രചന – സുധീ മുട്ടം
അമ്മയുടെ വാക്കുകൾ നെഞ്ചിലക്ക് ഈർച്ചവാളായി ഇറങ്ങിയട്ടും ഉണ്ണി പുഞ്ചിരി തൂകി… “മാറാൻ കഴിയാത്തൊരാൾക്കൊപ്പം ജീവിക്കുന്നതിലും നല്ലത് ഒഴിഞ്ഞ് മാറുന്നതാണ്…മാറിയില്ലെങ്കിൽ ഒഴിവാക്കണം… ” ഉണ്ണീ…. നെഞ്ഞുരുകി വിളിച്ചു പോയി.. “എന്താ അമ്മേ എനിക്ക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാൻ പറ്റില്ലേ… അവരവനെ തുറിച്ചു നോക്കി തറഞ്ഞു നിന്നു.. ” ഒരു പെണ്ണിന്റെ ജീവിതം തകർത്തിട്ടല്ലെടാ ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കേണ്ടത്…അന്ന് നന്ദിനിക്കുട്ടിയുടെ കാര്യം ഞാൻ പറഞ്ഞപ്പോൾ നീ പറയണമായിരുന്നു..ഇതല്ലമ്മേ എന്റെ മനസ്സിലുളള പെണ്ണെന്ന്… “അന്ന് അമ്മയെ ഭയന്നാ പറയാതിരുന്നത്… ” നീ എന്റെ മകനായി എന്റെ വയറ്റിൽ തന്നെ പിറന്നല്ലോടാ….ഗുണം പിടിക്കില്ലെടാ..ഒരുകാലത്തും… തലയിൽ കൈവെച്ചു പ്രാകുന്ന അമ്മയെ വേദനയോടെ നോക്കി നിന്ന ശേഷം മുറിയിലേക്ക് പോയി..
വല്ലാതൊരു തളർച്ചയോടെ കിടക്കയിലേക്ക് വീണു… അവന്റെ മനസ്സിലൂടെ നന്ദിനിക്കുട്ടിയുടെ മുഖം കടന്നു പോയി… എണ്ണതേച്ചു നീട്ടി വളർത്തിയ മുടിയും സാരിയിലും ദാവണിയിലും പാവാടയിലും ഒതുങ്ങി ജീവിക്കുന്നവൾ…ഒരിക്കൽ പോലും തന്റെ ഇഷ്ടത്തിനു മാറാത്തവൾ… പക്ഷേ ഹിമ അങ്ങനെയല്ല എപ്പോഴും മോഡേൺ വേഷങ്ങൾ ധരിച്ച് ചുറുചുറുക്കോടെ നടക്കുന്നവൾ..തന്റെ സങ്കൽപ്പത്തിലെ പെണ്ണ്… ഹിമയോട് തോന്നിയ ഇഷ്ടം ആദ്യം തിരിച്ചറിഞ്ഞതും തുറന്നു ചോദിച്ചതും അവളായിരുന്നു… “എന്താ ഉണ്ണി എന്നെ കാണുമ്പോൾ നോക്കുന്നത്…സംസാരിക്കുമ്പോൾ സ്വരം വിറക്കുന്നത്… അവന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കിയ പോലെ ആയിരുന്നു സംസാരം…
” അത് പിന്നെ… “വിറക്കുകയൊന്നും വേണ്ടാ…തനിക്ക് എന്നോട് പ്രണയമാണോ? പെട്ടെന്ന് ഹിമ അങ്ങനെ തുറന്നു ചോദിക്കുമെന്ന് കരുതിയില്ല..അതിന്റെയൊരു ലേശം ചമ്മലുണ്ടായി… ” ധൈര്യമായി പറഞ്ഞോടോ… ‘ഹിമ അതു പിന്നെ… “താൻ മാരീഡ് ആണെന്ന് അറിയാം.എന്നാലും തന്നെ എനിക്കും ഇഷ്ടമാടോ..എന്റെ സങ്കൽപ്പത്തിലെ പുരുഷൻ… ഉണ്ണി സ്വപ്നത്തിലെ പോലെ നിന്നു പോയി…അങ്ങോട്ട് പറയേണ്ടത് ഹിമ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു…ഇതിൽ കൂടുതൽ സന്തോഷം വേറെ എന്തുവേണം… പൊടുന്നനെ നന്ദിനിക്കുട്ടിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞതും മുഖം മങ്ങിപ്പോയി..മനസ്സിൽ വെറുപ്പ് നിറഞ്ഞു… ” തന്റെ ഇഷ്ടങ്ങൾക്ക് വില കൽപ്പിക്കാത്തവൾ… മനസ്സിൽ നന്ദിനിക്കുട്ടിയോട് വെറുപ്പ് കുമിഞ്ഞു കൂടി..
“നാശത്തെ എങ്ങനെ എങ്കിലും ഒഴിവാക്കണം…. പിന്നീട് മനസ്സിൽ അതുമാത്രമായി ചിന്ത മുഴുവനും… അവളിലെ ആദർശങ്ങളിൽ തന്നെ പിടിമുറുക്കി..ഒടുവിൽ കണ്ണുനീരോടെ ഇറങ്ങി പോയവളെ കണ്ടു മനസ്സ് സന്തോഷിച്ചു…. ഉണ്ണി ഓർമ്മകളിൽ നിന്നും വിട്ടൊഴിഞ്ഞതോടെ ഫോൺ എടുത്തു ഹിമയെ വിളിച്ചു… ” ഡാ അമ്മ ഒന്നിനും സമ്മതിക്കുന്നില്ല… “ഒന്നൂടെ ട്രൈ ചെയ്യ് ഉണ്ണി അമ്മ സമ്മതിക്കും…ഇല്ലെങ്കിൽ നമുക്ക് ഒന്നിച്ചു ജീവിക്കാം..ഒരു കുഞ്ഞൊക്കെ ആകുമ്പോൾ അമ്മയുടെ പിണക്കമൊക്കെ മാറും… ഹിമ ബുദ്ധി ഉപദേശിച്ചു…അവനൊന്ന് തുള്ളിച്ചാടാൻ കൊതി വന്നു…മനസ്സ് അറിയും പോലെയാണു ഹിമയുടെ സംസാരം… ഫോൺ വിളി അവസാനിച്ചതോടെ ഉണ്ണി ബാഗുമായി ഇറങ്ങി അമ്മയുടെ അടുത്ത് ചെന്നു… ” അമ്മക്ക് എന്നെ അല്ലല്ലോ ഇഷ്ടം.. ആ നാശം പിടിച്ചവളെയല്ലേ..ഇനി ഞാനിങ്ങോട്ട് വരില്ല… അവന്റെ വാക്കുകൾ അമ്മയുടെ നെഞ്ചിൽ വന്നു തറച്ചു..
ഒറ്റമകനാണ്..ഇനി ഇങ്ങോട്ട് വരില്ലാത്രേ..നെഞ്ഞ് വിങ്ങിക്കീറി.. “ഉണ്ണീ..ഉണ്ണീ… നടന്നകലാൻ കൊതിക്കുന്ന മകനു അരികിലേക്ക് ഓടി ചെന്നു.. ” നിൽക്ക് ഉണ്ണി അമ്മ പറയുന്നത് കേൾക്കെടാ..നിനക്ക് ഇഷ്ടമുള്ള പെണ്ണിനെ കെട്ടിക്കോ..അമ്മക്ക് സമ്മതമാ… അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു… ഹിമയുടെ ബുദ്ധി ഫലിച്ചിരിക്കുന്നു… നന്ദിനിക്കുട്ടി അടുത്ത ദിവസം രാവിലെ സന്തോഷത്തോടെ സ്കൂളിലേക്ക് പോയത്..വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ ആരതി അവളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.. സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണു ആരതിയുടെ തലവട്ടം കണ്ടത്….. “ടീച്ചറമ്മേ… കൊഞ്ചിയുളള സ്വരം കാതിലേക്ക് ഒഴുകി വീണതും ഉടനെ എഴുന്നേറ്റു ചെന്നു.. ” ടീച്ചറമ്മയുടെ സുന്ദരിക്കുട്ടി വന്നൂലോ” സ്നേഹത്തോടെ പൊതിഞ്ഞ് പിടിച്ചു..
“അച്ഛ വന്നിട്ടുണ്ട് ടീച്ചറമ്മേ … മോള് കൈ ചൂണ്ടിയ ഭാഗത്തേക്ക് അപ്പോഴാണ് ശ്രദ്ധിച്ചത്..കുറച്ചു അകലെ മാറി ഒരാൾ പിന്തിരിഞ്ഞ് നിൽക്കുന്നു.. ” എന്താ അച്ഛയുടെ പേര്… “ആരവ്… ” ആരവ്.. നല്ല പേരാണല്ലോ… അതുകേട്ട് ആരതി പുഞ്ചിരിച്ചു..അവളേയും കൂട്ടി അയാൾക്ക് അരികിലേക്ക് ചെന്നു.. “ആരവിന്റെ അച്ഛനല്ലേ… പെട്ടെന്ന് അയാൾ പിന്തിരിഞ്ഞു… സുന്ദരനായൊരു ചെറുപ്പക്കാരൻ…നന്ദിനിക്കുട്ടി അയാൾക്ക് അത്രയും സൗന്ദര്യം പ്രതീക്ഷിച്ചിരുന്നില്ല… ” അച്ഛാ ഇതാ ടീച്ചറമ്മ… ആരതി പറഞ്ഞത് കേട്ടു അയാൾ കൈകൾ കൂപ്പി… “മോൾ എപ്പോഴും പറയാറുണ്ട് ടീച്ചറമ്മയെ കുറിച്ച്… ആരവിൽ നിന്ന് മദ്യത്തിന്റെ രൂക്ഷ്ഗന്ധം വമിച്ചതോടെ അവൾ പിന്നിലേക്ക് നീങ്ങി…. തുടരും..

by