രചന – ഗ്രീഷ്മ വിപിൻ
“ഷാനു……. മോൻ പോയി ഡ്രസ്സ് മാറിയിട്ട് വാ…. അതിൽ മുഴുവനു…. ബ്ലഡ് ആണ്” ആയിഷ അവന്റെ അടുത്ത് ചെന്ന് പറഞ്ഞു….. “ഇല്ല ഉമ്മ…. എനിക്ക് വേണ്ടിയാ അവൾ ഇപ്പോ ഈ അവസ്ഥയിൽ…. അപ്പൊ ഞാൻ എങ്ങനെയാ അവളെ തനിച്ചു ഇവിടെ…… ” “മോൻ പോയിട്ട് വാ ഇവിടെ ഞങ്ങളൊക്കെ ഇല്ലേ….. ” വേണിയുടെ അമ്മ അവന്റെ അടുത്ത് ചെന്ന് പറഞ്ഞു.. അപ്പോഴേക്കും കണ്ണൻ ഷാനുവിന് മാറ്റാനുള്ള ഡ്രസ്സുമായി വന്നു…. “ഷാനു നീ പോയി ഡ്രസ്സ് ചേഞ്ച് ചെയ്യ്… ഞാൻ നിന്റെ വീട്ടിൽ പോയി ഡ്രസ്സ് കൊണ്ട് വന്നിട്ടുണ്ട്…. ” കണ്ണൻ അവന്റെ കൈയിൽ ബാഗ് കൊടുത്തിട്ട് പറഞ്ഞു…. ഷാനു അത് വാങ്ങി പോകാൻ പോയതും ഐസിയുവിന്റെ ഡോർ തുറന്ന് നഴ്സ് പുറത്തേക്ക് വന്നു… “ശിവഭദ്രയ്ക്ക് ബോധം വന്നിട്ടുണ്ട്…. ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം…. ” നേഴ്സ് പറഞ്ഞത് കേട്ട് നിർമ്മല ഷാനുവിന്റെ അടുത്തേക്ക് ചെന്നു…. “ചെല്ല്….. മോൻ പോയി കണ്ടിട്ട് വാ….. അവൾ ആഗ്രഹിക്കുന്നതും നിന്നെ കാണാനായിരിക്കും… ” ഷാനുവിന്റെ തോളിൽ തട്ടി നിർമ്മല പറഞ്ഞു…
“വേണ്ടാ അമ്മ കയറി കണ്ടോ… ഞാൻ റൂമിലേക്ക് മാറ്റിയിതിന് ശേഷം കാണാം…. പിന്നെ പെറ്റമ്മ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു… അമ്മയ്ക്ക് പകരം അമ്മ മാത്രം… ” ഷാനു നിർമ്മലയെ ഐസിയുവിന്റെ ഡോർ തുറന്ന് കൊടുത്തു… ശിവ കണ്ണടച്ച് കിടക്കുവായിരുന്നു… ട്രിപ്പ് ഇട്ടിട്ടുണ്ട്… നിർമ്മല ബെഡിന്റെ അടുത്ത് ചെന്ന് അവളുടെ നെറ്റിയിൽ പതുക്കെ തലോടി…. “മോളെ….. ” നിർമ്മലയുടെ ശബ്ദം കേട്ടിട്ടെന്നപോലെ ശിവ പതിയെ മിഴികൾ തുറന്നു.. അവൾ അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. “അ….. മ്മേ….. ” മുഖത്തു അവളുടെ ശബ്ദതിന്നു നല്ല തളർച്ച ഉണ്ടായിരുന്നു…. ” അധികം സ്ട്രെയിൻ ചെയ്യേണ്ട…. മോൾ കണ്ണടച്ചു കിടന്നോ…. അമ്മ പുറത്ത് തന്നെ ഉണ്ടാവും… ” അവളുടെ മൂർധാവിൽ ചുംബിച്ചതിന് ശേഷം നിർമ്മല പറഞ്ഞു..
“ഷാനു…… ” “അവൻ പുറത്ത് തന്നെ ഉണ്ട്…. മോൾ ഒന്നും ആലോചിക്കേണ്ട…. റൂമിലേക്ക് മാറ്റിയിട്ട് എല്ലാവരെയും കാണാം… ” നിർമ്മല ഐസിയുവിൽ നിന്ന് പുറത്ത് വരുന്നതും നോക്കി എല്ലാവരും ഉണ്ടായിരുന്നു… ” ഏട്ടത്തി മോൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്…. ” വേണിയുടെ അമ്മ നിർമ്മലയോട് ചോദിച്ചു… “നല്ല ക്ഷീണം ഉണ്ട്… പിന്നെ ബ്ലഡ് കുറെ പോയത് അല്ലേ… ഇൻജെക്ഷന്റെ എഫക്ട് മാറുമ്പോഴേക്കും വേദന വന്ന് തുടങ്ങും ഇപ്പൊ ഉറങ്ങുവാ…. ” “അമ്മായി ഇനി ഇവിടെ ഇങ്ങനെ നിൽക്കേണ്ട… റൂം കിട്ടിയിട്ടുണ്ട്… നിങ്ങൾ റൂമിലേക്ക് പോയിക്കോ എവിടെ ഞാനും ഇവനും ഉണ്ടല്ലോ… ഷാനു നീ പോയിട്ട് പെട്ടെന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വാ…. ഞാൻ ഇവർക്ക് റൂം കാണിച്ചു കൊടുത്തിട്ട് വരാം… ” കണ്ണൻ റൂമിലേക്ക് കൊണ്ട് പോയി.. ശിവ നല്ല മയക്കത്തിലായിരുന്നു…. അവളെ തന്നെ നോക്കി ഒരാൾ നിൽപ്പുണ്ടായിരുന്നു… അയാൾ ശിവ കിടക്കുന്ന ബെഡിന്റെ അടുത്തേക്ക് ചെന്നു….
“എന്തിനാ മോളെ നീ അതിനിടയിൽ പോയത്…. ഞാൻ ഷാനുവിന് വേണ്ടി ഒരുക്കിയ കെണി അല്ലേ അത്….. നീ എന്തെ എന്റെ സ്നേഹം കാണാത്തത്….. നീ അവന് വേണ്ടി വേദനിക്കുമ്പോൾ നിനക്ക് വേണ്ടി വേദനിക്കുന്ന ഒരാൾ ഉണ്ടെന്ന് നീ എന്തെ അറിയുന്നില്ല….. അടുത്തതവണ ഇനി എനിക്ക് പിഴക്കില്ല ഉറപ്പ്…. ” അവളുടെ കൈ എടുത്ത് അവന്റെ ചുണ്ടോട് അടുപ്പിച്ചു… തന്റെ കൈയിൽ ആരുടെയോ സ്പര്ശനം അറിഞ്ഞു ശിവ പതുക്കെ തന്റെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… ശിവ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നത് കണ്ടതും അയാൾ പെട്ടെന്ന് അവിടെ നിന്ന് മാറി… ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു നഴ്സിന്റെ കൈയിൽ കുറച്ച് ക്യാഷ് വെച്ച് കൊടുത്തു. ഷാനു ഡ്രസ്സ് മാറ്റിയിട്ടു വരുമ്പേഴേക്കും കണ്ണൻ അവരെ റൂമിൽ ആക്കിയിട്ടു തിരിച്ചെത്തിയിരുന്നു…. ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു…. “അവളെ റൂമിലേക്ക് മാറ്റാറായോ….. ” കണ്ണൻ ഫോൺ വെച്ച് കഴിഞ്ഞതും ഷാനു ചോദിച്ചു…
“ട്രിപ്പ് കഴിഞ്ഞിട്ട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം എന്നാ പറഞ്ഞേ…. ” അവർ രണ്ട് പേരും ഐസിയുവിന്റെ മുന്നിലുള്ള ചെയറിൽ ഇരുന്നു… കുറച്ച് നേരത്തിന് ശേഷം ഐസിയുവിന്റെ ഡോർ തുറന്ന് നഴ്‌സ് വന്നു.. “അതെ ആരാ ഷാനവാസ്….. ” “സിസ്റ്റർ ഞാനാണ് എന്താ കാര്യം… ” “കുറേ നേരമായി ആ കുട്ടി തന്നെ കാണണം എന്ന് പറഞ്ഞു ബഹളം വെയ്ക്കുന്നു… പിന്നെ അധികം സംസാരിപ്പിക്കാൻ പാടില്ല…. ” ഷാനു ചെല്ലുമ്പോൾ ശിവ പുറത്തേക്ക് തന്നെ നോക്കി കിടപ്പായിരുന്നു…. ഷാനുവിനെ കണ്ടതും അവളുടെ കണ്ണിൽ തിളക്കം ഉണ്ടായി…. “ഷാനു…… നിനക്ക് ഒന്നും പറ്റിയില്ലല്ലോ….. ” “എന്തെങ്കിലും പറ്റാൻ നീ സമ്മതിച്ചില്ലല്ലോ… ” ശിവയുടെ ബെഡിനോട് ചേർന്ന് നിന്ന് പറഞ്ഞു…. “ഷാനു…… ” “ഭദ്രേ സംസാരിക്കേണ്ടാ….. വേദനയുണ്ടാവും…. ” ശിവയുടെ ചുണ്ടിൽ അവൻ തന്റെ കൈയിൽ വെച്ചു…. അവൻ കൈ പിൻവലിക്കാൻ പോയതും ശിവ കൈയിൽ പിടിത്തമിട്ടു….. അവൾ അവന്റെ കൈയിൽ ഒന്ന് ചുംബിച്ചു….
“ഷാനു ഇവിടെ ഇരിക്കുമോ കുറച്ച് നേരം… ” “മ്മ്….. ” ഷാനു അവളുടെ ബെഡിന്റെ അടുത്ത് ശിവയുടെ കൈയും പിടിച്ചു കുറച്ച് നേരം ഇരുന്നു…. അവരുടെ കണ്ണുകൾ പരസ്പരം കഥ പറഞ്ഞു……. “അതെ സമയം കഴിഞ്ഞു….. ഇനി റൂമിൽ ചെന്നിട്ട് സംസാരിക്കാം ” നഴ്സിന്റെ ശബ്ദകേട്ടാണ് ശിവയും ഷാനുവും ഒരു പോലെ ഞെട്ടിയത്… ഷാനു എഴുനേറ്റ് പോകാൻ പോയതും ശിവ അവന്റെ കൈയിൽ പിടിച്ചു… ശിവ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് പുറത്തേക്കിറങ്ങി…. ശിവ അവന്റെ ചുംബനത്തിൽ മതിമറന്നു പതിയെ മയക്കത്തിലേക്ക് വഴുതി വീണു… കുറേ നേരത്തിന് ശേഷം ശിവയെ റൂമിലേക്ക് മാറ്റി…. വേണിയും ഷഹനെയും അവളെ കെട്ടിപിടിച്ചു കുറേ നേരം കരഞ്ഞു… നിർമ്മലയും കണ്ണനും ഷാനുവും മാത്രമായി ഹോസ്പിറ്റലിൽ… ബാക്കി എല്ലാവരും അവരുടെ വീട്ടിലേക്ക് തിരിച്ചു പോയി ശിവയ്ക്ക് ഭക്ഷണം ഒന്നും കൊടുക്കണ്ട എന്ന് പറഞ്ഞിരുന്നു…. “അമ്മേയും കണ്ണേട്ടനും പോയി ഭക്ഷണം കഴിച്ചിട്ട് വാ…. ഞാൻ ഇനി നിസ്കാരിച്ചിട്ടെ കഴിക്കു….. ” ഷാനു കണ്ണനോട് പറഞ്ഞു… ഷാനുവും ഭദ്രയും മാത്രമായി റൂമിൽ… ഫോണും നോക്കി ഇരിക്കുകയാണെങ്കിലും അവനിലേക്ക് എത്തുന്ന കണ്ണുകളുടെ പിടച്ചിൽ അവൻ അറിയുന്നുണ്ടായിരുന്നു….
“ഷാനു….. ” ശിവ വിളിക്കുന്നത് കേട്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു…. “എന്തടാ വെള്ളം വേണോ… ” വേണ്ടെന്ന രീതിയിൽ തലയാട്ടി…. “പിന്നെ… ” “നീ എന്റെ അടുത്തിരിക്കോ…. ” അവൻ ചെയർ എടുത്ത് ബെഡിന്റെ അടുത്ത് ഇട്ട് അവൻ അതിൽ ഇരുന്നു…. ശിവ അവന്റെ കൈ തന്റെ നെഞ്ചോട് ചേർത്ത് വെച്ചു… “ഷാനു ഇനി എങ്കിലും പറഞ്ഞൂടെ നിന്റെ മനസിലുള്ളത്…. ” “പറയാതെ തന്നെ എന്നെ അറിഞ്ഞവൾ അല്ലെ നീ…. നീ എന്റെ ഖൽബിലെയും ജീവിതത്തിലെയും സഖി അല്ലെ…. ” “പിന്നെ എന്തിനാ ഷാനു എന്നെ അകറ്റി നിർത്തിയത്…. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ എന്റെ സ്നേഹം നിനക്ക് കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ…. ” ശിവയുടെ കണ്ണ് അവന് മുന്നിൽ നിറഞ്ഞു… “അങ്ങനെ ആരെങ്കിലും ആണോ ശിവ…. നിന്റെ അമ്മയല്ലേ…. മറ്റാരേക്കാളും നിന്നിൽ അവകാശം ഉള്ളത് നിന്റെ അമ്മയ്ക്ക് മാത്രമാണ്…. ” ഒന്ന് നിർത്തിയതിന് ശേഷം അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു…
“ഈ കണ്ണ് ഇനി ഒരിക്കലും നിറയരുത്…. എന്റെ ഭദ്ര പെണ്ണ് പുലിയാണ്… ആർക്ക് മുന്നിലും തലകുനിക്കാതെ നിൽക്കുന്ന പെണ്ണ്…. ” “ഷാനു ഈ കണ്ണ് നിറയും നിനക്ക് മുന്നിൽ നിനക്ക് മുന്നിൽ എന്നും എന്റെ തല താഴ്ന്ന് നിൽക്കും… നിന്റെ തണലിൽ നിൽക്കാനാണ് എനിക്ക് ഇഷ്ടം…. ” അവന്റെ കൈയിൽ ചുണ്ട് ചേർത്ത് അവൾ പറഞ്ഞു…. “ഭദ്രാ നിന്നോട് എനിക്ക് എന്നും മൊഹബതാണ്….. നമ്മുടെ പ്രണയം പുതിയൊരു വിപ്ലവം സ്രീഷ്ടിക്കും…. “പറയുന്നതിനോടൊപ്പം അവൻ അവളുടെ കൈയിൽ തന്റെ ചുണ്ടുകൾ ചേർത്തു… ഇതെല്ലാം കണ്ട് കൊണ്ട് ഷാനുവിനെ കൊല്ലാനുള്ള പകയോടെ ഒരാൾ റൂമിന് പുറത്ത് നിൽപ്പുണ്ടായിരുന്നു..
തുടരും………..

by