രചന – അഹാനിക അനു
റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു കുറച്ച് നേരം നന്ദു ബെഡിൽ കിടന്നു…… കിച്ചു തല്ലിയത് ആലോജിക്കുമ്പോൾ അവന് സങ്കടവും ദേഷ്യവും വന്നു…………… ഇത്ര വർഷം ആയിട്ടും രണ്ടും അടിയിൽ വഴക്കും ഉണ്ടാക്കുമെങ്കിൽ കൂടി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല………. കാര്യം എന്താണെന്ന് പോലും ചോദിക്കാതെ അവൻ എന്തിന് തല്ലി………. ഓരോന്ന് ആലോജിച്ചു അവൻ ബെഡിൽ മുഖം പൂഴ്ത്തി……. പുറത്ത് നിന്ന് നില വിളിക്കുന്നത് കേട്ടിട്ടും പ്രത്യേകിച്ചു ഒന്നും മിണ്ടിയില്ല….. വീണ്ടും ഡോറിൽ കൊട്ടി കൊണ്ട് നിന്നപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു……….
കുറച്ച് നേരം കഴിഞ്ഞു അവൻ ഡ്രസ്സ് മാറ്റി ഒരു തോർത്തു മുണ്ട് ഉടുത്തു കുളിക്കാനായി ഇറങ്ങി…..
“” ടാ കിച്ചു എവിടേക്കാണ് പോയത് എന്ന് അറിയോ…. നിന്നേ ഇവിടെ ആക്കിയിട്ടു പോയതാണല്ലോ അവൻ……. “”
അച്ഛൻ ചോദിക്കുന്നത് കേട്ടിട്ടും നന്ദു ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു……
“” ടാ ഞാൻ നിന്നോടാണ് ചോദിച്ചത്…… “”
“” എനിക്ക് അറിയാൻ മേലാ അച്ഛാ……. ഞാൻ പോയി കുളിക്കട്ടെ……. “”
നന്ദുവിന്റെ സംസാരം കേട്ട് അടുക്കളയിൽ നിലയോട് തള്ളി മറിക്കുന്ന പാറു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി…….
“” വിക്രമൻ നല്ല മൂടിൽ അല്ലല്ലോ നിലാന്റി…… എൻറ്റു പറ്റി…….. “,
“” ആവോ എനിക്ക് അറിയില്ല പെണ്ണേ ഏതേലും ഉണ്ടാവും……….. “”
നില പറഞ്ഞതിന് ഒന്ന് മൂളി കൊണ്ട് പാറു തിരിഞ്ഞിരുന്നു…………..
“””””””””””””””””””””””””””
കുളി കഴിഞ്ഞു വന്ന് തല തൂവർത്തി കൊണ്ട് തന്നെ നന്ദു tv തുറന്നു മുന്നിൽ ഒരു ചെയർ നീക്കി അവിടെ ഇരുന്നു…..
“”നിനക്ക് എന്ത് പറ്റി വന്നപ്പോൾ മുതൽ ഒരു മൂഡോഫ്……””
നന്ദുവിന് ചായ കൊണ്ടു കൊടുത്തപ്പോൾ നില ചോദിച്ചു……
“” ഏയ് ഒന്നുമില്ല ഏട്ടത്തി ഒരു തലവേദന….. “”
“” എന്നിട്ടാണോ tv തുറന്നു ഇരിക്കുന്നത്….. ആ ചൂട് ചായ കുടിച്ചു ഒന്ന് പോയി കിടന്നോ……. കുറച്ച് കഴിയുമ്പോൾ ശേരിയായിക്കോളും….. “”
നില പറഞ്ഞതിന് ഒന്ന് മൂളി കൊണ്ട് അവൻ tv ചാനൽ മാറ്റി കൊണ്ട് ഇരുന്നു……… അടുത്തേക്ക് ചെയർ നീക്കി ഇടുന്ന ഒച്ച കേട്ടപ്പോൾ ചെരിഞ്ഞു നോക്കി പാറു ആണെന്ന് മനസിലായപ്പോൾ മൈൻഡ് ചെയ്തില്ല………. ചാനൽ മാറ്റി കൊണ്ട് നിൽക്കുമ്പോൾ മായനാദി കണ്ടപ്പോൾ അത് വച്ചിരുന്നു……………. നോക്കുന്നത് ടീവിയിലേക്ക് ആണെങ്കിലും മനസ് ഇവിടെ ഒന്നും ആയിരുന്നില്ല…….. പാറു ഇടയ്ക്ക് ഇടയ്ക്ക് അവനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി……. ഒന്ന് നോക്കുന്നും കൂടി ഇല്ലെന്ന് കണ്ടപ്പോൾ അവൾ ടീവി ശ്രദ്ധിച്ചു……….
“”അയ്യോ വിക്രമാ വിക്രമ അറ്റ് നോക്ക്……..ആ ഏറ്റൻ ആ സേച്ചിനെ കൊല്ലാണോ……
പാറു എന്തോ വല്യ കാര്യം കണ്ട രീതിയിൽ ഒച്ചത്തിൽ പറയുന്നത് കേട്ട് നന്ദു ഒന്ന് ഞെട്ടി ടീവിയിലേക്ക് നോക്കി……….
പടച്ചോനേ ലിപ്‌ലോക്ക്………..പറഞ്ഞു കൊണ്ട് തന്നെ അവൻ സൈഡിൽ റിമോട്ട് തിരഞ്ഞു…… നിലത്തു നിന്ന് റിമോട്ട് കിട്ടി ചാനൽ മാറ്റാൻ നോക്കിയിട്ട് കഴിയുന്നില്ല……… തല ചെരിച്ചു പാറുവിനെ ഒന്ന് നോക്കിയപ്പോൾ പെണ്ണ് വാ തുറന്നു നിൽക്കുന്നുണ്ട്…….. രണ്ടടി റിമോട്ടിനു കൊടുത്തപ്പോൾ ചാനൽ മാറി…….
“” ശോ എൻറ്റിനാ വിക്രമ മാറ്റിയത്…. “”
വലത്തേ കൈ കൊണ്ട് മുഖത്തടിച്ചു കൊണ്ട് പെണ്ണ് പറയുന്നത് കേട്ട് അവൻ ഒന്ന് കൂർപ്പിച്ചു നോക്കി…….
“” ഓ മുട്ടെന്ന് വിരിഞ്ഞിട്ടില്ല അപ്പോളേക്കും അത് കാണാഞ്ഞിട്ട…. എണീച്ചു പോടി…….””
“” എന്നിറ്റ് വിക്രമൻ കൻറ്റല്ലോ……. “”
“” എന്നേ പോലെ ആണോടി നീ….. “”
“” വിക്രമന് എൻറ്റാ കൊമ്പിണ്ടോ…… “”
“” ആടി ഒരു കൊമ്പല്ല 2 എണ്ണം……. “”
“” ഓ അറ്റ് മുടി നിൽക്കുന്നത് കൻറ്റാലും പരയും…….. “”
പാറു വായ പൊത്തി ഒന്ന് ചിരിച്ചു……. നന്ദു തന്റെ മുടിയിൽ ഒന്ന് കൈ കൊണ്ട് തഴുകി…… പെണ്ണിനെ കുറ്റം പറയാൻ പറ്റില്ല…………കുളിച്ചു വന്നപ്പോൾ ഉള്ള മുടിയുടെ കോലം അങ്ങനെയാണ്…….പാറുവിനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് അവൻ ടീവി ശ്രദ്ധിച്ചു…..
“” വിക്രമ…….. “”
“” മ്മ്…… “”
“” വിക്രമ……. “”
“” എന്തോന്നാടി…….
കയ്യിൽ തോണ്ടി കൊണ്ട് പാറു വിളിക്കുന്നത് കേട്ട് അവനൊന്നു തിരിഞ്ഞു നോക്കി……
“” അറ്റിൽ ആ ഏട്ടൻ സെച്ചിയെ ഉമ്മ വയ്ക്കുക അല്ലെനല്ലോ””
പാറുവിന്റെ ചോദ്യം കേട്ട് കുടിച്ചു കൊണ്ടിരിക്കുന്ന ചായ നെറുകയിൽ കയറി ചുമയ്ക്കാൻ തുടങ്ങി……. ചുമ ഒന്ന് നിന്നേരെ അവൻ കണ്ണ് മിഴിച്ചു കൊണ്ട് പാറുവിനെ സൂക്ഷിച്ചു നോക്കി…..
“” നീ ഇത്രയും വളർന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല……… ആ നിവിനേട്ടനേ ഞാൻ നമിച്ചു മോളെ…….. “”
“” വിക്രമൻ എൻറ്റാ പതുക്കെ പരയുന്നത്…….ഉരക്കെ പര നാൻ കേട്ടില്ല…… “”
“” നീ കേൾക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല…..അവൾ ഓരോ സംശയയവും കൊണ്ട് വന്നോളും ……. ആ സിനിമ വച്ച എന്നേ പറഞ്ഞാൽ മതിയല്ലോ…….. “”
“” വിക്രമന് എൻറ്റോരു സ്വഭാവണ്……. സിനിമ വയ്ക്ക് വിക്രമ…… “”
“” ഒന്ന് പൊടി അവൾക്ക് അത് കാണാഞ്ഞിട്ട… “”
“” വിക്രമനെ രാത്രി ഉരുമ്പ് കടിക്കും നോക്കിക്കോ…. “”
“” ഓ തന്നെ ഞാൻ അങ്ങ് സഹിച്ചു….. “”
“” ഞ്ഞാ…. ഞ്ഞാ…. ഞ്ഞാ…… “”
നന്ദുവിനെ നോക്കി കൊഞ്ഞനം കുത്തി അവന്റെ കാലിനൊരു തല്ലും കൊടുത്തു പാറു തിരിഞ്ഞോടി…….. പെണ്ണിനെ പിടിക്കാൻ കൈ പൊക്കിയപ്പോളേക്കും അത് പോയിരുന്നു….. ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും മായാനദി വച്ചപ്പോൾ പോയ അതേ സ്പീഡിൽ പെണ്ണ് ഓടി വന്നിരുന്നു…. അതേ പോലെ തന്നെ അവൻ ചാനൽ മാറ്റുകയും ചെയ്തു…….. നന്ദുവിനെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയപ്പോൾ അവൻ മൈൻഡ് ചെയ്തതെ ഇല്ല……… പാറു ശ്രദ്ധിക്കിണ്ടോ എന്ന് നോക്കാൻ നന്ദു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പെണ്ണ് അവനെ തന്നെ നോക്കി നിൽക്കികയാണ്………
“” എന്താടി തടിച്ചി പാറു നോക്കി പേടിപ്പിക്കുന്നത്…””
“” നാൻ നോക്കുമ്പോൾ വിക്രമൻ പേറ്റിക്കാൻ നിന്നിറ്റല്ലേ………. “”
“” ഓ ഒന്നു പോടീ….. “”
“” ആ നാൻ പോവാണ് ………. “”
നന്ദുവിനെ ഒന്ന് കനപ്പിച്ചു നോക്കി പെണ്ണ് തിരിഞ്ഞു നടന്നു………. പാറു പോവുന്നതും നോക്കി നിന്ന് തിരിഞ്ഞപ്പോളാണ് ഉമ്മറത്തു നിന്ന് ഉള്ളിലേക്ക് കിച്ചു വരുന്നത് കണ്ടത്…….. അവനെ ശ്രദ്ധിക്കാതെ തന്നെ നന്ദു ഇരുന്നു……. ഉള്ളിലേക്ക് കയറിയ കിച്ചുവിന്റെ ശ്രദ്ധ മുഴുവൻ നന്ദുവിൽ ആയിരുന്നു……….
“” ഹാ വന്നോ….. നീ ഇത് എവിടെ പോയതായിരുന്നു……. “”
അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന നില കിച്ചു നന്ദുവിനെ നോക്കി നിൽക്കുന്നത് കണ്ട് ചോദിച്ചു…..
“” ഞാൻ ഒരാളെ കാണാൻ ഉണ്ടായിരുന്നു…. “”
“” എന്നിട്ട് കണ്ടോ…… “”
“””മ്മ്……””
“” വേഗം പോയി കുളിച്ചിട്ടു വാ….. “”
നില പറയുന്നത് കേട്ട് അവൻ റൂമിലേക്ക് കയറി….. രണ്ട് പേരെയും കണ്ടിട്ട് എന്തോ ഒരു വശപെശക് തോന്നിയെങ്കിൽ ഒന്നും ചോദിക്കാൻ നിന്നില്ല….. അവരായി തന്നെ അത് പറയുമെന്ന് അവൾക് ഉറപ്പായിരുന്നു…………
“””””””””””””””””””””””””””””””””””””
സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന ശരത്തും കലിപ്പിൽ ആയിരുന്നു….. നില എന്തെങ്കിലും ചോദിക്കുകയാണേലും അതിനൊക്കെ അവളെ കടിച്ചു കീറാൻ വന്നു……….
“” നിങ്ങൾക്ക് ഏട്ടനും അനിയന്മാർക്കും എന്താ പറ്റിയത്….. വന്നപ്പോൾ മുതൽ 3 പേരുടെയും മുഖം ഒരു കോട്ടക്ക് ഉണ്ടല്ലോ……. “”
റൂമിൽ നിന്ന് ശരത് ഒരു കാരണവും ഇല്ലാതെ നിലയോട് ചൂടായത് കേട്ട്…. സഹിച്ചു കേട്ട് അവൾ ചോദിച്ചു…….
“” അവന്മാർ എവിടെ……. “”
“” ശരത്തേട്ടൻ വന്ന് കയറിയപ്പോൾ കണ്ടില്ലേ….. “”
“” ഞാൻ നിന്നോടാണ് നില ചോദിച്ചത്….. “”
“”ശരത്തേട്ടന് മര്യാദക്ക് ചോദിക്കാൻ അറിയില്ലേ……….””
“” ആ എനിക്ക് ഇത്ര മര്യാദയെ അറിയൂ….. “”
“” എന്നാൽ പോയി അനിയമാരെ നോക്കിക്കോ…””
അവനെ നോക്കി ദേഷ്യത്തിൽ തന്നെ പറഞ്ഞു കൊണ്ട് തന്നെ അവൾ പുറത്തേക്ക് പോയി……. മുണ്ട് ഒന്ന് മാറ്റി ഉടുത്ത് ശരത്തും പുറത്തേക്ക് ഇറങ്ങി……….
“””””””””””””””””””””””””””””
രാത്രി ഭക്ഷണം കഴിക്കുമ്പോളും എല്ലാവരും സൈലന്റ് ആയിരുന്നു അച്ഛനും നിലയിൽ 3 പേരും ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നുണ്ട്….. പൊതുവേ ഭക്ഷണം കഴിക്കുമ്പോൾ ഇവിടെ ഇങ്ങനെയല്ല…. ഏട്ടനും അനിയന്മാരും തമ്മിൽ എന്തിനേലും വേണ്ടി വഴക്കാവും………..
“” മുഖത്ത് താടി ഉള്ളതോണ്ട് കരണത്തേ ആ പാട് കാണില്ല ലേ നന്ദു…… “”
തല താഴ്ത്തി കൊണ്ട് തന്നെ ശരത്ത് ചോദിക്കുന്നത് കേട്ട് രണ്ട് പേരും ഞെട്ടി തല പൊക്കി നോക്കി………..
“” എന്തേയ് നന്ദുവിന് ഒന്നും പറയാനില്ലേ…… “”
ശരത് പറയുന്നത് ഒന്നും മനസിലാവാതെ നിലയും അച്ഛനും രണ്ട് പേരെയും മാറി നോക്കി….. അവരുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്……….
“” എന്ത് പറ്റി നാവിറങ്ങി പോയോ……. നീ എന്തിനാ നന്ദു ദിവസവും കോളേജിലേക്ക് ഒരുങ്ങി കെട്ടി പോവുന്നത്………… ഇതിലും ഭേദം തൂമ്പ എടുത്ത് പറമ്പിൽ കിളയ്ക്കാൻ ഇറങ്ങുന്നതാ…….അതാവുമ്പോൾ വീട്ടിലേക്കും ഒരു സഹായമാവും…….
നാണമില്ലേ നിനക്ക് കോളേജിൽ കിടന്നു അടിയുണ്ടാക്കാൻ…….. ഞാനും കോളേജിൽ ഒക്കെ പഠിച്ചിട്ടുണ്ട്………. ഇമ്മാതിരി കളിയൊന്നും ഇല്ലേ വരെ കളിച്ചിട്ടില്ല……… “”
“” അതിന് ഞാൻ എന്ത് കളി കാച്ചുവെന്നാ ഏട്ടൻ പറയുന്നത്……… “”
കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് തട്ടി കൊണ്ട് നന്ദു ചോദിച്ചത് കേട്ട് ശരത് അവനെ കാനപ്പിച്ചു നോക്കിയപ്പോൾ അവൻ തല താഴ്ത്തി……..
“” നീ എന്താ കാണിച്ചത് എന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം നന്ദു…………. “”
“” ഒരു പെൺ കുട്ടിയെ ഒരുത്തൻ തല്ലിയപ്പോൾ തിരിച്ചു തല്ലി…. അത് ഇത്ര മോശ കാര്യം ആയി എനിക്ക് തോന്നിയിട്ടില്ല…….. “”
“” കണ്ട പെൺ കുട്ടികളുടെ കാര്യത്തിൽ ഇട പെടാൻ നീ ആര് അവരുടെ ഒക്കെ അച്ഛനോ…… “”
ശരത്തിന്റെ സംസാരം കേട്ട് കലി പിടിച്ചു കൈ ചുരുട്ടി കൂട്ടി മേശയുടെ മേൽ അഞടിച്ചു എഴുനേറ്റു………….
“” ഞാൻ കണ്ട പെൺ കുട്ടികളുടെ കാര്യത്തിൽ ഇടപെട്ടിട്ടില്ല…….. ഞാൻ ഇഷ്ട്ടപെടുന്ന കുട്ടിയുടെ കാര്യത്തിൽ മാത്രേ ഇടപെട്ടിട്ടുള്ളു……. “”
നന്ദുവിന്റെ സംസാരം കേട്ട് കിച്ചു ഞെട്ടി കൊണ്ട് അവനെ നോക്കി………. മനസ് വല്ലാതെ വേദനിക്കുന്നു………. ഒന്നും പറയാതെ തന്നെ ചുണ്ടിൽ വെറുതെ ഒരു ചിരി വരുത്തിച്ചു തല താഴ്ത്തി ഇരുന്നു……….. അവന് സ്വയം പുച്ഛം തോന്നി…………. കിച്ചുവിനെ നോക്കിയ നന്ദു അവൻ ചിരിക്കുന്നതും കൂടി കണ്ടപ്പോൾ സമനില തെറ്റുന്ന പോലെ തോന്നി………
“” നീ അധികം ചിരിക്കണ്ട കിച്ചു നാണമില്ലേ നിനക്ക് കോളേജിൽ നടന്ന കാര്യം ഇവിടെ വന്നു വിളമ്പാൻ……. “”
“” നീ എന്തൊക്കെയാണ് നന്ദു പറയുന്നത്……. “”
നന്ദു പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ കിച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…….
“” നീ അധികം അഭിനയിക്കല്ല കിച്ചു……….എല്ലാം വന്ന് വിളമ്പിയിട്ട് ഒരു ഉളുപ്പും ഇല്ലാതെ ചിരിച്ചോണ്ട് നിൽക്കുന്നു ……. “”
നന്ദു പറഞ്ഞു കഴിയാലും ശരത്തിന്റെ കൈ മുഖത്ത് വീഴലും ഒപ്പരമായിരുന്നു…….
“” ശരത്തേട്ടാ…… “”
“” ഇത് ഞങ്ങൾ തമ്മിലുള്ള കാര്യം ആണ് നില ഇടപെടാമെന്നില്ല……. “”
ഒരു താക്കിത് പോലെ നിലയോട് പറഞ്ഞിട്ട് ശരത് നന്ദുവിന്റെ മുഖത്തേക്ക് നോക്കി……..
“” ഇത് എന്തിനാണെന്ന് നിനക്ക് ഇപ്പോൾ മനസിലാവില്ല……….. കയറി പോ അകത്തു…….. “”
ശരത് തള്ളി കൊണ്ട് പറഞ്ഞപ്പോൾ നന്ദു കിച്ചുവിനെ ഒന്ന് ദേഷ്യത്തിൽ നോക്കി റൂമിലേക്ക് പോയി ഡോർ നല്ല ശബ്ദത്തിൽ തന്നെ കൊട്ടി അടച്ചു…….. കിച്ചുവിന്റെ കണ്ണിൽ നീർ തിളക്കം കണ്ടപ്പോൾ അച്ഛൻ അവന്റെ തോളിൽ ഒന്ന് തട്ടി ചിരിച്ചു കൊണ്ട് അവൻ കഴിക്കുന്നത് നിർത്തി പുറത്തേക്ക് നടന്നു……..
പുറത്ത് മഴ ശക്തിയിൽ തന്നെ പെയ്യുന്നുണ്ട്……അതിനേക്കാൾ അർത്തിരമ്പുന്നുണ്ട് അവന്റെ മനസ്……… ശ്രുതിയെ നന്ദുവിന് ഇഷ്ട്ടമാണെന്ന് പറഞ്ഞത് വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങി കേൾക്കുന്ന പോലെ……….കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട് തന്നെ തൂണിലും ചാരി ഇരുന്നു………. തലയിൽ ആരോ തലോടുന്ന പോലെ തോന്നിയപ്പോൾ കണ്ണുകൾ തുറന്നു നോക്കി………..
“” ഞാൻ കുറച്ച് നേരം മടിയിൽ കിടന്നോട്ടെ ഏടത്തി….. “”
അവൻ ചോദിക്കുന്നത് കേട്ട് നില ചിരിച്ചു കൊണ്ട് പടിയിൽ ഇരുന്നു അവനാ മടിയിൽ കണ്ണുകൾ ഇറുകെ അടച്ചു ചുരുണ്ടു കൂടി………
🦋തിരികെ വരും 🦋

by