രചന – അഹാനിക അനു
പോർച്ചിലേക്ക് വണ്ടി കയറ്റി നിർത്തി ശ്രുതി വീടിന്റെ ഉള്ളിലേക്ക് ഒന്ന് ഏന്തി നോക്കി…… അച്ഛന്റെ കാർ മുന്നിൽ കിടക്കുന്നുണ്ട്……. കക്ഷി ഇവിടെ ഉണ്ടെന്ന് മനസിലായി പിന്നെ ഒന്നും നോക്കിയില്ല ഹെൽമറ്റ് അഴിച്ചു കോട്ട് ഊരി വണ്ടിയുടെ മുകളിൽ വച്ചു ഉള്ളിലേക്ക് കയറാൻ നിൽക്കുമ്പോളാണ് മുന്നിൽ അമ്മ വന്നു നിന്നത്……. ആ എക്സ്പ്രഷനിൽ നിന്ന് മനസിലാക്കാം അച്ഛൻ എല്ലാം വന്ന് പറഞ്ഞിട്ടുണ്ടെന്ന്……ഒരു ഇളിഞ്ഞ ചിരി ചിരിച്ചു ഉള്ളിൽ കയറാൻ നിന്നപ്പോളേക്കും കയ്യിൽ പിടി വീണിരുന്നു………. “” ബാക്കി ഉള്ളവരെ കൊല്ലാനാണോ ശ്രുതി നീ അന്ന് വണ്ടിയും എടുത്ത് പോയത്…… നിന്നോട് അന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ പോവണ്ട എന്ന്….. “” “” ഓ തുടങ്ങി……അതിനിപ്പോൾ എന്ത് സംഭവിച്ചു എന്ന അമ്മ പറയുന്നത്………. “” “” ഒന്നും സംഭവിച്ചിട്ടില്ലേ……. നീ ആരെയാ വണ്ടി തട്ടിച്ചത്……… “” “” അതൊരു അബദ്ധം പറ്റിയതായിരുന്നു…… ഇപ്പോ ആ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല……. “”
“” ഈശ്വര……. ഒരു കുട്ടിയെ അണോ വണ്ടി തട്ടിച്ചത്…….. “” രേവതി നെഞ്ചിൽ കൈ വച്ചു പറഞ്ഞപ്പോൾ ശ്രുതി നാവ് കടിച്ചു………. “” ഹോ വേണ്ടായിരുന്നു……..എന്റെ അമ്മേ അതിന് മാത്രം ഒന്നും ഇല്ലായിരുന്നു….. ആ കുട്ടി ഒന്ന് പേടിച്ചു പോയതാ…… അല്ലാതെ ഒരു കുഴപ്പവും പറ്റിയിട്ടില്ല ………… “”” “”എന്നാലും എന്റെ ശ്രുതി…. നിന്റെ തോലി കട്ടി ഞാൻ സമ്മതിച്ചിരിക്കുന്നു……. ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു കൂസലും ഇല്ലാതെ നിൽക്കുന്നുണ്ടല്ലോ……..”” “” thank you for your compliment…..ഇവിടത്തെ അല്ലേ വിത്ത് അതിന്റെ ഗുണം കാണിക്കാതെ നിൽക്കില്ല……….എന്നാൽ ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ….. “” ഇനി വേറെ വല്ലതും അമ്മയുടെ അടുത്തു നിന്ന് കേൾക്കേണ്ടി വരും എന്ന് വച്ചു ശ്രുതി വേഗം മുകളിലേക്ക് ഓടി……… “” അവിടെ നിൽക്ക് നീ ഇത് എങ്ങോട്ടാ ഓടുന്നത്…..”” “” ഓ എന്താ അമ്മേ……. “” “” നീ പിന്നെ ആ കുട്ടിയെ കാണാൻ പോയോ….. “” അമ്മ അത് ചോദിച്ചപ്പോളാണ് ശ്രുതിക്കും ആ കാര്യം ഓർമ വന്നത്……. കിച്ചുവിനോട് പോലും ഒന്ന് വിവരം ചോദിച്ചില്ല എന്ന് ഓർത്തപ്പോൾ അവൾക്ക് തന്നെ ചളിപ്പ് തോന്നി…….. “” നിന്നോടാണ് ശ്രുതി ചോദിച്ചത്……. “” “” ഇല്ല…….. “” “” വീട് അറിയോ നിനക്ക്……. “” “” മ്മ്……… “”
“” പോയി കുളിച്ചിട്ട് വാ…… “”” ശ്രുതി ഒന്നും മിണ്ടാതെ തന്നെ മുകളിലേക്ക് കയറി പോവുമ്പോൾ ടേബിളിൽ ഇരുന്നു ചായ കുടിക്കുന്ന അച്ഛനെ ഒന്ന് നോക്കി……… അവിടെ നിന്ന് പറഞ്ഞതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന മട്ടിലാണ് ഇരിക്കുന്നത്………. ഇങ്ങേര് തന്നെ അല്ലേ ഈശ്വര ഇന്ന് കിച്ചു ഏട്ടനോട് ചിരിച്ചു സംസാരിച്ചതൊക്കെ…….. സ്വയം പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി….. 🌻 പാറുവിന്റെ ചൊറിച്ചിൽ മാറ്റി കൊണ്ട് നിൽക്കുമ്പോളാണ് നിലയുടെ വിളി കേട്ടത്……. ഞെട്ടി കൊണ്ട് തന്നെ രണ്ട് പേരും ഡോറിന്റെ എടുത്തേക്ക് നോക്കി…….. പാറു ഒന്നും അറിയാത്ത പോലെ വേഗം താഴെക്കി ഇറങ്ങി….. നന്ദു നിലയെ നോക്കി ചിരിച്ചു കൊണ്ട് പപ്പട കോൽ പാറുവിന്റെ കയ്യിലേക്ക് വച്ചു കൊടുക്കാം നോക്കിയപ്പോളേക്കും പെണ്ണിനേ അടുത്ത് കണ്ടില്ല…… തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഒന്നും അറിയാത്ത പോലെ നിഷ്കു ഭാവത്തിൽ നിൽക്കുന്നു………….. “” രണ്ടിനും എന്റെ പപ്പട കോൽ മാത്രേ കിട്ടിയുള്ളോ ചൊറിയാൻ…… “” “” അത് വിക്രമനാ നിലാന്റി എടുറ്റു വന്നത്…… “” നന്ദു ഞെട്ടി പണ്ടാരമടങ്ങി പാറുവിനെ നോക്കി……
“” എടി ദുഷ്ട്ടെ…. കൂടെ നിന്ന് കോൺഗ്രീറ്റ് അടിക്കുന്നോ………. ഞാനല്ല ഏട്ടത്തി ഈ പെണ്ണാ എടുത്തു വന്നു എന്നോട് ചൊറിഞ്ഞു കൊടുക്കാൻ പറഞ്ഞത്……. “” “” കല്ലം പരയല്ല വിക്രമ…….. നാൻ സത്യം ആണ് പരയുന്നത് നിലാന്റി…….. എന്നേ വിശ്വാമില്ലേ…. “” “” ഹോ ഇങ്ങനെ ഒക്കെ ചോദിച്ചാൽ വിശ്വാസമില്ലാത്തവർ വരെ വിശ്വാസിച്ചു പോവും……. ഏട്ടത്തി ശെരിക്കും ഞാൻ അല്ല…… “” നന്ദുവിന്റെയും പാറുവിന്റെയും സംസാരം കേട്ട് നില രണ്ട് പേരെയും മാറി മാറി നോക്കി……. തല താഴ്ത്തി നിന്ന് ഇടയ്ക്ക് നന്ദുവിനെ ഇടം കണ്ണിട്ട് നോക്കുന്ന പാറുവിൽ ഒരു കള്ള ലക്ഷം കാണുന്നുണ്ട്……… നന്ദു ആണേൽ ഏത് സമയത്താണാവോ എന്ന മട്ടിൽ ആണ്…….. “” പപ്പടകോൽ എടുത്തു കൊണ്ട് വരാൻ പറഞ്ഞതാരാ….. “” “” അറ്റ് വിക്രമന…… “” ഒറ്റയടിക്ക് പാറു പറഞ്ഞു കയ്യിലെ ചക്ക കടിച്ചു….. “” അത് പറഞ്ഞത് ഞാൻ ആണേൽ എടുത്തു കൊണ്ട് വന്നത് ഈ തടിച്ചി ആണ്….. “” “” നാൻ അല്ല നിലാന്റി……… നിക്ക് അരിയില്ല ഈ കോൽ എവുടെനി എന്ന്……. വിക്രമനാണെ സതിയം…….. “” “”ഒന്ന് പോടീ….. നിനക്ക് ഇനിയും മതിയായില്ലേ……. എന്നേ വെള്ള പൊതപ്പിച്ചു കിടത്തിയാലേ സമാധാനമാവോ……””
“” വിക്രമന് ഇനി ഉരങ്ങനോ…….. “” “” ഓഹോ…. എന്നേ അങ്ങ് കൊല്ല്……..ഏട്ടത്തി സത്യായിട്ടും ഇവളെ ചൊറിച്ചിൽ കണ്ടപ്പോൾ പാവം തോന്നി പറഞ്ഞതായിരുന്നു…… ഇപ്പോ കണ്ടില്ലേ ഈ തടിച്ചി കാല് മാറി….. ദുഷ്ട്ട….”” നന്ദു പാറുവിനെ നോക്കി പറഞ്ഞപ്പോ പെണ്ണ് അവനെ കൂർപ്പിച്ചു നോക്കി……….. “” നാൻ വിക്രമനോട് പരഞ്ഞില്ലല്ലോ സോരിയുന്നു എന്ന്……. വിക്രമൻ ആണ് എന്നോട് പരഞ്ഞത് ആരും കാനാതെ പോയി എടുറ്റു കൊണ്ട് വരാൻ….. ആരേലും കൻറ്റാൽ ഈ കോൽ വച്ചു കുത്തികോളാൻ………… “” നന്ദു കാറ്റഴിച്ച ബലൂൺ പോലെ അയി …….. നിലയെ നോക്കിയപ്പോ ദഹിപ്പിക്കുന്ന പോലെ നോക്കുന്നുണ്ട് …… എന്തേലും ഒന്ന് പറയാൻ വന്നപ്പോളേക്കും നില നടന്നു വന്ന് കയ്യിൽ നിന്ന് കോൽ വാങ്ങി രണ്ട് പേരെയും ഒന്ന് നോക്കി തിരിഞ്ഞു നടന്നു………. “” നിലാന്റി പോവല്ല…….. ശോ ഈ വിക്രമൻ ശമ്മയിക്കാഞ്ഞിട്ട നിലാന്റി പിണങ്ങി പോയത്……. “” നീ നിന്റെ വീട്ടിൽ പോടീ…… ഞാൻ ശെരിയാക്കിക്കോളാം എന്റെ ഏട്ടത്തിയുടെ പിണക്കം……… കള്ളി….. തടിച്ചി പാറു…… വാ തുറന്നാൽ കള്ളം മാത്രേ പറയൂ…….. ഇനി എന്റെ പട്ടി വരും നിന്നേ സഹായിക്കാൻ…..””
“” ഓ…. നിക്ക് ബേണ്ട വിക്രമന്റെ ശഹായം…….. നാൻ എന്റെ കിച്ചു സേട്ടന്റെ എടുറ്റു പോയിക്കോളാം……. “” ഉള്ളിലേക്ക് ഓടി കൊണ്ട് പാറു പറഞ്ഞു…… “” വോ…… വേഗം ചെല്ല്….. എന്നിട്ട് അവനും കൂടി ഉള്ള പണി വാങ്ങി കൊടുക്ക്……..”” നന്ദു വിളിച്ചു പറയുന്നത് കേട്ട് പാറു അവിടെ നിന്ന് വേഗം തിരിച്ചു വന്നു……… “” എന്തേയ് തിരിച്ചു വന്നേ……. “” “” എന്റെ ചക്ക ഏറ്റുക്കാൻ മരന്നു…….”” “” ഹോ വേഗം കൊണ്ട് പോയിക്കോ…….. തീറ്റിക്ക് മാത്രം ഒരു കുറവും വരുത്തരുത് ……, “” “” ഓ ആയിക്കോട്ടെ……. “” പടിയിൽ നിന്ന് പാത്രം എടുത്ത് നന്ദുവിന്റെ കാലിൽ ഒരു ചവുട്ട് കൊടുത്തു കൊണ്ട് പെണ്ണ് ഉള്ളിലേക്ക് ഓടി………. “””””” അടുക്കളയിലേക്ക് പോവുമ്പോളാണ് പാറുസ് കിച്ചു കിടക്കുന്ന റൂമിന്റെ ഡോർ പകുതി തുറന്നിരിക്കുന്നത് കണ്ടത്….. വേഗം അങ്ങോട്ട് പോയി ഉള്ളിലേക്ക് തലയിട്ട് നോക്കി…..കുളിച്ചു വന്ന് ഷർട്ട് ഇടുന്ന കിച്ചുവിനെ പാറു വിളിച്ചു…. “” ശൂ….. ശൂ…… “” കിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഇളിച്ചു കൊണ്ട് പാറു നിൽക്കുന്നത് കണ്ടു……. “” ഹാ എന്താ മോളെ ഒരു ഒളിഞ്ഞു നോട്ടം……. “” “” ഒരു ശഹായം ചെയ്യോ…… “” “” എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ….. എന്ത് സഹായം ആണ് നിനക്ക് വേണ്ടത്……… “” കിച്ചു ബെഡിൽ ഇരുന്നു പാറുവിനെ മാടി വിളിച്ചു ചോദിച്ചു……….. “” നിലാന്റി പിണങ്ങി……… “” “” എന്തിന്…….. “”
“”ചോരിയാണ് കോൽ എടുത്തതിനു….. “” “” എന്ത് കോലാ പാറു എടുത്തത്…… “” “” പപ്പടകോൽ……. “” പാറുവിന്റെ നിൽപ്പും പറച്ചിലും കേട്ട് കിച്ചു ചിരിച്ചു പോയി………. “” ആരെയും അടുക്കളേൽ വക്കുന്നത് എടുത്തു ചൊറിയാൻ നിൽക്കോ ….. “” “” അറ്റ് വിക്രൻ പരഞ്ഞിട്ട…….. “” “” ഹാ…. ഹാ….. നീ അല്ലാതെ അവൻ പറയുന്നതൊക്കെ കേൾക്കാൻ നിൽക്കോ…. ഒരാള് പറയാനും മറ്റൊരാൾ അവൻ പറയുന്നത് അതേ പോലെ കേൾക്കാനും……. അല്ലെങ്കിൽ അവൻ പറയുന്നതൊന്നും കേൾക്കാറില്ലല്ലോ…. ഇന്ന് എന്ത് പറ്റി………”” “” കലിയാക്കല്ല കിച്ചു സേട്ടാ……..'” “” ഓ ഞാൻ കളിയാക്കുന്നില്ല……. നീ ഏട്ടത്തിയുടെ അടുത്തേക്ക് പോയി നോക്ക് പിണക്കമൊക്കെ താനേ മാറിക്കോളും…….. “” “” ശെരിക്കും…… “” “” ആ ശെരിക്കും……… നീ പോയി നോക്ക്…… “” കിച്ചു പറയേണ്ട താമസം പാറു തുള്ളി താടി അടുക്കളയിലേക്ക് ഓടി…… ഫോണിൽ നോട്ടിഫിക്കേഷൻ വരുന്ന കേട്ട് കിച്ചു ബെഡിൽ നിന്ന് ഫോൺ എടുത്തു fb തുറന്നു ശ്രുതിയുടെ റിക്വസ്റ്റും മെസ്സേജും കണ്ട് അവൻ നെറ്റി ചുളിച്ചു…….
പാറു അടുക്കളയിൽ എത്തിയപ്പോൾ നില പിറക് വശത്തിരുന്ന് ദേവൂട്ടിക്ക് പഴം ഉടച്ചു കൊടുക്കുകയായിരുന്നു……..കാലൊച്ച കേട്ട് തിരിഞ്ഞു നോക്കിയില്ല പാറു ആണ് വന്നത് എന്ന് മനസിലായിരുന്നു…… “” ശോരി…. ” പിറകിൽ നിന്ന് പാറു പറയുന്നത് കേട്ട് നില തിരിഞ്ഞു നോക്കി…… “” എന്തിനാണാവോ സോറി…. “” “” അറ്റ് വിക്രമൻ പരഞ്ഞിറ്റാ നിലാന്റി നാൻ എറ്റുത്തത്….”” “” എന്നിട്ട് അപ്പോൾ അങ്ങനെ അല്ലല്ലോ പറഞ്ഞത്…. “” അറ്റ് നാൻ ചുമ്മ രക്ശപെടാൻ പരഞ്ഞതല്ലേ.. “” “” ഹോ എന്നിട്ട് രക്ഷപ്പെട്ടോ….. “” “” ഇല്ല…… “” ഇഞ്ചി കടിച്ച മുഖമായി പാറു പറയുന്നത് കേട്ട് നില ചിരിച്ചു …….. “” നാൻ കോറ്റുകട്ടെ ദേവൂട്ടിക്ക്……. “” “”വാ ഇവിടെ ഇരിക്കി…….”” പാറു വേഗം താഴെ ഇരുന്നു ദേവൂട്ടിക്ക് പഴം ഉടച്ചു കുറച്ച് വായയിലേക്ക് വച്ചു കൊടുത്തു…….. അവൾക്കത് മതിയായ പോലെ പുറത്തേക്ക് തുപ്പി……..ഇത് കണ്ട് കൊണ്ടാണ് നന്ദുവും കിച്ചുവും വരുന്നത്………..
“” നീ കഴിക്കുന്ന പോലെ ഞങ്ങളെ കുട്ടിക്ക് കൊടുത്തു അതിനെയും തടിച്ചി പാറു അക്കോ…”” “” വിക്രമൻ എൻറ്റിനാ എപ്പോലും എന്നേ വെരുപ്പിക്കുന്നത്……… “” “” ഓ പിന്നെ ഒട്ടും വെറുപ്പിക്കാത്ത ഒരാള് വന്നിരിക്കുന്നു….. ഇങ്ങോട്ട് മാറി ഇരി…… ഞാൻ കൊടുക്കാം എന്റെ ദേവൂട്ടിക്ക്….. “” പാറുവിനെ തട്ടി മാറ്റി നന്ദു നിലത്ത് ഇരുന്നു…… “”ടാ…. ടാ… ഇങ്ങനെ കുത്തി കയറ്റിക്കല്ല….. അവൾക്ക് മതിയായിട്ടുണ്ട്……”” നന്ദു വായയിൽ ഇട്ട് കൊടുത്തതും തുപ്പി കളയുന്ന ദേവൂട്ടിയെ എടുത്തു പൊക്കി നില പറഞ്ഞപ്പോ പാറു വായ പൊത്തി ചിരിച്ചു കളിയാക്കി…….. അവരുടെ കളി നോക്കി നിൽക്കുമ്പോളാണ് കിച്ചുവിന് മെസ്സേജ് വന്നത്……… ശ്രുതിയുടേതാണെന്ന് കണ്ടപ്പോൾ അത് ഓപ്പൺ ചെയ്തു പിന്നെ നന്ദുവിനെ ദേഷ്യത്തിൽ ഒന്ന് നോക്കി പുറത്തേക്ക് പോയി….. 🦋തിരികെ വരും 🦋

by