രചന – സുധീ മുട്ടം
അടുത്ത ദിവസം രാവിലെ കുറച്ചു താമസിച്ചാണ് നന്ദിനിക്കുട്ടി ഉണർന്നത്..രാത്രിയിൽ ഓരോന്നും ആലോചിച്ചും ഉറങ്ങാൻ വൈകി പോയിരുന്നു… ചായ കുടിച്ചിട്ട് മുൻ ഭാഗത്തേക്ക് വന്നു .പതിവില്ലാതെ അങ്കിളിനെ കണ്ടു അത്ഭുതപ്പെട്ടു.. “ഗുഡ് മോർണിംഗ് അങ്കിൾ. തിരക്കൊക്കെ കഴിഞ്ഞോ” മുഖം നിറയെ പുഞ്ചിരിയോടെ ചോദിച്ചു…കുറച്ചു ദിവസമായി അങ്കിളാകെ ബിസി ആയിരുന്നു.. അരതിക്കുട്ടിയെ കുറിച്ച് കൂടുതൽ അറിയാൻ അങ്കിളിനെ കാണാൻ ശ്രമിച്ചിരുന്നു.. “വെരി..വെരി ഗുഡ്മോർണിംഗ് നന്ദിനിക്കുട്ടി.. അയാളുടെ മുഖത്ത് നന്ദിനിയോടുളള വാത്സ്ല്യം പരന്നു..അവൾ വന്നതിന് ശേഷം തുളസിയിൽ വളരെ ചെറിയ മാറ്റങ്ങളുണ്ടായിരുന്നു… ” അങ്കിളേ ആരവ് എന്നു പറയുന്ന ഒരാളെ അറിയോ..രണ്ടാം ക്ലാസിലെ ആരതിയുടെ അച്ഛനെ…. നന്ദിനിക്കുട്ടിയുടെ മുഖത്ത് ആരവിനെ കുറിച്ച് കൂടുതൽ അറിയാനുള്ള ത്വരയുണർന്നു…പക്ഷേ അങ്കിളിന്റെ മുഖം മങ്ങിയതോടെ അവളിൽ പ്രതീക്ഷ അസ്തമിച്ചു…
“ആരവിനെ അറിയാത്തവർ ഈ ഗ്രാമത്തിൽ വളരെ ചുരുക്കമാണ് മോളേ…നല്ലൊരു ചെറുപ്പക്കാരനാണ്..പക്ഷേ മദ്യപിച്ച് നശിക്കുവാ അവൻ..പാവം ഒരു പെൺകുഞ്ഞുണ്ട്..അതാ ആരതി… അങ്കിളിന്റെ സ്വരത്തിലെ വേദന പെട്ടെന്ന് തിരിച്ചറിഞ്ഞു…എങ്കിലും ആരവിനെ കുറിച്ച് കൂടുതൽ അറിയണമെന്നൊരു ആഗ്രഹം മനസ്സിലുണ്ട്… ” എന്താ അങ്കിളേ ആളങ്ങനെ ആയത്… അവളിൽ താല്പര്യമേറി വന്നത് ആനന്ദൻ ശ്രദ്ധിക്കാതിരുന്നില്ല..നന്ദിനിക്കുട്ടിയുടെ കണ്ണുകളിൽ തിളങ്ങിയ തിളക്കവും സ്വരത്തിലെ വെമ്പലും എല്ലാം… ആരവ് പറഞ്ഞതിനു അപ്പുറം മറ്റൊന്നും കൂടുതൽ അറിയാൻ അവൾക്ക് കഴിഞ്ഞില്ല.. “അവനവന്റെ ഭാര്യയെ ജീവനായിരുന്നു.. പ്രണയിച്ചാണു വിവാഹം കഴിച്ചത്..ഭാര്യയോടുളള ഇഷ്ടത്തിൽ ആണെന്നു പറഞ്ഞു ഇപ്പോഴും കുടിച്ചു നശിക്കുവാ അവൻ.. ആരവ് പറഞ്ഞതെല്ലാം ശരിയാണെന്ന് മനസ്സിലായതും ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.. ഒരു മൂളിപ്പാട്ടോടെ ബാത് റൂമിൽ കയറി. ഡ്രസ് മാറി ഷവർ ഓൺ ചെയ്തു. കുളിർമഴയായി വെള്ളം അവളുടെ മേനിയെ നനച്ചൊഴുക്കി…. കുളി കഴിഞ്ഞു ഇറങ്ങി വന്നു മാറിനു കുറുകെ കെട്ടിയിരുന്ന ടർക്കി അഴിച്ചു കളഞ്ഞു സാരി എടുത്തു ധരിച്ചു..കണ്ണുകൾ വാലിട്ടെഴുതി നെറ്റിയിൽ പൊട്ടും തൊട്ട് സ്കൂളിലേക്ക് പോകാനായി ഇറങ്ങി..
” കഴിച്ചിട്ടു പോ മോളേ” ഉമ അവൾക്ക് പിന്നാലെ ചെന്നു.. “ഇന്ന് ലേറ്റായമ്മേ..കഴിക്കാൻ നിന്നാൽ സമയം പോകും.. ” നമ്മുടെ സ്കൂളല്ലേ..എപ്പോൾ വേണമെങ്കിലും ചെന്നാൽ മതി മോളേ… അച്ഛൻ നിർബ്ന്ധിച്ചിട്ടു കൂടി വേണ്ടാന്നു പറഞ്ഞു എങ്കിലും ഉമ ഒരു പൊതി അവളെ ഏൽപ്പിച്ചു.. “മൂന്നു ദോശയുണ്ട് അവിടെ ചെന്നു കഴിക്കം… അമ്മ പിടിച്ചു ഏൽപ്പിച്ചതോടെ വാങ്ങേണ്ടി വന്നു..പൊതിയും വാങ്ങി വേഗമിറങ്ങി നടന്നു…അച്ഛൻ പറഞ്ഞതു പോലെ എപ്പോൾ ചെന്നാലും മതി..പക്ഷേ തനിക്കതിനു കഴിയില്ല.ആരതിമോളെ കാണണം..ഇന്നലെ അവളുടെ അച്ഛൻ കുടിച്ചിട്ടുണ്ടോന്നും അറിയണം..അതായിരുന്നു കൂടുതൽ ധൃതി..പോകുന്ന വഴിയിൽ ദുർഗാ ക്ഷേത്രത്തിൽ കയറി മനമുരുകി പ്രാർത്ഥിച്ചു.. ” അമ്മേ ദേവി ആരതി മോളുടെ അച്ഛൻ ഇന്നലെ കുടിച്ചു കാണരുതേ..ഇനിയും കുടിക്കാൻ ആരവിനു തോന്നരുതേ.. മനസ്സിലൊരു തണുപ്പ് വന്നു മൂടിയതോടെ നടത്തത്തിനു സ്പീഡ് കൂട്ടി… സ്റ്റാഫ് റൂമിൽ കയറാതെ നേരെ ക്ലാസിലേക്ക് ചെന്നു..
ആരതിക്കുട്ടി വന്നട്ടില്ല.പെട്ടെന്ന് മനസ്സ് ഇടിഞ്ഞു.സങ്കടത്തോടെ വെളിയിലേക്ക് ഇറങ്ങി റോഡിലോട്ട് നോക്കി നിന്നു.. അകലെ അച്ഛയുടെ കയ്യിൽ തൂങ്ങി ആരതി മോളു കുണുങ്ങി വരുന്നത് കണ്ടു.ഓടിച്ചെല്ലാൻ മനസ്സ് കുതിച്ചെങ്കിലും പിടിച്ചു നിന്നു… “ടീച്ചറമ്മേ…” ആരതി മോളുടെ കൊഞ്ചിയുളള വിളി കേട്ടതോടെ ഓടിച്ചെന്നു…മോളെ എടുത്തു ഇരു കവിളിലും മാറി മാറി ചുംബിച്ചു… ആരതിക്കുട്ടിയും നന്ദിനിക്കുട്ടിയുടെ കവിളിൽ ഉമ്മവെച്ചു.. “ടീച്ചറമ്മക്ക് എന്റെ ചക്കരയുമ്മ” ആരവ് കൗതുകത്തോടെ നോക്കി കണ്ടു കുഞ്ഞും ടീച്ചറുമായുളള സ്നേഹം.. ഒന്നവനെ അമ്പരപ്പിക്കാതിരുന്നില്ല..സാധാരണ ആരതി അത്ര പെട്ടെന്ന് മറ്റുളളവരുമായി അടുക്കാറില്ല.. “അച്ഛ ഇന്നലെ കുടിച്ചോ മോളെ… അതറിയാനായിരുന്നു തിടുക്കം…ചോദ്യം മോളോട് ആയിരുന്നെങ്കിലും മിഴികൾ തറഞ്ഞു നിന്നത് ആരവിലായിരുന്നു.. ” ഇന്നലെ സാധനം വാങ്ങി വീട്ടിൽ കൊണ്ടു വന്നു വെച്ചു…പക്ഷേങ്കിൽ വേണ്ടാന്നുളള കുഞ്ഞിന്റെ മുഖവും ടീച്ചറുടെ വാക്കുകളും ഓർത്തപ്പോൾ കഴിക്കാൻ തോന്നിയില്ല.. നന്ദിനിക്കുട്ടിയുടെ മിഴികളൊന്ന് തിളങ്ങി…
മുഖം നിറയെ പ്രകാശം പൊഴിച്ചു…ഒരേ സമയം സന്തോഷവും സങ്കടവും വന്നു..ആരവ് അനുസരിക്കുമെന്ന് കരുതിയില്ല..മോൾക്ക് വേണ്ടിയെങ്കിലും കുടിക്കാതിരുന്നല്ലോ .. തന്റെ റിക്വസ്റ്റ് സ്വീകരിച്ചല്ലോ… “താങ്ക്സ് ആരവ്… അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ” ഞാനല്ലേ ടീച്ചറേ നന്ദി പറയേണ്ടത്…എനിവേ താങ്ക്സ്… നന്ദിയോടെ അയാളത് പറയുമ്പോൾ അവളുടെ മനസ്സ് തെളിഞ്ഞു…സ്നേഹത്തോടെ അയാളെ നോ ക്കി…ചിലപ്പോൾ ഇനിയും ഒരുപാട് മാറ്റങ്ങൾ കൂടി വേണ്ടി വരും ആരവിനു..സ്നേഹത്തോടെ പറഞ്ഞാൽ കേൾക്കുമായിരിക്കും… “ടീച്ചർ എവിടെ നിന്നാ..ഇന്നലെ ചോദിക്കാൻ കഴിഞ്ഞില്ല…ആദ്യമായാണ് കാണുന്നത്… ” കുറച്ചു ദൂരെ നിന്നാ…. അവൾ സ്ഥലപ്പേര് പറഞ്ഞു.. “ഞാൻ ഡ്രൈവറാ ടീച്ചറേ…അതുവഴി രണ്ടു കൊല്ലം മുമ്പൊക്കെ വന്നിട്ടുണ്ട്…ഇപ്പോൾ ടീച്ചറുടെ താമസം എവിടാ… ” ഞാൻ ആനന്ദൻ അങ്കിളിന്റെ കസിനാ… പെട്ടെന്ന് ആരവിന്റെ മുഖത്ത് ബഹുമാനം നിറഞ്ഞു….
“അയ്യോ ടീച്ചറേ ഞാനറിഞ്ഞില്ല.. സോറി..എന്തെങ്കിലും ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിക്കണം.. ” അതിനു ആരവ് എന്നെ ബുദ്ധിമുട്ടിച്ചില്ലല്ലോ…അതുകൊണ്ട് സോറിയൊന്നും വേണ്ടാ… അയാൾ മനോഹരമായി പുഞ്ചിരിച്ചു.. നന്ദിനിക്കുട്ടി ആ ചിരി നോക്കി നിന്നു.. ഏത് സങ്കടവും ആരവിന്റെ പുഞ്ചിരിയിൽ അലിഞ്ഞു പോകുമെന്ന് അവളോർത്തു… അവനോട് സംസാരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല..ഉള്ളു തുറന്നു കപടത കാട്ടാതെയുളള സംസാരത്തിനു അങ്ങനെ ആണ്…നന്ദിനിക്കുട്ടി ഓർത്തു.. “സമയം ഒരുപാടായി ഞാനിറങ്ങട്ടെ ടീച്ചറെ… പെട്ടെന്ന് അവളുടെ മുഖം വാടി….അവനോട് സംസാരിക്കുമ്പോൾ നഷ്ടമായതൊക്കെ തിരിച്ച് കിട്ടിയ പ്രതീതിയാണ്… ” ആരവ്…. “എന്താ ടീച്ചറെ… അവൻ തിരിഞ്ഞ് നിന്നു.. ” ഇനി ഒരിക്കലും കുടിക്കരുത്…മോൾക്കായി ജീവിക്കണം… “തീർച്ചയായും… ഞാനത് തീരുമാനിച്ചു.. കുടിക്കുന്നതല്ല സ്നേഹം പ്രകടിപ്പിക്കാനുളളതാണെന്നു ടീച്ചർ എന്നെ പഠിപ്പിച്ചു….. അവളുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു.. ” ആരവ് നാളെ വരുമ്പോൾ മുടിയും വെട്ടിച്ചു ദീക്ഷ ഷേവും ചെയ്തു വരണം… “ചെയ്യാം ടീച്ചറെ.. എങ്കിൽ ഞാൻ പോകുവാ… മെല്ലെ തലയാട്ടി… അകന്നു പോകുന്ന ആരവിനെ നോക്കിയങ്ങനെ മോളുമായി നിന്നു…ഹൃദയത്തിൽ നിന്നും പെട്ടെന്ന് ആരോ ഇറങ്ങി പോയത് പോലൊരു പ്രതീതി പെട്ടെന്ന് നന്ദിനിക്ക് അനുഭപ്പെട്ടു… ” പ്രിയപ്പെട്ടതെന്തോ നഷ്ടമായത് പോലെ…. തുടരും…

by