രചന – അഹാനിക അനു
“” എന്നിറ്റ് ഇല്ലേ അമ്മേ നിക്ക് കുരെ ചാമ്പക്ക വിക്രമൻ പരിച്ചു തന്നു…… നാൻ ഫ്രണ്ട് ആനെന്നും പരഞ്ഞു……. നല്ല രശം ണ്ടായിരുന്നു ഇന്ന് ……… രാത്രി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഇന്ന് നടന്ന കാര്യം മുഴുവൻ എല്ലാവരോടും പറഞ്ഞു കൊടുക്കുകയാണ് പാറു………… തൃത്തയാണ് അവൾക്ക് വാരി കൊടുക്കുന്നത് എന്നാലും പെണ്ണ് വായ അടയ്ക്കുന്നില്ല……. അവൾ പറയുന്നത് എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്ന മാതിരി ഇരുന്ന് മൂളിയാൽ മതി അവൾ ഹാപ്പി………. “” നിന്നോട് എത്രയോ വട്ടം ഞാൻ പറഞ്ഞിട്ടില്ലേ പാറുസേ അവനെ വിക്രമാന്ന് വിളിക്കരുതെന്ന്…..ഏട്ടാന്ന് വിളിച്ചൂടെ .. എത്ര പറഞ്ഞാലും കേൾക്കുല……. “” “” ആറ്റിന് നാൻ അച്ഛമ്മയെ ഒന്നും അല്ലല്ലോ വിലിക്കുന്നത് നന്ദു സേട്ടനെ അല്ലേ…… നന്ദു സേട്ടന് കുയപ്പൊന്നും ഇല്ലല്ലോ…… ന്നോട് നിലാന്റി ആണ് വിലിക്കാൻ പരഞ്ഞത്…… “” “” ആ ബെസ്റ്റ്……. “” കഴിച്ചു കൊണ്ടിരിക്കുന്ന കൂട്ടത്തിൽ അവൾ പറയുന്നത് കേട്ട് നിവിൽ പറഞ്ഞു………
“”നിലാന്റി പാവ പപ്പേ……….. എനിക്ക് കുരെ ശാധനം ഉണ്ടാക്കി തരും………”” “” ഓ അത് നിന്റേ ഈ തടിയിൽ കാണാനും ഉണ്ട്..”” അത്രയും നേരം ഒന്നും മിണ്ടാതെ നിന്ന് കഴിച്ചോണ്ട് നിന്ന ജിതിൻ പറയുന്നത് കേട്ട് പാറു അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി………. “” അറ്റിനു പാപ്പൻ അല്ലല്ലോ തടിക്കുന്നത് നാൻ അല്ലേ…… നിക്ക് കുയപ്പല്ല……. “” “” ആ നിനക്ക് കുഴപ്പം ഉണ്ടാവില്ല എന്റെ ഫ്രണ്ട്സ് ഒക്കെ എന്നോട് പറഞ്ഞു കളിയാക്കൽ ഉണ്ട് നീ തടിച്ചി പാറു ആണെന്ന് പറഞ്ഞു…….. “” “” ആണേൽ നന്നായി പോയി………. “” തൃത്ത വായയിലേക്ക് കൊണ്ടു വന്ന ഉരുള കൈ കൊണ്ട് തട്ടി തെറിപ്പിച്ചു പാറു ഇരുന്ന ചെയറിൽ നിന്ന് ചാടി ഇറങ്ങി നടന്നു……… അവൾ പോവുന്നത് കണ്ടതും ഇരുന്നിടത്ത് നിന്ന് തന്നെ നിവിൻ കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു മടിയിൽ ഇരുത്തി…………മുഖമിപ്പോൾ പൊട്ടും എന്ന അവസ്ഥയിൽ ആയിട്ടുണ്ട്………… “” ഇവനോട് പോവാൻ പറ….. അവനാണ് ലേ തടിയൻ…… “” നിവിൻ അവളുടെ കവിളിൽ ഒന്ന് ഉമ്മ വച്ചു പറഞ്ഞപ്പോൾ പാറു ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്ന്…….
“” ഓ ഇവൾക്ക് ഞാൻ തടിച്ചി പാറുന്ന് വിളിച്ചാൽ പ്രശ്നം….. ആ നന്ദു വിളിച്ചോണ്ട് നിന്നാൽ ഒരു കുഴപ്പവും ഇല്ല കേട്ട് നിന്നോളും……….. “” ജിതിൻ പറഞ്ഞു കഴിയലും മേലേക്ക് ഗ്ലാസിലെ വെള്ളം വീഴലും ഒപ്പരമായിരുന്നു……….. “” വിക്രമനും നിലാന്റിയും എന്നെ വിലിക്കുന്നതിൽ എനിക്ക് കുയപ്പമില്ല……… പാപ്പനെ നിക്ക് ഈസ്‌ട്ടല്ല പാപ്പന് അശൂയ ആണ്……… എന്നെ പാപ്പൻ അങ്ങനെ വിലിക്കണ്ട……… “” “” ഞാൻ ഇനിയും വിളിക്കടി….. ഏട്ടത്തി ഇനി ഈ പെണ്ണിനെ അങ്ങോട്ടേക്ക് വിടരുത്…….. തിന്നലും കുടിക്കലും കിടക്കലും അവിടെ തന്നെ…. അടുത്ത് ഉള്ള ആളുകൾ എന്ത് പറയും………. “” “” നാൻ പോനോ ബേണ്ടേ എന്ന് പാപ്പൻ ന്നോട് പരയണ്ട…….. നാൻ അവിടേക്ക് പോവും….. പോവും….. പോവും…….. “” നിവിന്റെ മടിയിൽ നിന്ന് താഴേക്ക് ഇറങ്ങി ജിതിന്റെ കാലിൽ ഒരു തല്ലും കൊടുത്തു പറഞ്ഞു കൊണ്ട് പാറു കോലായിലേക്ക് പോയി……… എല്ലാരും ജിതിനെ ഒന്ന് കനപ്പിച്ചു നോക്കിയപ്പോൾ അവൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു……..
കഴിക്കുന്നത് നിർത്തി നിവിൻ അവളെ എടുത്തേക്ക് പോയി…… “” നിലാന്റി….. നിലാന്റി……. “” കോലായിൽ എത്തിയ പാറു അപ്പുറത്ത് നില മോൾക്ക് ചോറ് കൊടുക്കുന്നത് കണ്ട് പടിയിൽ വലിഞ്ഞു കയറി ഉറക്കനെ വിളിച്ചു………. “” ഹാ പാറുസ് ചോറ് കഴിച്ചോ…. എന്താ സ്വന്തം അവിടെ നിൽക്കുന്നത്……….. “” “” ഇല്ല നിലാന്റി പാരുന് ആരും ചോറ് തന്നില്ല……… എന്നെ ചീത്ത പരഞ്ഞു……. “” “” എന്തിന്……. “” മോളെ എടുത്ത് സ്റ്റെപ്പിലെക്ക് നിന്ന് കൊണ്ട് നില ചോദിച്ചു………. “” എനിക്ക് അരിയില്ല നിലാന്റി….. പാപ്പൻ എന്നെ കോരെ വയക്ക് പരഞ്ഞു……….അന്ന് നാൻ പരഞ്ഞില്ലെന്നോ പാപ്പന് ആന്റിയെ ഈസ്‌റ്റമാണെന്ന് അത് നാൻ ഇപ്പോ പരഞ്ഞിട്ട്……”” “” എടി ദുഷ്ട്ടെ എന്തൊക്കാടി വിളിച്ചു പറയുന്നത്.”” കഴിച്ചോണ്ട് നിന്ന ജിതിൻ കഴിച്ചത് നെറുകയിൽ കയറി ചുമയ്ക്കാൻ തുടങ്ങി…. വേഗം കഴിക്കുന്നത് നിർത്തി പാറുവിന്റെ എടുത്തേക്ക് ഓടി…… നില ആണേൽ തിരിഞ്ഞു ഓടിയാലോ എന്ന അവസ്ഥയിൽ ആണ്………..നിലയുടെ ഉരുണ്ട് കളി കണ്ടോണ്ടാണ് നന്ദു ഉമ്മറത്തേക്ക് വന്നത്……….
പാറുവിന്റെ വീട്ടിലേക്ക് നോക്കി നിൽക്കുന്ന നിലയെ കണ്ടപ്പോൾ ചുമ്മാ അങ്ങോട്ടേക്ക് ഒന്ന് നോക്കി………. അവിടെ പടിയിൽ പാറു നിൽക്കുന്നത് കണ്ടപ്പോൾ നിലയുടെ എടുത്തേക്ക് ചെന്നു……………. “” അല്ല പെണ്ണേ നിനക്ക് ഉറക്കൊന്നും ഇല്ലേ പോയി കിടന്നു ഉറങ്ങേടി…………. “” “” നാൻ ഉരങ്ങിക്കോളാം വിക്രമൻ എന്നെ ഉരക്കണ്ട………… “” “” പെണ്ണ് കലിപ്പിലാണല്ലോ……എന്റെ പൊന്നു നിവിനേട്ട……. ഇതേ പോലത്തെ വേറെ ഒന്നിനെ ഇനി എടുക്കാൻ ഉണ്ടോ………..”” പുറത്തേക്ക് വന്ന നിവിനെ കണ്ട് നന്ദു ചോദിക്കുന്നത് കേട്ട് നിവിൻ ഒന്ന് ചിരിച്ചു…… “” എന്തിനാടാ ഇനി വേറൊന്ന് ഇത് തന്നെ ധാരാളം അല്ലേ….. “” “” അതേ…. അതേ….. അബദ്ധത്തിൽ പോലും ഇനി ഇതേ പോലെ ഒന്നിനെ ഇറക്കു മതി ചെയ്യല്ല ………. വീട്ടിൽ പാറു ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വയ്ക്കേണ്ട ടൈം ആയിട്ടുണ്ട്……….. “” “‘ അങ്ങനെ ആനേൽ അവുടെ കടിക്കുന്ന വിക്രമൻ ഉണ്ട് സൂശിക്കുന്ന എന്ന് വയ്ക്കണം……””
“” ഓ തന്നെ….എന്റെ വീട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം…….. “” “” എന്നാൽ എന്റെ വീറ്റിലേ കാര്യം നാനും നോക്കിക്കോളാം……….. “” “” അതിന് നിന്റെ വീട് അല്ല അത്……. “” “” ആണ്….. എന്റെ വീറ്റ് ആണ്….. “” “” അല്ലേടി നിന്റെ വീട് അല്ല അത്……. നിന്നേ തവിട് കൊടുത്തു വാങ്ങിയതാ…………. ഇനി കുറച്ച് കഴിഞ്ഞാൽ നിന്നേ തിരിച്ചു കൊടുക്കും…… “” “” അറ്റ് എന്താ സാതനം തിന്നുന്നതാണോ…….. “” വേറെ എന്തോ ഒന്ന് പറയാൻ വന്ന നന്ദുവിന്റെ വായ അവളുടെ ആ ഒരൊറ്റ ചോദ്യത്തിൽ അടഞ്ഞു പോയി……….. “” നിനക്ക് ഈ ഒരു വിചാരം മാത്രേ ഉള്ളോ……. നിവിൻ ചേട്ടാ അവൾക്ക് രണ്ട് പ്ലേറ്റ് അത് ഒന്ന് വാങ്ങി കൊടുക്കണം ട്ടോ………. എന്താ സാധനം എന്ന് അറിയാൻ അല്ലേ……… “” ചിരിച്ചു കൊണ്ട് നന്ദു പറയുന്നത് കേട്ട് നിവിൻ പാറുവിന്റെ മുഖത്തേക്ക് നോക്കി….. അവൾ ഇപ്പോളും ഒന്നും മനസിലാവാതെ നിൽക്കാണ്,….. “” നിക്ക് ഒന്ന് ബാങ്ങി തരോ പപ്പേ…….. “” വളരെ നിഷ്കു ഭാവത്തിൽ മുഖമൊക്കെ ചുളിച്ചു അവൾ പറയുന്നത് കേട്ട് നിവിൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു……………..
“” നിന്നേ കളിയാക്കാണ് കുറുമ്പി അവൻ……. “” അത്രയും നേരം നല്ലവണം നിന്ന പാറുവിന്റെ മുഖം മാറി കലിപ്പായി……… അവളെ എക്സ്പ്രഷൻ കണ്ടിട്ട് പറയണ്ടായിരുന്നു എന്ന് നിവിന് തോന്നി….. “” നാൻ എന്നാൽ ഒരു പ്ലേറ്റ് വിക്രമനും തരണ്ട്……. “” വോ എനിക്ക് വേണ്ട…… നിനക്ക് അല്ലേ അത് എന്താന്ന് അറിയേണ്ടത്…. കഴിച്ചിട്ട് അഭിപ്രായം പറഞ്ഞാൽ മതി……. “” “” അങ്ങനെ പരയല്ല വിക്രമാ……. “” “” അഹ് അങ്ങനെയേ പറയുന്നു ദേവസേനേ….. “” “” നിലാന്റി ദേവൂട്ടി ചോറ് തിന്ന് കയിഞ്ഞോ…. “” ഇനിയും നന്ദുവിനോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസിലായ പാറു വേഗം വിഷയം മാറ്റി………… “” വിഷയം മാറ്റാൻ ചോറ് കഴിച്ചാൽ മതി ലേ…… “” ഇടയിലൂടെ ഉള്ള നന്ദുവിനെ ആക്കൽ കേട്ട് പാറു അവനെ നോക്കി ഒന്ന് പുച്ഛിച്ചു നിലയെ നോക്കി… “” ദേവൂട്ടിക്ക് ഉറക്കം വരുന്നുണ്ട് പാറുസേ….. അതോണ്ട് അവൾ കഴിക്കുന്നില്ല……. “” “” നാൻ പരഞ്ഞാൽ ദേവൂട്ടി കേൾക്കും…….. നാൻ അങ്ങോട്ട് വരട്ടെ…… “” “” സമയം എത്രയായെന്ന് അറിയോ പാറുസേ ഇനി നാളെ പോവാ………. “” നിവിന്റെ സംസാരം കേട്ട് പാറു ഒന്ന് ചിണുങ്ങി കൊണ്ട് നിവിന്റെ മുഖത്തേക്ക് നോക്കി……
“” എന്നെ നോക്കൊന്നും വേണ്ട രാത്രി പോവാൻ നിന്നേ സമ്മതിക്കൂല…….. രാവിലെ മുതലേ അവിടെ തന്നെയല്ലേ നിന്നേ ഒന്ന് കാണാൻ പോലും എനിക്ക് കിട്ടുന്നില്ല…….. “” കുറച്ച് സങ്കടത്തിൽ പപ്പ പറയുന്നത് കേട്ട് പാറുവിന്റെ മനസൊന്നു അലിഞ്ഞു……… “” ഇല്ല പപ്പേ നാൻ പോണില്ല………. ദേവൂട്ടി ചോറ് കയിക്ക് ട്ടോ……..അല്ലേൽ നാളെ നാൻ അങ്ങോട്ട് ബന്നാൽ അടി കിറ്റും …….. സേച്ചി പോയി ഉരങ്ങട്ടേ ട്ടോ….. പാറുവിന്റെ ഒച്ച കേട്ട് നിലയുടെ തോളിൽ തല വച്ചു കിടന്ന ദേവൂട്ടി ഒന്ന് പൊങ്ങി നോക്കി……. പാറുവിനെ കണ്ടതും അവളുടെ മുഖം പൂനിലാവ് ഉദിച്ച പോലെയായി……… ദേവൂട്ടിയോടും നിലയോടും ടാറ്റ പറഞ്ഞു അവൾ താഴെ ഇറങ്ങി.. നന്ദുവിനെ ഒന്ന് നോക്ക പോലും ചെയ്തില്ല…….. “” പപ്പേ എൻറ്റോരു രസാ നിലാന്റിന്റെ വീട്ടിൽ നിൽക്കാൻ എന്നരിയോ……. നിക്ക് ഒത്തിരി ഈസ്‌ട്ട……………അവിടെ ജനിച്ച മതിയാനു……. പാറുവിന്റെ സംസാരം കേട്ട് നിവിൻ ഞെട്ടി കൊണ്ട് അവളെ നോക്കി…. പെണ്ണ് ഇടം കണ്ണിട്ട് അവനെ നോക്കി ഒരൊറ്റ ഓട്ടം ആയിരുന്നു പിറകിൽ തന്നെ നിവിനും…………….. 💮💮💮💮💮💮 മോളെ തൊട്ടിലിൽ കിടത്തി തിരിഞ്ഞപ്പോൾ കട്ടിലിൽ തന്നെ നോക്കി നിൽക്കുന്ന ശരത്തിന്റെ എടുത്ത് നില പോയി കിടന്നു……
അവൾ അടുത്തു കിടന്നതും ശരത് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു ചേർത്ത് പിടിച്ചു………………… “” ശരത്തേട്ട …… “” നെഞ്ചിനുള്ളിൽ മുഖമോളിപ്പിച്ചു അവൾ വിളിക്കുന്നത് കേട്ട് അവനൊന്നു മൂളി……. “” ശരത്തേട്ട…… “” “” എന്തോന്നാടി പെണ്ണേ കാര്യം പറയി…… “” അവളെ അടുത്തേക്ക് ഒന്ന് കൂടി ചേർത്ത് വച്ചു കണ്ണുകളടച്ചു തന്നെ അവൻ പറഞ്ഞപ്പോ നില തല പൊക്കി അവന്റെ മുഖത്തേക്ക് നോക്കി…….. “” എന്തിനാവും എന്റെ അച്ഛനും അമ്മയും എന്നെ വേണ്ടെന്ന് വച്ചിട്ടുണ്ടാവുക…….. “” പെട്ടെന്നുള്ള നിലയുടെ ചോദ്യം കേട്ട് ശരത് കണ്ണുകൾ തുറന്നു അവളെ നോക്കി……… കൂടെ കൂട്ടിയ ആ നിമിഷം മുതൽ ഇന്ന് വരെ അവൾ തന്നോട് ചോദിക്കാത്ത ഒരു ചോദ്യമാണിത്……. എന്ത് പറയും താൻ………… “” ഇന്നേ വരെ ഏട്ടനോട് ഞാൻ ഈ കാര്യം ചോദിച്ചിട്ടില്ല….. പക്ഷെ മനസ്സിൽ ഒരു ആയിരം തവണയെങ്കിലും ദിവസവും ഞാനിത് എന്നോട് തന്നെ ചോദിക്കുന്നതാണ്………നമുക്ക് നമ്മുടെ ദേവൂട്ടിയെ കളയാൻ കഴിയോ………. ഒരു നിമിഷം അവളെ കാണാതെ ഇരിക്കാൻ കഴിയോ……അവളൊന്ന് കരഞ്ഞാൽ വേദനിക്കുന്നത് നമുക്കല്ലേ…….പിന്നെ എങ്ങനെ അവർക്ക് മാത്രം അതിന് കഴിയുന്നു…….. “”
ഉത്തരമില്ലായിരുന്നു ശരത്തിന്……അവൾ പറയുന്നതെല്ലാം പച്ചയായ സത്യം …….. ഈ സമയം നാവ് തന്നെ ചതിച്ചിരിക്കുന്നു……….. ഈ വീട് മുഴുവൻ ഓടി നടന്നു എല്ലാവരുടെയും കാര്യങ്ങൾ ഒരു കുറവും കൂടാതെ ചെയ്തു നടക്കുന്ന ഇവളുടെ ഉള്ളിൽ ഇങ്ങനെ ഒരു വേദന നിറഞ്ഞിരുന്നത് അറിഞ്ഞിരുന്നില്ല…… അല്ലെങ്കിൽ അവൾ ആരെയും അറിയിച്ചിരുന്നില്ല………അല്ലേലും താൻ കണ്ട നില അങ്ങനെയാണ്………… തന്റെ സങ്കടങ്ങളെ ആരെയും അറിയിക്കുന്നതിൽ ഇഷ്ട്ടമുണ്ടായിരുന്നില്ല…………….. തനിയെ വളർന്നത് കൊണ്ടാവും എല്ലാം മനസ്സിൽ ഒതുക്കാൻ അവൾ പഠിച്ചത്………….. “” നീ എന്തിന് നില സങ്കടപ്പെടണം……. നിന്നേ അവർ ഉപേക്ഷിച്ചതാണെന്ന് എങ്ങനെ നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും………….ഒരു പക്ഷെ സാഹചര്യം അങ്ങനെ ആയിരുന്നെലോ………അവരങ്ങനെ ചെയ്തത് കൊണ്ടല്ലേ നിന്നേ എനിക്ക് കിട്ടിയത്…….. “” അവളുടെ മൂർത്താവിൽ ചുംബിച്ചു കൊണ്ട് ശരത് പറഞ്ഞപ്പോൾ അവളവനെ കെട്ടി പിടിച്ചു നെഞ്ചിൽ ഉമ്മ വച്ചു ………………
“” ഇനിയും ഇമ്മാതിരി ഓരോന്ന് ചോദിച്ചു എന്റെ മുന്നിൽ നിന്നെങ്ങാനും കരഞ്ഞാൽ എന്റെ കൊച്ചിന്റെ അമ്മ ആണെന്നൊന്നും ഞാൻ നോക്കുല ഒരൊറ്റ ചവിട്ട് വച്ചു തരും………… “” ശരത് ഒരു കുസൃതിയോടെ പറയുന്നത് കേട്ട് നില തല പൊക്കി അവനെ കൂർപ്പിച്ചു നോക്കി……. പിന്നെ അവന്റെ കൈ തട്ടി മാറ്റി നീങ്ങി തിരിഞ്ഞു കിടന്നു…………….. “” ശേ അതെന്ത് പോക്കാടോ…..എന്തായാലും നീ കിടന്നില്ലേ അപ്പോ പിന്നെ…………. “” ശരത് പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ നില ബെഡിൽ നിന്ന് എഴുനേറ്റിരുന്നു………… “” മോൻ ഉറങ്ങിക്കോ ട്ടോ……. എനിക്കേ അടുക്കളയിലെ പണി ഒന്നും കഴിഞ്ഞില്ല…………. അപ്പോൾ ശെരി…… “” “” എടി ദുഷ്ട്ടെ കഴിക്കാനായി ഇല മുന്നിൽ കൊണ്ട് ഇട്ടിട്ട് പിന്നെ ചോറ് ഇല്ലെന്നോ……. “” ബെഡിൽ നിന്ന് ശരത് ചാടി എഴുന്നേറ്റത് കണ്ടപ്പോളേ നില അടുക്കളയിൽ എത്തിയിരുന്നു……. 💮💮💮💮💮 “”” എന്താടാ കിച്ചു ഇത്ര ആലോജിക്കാൻ….. “” ബെഡിൽ കിടന്നു മുകളിലേക്ക് നോക്കി നില്ക്കന്ന കിച്ചുവിന്റെ എടുത്തേക്ക് ചാടി കിടന്നു കൊണ്ട് നന്ദു ചോദിക്കുന്നത് കേട്ട് കിച്ചു മുഷിച്ചിലോടെ അവനെ നോക്കി………
“” ആ പാറുവിനെ അവിടെ പോയിട്ടും വെറുപ്പിച്ചു ഇനി എന്റെ നെഞ്ചത്തേക്ക് ആവും ലേ……. “” “” ഈ….. ഇതൊക്കെ ഒരു രസമല്ലേ കിച്ചു……… അല്ല നീ എന്തോന്നാ ആലോജിച് ഇരുന്നത്….. “” “” നിക്ക് എന്താ ഒന്ന് ചുമ്മാ ഇരിക്കാനും പറ്റൂലേ….”” “” ഓ പൊതുവേ ഇങ്ങനെയൊന്നും കാണാറില്ല….. അല്ലേൽ മനുഷ്യന് മനസിലാവാത്ത ഏതേലും ബുക്ക് വായിച്ചിരിക്കും അല്ലെങ്കിൽ എന്തേലും എഴുതികൊണ്ടിരിക്കും……… “” “” ഈ രണ്ട് ശീലവും നിനക്ക് ഇല്ലല്ലോ അപ്പോൾ ഇത് ചെയ്യുന്നവരെ ഇങ്ങനെ പുച്ഛിക്കരുത്….. “” “” ആയിക്കോട്ടെ…. ഞാൻ പുച്ഛിക്കുന്നില്ല…… But എന്തായിരുന്നു ഞാൻ കോളേജിൽ കണ്ടത്…. “” നന്ദു എന്തോ അർത്ഥം വച്ചു ചോദിക്കുന്നത് കേട്ട് കിച്ചു അവനെ സൂക്ഷിച്ചു നോക്കി…… “” നീ എന്ത് കണ്ടെന്നാ……. “” “” മോനെ കിച്ചു നീ അധികം കിടന്നു ഉരുളല്ല കാര്യം പറയി……. “” “” ശെടാ…. നീ എന്താ കണ്ടത് എന്ന് പറയി എന്നാലല്ലേ എനിക്ക് പറയാൻ പറ്റുള്ളൂ……. “” “” ഇന്ന് ആ കുട്ടി വണ്ടിയിലാണോ പോയത്….. “” നന്ദുവിന്റെ സംസാരം കേട്ടപ്പോൾ റൂട്ട് പോവുന്നത് മനസിലായി കിച്ചു വേഗം തിരിഞ്ഞു കിടന്നു…..
“” ടാ പന്നീ തിരിഞ്ഞു കിടക്കാതെ മുഖത്തേക്ക് നോക്കെടാ……… സത്യമറിഞ്ഞിട്ടേ ഞാൻ ഇന്ന് ഉറങ്ങുള്ളൂ…… “” “” എന്നാൽ നീ ഉറങ്ങണ്ട അവിടെ അങ്ങനെ ഇരുന്നോ…….. “” “” സഖാവേ സത്യം പറ ഇനി ഞാൻ അറിയാതെ വല്ല ലൈനും വലിക്കാണോ…… നിങ്ങൾ ഈ കോളേജിൽ മുണ്ടുടുത്ത് സഖാവാണെന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നവർക്ക് പെണ്ണ് പിള്ളേരെ വീഴ്ത്താൻ ഒടുക്കത്തെ കഴിവാണ്…… ഏതേലും പെണ്ണ് നോക്കിയാലോ അവളെ പൂര പറമ്പിൽ കണ്ട പരിജയം കാണിക്കുകയും ഇല്ല……”” എവിടേക്കോ നോക്കി നന്ദു പറയുന്നത് കേട്ട് കിച്ചു തിരിഞ്ഞു കിടന്നു അവനെ നോക്കി…… “” നിനക്ക് ഇത് എന്തിന്റെ തകരാറാണ് നന്ദു…. ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ എന്തോക്കയാ വിളിച്ചു പറയുന്നത്……അവൾക്ക് കീ കൊടുത്തു എന്നുള്ളത് സത്യം തന്നെയാണ്…ആ കോളേജിൽ ഞാൻ നീ ഇപ്പോ നീ പറഞ്ഞ പോലെ മുണ്ടും ഉടുത്ത് സഖാവ് ആണെന്ന് പറഞ്ഞു നടക്കുന്നുണ്ടേൽ എനിക്ക് എന്റേതായ ഉത്തരവാദിത്തവും ഉണ്ട്……. നമ്മളെ കോളേജിലേ ഏതൊരു പെൺ കുട്ടിക്ക് എന്തേലും പ്രശ്നം ഉണ്ടേൽ ഞാൻ ഇടപെടും… അതേ ഇപ്പോൾ ഞാൻ ചെയ്തുള്ളു……… അത് വച്ചു നീ എനിക്ക് അതിനോട് മുടിഞ്ഞ പ്രണയം ആണെന്നൊന്നും വരുത്തി തീർക്കല്ല…….
“” ഇങ്ങനെയൊക്കെ ചെയ്താലേ വോട്ട് വാരാൻ കഴിയുള്ളു ലേ…അല്ല ആണുങ്ങളുടെ കാര്യത്തിൽ ഇടപെടാറില്ലേ……. “” താടി ഉഴിഞ്ഞു കൊണ്ട് ഒന്ന് ആക്കി നന്ദു പറഞ്ഞപ്പോ കിച്ചു ഒന്ന് ചിരിച്ചു…….. “” കൂതറകളുടെയും കാര്യത്തിൽ ഒന്നും ഞാൻ ഇടപെടാറില്ല…………….ഒന്ന് പോയി ഉറങ്ങിക്കാ…. എനിക്ക് കിടക്കണം……. “” “”ഇത് ഞങ്ങളെ ഉദേശിച്ചാണ് ഞങ്ങളെ മാത്രം ഉദേശിചാണ് ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്…..”” “”ആടാ നിങ്ങളെ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത്….. നീ ഒന്ന് പോയ…….”” നന്ദുവിന് ഒരു ചവുട്ട് കൊടുത്തു പറഞ്ഞു കിച്ചു കമഴ്ന്നു കിടുന്നു………. നിലത്ത് നിന്ന് എഴുന്നേറ്റ നന്ദു കിച്ചുവിന്റെ പുതപ്പ് പിടിച്ചു വലിച്ചു പുറത്തേക്ക് ഓടി……… 💮💮💮💮💮💮 “” അച്ഛാ എനിക്ക് ഈ നാടൊക്കെ ഒന്ന് കാണണം……. “” Tv കണ്ടോന്ന് നിൽക്കുന്ന രാജേഷ് അടുത്തു നിന്ന് ശ്രുതി പറയുന്നത് കേട്ട് അയാൾ അവളെ സൂക്ഷിച്ചു നോക്കി ………. “” ഇവിടെ ഇപ്പോൾ പ്രത്യേകിച്ചു ഒന്നും കാണാൻ ഇല്ല…..നിന്നേ ചുറ്റി കാണിക്കാൻ എനിക്ക് സമയവും ഇല്ല….. “” ഒറ്റയടിക്ക് അച്ഛൻ പറയുന്നത് കേട്ട് അവൾക്ക് ദേഷ്യം പിടിച്ചു….
“” അച്ഛന്റെ നാടയതോണ്ട് അച്ഛന് പ്രത്യേകിച്ചു ഒന്നും കാണാനും കാണിച്ചു തരാനും ഉണ്ടാവില്ല….. പക്ഷെ എനിക്ക് അങ്ങനെയല്ല…… ആ ഫ്ലൈറ്റിന്റെ ഉള്ളിൽ ശ്വാസം മുട്ടി നിന്ന എനിക്ക് ഇവിടെ പലതും കാണാൻ ഉണ്ടാവും……അച്ഛന് കഴിയില്ലേൽ അത് പറ……… ഞാൻ സ്വന്തം പോയിക്കോളാം……….. “” “” നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്തോ…… “” പറഞ്ഞു കൊണ്ട് tv ഓഫ് ചെയ്തു അയാൾ മുകളിലേക്ക് പോയി…. എല്ലാം കണ്ടോണ്ട് നിൽക്കുന്ന അമ്മയെ കാനപ്പിച്ചോന്ന് നോക്കി അവൾ tv യുടെ സ്വിച് ഇട്ടു…….. “” എങ്ങനെ സഹിക്കുന്നു ആ കാണ്ടാമൃഗത്തേ ഒഴിവാക്കി പോയികൂടെ……. “” ശ്രുതിയുടെ സംസാരം കേട്ട് അമ്മ ടേബിന്റെ മുകളിലെ കണ്ട ആപ്പിൾ എടുത്ത് ഏറു കൊടുത്തു….. അവൾ അത് കൃത്യമായി പിടിച്ചു കഴിക്കാൻ തുടങ്ങി……………….
“” മോൾക്ക് ഇഷ്ട്ടമായിട്ടല്ലേ ചോദിക്കുന്നത് ഒന്ന് കൊണ്ട് പോയി എല്ലാ സ്ഥലവും കാണിച്ചു കൊടുത്തൂടെ……. “” ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന രാജേഷിന്റെ എടുത്ത് നിൻ ദേവഗി പറയുന്നത് കേട്ട് അയാൾ അവരെ തിരിഞ്ഞു നോക്കി………… “” അവളെ വാശി ജയിക്കാൻ വേണ്ടി…. അല്ലെങ്കിൽ അവളുടെ സന്തോഷത്തിന് വേണ്ടിയല്ലേ ഇഷ്ട്ടമല്ലാഞ്ഞിട്ട് കൂടി ഞാൻ ഇവിടേക്ക് വന്നത്…. ഇനി ഞാൻ ഇത് കൂടി…….. “” “” അവളുടെ ഈ ഇഷ്ട്ടത്തിന് കൂടി ഒന്ന് നിന്ന് കൊടുത്താൽ എന്താ പ്രശ്നം…… നമ്മുടെ മോളല്ലേ….എന്തായാലും ഇവിടെ വന്നിലേ…… “” “” അതേ നമ്മുടെ മോള് തന്നെയാണ്……… പക്ഷെ എല്ലാം അറിഞ്ഞിട്ടും നീ തന്നെ ഇങ്ങനെ സംസാരിക്കുമ്പോളാണ്………… ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് ശ്വാസം മുട്ടുന്നു…… ഒരു തരം വിങ്ങൽ……. ഞാൻ തളർന്നു പോവുന്ന പോലെ……….. ഇത്രയും കാലം വാശിയായിരുന്നു…. എല്ലാവരുടെയും മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കാൻ ഉള്ള വാശി……….. പക്ഷെ ഇവിടെ നിൽക്കുമ്പോൾ എനിക്ക് കഴിയുന്നില്ല…….. “” പറഞ്ഞു കൊണ്ട് തന്നെ അയാൾ അടുത്തുള്ള ചെയറിൽ ഇരുന്നു കണ്ണുകൾ ഇറുക്കെ അടച്ചു….. പുറത്ത് നിന്ന് ഇത് കേട്ട ശ്രുതി ഒന്ന് ചിരിച്ചു കൊണ്ട് റൂമിലേക്ക് നടന്നു…….. 🦋തിരികെ വരും

by