രചന – സുധീ മുട്ടം
“എങ്ങനാ നന്ദിനിക്കുട്ടി നിന്നോട് ഞാനെന്റെ അമ്മുക്കുട്ടിയെ മറന്ന് നിന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി തരികാ…. ഉള്ളിന്റെ ഉള്ളിൽ അലകടൽ ഇളകി മറിഞ്ഞു തുടങ്ങിയത് നോവോടെ ആരവ് ഓർത്തു.. ” ഇല്ല ആരവ് നിങ്ങളില്ലാതെ എനിക്കിനി ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയിലായി..ഓരോ ശ്വാസത്തിലും നിറഞ്ഞു നിൽക്കുന്നത് മോളോടുളള സ്നേഹവും ആരവിനോടുമുളള പ്രണയവുമാണ്.ഭാര്യയെ ദേവതയെ പോലെ സ്നേഹിക്കുന്ന ആളെ എനിക്ക് വിട്ടു കളയൻ കഴിയില്ല… നെഞ്ഞുരുകിയ വേദനയോടെ നന്ദിനിക്കുട്ടിയും ഓർത്തു…ഇരുവർക്കും ഇടയിൽ മൗനങ്ങൾ വളർന്നെങ്കിലും നന്ദിനിക്കുട്ടിയുടെ ഹൃദയത്തിൽ അവന്റെ സാമീപ്യം മഞ്ഞുതുള്ളിയായി വീണു.. ആരതി മോൾ ടീച്ചറമ്മ വാങ്ങി നൽകിയ റിമറിമോട്ടിനാൽ ഓടിക്കുന്ന കാറിനൊപ്പം കളിയിലാണ്… നന്ദിനിക്കുട്ടി മിഴികൾ ഇടക്കിടെ പ്രണയത്തോടെ തന്നിലേക്ക് ഒഴുകിയതും പിടച്ചിലോടെ വീണ്ടും കണ്ണുകൾ അടച്ചു….അവനിലെ അവഗണന വല്ലാതെ നോവിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നുണ്ട് അവൾ..എങ്കിലും ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണ്…
അവന് അരികിലേക്ക് നീങ്ങിയിരുന്നു ആ മുടികളിൽ സ്നേഹത്തോടെ വിരലുകൾ ഓടിച്ചു…ആരവ് അറിയുന്നുണ്ടെങ്കിലും കണ്ണുകൾ തുറക്കാതെ അങ്ങനെ ഇരുന്നു… ആരവിന്റെ അതേ ഛായയാണ് ആരതിമോൾക്കും കിട്ടിയിരിക്കുന്നത്..അതേ നിറവും..ആരു കണ്ടാലും ഓമനിച്ചു പോകും… ഉള്ളിൽ വാത്സല്യം നുരഞ്ഞ് പൊന്തിയതും നന്ദിനിക്കുട്ടി അവന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. മിഴിനീര് നിറഞ്ഞ രണ്ടു തുള്ളികൾ ഒപ്പമിറ്റു വീണു.അവളിലെ ചുടുനീർ പൊള്ളിച്ചതോടെ ആരവ് പിടഞ്ഞു തുടങ്ങി.. അവളിലെ പ്രണയച്ചൂടിന്റെ നോവ് തിരിച്ചറിയുന്നുണ്ട്… “ആരവ്…. മെല്ലെ കാതോട് ചുണ്ടുകൾ ചേർത്തു വിളിച്ചു… പതിയെ അവന്റെ അന്തരാത്മാവിലേക്കാ മൃദുമന്ത്രണം ഇറങ്ങിച്ചെന്നു.,അവനു കണ്ണു തുറക്കാതിരിക്കാൻ കഴിഞ്ഞില്ല.. ” ഞാൻ ചായ വാങ്ങി വരാം… വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല..ഇമകൾ അനക്കാതെ അവളെ നോക്കി കിടന്നു…
“മോളേ… ” ടീച്ചറമ്മേ… അവളുടെ വിളികേട്ടു കളിയിൽ നിന്നും ആരതിക്കുട്ടി ശ്രദ്ധമാറ്റി… “അച്ഛ തനിച്ചേയുള്ളൂ…നോക്കിക്കേണേ..അമ്മ ചായയും പഴം പൊരിയും വാങ്ങീട്ട് വരാമേ… അമ്മയെന്ന് അറിയാതെ നാവിൻ തുമ്പിൽ വന്നു പോയതാണ്..നന്ദിനിക്കുട്ടിയത് തിരുത്താൻ നിന്നില്ല..പക്ഷേ ആരവ് അവളുടെ സംസാരം ശ്രദ്ധിച്ചു… ” അമ്മ…. അവനൊന്ന് വിറച്ചു പോയി…ആരതിമോൾക്കൊരു അമ്മ…അമ്മുവിന്റെ മകളിൽ നിന്നും മറ്റൊരു മേൽ വിലാസം.. ഒപ്പം മോളുടെ സമ്മതവും…അറിയാതെ അവന്റെ മിഴികൾ നിറഞ്ഞു തുടങ്ങി… നന്ദിനിക്കുട്ടി ഫ്ലാസ്ക്കുമായി കാന്റീനിലേക്ക് പോയി…രണ്ടു പഴം പൊരിയും മൂന്നു ചായയും വാങ്ങി തിരികെയെത്തി… മോളിൽ നിന്ന് അവന്റെ ഇഷ്ടങ്ങൾ ഓരോന്നും നേരത്തെ ചോദിച്ചു മനസ്സിലാക്കിയിരുന്നു.. മൂന്നു ഗ്ലാസിലേക്ക് ചായ പകർന്നു..ചൂട് കുറഞ്ഞ ശേഷം മോളെ വിളിച്ചു ചായയും പഴം പൊരിയും കൊടുത്തു… “ആരവ്..ചായ… പതിയെ അവനെ എഴുന്നേൽക്കാൻ സഹായിച്ചു…ആരവ് ചായയും പഴം പൊരിയും കഴിച്ചു…
” ടീച്ചർക്കില്ലേ പഴം പൊരി… അവൾ ചായ മാത്രം കുടിക്കുന്നത് കണ്ടു ആരവ് ചോദിച്ചു… “ആരവ് കഴിച്ചോളൂ… അവനിൽ പാതി മുറിച്ച് നൽകിയിരുന്നങ്കിലെന്ന് വാനോളം ആഗ്രഹിച്ചിരുന്നു…ഒന്നും മിണ്ടാതെ പഴം പൊരിയിൽ നിന്നു പാതി മുറിച്ച് അവൾക്ക് നേരെ നീട്ടി… അതുകണ്ടു നന്ദിനിക്കുട്ടിയുടെ മിഴികൾ നനഞ്ഞു…. ” അപ്പോൾ ആൾക്ക് സ്നേഹമുണ്ട്… മിഴിനീരിലും അവൾ പുഞ്ചിരിച്ചു… തനിക്ക് കിട്ടിയ പാതിയിൽ നിന്നും ഒരു പീസ് അവനു നേരെ നീട്ടി.. വാങ്ങില്ലെന്ന് കരുതിയെങ്കിലും ആരവ് കഴിക്കുന്നത് കണ്ടു അവൾക്ക് തുള്ളിച്ചാടാൻ തോന്നി.. “ആരവിനു ഇഷ്ടമുണ്ട്…കുറച്ചു നാൾ കാത്തിരിക്കേണ്ടി വന്നേക്കാം…അതിനും ഞാൻ തയ്യാറാണു….നന്ദിനിക്കുട്ടിലൊരു ഉണർവ് തെളിഞ്ഞു… ഇരുൾ വീഴാൻ തുടങ്ങിയതോടെ നന്ദിനിക്കുട്ടി വീട്ടിലേക്ക് പോകാനായി ഒരുങ്ങി…മോളേയും എടുത്തു ആരവിന്റെ വിരലുകളിൽ കൈകൾ കോർത്തു പിടിച്ചതിലേക്ക് മൃദുവായി ചുംബിച്ചു…
” രാവിലെ വരാം.. വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല..മൗനമായി കിടന്നു… “അച്ഛനോട് പറഞ്ഞിട്ടുവാ മോളെ… ” അച്ഛേ രാവിലെ വരാം..ടാറ്റ… നിശബ്ദമായി മെല്ലെ തലയാട്ടി കിടന്നു…അവർ രണ്ടു പേരും വീട്ടിലേക്ക് മടങ്ങി…. മോളും നന്ദിനിക്കുട്ടിയും പോയതോടെ ആരവിലൊരു ശൂന്യത നിറഞ്ഞു…ടീച്ചറുടെ പ്രതീക്ഷ നിറഞ്ഞ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു… മറ്റുള്ള സ്ത്രീകളിൽ നിന്നും ടീച്ചർ ഒരു പാട് വ്യത്യസ്തയാണെന്ന് അവനു മനസ്സിലായി…സ്വന്തമായി ഒരു വ്യക്തിത്വവും നിലപാടും അഭിപ്രായവുമുണ്ട്…തന്റെ ഇഷ്ടങ്ങളും പ്രണയവും തുറന്നു പറയുന്നുണ്ട്.. പ്രകടിപ്പിക്കണമെന്ന് തോന്നിയാൽ അങ്ങനെയും… പക്ഷേ തനിക്കത് കഴിയില്ല…അമ്മുവാണ് ഓരോ അണുവിലും ശ്വാസത്തിലും…നോവോടെ അവൻ പിന്നെയും പിടഞ്ഞു പോയി… വീട്ടിലെത്തിയ നന്ദിനിക്കുട്ടി മോളെയും കുളിപ്പിച്ചു അവളും ഫ്രഷായി… തുളസി ആന്റിക്കൊപ്പം കുറച്ചു സമയം ചിലവിട്ടു..രാത്രി ആയതോടെ മോൾക്ക് ആഹാരം കൊടുത്തു ഉറക്കി..കൂടെ അവളും കിടന്നു…
കിടന്നിട്ട് നന്ദിനിക്ക് ഉറക്കം വന്നില്ല.. മനസ്സാകെ അസ്വസ്ഥത നിറഞ്ഞു..എന്താണെന്ന് അത്ര ആലോചിച്ചിട്ടും മനസ്സിലായില്ല… ആരവിനെ അപ്പോൾ ഓർത്തു..ഒന്നു വിളിച്ചാലോ ..ആൾ ഉറങ്ങി കാണുമോ? ഫോൺ കയ്യിലെടുത്തു ഒരുപാട് ആലോചനകൾക്ക് ശേഷം നമ്പരിൽ പ്രസ് ചെയ്തു… മറുവശത്ത് ഫോൺ എടുക്കാൻ താമസിക്കുന്നതിൽ വെപ്രാളമേറി..രണ്ടു മൂന്ന് പ്രാവശ്യത്തെ തുടരെയുളള വിളികൾക്ക് ശേഷം ഫോൺ എടുത്തു.. “ആരവ് ഞാനാ നന്ദിനി… ” നല്ല ചൂടുണ്ട് ടീച്ചറേ ഒപ്പം വീണ്ടും നല്ല പനിയും…നേഴ്സ് വന്ന് ഇഞ്ചക്റ്റ് ചെയ്തിട്ടു പോയി… ഞെരുങ്ങിയുളള സ്വരം ഫോണിലൂടെ കേട്ടു… “ആരവ്… നന്ദിനിക്കുട്ടിയൊന്നു ഉലഞ്ഞു…അവളൊന്ന് തേങ്ങിപ്പോയി…തനിക്ക് ഉറക്കം വരാതെ അസ്വസ്ഥത നിറഞ്ഞ കാരണം അവൾക്ക് മനസ്സിലായി.. ” ഞാൻ വരാം ആരവ്… കരച്ചിലോടെ മോളേയും വാരിപ്പിടിച്ച് അമ്മയുടെ മുറിയിലേക്ക് ഓടിച്ചെന്നു…
“അമ്മേ….അച്ഛാ… വാതിലിൽ തട്ടി വിളിച്ചു… സമയം പത്തു കഴിഞ്ഞതേയുള്ളൂ അവർ ഉറങ്ങിയിരുന്നില്ല..മോളുടെ വിളികേട്ടു പെട്ടെന്ന് ഇറങ്ങി വന്നു.. “എന്താ മോളേ… കതക് തുറന്ന ഉമ അവളുടെ വെപ്രാളം കണ്ടു ചോദിച്ചു.. ” ആരവിനു പനി കൂടുതലാ അമ്മേ..മോളേ ഒന്നു കൂടെ കിടത്തണേ..ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാ… “ഈ സമയത്തോ… കുഞ്ഞിനെ വാങ്ങുന്നതിനിടയിൽ അവർ കണ്ണുകൾ മിഴിച്ചു… ” അതിനെന്താ അവൾ പോയിട്ടു വരട്ടേ.. അകത്തു നിന്നും ബാലന്റെ സ്വരമെത്തി… “ബാലേട്ടാ ഈ രാത്രിയിൽ… അവർ പിന്നെയും സംശയിച്ചു… ” അങ്ങനെ പെൺകുട്ടികൾക്ക് മാത്രമായി എന്ത് രാത്രിയാ ഉളളത്..നീ പോയിട്ടു വാ മോളേ….. എഴുന്നേറ്റു വന്നു ബാലൻ കാറിന്റെ കീ നന്ദിനിക്കുട്ടിയെ ഏൽപ്പിച്ചു… “താങ്ക്സ് അച്ഛാ… അതുമായി വേഗം പുറത്തേക്ക് ഓടി…കാറിൽ കയറി ഹോസ്പിറ്റലിൽ ചെല്ലും വരെ മനസ്സിൽ ആധിയായിരുന്നു…വർദ്ധിച്ച ഹൃദയമിടിപ്പോടെ വേഗം ആരവിനു അരികിലേക്ക് ഓടിക്കയറി…
ഇഞ്ചക്ഷന്റെ എഫക്റ്റിൽ അയാൾ നല്ല ഉറക്കത്തിൽ ആയിരുന്നു.. നെറ്റിയിൽ കൈ വെച്ചതും പൊള്ളുന്ന ചൂട് അനുഭവപ്പെട്ടു..കണ്ണുനീരോടെ ബെഡിൽ അവനു അരികിലായി മടിക്കാതെ കയറി കിടന്നു ആരവിനെ പൊതിഞ്ഞ് പിടിച്ചു… അവനിലെ പനിച്ചൂട് മുഴുവനും തന്നിലേക്ക് ഏറ്റുവാങ്ങാനായി ചേർത്തണച്ചു പിടിച്ചു… ഒരുപോള കണ്ണടക്കാതെ കുഞ്ഞിനെയെന്ന പോലെ അവനെ പൊതിഞ്ഞ് പിടിച്ചവളുടെ മിഴികളിൽ നിദ്ര വരാൻ മടിച്ചു….. രാവിലെ ആയപ്പോഴേക്കും ആരവിന്റെ പനി കുറഞ്ഞിരുന്നു…കണ്ണുകൾ തുറക്കുമ്പോൾ തന്നെ പൊതിഞ്ഞ് പിടിച്ചു മിഴികളും തുറന്നു പിടിച്ചു കണ്ണുനീർ ചാലുകൾ ഒഴുകിയിറങ്ങി ഉണങ്ങിയ മുഖവുമയി നന്ദിനിക്കുട്ടിയെ കണ്ടു ഒന്നുഞെട്ടി.. നന്ദിനിയിൽ നിന്നും തെന്നി അകലാനായി തുടങ്ങിയ ആരവ്,തന്നിലെ പനിച്ചൂട് മുഴുവനും അവളിലാണെന്ന് അറിഞ്ഞതോടെ തളർന്നു പോയി… തുടരും…

by