രചന – അഹാനിക അനു
കിച്ചു പറഞ്ഞത് കേട്ട് വിശ്വസിക്കാൻ കഴിയാതെ ശ്രുതി അവനെ തന്നെ നോക്കി നിന്നു…..
“” സത്യമാണ് ഞാൻ പറഞ്ഞത്……. ഏട്ടത്തി ഓർഫാണ…… ഒരു age വരെ അവിടെ വളർന്നു…. പിന്നെ സ്വമനസാലെ മറ്റു കുട്ടികൾക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തു സൂപ്പർ മാർക്കറ്റിൽ പണിക്ക് പോയി…. അവിടെ നിന്നാണ് അച്ഛൻ ഏട്ടത്തിയെ കാണുന്നത്…….അച്ഛന് ഒരുപാട് ഇഷ്ട്ടമായി…. അല്ലേലും ആർക്കാണ് ഇഷ്ട്ടമല്ലാതെ ഇരിക്ക….. പിന്നെ ഏട്ടന്റെ കുറച്ച് മൽപിടിത്തമൊക്കെ കഴിഞ്ഞു ഞങ്ങൾ രണ്ട് പേരെയും കെട്ടിച്ചു………… സത്യം പറയട്ടെ ശ്രുതി ഏട്ടത്തി ഓർഫണായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും നന്ദുവും ആയിക്കും….. ശെരിക്കും ഞങ്ങൾ രണ്ട് പേർക്കും അമ്മ തന്നെയാണ്………..ഒരു നിമിഷം ഏട്ടത്തി വീട്ടിൽ ഇല്ലെങ്കിൽ അത്രയും മൂകമായിരിക്കും ഇവിടെ….രാവിലെ ഏട്ടത്തിയുടെ ഒരു വിളി ഇല്ലേൽ ആർക്കും എഴുനേൽക്കാൻ പറ്റില്ല………… “”
കിച്ചുവിന്റെ കണ്ണ് നിറഞ്ഞപ്പോൾ ശ്രുതി വല്ലാതായി….
“” നിലേച്ചി അച്ഛന് കുട്ടികളെ ഒന്നും എടുക്കാൻ അറിയില്ല ട്ടോ………ആ മുഖമൊന്ന് നോക്കിയ ഇതിലും നല്ല എക്സ്പ്രഷൻ ഇനി കാണാൻ കഴിയില്ല……….. “”
വിഷയം മാറ്റാനായി ശ്രുതി കിച്ചുവിന്റെ കൈ പിടിച്ചു വലിച്ചു ഉമ്മറത്തു കയറി പടിയിൽ ഇരുന്നു…..
“” ഓ പിന്നെ നിന്നെയൊക്കെ ആരാടി അപ്പോൾ എടുത്തു നടത്തത്……. “”
രാജേഷ് പുച്ഛിച്ചു കൊണ്ട് പറഞ്ഞപ്പോൾ pനില അയാളെ തന്നെ നോക്കി നിന്നു…. ശ്രുതി ആണേൽ ഇതൊക്കെ എന്ത് എന്ന ധാരണയിൽ ആണ്….
രാജേഷിന്റെ മടിയിലിരുന്ന ദേവൂട്ടി തല പൊന്തിച്ചു കൊണ്ട് മുഖം ഒന്ന് തൊട്ട് നോക്കി……. വായയിലേക്ക് പോയ അവളുടെ കുഞ്ഞി കൈ രാജേഷ് ചുണ്ട് കൊണ്ട് കൂട്ട് പിടിച്ചു…. തിരിച്ചു വലിക്കാൻ കുറച്ച് നോക്കിയെങ്കിലും കഴിഞ്ഞില്ല പിന്നെ മടിയിൽ കിടന്നു ഒന്ന് പിടഞ്ഞു നെഞ്ചിൽ മുഖം പൂഴ്ത്തി പല്ലുകൾ ആഴ്ത്തി………. അങ്ങനെ ഒന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ വേദന ആയപ്പോൾ രാജേഷ് ഒന്ന് ഒച്ച വച്ചു…….. പെട്ടെന്ന് ഞെട്ടി മുഖമെല്ലാം മാറി ചുണ്ട് പുറത്തേക്ക് തള്ളി പെണ്ണ് കരയാൻ തുടങ്ങി…………… നില ഓടി വന്നു മോളെ എടുക്കാൻ നിന്നപ്പോൾ രാജേഷ് കൈ കൊണ്ട് തടഞ്ഞു……….
“” വേണ്ട മോളെ ഞാൻ എടുത്തോളാം….. ”
മോളെ എടുത്തു രാജേഷ് പുറത്തേക്ക് ഇറങ്ങി….
“”മുറ്റത്തു വഴുക്കലുണ്ട് ട്ടോ…സൂക്ഷിച്ചു നടക്കണേ…..””
പടിയിൽ ഇരുന്നു കൊണ്ട് രേവതി ഓർമിപ്പിച്ചു……….
കരയാൻ വന്ന ദേവൂട്ടി പുറത്ത് ഇറങ്ങിയത് കണ്ടപ്പോൾ സ്വിച്ചിട്ട പോലെ നിർത്തി….. രാജേഷ് കവിളിൽ ഉമ്മ വച്ചപ്പോൾ മീശ തട്ടി ഇക്കിയായി മോണ കാട്ടി ചിരിച്ചു………… റോഡിൽ വണ്ടി പോവുന്നത് കണ്ട് ദേവൂട്ടി അവിടേക്ക് പോവാൻ മേൽ നിന്ന് ഉന്തി……… രാജേഷ് അവിടേക്ക് നടന്നപ്പോൾ തല ചെരിച്ചു പോവുകയാണെന്ന് എല്ലാവരോടും കൈ പൊന്തിച്ചു റ്റാറ്റാ കൊടുത്തു……നില തിരിച്ചു കൊടുത്തപ്പോൾ വീണ്ടും ചിരിച്ചു രാജേഷിന്റെ കഴുത്തിൽ മുഖം താഴ്ത്തി……..
നിലയുടെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു……… അവൾ തല ചെരിച്ചു ശരത്തിനെ ഒന്ന് നോക്കി …….അവൻ ചിരിച്ചു കൊണ്ട് ചേർത്ത് പിടിച്ചു………..
“”””””””””””””””””””””
“” എടി പെണ്ണേ ഇവിടെ തന്നെ നിൽക്കാനാണോ പ്ലാൻ വാ വീട്ടിൽ പോവാ…… “”
തോടിന്റെ വക്കത്തു ഇരുന്ന് നിലത്ത് നിന്ന് കല്ല് പെറുക്കി എറിയുന്ന പാറുവിനെ ഒന്ന് തോണ്ടി നന്ദു വിളിച്ചു…..
“” ഇപ്പോ പോനോ വിക്രമ…… “”
“” മര്യാദക്ക് എഴുനേറ്റു വന്നേ……. ഇനി ആ തോട്ടിലേക്ക് മൂക്കും കുത്തി വീഴാനാവും “”
പാറുവിന്റെ കൈ പിടിച്ചു പൊന്തിച്ചു നന്ദു നടക്കാൻ പറഞ്ഞു
“” ശോ ഇപ്പോ പോൻറ്റ വിക്രമ ആ ശുതി പോയികോറ്റേ……. “”
“” അല്ലേടി നിന്റെ എത്ര മൂപ്പുണ്ടെടി അവൾക്ക് എന്നിട്ട് പേരാണോ വിളിക്കുന്നത്……നിനക്ക് എന്താ അവളോട് ഇത്ര ദേഷ്യം….. നിന്നേ എന്തേലും ചെയ്തോ………””
“” എനിക്ക് ഈസ്‌റ്റല്ല…… വിക്രമൻ പോയ്ക്കോ.. “”
പറഞ്ഞു കൊണ്ട് പററു മുന്നിൽ നടന്നു…..
“” ടി എന്നോട് പോവാൻ പറഞ്ഞിട്ട് ഇപ്പോ നീ മുന്നിൽ നടക്കുന്നോ…….. “”
“” ശോ മരന്നു പോയി…… “”
മുഖത്തടിച്ചു പാറു പറഞ്ഞപ്പോൾ നന്ദു അവളുടെ കൈ പിടിച്ചു നടന്നു……. റോഡ് ക്രോസ്സ് ചെയുമ്പോളാണ് ദേവൂട്ടിയെയും എടുത്തു അങ്ങോട്ട് വരുന്ന രാജേഷിനെ കണ്ടത്…….
“” ഹായ് ദേവൂട്ടി എണീച്ചു….. “”
രാജേഷിന്റെ എടുത്തു നിന്ന് ദേവൂട്ടിയുടെ കാലിൽ ഉമ്മ വച്ചു ഇക്കിളിയാക്കിയപ്പോളാണ് കുഞ്ഞി പെണ്ണ് പാറുവിനെ കണ്ടത്……അവളെ കണ്ട സന്തോഷത്തിൽ രാജേഷിന്റെ കയ്യിൽ നിന്നും താഴ്ന്നു പാറുവിന്റെ മുഖത്തേക്ക് മുഖമടിപ്പിച്ചു….
“” ഇപ്പോ ചേച്ചിയേ കിട്ടിയപ്പോൾ എന്നേ ഒന്നും വേണ്ടേ…… “”
പാറുവിന്റെ എടുത്തേക്ക് ചാടുന്ന ദേവൂട്ടിയെ ഒന്നു കൂടി പൊക്കി ശേരിയായി എടുത്തു……..
“” ദേവൂട്ടിക്ക് പാരുവിനെയാ ഈസ്‌ട്ടം….. “”
“” അതാര് പറഞ്ഞു… ദേവൂട്ടി ഇപ്പോൾ പറഞ്ഞല്ലോ എന്നേ ആണ് ഇഷ്ട്ടമെന്ന്……. “”
“” അല്ല അങ്കിൾ കള്ളം പരയാ……… ദേവൂട്ടിക്ക് എന്നെയ ഈസ്‌റ്റം………””
പാറു വിട്ട് കൊടുക്കാൻ താല്പര്യം ഇല്ലാതെ പോലെ പറഞ്ഞു ദേവൂട്ടിയുടെ കാലിൽ പിടിച്ചു……. രാജേഷ് അത് കണ്ട് ചിരിച്ചു കൊണ്ട് നന്ദുവിനെ നോക്കി…. നന്ദു പാറുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
“” സമ്മതിച്ചു ദേവൂട്ടിക്ക് പാറുവിനെയാണ് ഇഷ്ട്ടം…. അതോണ്ടല്ലേ പാറുവിനെ തിരഞ്ഞു ഞങ്ങൾ ഇങ്ങോട്ട് വന്നത്…….. “”
കുഞ്ഞി പെണ്ണിന്റെ കാൽ പിടിച്ചു വലിക്കുന്ന പാറുവിന്റെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് രാജേഷ് പറഞ്ഞപ്പോൾ പെണ്ണ് നന്ദുവിനെ നോക്കി….
“” ശെരിക്കും എന്നേ കാനാൻ ബന്നതാണോ…… “”
“” അതേടോ നിന്നേ കാണാൻ തന്നെ വന്നതാണ്..””
“” എന്നാൽ വീറ്റിൽ പോവാ…… മയ വരുന്നുണ്ട്….. “”
രാജേഷിന്റെ കൈ പിടിച്ചു തിരിച്ചു നടന്നു…… പിറകിൽ നന്ദുവും….. വീടിന്റെ മുന്നിൽ എത്തിയ നന്ദു വേഗം ഓടി റൂമിലേക്ക് കയറി പേഴ്‌സും ഫോണും കയ്യിൽ എടുത്ത് പുറത്തേക്ക് ഇറങ്ങി
“” ശ്രുതി താൻ ഒന്ന് എന്റെ കൂടെ വന്നേ…… “”
വണ്ടിയിൽ കയറാൻ പോവുമ്പോൾ നന്ദു വിളിച്ചു….. ശ്രുതി ആണേൽ എല്ലാവരെയും നോക്കി…. ഇത് ഇപ്പോൾ എന്തിനാ എന്നേ വിളിക്കുന്നത് എന്നാണ് അവൾ ആലോജിച്ചത്…. രേവതിയും അവളെ തന്നെ നോക്കി നിൽക്കുകയാണ്……..
“” നീ ഇത് എങ്ങോട്ടാ ഇപ്പോ പോവുന്നത് നന്ദു…. “”
“” ഞാൻ ഇപ്പോൾ വരാം ഏട്ടത്തി ഒരു 20 മിനിറ്റ്… താൻ വാ ശ്രുതി……. “”
“” അല്ല… ഞങ്ങൾ ഇപ്പോൾ ഇറങ്ങും നന്ദുവേട്ടാ… “”
“”വന്നിട്ട് പൊക്കോ…. വേഗം വരും പ്ലീസ്…..””
ശ്രുതി കിച്ചുവിനെ നോക്കിയപ്പോൾ അവന്റെ മുഖത്ത് ഒരു ചിരി ഉണ്ട്…. പൊക്കോളാൻ കണ്ണ് കൊണ്ട് കാണിച്ചു…… രേവതിയെ നോക്കിയപ്പോൾ അവർക്ക് ഒരു ഇഷ്ട്ടക്കുറവ് ഉണ്ട്…. പക്ഷെ പുറത്ത് കാണിച്ചില്ല……. എല്ലാവരും നോക്കി നിൽക്കുമ്പോൾ പോവണ്ട എന്ന് പറയാൻ തോന്നിയില്ല പൊക്കോളാൻ പറഞ്ഞു……. ഒന്ന് മടിച്ചു കൊണ്ട് ശ്രുതി ഇറങ്ങി വണ്ടിയിൽ കയറി….
പാറു രാജേഷിന്റെയും ദേവൂട്ടിയുടെ കൂടെ റോഡ് സൈഡിൽ നിൽക്കുകയായിരുന്നു…..
നന്ദു ശ്രുതിയോട് ചോദിച്ചത് ഒന്നും അവൾ കേട്ടില്ല……… പെട്ടെന്ന് അടുത്തു കൂടി വണ്ടി പോവുന്നത് കണ്ടപ്പോൾ തിരിഞ്ഞു നോക്കി…….. നന്ദു അവളെ നോക്കി ഇപ്പോൾ വരാം എന്ന് പറഞ്ഞപ്പോളാണ് പിറകിൽ ഇരിക്കുന്ന ശ്രുതിയെ കണ്ടത്……. പോയത് നന്ദു തന്നെയാണോ എന്ന് നോക്കാൻ മുന്നിൽ ഇരിക്കുന്ന എല്ലാവരെയും നോക്കി അവിടെ ചിരിച്ചു നിൽക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ തന്നെ പെണ്ണിന്റെ മുഖം മാറി……..
വേഗം ഉള്ളിലേക്ക് കയറി കിച്ചുവിന്റെ അടുത്തു ഇരുന്നു…..
“” അവര് എങ്ങോറ്റാ പോയത്…. “”
സ്വകാര്യം പോലെ കിച്ചുവിന്റെ അടുത്തേക്ക് ചേർന്നിരുന്നു ചോദിച്ചപ്പോൾ അവൻ അവളെ സൂക്ഷിച്ചു നോക്കി……..
“” എന്നോട് പറഞ്ഞില്ല…. ശ്രുതിക്ക് എന്തോ വാങ്ങാനായി പോയതാണെന്ന് തോന്നുന്നു….. “”
അവളുടെ മുഖത്തേ ഓരോ മാറ്റവും നോക്കി കൊണ്ടാണ് കിച്ചു പറഞ്ഞത്….. കിച്ചു അത് പറഞ്ഞപ്പോൾ പെണ്ണ് വേഗം മുഖം തിരിച്ചു കളഞ്ഞു … നില രാജേഷിനെയും ദേവൂട്ടിയെയും ഒന്ന് നോക്കി പെണ്ണ് നല്ല ചിരിയാണ്…. രാജേഷിനെ വല്ലാതെ ഇഷ്ട്ടപെട്ടിട്ടുണ്ട്……… ചിരിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു കൂടെ തന്നെ രേവതിയും…………. പാറു കുറച്ച് നേരം കിച്ചുവിന്റെ കൂടെ ഇരുന്നു പിന്നെ എഴുനേറ്റു നിലയുടെ അടുത്തേക്ക് ഓടി………
“” നിലാന്റി നാൻ പോട്ടെ…… “”
അടുക്കളയിൽ വന്ന് നിലയുടെ സാരി കൂടി പിടിച്ചു പാറു ചോദിച്ചപ്പോൾ നില തിരിഞ്ഞു നോക്കി….
“” ഇത് എന്തിനാ ഇപ്പോൾ പോണത്…. ഇവരൊക്കെ പാറുവിനെ കാണാൻ വന്നതല്ലേ…… ആന്റി പായസം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്….. “”
“” ബെന്റ നിലാന്റി….. പാറു പോവാ…. അച്ഛമ്മ വിലിച്ചിട്ടിലേനോ……… “”
പറയുമ്പോൾ മുഖമൊക്കെ ചുവന്നിരുന്നു…… അത് കണ്ടപ്പോൾ നിലയ്ക്ക് വല്ലയിക തോന്നി….ഇവിടെ നിന്ന് ഒരിക്കലും പോവാത്ത ആളാണ് ഇപ്പോൾ പോണമെന്നു പറയുന്നത്…. ആളും ഒച്ചയും ഒന്നും അവൾക്ക് ഇഷ്ട്ടമില്ല….
“” ഇപ്പോൾ പോവണ്ട പാറുസേ… നമുക്ക് ശ്രുതി ചേച്ചി വന്നിട്ട് പോവാ……… “”
രേവതി താഴെ ഇരുന്നു അവളെ കൂട്ടി പിടിച്ചു…
“” നിക്ക് പോനം….. “”
രേവതിയിൽ നിന്ന് മാറി അവൾ നിലയെ വീണ്ടും കൂട്ടി പിടിച്ചു……. അവൾക്ക് നിൽക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണെന്ന് നിലയ്ക്ക് മനസിലായി…..
“” എന്നാൽ വാ ആന്റി ആക്കി തരാം…… “”
“” വേണ്ട നാൻ പോയിക്കോളാം….. “”
കൈ പിടിച്ചു നടക്കാൻ തുടങ്ങിയ നിലയെ അവിടെ നിർത്തി പുറത്തേക്ക് ഓടി……. കിച്ചുവും ശരത്തും അവൾ ഒന്നും പറയാതെ പോവുന്നത് കണ്ട് പിറകെ നിന്ന് വിളിച്ചെങ്കിലും പെണ്ണ് നിന്നില്ല ……
“”””””””””””””””””””””””””””””””
രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോളാണ് സുധിഷിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്ന്……. വാട്സ്ആപ്പ് തുറന്നപ്പോൾ ഒരു വീഡിയോ ആണ്…… ഡൌൺലോഡ് ആവുന്നത് വരെ കാത്തു നിന്ന് നിന്നു അയാൾ കൈ കഴുകി എഴുനേറ്റു ഉമ്മറത്തു പോയി ഇരുന്നു……… വീഡിയോ ഡൌൺലോഡ് അയി ഓപ്പൺ ചെയ്തു നോക്കിയപ്പോൾ സുധിയുടെ കണ്ണ് കുറുകി……….. വണ്ടിയിൽ നിന്ന് ഇറങ്ങുന്ന രാജേഷും കൂടെ ഉള്ള രേവതിയെയും കണ്ടപ്പോൾ അയാൾ ദേഷ്യത്തിൽ വണ്ടിയുടെ കീ എടുത്തു…. ചീറി പാഞ്ഞു………
“”””””””””””””””””””””””””””””””
അര മണിക്കൂർ കഴിഞ്ഞേപ്പോൾ നന്ദുവും ശ്രുതിയും തിരിച്ചെത്തി കയ്യിൽ കുറച്ച് കവർ ഒക്കെ ഉണ്ട്…. ഹെൽമെറ്റ് അഴിച്ചു മുടിയൊന്ന് ശേരിയാക്കി വണ്ടിയിൽ നിന്ന് ഇറങ്ങി മുന്നിൽ ഇരിക്കുന്ന ശരത്തിനെയും രാജേഷിനെയും നോക്കി ചിരിച്ചു… ശ്രുതി എല്ലാം എടുത്ത് ഉള്ളിലേക്ക് കയറി…………..
“” നീ എവിടെ പോയതായിരുന്നു നന്ദു….. “”
“” അതൊക്കെ പറയാം ഏട്ടാ…. ഞാൻ ഇപ്പോൾ വരാം…….. “”
നന്ദു ഉള്ളിലേക്ക് കയറി അടുക്കളയിലേക്ക് പോയി……
“” ഏട്ടത്തി പാറു എവിടെ…… “”
രേവതിയെ കണ്ട് ഒരു ചടപ്പ് തോന്നി അവൻ ഡോറിന്റെ എടുത്ത് നിന്നാണ് ചോദിച്ചത്….
“” അവൾ പോയല്ലോ നന്ദു……. “”
“” ഇത് എന്തേയ് പെട്ടെന്ന് പോയത്….. “”
“” എന്തോ…നിങ്ങൾ പോയതിന് ശേഷം പെണ്ണ് അത്ര നല്ല മൂഡിൽ അല്ലായിരുന്നു…. പോണമെന്ന് പറഞ്ഞു വാശി ആയിരുന്നു………. പിന്നെ പിടിച്ചു വക്കാൻ തോന്നിയില്ല….
നന്ദു ഒന്ന് നെറ്റി ചുളിച്ചു പിന്നെ ചിരിച്ചു കൊണ്ട് പിറകിലേക്ക് ഓടി മതിൽ ചാടി…….. അവിടെ അടുക്കളഭാഗത്തു ശ്യാമേച്ചിയുടെ കൂടെ പൂച്ചയോട് കഥ പറഞ്ഞു ഇരിക്കുന്നുണ്ട് പാറു …… മതിൽ ചാടിയത് പാറുവിന്റെ മുന്നിലേക്ക് ആയപ്പോൾ പെണ്ണ് ഒന്ന് പേടിച്ചു പോയി…..
“” ശ്യാമേച്ചി ഇവളെ ഞാൻ കൊണ്ട് പോവാ ട്ടോ..””
നന്ദു പറഞ്ഞത് കേട്ട് അവൾ എഴുനേറ്റു അകത്ത് കയറാൻ പോയി അപ്പോൾ തന്നെ നന്ദു പിടിച്ചിരുന്നു……
“” എന്ത് പറ്റി….. അവിടെന്ന് വന്നപ്പോൾ തൊട്ട് ഒന്നും മിണ്ടുന്നില്ല….. ആ പൂച്ചയെ ചീത്ത പറയുന്നത് കേട്ടു…….. ഞാൻ വിളിച്ചാൽ പോലും വരാത്തത് ആണ്…. നേരത്തെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി…… “”
“” അതൊന്നുമില്ല ശ്യാമേച്ചി…. ഞങ്ങൾ കുറച്ച് കഴിഞ്ഞു വര ട്ടോ…… “”
“” നാൻ ഇല്ല വിക്രമൻ പോയിക്കോ…… “”
“” അതെന്താടി നീ ഇല്ലാത്തത് മര്യാദയ്ക്ക് വന്നോ…. “”
“” ഇല്ല നാൻ ഇല്ല….. “”
. നന്ദു നീട്ടിയ കൈ തട്ടി തെറിപ്പിച്ചു ഉള്ളിലേക്ക് ഓടാൻ പോയ പാറുവിനെ നന്ദു കൂടി പിടിച്ചു കൈ പുറത്തേക്ക് ആവും വിധം തോളിലേക്കിട്ടു……..
“”ഇനി നീ എന്തു ചെയ്യും …. അപ്പോൾ പോയി ട്ടോ ചേച്ചി….””
പാറുവിനെ അങ്ങനെ കിടത്തി കൊണ്ട് തന്നെ വീട്ടിലേക്ക് നടന്നു……….. ഉമ്മറത്തു എത്തി ശരത്തിനോടും രാജേഷിനോടും കണ്ണ് കൊണ്ട് ഉള്ളിലേക്ക് വരാൻ പറഞ്ഞു…… ഹാളിലേ മേശയിൽ പാറുവിനെ നിർത്തിച്ചു……. ഇഷ്ട്ടക്കേടോടെ താഴേക്ക് ഇറങ്ങാൻ പോയപ്പോൾ നന്ദു അവളുടെ മുഖം ഒരു വശത്തേക്ക് ചരിപ്പിച്ചു……… അവിടെ ഉള്ളത് കാണെ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു……..
വലിയ കേക്കും…. ഡ്രെസ്സും…… ടോയ്‌സും……
“” ഇറ്റൊക്കെ എനിക്ക് ഉല്ലതാണോ വിക്രമ…… “”
“” പിന്നല്ലാതെ വാ മുറിക്കാം…… “”
ടേബിളിന്റെ മുകളിൽ കൂടെ നടന്നു കൊണ്ട് അവളെ ചെയറിൽ നിർത്തി……. നന്ദു മാറി നിന്നു…. നിലയും ശരത്തും അവളെ ചേർത്ത് പിടിച്ചു കേക്ക് മുറിപ്പിച്ചു……..
“” ആ പൂ നിക്ക് ബേണം റ്റൊ….. “”
മുറിക്കുന്നതിന്റെ ഇടയിലാണ് ഇത് വിളിച്ചു പറയുന്നത്………. കേക്ക് cut ചെയ്തു കഷ്ണം വായയിലേക്ക് ഇട്ട് കൊടുക്കുമ്പോളും പെണ്ണിന്റെ കണ്ണ് മുഴുവൻ ആ പൂവിൽ ആയിരുന്നു….ഇനി അത് ആരേലും എടുക്കോ എന്ന പേടിയാണ്…..കണ്ട് നിന്നവർക്ക് ചിരിച്ചു പോയി……
കിച്ചു നന്ദുവിനെ നോക്കിയപ്പോൾ അവനൊന്നു കണ്ണിറുക്കി കാണിച്ചു……….
🦋തിരികെ വരും 🦋

by