19/04/2026

നില : ഭാഗം 12

രചന – അഹാനിക അനു

“” നീ ഇത് എങ്ങോട്ടാ ശ്രുതി ഒരുങ്ങി കെട്ടി….. “” രാവിലെ തന്നെ ഒരു ചുരിദാറും ഇട്ട് കീ കറക്കി കൊണ്ട് താഴേക്ക് ഇറങ്ങി വരുന്ന ശ്രുതിയെ കണ്ട് രാജേഷിന് ബ്രേക്ഫാസ്റ്റ് വിളമ്പി കൊടുക്കുന്ന ദേവഗി ചോദിച്ചു…… “” ഞാൻ ഒന്ന് അമ്പലം വരെ പോവാണ്…… “” “” അതിന് നിനക്ക് ഇവിടെ എവിടേലും അമ്പലം ഉണ്ടെന്നറിയോ……… ഇന്ന് സൺഡേ അല്ലേ നിനക്ക് എന്നെ വന്ന് ഒന്ന് അടുക്കളയിൽ സഹായിച്ചു തന്നൂടെ……… “” “” ഇന്ന് സൺഡേ അല്ലേ അമ്മയുടെ ഹസ്ബൻഡ് ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന് സഹായിച്ചു തരാൻ പറയി………. “” “” തർക്കുത്തരം പറയുന്നോ ശ്രുതി…….. “” അച്ഛനെ നോക്കിയുള്ള ശ്രുതിയുടെ പറച്ചിൽ കേട്ട് ദേവഗി ചൂടായി…… എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന മട്ടായിരുന്നു ശ്രുതിക്ക്……. “” ഞാൻ പോവാണ്……. “” ഇനി ഒന്നും പറയാൻ താല്പര്യം ഇല്ലെന്ന മട്ടിൽ അവൾ മുന്നിലേക്ക് നടന്നു……

“” മോളെ നിനക്ക് ഇവിടത്തെ വഴി ഒന്നും അറിയാത്തതാണ്……… അച്ഛൻ കൂടെ വരും…… “” “” വോ വേണ്ട………… വഴിയല്ലേ അത് ഇപ്പോ ആരോട് വേണേലും ചോദിച്ചു പോവാ……… എനിക്ക് ആരുടെയും സഹായം ഒന്നും വേണ്ട…………പിന്നെ ഞാൻ കാർ ആണ് എടുക്കുന്നത്….. അമ്പലത്തിൽ മാത്രമല്ല ഈ നാടൊക്കെ ഒന്ന് കണ്ടിട്ടേ ഞാൻ വരൂ………. “” അച്ഛനെ ഒന്ന് ഇരുത്തി നോക്കി ശ്രുതിയത് പറഞ്ഞു പുറത്തേക്ക് പോയി…….പിറകിൽ തന്നെ ദേവഗിയും……… രാജേഷ് ഇതൊന്നും ശ്രദ്ധിക്കത്തെ കഴിക്കുന്നതിൽ ശ്രദ്ധിച്ചു…….

“” നന്ദു എവിടെ പോയതാണ് കിച്ചു……. “” ഉള്ളി അരിയുമ്പോൾ അടുത്തു സ്ലാബിന്റെ മുകളിലെ കയറി ഇരുന്നു അടുത്തു കണ്ട ടിൻ കയ്യിൽ എടുത്ത് അതിൽ കയ്യിട്ട് മിസ്ചർ കഴിക്കുന്ന കിച്ചുവിനോടായി നില ചോദിച്ചു…….. “” എനിക്ക് അറിയില്ല ഏടത്തി……….രാവിലെ തന്നെ പോയതല്ലേ ഞാൻ ചോദിച്ചപ്പോൾ അതൊന്നും ചെറിയ മക്കൾ അറിയണ്ട എന്ന് പറഞ്ഞു ചാടി തുള്ളിയാണ് പോയത്……. “” “” ഉച്ചയ്ക്ക് എങ്ങാനും വരോ……. “”” “” വരാൻ ചാൻസ് കുറവാണ്…. അവന്റെ പോക്കല്ലേ……… ചിലപ്പോൾ നൈറ്റ്‌ ആവും…… അല്ലേൽ ഏതേലും പെണ്ണിനെ വായെ നോക്കി അവരുടെ ആങ്ങളമാർ ഇട്ട് ചാമ്പിയില്ലേൽ ഇവിടെ വരും………. “” “” അവനു ഈ കാര്യത്തിൽ ഒരു മാറ്റവും ഇല്ലേ കിച്ചു……. “” ചിരിച്ചു കൊണ്ട് ഉള്ളി അരിയുന്നത് നിർത്തി നില കിച്ചുവിന്റെ മുഖത്തേക്ക് നോക്കി……….

“”അവൻ അതിന് ആരെയാ ഏട്ടത്തി പ്രൊപ്പോസ് ചെയ്തിട്ടുള്ളത്………… അവൻ ആരുടെയും പിറകെ ഒലിപ്പിച്ചു നടക്കുന്നത് ഞാൻ കണ്ടിട്ടില്ല….. ഇനി ഒന്ന് താഴ്ന്നു കൊടുത്തിട്ടുണ്ടേൽ അവന്റെ പിറകെ നടന്ന പെൺ പിള്ളേരെ മുന്നിൽ ആണ്…അത് വച്ചു അവരെ കൊണ്ട് നടക്കാറില്ല ട്ടോ………അവന് അതൊക്കെ ഒരു രസം…….. ക്ലാസ്സിൽ പിന്നെ എന്തായാലും കയറില്ല…….. അഥവാ കയറിയാലോ വന്ന സ്പീഡിൽ പുറത്തേക്ക് പറഞ്ഞയക്കും…….. ഏത് നേരവും ആ കാന്റീനിൽ ഉണ്ടാവും……….അവിടെ അവരുടെ പാട്ടും കച്ചേരിയും ആണ്……… പക്ഷെ നല്ല രസാണ് ട്ടോ അതൊക്കെ കേൾക്കാൻ……സ്റ്റാഫ് റൂമിൽ പോലും ഇവരുടെ കാര്യം മിസ്സമാർ പറയുന്നത് ഞാൻ കെട്ടിട്ടിട്ടുണ്ട്………അവനാ ക്യാമ്പസിൽ അങ്ങ് ജീവിക്കല്ലേ…………””

“” നീ പിന്നെ അതിലൊന്നും പെടില്ലേ…… “” “” അതിന് എനിക്ക് എവിടെ സമയം…… ഏത് നേരവും പാർട്ടി കാര്യവുമായി ഓടലല്ലേ….. പിന്നെ ക്ലാസ്സിൽ കയറുന്നത്…… ഇലക്ഷന് നിൽക്കണേൽ അറ്റൻഡൻസ് മസ്റ്റ്‌ ആണ്……. അതേ പോലെ supply ഉണ്ടേൽ നിൽക്കാനും പറ്റില്ല……. അപ്പോൾ പിന്നെ അവന്റെ കൂടെ തിരിഞ്ഞു നടന്നാൽ ഒന്നും നടക്കില്ല……….. “” “” നന്ദുവിന്റെ കാര്യത്തിൽ മാത്രേ എനിക്ക് ഒരു പേടി ഉണ്ടായിരുന്നുള്ളു…….. ഇപ്പോ എനിക്ക് നിന്നെയാ പേടി…….. “” “” എന്നെ എന്തിനാ പേടി……. “” നിലയുടെ കയ്യിൽ നിന്ന് ഉള്ളി വാങ്ങി അവൻ അരിഞ്ഞു കൊണ്ട് ചോദിച്ചു…… “” നീ ഈ പാർട്ടിയുമായി നടക്കുന്നത് തന്നെ……. ശരത്തേട്ടന് ഒട്ടും ഇഷ്ട്ടമല്ല നീ ഇങ്ങനെ നടക്കുന്നത്…. എന്തേലും പ്രശ്നം കൂടി ഉണ്ടായാൽ പറയും വേണ്ട……….. “”

“” പാർട്ടിയുമായി നടന്നാൽ എന്ത് പ്രശ്നം ഉണ്ടാവാനാ…….ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമല്ലേ…………. നമ്മുടെ മുന്നിൽ രാവിലെ മുതൽ വൈകുന്നേരം വരെ പത്രം അരച്ച് കലക്കി ഇരിക്കുന്ന കാർണോരെ തികച്ചറിയോ ഏട്ടത്തിക്ക് …….സഖാവേന്നൊക്കെ പറഞ്ഞാൽ അതായിരുന്നു………. അച്ഛന്റെ സംസാരത്തിൽ നമ്മൾ വീണു പോവും………… ഓരോ വാക്കും പറയുമ്പോൾ തീ ആണ് …….നാട്ടിലെ എന്ത് കാര്യത്തിനും അച്ഛൻ മുന്നിൽ ഉണ്ടാവും…… സംസാരിച്ചു തുടങ്ങിയാൽ എതിരെ നിൽക്കുന്നവന്റെ വായ അടപ്പിക്കും…….. രോമാഞ്ചം വരും…………. അച്ഛന്റെ കണ്ടല്ലേ ഞാൻ ഇങ്ങനെ ആയത്…………. “” “” ഉവ്വ……. അവസാനം എന്തേലും പ്രശ്നം ആയിട്ട് ഇങ്ങോട്ട് വന്നേക്കരുത്…….അതേ നീ ഈ കുക്കറിന് രണ്ട് വിസിൽ വന്നാൽ ഓഫ്‌ ചെയ്യണം ട്ടോ………. ഞാൻ അച്ഛന്റെ എടുത്ത് നിന്ന് മോളെ ഒന്ന് വാങ്ങി വരട്ടെ രാവിലെ ഒന്നും കഴിച്ചിട്ടില്ല…… “” ഒന്ന് മൂളി കൊണ്ട് കിച്ചു ഉള്ളി അരിഞ്ഞു…..

മോളെ എടുത്ത് അടുക്കളയിലേക്ക് വന്ന നില ഉള്ളി അരിഞ്ഞു കണ്ണൊക്കെ നിറച്ചു നിൽക്കുന്ന കിച്ചുവിനെ കണ്ട് ചിരിച്ചു പോയി…… ദേവൂട്ടിയാണേൽ അവനെ കണ്ടതും അങ്ങോട്ടേക്ക് ചാടാൻ തുടങ്ങി….. കിച്ചുവിന്റെ കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ചുണ്ട് ഒന്ന് പുറത്തേക്ക് തള്ളി വിതുമ്പി……. “” അയ്യോ പാപ്പ കുട്ടി എന്തിനാ കരയുന്നത്… ഇപ്പോൾ വരാം ട്ടോ…… “” ദേവൂട്ടിയുടെ കവിളിൽ ഒന്ന് ഉമ്മ വച്ചു കൈ കഴിക്കാനായി അവൻ പുറത്തേക്ക് പോയി……. തിരിച്ചു വന്ന് അവളെ എടുത്ത് മടിയിൽ ഇരുത്തി….നില ഉപ്പ് മാവ് ഒന്ന് കൂടെ ഉടച്ചു വായയിലേക്ക് വച്ചു കൊടുത്തപ്പോൾ അത് ഇഷ്ട്ടപെടാത്ത പോലെ പുറത്തേക്ക് തുപ്പി……. വീണ്ടും കൊടുത്തപ്പോൾ ചെറുതായി പൊന്തിയ പാൽ പല്ല് കൊണ്ട് അവളുടെ കൈക്ക് കടിച്ചു…..

“” ആ ദേവൂട്ടി നിന്റെ ആ പല്ല് ഞാൻ കുത്തി പൊട്ടിക്കും ട്ടോ……. എന്തൊരു വേദനയാണ്…… “” അമ്മ പറഞ്ഞത് ഇഷ്ടപ്പെട്ട രീതിയിൽ അവളൊന്ന് തുള്ളി…… പിന്നെ നിലയുടെ കയ്യിലെ പ്ലേറ്റിൽ കയ്യിട്ട് തല തിരിച്ചു കിച്ചുവിന്റെ വായയിലേക്ക് വച്ചു കൊടുത്തു…….. “” പാപ്പന് വേണ്ട കുട്ടി കഴിച്ചോ……. “” അവൾക്ക് എങ്ങനേലും ആ പ്ലേറ്റിൽ ഉള്ളത് തീർക്കണം കിച്ചു പറഞ്ഞത് ഇഷ്ട്ടപ്പെടാതെ കുഞ്ഞി പെണ്ണ് അവന്റെ വായയിൽ അത് കുത്തി തിരുകാൻ നോക്കി………… കിച്ചു വായ തുറക്കാതെ അടച്ചു തന്നെ നിൽക്കുന്നത് കണ്ട് അവൾ മടിയുള്ള കമഴ്ന്നു കിടന്നു കൈക്ക് നല്ല കടി വച്ചു കൊടുത്തു……………. “” ആ…….. എന്റെ കൈ…… ഏട്ടത്തി വിടാൻ പറ…. നല്ല വേദന ഉണ്ട്…….. “” കിച്ചുവിന്റെ ഒച്ച ഉയർന്നതും ദേവൂട്ടി പെട്ടെന്ന് ഞെട്ടി വേഗം എഴുനേറ്റു ഇരുന്നു……. പിന്നെ കരഞ്ഞു കൊണ്ട് നിലയുടെ കയ്യിലേക്ക് ചാടി……… കിച്ചു എന്തോ ഒന്ന് പറയാൻ വന്നപ്പോളാണ് അപ്പുറത്ത് നിന്ന് ശ്യാമേച്ചിയുടെയും തൃത്തയുടെയും കരച്ചിൽ കേട്ടത്……… വണ്ടി എടുക്കെടാ എന്ന് നിവിൻ ഉറക്കനെ വിളിച്ചു പറയുന്നുണ്ട്………….. കാര്യം മനസിലാവാതെ നിലയും കിച്ചുവും അവിടേക്ക് ഓടി……….

ഉച്ചയ്ക്ക് വീട്ടിൽ എത്തി വണ്ടി ഒതുക്കി നിർത്തി കീ കറക്കി കൊണ്ട് വീട്ടിലേക്ക് കയറിയ നന്ദു പെട്ടെന്ന് അച്ഛൻ മുന്നിലേക്ക് കയറി നിന്നപ്പോൾ ഒന്ന് പേടിച്ചു പോയി…… അച്ഛന്റെ മുഖമൊക്കെ ഒന്ന് പേടിച്ച പോലെ……….. “” നീ ഇത് എവിടെ പോയി കിടക്കായിരുന്നെടാ…. “” ദേഷ്യത്തിൽ ഉള്ള അച്ഛന്റെ പറച്ചിൽ കേട്ട് അവനൊന്നും പറയാൻ കഴിഞ്ഞില്ല………. “” വണ്ടി എടുക്കെടാ നന്ദു…പാറുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്……. അച്ഛൻ പറഞ്ഞത് ബാക്കി ഒന്നും അവന് കേൾക്കാൻ കഴിഞ്ഞില്ല….. കാറ്റ് പോലെ വണ്ടിയിൽ കയറിയതും അച്ഛൻ വന്ന് ഇരുന്നതും ഒന്നും അവൻ അറിയാതെ ആയിരുന്നു……. 🦋തിരികെ വരും 🦋