രചന – നെച്ചു നസ്രിൻ
മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധം. ഏതൊക്കെയോ മെഷീനുകളുടെ ശബ്ദം കേൾക്കുന്നുണ്ട്. ശരീരമാകെ വലിഞ്ഞു മുറുകുന്ന വേദന. രാഹുൽ പതിയെ കണ്ണ് തുറക്കാൻ ശ്രമിച്ചു. പാതി മാത്രമേ തുറന്നു കാണാൻ സാധിക്കുന്നോള്. ആരോ തനിക്കരികിലേക്ക് വരുന്നതും തട്ടി വിളിക്കുന്നതും അറിയുന്നുണ്ട്. എന്നാൽ പ്രതികരിക്കാനാകാത്ത വിധം അവൻ തളർന്നു പോകുന്നുണ്ട്. ബൈക്കിൽ നിന്നു തെറിച്ച് അവൻ റോഡിലേക്കാണ് വീണത്. ഹെൽമറ്റ് ഉണ്ടായിരുന്നിട്ട് കൂടിയും അവന്റെ തലക്ക് മുറിവേറ്റിരുന്നു. ചോരയിൽ കുളിച്ച് കിടന്ന രാഹുലിനെ ബാംഗ്ലൂർ നഗരത്തിലെ തിരക്കിനിടയിൽ ആരും ശ്രദ്ധിക്കാതെ പോയി. ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് പോയ തീർത്ഥ , ആരോ റോഡിൽ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ട് ഓടി വന്നു . മുഖത്താകെ ചോര ആയതിനാൽ അവൾക്ക് രാഹുലിനെ മനസിലായില്ല. ആളുകളുടെ സഹായത്തോടെ അവൾ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു. ചോര കുറച്ചധികം ലോസ് ആയിട്ടുണ്ടായിരുന്നു. കാലിനും കൈക്കും ഫ്രാക്ചർ ആയി.
രാത്രി ആയപ്പോളാണ് രാഹുലിന് ബോധം വന്നത്. ഇടയ്ക്കവൻ കണ്ണ് തുറന്നെങ്കിലും മരുന്നിന്റെ സെടേഷനിൽ അവൻ മയങ്ങി പോയി.അവൻ പയ്യെ കണ്ണ് തുറന്നു ചുറ്റും നോക്കി. താനിപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് അവന് മനസിലായി. അവൻ നോക്കുമ്പോൾ തീർത്ഥ അവനിരികിൽ ഉണ്ടായിരുന്നു. അവൻ സംശയത്താൽ അവളെ നോക്കി. “ആക്‌സിഡന്റ് ആയി റോഡിൽ കിടക്കുവാരുന്നു താൻ. ഞാനാ ഇങ്ങോട്ട് കൊണ്ട് വന്നത്. എനിക്കപ്പൊ ആളെ മനസിലായില്ലായിരുന്നു. ഫേസ് ഇൽ മുഴുവൻ ബ്ലഡ് ആയിരുന്നു. ഇവിടെ വന്നപ്പോളാ ആളെ തിരിച്ചറിഞ്ഞത്. ബ്ലഡ് കുറച്ചധികം ലോസ് ആയിട്ടുണ്ട്. കാലിനും കൈക്കും ഫ്രാക്ചർ ഉണ്ട്. ഇപ്പോ വേദനയുണ്ടോ”. “ആഹ് നല്ല വേദനയുണ്ട്. കണ്ണ് അടയും പോലെ ആണ്. ഇപ്പോ സമയം എത്ര ആയിട്ടുണ്ടാകും”. “ഇപ്പോ 9 മണിയായി. എങ്ങനെയാ വണ്ടി തട്ടിയത്?. അല്ല നിങ്ങടെ സ്വഭാവം വെച്ച് അങ്ങോട്ട് ചെന്ന് ഇടിക്കാനാണ് ചാൻസ് കൂടുതൽ”. “സിഗ്നൽ തെറ്റിച്ചു വന്നൊരു കാർ ഇടിച്ചിട്ടതാ. എന്റെ മിസ്റ്റേക്ക് അല്ല”.
” തന്റെ ഫോണും വാലറ്റും എനിക്കവിടെ കിടന്ന് കിട്ടിയാരുന്നു. ഫോണിൽ ചാർജില്ലെന്ന് തോന്നുന്നു. വീട്ടിൽ ആരെയെങ്കിലും അറിയിക്കണ്ടേ “?. “നാട്ടിൽ നിന്ന് അച്ഛൻ വരും അറിഞ്ഞാൽ”. “ഇവിടെ ഈ സിറ്റുവേഷനിൽ തനിക്ക് ഡിഫികൾട്ടായിരിക്കും. വീട്ടിലേക്ക് പോകുന്നതാ നല്ലത്. രണ്ട് ദിവസം കഴിഞ്ഞായിരിക്കും ഡിസ്ചാർജ്. അപ്പോളേക്കും വന്നാൽ മതിയെന്ന് പറഞ്ഞാലും മതി”. ” മം”. “നമ്പർ പറഞ്ഞാൽ ഞാൻ വിളിച്ചറിയിക്കാം”. വിവരം അറിഞ്ഞു രാഘവൻ ബാംഗ്ലൂരിലേക്ക് തിരിച്ചു. രേഷ്മ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും രാഘവൻ അതിനെ വിലക്കി. അവന് കുഴപ്പമില്ലെന്ന് തീർത്ഥ പറഞ്ഞിരുന്നു. രാഹുലിന് തലയിലെ മുറിവിൽ നന്നായി വേദനയുണ്ടായിരുന്നു. സംസാരിക്കുമ്പോൾ അവന്റെ മുഖം വേദനയാൽ ചുളുങ്ങുന്നത് തീർത്ഥ ശ്രദ്ധിച്ചു. അവൾ അവന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. അവനത് വലിയൊരു ആശ്വാസമായിരുന്നു. രാഘവൻ വന്നപ്പോളും അവളാണ് അയാൾക്ക് രാഹുലിന്റെ കണ്ടിഷനെ കുറിച്ച് എല്ലാം ബോധ്യപ്പെടുത്തി കൊടുത്തത്. രാഘവൻ കാറിലാണ് ഹോസ്പിറ്റലിലേക്ക് വന്നത്. ആ കാറിൽ തന്നെ രാഹുലിനെ തിരികെ കൊണ്ട് വരാനായുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു.
രാഘവൻ ബില്ലടക്കാനായി ക്യാഷ് കൗണ്ടറിലേക്ക് പോയ സമയത്താണ് തീർത്ഥ ഡിസ്ചാർജ് സമ്മറി കൊടുക്കാനായി രാഹുലിന്റെ മുറിയിലേക്ക് വന്നത്. “എടൊ ഒരുപാട് താങ്ക്സ് ഉണ്ട് കേട്ടോ. ഇവിടെ എന്നെ എത്തിച്ചതിനും എന്നെ നന്നായി കെയർ ചെയ്തതിനുമൊക്കെ”. “ഏയ് താങ്ക്സ് പറയാനും വേണ്ടി ഞാൻ ഒന്നും ചെയ്തില്ലല്ലോ. ഇതൊക്കെയാണ് എന്റെ ഡ്യൂട്ടി. പിന്നെ നമ്മൾ മലയാളികൾക്ക് എവിടെ ചെന്നാലും മലയാളികളോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടാകുമല്ലോ”. അനെ കാറിൽ കയറ്റി രാഘവൻ തീർത്ഥക്കരികിൽ വന്നു . “ഞങ്ങൾ എന്നാൽ പോകട്ടെ മോളെ. നന്നിയുണ്ട് കേട്ടോ”. “ഏയ് എന്താ അങ്കിൾ ഇത്. ഇത് എന്റെ ഡ്യൂട്ടി തന്നെയല്ലേ. സേഫ് ആയി പോകൂ”. “ശെരി മോളെ അപ്പോ കാണാം”. അവന്റെ കാർ കണ്ണിൽ നിന്നുമറയുന്നത് വരെ തീർത്ഥ അവിടെ തന്നെ നിന്നു.രാഹുൽ ഗ്ലാസ് താഴ്ത്തി തീർത്ഥയെ തിരിഞ്ഞ് നോക്കി ഒന്ന് പുഞ്ചിരിച്ചു. തീർത്ഥയുടെ മനസ് നിറഞ്ഞു. അവൾ തിരികെ അവളുടെ ജോലിയിൽ മുഴുകി. രേഷ്മ ആകെ സങ്കടത്തിലായിരുന്നു.
രാഹുലിന് സംഭവിച്ച അപകടം അവളെയും ആ വീടിനെയും തളർത്തി കളഞ്ഞു. രാഹുൽ ഫോണിൽ വിളിച്ചു അവന് കുഴപ്പില്ലെന്ന് പറഞ്ഞതിന് ശേഷമാണു അവൾ ശാസം വിട്ടത്. ഇന്ന് വൈകിട്ടോടെ അച്ഛനും രാഹുലും വരും. അത് കൊണ്ട് ക്ലാസ്സ് മുടക്കേണ്ടെന്ന് രാഹുൽ തന്നെയാണ് പറഞ്ഞത്. മങ്ങിയ മുഖത്തോടെയാണ് രേഷ്മ കോളേജിലേക്ക് വന്നത് “രേഷു രാഹുലേട്ടന് കുഴപ്പമില്ലെന്നല്ലേ പറഞ്ഞത്. നി സങ്കടപ്പെടാതെ. ഒന്നും സംഭവിക്കാതെ ഈശ്വരൻ രക്ഷിച്ചില്ലേ”. “അതൊക്കെ ശെരിയാണ് പക്ഷേ ഏട്ടനെ നേരിട്ട് കാണാതെ എനിക്കൊരു സമാദാനവുമില്ല പീലി”. ആനന്ദ് സാധിക വിളിച്ചത് പ്രകാരം അവളെ കാണാനായി അവളുടെ ക്ലാസിനു മുന്നിൽ വന്നതാണ്. ആനന്ദിനെ കണ്ടതും ഇല്ലാത്ത സങ്കടം അവൾ മുഖത്ത് വാരിയണിഞ്ഞു. കാര്യം എന്താണെന്ന് ആനന്ദ് തിരക്കി. “ആനന്ദേട്ടാ ഞാൻ ഇനി കോളേജിലേക്ക് വരുന്നില്ല. ഞാൻ പഠിത്തം നിർത്തുവാ”. “അതിനെന്താ കാരണം”?. “ഞാൻ അങ്ങനെ ചെയ്യണേൽ അതിനൊരു കാരണമേ ഉണ്ടാകൂ. ഏട്ടന്റെ ഫ്രണ്ട് രേഷ്മ” “അവൾ എന്തെടുത്തിട്ടാ”?.
“ഇന്ന് രാവിലെ ഞാൻ വെറുതെ നടന്നു വന്നപ്പോ എന്റെ കയ്യിൽ കേറി പിടിച്ചിട്ട് വഴക്കിനു വന്നു . ഏട്ടനെ ഞാൻ മയക്കി വെച്ചേക്കുവാണ്, എല്ലാ കാലവും ഇങ്ങനെ കൊണ്ട് നടക്കാമെന്ന് കരുതണ്ട എന്നൊക്കെ. ഏട്ടനെ ഓർത്തു ഞാനൊന്നും മിണ്ടിയില്ല”. ആനന്ദ് രൂക്ഷമായി സാധികയെ നോക്കി. രാഹുലിന്റെ ആക്‌സിഡന്റ് നെ കുറിച്ച് ആനന്തും അറിഞ്ഞിരുന്നു. രേഷ്മ ഒരിക്കലും കാരണം ഇല്ലാതെ ആരോടും വഴക്കിനു പോകാറില്ല. പ്രത്യേകിച്ച് അവളുടെ ഏട്ടന് ഇങ്ങനൊരു അപകടം പറ്റിയ സിറ്റുവേഷനിൽ. അവൾക്ക് രാഹുലേട്ടനെ അത്രക്കിഷ്ടമാണ്. അവളുടെ ദുഃഖം താൻ കണ്ടതുമാണ്. ഇവിടിപ്പോളും തെറ്റ് സാധികയുടെ ഭാഗത്തു തന്നെയാണ്. രേഷ്മ ഒരിക്കൽ ഒരു കാര്യം തീരുമാനിച്ചാൽ പിന്നീടൊരു മാറ്റം ഉണ്ടാകില്ല. തങ്ങളുടെ കാര്യത്തിൽ അവൾ ഇടപെടില്ലെന്ന് പറഞ്ഞിട്ടുണ്ടേൽ അവളത് ആവർത്തിക്കില്ല. ഇതൊക്കെ സാധികയുടെ കുതന്ത്രങ്ങളാണെന്ന് ആനന്ദ് തിരിച്ചറിഞ്ഞു. സാധികയോട് ഒരു പരിധിയിൽ കൂടുതൽ താൻ അടുക്കാറില്ല. രേഷ്മയോട് എന്റെ മനസ്സിൽ ദേഷ്യം കുത്തിവെയ്ക്കുക എന്ന ലക്ഷ്യമാണ് സാധികയ്ക്ക്. “നീ രേഷ്മയുടെ കാര്യമല്ലേ പറയുന്നത്”?. “അല്ലാതെ പിന്നെ എന്നോട് ചുമ്മാ കേറി വഴക്കിടാൻ വേറെ ആരാ ഉള്ളത്”?. “ഇന്ന് നടന്ന സംഭവം ആണോ അതോ മറ്റെതേലും ദിവസമാണോ”?. “ഇന്ന് കാലത്ത് തന്നെ”.
“സാധികേ നിന്നോട് ഞാൻ അവസാനമായി ഒരു കാര്യം പറയാം. ഇത് പോലുള്ള ചീപ്പ് കളികളുമായി നടക്കാതിരിക്കുക. ഒരു തവണ നിന്റെ തെറ്റ് കണ്ടിട്ടും ഞാൻ മിണ്ടാതിരുന്നത് എന്റെ കഴിവ് കേടാണെന്ന് നീ വിചാരിക്കരുത്. മറ്റാരെക്കാൾ നന്നായി എനിക്കവളെ അറിയം. ഞങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള നിന്റെ ആഗ്രഹം നടന്നു കഴിഞ്ഞല്ലോ. ഇനിയും അവളുടെ മെക്കിട്ട് കയറുന്നതെന്തിനാ. ഇനി ഒരു തവണ കൂടി നീ ഇങ്ങനെ പറഞ്ഞാൽ ഞാൻ ആരാണെന്ന് നീ ശെരിക്കും അറിയും”. ആനന്ദ് കാറ്റു പോലെ സാധികയെ മറികടന്നു പോയി. അവളുടെ ഫ്രണ്ട്സിനു മുന്നിൽ നാണംകെട്ട് തലതാഴ്ത്തിയവൾ നിന്നു. അവളുടെ കണ്ണുകളിൽ പക എരിഞ്ഞു. രേഷ്മയെ ചുട്ടു ചാമ്പലാക്കാനുള്ള അവളുടെ പുറപ്പാടിനെ മറ്റാരും അറിഞ്ഞില്ല. അവൾ അതിനു പറ്റിയ തക്കം നോക്കിയിരുന്നു. അവളുടെ കണ്ണില്ലപ്പോളാണ് പെൺകുട്ടികളെ വഷളത്തരത്തോടെ നോക്കുന്ന “പവൻ” ഉടക്കിയത്. ശത്രുവിന്റെ ശത്രു മിത്രം. അവളവനരികിലേക്ക് നടന്നു ചെന്നു. അവളെ കണ്ടതും പവൻ സൂക്ഷിച്ചു നോക്കി. ഇത് വരെ എല്ലാ പെൺകുട്ടികളും തന്റരികിൽ നിന്ന് ഓടി മാറുകയാണ് പതിവ് എന്നാലിപ്പോൾ ഒരുവൾ തന്നെ തേടി വന്നിരിക്കുന്നു.
“ഹലോ ചേട്ടാ എന്റെ പേര് സാധിക”. “എന്താ”?. “എനിക്ക് ചേട്ടനെ കൊണ്ട് ഒരാവശ്യമുണ്ട്. സഹായിക്കാമോ എന്നെ”?. “നിന്റെ ഏതാവശ്യമാണ് ഞാൻ നടത്തി തരേണ്ടത്”?. അവളെ ഒന്നാകെയുഴിഞ്ഞു കീഴ്ച്ചുണ്ട് കടിച്ചാണ് പവനതു പറഞ്ഞത്. അവന്റെ വാക്കുകളിലെ അർഥം ഗ്രഹിച്ചെങ്കിലും അവൾക്കവളുടെ കാര്യം നടക്കണം എന്നുള്ളത് കൊണ്ട് പ്രതികരിച്ചില്ല. “ആവശ്യത്തിന്റെ പേര് കേട്ടാൽ ചേട്ടന് അറിയും. രേഷ്മ”. രേഷ്മ എന്ന കേട്ടതും പവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. “രേഷ്മയും നീയുമായി എന്താ”?. “അവളിപ്പോ എന്റെ ശത്രുവാണ്. എനിക്കവളെ തകർക്കണം. ചേട്ടനുമായുള്ള പ്രശ്നമൊക്കെ എനിക്കറിയാം. നമ്മളൊന്നിച്ചു നിന്നാൽ അവളെ ഈസി ആയി നമുക്ക് പൂട്ടാം.ചേട്ടൻ ശെരിക്കൊന്നാലോചിക്ക്. നമുക്ക് രണ്ടാൾക്കും ഒരുപോലെ നേട്ടം വരുന്ന കാര്യമാണിത്”. സാധിക തിരികെ നടന്നെങ്കിലും പവൻ അധികം ആലോചിക്കാതെ തന്നെ അവളെ വിളിച്ചു. രണ്ട് പേരും കൈ ചേർത്ത് രേഷ്മയെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികൾ ആസ്സൂത്രണം ചെയ്യാനാരംഭിച്ചു.
ഒരു ചിലന്തി അതിന്റെ ഇരയെ പിടിക്കാൻ വല നെയ്യും പോലെ. ആ വലയിൽ വീഴുന്ന ഇരയുടെ പിടച്ചിൽ അടങ്ങും മുൻപ് തന്നെ അതിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ത്വര നിറഞ്ഞു നിന്നിരുന്നു. വൈകിട്ട് ക്ലാസ്സിൽ നിന്നുമിറങ്ങിയപ്പോളാണ് വീട്ടിൽ നിന്ന് അമ്മ വിളിച്ചത്. രാഹുലും അച്ഛനും വീട്ടിൽ വന്നുവെന്നറിഞ്ഞതും രേഷ്മക്ക് സന്തോഷം അടക്കാനായില്ല. അവൾ ദൃതി കൂട്ടി പോകാനൊരുങ്ങി. പീലിക്കും കൂടെ പോകണമെന്നുണ്ടായിരുന്നു. രാഹുലിനെ ഒന്ന് കാണാനായി. അവൾ മടിച്ച് മടിച്ച് രേഷ്മയോട് കാര്യം പറഞ്ഞു . “ഇതാണോ കാര്യം. ഞാൻ നിന്നോട് കൂടെ വരാൻ പറയാനിരുന്നതാ പിന്നെ നിന്റെ വീട്ടിൽ വഴക് പറഞ്ഞാലോ എന്നോർത്താ. നീ ഒരു കാര്യം ചെയ്യു സൂരജേട്ടന്റെ അമ്മയെയോ അച്ഛനെയോ വിളിച്ചു പറയ്”. അവൾ വേഗം ഫോണെടുത്തു പ്രഭാകരനെ വിളിച്ചു കാര്യം സൂചിപ്പിച്ചു. സമ്മതം കിട്ടിയതും അവളുടെ മുഖം തെളിഞ്ഞു. “പോയിട്ടു വരാൻ പറഞ്ഞു. അവർ രണ്ടാളും വീട്ടിലില്ല. ദൂരെ ഏതോ ക്ഷേത്രത്തിൽ പോയേക്കുവാ രാത്രിയാകും തിരിച്ച് വരാൻ”. “ആഹ് നീ വാ ഞാൻ നിന്നെ തിരിച്ച് വീട്ടിൽ കൊണ്ടാക്കാം .
വേഗം ഇറങ്ങിയേക്കാം”. സൂരജ് കാറിനരികിലേക്ക് പോകുന്നത് കണ്ട് പീലി പിറകെ പോയെങ്കിലും അവൻ കാർ സ്റ്റാർട്ട് ചെയ്ത് പോയ്കഴിഞ്ഞിരുന്നു. വിളിച്ചു പറയാൻ നമ്പറും അറിയില്ലായിരുന്നു. രാഹുൽ അവന്റെ മുറിയിൽ വിശ്രമിക്കുമ്പോളാണ് പീലിയും രേഷ്മയും മുറിയിലേക്ക് വന്നത്. രേഷ്മ അവന്റെ കൈ ചേർത്തു പിടിച്ച് കരഞ്ഞു. പീലി സ്നേഹത്തോടെ അത് നോക്കി നിന്നു. “ഹലോ ഞാൻ മരിക്കാൻ കിടക്കുവല്ല നീ ഇങ്ങനെ മോങ്ങാൻ. എനിക്കൊരു കുഴപ്പവുമില്ല. ഇതൊക്കെ ചെറിയ ഫ്രാക്ചർ അത്രേയുള്ളൂ”. “പോടാ ഏട്ടാ നിനക്കത് പറയാം ഞങ്ങൾ എന്ത് ടെൻഷൻ അടിച്ചെന്നോ”?. “ആഹ് അതൊക്കെ പോട്ടെ. അല്ല പീലി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്. കല്യാണം ഒക്കെ കഴിഞ്ഞതിന്റെ ജാടയാണോ. രേഷ്മ എല്ലാം പറഞ്ഞിരുന്നു. ഇതൊക്കെ കഴിഞ്ഞ് രണ്ട് പേരെയും ഇങ്ങോട്ട് ക്ഷണിക്കുന്നുണ്ട്.
എന്റെ അളിയനെ ഒന്ന് നേരിട്ട് കാണാമല്ലോ”. നിറഞ്ഞ വാത്സല്യത്തോടെ രാഹുലത് പറഞ്ഞതും രേഷ്മ പീലിയെ കളിയാക്കി ചിരിച്ചു. രാഹുൽ പീലിയുടെ മുഖത്തെ ദുഖഭാവം മാഞ്ഞു പോയതിലുള്ള സന്തോഷത്തിലായിരുന്നു. നല്ലൊരു ജീവിതമായിരിക്കണേ അവൾക്ക് മുൻപോട്ടെന്ന് അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. സൂരജ് കോളേജിൽ നിന്ന് വീട്ടിൽ വന്നപ്പോൾ ജോലിക്ക് നിൽക്കുന്ന ശാരദ മാത്രേ ഉണ്ടായിരുന്നുള്ളു. സൂരജ് വന്നതും അമ്മയും അച്ഛനും യാത്ര പോയിരിക്കുന്ന വിവരം അവനെ അറിയിച്ചിട്ട് അവർ തിരികെ വീട്ടിൽ പോയി. അവൻ ഫ്രഷായി സിറ്റൗട്ടിൽ വന്നിരുന്നു. പീലി വരാൻ നേരമായി.5 മണി കഴിഞ്ഞിട്ടും പീലിയെ കാണാതായപ്പോൾ അവന്റെയുള്ളിൽ ആധി നിറഞ്ഞു.സമയം അഞ്ചര കഴിഞ്ഞു. നേരം ചെറുതായി ഇരുട്ടി തുടങ്ങുന്നു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ഒടുവിൽ രണ്ടും കല്പ്പിച്ചു അവളെ വിളിക്കാനായി ഫോണെടുത്തതും നമ്പർ തന്റെ കയ്യിലില്ല എന്ന സത്യം അവൻ മനസിലാക്കി. അമ്മയോടും അച്ഛനോടും ഒന്നും പറയേണ്ടെന്നവൻ കരുതി.
കാറെടുത്ത് അവൻ പീലിയെ അന്വേഷിച്ചു പുറത്തേക്കിറങ്ങി. അവളെ തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം. ആറര മണിയായതും അവൻ തിരികെ വീട്ടിലേക്ക് വന്ന അതെ നേരത്താണ് രേഷ്മ പീലിയെ കാറിൽ ഗേറ്റിനു മുൻപിൽ ഇറക്കിയത്. സൂരജിന് ദേഷ്യം അടക്കാനായില്ല. കാറിൽ നിന്നുമിറങ്ങി പീലിക്കരികിലേക്ക് പാഞ്ഞു വന്നവളുടെ കൈ പിടിച്ച് വലിച്ചു വീടിനുള്ളിലേക്ക് കൊണ്ട് പോയി. രേഷ്മയും അച്ഛനും എന്താണ് നടന്നതെന്ന് മനസിലാകാതെ പരസ്പരം നോക്കി. ഡോർ തുറന്ന് പീലിയെ സൂരജ് ഹാളിലെ സോഫയിലേക്ക് വലിച്ചെറിഞ്ഞു.അവളെണീറ്റ് അവന്റെ നേരെ മുഖമുയർത്തിയതും ആഞ്ഞൊരു അടിയായിരുന്നു. പീലിക്ക് തല പെരുക്കുന്നത് പോലെ തോന്നി “നിനക്ക് തോന്നും പടി കറങ്ങി നടക്കാൻ ഈ വീട്ടിൽ നിൽക്കുന്ന നാൾ വരെ പറ്റില്ല. അതൊക്കെ വേറെ എവിടേലും പോയി കാണിച്ചാൽ മതി.4 മണിക്ക് ക്ലാസ്സ് കഴിഞ്ഞാൽ 7 മണിക്കാണോ വീട്ടിലേക്ക് കയറി വരുന്നത്. എവിടേലും വീണ് ചത്താൽ അതും എന്റെ തലയിലെ വരൂ “. സൂരജ് കലികൊണ്ട് വിറക്കുകയായിരുന്നു.പീലിക്ക് സങ്കടം സഹിക്കാനായില്ല. അവൾ നെഞ്ച് പൊട്ടി കരഞ്ഞു. അവളുടെ ശരീരം ആലിലപോലെ വിറക്കുന്നുണ്ടായിരുന്നു.
സൂരജ് വീണ്ടും അവളുടെ അടുത്തേക്ക് വന്നതും പ്രഭാകരനും സുഭദ്രയും അവിടേക്ക് വന്ന്. ” സൂരജ്”. “എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്”?. ” അമ്മയ്ക്കറിയാണോ?. ഇവൾ ഈ നേരം വരെ എവടെ ആയിരുന്നെന്ന് ചോദിക്ക്”. “അത് ചോദിക്കാതെ തന്നെ ഞങ്ങൾക്കറിയാം. ഒന്നും അറിയാതെ കിടന്ന് തുള്ളുന്നത് നീയാണ്”. സൂരജ് ഒന്നും മനസിലാകാതെ അവരെ നോക്കി. ” പീലി മോൾ എവിടെ പോയതാണേലും അത് ഞങ്ങൾ അറിഞ്ഞതാണ്. അവൾ എവിടെ പോയാലും നിനക്കെന്താ. നീ ആരാ അവളുടെ. ഞങ്ങൾക്ക് വേണ്ടി നീ താലികെട്ടി എന്നല്ലാതെ വേറെ എന്ത് ബന്ധമാണ് നിനക്കിവളോടുള്ളത്. നീ ആരാ അവളുടെ ദേഹത്തു കൈ വെക്കാൻ. പറയെടാ”?. സുഭദ്രയുടെ അങ്ങനൊരു ഭാവം സൂരജ് ആദ്യമായി കാണുകയായിരുന്നു. പീലി അവർക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്ന് സൂരജ് തിരിച്ചറിയുകയായിരുന്നു. “പെണ്ണിനെ നോവിക്കുന്നവനല്ല ആണ് , അവളുടെ നോവ് മനസിലാക്കി ചേർത്തു പിടിക്കുന്നതാണ് യഥാർത്ഥ പുരുഷൻ. നീ നിന്റെ അച്ഛനോട് ചോദിച്ചു നോക്ക് ഈ നാൾ വരെ എന്നെ നുള്ളി നോവിച്ചിട്ടുണ്ടോന്ന്.സ്വന്തം ഭാര്യയുടെ ഫോൺ നമ്പർ പോലും കയ്യിലില്ലാത്ത സ്ഥിതിക്ക് മനസിലാക്കാല്ലോ എവിടെ വരെയുണ്ടെന്ന്. ഞങ്ങളാ ഇവളെ ഈ വീട്ടിൽ കൊണ്ട് വന്നത്. അവളുടെ കാര്യങ്ങൾ നോക്കാൻ ഞങ്ങൾക്കറിയാം.
നീ അതിൽ കഷ്ടപെടണ്ട. ഇനി മേലാൽ ഇത് പോലൊരു സംഭവം ഇവിടെ ഉണ്ടാകാൻ ഇട വന്നാൽ…..” അതിലൊരു ആജ്ഞ ഉണ്ടായിരുന്നു.സുഭദ്ര കരഞ്ഞു തളർന്നു നിന്ന പീലിക്കരികിൽ വന്ന് അവളെ ചേർത്ത് പിടിച്ചു. വാടിയ ചേമ്പിൻ തണ്ട് പോലെ അവൾ അവരിലേക്ക് ചാഞ്ഞു. അടി കൊണ്ട് തിണർത്ത് കിടന്ന അവളുടെ ഇളം കവിളിലേക്ക് സുഭദ്രയുടെ നോട്ടം ചെന്നതും അവർ സൂരജിനെ തീയാളുന്നൊരു നോട്ടം നോക്കി. സൂരജ് പതറി തലകുനിച്ചു നിന്നു. സുഭദ്ര പീലിയെ അവരുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. സൂരജ് മുകളിലേക്കു പോയി. അവൻ ബാൽക്കണിയിലെ ബീൻ ബാഗിൽ കയ്യിൽ തല താങ്ങിയിരുന്നു. എല്ലാം തന്റെ മിസ്റ്റേക്ക് ആണ്. ഒരിക്കലും അവളെ അടിക്കാൻ പാടില്ലായിരുന്നു. പെട്ടെന്ന് ദേഷ്യം വരാറില്ല തനിക്ക്, പക്ഷേ എന്ത് കൊണ്ടാണ് അവളോട് അങ്ങനൊക്കെ ചെയ്തത് എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസിലായില്ല. അത്രയും വൈകിയിട്ട് കാണാതിരുന്നപ്പോൾ ഒരുപാട് പേടിച്ചു. വഴി അറിയാതെ എവിടേലും പെട്ടു പോയതാണോ എന്തെങ്കിലും പറ്റി കാണുമോ എന്നിങ്ങനെ നൂറു അനാവശ്യ ചിന്തകൾ മനസിലേക്ക് വന്നു . അങ്ങനെ പറ്റിപോയതാണ്. പക്ഷേ… എല്ലാം തകർന്ന പോലെയായിരുന്നു പീലിയുടെ അവസ്ഥ.
താൻ സൂരജേട്ടനോട് മനഃപൂർവ്വം പറയാതെ അഹങ്കാരം കാണിച്ചതല്ല. പക്ഷേ തന്നെ ഒന്ന് കേൾക്കുക കൂടി ചെയ്യാതെ തല്ലുകയും വഴക് പറയുകയും ചെയ്തപ്പോൾ എന്തോ വല്ലാത്തവേദന. ചെറിയമ്മ അടിക്കുമ്പോളും വഴക് പറയുമ്പോളും തനിക്ക് ഇത്രത്തോളം വേദനിക്കാറില്ലായിരുന്നു. പക്ഷേ സൂരജേട്ടൻ… അവളുടെ കണ്ണീർ കവിളിനെ പൊള്ളിച്ചു ഒഴുകി വീണു . എന്നാൽ അവളുടെ എല്ലാ വേദനക്കുമുള്ള മരുന്നായി സുഭദ്ര അവൾക്കൊപ്പമുണ്ടായിരുന്നു. ആർക്കും വിട്ടു കൊടുക്കില്ലെന്ന് ഓരോ നിമിഷവും അവർ തെളിയിച്ചു കൊണ്ടിരുന്നു. അമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ പീലി പഴയ ഒന്നര വയസുകാരിയായി മാറുകയായിരുന്നു. കണ്ണേ….നവമണിയെ… കർപ്പകമേ… മുക്കനിയേ.. പൂത്ത പുതുമലരേ പൊക്കിഷമേ.. കണ്മണിയേ കൺവളരാൻ ആരാരോ ആരിരാരോ ആരാരോ ആരിരാരോ ആരാരോ ആരിരാരോ യാരടിത്താനീയഴുതായ്….അഴുത കണ്ണിൽ നീർത്തതുമ്പ പേരുരയ്ത്താൽ നാൻ പെരുവിലങ്ക് പൂട്ടിടുമേ….. ആരാരോ ആരിരാരോ ആരാരോ ആരിരാരോ” ( കടപ്പാട് ) സുഭദ്ര മനോഹരമായി ആ പാട്ടു പാടിയതും പീലി ശാന്തമായി ഉറങ്ങി. ************************************************* തുടരും

by