11/05/2026

നില : ഭാഗം 47

രചന – അഹാനിക അനു

ആരെയും കാത്തു നിൽക്കാതെ ദിവസങ്ങൾ വേഗം തെന്നി നീങ്ങി.
നിവിന്റെയും തൃത്തയുടെയും പതിനാറിനും നൽപ്പത്തി ഒന്നിനും പാറുവിനെ കൊണ്ട് തന്നെ ബലി ഇടിപ്പിച്ചു.
എന്തിനും കൂടെ നില ഉണ്ടായിരുന്നു.
അല്ലെങ്കിൽ നില വേണമെന്ന് പാറു വാശിപിടിച്ചിരുന്നു. ആ ദിവസങ്ങളിലെല്ലാം പാറു നിവിന്റെ വീട്ടിൽ ആയിരുന്നു. കുറച്ച് ദിവസമായുള്ള ജിതിന്റെ മൗനമാണ് എല്ലാവർക്കും ആശ്വാസമായത് . എല്ലാത്തിനും കൂടെ നിന്ന് അവന്റെ സഹകരണം ഉണ്ടായിരുന്നു. അതെല്ലാം കണ്ട് നിന്ന നന്ദുവിന്റെയും ശരത്തിന്റെയും കണ്ണുകൾ കുറുകിയെങ്കിലും രണ്ട് പേരും ആ ഒരു വിഷയത്തെ പറ്റി അധികം സംസാരിച്ചില്ല.
അതേ സമയം ശ്രേയയാണ് ശ്യാമയെ നോക്കാൻ നിൽക്കുന്നതെന്ന് നന്ദു ആ ദിവസങ്ങളിലാണ് അറിഞ്ഞത്. പാറു നിലയെ പോലെ തന്നെ ശ്രെയയുടെ കൂടെ നടക്കുന്നതും സംസാരിക്കുന്നതും നന്ദു അത്ഭുതത്തോടെ നോക്കി നിന്നു. ശ്രുതിയോട് പോലും അധികം അടുപ്പം കാണിക്കാത്ത പെണ്ണ് ശ്രേയ ഭക്ഷണം കൊടുക്കുമ്പോൾ കഴിക്കുന്നതും അവൾ പറയുന്നത് കേൾക്കുന്നതും അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിന്റെ ഇടയിൽ ജിതിന്റെ ചുറ്റും അവന്റെ കണ്ണുകൾ ഉണ്ടായിരുന്നു.

എല്ലാം കഴിഞ്ഞതിൽ പിന്നെ ശരത് തന്നെ പാറുവിനെ നഴ്സറിയിൽ കൊണ്ടാക്കി.
ആദ്യമെല്ലാം മടി കാണിച്ചെങ്കിലും നന്ദുവും കിച്ചുവും കോളേജിൽ പോവുന്നത് കണ്ടപ്പോൾ പെണ്ണിനും ഉഷാറായി. രാവിലെ എഴുനേൽക്കാൻ നില ഒരു യുദ്ധം നടത്തണം പാറുവിന്റെ കഴിഞ്ഞാൽ പിന്നെ ബാക്കി 2 പേരുടേത് ആണ്.
ഒരു ദിവസം ശരത് കൊണ്ടാക്കുകയാണേൽ അടുത്ത ദിവസം നന്ദുവോ കിച്ചുവോ കൊണ്ടാക്കണം. ഇതൊക്കെ പാറുവിന്റെ നിർബന്ധം ആണ്.

” ഇന്ന് വിക്രമൻ കോൻറ്റാക്കണ്ട പപ്പ കോൻറ്റാക്കിയാൽ മതി അമ്മേ ”

യൂണിഫോം ഇട്ട് കൊടുത്തു പാറുവിന് ചായ കൊടുക്കുമ്പോൾ പെണ്ണ് പറയുന്നത് കേട്ട് നില സൂക്ഷിച്ചു നോക്കി .

” അതെന്താ ഇന്ന് അവൻ കൊണ്ടാക്കി തരണ്ട എന്ന് പറഞ്ഞേ ”

” ആരോടും പരയൻറ്റ അമ്മേ വിക്രമൻ എൻറ്റേ ടീച്ചരെ എന്നും നോക്കി നിൽക്കും. അറ്റോൻറ്റ് വരൻറ്റ ”

ചായ ഗ്ലാസ് എടുത്തു കുടിച് നിലയെ ഇടം കണ്ണിട്ട് നോക്കി

” അവൻ നോക്കിക്കോട്ടെ അതിനെന്താ ”

നില പാറുവിനെ നോക്കി ഒന്നും മനസിലാവാത്ത പോലെ ഒരു ചിരി ചിരിച്ചു.

” നിക്ക് ഈസ്‌റ്റല്ല. ഇനി വിക്രമൻ വരൻറ്റ നാൻ പപ്പയുടെ കൂടെ പോവാ. ”

” പോവല്ലേ പാറുസേ ഇത് കഴിച്ചിട്ട് പോ. ”

ദേഷ്യത്തിൽ പറഞ്ഞു ഗ്ലാസ് നിലയുടെ കയ്യിൽ കൊടുത്തു അകത്തേക്ക് ഓടിയ പാറുവിന്റെ പിറകെ അവൾ ഓടി.

” നീ എന്താ ഇന്ന് ഏട്ടന്റെ കൂടെ ഇതിൽ കയറുന്നില്ലേ. ”

നന്ദു വണ്ടി സ്റ്റാർട്ട്‌ ചെയ്തു ശരത്തിന്റെ മുന്നിൽ കയറി ഇരുന്ന പാറുവിനെ കണ്ട് ചോദിച്ചു.

” നിനക്ക് ഈ ഇടയായി ഒരു ഇളക്കം ഉണ്ടെന്ന് പാറുവിന്റെ മിസ്സ്‌ അവളോട് പറഞ്ഞിട്ടുണ്ട്.
ഇനി നിനക്ക് തല്ല് കിട്ടുന്നത് കൂടി കാണാൻ കഴിയില്ലെന്ന് പറഞ്ഞു സ്വമേധ്യയാൽ നിന്നേ ഡ്രൈവർ സ്ഥാനത്ത് നിന്ന് പിരിച്ചു വിട്ടിരിക്കുന്നു.”

നിലയുടെ ആക്കിയുള്ള സംസാരവും ശരത്തിന്റെ ചിരിയും പാറുവിന്റെ നോട്ടം കൂടി ആയപ്പോൾ തൃപ്പ്ത്തിയായി ഒരു വളിഞ്ഞ ചിരി ചിരിച്ചു വേഗം പോയി.

🌻🌻🌻🌻🌻🌻🌻

കോളേജിലേക്കാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി ശ്രുതിയുടെ വണ്ടി ചെന്ന് നിന്നത് കൃഷ്ണപുരത്തായിരുന്നു. അടച്ചിട്ട ഗേറ്റ് തുറന്നു വണ്ടി മുന്നിൽ നിർത്തി ഹെൽമെറ്റ്‌ അഴിച്ചു വീടിന്റെ മുന്നിലെ ചെയറിൽ നിവർന്നു കിടന്നു വെറ്റില വായയിലേക്ക് ഇടുന്ന കൃഷ്ണ അവളെ കണ്ടോന്ന് ചിരിച്ചു.

” ഓ ഇതിങ്ങനെ കഴിക്കരുതെന്ന് പറഞ്ഞിട്ടില്ലേ ”

ഉമ്മറത്തേക്ക് ഓടി കയറി അയാളുടെ കയ്യിൽ നിന്ന് വെറ്റില വാങ്ങി അവൾ പുറത്തേക്ക് എറിഞ്ഞു .

” ഹാ നീ എന്ത് പണിയാണ് പെണ്ണേ കാണിച്ചത് ”

” ഇനി കളഞ്ഞ വെറ്റില നോക്കി വെള്ളം ഇറക്കണ്ട.
ഏത് നേരവും ആടിനെ പോലെ ചവച്ചിരിക്കുന്നു.
ആ പെട്ടി എല്ലാം കൂടി ഞാൻ കളയും ”

പടിയിൽ വച്ച പെട്ടി അവൾ കഷ്ട്ടത്ത് വച്ചു.

” ടി… ടി.. നീ ആരോടാണ് കളിക്കുന്നത് എന്നറിയോ. നിന്റെ അച്ചൻ പോലും എന്നോട് ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല ”

കൃഷ്ണൻ അവളുടെ ചെവി പിടിച്ചു.

” അച്ഛൻ സംസാരിക്കാത്തതാണോ ഇപ്പോൾ പ്രശ്നം.
എവിടെ ബാക്കി ഉള്ളവരൊക്കെ രാവിലത്തെ പണിയിലാണോ. ”

പെട്ടി തിരിച്ചു കൊടുക്കാതെ കൃഷ്ണനെ നോക്കി ഒരു ഇളിച്ചു അകത്തേക്ക് കയറി.

” ഹാ ചായ കുടിക്കണോ. ഇന്നെന്താ സ്പെഷ്യൽ ”

ഉള്ളിലേക്ക് കയറി ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്ന ഉണ്ണിയുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു.

” ഇന്ന് കുറച്ച് നേരത്തെ ആണല്ലോ. ഇരിക്കി ദോശ കഴിക്ക് കഴിക്കാം ”

ഉണ്ണി അവളുടെ കൈ പിടിച്ചു ചെയറിൽ ഇരുത്തി.

” എനിക്ക് വേണ്ട. വീട്ടിൽ നിന്ന് കഴിച്ചിറങ്ങിയതാണ്. വല്യമ്മ എവിടെ ”

ശ്രുതി അടുക്കളയിലേക്ക് എത്തി നോക്കി.

” മാലതി അടുക്കളയിൽ ഉണ്ടായിരുന്നു പുറത്തേക്ക് ഇറങ്ങിണ്ടാവും പാൽ കറക്കാൻ സുന്ദരൻ വന്നിട്ടുണ്ടായിരുന്നു ‘

” എന്നാൽ ഞാൻ അച്ഛമ്മയെ കണ്ടിട്ട് വരാം. ”

അവൾ എഴുനേറ്റു താഴെ ഉള്ള അടച്ചിട്ട മുറി തുറന്നു.

” രാവിലേയായാൽ ഈ ജനലേല്ലാം തുറന്നിടണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേ കർണി. എന്തിനാണ് ഇത് എപ്പോളും അടച്ചിടുന്നത്. മരുന്നിന്റെ സ്മെല്ലും കുമ്മിയ മണവും എല്ലാം കൂടി ഒരു വൃത്തികെട്ട മണം. ”

ഉള്ളിലേക്ക് കയറി ജനൽ എല്ലാം തുറന്നു അവൾ അച്ഛമ്മയുടെ അടുത്തിരുന്നു. അവരുടെ കണ്ണുകൾ ശ്രുതിയുടെ മുഖത്താകെ ഓടി നടന്നു.

” നീ വന്നതിന് ശേഷമാണ് മോളെ എനിക്ക് തന്നെ ജീവൻ ഉണ്ടെന്ന് തോന്നി തുടങ്ങിയത്. ഇപ്പോൾ എഴുനേറ്റു നടന്നു നിനക്ക് വേണ്ടതെല്ലാം ചെയ്തു തരാൻ തോന്നുന്നു ”

” എനിക്ക് വേണ്ടതെല്ലാം ഇപ്പോൾ വല്യയമ്മമാരും വല്യച്ഛന്മാരും ചെയ്തു തരുന്നുണ്ട്. ഇനി അച്ഛമ്മയ്ക്ക് എന്തേലും വേണമെങ്കിൽ പറ ഞാൻ ചെയ്തു തരാം ”

” മോള് വന്നതിന് ശേഷമാണ് മാറി പോയ നിരഞ്ജനും സുധീയും ഇവിടേക്ക് വന്നത്. ഇപ്പോൾ എല്ലാവർക്കും എന്തൊരു സ്നേഹമാണ് മോളോടാണ് നന്ദി പറയേണ്ടത്. ”

” അത് സ്നേഹം കൊണ്ടാണെന്നാണോ നീ കരുതിയിരിക്കുന്നത്. ഇനി മോള് വന്ന് ഞാൻ സ്വത്തു മുഴുവൻ എഴുതി കൊടുത്താലോ എന്ന് പേടിച്ചിട്ടാണ് ”

ഉള്ളിലേക്ക് വന്ന കൃഷ്ണൻ ശ്രുതിയുടെ മുടിയിൽ തഴുകി. തിരിച്ചു മറ്റെന്തോ അവൾ പറയാൻ വന്നപ്പോളാണ് കാൾ വന്നത്. കിച്ചുവിന്റെ നെയിം കണ്ട് രണ്ട് പേരോടും ഇപ്പോൾ വരാമെന്ന് പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി.

” എന്താടോ കോളേജിലേക്ക് വരാനുള്ള ഉദ്ദേശം ഒന്നുമില്ലേ. തറവാട്ടിലങ്ങു സുഗിച്ചു പോയോ ”

കാൾ എടുത്തപ്പോൾ തന്നെ മറു വശത്തെ മറുപടി കേട്ട് അവളൊന്ന് ചിരിച്ചു.

” എന്നേ ഇവിടേക്ക് തള്ളി വിട്ട ആൾ തന്നെയാണോ ഇത് പറയുന്നത്. അന്ന് കിച്ചുവേട്ടൻ പോയി വരാൻ പറഞ്ഞ ഒരൊറ്റ വാക്കിനു പുറത്താണ് പേടിച്ചു വിറച്ചു ഇങ്ങോട്ട് വന്നത്. ശെരിക്കും എന്നേ ചവുട്ടി പുറത്താക്കും എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ രാജേഷിന്റെ മോളാണെന്ന് പറഞ്ഞപ്പോൾ അച്ഛച്ചനടക്കം കരഞ്ഞത് എനിക്ക് ഷോക്കായിരുന്നു.
ഇപ്പോൾ ഞാൻ കാരണം തെറ്റി പോയവർ എല്ലാം തിരികെ വന്നിരിക്കുന്നു. എന്നേ താഴെ വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്ന് പറഞ്ഞാണ് കൊണ്ട് നടക്കുന്നത്. ഇപ്പോൾ എന്തൊരു സന്തോഷം ആണേന്നറിയോ വീട്ടിൽ ഉള്ളതിനേക്കാൾ ഹാപ്പിയാണ് ഞാനിവിടെ.
ഇത്ര സ്നേഹമുള്ള കുടുംബത്തിൽ നിന്ന് അച്ഛൻ എന്ത് കൊണ്ട് പോയി എന്നത് മാത്രം ഇപ്പോളും മനസിലാവുന്നില്ല. അച്ഛമ്മയും അച്ഛച്ചനും ഇപ്പോളും അച്ചൻ ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നു. എന്നിട്ടും അച്ഛൻ എന്തിന് വാശി കാണിക്കുന്നു. ”

” ആരോടാടി ഫോണിൽ വല്ല കാമുകനും മറ്റുമാണോ ”

പിറകിൽ നിന്ന് നിരഞ്ജന്റെ ശബ്ദം കേട്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു നിരഞ്ജനെ നോക്കി ചിരിച്ചു

” വല്യച്ഛന് എന്ത് തോന്നി ”

” എന്ത് തോന്നാൻ ഏതോ ഒരു ചെക്കന്റെ മുന്നിൽ നീ മുട്ട് മടക്കിട്ടുണ്ട്.”

” അങ്ങനെയൊന്നും പറയാൻ പറ്റില്ല ”

ശ്രുതി പടിയിൽ ഇരുന്നു.

” ഉവ്വ. അവസാനം നിന്റെ അച്ഛന്റെയും അമ്മയുടെയും പോലെ ആവാതിരുന്നാൽ മതി ”

നിരഞ്ജൻ പറഞ്ഞത് കേട്ട് ശ്രുതിയുടെ നെറ്റി ചുളിഞ്ഞു.

” അതെന്താ അങ്ങനെ പറഞ്ഞത് ”

” ഏയ് ഒന്നുമില്ല… നെ വാ ചായ കുടിക്കാം ”

ശ്രുതിയുടെ കൈ പിടിച്ചു നിരഞ്ജൻ ഉള്ളിലേക്ക് നടന്നു.

🌻🌻🌻🌻🌻🌻🌻🌻🌻

” മാഡം ഞാൻ ഒരു കാര്യം ചോദിക്കട്ടെ ”

ശ്യാമയെ ഹെഡ്ബോർഡിന് നേരെ ഇരുത്തി ഗുളിക കയ്യിൽ കൊടുത്തു ശ്രേയ അടുത്തിരുന്നു.

” നീ ചോദിക്കാനുള്ളതെല്ലാം ചോദിച്ചോ അതിന് മുന്നേ നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് എന്നേ ഈ മാഡം എന്ന് വിളിക്കരുതെന്ന്. എനിക്ക് തന്നെ മറ്റാരോ വിളിക്കുന്ന പോലെ തോന്നും ”

” അത് മാറ്റാൻ കഴിയാഞ്ഞിട്ടാണ് ”

ശ്രേയ തല താഴ്ത്തി.

” നിന്റെ അമ്മയുടെ അതേ പ്രായം തന്നെയാണ് കുട്ടി എനിക്ക്. എന്നേ അമ്മേന്ന് വിളിച്ചാൽ മതി. ”

അത് വിളിക്കണോ വേണ്ടേ എന്ന രീതിയിൽ ശ്രേയ ശ്യാമയെ നോക്കി. ശ്യാമ ഇപ്പോൾ ആദ്യത്തെക്കാൻ കുറച്ച് ഉഷാർ ആയിട്ടുണ്ട്. പാറു ജിതിൻ ഇല്ലാത്ത സമയം വരാറുണ്ട്. പിന്നെ ശ്രേയയോട് സംസാരിച്ചിരിക്കുമ്പോൾ പുതു ജീവൻ വച്ച പോലെയാണ്. ഇനി ഇതിന്റെ പേരിൽ മുഖം മാറേണ്ട എന്ന് വച്ചു.

” ആയിക്കോട്ടെ ഇനി ഞാൻ അതേ വിളിക്കു.
അമ്മേ എനിക്കിതിൽ ഇടപെടേണ്ട കാര്യം ഇല്ല. പക്ഷെ എന്ത് കൊണ്ടോ ചോദിക്കണം എന്ന് തോന്നി പോവുന്നു. ചോദിച്ചത് ഇഷ്ട്ടപ്പെട്ടില്ലേൽ എന്നോടൊന്നും തോന്നരുത്. എല്ലാം അപ്പോൾ തന്നെ മറക്കണം ”

ശ്രേയ മുൻകൂറായി പറഞ്ഞു.

” നീ ചോദിക്ക് പെണ്ണേ. ”

” പാറുവിനെ എന്ത് കൊണ്ടാണ് ഇവിടെ നിർത്താതെ അടുത്തുള്ള വീട്ടിൽ നിർത്തുന്നത്. അവൾക്കവിടെ സുഖമാണെന്ന് എന്നാലും എനിക്ക് എന്തോ ഇവിടെ നടക്കുന്നതൊന്നും മനസിലാവുന്നില്ല. ”

ശ്യാമ ചിരിച്ചു ഗുളിക കഴിച്ചു.

” പേടിച്ചിട്ടാണ് മോളെ.
പാറു ഈ വീടിനെക്കാൾ സുരക്ഷിതയാവും അവിടെ. ഇന്നും അവൾക്ക് ആരെയും നഷ്ട്ടമായിട്ടില്ല. അച്ഛനും അമ്മയുമുണ്ട്.
നിലയെ പോലൊരു കുട്ടിയെ മറ്റെവിടെയും കാണാൻ സാധിക്കില്ല.
ജിതിൻ. അവനെ കുറിച്ച് എന്തറിയാം മോൾക്ക്.
ഇപ്പോളവൻ സൈലന്റ് ആണ്. എല്ലാവരോടും മാന്യമായി പെരുമാറുന്നു. പുറത്ത് നിന്ന് നോക്കുന്നവർക്ക് അവൻ എന്ത് കൊണ്ടും നല്ല ആൾ ഏട്ടൻ ഇല്ലാതായപ്പോൾ അച്ഛനെയും അമ്മയെയും പൊന്ന് പോലെ നോക്കുന്നു. അമ്മയ്ക്ക് സുഖമില്ലാതെ ആയപ്പോൾ ഹോംനഴ്‌സിനെ വച്ചു സംരക്ഷിക്കുന്നു.
ഇതൊന്നുമല്ലാത്ത സ്വന്തം കൂടപ്പിറപ്പിനെ ഇല്ലാതാക്കാൻ ശ്രമിച്ച അനിയനെ പറ്റി അറിയോ.”

ശ്രേയ ശില പോലെ നിന്നു. പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.
ശ്രേയ വന്നപ്പോൾ മുതലുള്ള ജിതിന്റെ മുഖം മനസ്സിൽ തെളിഞ്ഞു. ആദ്യ ദിവസം കുറച്ച് ദേഷ്യം കാണിച്ചെങ്കിലും പിന്നീടെല്ലാം തന്നോട് സ്നേഹത്തോടെയാണ് നിന്നത്. ആരും കാണാതെ ഇടയ്ക്ക് തന്നോട് വന്ന് അന്വേഷിക്കാറുണ്ട് അമ്മയ്ക്ക് എങ്ങനെയുണ്ട്. ആ മനുഷ്യൻ തന്നെ ഇങ്ങനെ ചെയ്യുമെന്ന് അവൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല.

” ഞാൻ പറഞ്ഞത് സത്യമാണ് മോളെ. പക്ഷെ എന്ത് കൊണ്ടോ ആ ശാപം അവന്റെ തലയിൽ വന്നില്ല. അത് കൊണ്ട് ഞാൻ സമാധാനിക്കുന്നു.
പാറുവിനെ പോലും അവൻ വെറുക്കാൻ കാരണം നിലയാണ്. അവൻ സ്നേഹിക്കുന്ന വ്യക്തിയോട് മറ്റൊരാൾ കൂടുതൽ അടുക്കുന്നത് അവനിഷ്ട്ടമല്ല.
മാനസികമായ പ്രശ്നം ഉണ്ട്.
എപ്പോലുമില്ല അവനിഷ്ടപ്പെടാത്തത് കണ്ട് കഴിഞ്ഞാൽ മാത്രം. ആ ദേഷ്യത്തിൽ ചെയ്യാൻ തുണിഞ്ഞതാണ് അവരെ ഇല്ലാതാക്കുന്നതും .
എല്ലാം അറിഞ്ഞു കൊണ്ട് പാറുവിനെ ഇവിടെ നിന്ന് സംരക്ഷിച്ചത് നിലയാണ്. ഭാഗ്യം ചെയ്ത കുട്ടിയാണ് എന്റെ മോള്. 2 അമ്മമാരുടെയും അച്ഛന്റെയും സ്നേഹം ലഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രയ്ക്കും ഇഷ്ട്ടമാണ് പാറുവിനും. ആ വീടുമായി അവൾക്ക് വല്ലത്തൊരു അടുപ്പമുണ്ട്. തൃത്തയ്ക്ക് പോലും അസൂയയായിരുന്നു നില പാറുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ. ”

ശ്യാമ ഒന്ന് ശ്വാസം എടുത്തു നിവിൻ മരിച്ചത് മുതൽ ജിതിൻ അവരെ അടച്ചിട്ടതും നില പാറുവിനെ കൊണ്ട് പോയതും നന്ദു വന്ന് അടി ഉണ്ടാക്കിയതും പാറുവിനെ കൊണ്ട് അമ്മ എന്ന് വിളിപ്പിച്ചതും എല്ലാം പറഞ്ഞു. പകുതിയും കേട്ട് കഴിഞ്ഞപ്പോൾ ശ്രേയയ്ക്ക് നിലയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നി. അതിലുപരി നന്ദുവിനോട് ബഹുമാനവും നന്ദു പാറുവിനെ കെയർ ചെയ്യുന്നതും കൊണ്ട് നടക്കുന്നതും ആദ്യം തന്നെ കണ്ടതാണ്.
അവർ രണ്ട് പേരും തമ്മിൽ വല്ലാത്തൊരു ബന്ധം ഉണ്ടെന്ന് അവൾക്ക് മനസിലായി .
പക്ഷെ എന്ത് കൊണ്ടോ ജിതിനെ കുറിച്ച് പറഞ്ഞത് അവൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
അവന്റെ സ്വബോധമനസാണ് ഇതെല്ലാം ചെയ്യാൻ പ്രേരിപ്പിച്ചത് അതിനവന് കുറ്റബോധം ഉണ്ടെന്ന് മനസ് പറയുന്നത് പോലെ.
തിരിച്ചൊന്നും പറയാതെ ജനലിന്റെ പുറത്തേക്ക് നോക്കി നിൽക്കുന്ന ശ്യാമയെ ഒന്ന് നോക്കി അവൾ പുറത്തേക്ക് ഇറങ്ങാൻ നിന്നപ്പോൾ കാണുന്നത് ഡോറിന്റെ മുൻപിൽ നിന്ന് തിരിഞ്ഞു നടക്കുന്ന ജിതിനെയാണ്.

🌻🌻🌻🌻🌻🌻🌻

” വല്യച്ഛ അച്ഛൻ ഇവിടെ ഉള്ളവരെ ഇത്രമേൽ വെറുക്കാൻ എന്താണ് കാരണം.
ഒരിക്കൽ പോലും ഇങ്ങോട്ട് വരാൻ ഇഷ്ട്ടപെടാത്തതും.”

നിലത്ത് വീണ കണ്ണിമാങ്ങാ പെറുക്കി കയ്യിൽ പിടിച്ചു അവളുടെ പിറകിൽ നിൽക്കുന്ന നിരഞ്ജനോടും സുധിയോടുമായി ചോദിച്ചു.
ആഗ്രഹിച്ച എന്തോ ചോദിച്ച സന്തോഷം നിരഞ്ജന്റെ മുഖത്ത് തെളിഞ്ഞു നിന്നു അത് സുധിയുടെ ചുണ്ടിലും വിരിഞ്ഞു.

” നീ നിന്റെ അച്ഛനോട് ചോദിച്ചില്ലേ. ”

സുധി ശ്രുതിയുടെ മുൻപിൽ കയറി നിന്നു

” ഇല്ല.
ഇവിടെ ഉള്ളവരുടെ കാര്യം പോലും സംസാരിക്കുന്നത് അച്ഛനിഷ്ട്ടമല്ല.
ഈ നാട്ടിലേക്ക് വന്നത് പോലും എന്റെ നിർബന്ധത്തിന് പുറത്താണ്. ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ എനിക്ക് അറിയണം.
എല്ലാം തിരിച്ചറിയാനുള്ള ഏക വഴി നിങ്ങൾ മാത്രമാണ് ”

നിരഞ്ജൻ ശ്രുതിയുടെ തോളിൽ കൈ വച്ചു നടന്നു.

” ഞാൻ പറഞ്ഞു തരാം. പക്ഷെ എല്ലാം കേട്ട് കഴിഞ്ഞ് മോൾക്ക് അച്ഛനോടും അമ്മയോടും ദേഷ്യം തോന്നരുത്. ആ ഉറപ്പ് നീ എനിക്ക് തരണം ”

ശ്രുതി ഇല്ലെന്ന് തല അനക്കി നിരഞ്ജന്റെ കൈ പിടിച്ചു.

” രേവതി. എല്ലാത്തിനും കാരണം അവളാണ്. സ്നേഹത്തോടെ നിന്ന ഈ കുടുംബത്തിലെ മക്കളെ അകറ്റി അവനെയും കൊണ്ട് പോയത് അവളാണ്.. അന്നേല്ലാം അമ്മ അടക്കം രാജേഷിന്റെ കാൽ പിടിച്ചു പറഞ്ഞതായിരുന്നു പക്ഷെ ഒന്നും അവൻ കേൾക്കാൻ തയ്യാറായില്ല. അവൾ പറഞ്ഞതായിരുന്നു അവസാന വാക്ക് ”

ശ്രുതി പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ അടി കിട്ടിയ പോലെ രണ്ട് പേരെയും മാറി മാറി നോക്കി.

🦋തിരികെ വരും 🦋