19/04/2026

നിലാ : ഭാഗം 01

രചന – അഖില അനു

തുലാവർഷം തകർത്താടി മഴയുടെ താണ്ഡവം അരങ്ങേറി … പുലർച്ചെ തണുപ്പിന് കൂടെ മഴയും കൂടി ആയപ്പോൾ ഉഷാറായി…… പുതപ്പ് ഒന്ന് കൂടെ വലിച്ചു കഴുത്തിൽ ഇറുക്കി വച്ചപ്പോളാണ് ബോധം വന്ന പോലെ എഴുനേറ്റു ക്ലോക്കിലേക്ക് നോക്കിയത്…. സമയം 6 മണി മരം കൊണ്ടുള്ള ജനൽ പൊളിച്ചു പതുക്കെ തുറന്നു മണ്ണിന്റെ മണം നാസികയിലേക്ക് വലിച്ചു കയറ്റി…. മഴ പാറൽ ഉള്ളിലേക്ക് കടക്കാതിരിക്കാൻ വേഗം തന്നെ അത് കൊട്ടി അടച്ചു…….. മുടി എല്ലാം കെട്ടി വച്ചു അടുത്തു കിടക്കുന്ന മോളെയും ശരത്തിന്റെ ഒന്നു നോക്കി എഴുനേൽക്കാൻ ശ്രമിച്ചു…. പഴയ കട്ടിൽ ആയതോണ്ട് തന്നെ നിരങ്ങിയപ്പോൾ ഒരു പ്രത്യേക ശബ്ദം വന്നു………. മുഖമൊന്ന് ചുളിച്ചു സ്വയം തലയ്ക്കൊരു കോട്ടും കൊടുത്തു വേഗം ഇറങ്ങി………. ഡോറിന്റെ കുറ്റി തുറന്നപ്പോൾ അതിനേക്കാളും വലിയ ശബ്ദം…………….. “ഹോ എന്നെ അങ്ങ് കൊല്ല്…………..” തിരിഞ്ഞു മോളെ നോക്കി അവൾ നല്ല ഉറക്കാണ്………. ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി മുന്നിലെ വാതിൽ തുറന്നു……. “” ഈ ചെക്കനോട് എത്ര പറഞ്ഞാലും കേൾക്കില്ല പത്രം ഉമ്മറത്തേക്കിടണം എന്ന് ഇതിപ്പോൾ എല്ലാം നനഞ്ഞു…….””

പടിയിൽ നനഞ്ഞു കിടന്ന പത്രമെടുത്ത് ഉള്ളിലേക്ക് കയറി കതകടച്ചു……. അടുക്കളയിലേക്ക് പോയി ഒരു പാത്രം എടുത്ത് ചായക്ക് വെള്ളം വയ്ക്കാൻ നിന്നപ്പോളാണ് കുട്ടകം കാലിയായത് കണ്ടത്……….. അകത്തു പോയി ഒരു കുട എടുത്ത് വന്ന് പിന്നാമ്പുറത്തെ വാതിൽ തുറന്നതും തലയിൽ കൈ വച്ചു പോയി …………… പുറത്തഴിച്ചു വച്ച ചെരുപ്പെല്ലാം മുറ്റത്തെ വെള്ളത്തിൽ ഒളിച്ചു പോയിരിക്കുന്നു……………. എന്തായാലും മതിലിന്റെ അടുത്തു എല്ലാം തങ്ങി നിൽക്കുമെന്ന് അറിയാവുന്നത് കൊണ്ട് മാക്സിയുടെ ഒരു ഭാഗം പൊക്കി അരയിൽ തിരുകി കുട തോളിൽ വച്ചു പുറത്തേക്ക് ഇറങ്ങി………. ചെരുപ്പ് എടുത്ത് കൊണ്ട് വന്ന് കിണറ്റിന് കരയിലേക്ക് പോയി…………. കിണർ നിറഞ്ഞിരിക്കുന്നു……. ഇപ്പോൾ കപ്പിയുടെ ആവശ്യമൊന്നുമില്ല ഒന്നു മനസ് വച്ചാൽ കൈ കൊണ്ട് മുക്കി എടുക്കാം അത്രയും നിറഞ്ഞിട്ടുണ്ട് ………… ഒരാഴ്ച മഴ അടുപ്പിച്ചു പെയ്താൽ ഇതാണ് അവസ്ഥ………….. പുറത്തേക്ക് തീരെ ഇറങ്ങാൻ കഴിയില്ല………….. കുട കഴുത്തിൽ തിരുകി രണ്ട് കൈ കൊണ്ടും വെള്ളം കോരി എടുത്ത് തിരിഞ്ഞപ്പോളാണ് അവിടെ ചീത്ത പറയാൻ പാകത്തിന് അച്ഛൻ നിൽക്കുന്നത് കണ്ടത്………. ”

” കിണറ്റിലേക്ക് മൂക്കും കുത്തി വീഴാനാണോ രാവിലെ തന്നെ ഈ പ്രഹസനം………..ഇന്നലെ മുക്കി വച്ചാൽ പോരായിരുന്നോ……… അല്ലെങ്കിൽ അച്ഛനോട് പറയായിരുന്നില്ലേ ………. മഴയാണ് മുറ്റം മുഴുവനും വെള്ളവും പോരാത്തത്തിന് വഴുക്കലും………””” മഴയിൽ കേൾക്കാൻ ശബ്ദം ഉയർത്തിയാണ് അച്ഛൻ പറഞ്ഞത്………….. സ്നേഹത്തോടെ ഉള്ള അച്ഛന്റെ ശാസന കേട്ട് അവളൊന്ന് ചിരിച്ചു ഉള്ളിലേക്ക് കയറി……… “”ഇങ്ങ് മാറു മോളെ അച്ഛൻ ചെയ്യാം “” താഴെ നിന്ന് വിറകെടുത്ത് അടുപ്പിൽ വച്ചു കുറച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ നിൽക്കുന്ന അവളെ തടഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു…….. “” ഒന്നും വേണ്ട അച്ഛാ…… ഞാൻ ചെയ്തോളാം…………… പോയാട്ടെ പോയാട്ടെ…… ചായ ഞാൻ കൊണ്ട് വരാം …………. പിന്നെ പത്രം ഉമ്മറത്തല്ല ട്ടോ……… ആ ചെക്കൻ പുറത്താ ഇട്ടത് മുഴുവൻ നനഞ്ഞോട്ടി ഞാൻ അകത്തേക്ക് വച്ചിട്ടുണ്ട്””” അവൾ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു നോക്കി ……

“” അല്ല മോളെ അവൻ എഴുനേറ്റിലെ…….. സമയമായല്ലോ…….. “” “” ഇല്ല അച്ഛ ഇന്ന് പോവുന്നില്ല എന്ന് പറഞ്ഞിരുന്നു ….മഴ ആയോണ്ടാവും….. അല്ലെങ്കിലേ ചെറിയൊരു മടിയും ഉണ്ട്…….. “” ബാക്കി രണ്ടെണ്ണത്തിന്റെ കാര്യം പിന്നെ പറയണ്ടല്ലോ …… പോയാൽ പോയി അല്ലെങ്കിൽ ഇല്ല അത്ര തന്നെ ………. “”” “” അങ്ങനെയൊന്നും ഇല്ല അച്ഛാ……. “” “” എനിക്കറിയില്ലേ മോളെ അവരെ………….. “” “” അച്ഛാ……. “”” “” ഓ ഞാൻ ഒന്നും പറയുന്നില്ലേ……..നിന്നോട് എത്ര പറഞ്ഞിട്ടും കാര്യമില്ല നീ അവരുടെ ഭാഗത്ത….. “” നീട്ടിയുള്ള അവളുടെ വിളി കേട്ട് അയാൾ കൈ തൊഴുതു കൊണ്ട് പറഞ്ഞു… പിണക്കം നടിച്ചു അച്ഛൻ പോവുന്നത് കണ്ടു അവൾ ചിരിച്ചു പോയി……… പിന്നെ തിരിഞ്ഞു നിന്നു അടുപ്പിൽ ഊതി………….. ചായ ഉണ്ടാക്കി ഉമ്മറത്തേക്ക് പോയപ്പോ അച്ഛൻ പടിയിൽ ഇരുന്ന് മഴ നോക്കി ഇരിക്കുന്നത് കണ്ടു…. ചായ അച്ഛന് നേരെ നീട്ടി അവൾ അടുത്തിരുന്നു ആ തോളിൽ ചാഞ്ഞു……… “”അച്ഛാ……”” “”മ്മ്…..”” “”അച്ഛാ……”” “”ന്താ……..”” “”അച്ചോ……”” “”എന്താടി പെണ്ണേ കാര്യം പറയി ……..”” “”മിസ്സ്‌ ചെയ്യുന്നുണ്ടോ………”” “”ആരെ…………”” “”,ചിറ്റേടത്തെ നാരായണിയെ……”” “”എണീച്ചു പോടീ……”” “”ശെടാ ഞാൻ ഒരു കാര്യം ചോദിച്ചേ അല്ലേ …..””

“”നിന്നോട് ആരാടി പറഞ്ഞേ എന്റെ പഴയ കാമുകിന്റെ പേര് നാരായണി ആണെന്ന്……”” “”അതിന് അച്ഛന്റെ പഴയ കാമുകിന്റെ പേരാണ് ഇതെന്ന് ഞാൻ പറഞ്ഞോ……… അയ്യേ ചമ്മി ചമ്മി………”” “”അല്ല കുറച്ച് ദിവസയല്ലോ 3 എണ്ണം കൂടി ഇതും പറഞ്ഞു നടക്കുന്നു……”” “”അതിനിപ്പോ എന്താ …… ഞങ്ങൾക്ക് തോന്നി ഞങ്ങൾ പറഞ്ഞു………..അയ്യേ ന്നാലും അച്ഛൻ ചമ്മിയേ….”” “”ഹോ എന്റെ പെണ്ണേ……. നീ ഒന്നു എഴുനേറ്റു പോയ………”” “”ഹും…. ഞാൻ പോവൂല……..”” “”പിന്നെ ഇവിടെ ഇരിക്കാനാണോ പ്ലാൻ………”” “”പറഞ്ഞു തന്നാൽ ഞാൻ പോയിക്കോളാം……..”” “”എന്ത് പറഞ്ഞു തന്നാൽ……”” “”പേര്…………”” “”ഒരൊറ്റ വീക് വച്ചു തന്നാലിണ്ടല്ലോ…….. ഒരു കുട്ടിന്റെ അമ്മയായിലെ ഇപ്പോളും ഒരു മാറ്റവും ഇല്ലേ നിനക്ക്……,, “”അച്ഛൻ അങ്ങനെ പറയരുത്……… അച്ഛന്റെ മോന്റെ ആക്രാന്തം കൊണ്ടാണ് ഇപ്പോളും യങ് ആയി നടക്കേണ്ട എന്നെ ഒരു കൊച്ചിന്റെ തള്ളയാക്കിച്ചത്……”” “”എന്റെ മോളെ ഞാൻ ഒന്നും പറഞ്ഞില്ല……… നീ പോയി മോളെ ഒന്നു വിളിച്ചോക്……….”” ഇനിയും എന്തേലും പറഞ്ഞാൽ പെണ്ണ് ബോധമില്ലാതെ എന്തേലും വിളിച്ചു എന്ന് അറിയുന്നത് കൊണ്ട് വേഗം വിഷയം മാറ്റി…….

“”ഓഹോ ഞാൻ പോയി വിളിച്ചാൽ ഇപ്പോൾ എഴുന്നേൽക്കും…… അച്ഛന്റെ അല്ലേ മോളെ ആന കുത്തിയാലും എഴുനേൽക്കുല………. അപ്പോൾ ഓക്കേ മിസ്റ്റർ പരേല…….ഞാൻ പോയി കഴിക്കാൻ ഉണ്ടാക്കട്ടെ ട്ടോ……..”” ചാടി തുള്ളി പോവുന്ന അവളെ കണ്ടപ്പോ അറിയാതെ ആണേലും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു……… തന്റെ മകന്റെ ഭാഗ്യം ആണ്……. അവന്റെ മാത്രമല്ല ഞങ്ങളുടെയും……………. നില……… ഇരുട്ട് താങ്ങി നിന്ന ഞങ്ങളുടെ ജീവിതത്തില്ലേക്ക് നിലാവായി വന്നവൾ …….. അടുക്കളയിലേക്കു പോവുന്ന കൂട്ടത്തിൽ നില അകത്തേക്ക് ഒന്നു എത്തി നോക്കി അവിടെ അച്ഛനും മോളും കെട്ടി പിടിച്ചു കിടക്കുന്നത് കണ്ടപ്പോ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു……….. അപ്പുറത്തെ റൂം കണ്ടപ്പോ ചുമ്മാ ഒന്നു തള്ളി നോക്കി കുറ്റി ഇട്ടിട്ടില്ല…….. മോനെ മനസ്സിൽ ലഡു പൊട്ടി…… പമ്മി പമ്മി ഉള്ളിൽ കയറി……….. ആഹാ ഇത് ഏതാ കുരുക്ഷേത്ര ഭൂമിയിൽ 2 പടയാളികൾ…. അവരുടെ കിടത്തം കണ്ടു ചിരി വന്നെങ്കിലും മിണ്ടാതെ ജനൽ പൊളിച്ചു പതുക്കെ തുറന്നു മേശയിൽ പേന ഇട്ട് വച്ച ഒരു ടിൻ എടുത്ത് ഓടിന്റെ മുകളിൽ നിന്നെ വീഴുന്ന വെള്ളം നിറച്ചു…….

ബാക്കി എല്ലാം ശട പടെ ശട പടെ എന്നായിരുന്നു…………… ഏട്ടത്തി………. എന്നുള്ള വിളി കേട്ടപ്പോൾ തന്നെ മുന്നിലിരുന്ന അച്ഛൻ തലയ്ക്കു കൈ വച്ചു…… അത് ഇവിടത്തെ സ്ഥിരം കലാപരിപാടി ആയത് കൊണ്ട് പ്രത്യേകിച്ചു ഒന്നും പറയാതെ പത്രം വായിച്ചിരുന്നു………… പത്തിരിക്ക് ഉള്ള പൊടി കുഴച്ചോണ്ട് നിക്കുമ്പോളാണ് പുറകിൽ നിന്ന് കാലനക്കം കേട്ടത്…… അത് പ്രതീക്ഷിച്ചത് കൊണ്ട് തന്നെ ഒന്നു ചിരിച്ചു തിരിഞ്ഞു നിന്നു……….. ” ആഹാ ഇന്ന് വിക്രമനും മുത്തും ഇത്ര നേരത്തെ എണീച്ചോ……..”” “” എണീച്ചില്ല എണീക്കാൻ പോണേ ഉള്ളു….. “” “” അയ്യേ തമാശ പറഞ്ഞതാണോ എനിക്ക് മനസിലായില്ല ട്ടോ …. “” “” ഏട്ടത്തി എന്റെ ക്ഷമയെ ഇങ്ങനെ പരീക്ഷിക്കരുത്………… “” “” ശെടാ അതിന് ഞാൻ എന്ത് ചെയ്തു ചെർക്ക…”” “” ഞങ്ങളെ കോലം കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ..”” “” അയ്യോ ഇത് ഇപ്പോളാണ് ട്ടോ ഞാൻ ശ്രെദ്ധിച്ചത്….. എന്താ ഡ്രെസ് ഒക്കെ നനഞ്ഞിരിക്കുന്നത്……. “” “” ഏട്ടത്തി ഞങ്ങളെ കൊണ്ട് ഒന്നും പറിപ്പിക്കരുത് …. “” “” എന്നാൽ മക്കൾ ഒന്നും പറയണ്ട ആ കുക്കർ എടുത്ത് ഒന്നു ഗ്യാസിന്റെ മുകളിലേക്ക് വക്ക് ട്ടോ…. ..”” ദേഷ്യത്തോടെ ഉള്ള അവരുടെ പറച്ചിൽ കേട്ട് ചിരി വന്നെങ്കിലും അത് പിടിച്ചു വച്ചു അവൾ തിരിഞ്ഞു നിന്ന് പത്തിരി കുഴച്ചോണ്ട് പറഞ്ഞു …………

പിറകിൽ നിന്ന് ഉച്ചയും അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ ചുമ്മാ ഒന്നു തിരിഞ്ഞു നോക്കലും മേലേക്ക് വെള്ളം വന്ന് വീഴലും ഒപ്പരമായിരുന്നു…………… കുറച്ച് നേരം അങ്ങനെ തന്നെ നിന്നു പെട്ടെന്ന് ബോധം വന്നപ്പോൾ തിരിഞ്ഞു ഒരു ഓട്ടമായിരുന്നു………… “”ടാ തെണ്ടികളെ………..”” കയ്യിൽ കിട്ടിയ ചട്ടകവുമായി ഓടി വന്നപ്പോളാണ് റൂമിന്റെ മുന്നിൽ കൈ കെട്ടി ദേഷ്യത്തിൽ ശരത്ത് നിൽക്കുന്നത് കണ്ടത്……… തിരിഞ്ഞു ഓടാൻ തുടങ്ങിയതാണ് അവന്റെ കൂർത്ത നോട്ടത്തിൽ നിന്ന് തന്നെ ആ ഓട്ടം തന്റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് മനസിലാക്കി നല്ല കുട്ടിയായി നിന്ന്………. “” കഴിഞ്ഞോ 3 പേരുടെയും കൊട്ടികലശം……… ഏഹ്……..”” ദേഷ്യത്തോടെ ഉള്ള അവന്റെ പറച്ചിൽ കേട്ടപ്പോൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു…………. അപ്പോളും ശരത്ത് അവളുടെ നാനോഞ്ഞൊട്ടിയ ഡ്രെസ് കണ്ടത്……. അതിനുള്ളത് കൂടി കേൾക്കുന്നതിന് മുന്നേ റൂമിൽ നിന്ന് മോളുടെ കരച്ചിൽ കേട്ടു….. നീ എന്റെ മോള് തന്നെയാണ് മുത്തേ……….. മനസ്സിൽ ഒരായിരം പൂത്തിരി കത്തിച്ചോണ്ട് ദയനീയമായി ശരത്തിന്റെ നോക്കി വേഗം റൂമിലേക്ക് കയറി താൻ ഇത് ആരോടാ പറയുന്നത് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ എന്ന രീതിയിൽ ഒന്നും മിണ്ടാതെ ശരത് ഉമ്മറത്തേക്ക് പോയി……പോവുന്ന പോക്കിൽ അപ്പുറത്തെ റൂമിലേക്കു ഒന്നു എത്തി നോക്കി…….

അവിടെ അപ്പോളേക്കും രണ്ടും കൂടി അടുത്ത ഉറക്കം തുടങ്ങിട്ടുണ്ട്……. ഒന്നു ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു……………… റൂമിലേക്ക് കയറിയ നില കാണുന്നത് കമഴ്ന്നു കിടന്നു വട്ടം കറങ്ങുന്ന മോളെ ആണ്……… “” അല്ല എന്തോന്ന് വിക്രസാണ് അമ്മേടെ മുത്ത് കാണിച്ചു കൂട്ടുന്നത്……. അവളുടെ ശബ്ദം കേട്ടതും തേടി നടന്നത് കണ്ട സന്തോഷത്തിൽ അവളുടെ കണ്ണൊന്നു തിളങ്ങി എന്നാൽ അതേ സമയം ഇത്രയും നേരം കാണാത്തതിന്റെ പരിഭവത്തിൽ ചുണ്ട് പുത്തേക്ക് തള്ളി ഒന്നു വിതുമ്പി………. “”എന്തിനാടാ കണ്ണാ കരയുന്നത്……….”” അതും കൂടി ചോദിച്ചപ്പോൾ കരച്ചിൽ ഒന്നും കൂടെ കൂടി…… ചിരിച്ചു കൊണ്ട് മോളെ എടുക്കാൻ പോയപ്പോൾ ആണ് നനഞ്ഞു നിൽക്കുകയാണല്ലോ എന്ന് ഓർത്തത്……….. വേഗം അലമാര തുറന്നു ഒരു മാക്സി എടുത്തിട്ട് മോളെ എടുത്തു മടിയിൽ ഇരുത്തി……… ചുണ്ട് നുണഞ്ഞു കൊണ്ട് മാറിൽ പരതുന്നത് കണ്ടപ്പോൾ കവിളിൽ അമർത്തി മുത്തി പാല് കൊടുത്ത് ………. മോള് ഉറങ്ങി എന്ന് കണ്ടപ്പോൾ കട്ടിലിൽ കിടത്തി പുതപ്പിച്ചു രണ്ട് ഭാഗത്തും തലയണ വച്ചു ഒന്നു കൂടി നോക്കി അടുക്കളയിലേക്ക് പോയി………….

“”അച്ഛാ……. ചായ എടുത്ത് വച്ചിട്ടുണ്ട് ട്ടോ………..”” പത്തിരിയും കറിയും മേശയിൽ കൊണ്ട് വയ്ക്കുന്ന കൂട്ടത്തിൽ ഉമ്മറത്തേക്ക് നോക്കി അവൾ വിളിച്ചു പറഞ്ഞു…… പത്രം മടക്കി വച്ചു എഴുനേൽക്കുന്ന കൂട്ടത്തിൽ പുറത്തേക് നോക്കി നിൽക്കുന്ന ശരത്തിന്റെ പുറത്തൊന്ന് കൊടുത്തു…… “”വാടാ ചെറുക്ക….. ചായ കുടിക്ക……”” “”ഓ….. ഞാൻ പല്ല് തേച്ചിട്ടില്ല…….. ഈ പേപ്പർ ഒന്നു വായിക്കട്ടെ……കാർണോറെ കയ്യിൽ ആദ്യം പത്രം കിട്ടിയാൽ അത് അരിച്ചു പിറക്കാതെ തരില്ലല്ലോ……….. പോയി കഴിച്ചാട്ടെ…… പുന്നാര മോള് വിളിക്കുന്നില്ലേ………..”” “” ഒന്നു പോടാ….. നീ വേണേൽ വന്ന് കഴി…. “” “”ഓ ആയിക്കോട്ടെ…….”” അവന്റെ പറച്ചിൽ കേട്ട് ചിരിച്ചോണ്ട് ഉള്ളിലേക്ക് കയറി………. “” ഇത് എന്താ മോളെ ലൈറ്റ് ഇടാത്തത് ….നിനക്ക് വല്ലതും കാണുന്നുണ്ടോ .. “” “” കറന്റ്‌ പോയി അച്ഛാ……. അടുത്ത മഴ വരുന്നുണ്ട്………അതാണ് മൂടി കിടക്കുന്നത് ……… “” അടുക്കളയിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു…….. പെട്ടെന്ന് ഇടി വെട്ടിയതും റൂമിൽ കിടക്കുന്ന മോള് ഞെട്ടി കരയാൻ തുടങ്ങി…………..

കയ്യിലുള്ള പാത്രം സിങ്കിൽ വച്ചു റൂമിലേക്ക് പോയപ്പോളേക്കും മോളെ എടുത്തു ശരത്ത് നിൽക്കുന്നത് കണ്ടു…….. മുഖത്ത് ഇപ്പോളും സ്ഥായി ഭാവം കലിപ്പ് തന്നെയാണ്……. “” നീ എന്ത് എടുക്കുവാ അവിടെ മോളെ ഒന്ന് നോക്കി കൂടെ…….. “” അവളെ കണ്ടപ്പോൾ തന്നെ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളുന്ന ശരത്തിനെ കണ്ടപ്പോൾ അവൾക്ക് അങ്ങ് അരിച്ചു കരയാറി………… “” ശരത് ഏട്ടൻ എന്നാൽ അടുക്കളേൽ പോയി അവിടത്തെ പണി ഒക്കെ എടുക്ക്……..ഞാൻ മോളെ നോക്കി ഇവിടെ ഇരുന്നോളാം……. അത്രയും പറഞ്ഞു കൊണ്ട് മോളെ അവന്റെ കയ്യിൽ നിന്ന് വാങ്ങി അടുക്കളലേക്ക് നടന്നു……… റൂമിൽ നിന്ന് പുറത്തേക് ഇറങ്ങിയ ശരത് കാണുന്നത് തന്നെ നോക്കി ആക്കി ചിരിക്കുന്ന അച്ഛനെ ആണ്……….. “” എന്തോന്നാ നോക്കി ചിരിക്കൂന്നേ…… “” ഒറ്റ പിരികം പൊക്കി കൊണ്ട് അവന് ചോദിച്ചപ്പോൾ അച്ഛൻ വീണ്ടും ചിരിച്ചു………. “”കിട്ടിയില്ലേ നിനക്ക് “”…… ” ഓ …… ചോദിച്ചു വാങ്ങിച്ചു…… “” ഒരു വളിഞ്ഞ ചിരി ചിരിച്ചു അടുക്കളയിലേക്ക് പോയി………

“”മ്മാ….”” “” എന്താണ് കണ്ണാ….. “” “” മാ….”” “” എന്തോന്നാ കുഞ്ഞി പെണ്ണേ……. “”… . അടുക്കള വരാന്തയിൽ മോളെയും എടുത്ത് നിൽക്കുകയാണ് നില……… മഴ നോക്കി അവൾ അവളുടെ ഭാഷയിൽ എന്തൊക്കയോ പറയുന്നുണ്ട്……….. മോളുടെ മുഖം കഴുകി കഴുത്തിൽ ഇട്ട തോർത്തു കൊണ്ട് അവളുടെ മുഖം തുടച്ചു കൊടുക്കുമ്പോൾ ആണ് വീണ്ടും ഇടി വെട്ടിയത് പെട്ടെന്ന് ആയതോണ്ട് നിലയും ഒന്നു പേടിച്ചു പിറകോട്ടു പോയി……. ഇടിച്ചു നിന്നത് ശരത്തിന്റെ നെഞ്ചിലേക്കും …….മോള് വേഗം അവളുടെ മാറിൽ മുഖം പൂഴ്ത്തി……. “” എന്തോന്നാ അമ്മയും മോളും കൂടി ഇവിടെ… “” ശരത്തിന്റെ ശബ്ദം കേട്ടതും അവൾ ഒന്നു തല പൊക്കി നോക്കി അച്ഛനെ കണ്ടതും ഒന്നു ചിരിച്ചു വീണ്ടും തല താഴ്ത്തി ……… “” അയ്യോ അച്ഛാ കുട്ടിക്ക് നാണൊക്കെ വരുന്നുണ്ടോ…. ഏഹ്… നോക്കട്ടെ നോക്കട്ടെ….. രണ്ട് കൈ കൊണ്ടും നിലയേ വട്ടം ചുറ്റി പിടിച്ചു തടി അവളുടെ കഴുത്തിൽ മുട്ടിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൾ വീണ്ടും തല താഴ്ത്തി കഴുത്തിൽ മുഖം പൂഴ്ത്തി…………

“” ഹോ നിനക്ക് ഇല്ലാത്തത് എന്തായാലും എന്റെ മോൾക്ക് ഉണ്ടെടി……. “”” “” എന്ത് നാണോ…. “” “” അല്ലാതെ പിന്നെ…. “” “” ഓ കുറച്ചൂടെ കഴിഞ്ഞാൽ കാണാം…. “” “” അത് നീ എന്തോ അർത്ഥം വച്ചു പറഞ്ഞ പോലെ..”” “” ഒന്നൂല്ലോയ്….. വേഗം പല്ല് തേച്ചു വാ…. ഞാനും എന്റെ കട്ടയും കൂടി ആ ചെക്കന്മാരെ ഒന്നു വെറുപ്പിച്ചു വരട്ടെ…………….”” “” ടി അവന്മാർ ഉറങ്ങിക്കോട്ടെടി…… “” അവൾ പോവുന്നത് കണ്ടു ശരത് ഉറക്കെ വിളിച്ചു പറഞ്ഞു…….. “” അങ്ങനെ ഇപ്പോൾ അവന്മാർ ഉറങ്ങണ്ട……. അല്ലേ മോളെ…….. “” “” ഈ പെണ്ണ്….. “” അവൾ പോവുന്നതും നോക്കി അവൻ ബ്രെഷ് കുട എടുത്ത് പുറത്തേക്ക് ഇറങ്ങി……… “”പടച്ചോനെ ഇവർ രണ്ടും പേരും എന്തോന്ന് കിടത്താണ് കിടക്കുന്നത്……… രണ്ടിനെ കെട്ടിച്ചാലും ഇത് തന്നെയാവോ അവസ്ഥ……..”” പരസ്പരം കെട്ടി പിടിച്ചു കിടുക്കുന്ന നന്ദുനെയും കിച്ചുനെയും കണ്ടു മോളെ മുഖത്തു നോക്കി ചോദിച്ചപ്പോൾ ഒന്നു ചിരിച്ചു കൊണ്ട് അവൾ കിടക്കയിലേക്ക് ചാടാൻ നോക്കി………. “” സൗകര്യം പോലെ പോയി വെറുപ്പിച്ചോ ട്ടോ “” മോളെ രണ്ട് പേരുടെയും പുറത്ത് കിടത്തിയിട്ട് അവൾ കയ്യും കെട്ടി നോക്കി നിന്നു……

“‘ പാ…”” രണ്ട് പേരുടെയും പുറത്ത് നിന്ന് അവൾ എന്തൊക്കയോ വിളിച്ചു കൊണ്ട് കളിക്കാൻ തുടങ്ങി……. “” ടി പെണ്ണേ….ചവുട്ടി കൂട്ടി നടുപ്പുറം പൊളിക്കോ നീ……. “” നന്ദു ഇടത്തെ കൈ കൊണ്ട് അവളെ പിടിച്ചു ഒന്നു തിരിഞ്ഞു കിടന്നു അവളെ നെഞ്ചിൽ കിടത്തി കൊണ്ട് ചോദിച്ചു…. അപ്പോൾ തന്നെ കിച്ചുവും മലർന്നു കിടന്നു അവളെ ഒന്നു ഇക്കിളി ആക്കി…….. ഒന്നു കുണുങ്ങി ചിരിച്ചോണ്ട് തല പൊക്കി നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ഒന്നു വിടർന്നു…………. രണ്ട് പേരുടെയും മുഖം ഒരേ പോലെ അത് അവളെ എപ്പോളും അത്ഭുതപെടുത്തുന്നതാണ്……….. കൗതുകത്തോടെ അവൾ ഉണ്ട കണ്ണുകൾ വിടർത്തി രണ്ട് പേരുടെയും മുഖത്ത് തൊട്ടു നോക്കും വീണ്ടും വീണ്ടും നോക്കി കൊണ്ട് നിൽക്കും………… “” എന്തോന്നടി കുഞ്ഞി പെണ്ണേ നോക്കി നിൽക്കുന്നത്……. “” അവളെ ഒന്നു എടുത്ത് ഉയർത്തി വയറിൽ മൂക്ക് ഉരസി കൊണ്ട് നന്ദു ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് കാലും കയ്യൊക്കെ ഒന്നു ഇളക്കി കളിച്ചു…..

“”” അതേ രണ്ടും വേഗം എഴുനേറ്റു വന്നോ ട്ടോ..ഞാൻ ശരത്തേട്ടന്റെ എടുത്ത് പോട്ടെ…….. ഇനി എന്റെ മോളെയും കൂട്ട് പിടിച്ചു ഉറങ്ങാൻ ആണ് പ്ലാൻ എങ്കിൽ ഈ വീട്ടിലെ എല്ലാ പണിയും ഞാൻ ചെയ്യിപ്പിക്കും……. മനസ്സിലായോ……… “”ഓ ഉത്തരവ്….. നിന്റെ അമ്മയ്ക്ക് എന്തൊരു ജാടയാടി പെണ്ണേ……”” “”മ്മാ…. മ്മാ….”” അമ്മേന്റെ എന്തോ കാര്യം ആണ് പറയുന്നത് എന്ന് മനസിലായപ്പോൾ അവളും വിളിക്കാൻ തുടങ്ങി……ഓ എന്തറിഞ്ഞിട്ടാണാവോ ഇങ്ങനെ വിളിക്കുന്നത് നീ അനുഭവിക്കാൻ പോണേ ഉള്ളു മോളെ………. കിച്ചു പറയുന്നത് കേട്ട് അവളുടെ നഖം കൊണ്ട് അവന്റെ മുഖത്തൊന്ന് മാന്തി…… “” ആ എന്തോന്നടി പെണ്ണേ….. ഏട്ടത്തി ഇവളുടെ നഖം ഒന്നു വെട്ടി കെടുത്തൂടെ…… “” “” അത് നീ ചോദിച്ചു വാങ്ങിയതല്ലേ…….. ഒന്നിലേലും അത് എന്റെ വിത്ത് തന്നെയല്ലേ മോനെ… അതിന്റെ ഗുണം കാണിക്കാതെ നിക്കില്ല……. “” അടുക്കളയിൽ നിന്ന് നില വിളിച്ചു പറയുന്നത് കേട്ട് കിച്ചു മോളെ കൂർപ്പിച്ചു നോക്കി അവളും വിട്ട് കൊടുക്കാൻ ഭാവം ഇല്ലാതെ പോലെ അവന്റെ മുഖത്തേക് ചുണ്ടോണ്ട് തുപ്പൽ തെറിപ്പിച്ചോണ്ട് നിന്നു…………

“”അയ്യേ ഈ പെണ്ണ് എന്നെ……എണീച്ചു പോടീ കുരിപ്പേ……… അമ്മേടെ അതേ മോള്……….”” പറഞ്ഞു കൊണ്ട് എണീച്ചു ഇരുന്ന് പുതപ്പ് കൊണ്ട് മുഖത്തെ തുപ്പൽ തുടയ്ക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ നന്ദു ചിരിച്ചു പോയി….. അവന്റെ ചിരി കണ്ടു കുഞ്ഞി പെണ്ണ് കിച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് രണ്ടും കയ്യും നീട്ടി എടുക്കാൻ ആവശ്യപ്പെട്ടു……….. അവളുടെ ചിരിയിൽ അറിയാതെ തന്നെ അവന് അവളെ എടുത്തു ഉമ്മ വച്ചു പുറത്തേക്ക് നടന്നു…….. 🦋തിരികെ വരും🦋 Ahanika anu