന്തു ഉരുകിയത് അറിഞ്ഞു… ഇപ്പോൾ ഈ മിഴിനീരും കരച്ചിലും കാണുന്നതേയൊരു നോവാണെന്ന് അവൻ തിരിച്ചറിഞ്ഞു…
” എനിക്ക്…എനിക്ക്..
വാക്കുകൾ കിട്ടാതെ വന്നതോടെ വീണ്ടും ശക്തമായി ഏങ്ങലടിച്ചു…
“എന്നെ വിഷമിക്കാതെ എന്താണെന്ന് പറയ് നന്ദിനി….
” ചുംബനത്തിനു പോലും പ്രണയമുണ്ടെന്ന് ,ഇത്രയേറെ സ്നേഹവും ലഹരിയും ഉണ്ടെന്ന് അറിഞ്ഞത് ഇന്നാണ് ആരവ്…
വാക്കുകൾ നോവായി അവളിൽ നിന്ന് ഒഴുകിയിറങ്ങി… ആ പ്രവാഹത്തിൽ അവനൊന്ന് ആടിയുലഞ്ഞു പോയി…കണ്ണുനീരോടെ അവളെല്ലാം വിവരിക്കുമ്പോൾ നെഞ്ചിൽ കുപ്പിച്ചില്ല് തറച്ചു കയറിയത് അറിഞ്ഞു…
“ആദ്യമൊക്കെ ഉണ്യേട്ടനു സ്നേഹമായിരുന്നു ആരവ്..പതിയെ എല്ലാം മാറി…ഒഴിവാക്കാനായി കിടപ്പറയിൽ മനസ്സിനൊപ്പം ശരീരത്തേയും കുത്തിനോവിച്ചു.. ഒരിക്കൽ പോലും സ്നേഹത്തോടെ അണച്ചു പിടിച്ചു ചുംബിച്ചിട്ടില്ല..അറിയില്ല അയാൾക്ക് അങ്ങനെ പെരുമാറാൻ…അശ്ലീല വീഡിയോ സൈറ്റിലെ രതിവൈകൃതങ്ങൾക്ക് അടിമയായി മാറിയ ആൾക്ക് അങ്ങനെ പെരുമാറാനേ അറിയൂ…
” നന്ദിനി….
ഉള്ളുരുകിയ നോവോടെ വിളിച്ചു പോയി…അവൾ അനുഭവിച്ചിരുന്ന പീഡനങ്ങളുടെ നോവുകളെല്ലാം മുഖത്ത് പ്രതിഫലിച്ചു..
“ഒന്നും അറിയിച്ചിട്ടില്ല അച്ഛനേയും അമ്മയേയും..വിവാഹം കഴിച്ച മകൾ വീട്ടിൽ വന്നു നിന്നാൽ പഴി കേൾക്കേണ്ടി വരും എന്റെ അച്ഛനും അമ്മയും… വളർത്തു ദോഷമാണെന്ന് എല്ലാവരും പറഞ്ഞു വരുത്തും..പാവങ്ങളാ ആരവ് അവർ..സ്നേഹിക്കാനെ അറിയൂ….
” നന്ദിനിക്കുട്ടി… മോളേ….
നിലവിളിയോടെ ആരവ് അവളെ നെഞ്ചിലക്ക് വാരിപ്പിടിച്ച് മാറി മാറി കവിളുകളിൽ ചുംബിച്ചു… ആരെയും ഇന്നോളം ഒന്നും അറിയിക്കാതെ മറച്ചു പിടിച്ചിരുന്ന സത്യങ്ങൾ ആരവിനു മുമ്പിൽ തുറന്നു പറഞ്ഞതോടെ അവനും ആകെ തകർന്നു പോയി.. ഇത്രയോളം സങ്കടം നെഞ്ചിൽ ചുമന്നവളെ അകറ്റി ഓടിക്കാൻ ശ്രമിച്ചതെന്ന് വേദനയോടെ ഓർത്തു പോയി…
“എന്നിട്ടും ഞാൻ ഉണ്യേട്ടനെ സ്നേഹിച്ചു പോയി ആരവ്..ഇന്നു മാറും നാളെ മാറുമെന്ന് കരുതി കാത്തിരുന്നു.. ഒടുവിൽ എന്നിലെ വ്യക്തിത്വത്തെ മാറ്റാൻ പറഞ്ഞപ്പോൾ ഉൾക്കൊളളാൻ കഴിഞ്ഞില്ല…
” എന്തിനാ നന്ദിനിക്കുട്ടി നീയിത്ര പാവമായി പോയത്…
സങ്കടം അടക്കാൻ കഴിയാതെ ആരവ് ചോദിച്ചു പോയി….നന്ദിനിക്കുട്ടിയെ മനസ്സിലാക്കാൻ ഉണ്ണിയേക്കാൾ അവനാണു കഴിഞ്ഞത്…
“സാരമില്ല നന്ദിനി…എല്ലാമൊരു സ്വപ്നമായി മറന്നോളൂ…ചേർത്തു പിടിച്ചോളാമെന്നും..ഈ നെഞ്ചിൻ കൂട്ടിൽ അണച്ചു നിർത്തിക്കോളാം..എന്റെ കരങ്ങളിൽ സുരക്ഷിതയായി കൂട്ടിക്കോളാം…ലവ് യൂ നന്ദിനി….ലവ് യൂ….
മിഴിനീരുകളെ വകഞ്ഞു മാറ്റാതെ പിന്നെയും പിന്നെയും പ്രാന്തമായ പ്രണയത്തോടെ ചുംബിച്ചു….
” ലവ്വ് യൂ റ്റൂ…
“മ്മ്മ്….
നന്ദിനിക്കുട്ടിയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു പിന്നെയും പ്രണയം നുകർന്നു…അതിലേക്ക് ലയിച്ചു അവളും ചേർന്നവനെ പൊതിഞ്ഞ് പിടിച്ചു…
നിമിഷങ്ങൾ ദൈർഘ്യങ്ങളായി വളർന്നിട്ടും പരസ്പരം പുണർന്നങ്ങനെ ഇരുന്നു…ഒരിക്കലും നുകരാനാകില്ലെന്ന് കരുതിയ പ്രണയത്തിന്റെ നിർവൃതിയിൽ നന്ദിനിക്കുട്ടി അലിഞ്ഞു ചേർന്നു…അവനെ വിടാനൊട്ടും മനസ്സില്ലാതെ…
💜💜💜💜💜💜💜💜💜💜💜💜💜💜💜
ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം നന്ദിനിക്കുട്ടി വീട്ടിൽ തിരിച്ചെത്തി… അച്ഛനും അമ്മക്കും ഒപ്പം ആരവും ആരതിയും കൂടെ ഉണ്ടായിരുന്നു…
“വാ ആരവ് ഒരാളെ പരിചയപ്പെടുത്തി തരാം…
അവന്റെ കയ്യിൽ വിരലുകൾ കോർത്തു പിടിച്ചു തുളസി ആന്റിയുടെ മുറിയിലേക്ക് കയറി… ബെഡിൽ ഒരു സ്ത്രീ രൂപം കിടക്കുന്നത് കണ്ടു…
” ആരവ് ഇതാണ് തുളസി ആന്റി… ആനന്ദൻ അങ്കിളിന്റെ ഭാര്യ…
ആരവ് ആദരവോടെ അവരെ നോക്കി..ദൂരെ നിന്നും ഒരുപാട് കണ്ടിട്ടുണ്ട് ..ഒരിക്കലും പോലും പരസ്പരം സംസാരിച്ചിട്ടില്ല…
“ഞാൻ ദിവസവും രണ്ടു നേരം ആന്റിക്കൊപ്പം ചിലവഴിക്കും..എല്ലാ വിശേഷങ്ങളും പറയും..ആന്റിക്ക് ഒന്നും മനസ്സിലാകില്ലെങ്കിലും എന്റെ മുഖത്തേക്ക് നോക്കി കിടക്കും..
ഒരുനിമിഷം നിർത്തിയിട്ട് വീണ്ടും നന്ദിനിക്കുട്ടി പറഞ്ഞു തുടങ്ങി..
” ആരവിന് അറിയോ…എനിക്ക് ഇഷ്ടം തോന്നിയപ്പോൾ ഞാനാദ്യം പറഞ്ഞതും ആന്റിയോടാ…ഇല്ലേ ആന്റി…
അവരെ നോക്കി കിടന്നിരുന്ന അവരിലൊരു ചലനം പോലും ഉണ്ടായില്ല…നന്ദിനിക്കുട്ടി പതിവിൽ കവിഞ്ഞ് വാചാലയായി..ആരവിന്റെ സാമീപ്യം അവളെ അത്രയേറെ മാറ്റിയിരുന്നു…
“പിന്നെ ആരവ് ഞാൻ പറഞ്ഞതൊന്നും അച്ഛനും അമ്മയും ഒരിക്കലും അറിയരുത്…സഹിക്കില്ല അവർക്ക്…
നന്ദിനിക്കുട്ടിലൊരു നോവ് ഉണർന്നതും മെല്ലെയൊന്ന് തേങ്ങിപ്പോയി…ആരവ് അവളെ തന്നിലേക്ക് വലിച്ചടിപ്പിച്ചു മുഖം കയ്യിലെടുത്തു….
” ഇല്ലെടോ ഞാനായി ആരുമൊന്നും അറിയില്ല..
“എനിക്ക് വിശ്വാസമാ ആരവ്…
അവന്റെ നെഞ്ചിലക്ക് അണഞ്ഞ് അവളങ്ങനെ നിന്നു…പ്രണയത്തോടെ അവനെ വരിഞ്ഞു മുറുക്കി..
” ഇന്നൊരു ദിവസം ഇവിടെ കൂടാമോ ..ആരവ്..മോളും ഞാനും ആരവുമായി ഒരുമിച്ച് ഒരു മുറിയിൽ..നമ്മുടെ ലോകത്ത്..
പ്രതീക്ഷയോടെ അതിലേറെ യാചനയോടെ അവന്റെ മിഴികളിലേക്ക് ഉറ്റുനോക്കി…
“എനിക്ക് അറിയാം ആരവ് അഭിമാനി ആണെന്ന്… വിവാഹം കഴിഞ്ഞു അവിടെ ഞാൻ ജീവിച്ചോളാം നമ്മുടെ വീട്ടിൽ..ഉളള സൗകര്യത്തിൽ..പണത്തിന്റെ ആർഭാടങ്ങളൊന്നും എന്നിലില്ല ആരവ്..ഞാനൊരു സാധാരണ ആളാ..എന്റെ അച്ഛനും അമ്മയും..
” ഒരുദിവസം കൂടെ നിൽക്കാൻ ഇത്രയേറെ പറഞ്ഞു വിഷമിക്കേണ്ടാ നന്ദിനി…എനിക്ക് തന്നെ അറിയാലോ…
തെല്ലൊന്ന് പോലും അവൾ ചമ്മിയില്ല…പകരം അവനിലേക്ക് പ്രണയത്തോടെ മിഴികളെറിഞ്ഞ് അങ്ങനെ നോക്കി നിന്നു…
നന്ദിനിക്കുട്ടിക്ക് ആരവിനെ വിട്ടു നിൽക്കാൻ ഒട്ടും മനസ്സില്ല…കാരണം പ്രണയത്തിന്റെ നീരുറവകൾ അവൾ ആസ്വദിക്കാൻ ആരംഭിച്ചിട്ടേയുള്ളൂ…
നന്ദിനിക്കുട്ടിയെ ചേർത്തു പിടിച്ചു അവൻ തുളസിക്ക് അരികിലിരുന്നു… പതിയെ അവരുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി…
അമ്മയുടെ വാത്സല്യത്തിന്റെയൊരു തിരയിളക്കമായി അവരവന്റെ മനസ്സിനെ സ്പർശിച്ചിരുന്നു…അവനിൽ നിന്നും ഒരുതുള്ളി ചുടുനീർകണങ്ങൾ അവരുടെ നെറ്റിയിലേക്ക് പതിച്ചതും അവരുടെ ശരീരം ചെറുതായി വിറച്ചത് കണ്ടു…
“ആന്റി….
നന്ദിനിക്കുട്ടി സ്നേഹത്തോടെ വിളിച്ചതും അവരുടെ ഇമകൾ അവളിൽ തങ്ങി ആരവിൽ തറഞ്ഞു നിന്നു….
തുടരും..

by