കിച്ചു ഏട്ടന് കൃഷ്ണ പുരം വീടറിയോ “”
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു എല്ലാവരും കൂടി ഉമ്മറത്തിരിക്കുമ്പോളാണ് ശ്രുതി ചോദിക്കുന്നത്.
“” ഹാ ഇതെന്ത് ചോദ്യമാണ് കൃഷ്ണപുരം വീട് അറിയാത്ത ആരേലും ഉണ്ടോ ഈ നാട്ടിൽ ”
പാറുവിന്റെ എടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് നന്ദു പറഞ്ഞു
“” എങ്ങനെ അറിയാം “”
അവിടെ ഉള്ളവരെ കുറിച്ചറിയാൻ ശ്രുതിക്ക് ആകാംക്ഷയെറി
“” അതിപ്പോൾ അവിടത്തെ അമ്മ കുറച്ച് കലിപ്പാണെന്ന് പലരും പറഞ്ഞിട്ടുണ്ട് . പിന്നെ അഞ്ചു മക്കളുണ്ട് അതിൽ ഏറ്റവും ഇളയത് എന്തോ പ്രശ്നം ഉണ്ടായിട്ട് വീട്ടിൽ നിന്ന് ഇറങ്ങി മറ്റെവിടെയോ സെറ്റിലായി എന്ന് കേട്ടിട്ടുണ്ട് “”
“” എന്ത് പ്രശ്നത്തിന്റെ പേരിലാണെന്നറിയോ “”
അവിടെ ഉള്ളവരെ കുറിച്ചറിയാനുള്ള ശ്രുതിയുടെ തിടുക്കം നോക്കി കാണുകയായിരുന്നു കിച്ചു
“” ശേ അതൊക്കെ ആര് അന്വേഷിക്കുന്നു ശ്രുതി..
ഈ ഗോസിപ്പൊന്നും ഞാൻ കേട്ടിരിക്കാറില്ല..
നാട്ടുകാർ പലതും പറയും അതൊക്കെ ശ്രദ്ധിക്കാൻ നിന്നാൽ അതിനെ സമയമുണ്ടാവൂ”
“” നീ ഇപ്പോൾ എന്തിനാണ് അതൊക്കെ അന്വേഷിക്കുന്നത് അവിടെ ഉള്ളവരെ പരിജയമുണ്ടോ ”
പ്രതീക്ഷ നഷ്ട്ടപെട്ട ശ്രുതിയുടെ മുഖം കണ്ട് കിച്ചു ചോദിച്ചു
“” ആ ചെറിയൊരു പരിജയം ഉണ്ട് .. നന്ദുവേട്ടൻ പറഞ്ഞ ആ നാട് വിട്ട് പോയി മറ്റൊരു സ്ഥലത്ത് സെറ്റിലായ ആൾ എന്റെ അച്ഛനാണ് “”
കിച്ചും നന്ദുവും നിലയും ഞെട്ടി ശ്രുതിയെ നോക്കി
“” അപ്പോൾ നിന്റെ തറവാടാണ് കൃഷ്ണപുരം എന്നിട്ടാണോ നന്ദുവിനോട് എന്തിനാണ് അവർ തെറ്റി പോയത് എന്ന് ചോദിച്ചത് “”
പാറുവിന്റെ മുടി കെട്ടി കൊടുത്തു കൊണ്ട് നില ശ്രുതിയുടെ നേരെ തിരിഞ്ഞു
“” അത് എനിക്ക് അറിയില്ല ചേച്ചി . ഞാൻ ആദ്യമായിട്ട് ഇന്നാണ് ആ വീടൊന്ന് കണ്ടത് .. അവിടെ എത്രപേർ ഉണ്ട് . എന്തിന് വേണ്ടി പിരിഞ്ഞു എന്നൊന്നും അറിയില്ല.. ഞാൻ ചോദിക്കുമ്പോളെല്ലാം എനിക്ക് മനസിലാവാത്ത രീതിയിൽ പലതും പറഞ്ഞു ഒഴിവാകും “”
“” അറ്റ് ശുതിക്ക് ബുതി ഇല്ലാഞ്ഞിറ്റ “”
ഒന്നും മിണ്ടാതെ ദേവൂട്ടിയുടെ കൂടെ ടോയ്‌സ് കൊണ്ട് കളിച്ചു കൊണ്ട് നിന്ന പാറു പെട്ടെന്ന് പറഞ്ഞപ്പോൾ നന്ദു ചിരിച്ചു പോയി…
“” ഹോ നീ വലിയ ബുദ്ധിമതി .. ഇവിടെ ഒരു സീരിയസ് കാര്യം പറയുമ്പോളാണ് അവളുടെ ഒരു വളിഞ്ഞ കോമഡി.. ഇരുന്ന് കളിക്കാണേലും ശ്രദ്ധ മുഴുവൻ ഇവിടെ സംസാരിക്കുന്നതിലാണ് ലേ. “”
നന്ദു പാറുവിനെ വഴക്ക് പറയുകയാണെന്ന് വിചാരിച്ച ദേവൂട്ടി കുറച്ച് നേരം നന്ദുവിനെ നോക്കി നിന്ന് അവന്റെ മേലേക്ക് പറ്റി പിടിച്ചു.. എടുക്കാനായി വന്നതാണെന്ന് വിചാരിച്ചു നന്ദു പൊക്കി ഉമ്മ വയ്ക്കലും പെണ്ണ് ചുണ്ട് കൊണ്ട് തുപ്പൽ തെറിപ്പിച്ചു മുഖം മുഴുവനും ആക്കി.
എടുത്ത അതേ പോലെ നന്ദു പെണ്ണിനെ താഴെ ഇറക്കി…… പാറു വായ പൊത്തി ചിരിക്കുന്നത് കണ്ട് അവളുടെ കവിളിനൊരു കുത്ത് കൊടുത്തു
“” ചോദിച്ചു വാങ്ങിയിലേ “”
നില ചിരിച്ചു ചോദിച്ചു
“” ഓ ഇപ്പോ ഒരു സമാധാനം … അപ്പോൾ നമ്മൾ സംസാരിച്ചു വന്നത് എന്താണ് ശ്രുതിയുടെ അച്ഛനാണ് ചാടി പോയത്.. നീ ഒന്ന് കൂടി പോയി ചോദിച്ചു നോക്ക് ചിലപ്പോൾ പറഞ്ഞു തന്നാലോ””
“” ചാൻസ് വളരെ കുറവാണ്. ഞാൻ എത്ര ചോദിച്ചിട്ടും പറഞ്ഞു തന്നിട്ടില്ല. ഇപ്പോൾ ഇങ്ങോട്ട് വന്നത് പോലും അച്ഛന് ഒട്ടും ഇഷ്ട്ടപെട്ടിട്ടില്ല എന്റെ നിർബന്ധത്തിന് വന്നതാണ് .. അവിടെ നിൽക്കുമ്പോൾ എനിക്ക് ഡൌട്ട് ഒന്നും ഉണ്ടായിരുന്നില്ല but ഒരു ഡയറി കയ്യിൽ കിട്ടി അത് വായിച്ചു നോക്കിയപ്പോൾ പലതും ഇവിടെ നടന്നിട്ടുണ്ടെന്ന് മനസിലായി. അത് അറിയാൻ വേണ്ടിയായിരുന്നു ഇങ്ങോട്ടുള്ള യാത്ര “”
“” എന്തായിരുന്നു ആ ഡയറിയിൽ “‘
കിച്ചുവാണ്
” കൂടുതൽ ഒന്നുമില്ല പ്രണയത്തേ കുറിച്ചുള്ള quotes. ഒരാളുടെ ജീവിതം വരച്ചു വച്ച പോലുള്ളവ.
വായിക്കുമ്പോൾ നമ്മൾ പോലും അതിൽ അലിഞ്ഞു പോവും “”
“” എന്നാൽ പിന്നെ ശ്രുതിയുടെ അച്ഛന്റേത് വല്ലതും ആവും. അങ്ങേർക്ക് ex എങ്ങാനും ഉണ്ടെങ്കിലോ “”
നന്ദുവിന്റെ സംസാരം കേട്ട് നില ശ്രുതി കാണാതെ അവന്റെ കാലിനൊരു നുള്ള് വച്ചു കൊടുത്തു
“” എന്നിട്ട് താൻ എന്ത് ചെയ്യാനാണ് തീരുമാനിച്ചത്'”
“” അതാണ് കിച്ചു ഏട്ടാ ഞാൻ പറഞ്ഞു വരുന്നത്.
എനിക്ക് നിങ്ങളുടെ ഹെല്പ് വേണം. ഇവിടെ എനിക്ക് ഇതൊക്കെ ഒന്ന് ചോദിക്കാൻ ആരെയും പരിജയം ഇല്ല . അവിടെ ആരെല്ലാം ഉണ്ട് എന്നൊക്കെ അന്വേഷിച്ചു തരോ… “”
“” ആ ബെസ്റ്റ് ഇനി അവിടെ ഉള്ളവരുടെ കൂടി അടി വാങ്ങേണ്ടി വരുമെന്ന തോന്നുന്നത്.. ആ ജിതിന്റെ എടുത്തു നിന്ന് കിട്ടിയത് തന്നെ ശെരിയായിട്ടില്ല..”
നന്ദു പതുക്കെ നിലയുടെ ചെവിയിൽ പറഞ്ഞു
“” അതിന് നീ അവനെ അങ്ങോട്ടല്ലേ തല്ലിയത് “”
“” ഏട്ടത്തി വരുന്നതിന് മുന്നേ പലതും കഴിഞ്ഞിട്ടുണ്ട്. അടി അങ്ങോട്ട് മാത്രമല്ലല്ലോ ഇങ്ങോട്ടും കിട്ടുവല്ലോ…. “”
നില കനത്തിൽ ഒന്ന് മൂളി
“” ഇനി ഇപ്പോൾ പ്രേമം മൂത്ത് ഈ തെണ്ടി അവളോട് ഓക്കേ പറയും.. തല്ല് വാങ്ങും “”
നന്ദു നിലയോട് പറയലും കിച്ചു ശ്രുതിയോട് ഓക്കേ പറഞ്ഞിരുന്നു…
“””””””””””””‘””””””””””
“” ഹാ ശ്രുതി എപ്പോൾ വന്നു “”
സ്കൂളിൽ നിന്ന് വന്ന് വണ്ടി ഒതുക്കി നിർത്തി ശരത്ത് ചോദിച്ചു. ശരത്തിനെ കണ്ടപ്പോൾ തന്നെ പാറുവും ദേവൂട്ടിയും ചാടി എഴുനേറ്റു. കയ്യിൽ വലിയ കവർ എല്ലാം കൊണ്ടാണ് ശരത്ത് വീട്ടിലേക്ക് കയറിയത്
“” അവൾ രാവിലെ വന്നിട്ടുണ്ട്. ഇതെന്താ വലിയ കവർ എല്ലാം “”
നന്ദു പുരികം പൊക്കി ചോദിച്ചു
“” ഇതെല്ലാം പാറുവിന് ഉള്ളതാണ് “”
ശരത്ത് പറഞ്ഞത് കേട്ട് പാറുവിന്റെ മുഖം പൂനിലാണ് ഉദിച്ച പോലെയായി
“” ഹോ അപ്പോൾ അവൾക്കാണ് കോളടിച്ചത്. നോക്കട്ടെ ഞാൻ തുറക്കാം ”
നന്ദു ചാടി കയറി എഴുന്നേറ്റപ്പോൾ ശരത് കവർ പിറകിലേക്ക് വച്ചു
“” ഒരു മാറ്റവും ഇല്ലല്ലോ നന്ദു. ചെറിയ മക്കളെ പോലെ. ഇത് അവൾ തുറക്കട്ടെ “”
ശരത് പറഞ്ഞത് കേട്ടുള്ള നന്ദുവിന്റെ എക്സ്പ്രഷൻ കണ്ട് നില ചിരിച്ചു പോയി.
ശരത് നീട്ടിയ കവർ വാങ്ങി പാറു പടിയിൽ വച്ചു.
ആദ്യത്തെ കവർ തുറന്നപ്പോൾ ഡ്രെസും ചെരിപ്പും ആയിരുന്നു. അത് കണ്ടപ്പോൾ പെണ്ണ് മുന്നില്ലേ പല്ല് ഇല്ലാതെ ഒന്ന് ചിരിച്ചു….. രണ്ടാമത്തെ കവർ തുറന്നപ്പോൾ ചിരി കുറച്ച് കുറഞ്ഞു കുഞ്ഞി ബാഗ് ആയിരുന്നു. അടുത്തത് കണ്ട് പാറു ചിരിച്ചതേ ഇല്ല. ഇതൊക്കെ എന്തിനാണെന്ന ധാരണയിൽ ശരത്തിനെ നോക്കി നിൽക്കുകയാണ്. അവളുടെ ഫേസ് കണ്ട് നന്ദു ചുണ്ട് പൊത്തി പിടിച്ചു ചിരിച്ചതായിരുന്നു ഒച്ച പുറത്തേക്ക് വന്ന് പോയി.
അത് കണ്ട് പാറു അവനെ കനപ്പിച്ചു നോക്കി.
“” എൻറ്റിന സിരിക്കുന്നത് “”
“” ഒന്നുല്ല മോളെ ചിരി വന്ന് ചിരിച്ചു പോയതാണ് “”
നന്ദു ഒച്ചത്തിൽ ചിരിച്ചു ശരത്തിന്റെ ഷോൾഡറിൽ തല വച്ചു.
“” എന്നാലും എന്റെ പൊന്നു ഏട്ടാ. സുഖമായി ഇരിക്കുന്ന പെണ്ണിന് നിങ്ങൾ ഇങ്ങനെ പണി കൊടുക്കാണോ …. “”
“” അതിന് എന്താടാ കുഴപ്പം. പാറു വലിയ കുട്ടിയായില്ലേ ഇനി പഠിക്കണം. മോൾക്ക് പഠിക്കാൻ ഉള്ള പുസ്തകം എല്ലാം ആണ്. ഇവിടെ രണ്ട് സർ മാർ ഉണ്ടാവുമ്പോൾ പാറു ചുമ്മാ ഇരിക്കുന്നത് മോശമല്ലേ.. അല്ലേ ശ്രുതി “”
പാറുവിന്റെ എടുത്തേക് ചെന്ന് കവറിൽ നിന്ന് ബുക്ക് എല്ലാം പുറത്തേക്ക് എടുത്ത് പാറുവിന്റെ കവിളിൽ ഉമ്മ വച്ചു.
“” ഇന്ന് മുതൽ നമുക്ക് പഠിച്ചു തുടങ്ങണം ട്ടോ.
നിലാന്റിയും ഉണ്ടാവും കൂടെ പഠിക്കാൻ “”
പാറു കാനമില്ലാതെ ഒന്ന് മൂളി.
നില അത് കേൾക്കലും വേഗം ഉള്ളിലേക്ക് കയറി ..ദേവൂട്ടി ആ സമയം കൊണ്ട് മൂട്ടിൽ ഇഴഞ്ഞു ശരത്തിന്റെ കാലിൽ ചുറ്റി. അവൻ എടുത്ത് പൊക്കി പടിയിൽ ഇരുത്തിയപ്പോൾ ബുക്കും ബാഗും പൊക്കി നോക്കി നിലത്ത് വച്ചു.
“”””””””””””””””””””””””””””””
രാത്രി ശരത്ത് പഠിപ്പിച്ചാലോ എന്ന് പേടിച്ചു പാറു നിലയെ പറ്റി തന്നെ നിന്നു. പെട്ടെന്ന് പിറകിൽ നിന്ന് നന്ദു അവളെ എടുത്തു പൊക്കി ഉമ്മറത്തു കൊണ്ട് പോയി ശരത്തിന്റെ മടിയിൽ ഇരുത്തി…
നന്ദുവിനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും പാറു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
“” പാറുവിന് a, b, c, d അറിയോ “”
ശരത്ത് ബുക്ക് തുറന്നു കൊണ്ട് ചോദിച്ചു
“” കുരച്ച് അരിയാം “”
“” ആ എന്നാൽ ബാക്കി നന്ദു ചേട്ടൻ പറഞ്ഞു തരും “”
“” ഏഹ് ഞാനോ “”
നന്ദു പെട്ടെന്ന് ചോദിച്ചു
“” അറ്റേന്താ വിക്രമന് അരിയില്ലേ “”
“” പോടീ നീ എന്നോടാണോ ഇതൊന്നും അറിയില്ലേ എന്ന് ചോദിക്കുന്നത്. ഗവണ്മെന്റ് സ്കൂളിലെ അടി കൊണ്ട് തഴമ്പിച്ചു പോയ ഒരു ബാക്ക് ഉണ്ട് എനിക്ക്…. “”
“” ഹോ അത് കിട്ടിയിട്ടും നീ നന്നായിട്ടില്ലല്ലോ നന്ദു “”
ഉള്ളിൽ നിന്ന് ഉമ്മറത്തേക്ക് വന്ന് അച്ഛൻ പറഞ്ഞപ്പോൾ നന്ദു കനപ്പിച്ചു നോക്കി
“” വിക്രൻ പരയ് “”
“” പിച്ച് ചിലപ്പോൾ പോയെന്ന് വരും ട്ടോ… തൊണ്ടയ്ക്ക് ചെറിയൊരു പ്രശ്നം ഉണ്ട് “”
നന്ദു തൊണ്ട ഒന്ന് ശേരിയാക്കി കണ്ണുകൾ അടച്ചു ഒച്ചത്തിൽ പാടാൻ തുടങ്ങി. പാറു ഞെട്ടി ശരത്തിനെ നോക്കി… അവനാണേൽ ഏത് നേരത്താണാവോ ഇതിനോട് പറയാൻ തോന്നിയത് എന്നാ അവസ്ഥയിലാണ്
“” അയ്യേ ഇറ്റേന്താ പാറ്റു പാടുന്നത്. പാരു പരയാണാണ് പരഞ്ഞത് “”
“” ഞങ്ങളെല്ലാം ഇങ്ങനെയാണ് പഠിച്ചത് “”
“” അയ്യേ ഇങ്ങനേയോ “”
“” എന്താടി ഇതിനൊരു കുഴപ്പം നല്ല രസമില്ലേ കേൾക്കാൻ
“” ഒരു രശവും ഇല്ല കേൽക്കാൻ. സരത്തങ്കിൽ പരഞ്ഞു കോൻറ്റ “”
നന്ദുവിനെ നോക്കി ഒന്ന് പുച്ഛിച്ചു പാറു ശരത്തിന് നേരെ തിരിഞ്ഞു
“” ഇത് കൊള്ളാലോ..എന്നോട് പറഞ്ഞു തരാൻ പറഞ്ഞു എപ്പോൾ എന്നേ അപമാനിച്ചു നിങ്ങൾ പഠിക്കുന്നത് ഒന്ന് കാണാണമല്ലോ “”
നന്ദു വേഗം ഉള്ളിലേക്ക് കയറി ദേവൂട്ടിയെയും കൊണ്ട് വന്ന് പടിയിൽ ഇരുന്നു ഒച്ചത്തിൽ a, b, c, d ചൊല്ലി… സഹി കേട്ട് ശരത് ഒന്ന് കൊടുത്തു ആര് നിർത്താൻ. ദേവൂട്ടി ആണേൽ അതിന്റെ അപ്പുറമാണ്… അവസാനം നന്ദുവും ദേവൂട്ടിയും കളിക്കുന്നത് കണ്ട് പാറു നൈസ് ആയി ശരത്തിന്റെ മടിയിൽ നിന്ന് ഇറങ്ങി അവരുടെ കൂടെ കൂടി
“””””””””””””””””””””””””””
പിറക് വശത്ത് നിന്ന് ഉള്ളിലേക്ക് കയറുമ്പോളാണ് നില മതിലിന്റെ എടുത്ത് ആരോ നിൽക്കുന്നത് കണ്ട് പേടിച്ചു ഉള്ളിലേക്ക് കയറുമ്പോളേക്കും അവിടെ ഉള്ളവർ നിലയോട് നിൽക്കാൻ ആവശ്യപെട്ടിരുന്നു.
🦋തിരികെ വരും🦋

by