20/04/2026

മയിൽപ്പീലി : ഭാഗം 32

രചന – നെച്ചു നസ്രിൻ

ടിയേറ്റതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ പവനിലുണ്ടായിരുന്നു. സാധികയോട് ടൗണിലെ പണി നടന്നു കൊണ്ടിരിക്കുന്ന ബിൽഡിംഗ്‌ന്റെ ലൊക്കേഷൻ അയച്ചിട്ട് അങ്ങോട്ടേക്ക് വരാനാണ് പറഞ്ഞത്. സാധിക പൂർത്തിയാകാതെ പോയ ആഗ്രഹം നടത്തിയെടുക്കാൻ വീണ്ടും പവനോടൊപ്പം ചേർന്നു. അടിയേറ്റ പാമ്പിനെ പോൽ പകയോടെ അവളോരോ ചുവടും വെച്ചു. പവന്റെ തന്നെ കീഴിലാണ് ആ ബിൽഡിംഗ്‌. എന്തോ പ്രശ്നങ്ങളാൽ പണി നിർത്തി ഇട്ടേക്കുവാണ്. സാധിക മുകളിലെ നിലയിലേക്ക് നടന്നു. താഴെ പവന്റെ കാർ കിടപ്പുണ്ട്. അവൾ വിളിച്ചപ്പോൾ മുകളിലേക്ക് വരാൻ നിർദേശം കൊടുത്തതും അവനാണ്.അവൻ ചെല്ലുമ്പോൾ കൂട്ടുകാർക്കൊപ്പം മദ്യ സേവയിലായിരുന്നു പവൻ. “പവൻ അടുത്തത് എന്താണ് നിന്റെ പ്ലാൻ ?.ആ രേഷ്മ ഇപ്പോളും എല്ലാം നേടിയവളെ പോലെ കോളേജിലേക്ക് വരുന്നുണ്ട്. അവളെ അങ്ങനെ വിട്ട് കൂടാ”. ശാരീരിക ചേഷ്ടകളിൽ നിന്നു ആനന്ദിനെ ഇടിച്ചു വീഴ്ത്താനൊന്നും അവന് കഴിയില്ലെന്ന് അവൾ ഊഹിച്ചു. “നിന്റെ കൂട്ടത്തിലെ ആരെയെങ്കിലും വിട്ട് അവളെ എങ്ങോട്ടേലും പിടിച്ച് കൊണ്ട് പോകാം.

അതിനു ഈ മല്ലന്മാർക്ക് കഴിയുമോ?. അങ്ങനെ എങ്കിൽ അവിടെ വെച്ച് അന്ന് തീരുമാനിച്ചത് പോലെ അവളെ നിനക്ക് നശിപ്പിക്കാം”. പവൻ എന്തോ ആലോചനയിൽ മുഴുകി. അത് കണ്ടതും സാധിക അവനടുത്തേക്ക് നടന്നു. “എന്താ അതിനു നിന്നെ കൊണ്ട് കഴിയില്ലേ?. ആ പ്രതീക്ഷയും നശിച്ചോ?. ആഹ് നടു തളർന്ന നിന്നെ കൊണ്ട് അതിനും കഴിയില്ലെന്ന് അവൾ ഊഹിക്കുമല്ലോ. കഷ്ടം”. സാധികയുടെ വാക്കുകൾ കേട്ട പവന്റെ ഞരമ്പുകൾക്ക് തീ പിടിച്ചു. അവൻ ദേഷ്യത്താൽ അവളെ നോക്കി. ഓരോ ചുവടും അവൾക്കടുത്തേക്ക് വെയ്ക്കുന്നതനുസരിച് അവൾ പിന്നോട്ട് നടന്നു. അവന്റെ കണ്ണിലെ ഭാവം അവളെ ഭയപ്പെടുത്തി. അവളുടെ മുഖത്തേക്ക് ഒറ്റയടിയായിരുന്നു. സാധിക അടികൊണ്ട കവിൾ പൊത്തിപിടിച്ചു പവനെ നോക്കി. “സോറി പവൻ ഞാൻ വെറുതെ അറിയാതെ പറഞ്ഞതാ”. “അല്ലടി നി പറഞ്ഞത് തന്നെയാ ഇപ്പോ എല്ലാവരും ചിന്തിക്കുന്നത്. അവൻ എന്നെ ഇഞ്ച ചതയ്ക്കും പോലെ ചതച്ചിട്ടും ഞാൻ എങ്ങനെ പെട്ടെന്ന് വീണ്ടും തിരികെയെത്തി എന്നത്.

എന്നെ കൊണ്ട് പലതിനും കഴിയില്ലെന്ന് എല്ലാവരും ഓർക്കുന്നുണ്ടാകും. ഇതിനെല്ലാം കാരണം അവളാണ് രേഷ്മ. കോളേജിലേക്ക് ഇനി എനിക്കൊരിക്കലും ചെല്ലാൻ ആകില്ല. എന്നെ ഭയത്തോടെ നോക്കികൊണ്ടിരുന്നവരുടെ കണ്ണിൽ പുച്ഛം നിറയുന്നത് കാണാൻ എനിക്ക് പറ്റില്ല. കത്തിക്കും ഞാൻ എല്ലാത്തിനെയും”. സമനില തെറ്റിയത് പോലെ പവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവൾ ഉമിനീരിറക്കി പവനെ നോക്കി. ” നീ പറഞ്ഞത് പോലെ എന്നെകൊണ്ട് എന്ത് ചെയ്യാനാകും എന്ന് തെളിയിക്കേണ്ടത് എന്റെ ആവശ്യമല്ലേ. നിനക്ക് ഞാൻ കാണിച്ചു തരാം. നടു തളർന്ന എനിക്കൊരു പെണ്ണിനെ ആസ്വദിക്കാൻ ആകുമോ ഇല്ലയോ എന്ന് നീ നോക്കെടി”. അത് പറഞ്ഞു പവൻ സാധികയെ കയ്യിൽ പിടിച്ചുലച്ചു. പവന്റെ വാക്കിന്റെ അർഥം തിരയുകയായിരുന്നു സാധിക. അവൻ അവളെ തറയിലേക്ക് വലിച്ചെറിഞ്ഞു.

അവൾക്കടുത്തേക്ക് വന്നു. എന്താണ് അവൻ ഉദ്ദേശിക്കുന്നത് എന്ന് മനസിലായ സാധിക അവന്റെ കാലു പിടിച്ചു. “പവൻ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്. നമ്മുടെ ലക്ഷ്യം അവളല്ലേ. എന്നെ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത്.ഞാൻ പറഞ്ഞില്ലേ അറിയാതെ അങ്ങനെ പറഞ്ഞതാണ്. ഇനിയൊരിക്കലും അങ്ങനൊന്നും എന്റെ വായിൽ നിന്ന് വരില്ല. പ്ലീസ് പവൻ ഇങ്ങനെ ചെയ്യരുത്”. ഒരു പൊട്ടിച്ചിരിയായിരുന്നു പവന്റെ മറുപടി.ആ ചിരി അവിടെയാകെ മുഴങ്ങി കെട്ടു. അവന്റെ അട്ടഹാസത്തിൽ സാധികയുടെ നെഞ്ചിൻകൂടിൽ നിന്ന് എന്തോ തെറിച്ചടർന്നു. “നീ എന്താ കരുതിയെ നി പറയുന്ന പോലൊക്കെ അനുസരിക്കാൻ ഞാൻ നിന്റെ അടിമയാണെന്നോ. നിനക്ക് തെറ്റി. പവനെ അളക്കാൻ നീയൊന്നും ആയിട്ടില്ല. എനിക്ക് പണ്ടേ നിന്റെ മേലൊരു കണ്ണുണ്ട്. നീ ആയിട്ട് എന്റെ മുൻപിൽ വന്ന് വീണപ്പോൾ ഞാൻ കരുതിയത് ആ രേഷ്മക്ക് ശേഷം നീ എന്നായിരുന്നു. പക്ഷേ അവളെ എനിക്ക് കിട്ടിയില്ല. നിന്നെ ഞാൻ വിടാനും ഉദ്ദേശിക്കുന്നില്ല”. സാധിക പേടി കൊണ്ട് അടിമുടി വിറച്ചു.അവളലറി കരഞ്ഞു. ” നിനക്ക് ഇപ്പോ ഞാൻ കഴിവ് കെട്ടവനായി തോന്നുന്നില്ലേ.

ആദ്യം നിനക്കെന്റെ കഴിവ് ഞാൻ കാണിച്ച് തരാം എന്നിട്ട് ബാക്കി രേഷ്മയ്ക്കുള്ളത് കൊടുക്കാം . നീ തന്നെ അവളെ വിളിച്ചു പറഞ്ഞാൽ മതി എന്നോടൊപ്പം എങ്ങനെ ഉണ്ടായിരുന്നെന്ന്”. അവളുടെ ആകാരവടിവുകളെ നോക്കി നാവ് നുണഞ്ഞു കൊണ്ട് പവൻ അവളുടെ ദേഹത്തേക്ക് അമർന്നു. സാധിക കഴിയും വിധം അവനെ പ്രതിരോധിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായ അവനെ അവൾക്കൊരിക്കലും എതിർക്കാൻ ആകുമായിരുന്നില്ല. അവളുടെ പ്രതിഷേധങ്ങളെ എല്ലാം അവൻ പൂ പോലെ തടഞ്ഞു. ശരീരത്തിൽ നിന്ന് ഓരോ വസ്ത്രങ്ങളും പറിഞ്ഞു പോകുന്നത് വേദനയോടെയും ആത്മനിന്ദയോടെയും സാധിക നോക്കി കണ്ടു. പവൻ അവന്റെ എല്ലാ മൃഗീയതയും പുറത്തെടുത്തു , അവൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. ശരീരത്തിൽ പലയിടത്തും നീറിപുകഞ്ഞു. അവന്റെ കൂട്ടത്തിലുള്ളവർ ലഹരിയുടെ നിയന്ത്രണത്തിൽ ആ കാഴ്ച കണ്ട് ആസ്വദിച്ചു. പവൻ ഓരോ തവണ അവളെ കീഴ്പ്പെടുത്തുമ്പോളും അവളെന്നെ പെണ്ണ് മരിച്ചു കൊണ്ടിരുന്നു.

തളർന്നു അവൾക്കരികിലേക്ക് പവൻ വീണു. സാധികയുടെ കണ്ണുകൾ വേദനയാലും അപമാനത്താലും പാതിയടഞ്ഞിരുന്നു. അവനവളുടെ ഉടലഴകുകൾ നോക്കികാണുകയായിരുന്നു. വീണ്ടും ഞരമ്പിനു പിടിച്ച തീയിൽ അവന്റെയുള്ളിലെ മൃഗത്തിനുള്ള ഭക്ഷണമായി സാധിക മാറി. സാധികയുടെ കണ്ണ് നിറഞ്ഞൊഴുകി. അവൾക്കപ്പോൾ രേഷ്മയുടെ മുഖം ഓർമ വന്നു. അവളെ ഇല്ലാതാക്കാൻ ശ്രമിച്ചതിനു ദൈവം നൽകിയ ശിക്ഷ ആണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. പവന്റെ പ്രവർത്തിയിൽ എല്ലാം നഷ്ടമായി കിടന്നിരുന്നവളേ ഒന്നാകെ തകർത്തത് പിന്നീട് നടന്ന കാര്യങ്ങളായിരുന്നു. പവൻ കടിച്ച് കുടഞ്ഞ അവളെ അവൻ അവന്റെ പങ്കാളികൾക്ക് പങ്കു വെച്ചു. സാധികയ്ക്ക് സ്വയം എരിഞ്ഞു ചാകാൻ തോന്നിയ സമയങ്ങളായിരുന്നു അത്.അവളെല്ലാം സ്വീകരിക്കാൻ തയ്യാറായി കിടന്നു. ഓരോരുത്തരുടെയും ഭാരം ശരീരത്തിലേക്ക് അമരുമ്പോളും ഓരോ തരത്തിൽ അവളെ വേദനിപ്പിക്കുമ്പോളും ഒരു ശവം പോലെ അവൾ കിടന്നു. അവളിലെ പെണ്ണ് മരിച്ചു കഴിഞ്ഞിരുന്നു.

മണിക്കൂറുകൾ നീണ്ട പരാക്രമണങ്ങൾ ഏറ്റു വാങ്ങി സാധികയുടെ ശരീരവും മനസും മുറിവേറ്റിരുന്നു. അവൾ വസ്ത്രങ്ങളെല്ലാം അലസമായി എടുത്തിട്ടു. വേച്ചു വേച്ചു ഓരോയടിയും നടന്നു. സഹിക്കാൻ ആകാത്ത വേദന. ആ വേദനയെക്കാളും അവളെ തളർത്തിയത് മനസിന്റെ വേദന ആയിരുന്നു. അപ്പോളവൾക് മനസിലായി താൻ രേഷ്മയോട് എന്ത് വലിയ തെറ്റാണു കാണിച്ചതെന്ന്. അവൾ കടന്നു പോയ സാഹചര്യങ്ങൾ അവൾ മനസിലാക്കി കഴിഞ്ഞിരുന്നു. വീട്ടിലേക്ക് വന്ന് ശവറിന് കീഴിൽ നിൽക്കുമ്പോൾ അവളുടെ ഉള്ളം ചുട്ടു പൊള്ളുകയായിരുന്നു. താൻ ചെയ്ത പാപത്തിന്റെ തീ ചൂളയിൽ അവളോടരോ നിമിഷവും വെന്തുരുകി കൊണ്ടിരുന്നു. പവൻ പലതും നേടിയെടുത്ത ഭാവമായിരുന്നു. അവളെ കണ്ടത് മുതൽ ഉള്ളിലടക്കി പിടിച്ചിരുന്ന ആഗ്രഹമാണ് ഇന്ന് നടത്തിയെടുത്തത്. അവളുടെ ശക്തമായ എതിർപ്പുകൾ ഓരോന്നും വീണ്ടു വീണ്ടും അവളിലേക്ക് പടർന്നു കയറാൻ വീര്യം നൽകുന്നതായിരുന്നു. അവന് അവളെ ആസ്വദിച്ചു മതിയായിട്ടില്ലായിരുന്നു. അവൻ നെഞ്ചിൽ അവളുടെ നഖം കൊണ്ട് പോറിയ മുറിവിൽ തൊട്ട് വന്യമായി പുഞ്ചിരിച്ചു. അവന്റെ ശരീരത്തിന് വല്ലാത്ത വേദന തോന്നുന്നുണ്ടായിരുന്നു.

അവളോടുള്ള വാശിയിൽ വേദന കടിച്ച് പിടിച്ചാണ് അവൻ കാട്ടികൂട്ടിയതൊക്കെ. വേദനയാൽ അവൻ മുഖം ചുളിച്ചു. സൂരജ് സ്റ്റാഫ്‌ റൂമിലിരിക്കുമ്പോളാണ് മുൻപിലാരോ വന്ന് നിൽക്കുന്നത് പോലെ തോന്നിയത്. മുഖമുയർത്തി നോക്കിയ സൂരജിന്റെ കണ്ണുകളിൽ വെറുപ്പ് നിറഞ്ഞു. അത് കണ്ട അന്നയിൽ വല്ലാത്ത വേദന തോന്നി. അവൾ വലം കയ്യാൽ ഇടം നെഞ്ചിലൊന്ന് തൊട്ടു.വേദന മറച്ചു വെച്ച് അവൾ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. “നിന്നോട് ഞാൻ പലതവണ പറഞ്ഞതാണ് എന്നെ ഇങ്ങനെ ശല്യം ചെയ്യരുതെന്ന്. നിന്റെ പ്രവർത്തികളിൽ സഹികെട്ടു ഞാൻ നിന്നെ കൈ വെച്ചതുമാണ്. എന്നിട്ടും നീ അടങ്ങില്ലെന്നാണേൽ എനിക്ക് എല്ലാവരെയും ഇതറിയിക്കേണ്ടി വരും. അവസാനമായി ഒരിക്കൽ കൂടി പറയുവാണ്. നീ എന്നെ വിട്ടേക്ക്”. “അതെങ്ങനെ കഴിയും സൂരജ്. നീ എന്റെ ഹൃദയത്തിൽ കയറി പോയില്ലേ. ഇനി ആര് വിചാരിച്ചാലും പറിച്ചെറിയാൻ കഴിയില്ല. നിന്നെ വിടണമെങ്കിൽ എന്റെ ഹൃദയം നിലയ്ക്കണം. ഒരു കാര്യം ചെയ്യൂ നീ തന്നെ അതങ്ങ് ചെയ്തേക്കു. നിന്റെ കൈ കൊണ്ടുള്ള മരണം പോലും എനിക്ക് സുഖം നൽകുന്നതാണ്”. സൂരജ് പകച്ചു അവളെ നോക്കി.

അവന് മറുപടിയൊന്നും കിട്ടിയില്ല. അവന് തല പെരുക്കുന്നത് പോലെ തോന്നി. തലയിൽ കൈ കൊടുത്ത് അവൻ കുനിഞ്ഞിരുന്നു. “സൂരജ് റിലാക്സ് ഞാൻ പറഞ്ഞില്ലെ താൻ പതിയെ മനസിനെ പറഞ്ഞു പഠിപ്പിച്ചാൽ മതി നീ എനിക്കുള്ളതാണെന്ന്. ഞാൻ കാത്തിരുന്നോളാം. പക്ഷേ ഒരിക്കലും എന്റേതല്ലെന്നൊരു ചിന്ത നിന്നിൽ വരരുത്. അതൊരിക്കലും നല്ലതിനല്ല”. “അന്ന പ്ലീസ് ഇവിടെ നിന്ന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എനിക്ക്. ഒന്ന് പുറത്തേക്ക് വരൂ”. അവർ ഒരു മരത്തിനു കീഴെ ചെന്ന് നിന്നു. പ്രണയ പരവശയായി സൂരജ് എന്ന ബിന്ദുവിൽ മാത്രം അന്ന ചുറ്റിതിരിഞ്ഞു. അവളുടെ നോട്ടം സൂരജിൽ അസ്സഹനീയത നിറച്ചു. ശ്വാസം നീട്ടി വലിച്ചു അവൻ അവളെ നോക്കി. “അന്ന ഞാൻ പറയുന്നത് കുട്ടി വ്യക്തമായി കേൾക്കണം. എനിക്കൊരിക്കലും തന്നെ സ്നേഹിക്കാനോ കല്യാണം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ കഴിയില്ല”. “എന്ത് കൊണ്ട്.എന്ത് കൊണ്ട് കഴിയില്ല?. എനിക്കെന്ത് കുറവാണുള്ളത്. പണമാണോ?? എന്റെ പപ്പയുടെ എല്ലാ സ്വത്തുക്കളും എനിക്കുള്ളതാണ്. പിന്നെന്താണ് വേണ്ടത്. പറയ്”. “അന്ന പ്ലീസ്”. സൂരജിന്റെ ശബ്ദമുയർന്നു. അന്നയുടെ കണ്ണിൽ ചുവപ്പ് രാശി പടർന്നു.സൂരജ് ദേഷ്യം നിയന്ത്രിച്ചു.

“എനിക്ക് നിന്നെ സ്വീകരിക്കാൻ കഴിയാത്തത് നിനക്ക് കുറവുകളൊന്നും ഉള്ളത് കൊണ്ടല്ല. എനിക്ക് , എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ്. ഞാൻ വിവാഹിതനാണ്”. അവൾ പൊട്ടിച്ചിരിച്ചു. ” കൊള്ളാം ഇതൊക്കെ ഒഴിവാക്കാൻ താൻ കണ്ട് പിടിച്ച കാര്യങ്ങളല്ലേ. ഈ കോളേജിലെ എല്ലാവർക്കും അറിയാം നിങ്ങൾ മാരീഡ് അല്ലെന്ന്. അപ്പോ ആ കള്ളം തന്നെ എന്നോടും പറയണോ. നിങ്ങൾക്ക് ചില കാര്യത്തിൽ തീരെ ബുദ്ധി ഇല്ലാത്ത പോലാണ് സംസാരിക്കുന്നത്”. “നിന്നോട് കള്ളം പറയണ്ട കാര്യമെനിക്കില്ല. ഞാൻ പറഞ്ഞത് സത്യമാണ്. എന്റെ വിവാഹം കഴിഞ്ഞതാണ്. എനിക്കൊരു ഭാര്യ ഉണ്ട്. അവളെ ഞാൻ ജീവനെക്കാളേറെ സ്നേഹിക്കുന്നുണ്ട്”. ” മതി നിർത്തൂ”. അന്നയിൽ എല്ലാവരെയും ഭയപ്പെടുത്തുന്ന ഭാവം നിറഞ്ഞു. “എനിക്ക് നിങ്ങൾ പറയുന്നതൊന്നും കേൾക്കണ്ട. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നിങ്ങളും എന്നെ ഇഷ്ടപ്പെട്ടെ മതിയാകൂ. ഇനി നിങ്ങൾക്ക് ഭാര്യ ഉണ്ടെങ്കിൽ പോലും.

എന്നെയല്ലാതെ മറ്റൊരു പെണ്ണിനെ നിങ്ങൾ നോക്കുന്നത് പോലും എനിക്കിഷ്ടമല്ല.സൂരജ് , എനിക്ക് താനില്ലാതെ ജീവിക്കാൻ ആകില്ല.താൻ തന്റെ ഭാര്യയെ മറന്നേക്കൂ. നമുക്കൊന്നിച്ചു ജീവിക്കാം.പൈസ കൊടുത്ത് ഒഴിവാക്കാണോ അവളെ”?. “ടീ നിർത്തിക്കോ. ഞാൻ സഹിക്കുന്നതിന്റെ മാക്സിമം സഹിച്ച്. നീ ആരാന്നാ നിന്റെ വിചാരം. ഞാൻ എന്താ നിന്റെ കളിപ്പാട്ടമാണോ നീ പറയും പോലെ തുള്ളാൻ?. ഒരു സ്റ്റുഡന്റ് എന്ന രീതിക്ക് എല്ലാ മാന്യമായ രീതിയിലും ഞാൻ പറഞ്ഞു കഴിഞ്ഞു. ഇനിയും എന്റെ തലയിൽ കയറിയാലുണ്ടല്ലോ.അന്ന് കിട്ടിയത് പോലെ ആയിരിക്കില്ല. ഞാൻ മാരീഡ് ആണ്. ഇനിയും ഇതിന്റെ പേരിൽ എന്നെ ശല്യം ചെയ്താൽ..” സൂരജിന്റെ വാക്കുകളിൽ കടുത്ത താക്കീതിന്റെ സ്വരമാണ് നിറഞ്ഞതെന്ന് അന്ന തിരിച്ചറിഞ്ഞു. അവളുടെ കാർ മുരണ്ടു കൊണ്ട് കുന്നുമ്മേൽ വീടിന്റെ കാർ പോർച്ചിലേക്ക് വന്ന് നിന്നു. ഐദൻ വരുമ്പോൾ അന്ന വളരെ ഡിസ്റ്റർബ്ഡ് ആയിരുന്നു.

കുഞ്ഞ് പെങ്ങളുടെ ചെറിയ ഭാവവ്യത്യാസം പോലും തിരിച്ചറിയുന്ന അവനത് അവളോട് ചോദിച്ചു. “എന്താ മോളെ നിനക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ. നീ ആകെ ഡെസ്പ് ആണല്ലോ”?. “ഒന്നുമില്ല ഇച്ചാ”. “ഇച്ഛന്റെ കൊച്ചു കള്ളം പറയണ്ട. കൊച്ചിന്റെ മുഖം കണ്ടാലറിയാമല്ലോ. എന്താണ് കോളേജിൽ ആരെങ്കിലും പ്രശ്നത്തിന് വന്നോ”?. “ഇല്ല ഇച്ചാ അങ്ങനൊന്നുമില്ല”. “നീ കാര്യം പറ എന്റെ അന്ന കുഞ്ഞേ”. ” അത് ഇച്ചാ എനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെ അയാളുടെ കാര്യമാണ്. അയാൾക്കെന്നെ ഇഷ്ടമല്ലെന്ന്”. “എന്ത്. നിന്നെ ഇഷ്ടമല്ലെന്ന് അവൻ പറഞ്ഞോ?. അതാരാ. നീ സങ്കടപെടണ്ട ഞാൻ അവനെ കണ്ട് സംസാരിക്കാം”. ” വേണ്ട ഇച്ചാ ഞാൻ പറഞ്ഞില്ലേ ഞാൻ നോക്കിക്കോളാം അത്. പിന്നെ ഒരു മൂഡ് ഓഫ്‌ അത്രേ ഒള്ളു. ഇച്ഛൻ വറീഡ് ആകേണ്ട. ഞാൻ ഓക്കേ ആണ്”. “ആർ യൂ ഷുവർ”?. “ഐആം ഡാം ഷുവർ”. അവളുടെ നെറ്റിയിലൊന്ന് മുത്തി ഐദൻ മുറിവിട്ട് പുറത്ത് പോയി. അന്നയുടെ മനസ്സിൽ പല കണക്ക് കൂട്ടലുകളും നടന്നു. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ അവൾ തീരുമാനിച്ചു. തുടരും