The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിള കാർത്തിക
തന്റെ ഇരുകൈയിലായി പൊതിഞ്ഞു പിടിച്ചു അവന്റെ മുഖത്തിലൂടെ നിറകണ്ണുകളോടി നടന്നു അവരുടെ.
മോനെ ….. സായി…. “”
അവന്റെ നെഞ്ചകം തുടി കൊട്ടിതുടങ്ങിയിരുന്നു അവരിൽ നിന്നു പൊഴിയുന്ന ഓരോ തുള്ളി കണ്ണ്നീരും കണ്ട്കൊണ്ട് നിന്ന ആദമിന്റെ നെഞ്ചിനെ പൊള്ളിച്ചു ആ നിമിക്ഷം അവനിൽ ആശ്വാസmenന്നോണം ദിയയുടെ കൈമുറുകി അവളിലേക്ക് നോക്കിയതും കണ്ണുകളടച്ചു ചിമ്മി കാണിച്ചു.
അമ്മയിൽ നല്ല മാറ്റമുണ്ട്…. ഇനി ബാക്കിയുള്ള ചികിത്സ വേണമെങ്കിൽ വീട്ടിൽ ചെന്ന് ചെയ്യാം…. ഞാനൊരാളെ അതിനായി കൂടെ വിടാം ദിവസവും ഔഷധകൂട്ടുള്ള എണ്ണകൊണ്ടുള്ള തിരുമ്മലും തേച്ചു കുളിയും യോഗയും ചെയ്യണം രണ്ട് മാസം കൂടി ചെയ്യേണ്ടി വരും അത് മകന്റെയും മറ്റുള്ളവരുടെയും സാമിപ്യതിലൂടെയും സ്നേഹത്തിലൂടെയും ആയിക്കോട്ടെ…..
വൈദ്യനത് പറയുമ്പോൾ സന്തോഷത്താൽ മിഴികൾ നിറഞ്ഞു തന്റെ അമ്മയെ ചേർത്ത് പിടിച്ചു സായി.
തിരിച്ചുള്ള യാത്രയിൽ തന്റെ അമ്മയുടെ മടിയിൽ ഒരു കുഞ്ഞു കുട്ടിയെന്നോണം കിടന്നു സായി പാർവതി അവന്റെ മുടിയുടെ വിരലുകളോടിച്ചു , ഇടയ്ക്ക് തലകുനിച്ച് അവന്റെ നെറ്റിയിൽ ചുണ്ടുകളമർത്തി.
ആന്റി സന്തോഷമായില്ലേ….. ഉം…. ഇനി സായിയെ നമ്മുക്ക് പൂട്ടണം അല്ലെ…..
ജീവനത് പറയുമ്പോളവർ ചിരിച്ചു.
ഏയ്…. എനിക്കെന്റെ അമ്മയുടെ കൂടെ ജീവിക്കണം കുറെ വർഷം…… അത് കഴിഞ്ഞു മതി ഞങ്ങളുടെ ഇടയിലേക്ക് പുതിയ ആള് വരുന്നതല്ലെ അമ്മേ……
അവരുടെ വയറിലൂടെ കെട്ടിപിടിച്ചുകൊണ്ടവൻ പറയുമ്പോൾ പാർവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ കവിളിൽ വീണു തട്ടി തെറിച്ചു.
അപ്പോളാഗ്രഹമുണ്ട് പിന്നെയെന്താടാ നിന്റെ കുണ്ടും കുഴിയെയും വേണ്ടേ അല്ലങ്കിൽ അത് വേറെ ആരെങ്കിലും. വന്നു ടെൻഡർ പിടിക്കും ….. അല്ലേടാ ആദമേ…..
പറയുമ്പോൾ അമ്മയുടെ മടിയിൽ നിന്നു ചാടി യെഴുനേറ്റു അവന്റെ തോളിൽ ആഞ്ഞു അടിച്ചു.
പാർവതി മനസ്സിലാക്കാതെ അവരെ നോക്കി.
എന്താ…… “”
“”അതു കുണ്ടും കുഴിയുമല്ലേ വഴിയിൽ മുഴുവൻ അത് അടക്കാൻ ആരെങ്കിലുമൊക്കെ വരുമെന്ന് പറയുകയായിരുന്നു…… ആദമിനോട്…..അല്ലേടാ…..
അല്ലാതെ പിന്നെ…… “” പറയുമ്പോളത്തിന്റെയുള്ളിൽ കൂട്ട ചിരി ഉയരുമ്പോൾ സായി ഒരു അമ്മയുടെയും സഹോദരങ്ങളുടെയും സ്നേഹമറിയുകയായിരുന്നു.
🪶
അവൻ നീട്ടിയ ലഡുവിലേക്കും അവനിലേക്കും മാറിമാറി നോക്കി.
“”ഐശ്വര്യം എടുക്കടോ ഒരെണ്ണം ഇന്നെനിക്ക് ഏറ്റവും സന്തോഷമുള്ളൊരു ദിവസമാണ് ആദ്യം തനിക്ക്തരണമെന്ന് തോന്നി….
പറഞ്ഞുകൊണ്ടവൻ നീട്ടുമ്പോൾ താല്പര്യമില്ലാതെ മേടിച്ചു കൊണ്ട് തന്റെ സീറ്റിലേക്ക് നടന്നു ചിരിയോടെ തന്നെ നോക്കി നില്കുന്നവനെയൊന്നു നോക്കിയിട്ട്.
ഐശ്വര്യം ….. സോറി ഞാനന്ന് പെട്ടന്ന് എനിക്കത് തന്നോടൊരു കാര്യമെന്റെ അ…….
സാർ പ്ലീസ് എന്നെ ശല്യപെടുത്തരുത് എനിക്ക് ഈ ജോലി ആവശ്യമാണതിന്റയർത്ഥം സാറെന്ത് കാണിച്ചാലും ഞാനതു സഹിക്കുമെന്നല്ല….. സോറി വേറെയാളെ നോക്കിക്കോ……
എടുത്തടിച്ചത് പോലെ പറഞ്ഞു കൊണ്ടവൾ തന്റെ പണിയിൽ മുഴുകുമ്പോൾ അടികിട്ടിയത് പോലെ നിന്നു പോയിരുന്നു അവൻ.
ഐശ്വര്യ…. താനെന്നെ തെറ്റിദ്ധരിച്ചു….. എടൊ…..
അവളുടെ മേശയിലേക്ക് കൈവെച്ച് കൊണ്ടവൻ പറയുമ്പോൾ താല്പര്യ മില്ലാതെ അവനെ നോക്കി മുഖം ദേക്ഷ്യതാൽ മുറുകി ഇരുകൈയിൽ തല താങ്ങി പ്രതിഷേധമവളറിയിച്ചതും കുറച്ച് നേരം നോക്കി നിന്നിട്ട് പിൻവാങ്ങിയിരുന്നു അവൻ.
ദിവസങ്ങൾ മുന്പോട്ട് പൊയ്ക്കൊണ്ടിരുന്നു പാർവതിയുടെ ചികിത്സയും കാര്യങ്ങളുമറ്റുമുള്ളത് കാരണം ഓഫീസിൽ ആദമാണ് വരാറ്.സായി തന്റെ അമ്മയുടെ കൂടെ ദിവസങ്ങൾ ചിലവഴിച്ചു കിട്ടാതെ പോയ ആസ്നേഹം വേണ്ടുവോളം കിട്ടിയവന്.
🪶
“” അത് ആ സായിസാറില്ലേ….. കുറച്ച് ദിവസമായി കണ്ടിട്ട്…… “” സായിയുടെ ക്യാബിനിലേക്കു നോക്കി അവിടുത്തെ മറ്റൊരു സ്റ്റാഫിനോട് ചോദിച്ചു ഐശ്വര്യ.
“”സാറിന്റെ അമ്മയ്ക്കെന്തോ മാനസികമായി അസുഖമുണ്ടായിരുന്നുയെന്നാണ് പറയുന്നത് കേട്ടത്…..അവർ വയനാട്ടിലെങ്ങാണ്ട്ചികിത്സയിലോ മറ്റോ ആയിരുന്നു….കഴിഞ്ഞ ദിവസമാണ് കൊണ്ടുവന്നത് സാർ രണ്ടാഴ്ചത്തേക്ക് അവധിയാണെന്നാണ് പറയുന്നത് കേട്ടത് ഐശ്വര്യ അറിഞ്ഞില്ലായിരുന്നൊ….. സാർ അവധിയാണെന്നു പറയാനാണ് അന്ന് വന്നത് പിന്നെ അമ്മയുടെ അസുഖം കുറഞ്ഞതിന് ചെലവ് ചെയ്യാനും……
ആണോ ഞനറിഞ്ഞില്ല…….””
എന്ത് കൊണ്ടോ ഒരു വിഷമം തോന്നി താനന്ന് അവന്റെ വാക്കുകൾ കേൾക്കാൻ നിന്നില്ലലോ യെന്ന വിഷമം അവളെ മൂടി. അവന്റെ സാന്നിധ്യം തനിക്ക് പലപ്പോഴും അസ്വസ്ഥ തോന്നാറുണ്ടെങ്കിലും ഈ രണ്ടാഴ്ച എന്തോ നഷ്ടപെട്ടത് പോലൊരു തോന്നൽ അന്ന് മുഖം കറുത്ത് പറഞ്ഞതിൽ പിന്നെ തന്റെ കൺമുമ്പിൽ വരാറില്ല സായി.
തന്റെ കസേരയിൽ പോയിരുന്നുകൊണ്ട് അവന്റെ ടേബിളിലേക്ക് മിഴികൾ വെറുതെഓടിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നതറിഞ്ഞു അർത്ഥങ്ങളേത് മറിയാതെ.
“”എന്താ നിനക്ക് പറ്റിയത് ഐഷു വേണ്ടാത്തത് ചിന്തിക്കേണ്ട..,. നീ ചതിയിൽ വീഴരുത് ഐശ്വര്യ നിന്നെ രക്ഷിക്കാൻ നീയേയുള്ളു മറക്കരുത് ….,.. അയാളോത്തിരി പൈസയുള്ളവനാണ് നിന്നോട് കാണിക്കുന്ന അടുപ്പം ചതിക്കാനാണെങ്കിൽ.,… അല്ലെങ്കിൽ കാണാനത്ര ഭംഗിയില്ലാത്ത നിന്നെ അയാളെന്തിന്….,
അവൻ തന്നോട് കാണിച്ച അടുപ്പമോർത്തതും നെഞ്ച് വിലങ്ങുന്ന പോലെ തോന്നിയതും കുപ്പിയുടെ അടപ്പ് തുറന്നു വെള്ളം വായിലേക്ക് കമത്തി അവൾ. അപ്പോഴൊക്കെ അവൻ വരാത്തതൊരശ്വാസമായി തോന്നുമ്പോൾ ഉള്ളിന്റെ ഉള്ളിൽ തോന്നിയ ചെറു നോവിനെ മറച്ചു പിടിച്ചു.
🪶
“”ദേ രാജി…,മോളന്ന് വലിയ വർത്തമാനമൊക്കെ പറഞ്ഞതല്ലേ….എനിക്ക് ഈ മാസം പൈസ തരാമെന്ന് ഇനിയിപ്പോ താമസിക്കാൻ പറ്റില്ല ഇന്ന് തന്നെയിറങ്ങിക്കോ അമ്മയും മക്കളും….. എനിക്ക് കുറച്ച് സാമ്പത്തി ബുദ്ധിമുട്ടുണ്ടായി ഈ വീട് വിൽക്കാനാണ് മോൻപറയുന്നത് ഓർത്തപ്പോളത്താണ് ശരി വാടക എന്ത് കിട്ടിയിട്ടാ …. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒഴിയണം ഒരാഴ്ച്ച തരും…..
അയാൾ മുറുക്കാൻ മുറ്റത്തേക്ക് നീട്ടി തുപ്പി കൊണ്ട് ചുണ്ട് തുടച്ചു കസേരയിലേക്ക് ഇരുന്നു.
“”രാജി ഞാൻപറയുന്നത് മനസിലായല്ലോ അല്ലെ ഇനിയൊരു നീക്കുപോക്ക് പറ്റില്ല ഒന്നാമത് ഒരു വർഷത്തേക്കാണ് നമ്മൾ എഗ്രിമെന്റ് എഴുതി ഒരു വർഷം കഴിഞ്ഞ് മാസങ്ങളായി കഴിഞ്ഞു നിങ്ങൾ പെണ്ണുങ്ങൾ തന്നെയാണല്ലോ എന്ന് വിചാരിച്ചാണ് ഞാൻ ക്ഷമിച്ചത്..,. ഒരാഴ്ചവരെ സമയമുണ്ട് അപ്പോഴേക്ക്സാധനമെല്ലാമെടുത്തു ഇറങ്ങിക്കോണം….
“”ശങ്കരേട്ടാ പെട്ടന്നിങ്ങനെ വന്ന് പറഞ്ഞാൽ ഞങ്ങളെന്തു ചെയ്യും …. മോൾക്ക് ജോലി കിട്ടിയിട്ട് രണ്ടാഴ്ചയായിട്ടുള്ളു…. ശമ്പളം കിട്ടാറായില്ല,., ഈ മാസം കൂടെ ഒന്ന് ക്ഷമിക്കുമോ ഞങ്ങൾ പുതിയ വീട് കണ്ടു പിടിച്ചിട്ട്.,..
രാജി എനിക്ക് നിങ്ങളുടെ മോളോടൊന്നും സംസാരിക്കാനില്ല ഞാൻ പോകുവാ ഈ ആഴ്ചതന്നെ വീടൊഴിയണം……
അയാൾ തീർത്തു പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി അയാൾ നടന്നകലുന്നതു നോക്കി തളർന്നു വരാന്തയിലേക്ക് ഇരുന്നു പോയിരുന്നു രാജി.
അമ്മേ…. എന്ത് പറ്റി….. എന്തായിങ്ങനെ ഇരിക്കുന്നെ….
ഐശ്വര്യ ഓടിവന്ന് അവരെ പിടിക്കുമ്പോൾ അവളിലേക്ക് തളർന്നുവീണു അവർ..നടന്ന കാര്യങ്ങൾ പറയുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു പോയിയവൾ.
അമ്മ വിഷമിക്കാതെ ഞാൻ അയാളെ കാണട്ടെ കുറച്ച് ആഴ്ച കൂടി ഞാൻ ചോദിക്കാം…..
“” വേണ്ട മോളെ അയാള് ഈ വീട് വിൽക്കാൻ പോകുവാന്ന പറഞ്ഞത് അയാൾക്ക് പൈസക്ക് ആവശ്യമുണ്ടത്രേ….
“”ഇത്രയും പെട്ടെന്ന് എവിടെ പോയിതപ്പും ചേച്ചി പുതിയ വീട്….
അറിയില്ല അമ്മയെയും അനിയത്തിയെയും ചേർത്തു പിടിച്ചിരിക്കുമ്പോൾ ഇനിയെന്തെന്നറിയില്ലായിരുന്നു അവൾക്ക് , കരഞ്ഞു അമ്മയെപ്പോഴോ ഉറങ്ങി പോയിരുന്നു കണ്ണുകൾ ചുവരിൽ തൂക്കിയിരിട്ടിരിക്കുന്ന ചുവന്നപൂക്കളുടെ കൂടെ ചിരിക്കുന്ന അച്ഛന്റെ മുഖത്ത് ചെന്നു നിന്നതും അവളുടെ കണ്ണുകൾ ഉപാധികളൊന്നുമില്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
🪶
“”ദിയേച്ചി പപ്പാ ജാമ്യത്തിലിറങ്ങുമിന്ന് വല്യപ്പാ കൂട്ടാൻ പോയിട്ടുണ്ട് ചേച്ചി വരില്ലേ…… ചേച്ചി കാണാൻ ചെല്ലാത്തതിൽ നല്ല വിഷമമുണ്ട് പപ്പാക്ക്…..”” മറുതലക്കൽ കേൾക്കുന്ന ദുവയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ നോക്കി ബെഡിൽ കിടക്കുന്ന ആദതിലായിരുന്നു ദിയയുടെ മിഴികൾ അവൻ കണ്ണുകൾ ചിമ്മി ചിരിച്ചു.
“”ഞാനില്ല ദുവാ ഒന്നും തോന്നരുത് നിനക്ക് എനിക്കിനി ആ മുഖത്ത് നോക്കാൻ പോലും താല്പര്യമില്ല….. എന്നോട് ചെയ്തത് പോകട്ടെ ആ പാവം പാർവതിആന്റിയോട് ചെയ്തത് സായി അവനെന്തു ചെയ്‌തിട്ടാ എന്നെ സ്നേഹിച്ചുയെന്ന തെറ്റോ വരില്ല ഞാൻ,…..എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് മാപ്പാക്കാൻ പറ്റുന്നില്ലയെനിക്ക്….. ഞാൻ വരില്ല ദുവാ …. എത്ര ജീവിതങ്ങൾ തകർത്തു ജാമ്യം കിട്ടിക്കാണും പക്ഷെ കർത്താവിന്റെ കോടതിയിൽ മാപ്പ് കിട്ടുമോയില്ല.,….
പറഞ്ഞു കൊണ്ട് ഫോൺ വെച്ചതും ഇരുകൈ യാൽ മുഖമമർത്തി കരയുന്നവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ആദം.
“”ദിയ താൻ പോകണം പപ്പാ അല്ലെടോ പിന്നീടൊരു വിഷമം വേണ്ട എന്റെ പപ്പായുടെ കൂടെ കൂടി ചെയ്തു പോയതാകാം തെറ്റാണ് വലിയ തെറ്റ് എങ്കിലും ഒന്ന് പോയി കണ്ടിട്ട് പോരെ…..
അവളുടെ മുടിയിലൂടെ തലോടിയവൻ പറയുമ്പോൾ ഇല്ലയെന്ന് തലയനങ്ങി കൊണ്ടിരുന്നു അവളുടെ.
“”പപ്പാ ചെയ്ത തെറ്റുകൾ എത്രവലുതാണ് ആന്റി,സായി…. അവർ ക്ഷമിക്കട്ടെ എങ്കിൽ ഞാൻ മാപ്പ് കൊടുക്കാം പോകാം അല്ലാതെയില്ല ആദം കഴിയുന്നില്ല നെഞ്ചിലിരുന്നാരോ കുത്തി നോവിക്കുവാ…. സായിയെല്ലാം മറന്നൊരു നല്ല ജീവിതത്തിലേക്ക് പോയാലെ എനിക്കെന്നോട് പോലും ക്ഷമിക്കാൻ കഴിയൂ……. ഞാൻ കാരണമാണല്ലോ യെന്ന് ഓർക്കുമ്പോൾ നമ്മൾ സന്തോഷ്ത്തോടെ കഴിയുമ്പോൾ സായി അവന് നോകരുത് നഷ്ടബോധമുണ്ടക്കരുത്……പാവമാണവൻ.,…..
അവന്റെ മാറിലേക്ക് കണ്ണീരായി അവളോഴുക്കി വിട്ടു വേദന അപ്പോളവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ സ്നേഹചുംബനം നല്കിയവൻ.
“”ദിയ എടി അവനെല്ലാം മറന്നുയെന്ന് ഞാൻ പറയില്ലയെങ്കിലും അവന്റെ മനസ്സിൽ ആ കുട്ടി കയറി പറ്റിയിട്ടുണ്ട് ആ ഐശ്വര്യ….. അവൻ തന്നെ മനസ്സ് തുറക്കട്ടെ….. പിന്നെ ആന്റി നമ്മളെല്ലാവരും ഉണ്ടല്ലോ അവരെ സ്നേഹിക്കാൻ ഉം പിന്നെയെന്താ….. എല്ലാം ശരിയാകും…..സായിയുടെ മനസ്സ് ഇനി നോവില്ല ദിയ ആ ഉറപ്പ് ഞാൻ നൽകാം….. എന്താ…… ഉം….. അവന്റെഇഷ്ട്ടമെന്താണോ അത് നടക്കും നടത്തും ഈ ആദം മെന്താ…..
അവ്നിരു കൈയാൽ കെട്ടിപിടിക്കുമ്പോൾ അവളവനിലേക്ക് പതുങ്ങി കിടന്നു അവനിലെയോരോ വാക്കുകളും അത്രമേലവളിൽ ആശ്വാസം പകർന്നിരുന്നു.
🪶
“”അല്ല ഒന്നാലോചിച്ചപ്പോൾ രാജിയുടെ മോൾക്ക് നല്ല വിദ്യാഭ്യാസമുള്ളതല്ലേ അന്നേരമാണ് മോനിങ്ങനെ താല്പര്യത്തെ കുറിച്ച് പറയുന്നത്…. അവൻ ഐശ്വര്യയെ കണ്ടിട്ടുണ്ടെന്ന് അവനിങ്ങനെയൊരു താല്പര്യം ഇന്നലെ ഞാനിവിടെ നിന്നു ചെല്ലുമ്പോഴാണ് പറയുന്നത് എനിക്കത്ര താല്പര്യമുണ്ടായിട്ടല്ല പക്ഷെ അവന്റെയിഷ്ടംഅത്കൊണ്ടാണ്…..താല്പര്യമാണെങ്കിൽ നമ്മൾക്ക് ഉടനെ നടത്താം നിങ്ങൾക്ക് ഈ വീട്ടിൽ തന്നെ ജീവിതകാലം മുഴുവൻ നിൽക്കുകയും ചെയ്യാമെന്താ…….
ശങ്കരേട്ടനത് പറയുമ്പോൾ വിശ്വസിക്കനാകാതെ നിന്നു പോയിരുന്നു രാജി.
“”ശങ്കരേട്ടാ അതിങ്ങനെ പെട്ടന്ന് പറഞ്ഞാൽ….. അത് മാത്രമല്ല അമലൊന്ന് കല്യാണം കഴിച്ചതല്ലേ ഭാര്യ ആത്മഹത്യ ചെയ്തതല്ലേ…….അതും സ്ത്രീധനത്തിന്റെ പേരിലാണെന്ന്…..
അവർ തന്റെ സംശയം മറച്ചു പിടിച്ചില്ല..
“”അതൊക്കെ നാട്ടുകാര് പറഞ്ഞു ഉണ്ടാക്കുന്നതല്ലേ രാജിയെ…. ആ പെങ്കൊച്ചിന് മാനസികപ്രശ്നമുണ്ടായിരുന്നു……അങ്ങനെയാണെങ്കിൽ എന്റെ മോന് നിങ്ങളുടെ മോളല്ലാതെ വേറെ പെൺകുട്ടികിട്ടില്ലേ…. ഇതിപ്പോൾ നിങ്ങൾക്കൊരു സഹായമായി ക്കോട്ടെയെന്നു ഓർത്തപ്പോൾ…. വേണ്ടങ്കിൽ വേണ്ട….. തീരുമാനമാറിയിച്ചാൽ മതി…..
അത് മോളോട് ചോദിക്കണം…..””
ആ അതെന്താ രാജി പിള്ളേരാണോ ഇതൊക്കെ തീരുമാനിക്കുന്നെ…..നമ്മൾ വലിയവർ തീരുമാനിക്കും നടക്കും അല്ലെ…..
അയാൾ വാതിൽക്കലേക്ക് നീട്ടി തുപ്പി കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയതും സ്കൂട്ടറുമായി കയറി വന്നിരുന്നു ഐശ്വര്യ.
അതെ മോളെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് അമ്മയോട്…. അത് സമ്മതമാണെങ്കിൽ ഈ വീട് ഒഴിയണ്ട അറിയിച്ചാൽ മതി….. എന്നാൽ ശരി……
അയാൾ നടന്നു അകലുമ്പോൾ സംശയമെന്നോണം അമ്മയെ നോക്കുമ്പോൾ അവരെന്തു പറയണമെന്നറിയാതെ നിന്നു പോയിരുന്നു.
തുടരും.