രചന – സുധീ മുട്ടം
ഉച്ച കഴിഞ്ഞതോടെ നന്ദിനിക്കുട്ടി വീട്ടിലെത്തി.. പതിവിലധികം മുഖം പ്രസന്നമായിരുന്നു… മകൾ സന്തോഷത്തോടെ കയറി വരുന്നത് കണ്ടു ഉമയുടേയും ബാലന്റെയും മിഴികൾ തിളങ്ങി…സ്കൂളിലെ പുതിയ അന്തരീക്ഷം മോൾക്ക് നന്നായി ഇഷ്ടപ്പെട്ടന്ന് മനസ്സിലായി… “മോളേ ഊണെടുത്ത് വെയ്ക്കട്ടെ.. ” ഞാൻ ആന്റിയെ കണ്ടിട്ടു വരാം അമ്മേ… ഉമയോട് പറഞ്ഞിട്ട് തുളസിയുടെ മുറിയിലേക്ക് കയറി… അവർ മയക്കത്തിലായിരുന്നു… എങ്കിലും പതിവു പോലെ അവരുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു… അവളിൽ നിന്നൊരു തുള്ളി അവർക്കായി ഇറ്റു ആ നെറ്റിയിലേക്ക് വീണു… പതിയെ മുറിവിട്ടിറങ്ങി ഡൈനിങ്ങ് ടേബിളിനു അരികിലെത്തി… അച്ഛനും അമ്മയും അവളെ പ്രതീക്ഷിച്ചു ഇരിക്കുന്നത് കണ്ടു.. “അങ്കിൾ എവിടെ… കൈ കഴുകി ഇരിക്കുന്നതിനിടയിൽ അയാളെ കാണാതെ ചോദിച്ചു…
” അവൻ എന്തോ അത്യാവശ്യത്തിനായി പോയതാ…വരാൻ ലേറ്റാകും… അച്ഛൻ പറഞ്ഞത് കേട്ടു മുഖം വാടിപ്പോയി….ആരതിയെ കുറിച്ച് കൂടുതൽ അറിയാനൊരു ആഗ്രഹം മനസ്സിൽ ഉടലെടുത്തിരുന്നു…അങ്കിളിനു ചിലപ്പോൾ തന്നെ സഹായിക്കാൻ കഴിയുമെന്ന് അവൾക്ക് തോന്നിയിരുന്നു… ഊണു കഴിച്ചു കഴിഞ്ഞു നന്ദിനി തന്റെ മുറിയിലേക്ക് പോയി…കുറച്ചു സമയം അങ്ങനെ കിടന്നു..കുറച്ചു കഴിഞ്ഞപ്പോൾ ഉമ മുറിയിലേക്ക് കയറി വന്നു.. “എന്താ മോളേ ക്ഷീണമുണ്ടോടീ… എന്നു ചോദിച്ചു അരികിലിരുന്നു.. ” ഒന്നൂല്ലാ അമ്മേ വെറുതെ കിടന്നതാ… എഴുന്നേറ്റു അമ്മയുടെ മടിയിൽ തലവെച്ചു അവൾ കിടന്നു…ഉമ മകളുടെ കവിളിൽ അരുമയോടെ തലോടി… “അമ്മേ ഞാനിന്നൊരു മിടുക്കുക്കുട്ടിയെ പരിചയപ്പെട്ടു… കൂടുതൽ സന്തോഷത്തോടെ ആരതിയെ കുറിച്ച് പറയാൻ ഒരുങ്ങി.. ” പറയെടീ മോളേ കേൾക്കട്ടെ… ഉമയിലും ഉത്സാഹമേറി…നന്ദിനി ആരതിയെ കുറിച്ച് കൂടുതൽ സംസാരിച്ചു…ഉമയിലൊരു തണുപ്പ് വീണു…
“ആ കുഞ്ഞിന്റെ അമ്മയുടെ പേരും നന്ദിനിക്കുട്ടിയെന്നാ അമ്മേ..കഷ്ടം ഉണ്ട് അതിന്റെ അമ്മ മരിച്ചു പോയി… നന്ദിനിക്കുട്ടിയിലെ വേദന ഉമയിലേക്കും പടർന്നൊഴുകി… ” പാവം കുഞ്ഞ്… “അതേ അമ്മേ പാവമാ..എനിക്ക് ഒരുപാട് ഇഷ്ടമായി ആ സുന്ദരിക്കുട്ടിയേ…വാരിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും…അങ്കിൽ വന്നാൽ കൂടുതൽ അറിയാമായിരുന്നു… ” അങ്കിൾ വരട്ടെ മോളേ നമുക്ക് ചോദിക്കാം.. “അതേ അമ്മേ….. നന്ദിനിക്കുട്ടിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വളരെ വൈകിയാണ് ആനന്ദൻ വന്നത്..സമയം പന്ത്രണ്ട് കഴിഞ്ഞു ആൾ വരുമ്പോൾ. അപ്പോഴേക്കും അവൾ ഉറങ്ങിപ്പോയി.. രാവിലെ നന്ദിനി സ്കൂളിലേക്ക് ഇറങ്ങിയപ്പോഴും അയാളുടെ മുറി തുറന്നട്ടില്ല..നിരാശയോടെ സ്കൂളിലേക്ക് പോയി.. ക്ലാസ് തുടങ്ങിയപ്പോഴാണു ആശ്വാസമായത്…ആരതിയെ കാണാമല്ലോ.സന്തോഷത്തോടെ ക്ലാസിലേക്ക് കയറി അവളെ തിരഞ്ഞ് കണ്ണുകൾ നിരാശപ്പെട്ടു…
” ആരതി വന്നട്ടില്ല…എന്തുപറ്റി ആവോ… “ആരതി ഇന്ന് വരില്ലേ” മനസ്സ് വെമ്പൽ കൊണ്ടു അവളെ കാണാനായി… എങ്ങനെയോ ക്ലാസുകൾ തീർത്ത് സ്റ്റാഫ് റൂമിലേക്ക് നടന്നു…ആരോടും മിണ്ടാതെ മൗനമായി ഇരുന്നു… “എന്തു പറ്റി ടീച്ചറേ… അടുത്തിരുന്ന ടീന അവളെ ശ്രദ്ധിച്ചു.. ” ഒന്നൂല്ലാ ടീന…നാട്ടിലെ കാര്യങ്ങൾ ഓരോന്നും ഓർത്തു പോയതാ… വിളറിയൊരു പുഞ്ചിരിയോടെ മറുപടി കൊടുത്തിട്ടു വീട്ടിലേക്ക് പോന്നു.. “അങ്കിൾ എവിടെ അച്ഛാ.. ബാലനെ കണ്ടതോടെ വേഗം ചോദിച്ചു…പുറത്ത് കാറ് കണ്ടിരുന്നില്ല അയാളുടെ.. ” കുറച്ചു ദിവസം അവൻ ബിസിയാണു..വൈകിയേ വരൂ..എന്തോ അർജ്ജന്റ് ഉണ്ടത്രേ… ബിസ്സിനസുകാരുടെ ജീവിതം തിരക്കിൽ നിന്നും തിരക്കിലേക്കാണു… സമാധാനമായി കുറച്ചു സമയം പോലും ഇരിക്കൻ ചില സമയങ്ങളിൽ കഴിയാറില്ലെന്ന് അവൾ വേദനയോടെ ഓർത്തു പോയി…
തുളസിക്കൊപ്പം ആയിരുന്നു വൈകുന്നേരം മുഴുവനും… രാത്രിയിൽ കുളി കഴിഞ്ഞു നേരത്തെ കിടന്നു… ഓരോന്നും ആലോചിച്ചു ഉറങ്ങിപ്പോയി… അതിനു അടുത്ത ദിവസം നന്ദിനിക്കുട്ടി സ്കൂളിലേക്ക് പോകും മുമ്പേ വനദുർഗ്ഗാ ക്ഷേത്രത്തിലേക്ക് കയറി.. തൊഴു കൈകളുമായി അമ്മക്ക് മുന്നിൽ നിന്നു.. “അമ്മേ ദേവി ആ കുട്ടിക്ക് ആപത്തൊന്നും വരല്ലേ.. മനമുരുകി ദേവിയോട് പ്രാർത്ഥിച്ചു…ശേഷം അവിടെ നിന്നിറങ്ങി സ്കൂളിലേക്ക് പോയി..സ്റ്റാഫ് റൂമിൽ കയറാതെ നേരെ ക്ലാസിലേക്ക് ചെന്നു.. ആരതിയെ അവളുടെ സീറ്റിൽ കണ്ടതും കണ്ണുകളിൽ സന്തോഷം നിറഞ്ഞു.. ” ടീച്ചറമ്മേ… നന്ദിനിയെ കണ്ടു ആരതി ഓടി അരികിലെത്തി… “എന്താ മോളേ ഇന്നലെ വരാഞ്ഞത്… സങ്കടത്തോടെ ചോദിച്ചതും ആ കുഞ്ഞു മുഖം പെട്ടെന്ന് വാടിപ്പോയി..
” അത് അച്ഛ എന്നും കുടിയാ ടീച്ചറമ്മേ.എഴുന്നേറ്റത് താമസിച്ചാ.അതാ വരാഞ്ഞത്…. കൊച്ചു കുട്ടിയായിട്ടും ആരതി വ്യക്തമായി പറഞ്ഞത് കേട്ടു അവൾ അമ്പരന്നു പോയി… അനുഭവങ്ങൾ കുഞ്ഞിനെയാകെ മാറ്റിയിരിക്കുന്നെന്ന് പൊള്ളലോടെ പറഞ്ഞു.. “അമ്മ മരിച്ചതോടെയാ കുടി തുടങ്ങിയത്..അച്ഛക്ക് എന്നും സങ്കടമാ..പാവാ എന്റെ അച്ഛ… അച്ഛയോടുളള ആരതിയുടെ സ്നേഹം വാക്കുകളിലും മുഖത്തും നിറഞ്ഞു.. ” നാളെ മോള് വരുമ്പോൾ അച്ഛയെ കൂടി കൊണ്ടു വരണം..ടീച്ചറമ്മ പറഞ്ഞെന്നു പറഞ്ഞാൽ മതി… “ഞാൻ പറയാം ടീച്ചറമ്മേ” “എങ്കിൽ മോളു പോയി ഇരുന്നോളൂ… അന്നത്തെ ദിവസം നന്ദിനിക്കുട്ടി ഹാപ്പി ആയിരുന്നു… സന്തോഷത്തോടെ ക്ലാസ് എടുത്തു തുടങ്ങി…
” അമ്മേ … വൈകുന്നേരം ഉണ്ണി വീട്ടിലേക്ക് വന്നു..അമ്മയുടെ അടുത്ത് ഹിമയും ആയുളള വിവാഹക്കാര്യം സംസാരിക്കുകയാണു ലക്ഷ്യം.. “എന്താടാ പതിവില്ലാത്തൊരു സ്നേഹം… അമ്മ എടുത്തടിച്ചു ചോദിച്ചതോടെ ഉണ്ണിയുടെ മുഖം വിളറിപ്പോയി… നന്ദിനിക്കുട്ടി പോയതിനു ശേഷം അവരങ്ങനെയാണ്..മൂക്കിൻ തുമ്പിലാണു കോപം…അവളെ വേണ്ടെന്നു വെച്ച ഉണ്ണിയോട് ദേഷ്യമായിരുന്നു..പിന്നെ മകനായതിനാൽ പിടിച്ചു നിൽക്കുന്നതാണു… ” അമ്മേ എനിക്ക് കൂടെ ജോലി ചെയ്യുന്ന ഹിമയെ ഇഷ്ടമാണ്.. “നിങ്ങൾ തമ്മിൽ സ്നേഹത്തിലാണു…വിവാഹം നടത്തി തരണം.. എന്നു പറയാനല്ലേ നീ വന്നത്… മനസ്സിലുളളത് അമ്മ പറയുന്നത്…അതിനാൽ അവനു പെട്ടെന്ന് വാക്കുകൾ കിട്ടിയില്ല… ” ഒന്നോർത്തോ ഉണ്ണീ നീ..എന്റെ മോൾ ഇവിടെ നിന്ന് ഇറങ്ങി പോയത് കണ്ണുനീരോടെയാ….ആ ശാപം എന്നും നില നിൽക്കും..നീ എത്ര വിവാഹം കഴിച്ചാലും ഗുണം പിടിക്കില്ല..മുടിഞ്ഞു പോവുകയുള്ളൂ… ഉള്ളിൽ തട്ടിയൊഴുകിയ അമ്മയുടെ വാക്കുകൾ കേട്ടതും ചലനമില്ലാതെ ഉണ്ണിയങ്ങനെ നിന്നു പോയി… തുടരും………..

by